മികച്ച സിനിമകളുമായി ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് തപ്സി പന്നു. പക്ഷെ ബി ടൗണിലെ പതിവ് രീതികളുമായൊന്നും പൊരുത്തപ്പെട്ട് പോകാൻ താരത്തിനു താത്പര്യമില്ല. ബി ടൗണിലെ പാർട്ടികളിലോ വിവാഹ ചടങ്ങുകളിലോ തപ്സിയെ കാണാറില്ല. അടുത്തിടെ നടന്ന ആനന്ദ് അംബാനിയുടെ വിവാഹത്തിന് ബോളിവുഡിലെ പ്രമുഖ താരങ്ങൾ വരെ എത്തി. എന്നാൽ തപ്സി വന്നില്ല. തനിക്കവരെ വ്യക്തിപരമായി അറിയില്ലെന്നാണ് ഇതിന് നടി പറഞ്ഞ കാരണം.അടുത്തിടെയാണ് തപ്സി വിവാഹ ജീവിതത്തിലേക്ക് കടന്നത്. ബാഡ്മിന്റൺ കോച്ച് മതിയാസ് ബോ ആണ് തപ്സിയുടെ ഭർത്താവ്. പത്ത് വർഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹം നടന്നത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ പോലും താരം പുറത്ത് വിട്ടില്ല. ഡെൻമാർക്കുകാരനാണ് മതിയാസ് ബോ. ഇപ്പോഴിതാ മതിയാസ് ബോയുമായി അടുത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് തപ്സി പന്നു. 10-11 വർഷം മുമ്പാണ് പരിചയപ്പെടുന്നത്. ഒരു വർഷത്തിന് ശേഷം എന്നെ…
Read MoreDay: August 12, 2024
ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മുപ്പതുവർഷത്തെ മോഷണം; സമ്പാദിച്ചത് കോടികൾ, സഞ്ചരിക്കാൻ അരക്കോടിയുടെ കാർ; തീരുവല്ലം ഉണ്ണിയുടെ ആഡംബര ജീവിതത്തിന് ബ്രേക്കിട്ട് പോലീസ്
തിരുവല്ല: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മൂന്നു പതിറ്റാണ്ടായി മോഷണം നടത്തിയിരുന്നയാള്‍ തിരുവല്ല പോലീസിന്റെ പിടിയിലായി.തിരുവല്ലം മേനിലം കീഴേപാലറക്കുന്ന് ഉണ്ണികൃഷണനെയാണ് (തിരുവല്ലം ഉണ്ണി-52) പോലീസ് അറസ്റ്റ് ചെയ്തത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള തിരുവല്ല കിഴക്കന്‍ മുത്തൂര്‍ പടപ്പാട് ശ്രീദേവി ക്ഷേത്രത്തില്‍നിന്നും നാല് ലക്ഷത്തോളം രൂപ വില വരുന്ന ഓട്ടു വിളക്കുകളും ശീവേലി കുടങ്ങളും അടക്കം മോഷ്ടിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്. ക്ഷേത്രത്തിനു സമീപത്തുനിന്നും ലഭിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി കഴിഞ്ഞ 21 ദിവസമായി പ്രത്യേക അന്വേഷണം സംഘം നടത്തിയ അന്വേഷണത്തിലാണ് അതിസാഹസികമായി ഉണ്ണിയെ പിടികൂടിയത്.