ഇടുക്കി: ടോറസ് ലോറിയില്‍ കടത്തിയ പത്തു കിലോ കഞ്ചാവുമായി രണ്ടു പേര് പിടിയിലായി. രാജാക്കാട് ചെറിപുരം രുക്മിണി നിവാസില്‍ അഭിജിത്ത്(31) രാജാക്കാട് പുല്ലാര്‍ക്കാട്ടില്‍ അനീഷ് (49) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. മൂന്നാം പ്രതിയായ അടിമാലി മാങ്കടവ് സ്വദേശി ഷൈബി എന്നു വിളിക്കുന്ന ഷൈമോന്‍ തോമസ് സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപെട്ടു. ഇയാള്ക്കാക്കായുള്ള തെരച്ചില്‍ എക്സൈസ് സംഘം ഊര്‍ജിതമാക്കി. ഒഡീഷയില്‍ നിന്നു കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് വാഹന പരിശോധനയില്‍ കണ്ടെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ മാരായ എന്‍.കെ. ദിലീപ്, കെ.എം. അഷ്റഫ്, സിവില്‍ എക്സൈസ് ഓഫീസര്‍മായ കെ.എം. സുരേഷ്, അബ്ദുള്‍ ലത്തീഫ്, വി. പ്രശാന്ത്, ധനിഷ് പുഷ്പ ചന്ദ്രന്, യദുവംശരാജ്, മുഹമ്മദ് ഷാന്‍, സുബിന് വര്‍ഗീസ്, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ നിതിന്‍ ജോണി എന്നിരവടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Read MoreDay: August 7, 2024
ഓണ്‍ലൈന്‍ ട്രേഡിംഗ്; തമ്മനം സ്വദേശിക്കു നഷ്ടമായത് 48 ലക്ഷം
കൊച്ചി: അമിത ലാഭം വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ ട്രേഡിംഗ് സംഘങ്ങള്‍ തമ്മനം സ്വദേശിയില്‍ നിന്ന് 48 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. റിട്ട. ഉദ്യോഗസ്ഥനായ 63കാരനാണ് പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇദ്ദേഹം ഓണ്‍ലൈന്‍ ട്രേഡിംഗില്‍ ചേര്‍ന്നതോടെ ആദ്യം ലാഭം ലഭിച്ചു. ഇതില്‍ ആകൃഷ്ടനായ പരാതിക്കാരന് തട്ടിപ്പു സംഘങ്ങളുടെ നിര്‍ദേശ പ്രകാരം അവര്‍ നല്കിയ ബാങ്ക് അക്കൗണ്ടിലേക്ക് പല തവണകളായി 48 ലക്ഷം രൂപ നിക്ഷേപിക്കുകയായിരുന്നു. തുടര്‍ന്ന് ലാഭം ലഭിക്കാതെ വന്നപ്പോഴാണ് താന്‍ തട്ടിപ്പിന് ഇരയായ വിവരം പരാതിക്കാരന് മനസിലാകുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ മേയ് മുതല്‍ ഓഗസ്റ്റ് ആദ്യ വാരം വരെയാണ് പണം നഷ്ടമായിരിക്കുന്നത്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നും തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ തന്നെ 1930 എന്ന സൈബര്‍ പോലീസ് ഹെല്പ് ലൈന്‍ നമ്പറില്‍ വിവരം അറിയിക്കണമെന്നും പോലീസ് അറിയിച്ചു.…
Read Moreപുനര്‍ജനി കേസ്; പരാതിക്കാരന്റെ മൊഴി ഇഡി രേഖപ്പെടുത്തും
