കോഴിക്കോട്: ഉരുൾപൊട്ടൽ ദുരന്തം വിതച്ച വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഇന്നു മുതൽ ആരംഭിച്ച ജനകീയതെരച്ചിലിന്റെ സമയം അധികൃതർ വെട്ടിക്കുറച്ചു. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ദുരിതബാധിത പ്രദേശങ്ങളിൽ എത്തുന്നതിനോടനുബന്ധിച്ചുള്ള സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായാണു ജനകീയ തെരച്ചലിന്റെ സമയം വെട്ടിച്ചുരുക്കിയത്. ഈ പ്രദേശം സംസ്ഥാന, ദേശീയ സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിന് കൂടുതൽ സമയം തെരച്ചിൽ നടത്തുന്നതു തടസമാകുമെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ. തൻമൂലം ഇന്നു രാവിലെ ആറിന് ആരംഭിച്ച തെരച്ചിൽ 11 ഓടെ അവസാനിപ്പിച്ചു. നാളെ തെരച്ചിൽ ഉണ്ടായിരിക്കില്ല. എന്നാൽ, ഞായറാഴ്ച ജനകീയ തെരച്ചിൽ നടത്തുമെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ജനകീയ തെരച്ചിലിനോട് അനുബന്ധിച്ച് ഇന്നു രാവിലെ മന്ത്രി ദുരന്ത ഭൂമിയിലെത്തിയിരുന്നു. ദുരന്തത്തിൽ കാണാതായവരുടെ ബന്ധുക്കളെയും സ്ഥല പരിചയമുള്ള നാട്ടുകാരെയും ഉൾപ്പെടുത്തിയാണ് ജനകീയതെരച്ചിൽ ആരംഭിച്ചത്. ഇതുവരെ നടത്തിയ രക്ഷാപ്രവർത്തനം നാട്ടുകാരെ ബോധ്യപ്പെടുത്തുക,…
Read MoreDay: August 9, 2024
ഹിന്ദു മുസ്ലിം ക്രിസ്ത്യൻ മത വിഭാഗങ്ങൾക്ക് അതീതമായി മാനവികതയ്ക്കും സ്നേഹത്തിനും സാഹോദര്യത്തിനും ഊന്നൽ നൽകുന്ന മഹത്തായ സന്ദേശം; ഹിമുക്രി പൂർത്തിയായി
എക്സ് ആൻഡ് എക്സ് ക്രിയേഷൻസിന്റെ ബാനറിൽ നവാഗതനായ പി.കെ. ബിനു വർഗീസ് കഥയെഴുതി സംവിധാനം നിർവഹിക്കുകയും ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി താന്നിക്കോട്ട് എന്നിവർ ചേർന്ന് നിർമിക്കുകയും ചെയ്ത ചിത്രം ഹിമുക്രിചിത്രീകരണം പൂർത്തിയായി. ഹിന്ദു മുസ്ലിം ക്രിസ്ത്യന്റെ ചുരുക്കെഴുത്താണ് ഹിമുക്രി. ഹിന്ദു മുസ്ലിം ക്രിസ്ത്യൻ മത വിഭാഗങ്ങൾക്ക് അതീതമായി മാനവികതയ്ക്കും സ്നേഹത്തിനും സാഹോദര്യത്തിനും ഊന്നൽ നൽകുന്ന മഹത്തായ സന്ദേശമാണ് ഹിമുക്രി പ്രേക്ഷകർക്ക് പകരുന്നത്. ഞാറള്ളൂർ ഗ്രാമത്തിലെ റിട്ടയർഡ് ലൈൻമാൻ ബാലൻപിള്ളയുടെ മകൻ മനോജിന്റെ ജീവിതത്തിലേക്ക് വ്യത്യസ്ത സാഹചര്യങ്ങളിൽ കടന്നു വരുന്ന വ്യത്യസ്ഥ മതസ്ഥരായ മൂന്ന് പെൺകുട്ടികളും തുടർന്നുണ്ടാകുന്ന രസകരങ്ങളായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. അരുൺ ദയാനന്ദാണ് മനോജ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം നന്ദുജയ്, ക്രിസ്റ്റി ബിനെറ്റ്, സ്വീറ്റി എബ്രഹാം, ശ്രീലക്ഷ്മി സന്തോഷ്, ശങ്കർ, കലാഭവൻ റഹ്മാൻ, അംബിക മോഹൻ, അമ്പിളി അമ്പാടി, ഷൈലജ എന്നിവരും കഥാപാത്രങ്ങളാകുന്നു.…
