സ്വകാര്യ ജെറ്റിലും നാലു കോടിയുടെ ബെന്സിലും സഞ്ചരിക്കുന്ന ഒരു വളര്‍ത്തുനായയുണ്ട് ഇന്ത്യയില്‍. ആ നായ ഏതാണെന്നല്ലേ, സാക്ഷാല്‍ അംബാനിയുടെ സ്വന്തം ഗോള്‍ഡന്‍ റിട്രീവര്‍. പേര് ഹാപ്പി. പേരു പോലെതന്നെ ഹാപ്പിയാണ് ആ നായ. അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹദിനത്തിൽ ഹാപ്പി താരമായി മാറി. ബനാറസ് സില്‍ക് വസ്ത്രങ്ങള്‍ ധരിച്ച് ആഡംബര ബെന്‍സിലായിരുന്നു ഹാപ്പി വിവാഹച്ചടങ്ങിനെത്തിയത്. അംബാനികുടംബത്തിലെ അംഗമായിത്തന്നെ പരിഗണിക്കുന്നതുകൊണ്ടാണ് വളര്‍ത്തുനായയെ വിവാഹച്ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ എത്തിച്ചത്. ലോകമെമ്പാടുമുള്ള വിവിഐപികള്‍ പങ്കെടുത്ത ചടങ്ങിള്‍ ഹാപ്പി ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. പണക്കാര്‍ക്കു മാത്രം സാധ്യമാകുന്ന ഹാപ്പിയുടെ ആഡംബരജീവിതം ചര്ച്ചയാകുകയുംചെയ്തു. ആഡംബര ബെന്‍സ് ഉപയോഗിക്കുന്നതിനു മുമ്പ് ടൊയോട്ട ഫോര്‍ച്യൂണറും വെല്ഫയറുമാണ് ഹാപ്പി ഉപയോഗിച്ചിരുന്നത്. ഇവ രണ്ടും ചലച്ചിത്രതാരങ്ങളും വന്‍കിട ബിസിനസുകാരും ഉപയോഗിക്കുന്ന വാഹനങ്ങളാണ്.
Read MoreDay: August 7, 2024
പിന്നീട് എന്തുസംഭവിച്ചു..! മോഷ്ടിച്ച ബൈക്കിൽ സുഖയാത്ര; പോലീസിനെ കണ്ടപ്പോൾ പണിപാളി; മറിഞ്ഞ ബൈക്ക് ഉപേക്ഷിച്ച് ഓടിയ പ്രതിക്ക് പിന്നാലെ ഓടി പോലീസും…
പൂച്ചാക്കൽ: മോഷ്ടിച്ച ബൈക്കിൽ സുഖയാത്ര നടത്തി കറങ്ങി പോലീസ് പിടിയിലായി. അരൂക്കുറ്റി പഞ്ചായത്ത് ചെറിച്ചനാട്ട് സഞ്ജയ് (19) ആണ് വാഹന പരിശോധനയിൽ പൂച്ചാക്കൽ പോലീസിന്റെ പിടിയിലായത്. പോലീസ് വാഹന പരിശോധന നടത്തുന്നതു കണ്ട് വടുതല ഭാഗത്ത് വച്ച് വാഹനം ഉപേക്ഷിച്ച് ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് വാഹനത്തിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ പരിശോധിച്ചതിൽ എറണാകുളം ഭാഗത്തുനിന്നു മോഷണം പോയ ബൈക്കാണ് ഇയാൾ ഉപയോഗിച്ചതെന്ന് കണ്ടെത്തി. പ്രായപൂർത്തിയാവാത്ത രണ്ടു പേർകൂടി കേസിൽ പ്രതികളാണ്. വളഞ്ഞമ്പലം ഭാഗത്ത് സ്വകാര്യ ടെലിവിഷൻ ചാനലിന്റെ പാർക്കിംഗ് ഏരിയായിൽനിന്നുമാണ് ബൈക്ക് മോഷ്ടിച്ചത്. കഴിഞ്ഞമാസം നടന്ന മോഷണത്തിന് എറണാകുളം സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് പ്രതി പൂച്ചാക്കൽ പോലീസിന്റെ പിടിയിലായത്. കസ്റ്റഡിയിൽ എടുത്ത ബൈക്കും പിടിയിലായ പ്രതിയെയും എറണാകുളം സൗത്ത് പോലീസിന് കൈമാറി. എറണാകുളത്ത്…
