ഹാജറിൽ ഒപ്പിടാൻ വന്ന അധ്യാപികയോട് ചുംബനം ആവശ്യപ്പെടുന്ന അധ്യാപകന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒപ്പിടാന്‍ സമ്മതിക്കാം. പക്ഷേ, അതിന് ഒരു കണ്ടീഷനുണ്ട് എന്ന് അധ്യാപകൻ. തുടര്‍ന്ന് എന്താണ് താങ്കളുടെ കണ്ടീഷനെന്ന് അധ്യാപിക. അയാളുടെ കവിളത്ത് അധ്യാപിക ഒരു ഉമ്മ കൊടുക്കണം എന്നായി അധ്യാപകന്റെ മറുപടി. കൂടാതെ തന്റെ കണ്ടീഷന്‍ അംഗീകരിച്ചാല്‍ പല കാര്യങ്ങളും എളുപ്പമാവുമെന്ന് ഇയാള്‍ അധ്യാപികയോട് പറയുന്നു. എന്നാൽ ഇത് കേട്ട ഉടൻതന്നെ അധ്യാപിക തിരിച്ച് പ്രതികരിക്കുന്നുണ്ട്. താന്‍ ഒരിക്കലും ഇത് സമ്മതിക്കില്ലന്നും ഇതൊന്നും ശരിയായ നടപടിയല്ല എന്നും അധ്യാപിക അധ്യാപകനോട് പറയുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ അധ്യാപകനെതിരേ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. ഇയാൾ ഒരു നല്ല അധ്യാപകനാണോ, ഇത്തരത്തിലുള്ളവരുടെ അടുത്ത് എങ്ങനെ കുട്ടികളെ വിശ്വസിച്ച് പഠിപ്പിക്കുവാൻ വിടും എന്നു തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ…
Read MoreDay: August 9, 2024
സിഐ വാങ്ങിയ ചിക്കൻ ബിരിയാണിയിൽ ചത്ത പഴുതാര; കണ്ടത് കഴിച്ച് പകുതിയായശേഷം; തിരുവല്ലയിലെ ഹോട്ടൽ അടപ്പിച്ച് ഭക്ഷ്യവകുപ്പ്
തിരുവല്ല: ഹോട്ടലിൽ നിന്ന് വാങ്ങിയ ചിക്കൻ ബിരിയാണിയിൽ ചത്ത പഴുതാര. തിരുവല്ല പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ സിഐ അജിത് കുമാർ വാങ്ങിയ ബിരിയാണിയിലാണ് പഴുതാരയെ കണ്ടെത്തിയത്. തിരുവല്ല കടപ്ര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കന്നിമറ ഹോട്ടലിൽ നിന്നാണ് സിഐ ബിരിയാണി വാങ്ങിയത്. കഴിച്ച് പകുതിആയപ്പോഴാണ് ബിരിയാണിയിൽ പഴുതാരയെ കണ്ടത്. ഉടൻതന്നെ ഭക്ഷ്യ സുരക്ഷാ വകുപ്പിൽ പരാതി നൽകുകയായിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഇവരുടെ ലൈസൻസ് അവസാനിച്ചതായും കണ്ടെത്തി. പരിശോധനയ്ക്ക് ശേഷം ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ഹോട്ടൽ അടച്ച് പൂട്ടി. തെളിവടക്കം സിഐ ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറിയിരുന്നു.