Read Moreഒരു നായികയുടെ ഷെല്‍ഫ് ലൈഫ് എന്ന് പറയുന്നത് പരമാവധി അഞ്ച് മുതല്‍ പത്ത് വർഷം വരെയാണ്; മലയാള സിനിമ വളരെ അധികം മിസ് ചെയ്യുന്നുണ്ട്; മന്യ
എനിക്ക് പതിമൂന്ന് വയസുള്ളപ്പോഴാണ് അച്ഛന് ഹൃദയാഘാതം മൂലം മരണപ്പെടുന്നത്. അതോടെ കുടുംബത്തിന്റെയും ഒരു ഉത്തരവാദിത്തം എനിക്കുണ്ടായിരുന്നു. അതുകൊണ്ടാണ് സിനിമയിലേക്ക് വന്നത്. ആദ്യം മോഡലിംഗ് ആയിരുന്നു ചെയ്തത്. നായികയായി ആദ്യം അരങ്ങേറുന്നത് തെലുങ്കിലാണെന്ന് മന്യ. ഒരു സിനിമ നായികയുടെ ഷെല്‍ഫ് ലൈഫ് എന്ന് പറയുന്നത് പരമാവധി അഞ്ച് മുതല്‍ പത്ത് വർഷം വരെയാണെന്ന് എനിക്ക് അറിയാം. അതിന് ശേഷം കല്യാണം, കുട്ടികള്‍ അങ്ങനെ കരിയർ ഉണ്ടാകില്ല. അതായത് ജോക്കർ പോലുള്ള ഒരു സിനിമയൊന്നും കിട്ടില്ല. അക്കാര്യം മനസ്സിലാക്കിയാണ് പഠിക്കാന്‍ പോയതും ജോലി നേടിയത്. യഥാർഥ്യം എന്ന് പറയുന്നത് അതാണ്. എന്നാല്‍ അതിനെ മറികടക്കാന്‍ കഴിഞ്ഞ ഒരേയൊരു താരം എന്ന് പറയുന്നത് മഞ്ജുവാര്യരാണ്. അവർ ഇപ്പോഴും മികച്ച റോളുകള്‍ ചെയ്യുന്നു. അത് അഭിമാനകരമായ കാര്യമാണ്. മലയാള സിനിമ വളരെ അധികം മിസ് ചെയ്യുന്നുണ്ട്. ഫഹദിന്റെ ആവേശമൊക്കെ കണ്ട് വളരെ അധികം…
Read Moreകോഴിക്കോടിന്റെ മാലിന്യതലസ്ഥാനം; തീരാദുരിതമായി ഞെളിയന്‍പറമ്പ്
കോഴിക്കോട്: കോഴിക്കോടിന്റെ മാലിന്യ തലസ്ഥാനമാണ് ഞെളിയൻപറമ്പ്. 16 ഏക്കറില്‍ മാലിന്യം മാത്രം നിറയുന്ന ദുർഗന്ധ ഭൂമി. ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട് ഞെളിയൻപറമ്പിലെ മാലിന്യനിക്ഷേപത്തിനെന്നു പഴമക്കാർ പറയും. കക്കൂസ് മാലിന്യങ്ങൾ വരെ ഞെളിയൻപറമ്പില്‍ ഇപ്പോഴും നിക്ഷേപിക്കപ്പെടുന്നു. ദുർഗന്ധത്തിന്റെയും തെരുവുനായ ശല്യത്തിന്റെയും തീപിടിത്തങ്ങളുടെയും മറ്റും പേരിൽ വാർത്തകളില്‍ സ്ഥിരം സാന്നിധ്യമാണ് ഈ മാലിന്യപ്പറമ്പ്. മഴക്കാലം വരുമ്പോള്‍ നെഞ്ചിടിപ്പാണ് ഞെളിയന്പറമ്പുകാര്ക്ക്. ഇവിടെനിന്ന് ഒലിച്ചിറങ്ങുന്ന മലിനജലം സൃഷ്ടിക്കുന്ന ദുരിതം ഒരുഭാഗത്ത്. അടിക്കടിയുണ്ടാകുന്ന തീപിടിത്തങ്ങള്‍ മറ്റൊരു ഭാഗത്ത്. ചെറുതും വലുതുമായ നിരവധി തീപടിത്തങ്ങൾ ഇവിടെ ഇടയ്ക്കിടെ ഉണ്ടാകുന്നു. പലപ്പോഴും മണിക്കൂറുകള്‍ എടുത്താണ് തീ നിയന്ത്രണ വിധേയമാക്കുന്നത്. മാലിന്യകൂമ്പാരത്തില്നിന്നു പുക ഉയരുന്നത് സ്ഥിരം കാഴ്ചയാണെന്നു പരിസരവാസികൾ പറയുന്നു. മാലിന്യത്തിന് തീപിടിച്ച് ഉയരുന്ന പുക പ്രദേശവാസികള്‍ക്കുണ്ടാക്കുന്ന ദുരിതം ചില്ലറയല്ല. കൂട്ടിയിട്ട മാലിന്യങ്ങള്‍ ചൂടേറ്റു തീ പിടിക്കാതിരിക്കാന്‍ ഇടയ്ക്കു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഉഴുതുമറിക്കുന്നതല്ലാതെ മറ്റൊന്നും നടക്കുന്നില്ല. ഞെളിയന്‍പറമ്പില്‍…
