മനുഷ്യർക്കും മൃഗങ്ങൾക്കും നിരവധി സ്വഭാവസവിശേഷതകൾ ഉണ്ടെങ്കിലും, മനുഷ്യൻ മൃഗങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തനാണ്. വീട്ടിൽ വളർത്തുകയും പരിപാലിക്കുകയും ചെയ്യുന്ന ജീവികൾ ഉപദ്രവിക്കില്ലെന്നാണ് പറയാറുള്ളത്. എന്നാൽ അമാൻഡ റൂത്ത് ബ്ലാക്ക് എന്ന 25 വയസ്സുകാരി തന്റെ വളർത്തു പെരുമ്പാമ്പിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുകയാണ്. അമാൻഡ റൂത്ത് വീട്ടിൽ ഒരു പെരുമ്പാമ്പിനെ വളർത്തുന്നുണ്ടായിരുന്നു. അവൾ അതിന് ഡയാബ്ലോ എന്ന പേര് നൽകുകയും യുഎസിലെ വിർജീനിയ ബീച്ചിലുള്ള അവളുടെ വീട്ടിലേക്ക് താമസിപ്പിക്കുകയും ചെയ്തു. പെറ്റ് സ്റ്റോറിൽ ജോലി ചെയ്ത് പരിചയമുള്ളതിനാൽ പെരുമ്പാമ്പിന് സ്വന്തമായി മരുന്ന് നൽകാമെന്ന് അവൾ വിശ്വസിച്ചു. എന്നാൽ ഭർത്താവ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഭാര്യ മരിച്ചു കിടക്കുന്നതും പെരുമ്പാമ്പ് മുറിയിൽ ഇഴയുന്നതുമാണ് കണ്ടത്. അമൻഡയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ, പെരുമ്പാമ്പ് കഴുത്തിൽ ചുറ്റിപ്പിടിച്ച് ശ്വാസംമുട്ടിച്ചതായി കണ്ടെത്തി. ഈ സംഭവത്തെ തുടർന്ന് പെരുമ്പാമ്പിനെ കൊല്ലണമെന്ന് ഭർത്താവ് ആവശ്യപ്പെടുകയും വീട്ടിലെ എല്ലാ പാമ്പുകളേയും പോലീസ് കസ്റ്റഡിയിൽ ഏൽപ്പിക്കുകയും…
Read MoreDay: August 9, 2024
പാപ്പച്ചനെ അവർ കൊന്നത്; മോഹനവാഗ്ദാനം നൽകി ധനകാര്യ സ്ഥാപനത്തിലെ വനിതാ മാനേജർ തട്ടിയെടുത്തത് 85 ലക്ഷം; സിനിമയെ വെല്ലുന്ന തിരക്കഥയ്ക്ക് പിന്നിൽ കൊല്ലംകാരി സരിത
കൊല്ലം: സൈക്കിള്‍ യാത്രക്കാരനായ റിട്ട. ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന്റെ അപകടമരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ വനിതാ മാനേജര്‍ ഉള്‍പ്പെടെ അഞ്ചുപേരെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. ബിഎസ്എന്‍എല്‍ റിട്ട. എന്‍ജിനിയര്‍ കൊല്ലം ആശ്രാമം കൈരളി നഗര്‍ കുളിര്‍മ വീട്ടില്‍ സി. പാപ്പച്ചനാ(82)ണ് കൊല്ലപ്പെട്ടത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജർ കൊല്ലം ഓലയില്‍ തേവള്ളി റോട്ടറി ക്ലബിനു സമീപം കാവില്‍ ഹൗസില്‍ വാടകയ്ക്ക് താമസിക്കുന്ന സരിത (45), ബ്രാഞ്ച് എക്സിക്യൂട്ടീവ് മരുത്തടി വാസുപിള്ള ജംഗ്ഷന് സ്വദേശി കെ.പി അനൂപ് (37), അപകടമുണ്ടാക്കിയ കാര്‍ ഓടിച്ച പോളയത്തോട് അനിമോന് മന്‍സിലില്‍ അനിമോന് (44), സുഹൃത്ത് ഓട്ടോറിക്ഷാ ഡ്രൈവറായ കടപ്പാക്കട ശാസ്ത്രിനഗര്‍ വയലില്‍ പുത്തന്‍വീട്ടില്‍ മാഹീന് (47), വാഹനം വാടകയ്ക്ക് നല്കിയ പോളയത്തോട് ശാന്തിനഗര്‍ സല്‍മ മന്‍സിലില്‍ ഹാഷിഫ് അലി (27) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ…
Read Moreമോഹൻലാലിന് എന്ത് യോഗ്യതയാണുള്ളത്; അധിക്ഷേപിച്ച് ചെകുത്താൻ; അപകീർത്തി പരാമർശത്തിൽ പരാതി നൽകി അമ്മ; രണ്ട് വകുപ്പുകളിട്ട് ചെകുത്താനെ പൂട്ടി പോലീസ്
