തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് താരലേലത്തിൽ ബാറ്റ്മാനും വിക്കറ്റ് കീപ്പറുമായ വരുണ്‍ നയനാറിനെ 7.2 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി തൃശൂർ ടൈറ്റൻസ്. തിരുവനന്തപുരത്ത് നടന്ന താരലേലത്തിൽ ഏറ്റവും വിലപിടുപ്പുള്ള രണ്ടാമത്തെ താരമായിരുന്നു വരുണ്‍. വാശിയേറിയ ലേലമായിരുന്നു താരത്തിനായി നടന്നത്. കണ്ണൂർ സ്വദേശിയായ വരുണ്‍ 14-ാം വയസു മുതൽ കേരള ടീമിനു വേണ്ടി കളിക്കുന്നുണ്ട്. കേരളത്തിന്റെ അണ്ട ർ-19 ടീമിലെത്തി അരങ്ങേറ്റ മത്സരത്തിൽ തന്നെ ഇരട്ട സെഞ്ചുറി നേടി ശ്രദ്ധനേടിയ താരമെന്ന പ്രത്യേകതയും വരുണിനുണ്ട്. കുച്ച് ബിഹാർ ട്രോഫിയിൽ സൗരാഷ്ട്രക്കെതിരേ കേരളത്തിനു വേണ്ടി 209 റണ്‍സടിച്ചായിരുന്നു വരുണ്‍ അരങ്ങേറ്റം . ഇന്ത്യ അണ്ട ർ 19 ടീമിലും ഇടം നേടിയിരുന്നു. കണ്ണൂർ ജില്ല ക്രിക്കറ്റ് ടീം, കെസിഎ ടൈഗേഴ്സ് എന്നിവയ്ക്കുവേണ്ടിയും വരുണ്‍ കളിച്ചിട്ടുണ്ട്. ദുബായിൽ താമസമാക്കിയ ദീപക് കാരാലിന്റെയും പയ്യന്നൂർ സ്വദേശി പ്രിയയുടെയും മകനാണ് വരുണ്‍. മുംബൈ…
Read MoreDay: August 12, 2024
മലയോരവാസികള്‍ക്ക് ദുരിതകാലം; ആനയും പുലിയും വിളയാട്ടം തുടങ്ങി; ഓണം ലക്ഷ്യമാക്കി ഇറക്കിയ കൃഷികളെല്ലാം കാട്ടാന നശിപ്പിച്ചു
കോട്ടയം: മലയോരഗ്രാമങ്ങള്‍ വീണ്ടും വന്യമൃഗഭീഷണിയില്‍. കോരുത്തോട്ടിലും മുണ്ടക്കയം എസ്റ്റേറ്റിലും പമ്പാവാലിയിലും കാട്ടാനശല്യം രൂക്ഷമായി. ഓണത്തിന് വില്ക്കാന് പാകമായ നാളികേരവും ഏത്തക്കുലകളും മറ്റുവിളവുകളും വ്യാപകമായി ആനകള്‍ നശിപ്പിച്ചു. കോരുത്തോട്ടില്‍ കഴിഞ്ഞവര്‍ഷം പുലിയും ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റില്‍ കടുവയും ഇറങ്ങിയ സാഹചര്യത്തില്‍ പ്രദേശവാസികള്‍ ഭീതിയിലാണ്. ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റില്‍ ടാപ്പിംഗ് നടത്തിയ വനിത തൊഴിലാളി കടുവയെ കണ്ട് ഭയന്നോടിയതും അടുത്തയിടെയാണ്. വനാതിര്‍ത്തി വിട്ട് കാട്ടുപന്നിയും മ്ലാവും കേഴയും കാട്ടുപോത്തും ജനവാസമേഖലയില്‍ വ്യാപകമായി കൃഷിനാശം വരുത്തുന്നു. കുട്ടിക്കാനം, പീരുമേട് മേഖലയില്‍ കരടിയും കാട്ടാനയും പുലിയും ഭീതിപരത്തുന്നു. കഴിഞ്ഞ ദിവസം പീരുമേട് തേയിലത്തോട്ടത്തില്‍ വനിത തൊഴിലാളികള്‍ മൂന്നു പുലികളെ നേരില്‍ കണ്ടതോടെ ജോലിക്ക് ഇറങ്ങാന്ഭയമാണ്. വനപാലകരുടെ കാമറയില്‍ പുലിയുടെ ചിത്രം പതിയുകയും ചെയ്തിരുന്നു. കണമലയില്‍ കാട്ടുപോത്ത് രണ്ടു കര്‍ഷകരെ കുത്തിക്കൊല്ലുകയും തുലാപ്പള്ളിയില്‍ കാട്ടാന കര്‍ഷകനെ കൊലപ്പെടുത്തുകയും ചെയ്തശേഷവും വനാതിര്‍ത്തി സുരക്ഷിതമാക്കാന്‍…
