വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന്റെ പ്രചാരണ ടീം ഇറാന്റെ സൈബർ ആക്രമണത്തിനു വിധേയമായെന്നു സംശയം. ഹാക്കിംഗ് നടന്നുവെന്നും ഇതിനു പിന്നിൽ ഇറാനാകാമെന്നും പ്രചാരണവിഭാഗം അറിയിച്ചു. ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജെ.ഡി. വാൻസിനെക്കുറിച്ച് പ്രചാരണ ടീം നടത്തിയ അന്വേഷണ റിപ്പോർട്ട് അടക്കമുള്ള രേഖകൾ ഒരജ്ഞാതൻ അടുത്തിടെ യുഎസ് മാധ്യമമായ പോളിറ്റിക്കോയ്ക്ക് ഇ-മെയിൽ ചെയ്തിരുന്നു. ട്രംപിന്റെ ടീമിലെ കംപ്യൂട്ടറുകൾ ഹാക്ക് ചെയ്താണ് ഈ രേഖകൾ ചോർത്തിയതെന്നു കരുതുന്നു. ഇതിനു പുറമേ ജൂണിൽ ഒരു പ്രസിഡന്റ് സ്ഥാനാർഥിയെ ഇറേനിയൻ ഹാക്കർമാർ ലക്ഷ്യമിട്ടുവെന്നു മൈക്രോസോഫ്റ്റ് കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി. ട്രംപ് വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ജെ.ഡി. വാൻസിനെ തെരഞ്ഞെടുത്ത സമയത്താണു ഹാക്കിംഗ് നടന്നതെന്ന് ട്രംപിന്റെ പ്രചാരണ ടീം അറിയിച്ചു. ട്രംപ് തെരഞ്ഞെടുക്കപ്പെട്ടാൽ മുൻ ഭരണകാലത്തേതുപോലെ ഇറാനോടു വിട്ടുവീഴ്ച ചെയ്യില്ലെന്നകാര്യം വ്യക്തമാണെന്നും ടീം കൂട്ടിച്ചേർത്തു. ട്രംപ് അടക്കമുള്ള…
Read MoreDay: August 12, 2024
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ആവേശം വിതറി കമല
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കമല ഹാരിസ് സ്ഥാനാര്‍ഥിയായതിനെ തുടര്‍ന്ന് ഡെമോക്രാറ്റുകള്‍ ഗംഭീര തിരിച്ചുവരവ് നടത്തിയതായി വിവിധ സര്‍വേകള്‍. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് നാടകീയമായി മത്സരരംഗം വിട്ടശേഷം സ്ഥാനാര്‍ഥിയായ ഇന്ത്യന്‍ വംശജ കമല ഹാരിസ് കൈവിട്ടുപോയ മത്സരം തിരിച്ചുപിടിച്ചു. കമല ഹാരിസും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഗവര്‍ണര്‍ ടിം വാൽസും ഡെമോക്രാറ്റുകളുടെ പ്രതീക്ഷ ഊതിക്കത്തിച്ചു. ഏറ്റവുമൊടുവില്‍ ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ സര്‍വേയില്‍ ദേശീയതലത്തില്‍ കമലയ്ക്ക് ട്രംപിനുമേല്‍ ഒരു ശതമാനം ലീഡുണ്ട്. ചാഞ്ചാടുന്ന സംസ്ഥാനങ്ങളായ മിഷിഗണ്‍, പെന്‍സില്‍വാനിയ, വിസ്കോണ്‍സിന്‍ എന്നിവിടങ്ങളില്‍ കമല ഹാരിസ് നേടിയ ലീഡാണ് ഏറ്റവും ശ്രദ്ധേയം. തേര്‍ട്ടിഫൈവ് എയിറ്റ് എന്ന പ്രമുഖ തെരഞ്ഞൈടുപ്പ് വിശകലന ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ കമലയ്ക്ക് ദേശീയതലത്തില്‍ 2.1 ശതമാനം ലീഡുണ്ട്. ചാഞ്ചാടുന്ന സംസ്ഥാനങ്ങളിലും കമല ഹാരിസ് ലീഡെടുത്തു. അരിസോണ, ജോര്‍ജിയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ട്രംപിന് അരശതമാനം മാത്രമാണ് ലീഡ്.…