തിരുവല്ല: വയനാട് ഉരുൾപൊട്ടലിനെ തുടർന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിൽ പരാമർശം നടത്തിയ ചെകുത്താനെന്ന പേജിന്റെ അജു അലക്സിനെ കസ്റ്റഡിയിൽ എടുത്തു. വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ പട്ടാള യൂണിഫോമിൽ സന്ദർശിച്ചതിന് എതിരെയാണ് ഇയാൾ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ഇതിനു പിന്നാലെ താര സംഘടന അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് അജുവിനെതിരേ കേസെടുത്തത്. ഇയാൾക്കെതിരേ ഭാരതീയ ന്യായ സംഹിത 192,296(ബി) കെ.പി ആക്ട് 2011 120(0) എന്നീ വകുപ്പുകളാണ് ചുമത്തിയത്. കേസെടുത്ത പിന്നാലെ അജു അലക്സ് ഒളിവിലായിരുന്നു. ഇയാളുടെ പരാമർശം മോഹൻലാൽ ആരാധകരിൽ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണെന്ന് തിരുവല്ല പോലീസ് രജിസ്ട്രർ ചെയ്ത എഫ്ഐആറിൽ പറയുന്നു.
Read Moreവിവാഹനിശ്ചയ ചടങ്ങിനായി സ്വിഗ്ഗിയിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്ത് ദമ്പതികൾ; പോസ്റ്റ് വൈറലാകുന്നു
ഓൺലൈൻ ഫുഡ് ഡെലിവറി സേവനങ്ങളിലൂടെ പ്രിയപ്പെട്ട റെസ്റ്റോറൻ്റുകളിൽ നിന്ന് മിനിറ്റുകൾക്കുള്ളിൽ ഭക്ഷണം വിതരണം ചെയ്ത് ലഭിക്കുന്നു. ജനങ്ങൾക്ക് ഈ സേവനം ഉപകാര പ്രദമാണെന്നതിനോടൊപ്പം റെസ്റ്റോറന്റുകൾക്ക് കൂടുതൽ ഉപഭോക്താക്കളെയും ലഭിക്കുന്നുണ്ട്. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയവയുടെ സേവനങ്ങളിൽ നിന്ന് ഉപയോക്താക്കൾക്ക് ഭക്ഷണം ഓർഡർ ചെയ്യാൻ ധാരാളം ഓപ്ഷനുകളുമുണ്ട്. ഇതിൽ അവാർഡുകൾ നേടിയ വലിയ റെസ്റ്റോറന്റുകൾ മുതൽ ചെറിയ സ്റ്റാളുകൾ വരെ ഉൾപ്പെടുന്നു. അടുത്തിടെ ഒരു ദമ്പതികൾ അവരുടെ വിവാഹ നിശ്ചയ ചടങ്ങിൽ പരമ്പരാഗത കാറ്ററിങ്ങിന് പകരം ഓൺലൈൻ ഫുഡ് ഓർഡർ തിരഞ്ഞെടുത്തു. ഇവന്റിൽ പങ്കെടുത്ത ഒരു എക്സ് ഉപയോക്താവ്, സ്വിഗ്ഗി ഡെലിവറി പങ്കാളി ഒരു ടെൻ്റിനു താഴെയുള്ള മേശപ്പുറത്ത് പ്ലാസ്റ്റിക് ഫുഡ് ബോക്സുകൾ അടുക്കി വെക്കുന്നത് കാണിക്കുന്ന ഒരു ചിത്രവും പങ്കിട്ടു. ഈ പോസ്റ്റ് പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തു. ‘ഞങ്ങളുടെ ക്രേസി ഡീലുകൾ ഇവരേക്കാൾ നന്നായി ആരും ഉപയോഗിച്ചിട്ടില്ല,…
Read Moreആശങ്ക വേണ്ട, പൊട്ടില്ല മക്കളെ… മുല്ലപ്പെരിയാർ അണക്കെട്ടിനു എന്തെങ്കിലും സംഭവിച്ചേക്കാമെന്ന ഭീതി അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് ദുരന്തത്തിന് പിന്നാലെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന ആശങ്കയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുല്ലപ്പെരിയാറിലുള്ളത് ജലബോംബാണെന്നും പുതിയ അണക്കെട്ട് വേണമെന്നും ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി രംഗത്തെത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അണക്കെട്ടിനു പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചേക്കാമെന്ന ആശങ്ക അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തിൽ നേരത്തെ സർക്കാർ സ്വീകരിച്ച സമീപനം തന്നെ തുടരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Moreവിവാഹ ദിവസം കിടപ്പുമുറിയിൽ വച്ച് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്