Read Moreവിമാനടിക്കറ്റിൽ ‘ക്യൂട്ട് ചാർജ്’ 50 രൂപ; പോസ്റ്റ് പങ്കുവച്ച് യുവതി;അധികം ക്യൂട്ടാകാൻ നിൽക്കണ്ട ചേച്ചി, കാശ് പോകുമെന്ന് സൈബറിടം
വിമാനടിക്കറ്റിൽ പലതരത്തിലുള്ള ചാർജുകളും ഈടാക്കുന്നുണ്ടെന്ന കാര്യം നമുക്കറിയാവുന്നതാണ്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ യൂസറായ മീനൽ ഹൈദരാബാദിൽ നിന്ന് ജയ്പൂരിലേക്കുള്ള ഇൻഡിഗോ വിമാനം ബുക്ക് ചെയ്തു. അതിനിടയിലാണ് ക്യൂട്ട് ചാർജ് എന്ന പേരിൽ ഒരു തുക ഈടാക്കുന്നത് യുവതിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ തന്നെ അവർ ഇതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ തന്റെ സംശയം പങ്കുവച്ചു. യുവതിയുടെ പോസ്റ്റ് പെട്ടെന്ന് വൈറലായി. 5,216രൂപയാണ് ടിക്കറ്റിന്റെ മുഴുവൻ ചാർജ് ആയി കാണിച്ചിരിക്കുന്നത്. അതിൽ വിമാന നിരക്ക് 3,455 ,ക്യൂട്ട് ചാർജ് 50 , റീജിയണൽ കണക്റ്റിവിറ്റി ചാർജ് 50, ഏവിയേഷൻ സെക്യൂരിറ്റി ഫീസ് 236, യൂസർ ഡെവലെപ്മെന്റ് ഫീസ് 885, അറൈവൽ യൂസർ ഡെവലപ്മെന്റ് ഫീസ് 407, ജിഎസ്ടി 178 എന്നിങ്ങനെയാണ് കാണിച്ചിരിക്കുന്നത്. ക്യൂട്ട് ചാർജ് എന്ന ഭാഗം വന്നപ്പോഴാണ് യുവതിക്ക് സംശയം വന്നത്. പോസ്റ്റ് വൈറലായതോടെ നിരവധി കമന്റുകളാണ് അതിനു…
Read Moreഭൂമാഫിയക്കാരെ ഞങ്ങൾക്ക് പേടിയാ; ഇലവീഴാപൂഞ്ചിറയില്‍ കൈയേറ്റവും റിസോര്‍ട്ട് നിർമാണവും തകൃതിയിൽ; പിന്നില്‍ ഉദ്യോഗസ്ഥ-രാഷ്ട്രീയ ലോബി; നാട്ടുകാർക്ക് ചിലത് പറയാനുണ്ട്…
കോട്ടയം: പ്രകൃതിരമണീയ മലയോര ടൂറിസം കേന്ദ്രമായ ഇലവീഴാപൂഞ്ചിറയില്‍ ഉദ്യോഗസ്ഥ ലോബിയുടെ ഒത്താശയോടെ കൈയേറ്റവും റിസോര്‍ട്ട് നിർമാണവും ദുരന്തഭീതി ഉയര്‍ത്തുന്നു. പൂഞ്ചിറയിലേക്ക് പുതിയതായി റോഡ് വന്നശേഷം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തകൃതിയിലാണ്. ജെസിബി ഉള്‍പ്പെടെയുളള യന്ത്രസഹായത്തോടെ കോണ്‍ക്രീറ്റ് ചെയ്ത ഇടറോഡുകള്‍ പട്ടയമില്ലാത്ത ഭൂമിയില്‍ പണി തീര്‍ത്തിരിക്കുകയാണെന്നാണ് ആക്ഷേപം. വലിയ ദുരന്തത്തിലേക്കു നയിക്കുന്ന കൈയേറ്റവും നിര്‍മാണവുമാണ് ഇവിടെ നടക്കുന്നതെന്ന് തദ്ദേശവാസികള്‍ പറയുന്നു. കൈയേറ്റ ഭൂമാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ക്കു മുമ്പില്‍ ഭയചകിതരാണ് പ്രദേശവാസികള്‍. കോട്ടയം ജില്ലയിലെ മേലുകാവ് , ഇടുക്കിയിലെ കുടയത്തൂര്‍ വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് വിരമിച്ച ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഭൂമി കൈയേറ്റത്തിനും റിസോര്‍ട്ട് നിര്‍മാണത്തിനുമുള്ള രേഖകള്‍ തയാറാക്കുന്നത്. ഈ പ്രദേശങ്ങളില്‍ ജനിച്ചു വളര്‍ന്നവര്‍ക്ക് ഇനിയും ഭൂരേഖ ലഭിക്കാത്തപ്പോഴാണ് കൈയേറ്റക്കാര്‍ക്ക് നിഷ്പ്രയാസം കിട്ടുന്നത്. ഇവിടെനിന്നും മരങ്ങള്‍ വന്‍തോതില്‍ വെട്ടിക്കടത്തുന്നുണ്ട്. കുടയത്തൂര്‍ പ്രദേശത്ത് മരങ്ങള്‍ മുറിച്ചുമാറ്റി റിസോര്‍ട്ട് നിര്‍മാണം പുരോഗമിക്കുകയാണ്. കുത്തനെയുള്ള ചെരിവിലുള്ള നിര്‍മാണങ്ങള്‍ അങ്ങേയറ്റം അപകടകരമാണെന്നിരിക്കെയാണ്…
Read Moreകോൺക്രീറ്റ് നടപ്പാതകൾ മാറ്റി പകരം അവിടെ മണ്ണിടാനും മരം നടാനും വിവിധ രാജ്യങ്ങൾ; കാരണം ഇതാണ്
പേമാരിയും മഹാപ്രളയവുമൊക്ക വരുന്പോഴാണ് പ്രകൃതിയെ കുറിച്ച് ചിന്തിക്കുന്നത്. മരങ്ങൾ നട്ട് പിടിപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ച് അപ്പോൾ മുതൽ തുടങ്ങും ഓരോരോ ക്ലാസുകൾ.മരങ്ങൾ സംരക്ഷിക്കുകയും പരിപാലിക്കുകയുംചെയ്യുന്നതിനെ കുറിച്ചുള്ള ബോധവത്കരണ ക്ലാസുകൾ വരാൻ ഇനി അടുത്ത് പരിസഥിതി ദിനം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്. ഇന്നത്തെ കാലത്തെ മനുഷ്യന് പൂർമമായും മനസിലായിട്ടുണ്ട് മരങ്ങൾ നട്ടുപിടിപ്പിക്കേണ്ട ഉത്തരവാദിത്ത്വത്തെ സംബന്ധിച്ചുള്ള ബോധം. പ്രകൃതി സംരക്ഷണം എന്ന ഉദ്ദേശത്തോടെ യുകെയിലെ തിരക്കേറിയ നഗരങ്ങൾ മുതൽ ബെൽജിയം, ഫ്രാൻസ് എന്നിവിടങ്ങളിലെ ശാന്തസുന്ദരമായ ഗ്രാമങ്ങൾ വരെ കോൺക്രീറ്റ് നടപ്പാതകൾ പൂർണമായും ഉപേക്ഷിക്കാനുള്ള ശ്രമത്തിലാണ് ആളുകൾ. പകരം അവിടെ മണ്ണിട്ട് മൂടുകയും പുല്ലുകൾ വച്ചു പിടിപ്പിക്കുകയും ചെയ്യുന്നു. ഡീപേവിംഗ് എന്നാണ് ഈ രീതി അറിയപ്പെടുന്നത്. ഇത് ഇപ്പോൾ വിവിധ വിദേശരാജ്യങ്ങളിൽ നടപ്പിലാക്കി വരുന്നതായാണ് റിപ്പോർട്ട്. മണ്ണിൽ സ്ഥാപിച്ചിട്ടുള്ള കോൺക്രീറ്റ് നീക്കം ചെയ്യുന്നത് വെള്ളം ഭൂമിയിലേക്ക് ഇറങ്ങാൻ സഹായിക്കുന്നു. ഇത് കനത്ത മഴയുള്ള…