Read Moreകരുതിയിരിക്കൂ ചിലപ്പോൾ അടുത്തത് നിങ്ങളാകാം… സിനിമ സെറ്റും ശബ്ദസംവിധാനങ്ങളുമായി ഓൺലൈൻ തട്ടിപ്പു സംഘം ഉഷാർ ! മലയാളിക്കു നഷ്ടമാകുന്നതു ലക്ഷങ്ങൾ
ആലുവ: വീഡിയോ കോൾ വിശ്വസനീയമാക്കാൻ സിനിമാ സെറ്റും ശബ്ദസംവിധാനങ്ങളുമായി ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നതായി പോലീസ് മുന്നറിയിപ്പ്. പ്രഫഷണലുകൾ, വീട്ടമ്മമാർ തുടങ്ങി സമൂഹത്തിന്റെ എല്ലാ തുറകളിലും ഉള്ളവർ ഓൺ ലൈൻ കെണിയിലാകുന്നത് വർധിച്ചതോടെയാണ് മുന്നറിയിപ്പുമായി പോലീസ് രംഗത്ത് വന്നിരിക്കുന്നത്. ഇരകളിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ കോടതി മുറി, പോലീസ് സ്റ്റേഷൻ, ജയിൽ, സിബിഐ ഓഫീസ് തുടങ്ങിയ സെറ്റുകൾ ഒരുക്കി വീഡിയോ കോൾ നടത്തുകയാണെന്ന് പോലീസ് പറയുന്നു. അപരിചതമായ നമ്പറുകളിൽനിന്ന് വരുന്ന വീഡിയോ, ഓഡിയോ കോളുകൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും പാക്കിസ്ഥാന്റെ +92 ൽ തുടങ്ങുന്ന വാട്സ് ആപ്പ് കോളുകളാണ് തട്ടിപ്പു സംഘങ്ങൾ കൂടുതലായി ഉപയോഗിക്കുന്നതെന്നും പോലീസ് അറിയിച്ചു. ആപ്പു വഴി സൃഷ്ടിച്ച ഫോൺ നമ്പറുകളാകാനും സാധ്യത കാണുന്നുണ്ട്. വാട്സ് ആപ്പ് ചിത്രം ഇട്ടിരിക്കുന്നത് പോലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോം ധരിച്ച ഒരാളുടേതോ പ്രമുഖ അന്വേഷണ ഏജൻസികളുടേയോ എംബ്ലവുമാകാം. നിങ്ങളുടെ പേരിലുള്ള…
Read Moreവടക്ക്-പടിഞ്ഞാറൻ സംസ്ഥാനങ്ങളില്‍ കനത്ത മഴ; 28ലേറെ മരണം; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിൽ
ന്യുഡല്‍ഹി: രാജ്യത്തിന്റെ വടക്ക്-പടിഞ്ഞാറൻ സംസ്ഥാനങ്ങളില്‍ അതിശക്തമായ മഴ തുടരുന്നു. മഴക്കെടുതിയില്‍ 28ലേറ പേർ മരിച്ചു. വിവധ സംസ്ഥാനങ്ങളില്‍ വ്യാപക നാശനഷ്ടവും സംഭവിച്ചിട്ടുണ്ട്. ഹരിയാനയില്‍ നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. മഴയുടെ പശ്ചാത്തലത്തില്‍ അമര്‍നാഥ് യാത്ര താത്കാലികമായി നിര്‍ത്തിവച്ചതായി ജമ്മു കശ്മിര് ഭരണകൂടം അറിയിച്ചു. ഈ മേഖലയിൽ കഴിഞ്ഞ രണ്ടു ദിവസമായി ശക്തമായ മഴയാണു പെയ്യുന്നത്. ശനിയാഴ്ച രാത്രിമുതൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് രാജസ്ഥാനിലെ വിവിധഭാഗങ്ങളിൽ 20 പേർ മരിച്ചു. ജയ്പുർ, കരൗലി, സവായ് മധോപുർ, ദൗസ എന്നിവിടങ്ങൾ വെള്ളത്തിനടിയിലാണ്. ഇന്നു സംസ്ഥാനത്ത് അതിശക്തമായ മഴ പെയ്യുമെന്നു കാലാവസ്ഥ മുന്നറിയിപ്പുണ്ട്. പഞ്ചാബിലെ ഹോഷിയാർപുരിൽ ഇന്നലെ ഒരു കുടുംബത്തിലെ എട്ടുപേരടക്കം വാഹനത്തിൽ യാത്ര ചെയ്തിരുന്ന ഒമ്പതുപേർ ഒലിച്ചുപോയി. ഇന്നലെ, വൈകുന്നേരം രോഹിണി സെക്ടറർ 20ലെ വെള്ളക്കെട്ടുള്ള പാർക്കിൽ ഏഴു വയസുകാരൻ മുങ്ങി മരിച്ചുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഗുരുഗ്രാമിൽ പകൽ സമയത്ത് 70…