Read Moreവയനാട് ഉരുൾപൊട്ടൽ; തൃശൂരില്‍ ഇത്തവണ പുലികളിറങ്ങില്ല, കുമ്മാട്ടിക്കളിയുമില്ല
തൃശൂര്‍: ഓണാഘോഷത്തിന്റെ ഭാഗമായി തൃശൂരിൽ നടത്താറുള്ള പുലിക്കളിയും കുമ്മാട്ടിക്കളിയും ഇത്തവണ ഒഴിവാക്കി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ആഘോഷങ്ങൾ ഒഴിവാക്കിയതെന്ന് അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച ചേർന്ന കോര്പറേഷൻ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇതോടൊപ്പം ഡിവിഷൻ തല ഓണാഘോഷവും നടത്തേണ്ടതില്ലെന്ന് കോര്പ്പറേഷൻ യോഗം തീരുമാനിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. സെപ്റ്റംബര്‍ 18ന് പുലിക്കളിയും 16,17 തീയതികളിലായിരുന്നു കുമ്മാട്ടിക്കളിയും നടക്കേണ്ടിയിരുന്നത്. പുലികളിക്കും കുമ്മാട്ടിക്കളിയ്ക്കുമുള്ള ഒരുക്കങ്ങളെല്ലാം നടത്തിയിരുന്നു. എന്നാല്‍, കേരളം ഇന്നേവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് വയനാട്ടിലുണ്ടായത്. ഈ സാഹചര്യത്തില്‍ ആഘോഷപരിപാടികള്‍ ഒഴിവാക്കാൻ കൂട്ടായ തീരുമാനം എടുക്കുകയായിരുന്നുവെന്ന് കോര്പ്പറേഷൻ അധികൃതര്‍ വ്യക്തമാക്കി. ഇതോടൊപ്പം ഡിവിഷൻ തല ഓണാഘോഷവും നടത്തേണ്ടതില്ലന്ന് തൃശൂര്‍ കോര്പറേഷൻ യോഗം തീരുമാനിച്ചു.
Read Moreഇതില്‍ എന്ത് പൊതുതാത്പര്യം? വയനാടിന്റെ പേരിലുള്ള പണപിരിവ് നിയന്ത്രിക്കണമെന്ന ഹർജി തള്ളി; ഹർജിക്കാരൻ ദുരിതാശ്വാസ നിധിയിലേക്ക് പിഴയടക്കാൻ നിർദേശിച്ച് ഹൈക്കോടതി
കൊച്ചി: വയനാടിന്റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. സിനിമാ നടനും അഭിഭാഷകനുമായ സി. ഷുക്കൂർ സമർപ്പിച്ച ഹർജിയാണ് തള്ളിയത്. ഹർജിക്കാരനോട് പിഴയായി 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാനും കോടതി നിർദേശിച്ചു. വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിതരെ സഹായിക്കാൻ ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും കേന്ദ്രീകൃത സംവിധാനം ഏർപ്പെടുത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. വയനാട് ദുരന്തത്തിന്റെ അടിസ്ഥാനത്തിൽ നിരവധി സംഘടനകൾ അവരുടെ അക്കൗണ്ട് വഴി ഫണ്ട് ശേഖരിക്കുന്നുണ്ട്. ഈ ഫണ്ട് ശേഖരണവും വിനിയോഗവും നിരീക്ഷിക്കാൻ ഒരു സംവിധാനവുമില്ലെന്നാണ് ഹർജിയിൽ പറയുന്നത്. ഹർജിയിൽ എന്ത് പൊതുതാൽപര്യമെന്ന് ചോദിച്ച കോടതി, സംഭാവന നൽകുന്ന ജനങ്ങളുടെ ഉദ്ദേശ ശുദ്ധിയെ സംശയിക്കരുതെന്നും ബോധ്യപ്പെടുത്തി.
