കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിനെ തുടർന്ന് ദുരന്തബാധിത സ്ഥലം കണ്ടുമടങ്ങിയ ആൾ കുഴഞ്ഞുവീണ് മരിച്ചു. ചൂരൽമല പാലക്കോടൻ വീട്ടിൽ കുഞ്ഞുമുഹമ്മദ് ആണ് മരിച്ചത്. വ്യാഴാഴ്ച അദ്ദേഹം ദുരന്തം ബാധിച്ച മേഖല സന്ദർശിക്കുന്നതിനായി പോയിരുന്നു. അതിനുപിന്നാലെ വീട്ടിലേക്ക് മടങ്ങിയെത്തി. അൽപസമയത്തിന് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളയാളാണ് ഇദ്ദേഹം. ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിൽ നിന്നും ബന്ധു വീട്ടിലേക്ക് താമസം മാറിയയാളാണ് കുഞ്ഞു മുഹമ്മദ്. ജീപ്പ് ഡ്രൈവറായിരുന്നു. ദുരന്തത്തെത്തുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്നു അദ്ദേഹം. മൃതദേഹം പോസ്റ്റ്മോർട്ടം നടപടിയടക്കം പൂർത്തീകരിച്ച ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.
Read MoreDay: August 9, 2024
ഇന്ത്യയിലെ ആദ്യത്തെ ‘റൈസ് എടിഎം’ഒഡീഷയിൽ; 25 കിലോഗ്രാം അരിവരെ എടിഎമ്മിൽനിന്ന് ശേഖരിക്കാം
രാജ്യത്തെ ആദ്യ “റൈസ് എടിഎം’ ഒഡീഷയിൽ പ്രവർത്തനം ആരംഭിച്ചു. തലസ്ഥാന നഗരിയായ ഭുവനേശ്വറിലെ മഞ്ചേശ്വർ അരി ഗോഡൗണിലാണ് “റൈസ് എടിഎം’ സ്ഥാപിച്ചത്. ഒഡീഷ ഭക്ഷ്യമന്ത്രി കൃഷ്ണ ചന്ദ്രയാണ് രാജ്യത്തെ പുതിയ തുടക്കത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായം കാര്യക്ഷമമാക്കുന്നതിനാണ് “റൈസ് എടിഎം’ പ്രവർത്തനമാരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. റേഷൻ കാർഡ് ഉടമകൾക്കു തങ്ങളുടെ കാർഡ് നമ്പർ നൽകി 25 കിലോഗ്രാം അരിവരെ എടിഎമ്മിൽനിന്നു ശേഖരിക്കാം. പരമ്പരാഗത വിതരണകേന്ദ്രങ്ങളിൽ ഗുണഭോക്താക്കൾ നീണ്ട ക്യൂവിൽ കാത്തുനിൽക്കുന്നത് ഒഴിവാക്കുകയാണു പുതിയ അരി വിതരണ സംവിധാനം ലക്ഷ്യമിടുന്നത്. കൂടാതെ സബ്സിഡി അരിയുടെ മോഷണവും കരിച്ചന്തയും സംബന്ധിച്ച പ്രശ്നങ്ങൾ ഗണ്യമായി കുറയ്ക്കുമെന്നു പ്രതീക്ഷിക്കുന്നതായും അധികൃതർ പറഞ്ഞു. “റൈസ് എടിഎം’ ഒഡീഷയിലെ 30 ജില്ലകളിലേക്കു വ്യാപിപ്പിക്കാനാണു സർക്കാർ തീരുമാനം.
