കോഴിക്കോട്: നവവധുവിനെ മര്‍ദിച്ച കേസിലെ പ്രതി പന്തീരാങ്കാവ് വള്ളിക്കുന്ന് സ്നേഹ തീരത്തില്‍ രാഹുല്‍ പി. ഗോപാലനെ ഡല്‍ഹി വിമാനത്താവളത്തില്‍ കസ്റ്റഡിയിലെടുത്തു. പന്തീരാങ്കാവ് പോലീസിന്റെ നിര്‍ദേശപ്രകാരം പിന്നീട് ഇയാളെ വിട്ടയച്ചു. ഇന്നലെ പുലര്‍ച്ചെയാണ് ജര്‍മനിയില്‍ എയ്റോനോട്ടിക് എന്‍ജിനീയറായ രാഹുല്‍ വിമാനത്താവളത്തില്‍ എത്തിയത്. ലുക്കൗട്ട് നോട്ടീസ് ഉള്ളതിനാല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയില്‍ എടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള പന്തീരാങ്കാവ് പോലീസില്‍ വിവരമറിയിച്ചു. ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുലും കുടുംബാംഗങ്ങളും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ മാസം 14ന് നേരിട്ട് ഹാജരാകണമെന്നും അതുവരെ രാഹുലിനെതിരേ നടപടിയെടുക്കരുതെന്നും ഹൈക്കോടതി പോലീസിനു നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യം പന്തീരാങ്കാവ് പോലീസ് അറിയിച്ചതിനെത്തുടര്‍ന്നാണ് വിട്ടയച്ചത്.എറണാകുളം പറവൂര്‍ സ്വദേശിയായ യുവതി നല്കിയ പരാതിയിലാണ് രാഹുലിനെതിരേ വധശ്രമമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കഴിഞ്ഞ മേയ് അഞ്ചിന് ഗുരുവായൂര്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനത്തിന്റെ…
Read MoreDay: August 13, 2024
ദുരന്തമേഖലയില്‍ ഇനി ജനവാസം സാധ്യമോ? വിദഗ്ധസംഘം പരിശോധിക്കുന്നു; ചാലിയാർ തീരത്തെ ജനകീയ തെരച്ചിൽ
കല്‍പ്പറ്റ: ഉരുള്‍പൊട്ടിയ മുണ്ടക്കൈ, ചൂരല്‍മല മേഖലകളില്‍ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന് ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ധസംഘം ഇന്ന് ഉച്ചയോടെ പരിശോധന നടത്തും. ദുരന്തപ്രദേശത്തെയും അനുബന്ധ മേഖലകളിലെയും അപകടസാധ്യത വിലയിരുത്തുന്ന സംഘം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും. ഈ ഭാഗത്ത് ഇനി ജനവാസം സാധ്യമാണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കും. ഉരുള്‍പൊട്ടലുണ്ടായ മേഖലയിലെ ഭൂവിനിയോഗം എങ്ങനെയായിരിക്കണമെന്നും ഇവര്‍ ശിപാര്‍ശ ചെയ്യും. ഇതനുസരിച്ചായിരിക്കും അട്ടമല, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലെ പുനര്‍നിര്‍മാണപ്രവര്‍ത്തനവും ആള്‍താമസവും മറ്റും തീരുമാനിക്കുക. ചാലിയാർ തീരത്തെ ജനകീയ തെരച്ചിൽ തുടങ്ങി നിലമ്പൂർ: ചൂരൽമല മുണ്ടക്കൈ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് നിലമ്പൂർ ചാലിയാർ തീരത്തെ ജനകീയ തെരച്ചിൽ ആരംഭിച്ചു. മുണ്ടേരി ഫാം മുതല്‍ പരപ്പന്‍പാറ വരെയുള്ള ചാലിയാറിന്റെ ഇരു കരകളിലും തെരച്ചിൽ നടത്താനാണ് തീരുമാനം. എന്‍ഡിആര്‍എഫ്, അഗ്നിരക്ഷാ സേന, സിവില്‍ ഡിഫന്‍സ് സേന, പോലീസ്, തണ്ടര്‍ബോള്‍ട്ട്, വനംവകുപ്പ് എന്നീ…