Read Moreഹലോ പോലീസ് സ്റ്റേഷനല്ലേ… പിന്നെ കേട്ടാൽ അറയ്ക്കുന്ന തെറിവിളിയോട് തെറിവിളി; പ്രതിയെ പിടികൂടാനെത്തിയ പോലീസുകാർക്ക് നേരെ പെപ്പർസ്പ്രേ പ്രയോഗം; ചെങ്ങന്നൂരിലെ സംഭവം ഇങ്ങനെ…
ആലപ്പുഴ: അന്വേഷണത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്കുനേരെ യുവാവിന്റെ പെപ്പർ സ്പ്രേ പ്രയോഗം. ചെങ്ങന്നൂരിനു സമീപം വെൺമണിയിലാണു സംഭവം. സ്റ്റേഷനിലെ ഫോണിൽ സ്ഥിരമായി വിളിച്ച് അസഭ്യം പറയുകയും എസ്എച്ച്ഒയുടെ ഔദ്യോഗിക ഫോണിൽ വിളിച്ചു വധഭീഷണിമുഴക്കുകയും ചെയ്ത യുവാവിനെക്കുറിച്ച് അന്വേഷിക്കാനാണു വെൺമണി പോലീസ് സ്റ്റേഷനിൽനിന്നുള്ള സംഘം എത്തിയത്. പ്രാഥമിക അന്വേഷണത്തിൽ പുന്തല മേലാപറമ്പിൽ വിനീഷ് മോഹനാണ് പ്രതിയെന്നു പോലീസിനു വിവരം കിട്ടിയിരുന്നു. എന്നാൽ, വീട്ടിലെത്തിയ പോലീസുകാർക്കുനേരേ അപ്രതീക്ഷിതമായി യുവാവ് പെപ്പർ സ്പ്രേ പ്രയോഗിക്കുകയായിരുന്നു. എസ്എച്ച്ഒ എം.സി. അഭിലാഷ്, സിപിഒ ശ്യാം എന്നിവർക്കു നേരെയായിരുന്നു പെപ്പർ സ്പ്രേ ആക്രമണം. തുടർന്നു മറ്റു പോലീസുകാർ ചേർന്നു വിനീഷിനെ കീഴ്പ്പെടുത്തി. ഇയാളെ പോലീസ് കസ്റ്റഡിയിൽഎടുത്തിട്ടുണ്ട്. യുവാവിന് ഏതെങ്കിലും തരത്തിൽ മാനസികാസ്വാസ്ഥ്യം ഉണ്ടോയെന്നും പോലീസ് പരിശോധിക്കുകയാണ്. ഔദ്യോഗിക കൃത്യനിർവഹണത്തിനു തടസം സൃഷ്ടിക്കുക, പോലീസുകാരെ അക്രമിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Read Moreയുട്യൂബിൽ വീഡിയോ കണ്ട് ബോംബ് ഉണ്ടാക്കൽ; സ്ഫോടനത്തിൽ 5 കുട്ടികൾക്ക് പരിക്ക്
മുസാഫർപുർ: ബിഹാറിലെ മുസാഫർപുർ ജില്ലയിൽ യുട്യൂബിൽ വീഡിയോ കണ്ട് ബോംബ് ഉണ്ടാക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ അഞ്ച് കുട്ടികൾക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റ എല്ലാവരെയും ഗയാഘട്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ (പിഎച്ച്സി) ചികിത്സയ്ക്കായി മാറ്റി. കുട്ടികൾ യൂട്യൂബ് വീഡിയോകളിൽനിന്ന് പഠിച്ച മെറ്റീരിയലുകൾ പരീക്ഷിച്ചതായി സീനിയർ പോലീസ് സൂപ്രണ്ട് രാകേഷ് കുമാർ സ്ഥിരീകരിച്ചു. കുട്ടികൾ തീപ്പെട്ടിക്കോലിൽനിന്ന് വേർതിരിച്ചെടുത്ത വെടിമരുന്ന് ടോർച്ചിൽ നിറയ്ക്കുകയും ബാറ്ററി കയറ്റുകയും ചെയ്തു. സ്വിച്ച് ഓൺ ചെയ്യുമ്പോൾ ടോർച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ഇത്തരം സംഭവങ്ങൾ തടയാൻ കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ രക്ഷിതാക്കളോട് പോലീസ് അധികൃതർ ആവശ്യപ്പെട്ടു.