കഴിഞ്ഞ ജൂലൈ 17ന് അര്‍ധരാത്രിയോടെ ഇന്‍ഡിക്ക കാറില്‍ എത്തിയ ഉണ്ണി പടപ്പാട് ക്ഷേത്രത്തിന്റെ മുന്‍വശത്ത് കാര്‍ നിര്‍ത്തിയ ശേഷം ക്ഷേത്രമതില്‍ ചാടിക്കടന്ന് പ്രധാന വാതിലിന്റെ താഴ് അടക്കം തകര്‍ത്ത് സ്റ്റോര്‍റൂമില്‍ സൂക്ഷിച്ചിരുന്ന വിളക്കുകളും ക്ഷേത്ര ശ്രീകോവിനു മുമ്പില്‍ സ്ഥാപിച്ചിരുന്ന…
Read Moreകൊമ്പൻ കട്ടക്കലിപ്പിലാണ്… ഗവിയിലേക്കുള്ള യാത്രക്കാർ സൂക്ഷിക്കുക; പുല്ലുമേടിന് സമീപം ആനവണ്ടിയുൾപ്പെടെയുള്ള വാഹനങ്ങളെയെല്ലാം തടഞ്ഞ് കൊമ്പന്റെ തേരോട്ടം…
പത്തനംതിട്ട: ഗവി റൂട്ടിലെ സഞ്ചാരികളുടെ മുന്‍പിലേക്ക് എത്തപ്പെടുന്ന കൊന്പനെ സൂക്ഷിക്കുക. കഴിഞ്ഞ കുറെ ദിവസങ്ങളായി ഗവിയിലേക്കുള്ള വാഹനയാത്രികരോട് അത്ര സുഖത്തിലല്ല ഈ കൊന്പനാന. ഇതിനോടകം നിരവധി വാഹനങ്ങൾ അവൻ മണിക്കൂറുകളോളം തടഞ്ഞിട്ടു. ഗവിയിലൂടെയുള്ള സ്ഥിരം കെഎസ്ആർടിസി ബസിനുനേരെയും ഒരു ദിവസം പാഞ്ഞടുത്തു. മൂഴിയാർ – ഗവി പാതയിൽ കക്കി അണക്കെട്ടിനു മുന്‍പുള്ള പുല്ലുമേടിനു സമീപം ആനകളുടെ സ്ഥിരം താവളമാണ്. ഈ ഭാഗങ്ങളിൽ സമീപ ദിവസങ്ങളായി നിരവധി കാട്ടാനകൾ യാത്രക്കാരുടെ കൺമുന്പിലൂടെ കടന്നുപോകുന്നുണ്ട്. പുല്ലുമേട്ടിൽ മേയുന്ന ആനകളെയും ധാരാളമായി കണ്ടുവരുന്നു. ഇതിലൊരു കൊന്പനാനയാണ് സ്ഥിരമായി വാഹനങ്ങൾക്കു മുന്‍പിലേക്കെത്തുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെ ശബരിഗിരി പദ്ധതിയുടെ അണക്കെട്ടുകൾ പരിശോധിച്ചു മടങ്ങുകയായിരുന്ന ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ഉദ്യോഗസ്ഥരുടെ വാഹനം ആന തടഞ്ഞിട്ടു. റവന്യു സംഘത്തിന്റെ ഒരു വാഹനവും വൈദ്യുത ബോർഡിന്റെ മൂന്ന് വാഹനങ്ങളും കരാറുകാരന്റെ മറ്റൊരു വാഹനവുമാണ് ആന തടഞ്ഞത്.…
Read Moreഭാരതത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംകൂടിയ ആന; സോമന്റെ ലക്ഷ്യം ഗിന്നസ് റെക്കോഡ്