Read More“അന്യഗ്രഹദൈവ’’ത്തിന് തമിഴ്നാട്ടിൽ ക്ഷേത്രം! പ്രാർഥിച്ചാൽ പ്രകൃതിദുരന്തങ്ങളിൽനിന്നു മോചനമെന്നു പൂജാരി; പ്രാർഥിക്കാൻ വിശ്വാസികളുടെ തിരക്ക്
സേലം: ഇന്ത്യയില്‍ ലക്ഷക്കണക്കിനു ക്ഷേത്രങ്ങളുണ്ട്. എന്നാല്‍ തമിഴ്നാട്ടിലെ സേലത്തുള്ളതുപോലൊരു ക്ഷേത്രം ഇന്ത്യയിലെന്നല്ല, ലോകത്തൊരിടത്തുമുണ്ടാകില്ല! അവിടത്തെ പ്രതിഷ്ഠ എന്താണെന്നല്ലേ… “അന്യഗ്രഹദൈവം..!’ തമിഴ്നാട്ടുകാരനായ ലോകനാഥനാണ് ക്ഷേത്രം സ്ഥാപിച്ച് പൂജകൾ നടത്തുന്നത്. ഒരു ഏക്കര്‍ വിസ്തൃതിയുള്ള പറമ്പിലാണു ക്ഷേത്രമുള്ളത്. ഇവിടത്തെ പ്രതിഷ്ഠയായ അന്യഗ്രഹദൈവത്തിനു പ്രകൃതിദുരന്തങ്ങളെ തടയാനുള്ള ശക്തിയുണ്ടെന്നും അന്യഗ്രഹജീവികളോട് സംസാരിച്ച് അനുമതി വാങ്ങിയശേഷമാണു ക്ഷേത്രം നിര്‍മിച്ചതെന്നും ലോകനാഥന് പറയുന്നു. അന്യഗ്രഹദൈവത്തിനു പുറമെ, ശിവന്, പാര്‍വതി, മുരുകന്, കാളി തുടങ്ങിയ പ്രതിഷ്ഠകളും ഈ ക്ഷേത്രത്തിലുണ്ട്. ഭൂമിയുടെ ഉപരിതലത്തില്‍നിന്നു പതിനൊന്ന് അടി താഴെയാണ് പ്രതിഷ്ഠകള്‍ നടത്തിയിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. സിനിമകളില്‍ കാണും പോലെയല്ല അന്യഗ്രഹ ജീവികളെന്നു ലോകനാഥന് പറയുന്നു. വിശ്വാസികളാണോ, അവിശ്വാസികളാണോ എന്നറിയില്ല, ക്ഷേത്രം സന്ദര്‍ശിക്കാന്‍ നിരവധി ആളുകൾ എത്തുന്നുണ്ട്.
Read Moreകെഎസ്ആർടിസി സർവീസ് മുടക്കം പകുതിയായി കുറഞ്ഞു; പരിഷ്കാരങ്ങൾ ഫലപ്രാപ്തിയിലേക്ക്
ചാത്തന്നൂർ: കെഎസ്ആർടിസി ബസ് സർവീസുകളുടെ മുടക്കം (ഓഫ് റോഡ്) പകുതിയായി കുറഞ്ഞു. കെഎസ്ആർടിസി ബസുകളുടെ ഓഫ് റോഡ് നിരക്ക് പരമാവധി കുറച്ച് 5 ശതമാനത്തിൽ നിലനിർത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച പ്രവർത്തനങ്ങൾ ഫലപ്രാപ്തിയിലേക്ക് എത്തുകയാണ് എന്നാണ് സൂചന. കഴിഞ്ഞ ജനുവരിയിൽ ഓഫ് റോഡ് നിരക്ക് 1000 ആയിരുന്നത് ഓഗസ്റ്റിൽ 500 ന് താഴെ എത്തിക്കുവാനായി എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സെൻട്രൽ റീജണൽ വർക്ഷോപ്പുകളിൽ ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുകയും കൃത്യസമയങ്ങളിൽ ആവശ്യമായ സ്പെയർപാർട്സ് ലഭ്യമാക്കുകയും ആവശ്യമായ മെക്കാനിക്കുകളെ ലഭ്യമാക്കുകയും വർക്ക് ഷോപ്പുകളിൽ മെക്കാനിക്കൽ ജീവനക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എൻജിൻ, ഗിയർ ബോക്സ്, ക്രൗൺ ആൻഡ് വീൽ, സബ് അസംബ്ലി അടക്കമുള്ളവയ്ക്ക് പ്രൊഡക്ഷൻ ടാർജറ്റ് നൽകി പ്രൊഡക്ടിവിറ്റി വർദ്ധിപ്പിക്കുവാനുമായതാണ് അതിവേഗം ഓഫ് റോഡ് കുറയ്ക്കുന്നതിനായി സാധിച്ചിച്ചുള്ളത്. ബസുകളുടെ കൃത്യമായ പീരിയോഡിക് മെയിന്റനൻസ്, എൻജിൻ അടക്കമുള്ള യൂണിറ്റുകൾ ലൈഫിന് അനുസരിച്ചുള്ള…