Read Moreതിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി മരിച്ചു
തളിക്കുളം(തൃശൂർ): കടലിൽ വലയിടുന്നതിനിടെ തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി മരിച്ചു. നമ്പിക്കടവിൽ താമസിക്കുന്ന പേരോത്ത് കുമാരന്റെ മകൻ സുനിൽ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.40 നാണ് അപകടം സംഭവിച്ചത്. നമ്പിക്കടവ് ബീച്ചിൽ സീതാറാം റിസോർട്ടിന് സമീപം കടലിൽ കണ്ടാടി വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിനിടയിലായിരുന്നു അപകടം. തിരയിൽപ്പെട്ട് മുങ്ങി താഴ്ന്ന സുനിലിനെ നാട്ടുകാർ കരയിലേക്കു കയറ്റി വലപ്പാട് ദയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreമുക്കുപണ്ടം വെച്ച് പണംതട്ടിയ കേസ് : പ്രതി റസീന ബീവിയുടെ പേരിൽ വിവിധ സ്റ്റേഷനുകളിലായി മുപ്പതോളം കേസുകൾ
ആറ്റിങ്ങൽ: ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം വെച്ച് പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. മണമ്പൂർ തൊട്ടിക്കല്ല് ലക്ഷം വീട് 412-ൽ റസീന ബീവി (45) യെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ പ്രവർത്തിച്ചു വരുന്ന ജെ.സി ഫിനാൻസ് എന്ന സ്ഥാപനത്തിൽ 916 പതിച്ച മൂന്ന് മുക്കുപണ്ട വളകൾ സ്വർണ വളകൾ എന്ന രൂപത്തിൽ പണയംവെച്ച് 1,20,000 രൂപ തട്ടിയെടുത്തു. 2023 ഒക്ടോബർ മാസത്തിൽ ആണ് കേസിനാസ്പദമായ സംഭവം. ധനകാര്യ സ്ഥാപനത്തിൽ എത്തി വ്യാജ തിരിച്ചറിയൽ രേഖ നൽകിയാണ് മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെടുത്തത്. ആറ്റിങ്ങൽ, കടയ്ക്കാവൂർ, ചിറയിൻകീഴ്, കല്ലമ്പലം എന്നീ പോലീസ് സ്റ്റേഷനുകളിലായി സമാന രീതിയിലുള്ള 30 ഓളം കേസുകൾ യുവതിയുടെ പേരിൽ നിലവിലുണ്ട്. പാറശാല സ്വദേശിയുമായി ചേർന്നാണ് ഈ യുവതി അടങ്ങുന്ന സംഘം ഇത്തരത്തിൽ മുക്കുപണ്ടം നിർമിക്കുന്നത്. ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ്എച്ച്ഒ…
Read Moreവെള്ളിത്തിളക്കത്തിൽ നീരജ്; പാക്കിസ്ഥാൻ താരത്തിന് റിക്കാർഡോടെ സ്വര്‍ണം