Read Moreഇസ്മയിൽ ഹനിയയുടെ വധം; പ്രതികാരം ഉചിതസമയത്ത് വേണ്ടരീതിയിലെന്ന് ഇറാൻ
ജിദ്ദ: ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയുടെ വധത്തിലുള്ള പ്രതികാരം ഉചിതമായ സമയത്ത് വേണ്ടരീതിയിൽ ഉണ്ടാകുമെന്ന് ഇറാനിലെ ആക്ടിംഗ് വിദേശകാര്യമന്ത്രി ബാഖെറി അലി ബാഗേരി കാനി. ഹനിയയുടെ വധം ചർച്ചചെയ്യാനായി സൗദിയിലെ ജിദ്ദയിൽ ചേർന്ന ഒഐസി (ഇസ്ലാമിക സഹകരണ സമിതി) യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാന്റെ പ്രതികാരത്തിൽ മുസ്ലിം രാജ്യങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഹനിയ ക്രൂരമായി വധിക്കപ്പെട്ടതിനു പിന്നിൽ ഇസ്രയേലാണെന്നും ഇറാന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണു നടന്നതെന്നും യോഗത്തിനുശേഷം ഒഐസി പുറത്തിറക്കിയ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. അതേസമയം, ഇസ്രയേലിനെതിരായ ഇറേനിയൻ സൈനിക നടപടിക്കു പിന്തുണ പ്രഖ്യാപിക്കാൻ യോഗം തയാറായില്ല. ഇറാന്റെയും പലസ്തീൻ നേതാക്കളുടെയും ആവശ്യപ്രകാരമാണു ബുധനാഴ്ച ഒഐസി യോഗം ചേർന്നത്. ഹനിയവധം ഇറാന്റെ പരമാധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന് സൗദിയും യോഗത്തിൽ പറഞ്ഞു. ഇതിനിടെ, പശ്ചിമേഷ്യാ സംഘർഷം വ്യാപിക്കാതിരിക്കാനായി നയതന്ത്ര നീക്കങ്ങൾ സജീവമാണ്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ജോർദാൻ, ഖത്തർ,…
Read Moreനായ്ക്കൾക്ക് ഇനി സ്വന്തം പെർഫ്യൂം..! സോഷ്യൽ മീഡിയയിൽ വൈറലായി ഫോട്ടോഷൂട്ട്
വളർത്തുനായയെ പുറത്തുകൊണ്ടുപോകുന്പോൾ, ചിലർ തങ്ങളുടെ പെർഫ്യും നായയിൽ പൂശാറുണ്ട്. എന്നാൽ, മനുഷ്യരുടെ സുഗന്ധദ്രവ്യങ്ങൾ ഇനി നായ്ക്കൾക്ക് ഉപയോഗിക്കേണ്ടി വരില്ല. പ്രമുഖ ഇറ്റാലിയൻ ആഡംബര ബ്രാൻഡായ ഡോൾസ് ഗബാന നായ്ക്കൾക്കു മാത്രമായി പെർഫ്യും വിപണിയിലെത്തിച്ചിരിക്കുന്നു. തങ്ങളുടെ നായക്കുട്ടിയെ മറ്റുള്ളവരുടേതിൽനിന്നു വ്യത്യസ്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി ഡോഗ് പെർഫ്യൂം പരീക്ഷിക്കാം. “ഫെഫെ’ എന്നാണ് പെർഫ്യൂമിന്റെ പേര്. “യലാംഗ് യലാംഗ്, കസ്തൂരി, ചന്ദനം എന്നീ സുഗന്ധങ്ങളിലാണ് പെർഫ്യൂം അവതരിപ്പിച്ചിരിക്കുന്നത്. ഫെഫെയുടെ പ്രചാരണത്തിനായുള്ള ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാണ്. അതിനിടെ പൂച്ചകൾക്കായി പെർഫ്യൂം പുറത്തിറക്കുന്നുണ്ടോയെന്ന ചോദ്യവുമായി പൂച്ചപ്രേമികൾ രംഗത്തെത്തി.
