തിരുവനന്തപുരം: കോടതി ഉത്തരവു ലംഘിച്ച കേസിൽ കൊല്ലം നെടുങ്ങണ്ട എസ്എൻ ട്രെയിനിംഗ് കോളജ് മാനേജരായ വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്തു ഹാജരാക്കണമെന്നു കോടതി. ഹർജിക്കാരനുണ്ടായ മാനസിക ബുദ്ധിമുട്ടുകൾക്ക് നാലാഴ്ചയ്ക്കകം അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവായി. യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ ജഡ്ജി ജോസ് എൻ. സിറിലിന്റേതാണ് ഉത്തരവ്. എസ്എൻ ട്രെയിനിംഗ് കോളജിലെ മലയാള വിഭാഗം അസോസിയേറ്റ് പ്രഫസറായ ഡോ.ആർ. പ്രവീണ്‍ ആയിരുന്നു ഹർജിക്കാരൻ. വ്യക്തമായ കാരണമില്ലാതെ പ്രവീണിനെ സസ്പെൻഡ് ചെയ്തിരുന്നു.
Read MoreDay: August 7, 2024
ഞങ്ങൾ വയനാടിനായി ഓടും; ഹോളിഫാമിലിയുടെ മൂന്നു ബസുകളും ഒരു ദിവസത്തെ വരുമാനം വയനാട് സഹായനിധിയിലേക്കു സംഭാവന ചെയ്തു
വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാന്‍ സ്വകാര്യ ബസിന്റെ കാരുണ്യ യാത്ര. കട്ടപ്പനയില്‍നിന്നു സര്‍വീസ് നടത്തുന്ന ഹോളിഫാമിലി ബസാണ് കാരുണ്യയാത്ര സംഘടിപ്പിച്ചത്. ഹോളിഫാമിലിയുടെ മൂന്നു ബസുകളുടെ ഒരു ദിവസത്തെ വരുമാനം വയനാട് സഹായനിധിയിലേക്കു സംഭാവന ചെയ്തു. കട്ടപ്പന-തൊടുപുഴ, കട്ടപ്പന-കുമളി (രണ്ട്) സര്‍വീസുകളിലെ വരുമാനമാണ് സംഭാവനയായി നല്‍കിയത്. യാത്രക്കാര്‍ക്ക് ടിക്കറ്റു നല്‍കാതെ അവര്‍ക്ക് ഇഷ്ടമുള്ള തുക ബക്കറ്റില്‍ നിക്ഷേപിച്ചാണ് തുക സമാഹരിച്ചത്. കട്ടപ്പനയില്‍ നിന്നാരംഭിച്ച കാരുണ്യയാത്രയിൽ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് കെ.എം. തോമസ് ആദ്യ സംഭാവന നല്കി.
Read Moreമലയോര മേഖലയെക്കുറിച്ചു ചെറിയ ധാരണ ഉള്ളവർഅവരെ അനധികൃത കുടിയേറ്റക്കാരെന്ന് വിളിക്കില്ല; ദുരന്തമുണ്ടായപ്പോൾ ആദ്യംവിളിച്ചത് രാഹുൽ ഗാന്ധി; കേന്ദ്രമന്ത്രിയെ തൂത്തെറിഞ്ഞ് മുഖ്യമന്ത്രി
തിരുവനന്തപുരം: അനേകം പേരുടെ ജീവനും ജീവിതവുമെടുത്ത വയനാട് ദുരന്തത്തെ സങ്കുചിത താത്പര്യങ്ങൾക്കു വേണ്ടി ചിലരെങ്കിലും ഉപയോഗിക്കുന്നതു ദൗർഭാഗ്യകരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തമുണ്ടായപ്പോൾ ആദ്യം വിളിച്ചത് രാഹുൽ ഗാന്ധിയാണ്. രണ്ടാമതു പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിന്നീട് ആഭ്യന്തരമന്ത്രി അമിത് ഷായും വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു. കേന്ദ്രത്തിനുവേണ്ടി വിളിച്ച രണ്ടു പേരും എന്തു സഹായവും നൽകാൻ സന്നദ്ധരാണെന്ന രീതിയിലായിരുന്നു സംസാരിച്ചത്. എന്നാൽ, പിന്നീടു ചിലരുടെ നിലപാട് മാറി”. കേന്ദ്ര വനം മന്ത്രി ഭൂപേന്ദർ യാദവിന്റെ പ്രസ്താവന ദുരന്തത്തിനിരയായ മനുഷ്യരെ അപമാനിക്കലാണെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു. അനേകം