കൊച്ചി: പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരായ പുനര്‍ജനിക്കേസില്‍ പരാതിക്കാരന്റെ മൊഴി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് രേഖപ്പെടുത്തും. ഇതിന്റെ ഭാഗമായി പരാതിക്കാരനും കാതിക്കുടം ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റുമായ ജയ്സണ്‍ പാനികുളങ്ങരയോട് കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ ഹാജരാകാന്‍ കഴിഞ്ഞ ദിവസം ഇഡി നോട്ടീസ് നല്‍കിയിരുന്നു. വിദേശ നാണ്യ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ നേരത്തെ പരാതിക്കാരന് ഇഡിക്ക് തെളിവുകള്‍ കൈമാറിയിരുന്നു. ബെര്‍മിംഗ് ഹാമിലെത്തി പണംപിരിച്ചെന്ന് വി.ഡി. സതീശന് സമ്മതിക്കുന്ന ഇലക്ട്രോണിക്സ് തെളിവുകള്‍ ഇഡിക്ക് കൈമാറിയിരുന്നു. പണം അഭ്യര്ഥിക്കുന്നതടക്കമുള്ള തെളിവുകളും കൈമാറി. സതീശന് വിദേശത്ത് പണപ്പിരിവ് നടത്താന്‍ അനുമതിയില്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖകള്‍, വിജിലന്‍സ് അന്വേഷണം നിര്‍ദേശിച്ച് സിബിഐ നല്കിയ കത്ത്, വിജിലന്‍സിന് നല്കിയ പരാതികള്‍, സ്വീകരിച്ച തുടര്‍നടപടികള്‍, കത്തിടപാടുകള്‍ എന്നിവയും കൈമാറി. പറവൂരില്‍ പ്രളയബാധിതര്‍ക്ക് വീടുനല്കാനും സഹായിക്കാനും പുനര്‍ജനി എന്നപേരില്‍ വിദേശത്തുള്‍പ്പെടെ അനുമതിയില്ലാതെ പണം പിരിച്ചുവെന്നതാണ്…
Read Moreസെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ വീടുകളിലും സ്ഥാപനങ്ങളിലും ജിഎസ്ടി റെയ്ഡ്; പിടിച്ചെടുത്ത രേഖകളുടെ പരിശോധന തുടങ്ങി
കൊച്ചി: സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ വീടുകളിലും സ്ഥാപനങ്ങളിലും ജിഎസ്ടി നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെ പരിശോധന തുടങ്ങി. പരിശോധനയില്‍ കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായാണ് വിവരം. ഓപ്പറേഷന് ഗുവാപ്പോ എന്ന പേരില്‍ സംസ്ഥാന ചരക്ക് സേവനനികുതി വകുപ്പിന്റെ ഇന്റലിജന്‍സും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമാണ് (ഇ.ഡി) പരിശോധന നടത്തിയത്. സംസ്ഥാനത്തൊട്ടാകെ 35ഓളം കേന്ദ്രങ്ങളില്‍ പരിശോധന നടന്നതായാണ് ലഭ്യമാകുന്ന വിവരം. കൊച്ചിയില്‍ 23 സ്ഥാപനങ്ങളിലായിരുന്നു പരിശോധന. രജിസ്ട്രേഷന് ഇല്ലാതെയും വരുമാനം കുറച്ച് കാണിച്ചുമാണ് പലസ്ഥാപനങ്ങളും നികുതി വെട്ടിപ്പ് നടത്തിയത്. മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ മൊഴിയും രേഖപ്പെടുത്തി. സ്ഥാപനങ്ങള്‍ക്ക് പുറമേ വീടുകളിലും പരിശോധന നടന്നു. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ വ്യാപകമായി നികുതി വെട്ടിക്കുന്നതായി ജിഎസ്ടി വിഭാഗത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. സംസ്ഥാനതലത്തില്‍ വിവരശേഖരണം നടത്തിയതിന് ശേഷമായിരുന്നു വ്യാപക പരിശോധന. നികുതിവെട്ടിപ്പ് പിടികൂടിയതോടെ പലരും നികുതിയടയ്ക്കാന്‍ സന്നദ്ധത അറിയിച്ചതായും വിവരമുണ്ട്.