Read Moreബംഗ്ലാദേശിനു രണ്ടാം സ്വാതന്ത്ര്യം; ക്രമസമാധാനം വീണ്ടെടുക്കൽ പ്രഥമ പരിഗണനയിലെന്ന് യൂനുസ്
ധാക്ക: ബംഗ്ലാദേശിനു വീണ്ടും സ്വാതന്ത്ര്യം ലഭിച്ചുവെന്ന് ഇടക്കാല സർക്കാരിനെ നയിക്കുന്ന പ്രഫ. മുഹമ്മദ് യൂനുസ്. ക്രമസാമാധാനം പുനഃസ്ഥാപിക്കുന്നതിലായിരിക്കും സർക്കാരിന്റെ പ്രഥമ പരിഗണനയെന്നും രാഷ്ട്രപുനർനിർമാണത്തിനു വിദ്യാർഥികൾ സഹകരിക്കണമെന്നും പാരീസിൽനിന്ന് ഇന്നലെ ബംഗ്ലാദേശിൽ തിരിച്ചെത്തിയ അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്ക് 2.10ന് ധാക്കയിലെ ഹസ്രത് ഷാജലാൽ വിമാനത്താവളത്തിലിറങ്ങിയ യൂനുസിനെ സൈനിക മേധാവി വകീർ ഉസ് സമാനും മുതിർന്ന ഉദ്യോഗസ്ഥരും വിദ്യാർഥി നേതാക്കളും ചേർന്നു സ്വീകരിച്ചു. ഷേഖ് ഹസീനയ്ക്കെതിരേ വിജയകരമായി പ്രക്ഷോഭം നടത്തിയ വിദ്യാർഥികൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. “ബംഗ്ലാദേശിനു വീണ്ടും സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നു. ഈ സ്വാതന്ത്ര്യം സംരക്ഷിക്കണം. അരാജകത്വവും ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളും അവസാനിപ്പിച്ച് ക്രമസമാധാനനില വീണ്ടെടുക്കുന്നതിലായിരിക്കും സർക്കാരിന്റെ പ്രഥമ പരിഗണന. അക്രമസംഭവങ്ങൾക്കു പിന്നിൽ ഗൂഢാലോചനയുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ സർക്കാരിനു ബാധ്യതയുണ്ട്. രാജ്യം നിങ്ങളുടെ കരങ്ങളിലാണ്. നിങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് രാജ്യത്തെ പുനർനിർമിക്കണം ”- വിമാനത്താവളത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ പ്രഫ. യൂനുസ് പറഞ്ഞു.…
Read Moreപാക്കിസ്ഥാനിൽ ക്രിസ്ത്യൻ യുവതികൾക്കെതിരേ മതനിന്ദാക്കുറ്റത്തിനു കേസ്
ലാഹോർ: ഖുറാനെ അവഹേളിച്ചുവെന്നാരോപിച്ച് പാക്കിസ്ഥാനിൽ ക്രൈസ്തവ യുവതികൾക്കെതിരേ കേസ്. പഞ്ചാബ് പ്രവിശ്യയിലെ ടൊബാ ടെക് സിംഗ് ജില്ലയിൽപ്പെട്ട ഗൊജ്ര സ്വദേശിനികളായ സെയ്മ മസിഹ് (20), സഹോദരി സോണിയ മസിഹ് (18) എന്നിവർക്കെതിരേയാണു പോലീസ് കേസെടുത്തത്. വീടിനു പുറത്ത് ഖുർ ആനിന്റെ പേജുകൾ അടങ്ങിയ ചാക്ക് വലിച്ചെറിഞ്ഞതിന് നാട്ടുകാരുടെ പരാതിപ്രകാരമാണു കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് എത്തിയ ജനക്കൂട്ടം സഹോദരിമാരെ ക്രൂരമായി മർദിക്കുകയും ചെയ്തു. സെയ്മയെ മർദിച്ചശേഷം ജനക്കൂട്ടം പോലീസിനെ ഏൽപ്പിച്ചു. സ്ഥലത്തുനിന്ന് രക്ഷപ്പെട്ട സോണിയയ്ക്കായി പോലീസ് തെരച്ചിൽ നടത്തിവരികയാണ്. സംഭവത്തെത്തുടർന്ന് അക്രമം ഭയന്ന് യുവതികളുടെ കുടുംബം സ്ഥലത്തുനിന്ന് താമസം മാറ്റി. അതേസമയം, യുവതികൾക്കെതിരേയുള്ള ആരോപണം വ്യാജമാണെന്ന് മൈനോറിറ്റീസ് അലയൻസ് പാക്കിസ്ഥാൻ ചെയർമാൻ അഡ്വ. അക്മൽ ഭാട്ടി പറഞ്ഞു. യുവതികളുടെ കുടുംബവുമായി ശത്രുതയിലുള്ള അയൽവാസിയാണു വ്യാജ പ്രചാരണം നടത്തി ആളുകളെ വിളിച്ചുകൂട്ടിയതെന്നും ഭാട്ടി കൂട്ടിച്ചേർത്തു.