ബംഗളൂരു: വിവാഹ ദിവസം യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. കർണാടകയിലെ കോലാർ ഗോൾഡ് ഫീൽഡ് ഏരിയയിലെ ചമ്പരസനഹള്ളിയിലാണ് സംഭവം. 27 കാരനായ നവീനാണ് 19 കാരിയായ ഭാര്യ ലിഖിതയെ വെട്ടിക്കൊലപ്പെടുത്തിയത്. വിവാഹം കഴിഞ്ഞതിന് തൊട്ടുപിന്നാലെ വീട്ടിലെത്തിയ ദമ്പതികൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അഭിപ്രായ വ്യത്യാസമുണ്ടാവുകയായിരുന്നു. തുടർന്ന് ഇരുവരും മുറിയിൽ കയറി വാതിൽ പൂട്ടി. ഏതാനും മിനിറ്റുകൾക്ക് ശേഷം മുറിക്കുള്ളിൽ നിന്ന് ഇരുവരും വഴക്കിടുന്നത് കേട്ട ബന്ധുക്കൾ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. ഏറെ സമയം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് ചിലർ ജനലിലൂടെ മുറിയിലേക്ക് നോക്കിയപ്പോഴാണ് നവീൻ ലിഖിതയെ ആക്രമിക്കുന്നത് കണ്ടത്. തുടർന്ന് ബന്ധുക്കൾ ഓട്ടോയിൽ കയറ്റി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ലിഖിത വഴിമധ്യേ മരിക്കുകയായിരുന്നു. നവീൻ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു. ഇരുവരും തമ്മിലുള്ള പ്രശ്നം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. പോലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreഉറ്റവരെ തെരഞ്ഞ്: മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഇന്ന് ജനകീയ തെരച്ചിൽ
തിരുവനന്തപുരം: ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഇന്നു ജനകീയ തെരച്ചിൽ പ്ലാൻ ചെയ്തിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസ ക്യാന്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരെക്കൂടി ഉൾപ്പെടുത്തിയാണു തെരച്ചിൽ നടത്തുക. ദുരന്തത്തിന് ഇരകളായവരിൽ തെരച്ചിലിൽ പങ്കെടുക്കാൻ താത്പര്യമുള്ളവരെ വാഹനങ്ങളിൽ വീടുകൾ നിലനിന്നിരുന്ന സ്ഥലങ്ങളിലെത്തിക്കും. സുരക്ഷാ ഉദ്യോഗസ്ഥരുടെയും മറ്റു തെരച്ചിൽ സംഘങ്ങളുടെയും കൂടെയായിരിക്കും ഇവരെ ദുരന്തമുണ്ടായ സ്ഥലങ്ങളിലേക്ക് അയയ്ക്കുക. ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളെ ആറു മേഖലകളിലായി തിരിച്ചാണ് തെരച്ചിൽ നടത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനകം സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ചുള്ള തെരച്ചിൽ ഇവിടങ്ങളിൽ നടത്തിയതാണെങ്കിലും ബന്ധുക്കളിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് ആരെയെങ്കിലും കണ്ടെത്താനാകുമോ എന്ന അവസാനവട്ട പരിശ്രമമാണ് ഇതിലൂടെ ഉദേശിക്കുന്നത്. വയനാട് ഉരുൾപൊട്ടൽ മേഖലകളിലെ സ്തുത്യർഹമായ രക്ഷാദൗത്യത്തിനു ശേഷം ഇന്ത്യൻ കരസേനാ, നാവിക സേനകളിൽ ഒരു വിഭാഗം മടങ്ങി. മേജർ ജനറൽ വി.ടി. മാത്യുവിന്റെ നേതൃത്വത്തിലെത്തിയ 391 അംഗ സൈനിക സംഘമാണു…
Read Moreവയനാട് ദുരന്തം: സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാന്പ്യൻസ് ബോട്ട് ലീഗും ഒഴിവാക്കി
തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാന്പ്യൻസ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. രക്ഷാപ്രവർത്തനവും പുനരധിവാസത്തിനായുള്ള പ്രവർത്തനങ്ങളും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നൂറുകണക്കിന് പേർക്ക് ജീവൻ നഷ്ടമായി. ഈ സാഹചര്യത്തിലാണ് ആഘോഷങ്ങൾ ഒഴിവാക്കുന്നതെന്നു മന്ത്രി അറിയിച്ചു.
Read More