Read Moreപേര് വരുത്തിയ പൊല്ലാപ്പ്; മകൾക്ക് ഗെയിം ഓഫ് ത്രോൺസ് കഥാപാത്രത്തിന്റെ പേരിട്ടു; പാസ്പോർട്ട് നിഷേധിച്ച് അധികൃതർ
മാതാപിതാക്കൾ കുട്ടികൾക്ക് പല വെറൈറ്റി പേരുകളും ഇടാറുണ്ട്. എന്നാൽ ചില സമയത്ത് അവ പൊല്ലാപ്പായി മാറാറുമുണ്ട്. അത്തരത്തിൽ പേരിട്ട് പുലിവാല് പിടിച്ച അമ്മയുടെ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാലിഫോർണിയയിലെ ലൂസി എന്ന യുവതി തന്റെ മകൾക്ക് ഗെയിം ഓഫ് ത്രോൺസ് കഥാപാത്രമായ ഖലീസിയുടെ പേരാണ് നൽകിയത്. എന്നാൽ പേരിട്ടതിന്റെ ബുദ്ധിമുട്ട് ലൂസി നേരിട്ടത് മകൾക്ക് പാസ്പോർട്ട് എടുക്കുന്ന സമയത്താണ്. പാരീസിലേക്ക് പോകുന്നതിനായി പാസ്പോർട്ട് അപേക്ഷിക്കാനായി എത്തിയപ്പോഴാണ് പേരിന്റെ ട്രേഡ് മാർക്ക് ഉടമയായ വാർണർ ബ്രദേഴ്സിന്റെ സമ്മതമുണ്ടെങ്കിൽ മാത്രമേ ആ പേരിൽ പാസ്പോർട്ട് അനുവദിക്കാൻ സാധിക്കുകയുള്ളൂ എന്ന് അധികൃതർ പറഞ്ഞു. ഇത് കേട്ട് ലൂസി ആദ്യം ഭയന്നെങ്കിലും നിയമപോരാട്ടം നടത്താമെന്ന് ഉറച്ച് പറഞ്ഞു. നിയമ വിദഗ്ധർ നൽകിയ മറുപടി യുവതിക്ക് ആശ്വാസം പകരുന്നത് ആയിരുന്നു. കാരണം ഗെയിം ഓഫ് ത്രോൺസ് ഉൽപ്പന്നങ്ങളും സേവനങ്ങളും മാത്രമേ ട്രേഡ് മാർക്കിൽ…
Read Moreകണ്ണൂരിൽ പോക്സോ കേസിൽ പോലീസുകാരൻ അറസ്റ്റിൽ; കുട്ടിയെ ക്വാർട്ടേഴ്സിലെത്തിച്ചത് പ്രലോഭിപ്പിച്ച്; ഗാർഹിക പീഡനത്തിന്റെ പേരിൽ സസ്പെൻഷനിലായിരുന്നു റസാഖ്
കണ്ണൂർ: വാടക ക്വാർട്ടേഴ്സിൽ 12 കാരനെ പീഡിപ്പിച്ചെന്ന പരാതിയിൽ പോലീസുകാരൻ പോക്സോ കേസിൽ അറസ്റ്റിൽ. കണ്ണൂർ സിറ്റിയിലെ ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ പോലീസുകാരനായ കോട്ടയം സ്വദേശി റസാഖിനെയാണ് (46) കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പണിഷ്മെന്റ് ട്രാൻസ്ഫറിന്റെ ഭാഗമായി കണ്ണൂരിലെത്തിയ റസാഖ് ചാലാടുള്ള വാടക ക്വാർട്ടേഴ്സിൽ താമസിക്കുമ്പോഴാണ് സംഭവം. ക്വാർട്ടേഴ്സിന് സമീപം താമസിക്കുന്ന 12 വയസുകാരനെയാണ് പീഡിപ്പിച്ചത്. പലതും പറഞ്ഞ് ക്വാർട്ടേഴ്സിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. കഴിഞ്ഞ ദിവസമാണ് കുട്ടി രക്ഷിതാക്കളോട് സംഭവം പറയുന്നത്. ഇന്നലെ രക്ഷിതാക്കൾ ടൗൺ സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് റാസാഖിനെ അറസ്റ്റ് ചെയ്തു. ഗാർഹിക പീഡനത്തിന്റെ പേരിൽ ഭാര്യ നൽകിയ പരാതിയെ തുടർന്ന് റസാഖ് രണ്ട് മാസമായി സസ്പെൻഷനിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreപ്രേതങ്ങൾ ഉറങ്ങുന്ന ദ്വീപ്; സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരുണ്ടോ? ധൈര്യമുള്ളവർ വേഗം വിട്ടോളൂ
