ചെന്നൈ: തമിഴ്നാട്ടിൽ ക്ഷേത്രത്തിൽ നടന്ന കനൽ ചാട്ടച്ചടങ്ങിൽ ഏഴുവയസുകാരന് പൊള്ളലേറ്റു. കാട്ടുകൊല്ലൈമേട് ഗ്രാമത്തിലെ മാരിയമ്മൻ ക്ഷേത്രത്തിലെ വാർഷിക ആടിയുത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിനിടെയാണ് സംഭവം. ആചാരത്തിന്റെ ഭാഗമായി മറ്റുള്ളവർക്കൊപ്പം കനലിലൂടെ നടക്കാൻ ശ്രമിച്ച കുട്ടി മുന്നോട്ടു പോകാൻ മടിച്ചപ്പോൾ നടത്തം പുനരാരംഭിക്കാൻ മറ്റുള്ളവർ പ്രേരിപ്പിച്ചു. ഇതോടെ കുട്ടി തീക്കനലിൽ വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടി കീഴ്പാക്കം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. 41 ശതമാനം പൊള്ളലേറ്റെങ്കിലും കുട്ടി അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read MoreDay: August 14, 2024
മുന്നറിയിപ്പിൽ മാറ്റം: കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ 2024 ആഗസ്റ്റ് 13 മുതൽ ആഗസ്റ്റ് 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ (പരമാവധി 50 kmph വരെ) വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻ്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്.…
Read Moreതങ്കമ്മ ടീച്ചറുടെ വിശ്രമ ജീവിതം കളര്‍ഫുൾ
ഉണ്ണിയേശുവിനെ കൈകളിലേന്തിയ മാതാവ്, യേശു ക്രിസ്തു, രാധാ സമേതനായ കൃഷ്ണന്, പ്രകൃതിയിലെ മനോഹരക്കാഴ്ചകള്‍… വിശ്രമ ജീവിതം ചായങ്ങള്‍ ഒഴുകുന്ന കാന്‍വാസിലൂടെ കളര്‍ഫുള്‍ ആക്കുകയാണ് 83കാരിയായ എം.ജി. തങ്കമ്മ ടീച്ചര്‍. വരയുടെയും വര്‍ണങ്ങളുടെയും ലോകത്ത് തനിക്കിപ്പോഴും ബാല്യമാണെന്ന് ടീച്ചര്‍ പറയുമ്പോഴും ആ വരകളില്‍ നിറയുന്നത് നയന മനോഹരകാഴ്ചകളാണ്. അധ്യാപന ജീവിതത്തില്‍നിന്നും വിരമിച്ച ശേഷം മക്കളുടെ പ്രോത്സാഹനത്തില്‍ 74-ാം വയസില്‍ ചിത്രരചന പഠിച്ചു തുടങ്ങിയ എറണാകുളം ഇടപ്പള്ളി ശ്രീവത്സം വീട്ടില്‍ എം.ജി. തങ്കമ്മ ഇതിനകം താന്‍ വരച്ച 70ലധികം ചിത്രങ്ങളുടെ രണ്ട് പ്രദര്‍ശനങ്ങളും നടത്തി. ചിത്രരചനയോടു കൂട്ടുകൂടിയ ബാല്യം സ്കൂള്‍ പഠന കാലത്തു തന്നെ തങ്കമ്മയ്ക്ക് വരയ്ക്കാന്‍ ഇഷ്ടമായിരുന്നു. സ്കൂളിലേക്കും പോകുന്ന വഴിയിലെ കാഴ്ചകളൊക്കെ ഇടയ്ക്കിടയ്ക്ക് പേപ്പറില്‍ പെന്‍സിൽ കൊണ്ട് വരച്ച് മാതാപിതാക്കളെയും ബന്ധുക്കളെയുമൊക്കെ കാണിക്കുമായിരുന്നു. എങ്കിലും ചിത്രരചന ശാസ്ത്രീയമായി പഠിക്കണമെന്ന മോഹമൊന്നും അന്നുണ്ടായില്ല. പഠനശേഷം അധ്യാപികയായി ജോലി കിട്ടി.…
Read Moreപഞ്ചായത്തിലെ പാമ്പുകളുടെ ശ്രദ്ധയ്ക്ക്; പഞ്ചായത്ത് മെമ്പർ സവിത ഇനി പാമ്പിനെയും പിടിക്കും