Read Moreകാമുകിയെ ചതിച്ച് മറ്റൊരു ബന്ധത്തിനു മുതിർന്നു; വിവാഹദിനത്തിൽ കാമുകനുനേരേ ആസിഡ് ആക്രമണം; വീട്ടമ്മ അറസ്റ്റിൽ
അമരാവതി: വിവാഹദിവസം മുൻ കാമുകനുനേരേ ആസിഡ് ആക്രമണം നടത്തിയ വീട്ടമ്മ അറസ്റ്റിൽ. ആന്ധ്രാപ്രദേശ് അമരാവതിയിലെ നന്ദലൂരിലാണു സംഭവം. തിരുപ്പതി സ്വദേശിനിയായ മുൻ സോഫ്റ്റ്വെയർ എൻജിനീയർ ജയ(44)ആണ് അറസ്റ്റിലായത്. ഇവർക്ക് 22 വയസുള്ള മകനുണ്ട്. ഷെയ്ഖ് സയ്യിദി (32)നെതിരേയായിരുന്നു ആക്രമണം. 10 വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി സയ്യിദ് ഡ്രൈവറായി കുവൈത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ഇന്ത്യയിൽ മടങ്ങിയെത്തിയ ഇയാൾ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. വിവാഹവേദിയിൽവച്ചു ജയയും സയ്യിദും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് ജയ ആസിഡ് ഇയാൾക്കുനേരേ ഒഴിച്ചു. എന്നാൽ സയ്യിദിന്റെ ബന്ധുവിന്റെ ശരീരത്തിലാണ് ആസിഡ് വീണത്. ഇതിനു പ്രതികാരമായി സയ്യിദ് കത്തി ഉപയോഗിച്ച് ജയയെ ആക്രമിച്ചു പരിക്കേൽപ്പിച്ചു. ഇരുവർക്കുമെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
Read Moreപരസ്പര ബന്ധമില്ലാത്ത വിവരങ്ങളാണ് പുറത്ത് വരുന്നത്; അര്‍ജുനായുള്ള തെരച്ചില്‍ പുനരാരംഭിക്കാത്തതിനെതിരേ കുടുംബം
കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചില്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ പരസ്പര ബന്ധമില്ലാത്ത വിവരങ്ങളാണ് പുറത്ത് വരുന്നതെന്ന് അർജുന്റെ കുടുംബം. തെരച്ചിൽ മനഃപ്പൂർവം വൈകിപ്പിക്കുന്നു എന്നതാണ് സംശയമെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ ആരോപിച്ചു. രണ്ടുദിവസംകൊണ്ട് തെരച്ചില്‍ പുനരാരംഭിക്കുമെന്നാണ് കഴിഞ്ഞ ആഴ്ച അറിയിച്ചത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട യാതൊരു തുടര്‍ നടപടികളും ഉണ്ടായില്ല. ജില്ലാ ഭരണകൂടത്തിന് തുടർച്ചയായി വീഴ്ച സംഭവിക്കുന്നുവെന്ന് ജിതിൻ പറഞ്ഞു.അവലോകന യോഗം ഉണ്ടെന്ന് കർണാടക ചീഫ് സെക്രട്ടറി പറയുന്നുവെന്നും അങ്ങനെ ഒരു യോഗം ഇല്ലെന്ന് കളക്ടർ പറയുന്നുവെന്നും കുടുംബം പറഞ്ഞു. കാലാവസ്ഥ ഏറ്റവും അനുകൂലമെന്നാണ് ഈശ്വർ മാൽപെ അറിയിച്ചത്. കേരള സർക്കാരിലും നേതാക്കളിലും സമ്മർദ്ദം ചൊലുത്താൻ ശ്രമിക്കുമെന്നും കുടുംബം വ്യക്തമാക്കി. ജൂലൈ 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍- കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്ജുന് സഞ്ചരിച്ച ലോറി അപകടത്തില്‍പ്പെട്ടത്.