നാല് വശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന സ്ഥലത്തെ ആണല്ലോ ദ്വീപ് എന്ന് വിളിക്കുന്നത്. എപ്പോഴെങ്കിലും ഒരു ദ്വീപ് സ്വന്തമാക്കണമെന്ന് നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടോ? എന്നാൽ അങ്ങനെ ആഗ്രഹമുള്ളവർക്കായി യൂറോപ്പിൽ ഒരു ദ്വീപ് വിൽപനയ്ക്ക് വച്ചിരിക്കുന്നു. ഡ്രേക്ക് ഐലൻഡ് എന്നാണ് ദ്വീപിന്റെ പേര്.ഡെവോൺ തീരത്ത് പ്ലിമൗത്ത് നഗരത്തിൽനിന്ന് 550 മീറ്റർ മാത്രം ദൂരത്തായിട്ടാണ് ഈ സ്വകാര്യദ്വീപുള്ളത്. 6.5 ഏക്കർ വിസ്തൃതിയുള്ള ഒരു അടിപൊളി ദ്വീപ് ആണിത്. കേൾക്കുന്പോൾ എന്താ രസം. കാര്യം ശരിയൊക്കെത്തന്നെ പക്ഷേ ഒരു പ്രശ്നമുണ്ട്, ദ്വീപിൽ പ്രേതബാധ ഉണ്ടത്രെ! പ്രേതത്തിലും പിശാചിലുമൊന്നും വിശ്വാസമില്ലാത്തവരാണെങ്കിൽ ധൈര്യമായി വന്നു ദ്വീപ് വാങ്ങാം! ഒരുകാലത്ത് സൈനികതാവളം ആയിരുന്നു ഇത്. പതിനെട്ടാം നൂറ്റാണ്ടിലെ പീരങ്കികൾ, കോട്ടകൾ, ബാരക്കുകൾ എന്നിവയൊക്കെ ഇവിടെ കാണാം. ദ്വീപിന്റെ നിലവിലെ ഉടമ മോർഗൻ ഫിലിപ്സ് എന്നയാളാണ്. 15 സൈനികരുടെ പ്രേതങ്ങൾ ദ്വീപിൽ ഉണ്ടെന്നാണ് പൊതുവിൽ പറയപ്പെടുന്ന കഥ. ദ്വീപ്…
Read Moreഭാരതത്തിന്റെ നെഞ്ചിലേറ്റ ഭാരം; 100 ഗ്രാം ഭാരക്കൂടുതൽ, വിനേഷ് ഫോഗട്ടിന് മെഡൽ നഷ്ടമായേക്കും
പാരിസ്: ഗുസ്തിയിൽ ഒരു സ്വർണ മെഡൽ പ്രതീക്ഷിച്ച ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. വനിതകളുടെ ഫ്രീസ്റ്റൈൽ 50 കിലോഗ്രാം വിഭാഗത്തിൽ ഫൈനലിൽ കടന്ന വിനേഷ് ഫോഗട്ടിന് മെഡൽ നഷ്ടമായേക്കും. ഭാര പരിശോധനയിൽ പരാജയപ്പെട്ടതോടെയാണിത്. ഇന്ന് രാവിലെ നടന്ന ഭാരപരിശോധനയില്‍ വിനേഷ് ഫോഗട്ടിന് അനുവദനീയമായ ഭാരപരിധിയെക്കാള്‍ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തി. ഒളിംപിക് ഗുസ്തിയിലെ നിയമപ്രകാരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയേക്കുമെന്നും വെള്ളിമെഡലിനു പോലും അർഹതയുണ്ടാകില്ലെന്നുമാണ് വിവരം. ഇന്നു രാത്രി നടക്കേണ്ടിയിരുന്ന ഫൈനലില്‍ അമേരിക്കയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായിട്ടാണ് ഏറ്റുമുട്ടേണ്ടിയിരുന്നത്. ഒളിമ്പിക്സ് ഗുസ്തി ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രനേട്ടത്തില്‍ നില്‍ക്കെയാണ് മെഡലിനരികെ ഫോഗട്ടിന് അയോഗ്യത വന്നിരിക്കുന്നത്.