Read Moreദുരന്തബാധിതരുടെ പുനരധിവാസം പൂർത്തിയാകുന്നത് വരെ പൊതുമരാമത്ത് വകുപ്പിന്റെ ഒഴിഞ്ഞുകിടക്കുന്ന ക്വാർട്ടേഴ്സുകൾ താമസത്തിന് വിട്ടുകൊടുക്കും; പി. എ. മുഹമ്മദ് റിയാസ്
കൽപറ്റ: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്കായുള്ള താത്കാലിക പുനരധിവാസമാണ് പ്രഥമ പരിഗണനയെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. ദുരന്തബാധിതരുടെ പുനരധിവാസം പൂർത്തിയാകുന്നത് വരെ പൊതുമരാമത്ത് വകുപ്പിന്റെ ഒഴിഞ്ഞുകിടക്കുന്ന ക്വാർട്ടേഴ്സുകൾ താമസത്തിന് വിട്ടുകൊടുക്കുമെന്ന് മന്ത്രി പറഞ്ഞു. സാധ്യമായ എല്ലാ വകുപ്പുകളുടെയും കെട്ടിടങ്ങൾ ഉപയോഗിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പിന്റെ ക്വാർട്ടേഴ്സ് ഉൾപ്പെടെ സർക്കാരിന്റെ കീഴിലുള്ള കെട്ടിടങ്ങളിൽ 64 കുടുംബങ്ങൾക്ക് താൽക്കാലിക താമസ സൗകര്യം ഒരുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. വിവിധ വകുപ്പുകളുടെ മേധാവിമാർ ചേർന്നാണ് ഇന്ന് ദുരന്തമേഖലയിൽ പരിശോധന നടത്തുന്നത്. സൂചിപ്പാറ മലയിൽ ഇന്നലെ വ്യോമസേന ഹെലികോപ്റ്റർ ഉപയോഗിച്ച് താഴേക്കിറങ്ങി തിരച്ചിൽ നടത്തിയിരുന്നു. മൃതദേഹങ്ങൾ ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല എങ്കിലും ഇന്നും സമാനരീതിയിലുള്ള പരിശോധന തുടരാൻ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreനടുവൊടിഞ്ഞു ചെറുകിട കര്‍ഷകർ; കാലവര്‍ഷക്കെടുതിയിൽ തകർന്നടിഞ്ഞത് 24 കോടിയുടെ കൃഷിനാശം
കോട്ടയം: കാലവര്‍ഷം കടക്കെണിയിലാക്കിയതു ജില്ലയിലെ ചെറുകിട കര്‍ഷകരെ. രണ്ടാഴ്ച തുടര്‍ച്ചയായി ഉണ്ടായ മഴയിലും കാറ്റിലും ഉണ്ടായ കാര്‍ഷിക നഷ്ടം പ്രാഥമികമായി 6.42 കോടി രൂപയാണ്. ഇതോടെ കടംവാങ്ങിയും സ്വര്‍ണം പണയംവച്ചും ഓണവിപണി ലക്ഷ്യമിട്ട കര്‍ഷകരാണു പ്രതിസന്ധിയിലായത്. ശക്തമായ മഴയിലും കാറ്റിലുമാണു വ്യാപകമായ നാശം സംഭവിച്ചത്. ഏക്കറുകണക്കിനു നെല്ല്, ഏത്തവാഴ, പച്ചക്കറികള്‍, ചേന തുടങ്ങിയ കൃഷികളാണു പാടെ നശിച്ചത്. ഇതിനു പുറമെ നിരവധി റബര്‍, ജാതി, കൊക്കോ മരങ്ങളും കാറ്റില്‍ കടപുഴകി. ജില്ലയിലെ വിവിധ മേഖലകളിലായി വേനല്‍മഴയില്‍ 24 കോടിയിലേറെ രൂപയുടെ നഷ്ടമാണുണ്ടായതെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിനു പിന്നാലെ എത്തിയ കാലവര്‍ഷം കര്‍ഷകരുടെ സാഹചര്യം കൂടുതല്‍ മോശമാക്കി. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലകളായ കടുത്തുരുത്തി, ഞീഴൂര്‍ പ്രദേശങ്ങളിലാണു കൂടുതല്‍ കൃഷി നാശം സംഭവിച്ചത്. 241.51 ഹെക്ടര്‍ സ്ഥലത്ത് ഉണ്ടായിരുന്ന 140 കര്‍ഷകരുടെ വിവിധ വിളകള്‍ നശിച്ചു. വാഴയ്ക്കും നെല്ലിനുമാണ് ഏറ്റവുമധികം…