ലോക ഗജദിനമായ ഇന്ന് ആന മുത്തച്ഛനെ ആദരിക്കാനുള്ള ഒരുക്കത്തിലാണ് വനം വകുപ്പ് കൊലകൊമ്പൻമാരെപ്പോലും ചട്ടംപഠിപ്പിക്കുന്നതിന് പരിശീലനംലഭിച്ച താപ്പാനയാണ് 82 കാരനായ സോമൻ. ഭാരതത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംകൂടിയ ആന. ഗിന്നസ് റെക്കോഡിൽ കയറാനുള്ള തയ്യാറെടുപ്പിലാണ് സോമൻ. പരിശോധനകളിൽ അനുകൂല തീരുമാനമുണ്ടായാൽ സോമൻ ലോകഗജരാജ പട്ടത്തിനുടമയാവും. കഴിഞ്ഞ വർഷം ചരിഞ്ഞ ദേവസ്വം ബോർഡിന്റെ 82 വയസ്സുണ്ടായിരുന്ന ദാക്ഷായണിയെയാണ് ഏറ്റവും പ്രായമുള്ള ആനയായി കണക്കാക്കിയിരുന്നത്. പണച്ചെലവു കാരണം ദാക്ഷായണിക്കായി ഗിന്നസ് അവകാശം ഉന്നയിക്കാൻ ദേവസ്വം ബോർഡ് തയ്യാറായില്ല. ദാക്ഷായണി ചരിഞ്ഞതിനെത്തുടർന്നാണ് സോമനെ ഗിന്നസ് ബുക്കിൽ ഉൾപ്പെടുത്തുന്നതിനായി ‘ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസി’ തീരുമാനിച്ചത്. നിലവിൽ ഏഷ്യൻ, ആഫ്രിക്കൻ ആനകളിൽ ഏറ്റവും പ്രായമുള്ളത് സോമനാണ്. വലതുകണ്ണിനു നേരിയ കാഴ്ചക്കുറവുണ്ടെന്നതൊഴിച്ചാൽ സോമൻ ഇപ്പോഴും പൂർണ ആരോഗ്യവാനാണെന്ന് പാപ്പാന്മാർ സാക്ഷ്യപ്പെടുത്തുന്നു. ഗിന്നസ് റെക്കോഡ് ലഭിക്കുമ്പോൾ സോമൻ എന്ന പേരിനു ഗരിമ പോരാ എന്നു തോന്നിയതിനാലാവാം…
Read Moreകൈയിലിരുന്ന കുഞ്ഞിനെ എടുക്കാനെന്ന വ്യാജേനയെത്തിയ വയോധികൻ പെൺകുട്ടിയെ കയറിപ്പിടിച്ചു; പതിനഞ്ചുകാരിയുടെ മൊഴിൽ 67കാരനെ അകത്താക്കി പോലീസ്
പുല്ലാട്: പതിനഞ്ചുകാരിക്കുനേരേ ലൈംഗികാതിക്രമം കാട്ടിയ കേസില്‍ വയോധികനെ കോയിപ്രം പോലീസ് പിടികൂടി. അയിരൂര്‍ വെള്ളിയറ പ്ലാങ്കമണ്‍ മടുക്കോലില്‍ വീട്ടില്‍ ജോസഫ് പീലിയാണ് (കുഞ്ഞൂഞ്ഞ് – 67) അറസ്റ്റിലായത്. കഴിഞ്ഞ നാലിനാണ് കേസിന് ആസ്പദമായ സംഭവം. സന്ധ്യയോടെ മലങ്കോട്ട പൊടിപ്പാറ റോഡിലൂടെ നടന്നുപോയ പെണ്‍കുട്ടിയെ സമീപിച്ച ഇയാള്‍, പെണ്‍കുട്ടിയുടെ കൈയിലിരുന്ന കുഞ്ഞിനെ എടുക്കാനെന്ന വ്യാജേന ശരീരത്തില്‍ കയറിപ്പിടിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് ഇന്നലെ ശിശുക്ഷേമസമിതിയില്നിന്നു ലഭിച്ച കത്തിന്റെ അടിസ്ഥാനത്തില്‍ കോയിപ്രം പോലീസ് കോഴഞ്ചേരി വണ്‍ സ്റ്റോപ്പ് സെന്ററില്‍ കൗണ്‍സിലറുടെ സാന്നിധ്യത്തില്‍ കുട്ടിയുടെ മൊഴിയെടുത്തു. തുടര്‍ന്ന്, ജോസഫിനെതിരേ പോക്സോ വകുപ്പുകൂടി ചേർത്ത് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Read Moreഇതൊക്കെ ഒരു രസല്ലേ; അൺലിമിറ്റഡ് ഓഫർ മുതലാക്കി വാങ്ങിയത് മൂന്നുകിലോ പോപ്കോൺ; കഴിച്ച് തീരാതെ വന്നപ്പോൾ ചുറ്റുമുള്ളവർക്ക് വിതരണം ചെയ്തു; വൈറലായി വീഡിയോ