ചാരുംമൂട്: പാമ്പിനെ പിടിക്കാൻ പരിശീലനം നേടിയതോടെ പൊതുപ്രവർത്തനം മാത്രമല്ല, പഞ്ചായത്ത് മെമ്പർ ഇനി പാമ്പിനെയും പിടിക്കും. ചുനക്കര സ്വദേശിനിയും ചുനക്കര വടക്ക് ഗ്രാമപഞ്ചായത്ത് അംഗവുമായ സവിതാ സുധി യാണ് പാമ്പുപിടിത്തത്തിൽ പരിശീലന നേട്ടം കൈവരിച്ചത്. പരിശീലന സർട്ടിഫിക്കറ്റ് കിട്ടുന്നതോടെ പാമ്പുപിടിക്കാൻ പരിശീലനം കിട്ടിയ ആലപ്പുഴ ജില്ലയിലെ ഏക വനിത എന്ന നേട്ടവും സവിതയ്ക്കാണ്. പരിശീലനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പത്തിവിടർത്തിയ മൂർഖനെ ഇരുമ്പുവടികൊണ്ട് കുടുക്കിലാക്കി സഞ്ചിയിൽ കയറ്റി സവിത കൈയടിനേടി . വനംവകുപ്പിന്റെ നേതൃത്വത്തിൽ ആലപ്പുഴ കൊമ്മാടിയിലെ സാമൂഹിക വനവത്കരണ വിഭാഗം കാര്യാലയത്തിൽ കഴിഞ്ഞ ദിവസമായിരുന്നു പരിശീലനം. ഇരുപതോളം പേർ സന്നദ്ധരായി പരിശീലനത്തിൽ പങ്കെടുത്തു. ജനങ്ങളെയും പാമ്പിനെയും സുരക്ഷിതരാക്കുക എന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം. പാമ്പിനെ പിടിക്കാൻ സന്നദ്ധരായവരെ ലഭ്യമാക്കുന്ന സ്റ്റേറ്റ് അവയർനെസ് റെസ്ക്യൂ ആൻഡ് പ്രൊട്ടക്ഷൻ ആപ്പ് പരിചയപ്പെടുത്തുകയും ചെയ്തു. അസിസ്റ്റന്റ് കൺസർ വേറ്റർ ഓഫ് ഫോറസ്റ്റ്…
Read Moreബംഗ്ലദേശിൽ നടന്നത് ഭീകരാക്രമണം: പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട ഹസീനയുടെ ആദ്യ പ്രതികരണം
ന്യൂഡൽഹി: ബംഗ്ലദേശിൽ നടന്നത് ഭീകരാക്രമണമാണെന്നും പ്രക്ഷോഭത്തിലെ കൊലപാതകങ്ങളിലും അക്രമസംഭവങ്ങളിലും ഉൾപ്പെട്ടവർക്കു തക്കതായ ശിക്ഷ നൽകണമെന്നും മുൻ പ്രധാനമന്ത്രി ഷേഖ് ഹസീന. പ്രധാനമന്ത്രി സ്ഥാനത്തുനിന്നുപുറത്താക്കപ്പെട്ടശേഷമുള്ള ഹസീനയുടെ ആദ്യ പ്രതികരണമാണിത്. മകൻ സയീബ് വാസെദാണ് ഹസീനയുടെ പ്രസ്താവന സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. ഹസീനയുടെ പിതാവ് ഷേഖ് മുജീബുർ റഹ്മാൻ കൊല്ലപ്പെട്ടതിന്റെ വാർഷികാചരണം ഓഗസ്റ്റ് 15നാണ്. ഈ ദിവസം രാജ്യത്ത് നൽകിയിരുന്ന അവധി ഇടക്കാല സർക്കാർ റദ്ദാക്കിയിരുന്നു. പ്രക്ഷോഭത്തിൽ മുജീബുർ റഹ്മാന്റെ പ്രതിമകളും മ്യൂസിയങ്ങളും തകർക്കപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു ഹസീനയുടെ പ്രസ്താവന. “രാഷ്ട്രപിതാവ് അങ്ങേയറ്റം അപമാനിക്കപ്പെട്ടു. അവർ അപമാനിച്ചത് ലക്ഷക്കണക്കിന് രക്തസാക്ഷികളുടെ രക്തത്തെക്കൂടിയാണ്. ബംഗ്ലദേശ് ജനതയോട് ഞാൻ നീതി ആവശ്യപ്പെടുന്നു’ -ഹസീന പറഞ്ഞു. അതിനിടെ പ്രക്ഷോഭത്തിനിടയിലെ പോലീസ് വെടിവയ്പിൽ ഷേഖ് ഹസീനയ്ക്കെതിരേ കൊലക്കുറ്റം ചുമത്തി ഇടക്കാല സർക്കാർ കേസെടുത്തു.