Read Moreവയനാടിനായി രാഷ്ട്രീയം മറന്ന് പ്രവർത്തനം നടത്തണം; എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകണം; സംഭാവന നൽകി എ. കെ. ആന്റണി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ അഭ്യർഥിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ. കെ. ആന്റണി. കേരളത്തിൽ ഇതുവരെ ഉണ്ടാകാത്ത ദുരന്തമാണ് വയനാട് ഉണ്ടായത്. ദുരന്തത്തിൽ അകപ്പെട്ട് പോയവരെ പുനരധിവസിപ്പിക്കാൻ രാഷ്ട്രീയം മറന്ന് പ്രവർത്തിക്കണമെന്നും ആന്റണി പറഞ്ഞു. എല്ലാവരും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകണം താന്‍ 50,000 രൂപ നൽകും ഒരു തർക്കവുമില്ലാതെ പരമാവധി തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നാണ് തന്റെ അഭ്യർഥനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Moreഇഷ്ടമല്ലടാ ഞങ്ങൾക്ക് ഇഷ്ടമല്ലടാ… എറണാകുളത്തു നിന്നുള്ള ഓണ്‍ലൈന്‍ ടാക്സിക്കാര്‍ക്ക് കോട്ടയത്തെ പരമ്പരാഗത ടാക്സി ഡ്രൈവര്‍മാരുടെ മർദനം;പരിക്കേറ്റവർ ചികിത്സയിൽ
കോട്ടയം: ഓണ്‍ലൈന്‍ ടാക്സിക്കാര്‍ക്കു നേരേ ടാക്സി ഡ്രൈവര്‍മാരുടെ ആക്രമണം. ഇന്നലെ വൈകുന്നേരം 4.30ന് കോട്ടയം ബേക്കര്‍ ജംഗ്ഷനിലാണ് സംഭവം. ഓണ്‍ലൈന്‍ ടാക്സി വാഹനങ്ങള്‍ കോട്ടയം ഭാഗത്തുനിന്നു ട്രിപ്പ് എടുക്കുന്നതുമായി ബന്ധപ്പെട്ട് പരമ്പരാഗത ടാക്സി ഡ്രൈവര്‍മാര്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരേ കോട്ടയത്ത് പോലീസിനും മോട്ടോര്‍ വാഹനവകുപ്പിനും പരാതി നല്‍കുന്നതിനായി എത്തിയതായിരുന്നു എറണാകുളത്തുനിന്നുള്ള സംഘം. ഇവര്‍ പരാതി നല്‍കിയതിനു ശേഷം ബേക്കര്‍ ജംഗ്ഷനിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോഴാണ് കോട്ടയത്തുനിന്നുള്ള ഒരു സംഘം ടാക്സി ഡ്രൈവര്‍മാര്‍ ഹോട്ടലിനുള്ളില്‍ കയറി സംഘര്‍ഷം ഉണ്ടാക്കുകയും ഒടുവില്‍ മര്‍ദിക്കുകയും ചെയ്തത്. പോലീസ് എത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്. സംഭവത്തില്‍ ഇടപെട്ട മാധ്യമപ്രവര്‍ത്തകനു നേരേയും ടാക്സിക്കാര്‍ ആക്രോശവുമായി രംഗത്തെത്തി. ഈ സമയത്ത് പോലീസ് ഇടപെടല്‍ ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. മര്‍ദനത്തിനു നേതൃത്വം നല്കിയ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മര്‍ദനത്തില്‍ പരിക്കേറ്റ ഓണ്‍ലൈന്‍ ടാക്സി സംഘത്തിലെ ഷാനവാസ്, റിയാസ്, സജിന്‍…