പോപ്കോണും സിനിമയും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. തീയറ്ററിൽ പോയാൽ പോപ്കോൺ വാങ്ങണമെന്നത് നിർബന്ധന പോലെയാണ് എല്ലാവർക്കും. നമ്മുടെ എല്ലാവരുടെയും ശീലമാണതെന്ന് വേണമെങ്കിൽ പറയാം. പിവിആർ സിനിമാസിൽ സുഹൃത്തിനോടൊപ്പം സിനിമ കാണാൻ എത്തിയ ഒരു യൂട്യൂബറുടെ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തിയേറ്ററിലെ അൺലിമിറ്റഡ് പോപ്കോൺ ഓഫർ ശരിക്കും ഇവർ മുതലാക്കിയെന്ന് വേണമെങ്കിൽ പറയാം. തീയേറ്ററിലെ അന്നത്തെ ഓഫർ പ്രകാരം 400 രൂപയ്ക്ക് അൺലിമിറ്റഡ് പോപ്കോൺ വിൽപനയ്ക്ക് വച്ചത്. ആ ഓഫർ അങ്ങ് മുതലാക്കാൻ ഇരുവരും തീരുമാനിച്ചു. അങ്ങനെ ഒരു സിനിമ കണ്ടു തീർത്ത സമയം കൊണ്ട് ഇവർ വാങ്ങിച്ചത് മൂന്നു കിലോ പോപ്കോൺ ആണ്. ഇതെല്ലാം രണ്ട് വിരുതൻമാരും വീഡിയോയിൽ പകർത്താനും മറന്നില്ല. രണ്ടാളെയും കൊണ്ട് വാങ്ങിയ പോപ്കോൺ മുഴുവൻ കഴിച്ച് തീർക്കാൻ പറ്റില്ലന്ന് മനസിലായതോടെ അടുത്ത സീറ്റിലുള്ളവർക്കും അത് വീതിച്ച് നൽകി. എന്നിട്ടും മിച്ചം…
Read Moreകായംകുളത്ത് പോലീസ് പെരുമാറിയത് ചങ്ങലയ്ക്കു ഭ്രാന്ത് പിടിച്ചതുപോലെ; പേടിപ്പിച്ചാല്‍ ഓടിപ്പോകുന്നവരല്ല കോണ്‍ഗ്രസുകാരെന്ന് കെ.സി. വേണുഗോപാൽ എംപി
കായംകുളം: യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വീട് ആക്രമിച്ച പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു. ചങ്ങലയക്കു ഭ്രാന്ത് പിടിച്ചതുപോലെയാണ് കായംകുളത്ത് പോലീസ് പെരുമാറിയത്. പോലീസുകാര്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടവരാണ്. അര്‍ധരാത്രി വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ പാകത്തില്‍ എന്തു കുറ്റകൃത്യമാണ് അവര്‍ ചെയ്തത്. ജനങ്ങളുടെ സ്വകാര്യതയിലേക്ക് അതിക്രമിച്ച് കടക്കാന്‍ പോലീസിന് ആരാണ് അധികാരം നല്‍കിയത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് പൊതുപ്രവര്‍ത്തകര്‍ സമരം ചെയ്യുന്നതും പ്രതിഷേധിക്കുന്നതും