അമ്പലപ്പുഴ: എല്ലാം കണ്ടില്ലെന്ന് നടിച്ച് പോകാൻ സുലഭയ്ക്കായില്ല. പരാതി പറഞ്ഞിട്ടും അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന വാക്കുകളം പിൻതിരിപ്പിച്ചില്ല. വാഹനം ഇടിച്ചു ദിവസങ്ങളായി റോഡരുകിൽ ചത്തു കിടന്ന നായയെ വീട്ടമ്മ മറവു ചെയ്തു. പുന്നപ്രതെക്ക് പഞ്ചായത്ത് ചള്ളി പടിഞ്ഞാറേവീട്ടിൽ സുലഭയാണ് നാട്ടുകാർക്ക് മാതൃക കാട്ടിയത്. പുന്നപ്ര പവർ ഹൗസിന് സമീപമാണ് നായ ചത്ത് ദുർഗന്ധം വഹിച്ചു ദിവസങ്ങളോളം കിടന്നത്. പുന്നപ്ര തെക്ക് പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചിട്ടും നടപടിയുണ്ടായില്ല. സുലഭയുടെ സഹായത്തിനായി സമീപത്തു കട നടത്തുന്ന അജ്മലും ചേർന്നു.
Read MoreDay: August 13, 2024
പള്ളിപ്പുറം പെരുമ; മാട്ടേൽ തുരുത്തിലെ വിശുദ്ധ കുരിശ്; പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിലുള്ള ഏഷ്യയിലെ ആദ്യ ദേവാലം
എഡി 52ൽ മാർ തോമാശ്ലീഹായാൽ കോക്കമംഗലം കരയിൽ സ്ഥാപിച്ച വിശുദ്ധ കുരിശ് പിന്നീട് മാട്ടേൽ തുരുത്തിൽ നിന്ന് കണ്ടെടുത്തു. അദ്ഭുതകരമായി രക്തം ചിന്തിയ വിശുദ്ധ കുരിശ് വിശ്വാസികൾ തുരുത്തിൽനിന്നു പടിഞ്ഞാറുള്ള മറുകരയിലേക്ക് കൊണ്ടുവരികയും അവിടെ ഒരു ആലയം പണിത് അവിടെ വണക്കത്തിനായി പ്രതിഷ്ഠിക്കുകയും ചെയ്തു. ആ ആലയം ഇന്നും കുരിശുപുരപള്ളി എന്നറിയപ്പെടുന്നു. വിശ്വാസിസമൂഹത്തിന്റെ വളർച്ചയെത്തുടർന്ന് കുരിശുപുര പള്ളിയുടെ സ്ഥല പരിമിതിമൂലം വിസ്തൃതമായ ഒരു ദേവാലയം പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ പടിഞ്ഞാറോട്ടു മാറി പണികഴിപ്പിക്കുകയും വിശുദ്ധ കുരിശ് അവിടെ പുനഃ പ്രതിഷ്ഠിക്കുകയും ചെയ്തു. മൂന്നാം നൂറ്റാണ്ടു വരെ ഇത് മധ്യതിരുവിതാംകൂറിലെ ഏക ദേവാലയം ആയിരുന്നു. പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിലുള്ള ഏഷ്യയിലെ ആദ്യ ദേവാലയമാണ് പള്ളിപ്പുറം പള്ളി. മൂന്നാം നൂറ്റാണ്ടിലും ആറാം നൂറ്റാണ്ടിലും എട്ടാം നൂറ്റാണ്ടിലും പള്ളി പുതുക്കിപ്പണിതു. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് തച്ചുശാസ്ത്രജ്ഞന്മാരുടെ നേതൃത്വത്തിൽ മദ്ബഹ ഉൾപ്പെടെ പള്ളി…
Read Moreപോയിവരുമ്പോൾ കഞ്ചാവ് കൊണ്ടുവരും; പ്രധാന ഇരകൾ യൂണിവേഴ്സ്റ്റി കോളജിലെ കുട്ടികൾ; അതിരമ്പുഴയിലെ കഞ്ചാവ് വിൽപ്പനക്കാരൻ നാരായൺ നായികിനെ പൂട്ടി ഗാന്ധിനഗർ പോലീസ്