പേരുടെ ജീവനും ജീവിതവുമെടുത്ത ദുരന്തമാണിത്. മാനസികാഘാതത്തിൽനിന്നു കേരളമാകെ മോചിതമായിട്ടില്ലെന്നതാണു വസ്തുത. ഈ ദുരന്തം ഇനിയും ആവർത്തിക്കാതിരിക്കാൻ സംയുക്തമായി നടപടിയെടുക്കുകയാണു വേണ്ടത്. അതിജീവനമാണു പ്രശ്നം. ഈ ഘട്ടത്തിൽ ഒന്നിച്ചു നിൽക്കണം. മന്ത്രിയുടെ പ്രസ്താവന, ദൗർഭാഗ്യവശാൽ അത്തരത്തിലുള്ളതാണ്. പ്രാദേശിക ഭരണസംവിധാനത്തിന്റെ ഒത്താശയോടെ നടക്കുന്ന അനധികൃത…
Read Moreകൂടെയുണ്ട് കുരുന്നു കരങ്ങളും; വയനാടിനു കൈത്താങ്ങ്; കുടുക്ക സമ്പാദ്യവുമായി വിദ്യാർഥികൾ
വയനാടിന് കൈത്താങ്ങാകാന്‍ സമ്പാദ്യ കുടുക്ക പൊട്ടിച്ച് നല്കി വെള്ളയാംകുടി സെന്റ് ജെറോംസ് യുപി സ്കൂളിലെ സഹോദരങ്ങളായ വിദ്യാര്‍ഥികള്‍. ആറാം ക്ലാസ് വിദ്യാര്‍ഥികളായ ആരോണ്‍ ടോം ബിനോയിയും ജിയന്ന ട്രീസാ ബിനോയിയുമാണ് തങ്ങളുടെ രണ്ടുവര്‍ഷത്തെ കൊച്ചു സമ്പാദ്യം വയനാടിന് നല്കി മാതൃകയായത്. തങ്ങള്‍ക്ക് ലഭിക്കുന്ന ചില്ലറത്തുട്ടുകള്‍ കുടുക്കയില്‍ സൂക്ഷിക്കുന്ന ശീലം ബാല്യം മുതലേ ഉള്ളവരായിരുന്നു ഈ സഹോദരങ്ങള്‍. ദീര്‍ഘനാളുകളായി സമാഹരിച്ച ഈ തുക ഉപയോഗിച്ച് മധ്യവേനലവധിക്ക് സൈക്കിള്‍ വാങ്ങുന്നതിന് ആഗ്രഹിച്ചിരിക്കുമ്പോഴാണ് വയനാട് ദുരന്തവും നരകയാതനകളുടെ വാര്‍ത്തകളും അറിയുന്നത്. തുടര്‍ന്ന് തങ്ങളുടെ സമ്പാദ്യം വയനാടിന് നല്‍കുന്നതിന് തീരുമാനിക്കുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കാന് സ്കൂള്‍ ഹെഡ്മാസ്റ്റര് ബിനോയി മഠത്തിലിനെ ഏല്‍പ്പിക്കുകയും ചെയ്തു. വെള്ളയാംകുടി കൊങ്ങിണിപ്പടവ് മുല്ലൂര്‍ ബിനോയിയുടെയും ആഷയുടെയും മക്കളാണ്.
Read Moreപതറാതെ അവൾ പോരാടി; പെൺകുട്ടിയെ പിൻതുടർന്ന് വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗീകാതിക്രമം; കൊല്ലത്തെ മതപാഠശാല അധ്യാപകൻ നൗഷാദ് അറസ്റ്റിൽ
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗീക അതിക്രമം നടത്തിയ മതപാഠശാലയിലെ അധ്യാപകൻ അറസ്റ്റിൽ. കരുനാഗപ്പള്ളി തഴവ കുറ്റിപ്പുറം സ്വദേശി നൗഷാദ്(44) ആണ് പിടിയിലായത്. പത്തു വയസുകാരിക്കു നേരെയാണ് അതിക്രമമുണ്ടായത്. പ്രതി പെണ്‍കുട്ടിയെ പിന്തുടര്ന്ന് വീട്ടിലെത്തുകയും ലൈംഗിക അതിക്രമം നടത്തുകയുമായിരുന്നു. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു ഇത്. എന്നാൽ ഉടന്‍ തന്നെ കുട്ടി പ്രതിയെ വീടിന് പുറത്താക്കി കതകടച്ച് രക്ഷപെടുകയായിരുന്നു. സംഭവം കുട്ടി സ്കൂളിലെ അധ്യാപികയോട് പറഞ്ഞു. തുടർന്ന് സ്കൂളിലെ കൗൺസിലിംഗിന് ശേഷം പോലീസിൽ വിവരം അറിയിച്ചു. കരുനാഗപ്പള്ളി പോലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ നൗഷാദിനെ ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
Read More