കള്ളക്കടത്ത് പോലെയുള്ള കുറ്റകൃത്യമാണോ? കായംകുളത്തെ പോലീസ് അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ്. വീടുനുള്ളില്‍ അതിക്രമിച്ചു കയറിയ പോലീസ് അവിടെയുണ്ടായിരുന്ന ഫോണ്‍വരെ മോഷ്ടിച്ചു. സ്ത്രികളും കുട്ടികളുമുള്ള വീട്ടില്‍ അതിക്രമിച്ച് കയറിയ പോലീസ് നടപടി നികൃഷ്ടമാണ്. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്പ്പിട്ടുണ്ടെങ്കില് അതിന് നിയമവിധേയമായ നടപടിയാണ് പോലീസ് സ്വീകരിക്കേണ്ടത്. അറസ്റ്റ് ചെയ്യുന്നതിന് സുപ്രീംകോടതി…
Read Moreപാരീസിൽ പൊരുതി നേടിയത് ആറു മെഡൽ, അരികെ നഷ്ടപ്പെട്ടത് ആറ് എണ്ണം
പാരീസിനോടുള്ള പ്യാരുമായി ഇന്ത്യൻ ടീം ഒളിന്പിക്സ് പോരാട്ടം അവസാനിപ്പിച്ചു തിരികെ നാട്ടിലേക്ക്… ശുഭദിനങ്ങളല്ലായിരുന്നെങ്കിലും ഉള്ളതുകൊണ്ട് സന്തോഷത്തോടെ 2024 ഒളിന്പിക്സ് പോരാട്ടം ഇന്ത്യ അവസാനിപ്പിച്ചു, 2028 ലോസ് ആഞ്ചലസ് ഒളിന്പിക്സിൽ കൂടുതൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാമെന്ന ശുഭപ്രതീക്ഷയുമായി… പകരക്കാരുൾപ്പെടെ 117 അംഗങ്ങളുമായാണ് ഇന്ത്യ 33-ാം ഒളിന്പിക്സിനായി പാരീസിൽ എത്തിയത്. ഒരു വെള്ളി, അഞ്ച് വെങ്കലം എന്നിങ്ങനെ ആറു മെഡലേ പാരീസിൽ ഇന്ത്യക്കു നേടാനായുള്ളൂ. എന്നാൽ, ഹോക്കിയിൽ ഇന്ത്യ വെങ്കലം നിലനിർത്തിയതും വനിതാ ഷൂട്ടിംഗ് താരം മനു ഭാകറിന്റെ ഇരട്ട മെഡലും അത്ലറ്റിക്സിൽ നീരജ് ചോപ്രയുടെ വെള്ളിയുമാണ് പാരീസിൽ ഇന്ത്യയുടെ ശ്രദ്ധേയ നേട്ടം. പിഴച്ചത് എവിടെ ഒളിന്പിക് ചരിത്രത്തിൽ ഒരു എഡിഷനിലെ മെഡൽ നേട്ടം രണ്ടക്കത്തിൽ എത്തിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യ. എന്നാൽ, ഇന്ത്യ മെഡൽ പ്രതീക്ഷിച്ച പലയിനങ്ങളിലും തിരിച്ചടി നേരിട്ടു. അതിൽ ഏറ്റവും ഹൃദഭേദകമായത് വനിതാ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ…
Read Moreപാരീസ് ഒളിന്പിക്സിനു വർണാഭമായ സമാപനം; ഇനി ലോസ് ആഞ്ചലസിൽ