Read Moreഒറ്റപ്പെട്ട വീട്ടിൽ കഴിഞ്ഞ കിടപ്പുരോഗിയായ വയോധികയ്ക്ക് കൈതാങ്ങായി പോലീസ്; നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചു
നെടുങ്കണ്ടം: കിടപ്പുരോഗിയായ വയോധികയെ ആശുപത്രിയിൽ എത്തിച്ച് നെടുങ്കണ്ടം പോലീസ്. പാമ്പാടുംപാറ പഞ്ചായത്ത് രണ്ടാം വാർഡിൽ താമസിക്കുന്ന വയോധികയെയാണ് നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും സഹായത്തോടെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 65കാരിയായ ഭാര്യയും 75 വയസുള്ള ഭർത്താവും ഒറ്റപ്പെട്ട വീട്ടിലായിരുന്നു താമസം. കിഡ്നി രോഗിയായ ഭാര്യ പൂർണമായും കിടപ്പിലായതോടെ വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു. ദമ്പതികൾക്ക് മൂന്നു മക്കളുണ്ട്. ഇടയ്ക്ക് വീട്ടിലെത്തി ഇവർ അമ്മയെ പരിചരിക്കാറുണ്ടെങ്കിലും കൂടുതൽ കരുതൽ ആവശ്യമുള്ളതിനാൽ വാർഡ് മെംബർ മിനി മനോജ് നെടുങ്കണ്ടം പോലീസിന്റെ സഹായം തേടുകയായിരുന്നു. തുടർന്ന് നെടുങ്കണ്ടം എസ്ഐ ടി.എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരുടെ വീട്ടിലെത്തി. തുടർന്ന് മക്കളുടെയും ഭർത്താവിന്റെയും അനുമതിയോടെ വയോധികയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോലീസും നാട്ടുകാരും ചേർന്ന് നടപ്പുവഴി മാത്രമുള്ള ചെങ്കുത്തായ 700 മീറ്ററോളം ദൂരം ചുമന്നാണ് 140 കിലോയോളം ഭാരമുള്ള ഇവരെ റോഡിൽ എത്തിച്ചത്. ചികിത്സയ്ക്കുശേഷം കട്ടപ്പന…
Read Moreഅടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ; നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. അതേസമയം ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയ്ക്കും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. വടക്കൻ കേരളതീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ സ്ഥിതി ചെയ്യുന്ന ദുർബലമായ ന്യൂനമർദ്ദ പാത്തി കാരണം ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നാണ് പ്രവചനം. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിനു തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം കേരളതീരത്ത് നാളെ രാത്രി 8.30 വരെ 1.3 മുതൽ 2.2 മീറ്റർ ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല. ലക്ഷദ്വീപ് തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാൽ തീരദേശത്ത് താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
Read More