Read Moreപ്രവാസികള്‍ക്ക് ഇരുട്ടടിയായി വീണ്ടും വിമാന ടിക്കറ്റ് വര്‍ധന; കരിപ്പൂരില്‍ 3,000 രൂപവരെ അധികം നല്‍കണം
കോഴിക്കോട്: മധ്യവേനലവധി കഴിഞ്ഞ് ഗള്‍ഫ് നാടുകളില്‍ സ്കൂള്‍ തുറക്കുന്നത് മുന്നില്‍ക്കണ്ട് പ്രവാസികളെ പിഴിയാന്‍ വിമാനക്കമ്പനികൾ. ഗള്‍ഫ് നാടുകളിലേക്കുള്ള വിമാന യാത്രാനിരക്ക് മൂന്നുമുതല്‍ അഞ്ചിരട്ടിവരെ വര്‍ധിപ്പിച്ചു. സെപ്റ്റംബര്‍ ഒന്നിന് ഗള്‍ഫ് നാടുകളില്‍ മധ്യവേനലവധി കഴിഞ്ഞ് സ്കൂളുകള്‍ തുറക്കും. ഇത് മുതലെടുക്കാനാണ് വിമാന കമ്പനികളുടെ നീക്കം. 20 മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് അമിത നിരക്കാണ് ഈടാക്കുന്നത്. എയര്‍ ഇന്ത്യയിലും എയര്‍ ഇന്ത്യാ എക്സ്പ്രസിലും ഉള്‍പ്പെടെ ഗള്‍ഫ് നാടുകളിലേക്ക് ഇക്കണോമി ക്ലാസില്‍ 35,000മുതല്‍ 60,000 രൂപവരെ നല്‍കണം. നിലവില്‍ 10,000മുതല്‍ 15,000 വരെയായിരുന്നു നിരക്ക്. ബിസിനസ് ക്ലാസില്‍ ഒരുലക്ഷം രൂപവരെയാണ് നിരക്ക്. സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് 2,000 മുതല്‍ 3,000 രൂപവരെയാണ് കരിപ്പൂരില്‍ നിന്നുള്ള അധിക നിരക്ക്. ടിക്കറ്റ് ക്ഷാമം സൃഷ്ടിച്ച് വലിയ നിരക്ക് ഈടാക്കുന്നതായും പരാതിയുണ്ട്. ടിക്കറ്റ് നിരക്ക് വര്‍ധന ഓണാഘോഷത്തിന് നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നവരെയും ബാധിക്കും. നിലവില്‍…
Read Moreചുവപ്പിനഴക്; പാർവതിയുടെ സാരിയുടെ വില കേട്ട് ഞെട്ടി സൈബർ ലോകം
മലയാള സിനിമയ്ക്ക് മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച നടിയാണ് പാർവതി തിരുവോത്ത്. ഉർവശിയോടൊപ്പം മത്സരിച്ചഭിനയിച്ച ഉള്ളൊഴുക്ക് എന്ന സിനിമ അടുത്തിടെയാണ് റിലീസായത്. അഭിനയ മികവു മാത്രമല്ല നിലപാടുകൾ കൊണ്ടും വ്യത്യസ്തയാണ് താരം. പാ രഞ്ജിത് – വിക്രം കൂട്ടുകെട്ടിലെത്തുന്ന തങ്കലാൻ സിനിമയിലെ ഒരു പ്രധാന കഥാപാത്രമായും താരം എത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് പാർവതി. തിരക്കിനിടയിലും തന്റെ പ്രമോഷൻ ലുക്കുകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാൻ പാർവതി മറക്കാറില്ല. അങ്ങനെ ചില ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചുവപ്പ് നിറത്തിലുള്ള സാരിയുടുത്ത പാർവതിയാണ് ചിത്രങ്ങളിൽ. 61,500 രൂപ വില വരുന്ന സാരിയാണിത്. ബ്ലൗസിൽ ചുവപ്പ് നൂലും, സീക്വൻസും മറ്റും ഉപയോഗിച്ചു ചെയ്തിരിക്കുന്ന എംബ്രോയിഡറി വർക്കുകൾ ഏറെ ആകർഷണീയമാണ്.