Read More114 കിലോഗ്രാമിനു മുന്നിൽ ചാനു മുട്ടുകുത്തി; ഒരു കിലോയിൽ മെഡൽ നഷ്ടം
പാരീസ്: വനിതളുടെ ഗുസ്തിയിൽ വിനേഷ് ഫോഗട്ടിന് അനുവദനീയമാതിലും 100 ഗ്രാം തൂക്കം കൂടിയതിൽ ഉറച്ച മെഡൽ നഷ്ടമായതിനു പിന്നാലെ മീരബായി ചാനുവിന്റെ മെഡൽ നഷ്ടവും നേരിയ തൂക്ക വ്യത്യാസത്തിൽ. ചാനുവിന്റെ മെഡൽ നഷ്ടം ഒരു കിലോ കൂടി ഉയർത്താൻ സാധിക്കാത്തതിനെത്തുടർന്നാണ്. വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് ഒരു കിലോ വ്യത്യാസത്തിൽ വെങ്കലം നഷ്ടമായത്. ടോക്കിയോ ഒളിന്പിക്സിൽ വെള്ളി നേടിയ മീരാബായിക്ക് ഒരു കിലോ വ്യത്യാസത്തിലാണ് വെങ്കലം നഷ്ടമായത്. ആകെ 199 കിലോഗ്രാമുമായി താരം നാലാം സ്ഥാനത്തായി. വെങ്കലം കിട്ടിയ തായ്ലൻഡിന്റെ സുരോദ്ചന ഖാംബൗ 200 കിലോഗ്രാമാണ് ആകെ ഉയർത്തിയത്. ചാനുവും ഖാംബൗവും സ്നാച്ചിൽ 88 കിലോഗ്രാം ഉയർത്തി ഒപ്പത്തിനൊപ്പമായിരുന്നു. എന്നാൽ ക്ലീൻ ആൻഡ് ജെർക്ക് റൗണ്ടിൽ തായ് താരം 112 കിലോഗ്രാം ഉയർത്തിയപ്പോൾ ചാനുവിന് 111 കിലോഗ്രാം ഉയർത്താനേ സാധിച്ചുള്ളൂ. അവസാന ശ്രമത്തിൽ 114 കിലോഗ്രാം ഉയർത്താനുള്ള…
Read Moreഒളിന്പിക് ഹോക്കിയിൽ ഇന്ത്യക്കു വെങ്കലം; തുടർച്ചയായി മെഡൽ നേടുന്നത് 52 വർഷത്തിന് ശേഷം
പാരീസ്: 2024 ഒളിന്പിക്സിലും ഇന്ത്യൻ പുരുഷ ഹോക്കി ടീം വെങ്കലമെഡൽ നിലനിർത്തി. വെങ്കലത്തിനായുള്ള ആവേശകരമായ പോരാട്ടത്തിൽ ഇന്ത്യ 2-1ന് സ്പെയിനിനെ തോൽപ്പിച്ചു. മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷിന്റെ പ്രകടനമാണ് ഇന്ത്യക്കു വിജയം സമ്മാനിച്ചത്. ഒളിന്പിക്സോടെ വിരമിക്കുന്ന ശ്രീജേഷ് ഗോൾ വലയ്ക്കു മുന്നിൽ അസാമാന്യപ്രകടനമാണ് നടത്തിയത്. ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗാണ് ഇന്ത്യയുടെ രണ്ടു ഗോളും നേടിയത്. 52 വർഷത്തിനുശേഷം 52 വർഷത്തിനുശേഷം ആദ്യമായാണ് ഇന്ത്യ ഹോക്കിയിൽ തുടർച്ചയായി മെഡൽ നേടുന്നത്. മൂന്നു വർഷം മുന്‍പ് നടന്ന 2020 ടോക്കിയോ ഒളിന്പിക്സിലും ഇന്ത്യ വെങ്കലം നേടി. 1948 ലണ്ടൻ ഒളിന്പിക്സ് മുതൽ 1972 മ്യൂണിക് ഒളിന്പിക്സ് വരെ തുടച്ചയായ ഏഴ് ഒളിന്പിക്സിൽ ഇന്ത്യ മെഡൽ നേടി. ഇതിനു മുന്‍പ് 1928 ആംസ്റ്റർഡാം ഒളിന്പിക്സ് മുതൽ 1936 ഒളിന്പിക്സ് വരെ തുടർച്ചയായി ഹാട്രിക് സ്വർണമെഡൽ നേട്ടം കൈവരിച്ചു. ഒളിന്പിക് ഹോക്കിയിൽ എട്ട്…
Read Moreരണ്ട് ഒളിന്പിക് മെഡലുള്ള ആദ്യ മലയാളി എന്ന ചരിത്രവുമായി ശ്രീജേഷ് ഹോക്കിയിൽനിന്നു വിരമിച്ചു