പാരീസ്: പാക്കിസ്ഥാൻ താരത്തിന്റെ അസാമാന്യ പ്രകടനം കണ്ട പാരീസ് ഒളിമ്പിക്സ് പുരുഷ ജാവലിന്‍ ത്രോയില്‍ നിലവിലെ ചാമ്പ്യനായ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി. പാക്കിസ്ഥാന്റെ അര്‍ഷാദ് നദീം 92.97 മീറ്റര്‍ എറിഞ്ഞ് ഒളിമ്പിക് റിക്കാർഡോടെ സ്വര്‍ണം സ്വന്തമാക്കി. 2008ല്‍ ബെയ്ജിംഗില്‍ നോര്‍വെയുടെ ആന്ദ്രെസ് തോര്കില്ഡ്സന് കുറിച്ച 90.57 മീറ്ററിന്റെ റിക്കാർഡാണ് അര്‍ഷാദ് നദീം മറികടന്നത്. 88.54 മീറ്റര്‍ ജാവലിന്‍ പായിച്ച ഗ്രനേഡയുടെ ആന്ഡേഴ്സന് പീറ്റേഴ്സിനാണ് വെങ്കലം. ഫൈനലില്‍ ഇന്ത്യയുടെ സുവര്ണപ്രതീക്ഷയായിരുന്നു നീരജ്. 89.45 മീറ്റർ എന്ന സീസണിലെ തന്റെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയാണ് നീരജ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. രണ്ടാം ശ്രമത്തില്‍ വെള്ളി മെഡല്‍ നേടിയ ദൂരമെറിയാനായെങ്കിലും ബാക്കിയുള്ള ശ്രമങ്ങളെല്ലാം ഫൗളില്‍ കലാശിച്ചതോടെ നീരജിന്റെ താളംതെറ്റി. ഇന്ത്യയ്ക്കായി രണ്ട് ഒളിമ്പിക് മെഡലുകള്‍ നേടുന്ന അഞ്ചാമത്തെ താരമാണു നീരജ്. പുരുഷ ഹോക്കിയിൽ വാശിയേറിയ പോരാട്ടത്തില്‍ സ്പെയിനെ 2-1ന്…
Read Moreമരത്തിലൂടെ വനിതാ ഹോസ്റ്റലിലേക്ക് നുഴഞ്ഞുകയറും; ബാത്ത്റൂമിലും റൂമിലുമായി എത്തിനോക്കും; ഒളിഞ്ഞുനോട്ടക്കാരനായ 17 കാരനെ കുടുക്കി പെൺകുട്ടികളും പോലീസും
കായംകുളം : കോളജ് വനിതാ ഹോസ്റ്റലിൽ പെൺകുട്ടികളുടെ ഉറക്കം കെടുത്തിയ നുഴഞ്ഞുകയറ്റക്കാരനെ ഒടുവിൽ പോലീസ് പിടികൂടി. കായംകുളം എംഎസ്എം കോളജിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ കഴിഞ്ഞ കുറെ ദിവസമായി ശല്യം ചെയ്തവന്ന അജ്ഞാതനെയാണ് കണ്ടെത്തിയത്. കായംകുളം സ്വദേശിയായ പതിനേഴുകാരനെയാണ് കൊല്ലത്ത് നിന്ന് പോലീസ് പിടികൂടിയത്. സമീപത്തെ മരത്തിലൂടെയാണ് ഹോസ്റ്റലിൽ കയറിയിരുന്നതെന്ന് കൗമാരക്കാരൻ പോലീസിന് മൊഴി നൽകി. ഇവിടെ എൺപതോളം പെൺകുട്ടികളാണ് താമസിക്കുന്നത്. കഴിഞ്ഞാഴ്ച ഹോസ്റ്റലിലെ ശൗചാലയത്തിൽ അപരിചതനായ ഒരാൾ നിൽക്കുന്നത് കുട്ടികൾ കണ്ടു. പെൺകുട്ടികളുടെ റൂമിലും ഇയാൾ കയറി. ഇതിന്റെ സിസിടിവി ദ്യശ്യങ്ങളും കുട്ടികൾ പോലീസിന് കൈമാറിയിരുന്നു. ഹോസ്റ്റലിനുള്ളിലേക്ക് വലിഞ്ഞുകയറിയതിന്റെ കാൽപാടുകളും കുട്ടികൾ അധികൃതർക്ക് കാണിച്ചു കൊടുത്തിരുന്നു. ഒരാഴ്ചക്കിടെ നാലു തവണയാണ് ഹോസ്റ്റലിൽ ശല്യമുണ്ടായത്. സംഭവത്തിൽ വിദ്യാർത്ഥി സംഘടനകളുടെ അടക്കം വലിയ പ്രതിഷേധം ഉണ്ടായി. രാത്രിയിൽ കെട്ടിടത്തിലൂടെ ഒരാൾ നടക്കുന്നതിന്റെ കാൽപെരുമാറ്റം കേൾക്കാമെന്നാണ് കുട്ടികൾ പറഞ്ഞത്. ഹോസ്റ്റലിൽ ഓരോ…
Read More