Read More“നീയാണു ഞങ്ങളുടെ ഗോൾഡ് മെഡൽ”; വിനേഷിനു പിന്തുണയുമായി താരനിര
പാരീസ് ഒളിന്പിക്സ് ഗുസ്തിയിൽ ഫൈനലിലെത്തിയശേഷം അപ്രതീക്ഷിതമായി അയോഗ്യത നേരിടേണ്ടി വന്ന വിനേഷ് ഫോഗട്ടിന് പിന്തുണയുമായി താരനിരയും. നിങ്ങൾ തനിച്ചല്ല എന്നും ഒപ്പം ഇന്ത്യ എന്ന വലിയൊരു ശക്തി ഉണ്ടെന്ന് ഓർക്കണമെന്നു നടി സാമന്ത റൂത്ത് പ്രഭു സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. എല്ലാ ഉയർച്ചയിലും താഴ്ച്ചയിലും എപ്പോഴും നിങ്ങളോടൊപ്പം നിൽക്കുമെന്നും നടി കുറിപ്പിൽ അറിയിച്ചു. ചില സമയങ്ങളിൽ, ഏറ്റവും പ്രതിരോധശേഷിയുള്ള വ്യക്തികൾ ഏറ്റവും കഠിനമായ പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നു. നിങ്ങൾ തനിച്ചല്ല, വലിയൊരു ശക്തി നിങ്ങളെ കാണുന്നുണ്ടെന്ന് ഓർമിക്കുക. ബുദ്ധിമുട്ടുകൾക്കിടയിലും നിലനിൽക്കാനുള്ള നിങ്ങളുടെ ശ്രദ്ധേയമായ കഴിവ് തീർച്ചയായും പ്രശംസനീയമാണ്. നിങ്ങളുടെ എല്ലാ ഉയർച്ചയിലും താഴ്ച്ചയിലും ഞങ്ങൾ എപ്പോഴും നിങ്ങളോടൊപ്പം നിൽക്കും- സാമന്ത കുറിച്ചു. നിരവധി പേരാണ് വിനേഷിന് പിന്തുണയറിയിച്ച് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഓർക്കുക, ഏറ്റവും കഠിനമായ വീഴ്ചകളിൽ നിന്നുപോലും ചാമ്പ്യന്മാർ ഉയർന്നുവരുന്നു. നിങ്ങളാണ് യഥാർഥ പോരാളി,…
Read Moreയൂത്ത് കോണ്‍ഗ്രസ് സമരവേദികളിലെ മുൻനിരപേരാളി, കോട്ടയത്തെ കെഎസ്യുവിനെ കരുത്തുറ്റ നിലയിലെത്തിച്ചയാൾ; ജോബോയുടെ വിടവാങ്ങൽ കോൺഗ്രസിന് തീരാനഷ്ടം
കോട്ടയം: വിദ്യാര്‍ഥി-യുവജന സമരങ്ങളിലെ മുന്‍നിരപോരാളിയും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ധീരനുമായിരുന്ന ഡിസിസി ജനറല്‍ സെക്രട്ടറി ജോബോയ് ജോര്‍ജ് (47) അന്തരിച്ചു. യൂത്ത് കോണ്‍ഗ്രസ് കോട്ടയം മുന്‍ ജില്ലാ പ്രസിഡന്റുമായിരുന്നു. ഇന്നലെ രാത്രി 8.30ന് കോട്ടയം മാര്‍ക്കറ്റില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍തന്നെ ജില്ലാ ജനറല്‍ ആശൂപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. ഹൃദയാഘാതമാണു മരണകാരണമെന്നാണു പ്രാഥമിക നിഗമനം. കോട്ടയത്തെ കെഎസ്യു, യൂത്ത് കോണ്ഗ്രസുകാര്ക്കിടയില് ഹീറോ ആയാണ് ജോബോയി അറിയപ്പെട്ടിരുന്നത്. മണര്‍കാട് സെന്റ് മേരീസ് കോളജില്‍ കെഎസ്യു പ്രവര്‍ത്തകനായിട്ടാണ് ജോബോയി വിദ്യാര്‍ഥി രാഷ്ട്രീയത്തിലെത്തുന്നത്. ബസേലിയോസ് കോളജ് ചെയര്‍മാനായിരുന്നു. പ്രതികൂല സാഹചര്യത്തിലും കെഎസ്യുവിനെയും