Read Moreഐക്യമത്യം മഹാബലം; കോൺക്രീറ്റ് പാലത്തിനായി കാത്തിരുന്ന് മടുത്തു; തൂക്കുപാലം നിർമിച്ച് നാട്ടുകാർ
കോൺക്രീറ്റ് പാലത്തിനായി കാത്തിരുന്ന് മടുത്ത നാട്ടുകാർ ഒടുവിൽ തൂക്കുപാലം നിർമിച്ചു. കോട്ടയം – ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന കോരുത്തോട് ടൗണിന് സമീപത്തെ തോപ്പിൽ കടവ് പാലം 2018 ഒക്ടോബറിലുണ്ടായ പ്രളയത്തിലാണ് തകർന്നത്. ആദിവാസി ജനവിഭാഗത്തിൽപ്പെട്ടവരും സാധാരണ കർഷകരുമായ ആളുകൾ അധിവസിക്കുന്ന പെരുവന്താനം പഞ്ചായത്തിലെ മൂഴിക്കൽ പ്രദേശത്തെ ആളുകളുടെ ഏക ആശ്രയമായിരുന്നു തോപ്പിൽ കടവ് പാലം. പാലം തകർന്നത്തോടെ കുഴിമാവ് ചുറ്റി 10 കിലോമീറ്റർ അധികം സഞ്ചരിച്ചു വേണം ഇവിടത്തുകാർക്ക് മറുകരയെത്തുവാൻ. ഇതോടെ കുട്ടികളുടെ വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങൾ വലിയ പ്രതിസന്ധിയിലായി. തുടർന്ന് നാട്ടുകാരും പ്രദേശത്തെ ജനപ്രതിനിധികളും ചേർന്ന് അഴുതയാറിന് കുറുകെ ചങ്ങാടമിറക്കി യാത്ര ചെയ്തു. എന്നാൽ, മഴക്കാലത്ത് അഴുതയാറ്റിലെ ജലനിരപ്പ് കുത്തനെ ഉയർന്നതോടെ ചങ്ങാടത്തിലൂടെയുള്ള യാത്ര അപകടകരമായി മാറി. ഇതോടെ ഈ പദ്ധതിയും ഉപേക്ഷിച്ചു. പാലം തകർന്ന് ആറു വർഷമായിട്ടും അധികാരികളുടെ ഭാഗത്തുനിന്നും അവഗണന മാത്രമായതോടെയാണ് കോരുത്തോട് നിവാസികളും…
Read Moreവിമർശനങ്ങളെയും പരിഹാസത്തെയും ചാന്പ്യനെയും മലർത്തിയടിച്ച് വിനേഷ് ഫൈനലിൽ
പാരീസ്: 33-ാം ഒളിന്പിക്സിൽ ഇന്ത്യയുടെ ഏറ്റവും വലിയ അഭിമാന പോരാട്ടമായിരുന്നു ഇന്നലെ ഗോദയിൽ വിനേഷ് ഫോഗട്ട് നടത്തിയത്. അതും നിലവിലെ ഒളിന്പിക് ചാന്പ്യനെ അട്ടിമറിച്ചുള്ള അദ്ഭുത മുന്നേറ്റം. ഇന്ത്യയുടെ അഭിമാനപോരാട്ടമെന്നതു ഭാരത സ്ത്രീകളുടെ എന്നു പറഞ്ഞാൽ തെറ്റില്ല. കാരണം, ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായിരുന്ന ബ്രിജ്ഭൂഷൻ സിംഗിനെതിരായ ലൈംഗിക ആരോപണത്തെത്തുടർന്നു സമരത്തിനു നേതൃത്വം നൽകിയവരിൽ പ്രധാനിയായിരുന്നു വിനേഷ് ഫോഗട്ട്. രാഷ്ട്രീയമായി സോഷ്യൽ മീഡിയകളിലൂടെ വ്യക്തിഹത്യക്കു പാത്രമാകേണ്ടിവന്ന അതേ വിനേഷ് ഫോഗട്ട് പാരീസ് ഒളിന്പിക്സ് വനിതാ ഗുസ്തിയിൽ നിലവിലെ ചാന്പ്യനായ ജപ്പാന്റെ യുയി സുസാകിയെ മലർത്തിയടിച്ചു. അതും 2-0നു പിന്നിൽനിന്നശേഷം. വിമർശനവും പരിഹാസവും ഒറ്റപ്പെടുത്തലും നടത്തിയവരെയെല്ലാം ഗോദയിൽ തോൽപ്പിച്ചതിന്റെ പ്രതികാരമായിരുന്നു ഇന്നലെ പാരീസിൽ കണ്ടത്. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി പ്രീക്വാർട്ടറിൽ ലോക ഒന്നാം റാങ്കുകാരിയും നിലവിലെ ഒളിന്പിക്സ് സ്വർണമെഡൽ ജേതാവും നാലുതവണ ലോക ചാന്പ്യനുമായ…