ഏറ്റുമാനൂർ: അതിരമ്പുഴയിൽ വൻ കഞ്ചാവ് വേട്ട. രണ്ടു കിലോഗ്രാമിലേറെ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ. നിർമാണത്തൊഴിലാളിയായ ഒഡീഷ സ്വദേശി നാരായൺ നായിക് (35) ആണ് ഗാന്ധിനഗർ പോലീസിന്റെ പിടിയിലായത്. നാട്ടിൽപോയി അതിരമ്പുഴയിലേക്ക് മടങ്ങി എത്തുമ്പോഴാണ് ഇയാൾ പിടിയിലാകുന്നത്. ഏറ്റുമാനൂർ റെയിൽവെ സ്റ്റേഷനിൽനിന്ന് അതിരന്പുഴയിലെ താമസ സ്ഥലത്തേക്ക് എത്തും വഴി അതിരമ്പുഴ ടൗണിനു സമീപമുള്ള പെട്രോൾ പമ്പിനും യൂണിവേഴ്സിറ്റിക്കും ഇടയിൽ ഇന്നലെ രാവിലെ ഒമ്പതോയോടെ ഗാന്ധിനഗർ പോലീസ് പിടികൂടുകയായിരുന്നു. പരിശോധനയിൽ ഇയാളുടെ ബാഗിൽനിന്ന് 2.070 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. അഞ്ച് വർഷത്തോളമായി അതിരമ്പുഴയിലും പരിസര പ്രദേശങ്ങളിലും നിർമാണ ജോലികൾ ചെയ്തു വരുന്നയാളാണ് നാരായൺ നായിക്. ഇയാൾ നാട്ടിൽ പോയി വരുമ്പോഴെല്ലാം വില്പനയ്ക്കായി കഞ്ചാവ് കൊണ്ടുവരുന്നതായി സൂചന ലഭിച്ചതിനെത്തുടർന്ന് പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നലെ നാട്ടിൽനിന്ന് ഇയാൾ എത്തുന്ന വിവരമറിഞ്ഞ പോലീസ് അതിരമ്പുഴയിൽ കാത്തുനിന്ന് പിടികൂടുകയായിരുന്നു. ഇരകൾ വിദ്യാർഥികൾ ഇയാളുടെ…
Read More‘ഏണിചാരി അരിവാളിനെ എത്തിപ്പിടിച്ചു’… മുസ്ലിംലീഗ് പിൻതുണച്ചു; തൊടുപുഴ നഗരസഭാ ഭരണം എൽഡിഎഫിന്; യുഡിഎഫുമായി ഒരു ഇടപാടിനുമില്ലെന്ന് ലീഗ്
തൊടുപുഴ: മുസ്ലിം ലീഗ് പിന്തുണച്ചതോടെ തൊടുപുഴ നഗരസഭാ ഭരണം എൽഡിഎഫിന് ലഭിച്ചു. സിപിഎം സ്വതന്ത്ര സബീന ബിഞ്ചുവാണ് ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത്. ചെയർമാൻസ്ഥാനത്തെ സംബന്ധിച്ച് മുസ്ലിം ലീഗും കോണ്‍ഗ്രസും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ ലീഗ് അംഗങ്ങൾ എൽഡിഎഫ് സ്ഥാനാർഥിക്കനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. ചെയർമാനായിരുന്ന സനീഷ് ജോർജ് കൈക്കൂലിക്കേസിൽ പ്രതിയായതിനെത്തുടർന്ന് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ 35 വാർഡുകളുള്ള നഗരസഭയിൽ ഒരു സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. ബാക്കി 34 പേരിൽ വോട്ടെടുപ്പിനു ഹാജരായത് 32 പേരാണ്. ലീഗിന്റെ അഞ്ചുപേർ ഉൾപ്പെടെ 14 വോട്ടുകൾ സബീന ബിഞ്ചുവിന് ലഭിച്ചു. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച കോണ്‍ഗ്രസിലെ കെ.ദീപക്കിന് 10 വോട്ടുകളാണ് ലഭിച്ചത്. 13 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്ന യുഡിഎഫിന് ഭരണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഘടകകക്ഷികൾ തമ്മിലുണ്ടായ തർക്കത്തിൽ വിജയം ഇടതുമുന്നണിക്ക് അനുകൂലമാകുകയായിരുന്നു. ഉറപ്പായിരുന്ന ഭരണം നഷ്ടമാക്കിയതിന്റെ പേരിൽ പിന്നീട് കോണ്‍ഗ്രസ്-ലീഗ് നേതൃത്വം പരസ്പരം പഴിചാരലുമായി…