Read Moreസി. അച്യുതമേനോനെ നവകേരള ശില്പിയായി സിപിഎം അംഗീകരിക്കില്ല; സിപിഐക്ക് പഴയ സുവർണകാലം അയവിറക്കാനേ കഴിയൂള്ളുവെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: സി.അച്യുതമേനോൻ നവകേരളശില്പിയാണെന്ന് ബിനോയ് വിശ്വം പറയുന്നതിനെ കോൺഗ്രസ് സ്വീകരിച്ചാലും സിപിഎം അംഗീകരിക്കില്ലെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. സിപിഎം പറമ്പിലെ കുടികിടപ്പുകാരായ സിപിഐ ക്കാർക്ക് പഴയ സുവർണകാലം അയവിറക്കാനേ കഴിയൂ. തമ്പ്രാനോട് വില പേശാൻ പഴയ കാര്യങ്ങൾ കാനത്തെ പോലെ ബിനോയിയും ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരിക്കണം. 1969-ൽ സി. അച്യുതമേനോനെ മുഖ്യമന്ത്രിയാക്കാൻ സാഹചര്യമൊരുക്കിയത് കോൺഗ്രസാണ്. ഇഎംഎസ് സർക്കാർ തകർന്നപ്പോൾ അഴിമതി ആരോപണത്തിന്റെ പേരിൽ എം.എൻ.ഗോവിന്ദൻ നായർ, ടി.വി.തോമസ് എന്നിവർക്കെതിരെ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നതിനാൽ അവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിക്കാൻ കഴിഞ്ഞില്ല. രാജ്യസഭാംഗമായിരുന്ന അച്യുതമേനോന്റെ പേര് അന്നത്തെ സിപിഐ ജനറൽ സെക്രട്ടറി സി. രാജേശ്വര റാവുവിനോട് നിർദ്ദേശിച്ചത് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ്- ചെറിയാൻ ഫിലിപ്പ് പറയുന്നു. 1978 ൽ എ.കെ.ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചപ്പോൾ അദ്ദേഹത്തിന്റെ മാത്രം കരുണയിലാണ് പി.കെ. വാസുദേവൻ നായർ മുഖ്യമന്ത്രിയായത്. രണ്ടു…
Read Moreപുസ്തകമെന്ന ചിപ്പിക്കുള്ളിൽ…. മധ്യപ്രദേശിലെ കോളജുകളിൽ ആർഎസ്എസ് നേതാക്കളുടെ പുസ്തകങ്ങൾ നിർബന്ധമാക്കി
ഭോപ്പാൽ: മധ്യപ്രദേശിലെ കോളജുകളിൽ ആർഎസ്എസ് നേതാക്കൾ എഴുതിയ പുസ്തകങ്ങൾ പാഠ്യപദ്ധതിയിൽ നിർബന്ധമാക്കി. സംസ്ഥാനസർക്കാർ ഇതു സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവു വിഭജന പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കാനുള്ള ശ്രമമാണെന്നു പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. അതേസമയം, ദേശവിരുദ്ധങ്ങളായ ആശയങ്ങൾ തള്ളിക്കളയുമെന്നു ബിജെപി സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഡോ. ധീരേന്ദ്ര ശുക്ല സർക്കാർ, സ്വകാര്യ കോളജ് പ്രിൻസിപ്പൽമാർക്ക് അയച്ച കത്തിൽ 88 പുസ്തകങ്ങളടങ്ങിയ ഒരു സെറ്റ് വാങ്ങാനാണു നിർദേശിച്ചിരിക്കുന്നത്. ആർഎസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുമായി ബന്ധമുള്ള സുരേഷ് സോണി, ദിനനാഥ് ബത്ര, ഡി. അതുൽ കോത്താരി, ദേവേന്ദ്ര റാവു ദേശ്മുഖ്, സന്ദീപ് വാസ്ലേക്കർ തുടങ്ങിയ പ്രമുഖ ആർഎസ്എസ് നേതാക്കൾ എഴുതിയ കൃതികൾ പട്ടികയിലുണ്ട്.പുസ്തകങ്ങൾ കാലതാമസം കൂടാതെ വാങ്ങണമെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം.