Read Moreഒരേറിൽ ഫൈനൽ ടിക്കറ്റ് സ്വന്തമാക്കി നീരജ്; ഇനിയു ള്ള ദൂരം സ്വർണത്തിലേക്ക്
ഒളിന്പിക് അത്ലറ്റിക്സ് ചരിത്രത്തിൽ ഇന്ത്യക്കായി ഏക മെഡൽ നേടിയ നീരജ് ചോപ്രയിലുള്ള രാജ്യത്തിന്റെ വിശ്വാസം ഒന്നുകൂടി ബലപ്പെട്ടു. നീരജ്, നീ രാജ്യമെന്നുള്ള വിശ്വാസം അരക്കിട്ടുറപ്പിച്ച് 2024 പാരീസ് ഒളിന്പിക്സ് പുരുഷ ജാവലിൻത്രോയിൽ അദ്ദേഹം ഫൈനലിൽ. പ്രതീക്ഷാഭാരം പ്രകടനത്തിനു തിളക്കംവർധിപ്പിക്കുമെന്നു കാണിച്ചായിരുന്നു നീരജ് ചോപ്രയുടെ ഫൈനൽ പ്രവേശം. 2020 ടോക്കിയോ ഒളിന്പിക്സിൽ സ്വർണത്തിലേക്കു ജാവലിൻ പായിച്ച നീരജ് ചോപ്ര, പാരീസിൽ യോഗ്യതാ റൗണ്ടിൽ ഏറ്റവും മികച്ച ദൂരം കുറിച്ചെന്നതും ശ്രദ്ധേയം. അതും ഒരേയൊരു ഏറിൽ. യോഗ്യതാ റൗണ്ടിലെ ആദ്യ ഏറിൽത്തന്നെ 89.34 മീറ്റർ ജാവലിൻ പായിച്ചാണ് നീരജ് ഫൈനൽ ടിക്കറ്റ് കരസ്ഥമാക്കിയത്. 84 മീറ്ററായിരുന്നു ഫൈനൽ യോഗ്യത നേടാൻ വേണ്ടിയിരുന്നത്. ഗ്രൂപ്പ് ബിയിൽ മത്സരിച്ച നീരജ് ചോപ്ര, ആദ്യ ശ്രമത്തിൽത്തന്നെ 89.34 മീറ്റർ ദൂരം കുറിച്ച് രാജകീയമായി ഫൈനലിലേക്കു മാർച്ചു ചെയ്തു. അതേസമയം, ഗ്രൂപ്പ് എയിൽ മത്സരിച്ച ഇന്ത്യയുടെ…
Read Moreഫൈനൽ മോഹം ജർമനി തകർത്തു; ഹോക്കിയിൽ ഇന്ത്യയ്ക്കിനി വെങ്കലപ്പോരാട്ടം
പാരീസ്: 44 വർഷത്തിനുശേഷം ഒളിന്പിക് ഹോക്കി ഫൈനലിൽ പ്രവേശിക്കാമെന്ന ഇന്ത്യൻ മോഹങ്ങൾ ജർമനി തകർത്തു. പുരുഷന്മാരുടെ സെമി ഫൈനൽ പോരാട്ടത്തിൽ ജർമനി 3-2ന് ഇന്ത്യയെ തോൽപ്പിച്ചു. ഇന്ത്യ വെങ്കല മെഡൽ മത്സരത്തിൽ സ്പെയിനിനെ നേരിടും. നാളെയാണ് മത്സരം. ആവേശകരമായ സെമിയിലെ ആദ്യ ക്വാർട്ടറിൽ ഹർമൻപ്രീത് സിംഗ് ഇന്ത്യയെ മുന്നിലെത്തിച്ചു. രണ്ടാം ക്വാർട്ടറിൽ ഗോണ്‍സാലോ പീലറ്റ് ജർമനിക്കു സമനില നൽകി. ആദ്യ പകുതി തീരുംമുന്‍പ് ക്രിസ്റ്റഫർ റൂഹർ പെനാൽറ്റി സ്ട്രോക്കിലൂടെ ജർമനിക്കു ലീഡ് നൽകി. മൂന്നാം ക്വാർട്ടറിൽ സുഖ്ജീത് സിംഗ് ഇന്ത്യക്ക് സമനില നൽകി. അവസാന ക്വാർട്ടറിൽ ജർമനിയുടെ ആക്രമണങ്ങൾ ഗോൾകീപ്പർ പി.ആർ. ശ്രീജേഷ് തടഞ്ഞുനിർത്തി.കളി തീരാൻ ഏതാനും മിനിറ്റുകൾ ബാ ക്കിയുള്ളപ്പോൾ മാർകോ മിൽറ്റ്കൗ ജർമനിയുടെ ജയം ഉറപ്പിച്ചു.
Read More