Read Moreപരമ്പരാഗത മയിൽക്കറി… കറിവയ്ക്കലും സ്വാദ് നോക്കലും യൂട്യൂബിൽ വൈറൽ; സംഭവം വിവാദമായതോടെ യൂട്യൂബർ മുങ്ങി; കെണിവച്ച് വലയിലാക്കി വനംവകുപ്പ്
ഹൈദരാബാദ്: രാജ്യത്തിന്റെ ദേശീയ പക്ഷിയായ മയിലിലെ കറിവെക്കുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബര്‍ അറസ്റ്റിൽ. കോടം പ്രണയ് കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. പരമ്പരാഗത മയില്‍ കറിയെന്ന പേരിലാണ് കോഡം പ്രണയ് കുമാര്‍ വീഡിയോ പങ്കുവച്ചത്. യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ നീക്കം ചെയ്യുമെന്ന് പോലീസ് പറഞ്ഞു വീഡിയോ വിവാദമായതിന് പിന്നാലെ ഒളിവില്‍ പോയ പ്രണയ് കുമാറിനെ നീണ്ട തെരച്ചിലിന് ശേഷമാണ് തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മയില്‍ കറി വച്ച സ്ഥലവും പൊലീസ് പരിശോധിച്ചിരുന്നു. വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് ഷെഡ്യൂള്‍ 1 വിഭാഗത്തിലുള്‍പ്പെട്ട ജീവിയാണ് മയില്‍. മയിലിനെ കൊല്ലുന്നത് കുറഞ്ഞത് മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇത്. നേരത്തെ കാട്ടുപന്നിയെ കൊന്ന് കറിവയ്ക്കുന്ന വീഡിയോ ഇയാള്‍ പുറത്ത് വിട്ടിരുന്നതായി ആരോപണമുണ്ട്. പ്രണയ് കുമാറിനെതിരെ കേസ് എടുത്തതായും ഇത്തരം…
Read Moreകൊലകൊല്ലി ഗെയിംമുകൾ… ഫോണിൽ ഗെയിം കളിക്കുന്നതിനായി കടം വാങ്ങിയത് ലക്ഷങ്ങൾ; കടക്കാരിൽ നിന്നും രക്ഷതേടി യുവാവ് ജീവനൊടുക്കി
ജാജ്പുർ: മൊബൈലിൽ ഗെയിം കളിക്കുന്നതിനായി പലരിൽ നിന്നായി കടം വാങ്ങിയ പണം മടക്കി നൽകാനാകാതെ യുവാവ് ജീവനൊടുക്കി. ഒഡീഷയിലെ ജാജ്പൂരിലെ കാളിയപാനി പോലീസ് സ്റ്റേഷൻ പരിധിയിലെ കടുബാനി ഗ്രാമത്തിലാണ് സംഭവം. ലിങ്കൺ എന്ന ശ്രീനിവാസ നായക് (22) ആണ് മരിച്ചത്. ഓൺലൈൻ ഗെയിമുകൾ കളിക്കാറുണ്ടായിരുന്ന ഇയാൾക്ക് ലക്ഷങ്ങളുടെ ബാധ്യത ഉണ്ടായതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഞായറാഴ്ച രാത്രി ലിങ്കൺ കുടുംബത്തോടൊപ്പം അത്താഴം കഴിച്ചിരുന്നു. രാവിലെ എഴുന്നേൽക്കാതെ വന്നതോടെ ആശങ്കയിലായ വീട്ടുകാർ വാതിലിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് സംഭവം അറിയുന്നത്. ഇയാൾ തൂങ്ങി മരിക്കുകയായിരുന്നു. ഒരു സ്വകാര്യ ഖനന കമ്പനിയിൽ കരാർ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു ലിങ്കൺ. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Read More