പത്തൊന്‍പതു ദിനരാത്രങ്ങളുടെ ലോക കായിക മാമാങ്കത്തിനു കൊടിയിറങ്ങി, നാലു വർഷത്തിനുശേഷം അമേരിക്കയിലെ ലോസ് ആഞ്ചലസിൽ കാണാമെന്ന ആശംസയുമായി. അതെ, 2024 പാരീസ് ഒളിന്പിക്സിനു വർണാഭമായ സമാപനം. ജൂലൈ 24ന് ആരംഭിച്ച് ഇന്ത്യൻ സമയം ഇന്നലെ രാത്രി 11.30നു നടന്ന സമാപന സമ്മേളനത്തോടെയാണ് 33-ാം ഒളിന്പിക്സിനു തിരശീല വീണത്. പാരീസിനു പുറമേ 16 ഫ്രഞ്ച് നഗരങ്ങളും ഒളിന്പിക്സിനു വേദിയായി. 32 കായിക ഇനങ്ങളിലായി 329 മത്സരങ്ങളാണ് നടന്നത്. റെഫ്യൂജി ഒളിന്പിക് ടീമടക്കം 206 വ്യത്യസ്ത പതാകയ്ക്കു കീഴിലുള്ളവർ പാരീസ് ഒളിന്പിക്സിനെത്തി. 10,714 താരങ്ങളാണ് ഫ്രഞ്ചു മണ്ണിൽ ഒളിന്പിക് മെഡലിനായി പോരാടിയത്. ഒരു വെള്ളിയും അഞ്ചു വെങ്കലവുമായി ആറു മെഡലാണ് ഇന്ത്യയുടെ സന്പാദ്യം. 40 സ്വർണം, 44 വെള്ളി, 42 വെങ്കലം എന്നിങ്ങനെ 126 മെഡലുമായി അമേരിക്ക ഓവറോൾ ചാന്പ്യൻപട്ടം നിലനിർത്തി. 40 സ്വർണം, 27 വെള്ളി, 24 വെങ്കലം…
Read Moreആരാണ് മാറ്റങ്ങൾ ആഗ്രഹിക്കാത്തത്; കെഎസ്ആര്‍ടിസി ഇനി നമ്പരുകളില്‍ അറിയപ്പെടും; ലക്ഷ്യസ്ഥാനം ഏതാണോ, അവിടത്തെ കോഡ് നമ്പർ ബസിന്
കെഎസ്ആര്‍ടിസി ബസുകള്‍ ഇനി നമ്പരുകളില്‍ അറിയപ്പെടും. പ്രധാന നഗരങ്ങളിലെ ബസുകളുടെ മാതൃകയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്കും ഡെസ്റ്റിനേഷന്‍ നമ്പരുകള്‍ നല്‍കാനുള്ള നടപടി അധികൃതര്‍ ആരംഭിച്ചു. ബസിന്റെ ലക്ഷ്യസ്ഥാനം ഏതാണോ, അവിടത്തെ കോഡ് നമ്പറാണ് ബസിന് നല്‍കുന്നത്. കോട്ടയത്തുനിന്ന് തൃശൂരിലേക്കുള്ള ബസാണെങ്കില്‍, തൃശൂരിന്റെ ചുരുക്കമായ TS ഉം കോഡായ എട്ടുംചേര്ത്ത് TS എട്ട് എന്നായിരിക്കും ഡെസ്റ്റിനേഷന്‍ നമ്പര്‍. ജില്ലാ ആസ്ഥാനത്തെ ഡിപ്പോയ്ക്ക് മാത്രമല്ല, ചെറിയ ബസ് സ്റ്റാന്‍ഡുകള്‍ക്കും കോഡ് നിശ്ചയിച്ചിട്ടുണ്ട്. കോട്ടയം ടൗണ്‍ ഡിപ്പോയുടെ കോഡ് അഞ്ചാണ്. ജില്ലാ കോഡ് KT. മറ്റു ജില്ലകളില്‍ നിന്ന് കോട്ടയം ഡിപ്പോയില്‍ അവസാനിക്കുന്ന ബസുകളുടെ നമ്പര്‍ കെടി അഞ്ച് എന്നായിരിക്കും. കേരളത്തിലുളള ഇതരസംസ്ഥാനക്കാരെ പരിഗണിച്ചാണ് നമ്പര്‍ സമ്പ്രദായം കൊണ്ടുവരുന്നത്. ബോര്‍ഡ് എഴുതുന്ന സമ്പ്രദായത്തിന് മാറ്റമൊന്നുമുണ്ടാകില്ല. ബോര്‍ഡില്‍ ഡെസ്റ്റിനേഷന്‍ നമ്പര്‍കൂടി ഉണ്ടാകും. ദീര്‍ഘദൂര ബസുകള്‍ക്കാണ് ആദ്യം നമ്പര്‍ നല്‍കുക. കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസുകളില്‍…
Read More