യൂത്ത് കോണ്‍ഗ്രസിനെയും മികച്ച സംഘാടനത്തിലൂടെയും പ്രവര്‍ത്തനത്തിലൂടെയും കരുത്തുറ്റ വിദ്യാര്‍ഥി-യുവജന സംഘടനകളാക്കി മാറ്റി. എതിരാളികളുടെ അക്രമണത്തിനു പല തവണ വിധേയമായിട്ടുണ്ട്. സമര മുഖങ്ങളില്‍ പോലീസിന്റെ ക്രൂരമര്ദത്തിനും ഇരയായിട്ടുണ്ട്. സോളാര്‍ സമരം കത്തിനിന്നപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് സംരക്ഷണ കവചം തീര്‍ക്കാന്‍ മുന്‍നിരയില്‍ ജോബോയി ഉണ്ടായിരുന്നു. അന്തരിച്ച മുന്‍…
Read Moreവയനാട്ടിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കവും പ്രകമ്പനവും; പരിഭ്രാന്തരായി ജനങ്ങൾ, റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി
കൽപ്പറ്റ: വയനാട്ടിൽ ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികൾ. പരിഭ്രാന്തിയിൽ വയനാട് ജനത. വെള്ളി രാവിലെ 10 ഓടെയാണ് സംഭവം. വിവരമറിഞ്ഞ് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പൊഴുതന, നെന്മേനി തുടങ്ങി വിവിധ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സംഭവം സ്ഥിരീകരിച്ചു. എന്നാൽ പ്രദേശത്ത് ഭൂകമ്പ സൂചനകളില്ലന്ന് കേരള ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റി അറിയിച്ചു. നെന്മേനി വില്ലേജിലെ പടിപ്പറമ്പ്, അമ്പുകുത്തി, അമ്പലവയൽ എന്നീ സ്ഥലങ്ങളിലാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. എടയ്ക്കൽ ഗുഹ ഉൾപ്പെടുന്ന അമ്പുകുത്തി മലയുടെ താഴ്വാരങ്ങളിലാണ് രാവിലെ ശബ്ദം കേട്ടത്. ആദ്യം ശബ്ദം കേട്ടപ്പോൾ ഇടിവെട്ടിയതാകാം എന്നാണ് നാട്ടുകാർ പലരും കരുതിയത്. എന്നാൽ പിന്നീട് ഉഗ്രമായ ശബ്ദം വീണ്ടും ഉണ്ടായതോടെയാണ് ഇടി അല്ലന്ന് മനസിലായത്. ഇതിന് പിന്നാലെ ഭൂമി കുലുങ്ങുകയും ചെയ്തതോടെ ജനങ്ങൾ പരിഭ്രാന്തരായി. ഉടനടി…
Read More‘ലാപതാ ലേഡീസ്’ ഇന്ന് സുപ്രീം കോടതിയിൽ പ്രദർശിപ്പിക്കും
ബോളിവുഡ് സൂപ്പർതാരം ആമിർ ഖാന്റെ മുൻ ഭാര്യ കിരൺ റാവു സംവിധാനം ചെയ്ത “ലാപതാ ലേഡീസ്’ ഇന്നു സുപ്രീംകോടതയിൽ പ്രത്യേക പ്രദർശനം നടത്തും. നിരൂപക പ്രശംസ നേടിയ ചിത്രം ലിംഗസമത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ആമിർ ഖാൻ, സുപ്രീംകോടതി ജസ്റ്റീസുമാരുടെ കുടുംബാംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രദർശനത്തിൽ പങ്കെടുക്കും. വൈകിട്ട് 4.15 മുതൽ 6.20 വരെ സി-ബ്ലോക്ക്, അഡ്മിനിസ്ട്രേറ്റീവ് ബിൽഡിംഗ് കോംപ്ലക്സ് ഓഡിറ്റോറിയത്തിലാണ് പ്രദർശനം. സുപ്രീം കോടതി സ്ഥാപിതമായതിന്റെ എഴുപത്തിയഞ്ചാം വർഷത്തിൽ സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണു സിനിമാപ്രദർശനം.