Read Moreകേന്ദ്ര വിഹിതത്തിന് കാത്തുനില്ല, സപ്ലൈകോയ്ക്ക് 50 കോടി അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: നെല്ല് സംഭരണത്തിനു സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് 50 കോടി രൂപ കൂടി അനുവദിച്ചു. നെല്ല് സംഭരണത്തിനുള്ള കേന്ദ്ര വിഹിതത്തിൽ 207 കോടി രൂപ കുടിശിക നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിലവിലെ സീസണിലെ നെല്ലിന്റെ വില കർഷകർക്ക് വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ സംസ്ഥാനം തുക അനുവദിച്ചതെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. കേന്ദ്ര വിഹിതത്തിന് കാത്തുനിൽക്കാതെ, നെല്ല് സംഭരിക്കുന്പോൾതന്നെ കർഷകർക്കു വില നൽകുന്നതാണ് കേരളത്തിലെ രീതി. സംസ്ഥാന സബ്സിഡിയും ഉറപ്പാക്കി നെല്ലിന് ഉയർന്ന തുക ലഭ്യമാക്കുന്നതും കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ താങ്ങുവില നൽകുന്പോൾ മാത്രമാണ് കർഷകന് നെൽവില ലഭിക്കുന്നത്. കേരളത്തിൽ പിആർഎസ് വായ്പാ പദ്ധതിയിൽ കർഷകന് നെൽവില ബാങ്കിൽനിന്ന് ലഭിക്കും. പലിശയും മുതലും ചേർത്തുള്ള വായ്പാ തിരിച്ചടവു സംസ്ഥാനം വഹിക്കും. കർഷകൻ നൽകുന്ന ഉത്പാദന ബോണസിന്റെയും വായ്പാ പലിശയുടെയും ബാധ്യത സംസ്ഥാന സർക്കാരാണ് തീർക്കുന്നത്.…
Read Moreകുടുംബക്കാരന് രണ്ടുകോടി കിട്ടാൻപോകുന്നു; അസൂയമൂത്ത് ബന്ധുവിന്റെ മകനെ തട്ടിക്കൊണ്ടുപോയി ഒരു കോടി രൂപ ആവശ്യപ്പെട്ടു; പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ലക്നോ: ഒരു കോടി രൂപ നൽകിയില്ലെങ്കിൽ നിങ്ങളുടെ മകനെ കൊല്ലും. കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ പോലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. ജെയിന്റ് പോലീസ് സ്റ്റേഷൻ പരിധിയിലെ മധേര ഗ്രാമവാസിയായ അസീസ് ഗൗതം എന്നയാളാണ് അറസ്റ്റിലായത്. ബന്ധുവായ രാംകുമാർ ഗൗതമിന്റെ മകൻ അനൂജിനെ (21) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്നായിരുന്നു ഇയാൾ ഭീഷണിപ്പെടുത്തിയത്. ഭൂമി ഇടപാടിൽ രാംകുമാറിന് രണ്ട് കോടിയിലധികം രൂപ ലഭിക്കുമെന്ന് അറിഞ്ഞതിനെ തുടർന്നാണ് അസീസ് പദ്ധതി തയാറാക്കിയത്. നാടൻ തോക്കും വെടിയുണ്ടകളുമായി ഗ്രാമത്തിനടുത്തുവച്ചാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. കേസിൽ ഉൾപ്പെട്ട അസീസിന്റെ മൂന്ന് കൂട്ടാളികൾ നേരത്തെ മധ്യപ്രദേശിലെ ഛതാപൂരിൽ നിന്ന് അറസ്റ്റിലായിരുന്നു.
Read More