Read Moreഇറാൻ-ഇസ്രയേൽ സംഘർഷം; ഗാസയിൽ വെടിനിർത്തിയാൽ ഇറാൻ പിന്മാറിയേക്കുമെന്നു ബൈഡൻ
വാഷിംഗ്ടൺ: ഗാസയിൽ വെടിനിർത്തൽ കരാർ യാഥാർഥ്യമായാൽ ഇസ്രയേലിനെതിരായ പ്രതികാര നടപടികളിൽനിന്ന് ഇറാൻ പിന്മാറിയേക്കുമെന്നു അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇറാനോ ഇറാന്റെ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളോ ഇസ്രയേലിനെ ആക്രമിക്കാൻ ഒരുങ്ങുകയാണെന്ന മുന്നറിയിപ്പുകൾക്കിടെയാണ് ബൈഡന്റെ പ്രസ്താവന. ഹമാസ്-ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കാൻ നാളെ ആരംഭിക്കുന്ന ചർച്ചകളിൽ ഇസ്രയേലും ഹമാസും പങ്കെടുക്കണമെന്ന് വൈറ്റ് ഹൗസ് വക്താവ് കരീൻ ജീൻ പിയറി ആവശ്യപ്പെട്ടിരുന്നു. ‘ചർച്ചകൾക്കായി ഇരുവിഭാഗവും എത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. സംഘർഷങ്ങൾക്ക് അയവു വരുത്തുന്നതിനുള്ള ഏറ്റവും നല്ല മാർഗം വെടിനിർത്തൽ കരാറാണെന്നും വിശ്വസിക്കുന്നു’ -ബൈഡൻ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ പറഞ്ഞു. ഹമാസ് മേധാവിയെ ടെഹ്റാനിൽ വധിച്ച സംഭവത്തിൽ തിരിച്ചടി നൽകാൻ അവകാശമുണ്ടെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ വ്യക്തമാക്കിയിരുന്നു. അതേസമയം, ഇസ്രയേലിനു നേർക്കുള്ള ഭീഷണിയിൽനിന്ന് ഇറാൻ പിന്മാറണമെന്നു വൻ ശക്തികളായ യുഎസ്, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വൻശക്തി…
Read Moreഇറാൻ ഉടൻ ആക്രമിക്കും; നേരിടാനൊരുങ്ങി ഇസ്രയേൽ
വാഷിംഗ്ടൺ ഡിസി: ഇറാനോ ഇറാന്റെ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളോ ഉടൻ ഇസ്രയേലിനെ ആക്രമിക്കുമെന്നു യുഎസ് മുന്നറിയിപ്പു നല്കി. ആക്രമണം ഈ ആഴ്ചതന്നെ ഉണ്ടാകുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടെന്നു വൈറ്റ്ഹൗസ് വക്താവ് ജോണ്‍ കിർബി പറഞ്ഞു. ഇസ്രയേലിനു നേർക്കുള്ള ഭീഷണിയിൽനിന്ന് ഇറാൻ പിന്മാറണമെന്നു വൻ ശക്തികളായ യുഎസ്, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അടക്കമുള്ള വൻശക്തി നേതാക്കൾ പരസ്പരം ഫോണിൽ ചർച്ച നടത്തുകയും ഇറാനോ ഇറാന്റെ പിന്തുണയുള്ള ഭീകര ഗ്രൂപ്പുകളോ ആക്രമണം നടത്തിയാൽ ഇസ്രയേലിനെ സംരക്ഷിക്കുമെന്നു വ്യക്തമാക്കുകയും ചെയ്തു. സംഘർഷം വ്യാപിക്കുന്നതു തടയാനുള്ള നീക്കങ്ങളുടെ ഭാഗമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് എന്നിവർ ഇറാനിലെ പുതിയ പ്രസിഡന്റ് മസൂദ് പസെഷ്കിയാനുമായി ഫോണിൽ ചർച്ച നടത്തി. ഇറാന്റെ കണക്കുകൂട്ടൽ പിഴയ്ക്കാമെന്നും സംയമനം പാലിക്കണമെന്നും സ്റ്റാർമർ…
Read Moreഹെപ്പറ്റൈറ്റിസ് തടയാം…
ഹെപ്പറ്റൈറ്റിസ് എ, ഇ രോഗങ്ങളെ ചെറുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ · തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. · നന്നായി പാചകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക. ശരിയായി കൈ കഴുകാം · ഭക്ഷണം പാകം ചെയ്യുന്ന അവസരങ്ങളിലും വിളമ്പുമ്പോഴും കഴിക്കുന്നതിനു മുമ്പും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകുക ടോയ് ലറ്റ് ശുചിത്വം · മലമൂത്ര വിസര്‍ജനത്തിനു ശേഷം സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക · മലമൂത്ര