Read Moreകനത്ത മഴയ്ക്ക് സാധ്യത; പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലർട്ട്; ശക്തമായ മഴപെയ്യുന്നിടത്തെ ജനങ്ങൾ കരുതിയിരിക്കണമെന്ന് കാലാവസ്ഥ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ ഇന്ന് യെല്ലോ അലർട്ടും ആണ്. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ശക്തമായ മഴ പെയ്യുന്ന പ്രദേശങ്ങളിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ കരുതിയിരിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. എറണാകുളം,ഇടുക്കി ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് ആണ്.ഇടിമിന്നലോട് കൂടിയ മഴയ്ക്ക് ഈ ദിവസങ്ങളിൽ സാധ്യതയുണ്ട്. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Read Moreഅവിടെല്ലാം മലയാളികൾ ഉണ്ടല്ലോ..! പ്രതിച്ഛായ മെച്ചപ്പെടുത്താൻ പുതിയ തന്ത്രം; അഞ്ച് സംസ്ഥാനങ്ങളിലെ തിയറ്ററുകളിൽ കേരള സർക്കാർ പരസ്യങ്ങൾ; 18.19 ലക്ഷം അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ പുതിയ നീക്കം. മലയാളികള്‍ കൂടുതല്‍ വസിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ സിനിമാ തിയറ്ററുകള്‍ കേന്ദ്രീകരിച്ച് കേരളത്തെ സംബന്ധിച്ചുള്ള പരസ്യങ്ങള്‍ നല്‍കാനാണ് തീരുമാനം. 90 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യങ്ങള്‍ 28 ദിവസം വരെ പ്രദര്‍ശിപ്പിക്കും. കേരളത്തിന്റെ സവിശേഷനേട്ടങ്ങള്‍, ഭരണനേട്ടങ്ങള്‍, വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളിലെ മാതൃകകള്‍ എന്നിവ വിശദീകരിച്ചുള്ള തിയേറ്റര്‍ പരസ്യങ്ങള്‍ അഞ്ചു അഞ്ചുസംസ്ഥാനങ്ങളില്‍ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. ഇതിനായി 18 ലക്ഷത്തി 19,843 രൂപയാണ് കഴിഞ്ഞ ദിവസം അനുവദിച്ചത്. മലയാളിസാന്നിധ്യമേറെയുള്ള കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളിലെ നഗരപരിധിയിലുള്ള 100 തിയേറ്ററുകളിലാണ് 90 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പ്രദര്‍ശിപ്പിക്കുക.. പ്രദര്‍ശനം ക്രമീകരിക്കാന്‍ പിആർഡിയുടെ എംപാനല്‍ഡ് ഏജന്‍സികൾ, സാറ്റലൈറ്റ് ലിങ്ക് വഴി തിയേറ്ററുകളില്‍ സിനിമാപ്രദര്‍ശനം നടത്തുന്ന ക്യൂബ്, യുഎഫ്ഒ. എന്നിവയെ ചുമതലപ്പെടുത്താനും തീരുമാനിച്ചു. ഇന്റര്‍സ്റ്റേറ്റ് പബ്ലിക് റിലേഷന്‍സ് പരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് വ്യാഖ്യാനം. 90…
Read Moreആരാണ് യഥാർഥ അവകാശി… പാലായുടെ വികസനത്തെച്ചൊല്ലി മാണി സി. കാപ്പനും കേരള കോൺ-എമ്മും കൊന്പുകോർക്കുന്നു