ഇന്ത്യൻ പുരുഷ ഹോക്കിയിൽ ഇതിഹാസങ്ങളുടെ പട്ടിയിൽ തന്റെ പേരുചേർത്ത് മലയാളശ്രീയായ പി.ആർ. ശ്രീജേഷ് കളംവിട്ടു. 2024 പാരീസ് ഒളിന്പിക്സിൽ ഇന്ത്യയെ വെങ്കലത്തിലെത്തിച്ച് ശ്രീജേഷ് ഹോക്കിയിൽനിന്നു വിരമിച്ചു. പാരീസ് ഒളിന്പിക്സിനു മുന്‍പുതന്നെ മുപ്പത്താറുകാരനായ ശ്രീജേഷ് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചിരുന്നു. ഒളിന്പിക്സായിരിക്കും തന്റെ അവസാന പോരാട്ടവേദിയെന്ന് കഴിഞ്ഞ മാസം 22നു സോഷ്യൽ മീഡിയയിൽ ശ്രീജേഷ് അറിയിച്ചു. ലോക ഹോക്കിയിലെ ഏറ്റവും മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ട താരമാണ് എറണാകുളം കിഴക്കന്പലം സ്വദേശിയായ ശ്രീജേഷ്. പദ്മശ്രീ (2017), ഖേൽരത്ന (2021) പുരസ്കാരങ്ങൾ നൽകി രാജ്യം ശ്രീജേഷിനെ ആദരിച്ചിട്ടുണ്ട്. 2022ൽ ലോകത്തെ മികച്ച കായിക താരമായും തെരഞ്ഞെടുക്കപ്പെട്ടു. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത് ഇന്ത്യൻ താരമാണ് ശ്രീജേഷ്. 18 വർഷം നീണ്ട കരിയർ 18 വർഷം നീണ്ട കരിയറിനാണ് 2024 പാരീസ് ഒളിന്പിക്സോടെ ശ്രീജേഷ് വിരാമമിട്ടത്. തിരുവനന്തപുരം ജി.വി. രാജ സ്കൂളിലൂടെ ആരംഭിച്ച കരിയറിന്…
Read Moreനടക്കുമോ കായൽ ജലമേള? ആഘോഷങ്ങൾക്ക് നിയന്ത്രണമിട്ട സർക്കാർ നെഹ്റു ട്രോഫി വള്ളംകളിക്കും നങ്കൂരമിടുമോയെന്ന് ആശങ്ക
ആലപ്പുഴ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓണാഘോഷം ഉള്‍പ്പെടെ ലളിതമാക്കിയ സാഹചര്യത്തില്‍ നെഹ്റു ട്രോഫി വള്ളംകളി നടത്തിപ്പും ആശങ്കയില്‍. ഇന്നലെ മന്ത്രിസഭാ യോഗത്തില്‍ വള്ളംകളി തീയതി സംബന്ധിച്ചു ധാരണയാകുമെന്നും തുടര്‍ന്ന് നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി ഇന്നു ചേര്‍ന്നു പുതിയ തീയതി തീരുമാനിക്കുമെന്നുമായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, ഇത്തരമൊരു ദുരന്തത്തിന്റെ സാഹചര്യത്തില്‍ വള്ളംകളി നടത്തേണ്ടതുണ്ടോ എന്ന തരത്തിലുള്ള ചര്‍ച്ച മന്ത്രിതല യോഗത്തില്‍ ഉണ്ടായതായാണു വിവരം. വള്ളംകളി മാറ്റിവച്ചതായി പ്രഖ്യാപനം വന്ന് ഒരാഴ്ചയായിട്ടും പുതിയ തീയതി തീരുമാനിച്ചിട്ടില്ലെന്നതും ആശങ്കയ്ക്കിടയാക്കുന്നു. സമിതികളും ആശങ്കയിൽ പുതിയ തീയതി തീരുമാനിക്കാത്തതില്‍ വള്ളംകളി പ്രേമികള്‍ക്ക് അമര്‍ഷമുണ്ട്. പുതിയ തീയതി നിശ്ചയിക്കാത്തതിനാല്‍ വള്ളംകളി ക്ലബ്ബുകളും വള്ള സമിതികളും ആശങ്കയിലാണ്. മത്സരം കൂടുതല്‍ നീണ്ടുപോയാല്‍ ഇതുവരെയുള്ള പരിശീലനം വെറുതേയാകും. വീണ്ടും ആദ്യഘട്ടം മുതല്‍ പരിശീലനം നടത്താനുള്ള ചെലവും വഹിക്കേണ്ടിവരും. പുന്നമട ഫിനിഷിംഗ് പോയിന്റില്‍ നിര്‍മിച്ചുകൊണ്ടിരുന്ന താത്കാലിക…
Read More