Read Moreതാര പുത്രന്റെ നായകവേഷം; ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് ഫസ്റ്റ് ലുക്ക് പോസ്റ്റർ
പ്ലസ് ടു, ബോബി, കാക്കിപ്പട എന്നീ സിനിമകൾക്ക് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. രണ്ട് , ഫൈനൽസ് എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവർധനാണ് ചിത്രം നിർമിക്കുന്നത്. പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെയും ആനിയുടെയും ഇളയ മകന് റുഷിൻ ഷാജി കൈലാസ് ആദ്യമായി നായക വേഷത്തിൽ അഭിനയിക്കുന്ന സിനിമയാണിത്. സുകുമാരക്കുറുപ്പ് എന്ന ടൈറ്റിൽ കഥാപാത്രമായി അബു സലിം എത്തുന്നു. ജോണി ആന്റണി, ടിനി ടോം, ശ്രീജിത്ത് രവി, ഇനിയ, സുജിത് ശങ്കർ, എബിൻ ബിനോ, ദിനേശ് പണിക്കർ, സിനോജ് വർഗീസ്, അജയ് നടരാജ്, സൂര്യ ക്രിഷ്, വൈഷ്ണവ് ബൈജു, പാർവതി രാജൻ ശങ്കരാടി തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നു. ചിത്രം ഓഗസ്റ്റ് അവസാന വാരം തിയേറ്ററുകളിലെത്തും. സംവിധായകൻ ഷെബി…
Read Moreദിലീപുമായി നല്ല ബന്ധത്തിലാണ്; ഇനിയൊരു സിനിമ ചെയ്യാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ തീർച്ചയായും ചെയ്യും; തുളസീ ദാസ്
ദിലീപുമായി ഉണ്ടായത് ചെറിയ സൗന്ദര്യ പ്രശ്നമാണ് ഉണ്ടായിരുന്നത്. അദ്ദേഹവുമായി ഇനിയൊരു സിനിമ ചെയ്യാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ തീർച്ചയായും ചെയ്യുമെന്ന് തുളസീ ദാസ്. ഞങ്ങള്‍ തമ്മില്‍ ആദ്യമായി ചെയ്യുന്ന സിനിമ മായപൊന്മാനാണ്. അതൊരു നല്ല സിനിമയായിരുന്നു. അതിന് ശേഷമാണ് ദോസ്ത് ചെയ്യുന്നത്. ദോസ്ത് പോലൊരു സിനിമ ചെയ്യുമോയെന്ന് പലരും ഇപ്പോഴും ചോദിക്കുന്നുണ്ട്. ദിലീപുമായി ഇടയ്ക്കൊരു സൗന്ദര്യ പിണക്കം ഉണ്ടായി എന്നത് ശരിയാണ്. ഒരു കുടുംബമാകുമ്പോള്‍ സഹോദരന്മാർ തമ്മിലൊക്കെ പിണക്കം ഉണ്ടാകുമല്ലോ? അത് പിന്നീട് അങ്ങ് മാറുകയും ചെയ്യും. അങ്ങനെ ഒരു വിഷയം ഞങ്ങള്‍ക്ക് ഇടയിലുണ്ടായി. രണ്ടു പേർക്കും വാശിയായിരുന്നു. അതില്‍ ഒരുപാട് പരാജയം ഞാന്‍ ഏറ്റുവാങ്ങി. ദിലീപുമായി വിഷയം ഉണ്ടായതിനെത്തുടർന്ന് ഒന്ന് രണ്ട് വർഷം എനിക്ക് സിനിമ ചെയ്യാന്‍ സാധിച്ചില്ല. അഡ്വാന്‍സ് തന്നെ നിർമാതാക്കള്‍ വരെ മാറിപ്പോയി. അങ്ങനെ വലിയ പ്രശ്നം അന്ന് ഞാന്‍ നേരിട്ടു. എന്നാല്‍ ഇപ്പോള്‍…
Read More