പാലാ: പാലായുടെ വികസനം സംബന്ധിച്ചു മാണി സി. കാപ്പൻ എംഎൽഎയും കേരള കോൺഗ്രസ്-എമ്മും കൊന്പുകോർക്കുന്നു. പാലായുടെ വികസനത്തിനായി ആരാണ് ശ്രമിക്കുന്നത്, ആരാണ് യഥാർഥ അവകാശി എന്ന ചോദ്യമാണ് പാലായിൽ ഇരുകൂട്ടരും ഉയർത്തുന്നത്. രാഷ്ട്രീയവിരോധം മൂലം പാലായുടെ വികസനം കേരള കോണ്‍ഗ്രസ്-എമ്മിലെ ചിലര്‍ തടസപ്പെടുത്തുന്നുവെന്നാണ് മാണി സി. കാപ്പന് എംഎല്‍എയുടെ പരാതി. എന്നാൽ പാലായില്‍ വികസന പ്രവര്‍ത്തനങ്ങള്‍ മുടക്കുന്നുവെന്നു പ്രചരിപ്പിച്ചു ചുമതലയില്‍നിന്നു മാണി സി. കാപ്പന് എംഎല്‍എ തലയൂരുകയാണെന്നു കേരള കോണ്‍ഗ്രസ്-എം പാലാ നിയോജക മണ്ഡലം നേതൃയോഗം ആരോപിക്കുന്നത്. തമ്മിൽത്തല്ലി പാലായുടെ വികസനം നശിപ്പിക്കരുതെന്നു വാദിക്കുന്നവരും ഈ വികസനചർച്ചയിൽ നിറഞ്ഞുനിൽക്കുന്നു. ആരോഗ്യകരമായ ചർച്ചകളും സംവാദങ്ങളും നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വികസനം തടസപ്പെടുത്തുന്നു: എംഎല്‍എ രാഷ്ട്രീയവിരോധം മൂലം പാലായുടെ വികസനം കേരള കോണ്‍ഗ്രസ്-എമ്മിലെ ചിലര്‍ തടസപ്പെടുത്തുന്നുവെന്ന് മാണി സി. കാപ്പന് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കെ.എം. മാണിയുടെ കാലശേഷം പാലായില്‍…
Read Moreസൗഹൃദലോകത്ത് ആനയ്ക്കും സ്ഥാനമുണ്ടെന്നറിഞ്ഞ ദിനം; ഗജദിനത്തിൽ ആനയെ അടുത്തറിയാനുള്ള ദിനമാക്കി കടമ്മനിട്ട ഗവൺമെന്റ് എച്ച്എസ്എസിലെ കുട്ടികൾ
കടമ്മനിട്ട: ആനയെ അടുത്തറിയാനും ഇടപഴകാനും ലോക ഗജദിനത്തിൽ സാധ്യമായതിന്റെ സന്തോഷത്തിലാണ് കടമ്മനിട്ട ഗവൺമെന്റ് എച്ച്എസ്എസിലെ കുട്ടികൾ. ദൂരെനിന്ന് ഭീതിയോടെ മാത്രം കണ്ടിരുന്ന ആനകളെ സ്പർശിക്കാനായതും വായിൽ തീറ്റവച്ചു നൽകാനും കഴിഞ്ഞപ്പോൾ സൗഹൃദലോകത്ത് ആനയ്ക്കും സ്ഥാനമുണ്ടെന്ന് കുട്ടികൾ തിരിച്ചറിഞ്ഞു. ചെറുകോൽ പമ്പാനദീതീരത്തുള്ള സ്വകാര്യ ആനത്താവളത്തിലെ ശ്രീമഹാലക്ഷ്മി പാർവതി എന്ന പിടിയാനയ്ക്കൊപ്പമാണ് കുട്ടികൾ ഗജദിനം ആഘോഷിച്ചത്. സന്ദർശനപരിപാടികളുടെ ഉദ്ഘാടനവും ആന ക്വിസും ഗ്രന്ഥകാരനും ആന വാർത്തകളുടെ സമ്പാദകനുമായ എം.എം. ജോസഫ് മേക്കൊഴൂർ നിർവഹിച്ചു. ആനദിനത്തിന്റെ ലക്ഷ്യങ്ങളും ആന കൗതുങ്ങളും അദ്ദേഹം വിവരിച്ചു. സ്കൂൾ പ്രഥമാധ്യാപിക ആർ. ശ്രീലത അധ്യക്ഷത വഹിച്ചു. ആന പാപ്പാന്മാരായ സനോജിനെയും അരുണിനെയും പ്രിയ പി. നായർ പൊന്നാടയിട്ട് ആദരിച്ചു. കുട്ടികൾ ആനയോടൊപ്പംനിന്ന് ഫോട്ടോയെടുത്തു. കുട്ടികളായ വൈഗാ വിനോദ്, വൈഗാ ഷിബു, അഖിൽ, ദീപു, അദ്വൈത് എന്നിവർ ആനയൂട്ടിനു നേതൃത്വം നൽകി.കുട്ടികളുടെ ചോദ്യങ്ങൾക്ക് ആന ഉടമയായ ബിപിൻ…
Read More