Read Moreമുടിവെട്ടുന്നതിനിടെ തുപ്പി: ബാർബർ അറസ്റ്റിൽ; ബാർബർ ഷോപ്പ് ബുൾഡോസർ ഉപയോഗിച്ചു തകർത്തു
ഉത്തർപ്രദേശിൽ തലമുടി വെട്ടുന്നതിനിടെ തുപ്പിയ ബാർബർ അറസ്റ്റിൽ. ഇയാളുടെ ബർബർ ഷോപ്പ് പ്രാദേശിക ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് തകർത്തു. കനൗജിലാണ് സംഭവം. യൂസഫ് എന്ന ബാർബർ മുടി വെട്ടുന്നതിനിടെ കൈകളിൽ തുപ്പുകയും അത് ഉപഭോക്താവിന്റെ മുഖത്തു പുരട്ടുകയും ചെയ്യുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഇതിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെയായിരുന്നു അറസ്റ്റ്. തുടർന്നു പ്രാദേശിക ഭരണകൂടം കട ബുൾഡോസർ ഉപയോഗിച്ചു തകർക്കുകയായിരുന്നു.
Read Moreരാത്രിയിൽ പൂട്ടിയബാറിൽ നിന്നും മദ്യംവേണം; ആവശ്യംനിരാകരിച്ച ജീവനക്കാരെ ക്രൂരമായി മർദിച്ച് ലങ്കോയും ജംബോയും; മദ്യംമോഷ്ടിച്ച് മുങ്ങിയ ഇരുവരേയും അകത്താക്കി പോലീസ്
വൈക്കം: ബാര്‍ ഹോട്ടലിലെ ചില്ല് തകര്‍ക്കുകയും ജീവനക്കാരനെ ആക്രമിക്കുകയും മദ്യം കവര്‍ന്നെടുക്കുകയും ചെയ്ത കേസില്‍ രണ്ടുപേര്‍ കൂടി പോലീസിന്റെ പിടിയിലായി.തലയാഴം ഓണശേരില്‍ അഖില്‍ (ലങ്കോ, 32), ചെമ്മനത്തുകര ചേരുംചുവട് തുണ്ടപ്പറമ്പില്‍ ആഷിക് ഷാജി (ജംബോ, 20) എന്നിവരെയാണു വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സംഘം ചേര്‍ന്നു കഴിഞ്ഞമാസം 10ന് രാത്രി 11.15നു തോട്ടകം ഭാഗത്തുള്ള ബാര്‍ ഹോട്ടലിലെത്തി ജീവനക്കാരനോട് ബാര്‍ തുറക്കാന്‍ ആവശ്യപ്പെടുകയും കച്ചവടസമയം കഴിഞ്ഞെന്നു പറഞ്ഞ ജീവനക്കാരനെ അസഭ്യം പറഞ്ഞു ഡോറിന്റെ ചില്ല് തകര്‍ക്കുകയും വാതില്‍ ചവിട്ടി പൊളിച്ച് അകത്ത് കടന്ന് ജീവനക്കാരനെ ആക്രമിക്കുകയും അവിടെ ഉണ്ടായിരുന്ന ബിയര്‍ കുപ്പികളെടുത്ത് കടന്നുകളയുകയുമായിരുന്നു. പരാതിയെത്തുടര്‍ന്ന് കേസെടുത്ത വൈക്കം പോലീസ് ഈ കേസിലെ മറ്റു പ്രതികളായ ഹരീഷ്, കൃഷ്ണേന്തു എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ ശക്തമായ തെരച്ചിലിനൊടുവില്‍ ബംഗളൂരുവില്‍നിന്നു പിടികൂടുകയായിരുന്നു. അഖിൽ വൈക്കം,…
Read More