വിസര്‍ജനം കക്കൂസില്‍ മാത്രം നിര്‍വഹിക്കുക. രക്തപരിശോധന · പാചകത്തൊഴിലാളികള്‍, ഹോട്ടലുകള്‍, തട്ടുകടകള്‍, എന്നിവിടങ്ങളില്‍ പാചകം ചെയ്യുന്നവര്‍, വിതരണക്കാര്‍ തുടങ്ങിയവര്‍ രോഗബാധയില്ല എന്ന് രക്ത പരിശോധനയിലൂടെ ഉറപ്പുവരുത്തുക. കരുതലോടെ ആഘോഷങ്ങൾ · ആഘോഷങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയില്‍ വിതരണം ചെയ്യുന്ന പാനീയങ്ങള്‍, ഐസ് എന്നിവ ശുദ്ധജലത്തില്‍ മാത്രം തയാറാക്കുക. ഹെപ്പറ്റൈറ്റിസ് ബി, സി രോഗങ്ങള്‍ ചെറുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ · ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഹെപ്പറ്റൈറ്റിസ് പരിശോധന…
Read Moreതലസ്ഥാനത്ത് വിദേശത്തുനിന്നു വന്നയാളെ തട്ടിക്കൊണ്ടുപോയി; ഓട്ടോ തടഞ്ഞ് നിർത്തി കാറിൽ കയറ്റിക്കൊണ്ടുപോയതായി ഓട്ടോക്കാരന്റെ പരാതി
തിരുവനന്തപുരം: വിദേശത്തുനിന്നു വിമാനത്താവളത്തിലെത്തിയയാളെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യവെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയതായി പരാതി. ഓട്ടോറിക്ഷ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വഞ്ചിയൂർ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വിദേശത്തുനിന്നുള്ള വിമാനത്തിലെത്തിയ യാത്രക്കാരൻ വിമാനത്താവളത്തിന് പുറത്തുനിന്ന് ഓട്ടോറിക്ഷയിൽ പോകവെ സ്വിഫ്റ്റ് കാറിലെത്തിയ മൂന്നംഗ സംഘം ഓട്ടോറിക്ഷ തടഞ്ഞുനിർത്തി യാത്രക്കാരനെ തട്ടിക്കൊണ്ട് പോയതെന്നാണ് ഡ്രൈവർ പോലീസിനോട് പറഞ്ഞത്. വഞ്ചിയൂർ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ വച്ചാണ് സംഭവം. സിസിടിവി പരിശോധിച്ച് പോലീസ് കാറിന്റെ വിവരങ്ങൾ മനസിലാക്കി. വാടകയ്ക്കെടുത്ത കാറാണ് കൃത്യത്തിന് ഉപയോഗിച്ചതെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശിയായ ആളിനെയാണ് തട്ടിക്കൊണ്ട് പോയതെന്നാണ് ഓട്ടോ ഡ്രൈവർ പോലീസിനോട് മൊഴി നൽകിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Read Moreകുരുവില്ല, ചവിണിയില്ല, അരക്കില്ല; പനമറ്റത്ത് ന്യൂജൻ ചക്ക കായ്ച് പഴുത്തു
എലിക്കുളം: കുരുവും ചവിണിയും അരക്കും ഇല്ലാത്ത ചക്ക എലിക്കുളം പനമറ്റത്ത് കായ്ച് പഴുത്തു. പനമറ്റം സ്വദേശിയായ ശ്രീലകത്ത് സുഭാഷിന്റെ വീട്ടിൽ നട്ടുപിടിപ്പിച്ച പ്ലാവിലാണ് ഈ ന്യൂജൻ ചക്ക ഉണ്ടായത്. പഴുത്ത ചക്ക പൈനാപ്പിൾ ചെത്തുന്നതുപോലെ മടൽ നീക്കി കഴിക്കാം. സ്വാദാകട്ടെ ഗംഭീരം. അഞ്ചുവർഷം മുൻപ് കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ ഫുഡ് ടെക്നോളജി വിഭാഗം പ്രഫസർ ഡോ. സണ്ണിച്ചൻ വി. ജോർജ് വിയറ്റ്നാമിൽനിന്നു കൊണ്ടുവന്ന തൈകളിൽ ഒന്നാണിത്. കുരുവില്ലാത്തതും അരക്കില്ലാത്തതുമായ ചക്കകളുണ്ടാകുന്ന പ്ലാവിൻ തൈകൾ നഴ്സറികളിൽ നിലവിൽ ലഭ്യമാണ്. ഇത് വാങ്ങി നട്ടവരും നിരവധിയുണ്ട്. എന്നാൽ ഇതിൽ ചക്ക പിടിക്കുന്നത് അപൂർവമാണത്രെ. ഇപ്പോഴിത് കായ്ച് പഴുത്തുവെന്നത് ചക്കപ്രേമികൾക്ക് ആഹ്ളാദവാർത്തയാണ്. സുഭാഷിന്റെ പ്ലാവിൽ അഞ്ചാം വർഷം ഒരു ചക്ക മാത്രമാണു കായ്ച്ചത്. ഈ പ്ലാവ് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നത് ആശാവഹമായിരിക്കില്ലെന്നാണു വിദഗ്ധർ പറയുന്നത്. കെ.എ. അബ്ബാസ്
Read More