പരിയാരം: സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന പതിനാലുകാരിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി ശാരീരികമായി ഉപദ്രവിച്ചതായി പരാതി. കഴിഞ്ഞ 12ന് വൈകുന്നേരം 5.45 ഓടെ പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ വിട്ട് പോകുകയായിരുന്ന വിദ്യാർഥിനിയെ മൂന്നംഗ സംഘം പിന്തുടർന്നെത്തുകയായിരുന്നു. തുടർന്ന് ബലമായി ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ട് പോയി ശാരീരികമായി ഉപദ്രവിച്ചെന്നാണ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read MoreDay: August 14, 2024
സീനിയേഴ്സിന് ‘ബട്ടൻസ്’ ഇത്ര പ്രശ്നമോ; തലശേരിയിലും വിദ്യാർഥികൾ ഏറ്റുമുട്ടി; പ്രശ്നത്തിൽ ഇടപെട്ട അധ്യാപികയ്ക്കും മർദനം
തലശേരി: കടവത്തൂർ ഹയർ സെക്കൻഡറി സ്കൂളിൽ ബട്ടൻസ് വിഷയത്തിൽ നടന്ന റാഗിംഗിനു പിന്നാലെ തലശേരിയിലെ സ്കൂളിലും ബട്ടൻസ് തർക്കവും മർദനവും. നഗരമധ്യത്തിലെ സ്കൂളിൽ ബട്ടൻസ് പ്രശ്നം ഉന്നയിച്ച് സീനിയർ വിദ്യാർഥികൾ ജൂണിയർ വിദ്യാർഥിയെ ക്ലാസിൽ കയറി മർദിക്കുകയായിരുന്നു. തുടർന്നു നടന്ന ഏറ്റുമുട്ടലിൽ നാല് കുട്ടികൾക്കും മർദനം തടയാൻ ശ്രമിച്ച അധ്യാപികയ്ക്കും മർദനമേറ്റു. ഇവർ ചികിത്സ തേടി. ഇന്നലെ നഗരമധ്യത്തിലെ സ്കൂളിലായിരുന്നു സംഭവം. വിവരമറിഞ്ഞ് മാധ്യമപ്രവർത്തകർ സ്കൂളിലെത്തുന്പോഴേക്കും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് പ്രശ്നം ഒത്തു തീർപ്പാക്കി.ഷർട്ടിന്റെ ഏറ്റവും മുകളിലെ ബട്ടൻ സംബന്ധിച്ചാണ് ഇപ്പോൾ വിദ്യാലയങ്ങളിൽ സീനിയേഴ്സും ജൂണിയേഴ്സും തമ്മിലുള്ള അടി നടക്കുന്നത്. കടുത്ത ചൂടിലും ഷർട്ടിന്റെ ഏറ്റവും മുകളിലത്തെ ബട്ടൻ അഴിച്ചിടാൻ ജൂണിയർ വിദ്യാർഥികൾക്ക് അവകാശമില്ലെന്ന സീനിയേഴ്സിന്റെ പിടിവാശിയാണ് പലപ്പോഴും അടിയിൽ കലാശിക്കുന്നത്.ജൂണിയർ വിദ്യാർഥി മുകൾ ഭാഗത്തെ ബട്ടൻ ഇടാത്തതായിരുന്നു തലശേരിയിലെ സീനിയർ വിദ്യാർഥികളെ പ്രകോപിപ്പിച്ചത്. സീനിയർ വിദ്യാർഥികൾ…
Read Moreശീതളപാനീയം കുടിച്ചതിന് പിന്നാലെ വായിൽ നിന്നും മൂക്കിൽ നിന്നും നുരയും പതയും വന്നു; അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം
തിരുവണ്ണാമലൈ: തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ ശീതളപാനീയം കുടിച്ച അഞ്ചു വയസുകാരിക്കു ദാരുണാന്ത്യം. തിരുവണ്ണാമലൈ ജില്ലയിലെ സെയ്യരു റോഡ് സ്ട്രീറ്റ് സ്വദേശി രാജ്കുമാറിന്റെ മകള്‍ കാവ്യശ്രീയാണു മരിച്ചത്. വീടിനു സമീപത്തുള്ള പെട്ടിക്കടയില്‍നിന്നു വാങ്ങിയ പത്തു രൂപയുടെ പാക്കറ്റ് ജ്യൂസ് ആണു കുട്ടി കുടിച്ചത്. ഏതാനും മിനിറ്റുകള്‍ക്കുള്ളിൽ വായില്‍നിന്നും മൂക്കില്‍നിന്നും നുരയും പതയും വന്നു ബോധരഹിതയായി. ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
Read Moreതൃശൂർ പൂരം പെരുമയോടെ നടത്തും; വെടിക്കെട്ട് മാനദണ്ഡങ്ങൾ പരിഷ്കരിക്കാൻ ശ്രമമെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി
തൃശൂർ: തൃശൂർ പൂരം പെരുമയോടെ നടത്തുമെന്നും വെടിക്കെട്ടിന്റെ നിലവിലുള്ള മാനദണ്ഡങ്ങൾ പരിഷ്കരിക്കാനുള്ള ശ്രമമാണു നടത്തുന്നതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ടു കളക്ടറേറ്റിലെ യോഗത്തിനു മുന്നോടിയായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണത്തെപോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കും. പെതുജനങ്ങൾക്കു സുഗമമായി വെടിക്കെട്ടു കാണാനുള്ള സാധ്യതകൾ പരിശോധിക്കും. കുത്തിയിരുന്നു വെടിക്കെട്ടുകണ്ട് ആസ്വദിച്ചിരുന്ന, ഒരു തല്ലുപോലും നടക്കാത്ത കാലമുണ്ടായിരുന്നു. കഴിഞ്ഞവട്ടം ഹിതമല്ലാത്തതു നടന്നു. സാങ്കേതികമായ ചില മാറ്റങ്ങൾ വരുത്തിക്കൊണ്ട് പൂരം നടത്താനാണ് നീക്കമെന്നും സുരേഷ് ഗോപി പറഞ്ഞു. വെടിക്കെട്ട് നിയന്ത്രണത്തിൽ ഇളവു വരുത്തുന്നതുമായി ബന്ധപ്പെട്ടു തേക്കിൻകാട് മൈതാനിയിൽ ഉദ്യോസ്ഥസംഘം കഴിഞ്ഞദിവസം പ്രത്യേക പരിശോധന നടത്തിയിരുന്നു. ജില്ലാ കളക്ടർ, പെസോ ഉദ്യോഗസ്ഥർ, സിറ്റി പോലീസ് കമ്മീഷണർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കളക്ടർ, മന്ത്രിമാർ, പാറമേക്കാവ്, തിരുവന്പാടി ദേവസ്വം ഭാരവാഹികൾ പങ്കെടുക്കുന്ന യോഗമാണ് ഇന്നു നടക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.
Read Moreദളിത് പെൺകുട്ടിയെയും ആടിനെയും ക്രൂരമായി പീഡിപ്പിച്ചു; കൃഷി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ലക്നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ആറു വയസുള്ള ദളിത് പെൺകുട്ടിയെയും വീട്ടിൽ വളർത്തുന്ന ആടിനെയും പീഡിപ്പിച്ച സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. റസൂൽപുർ ഗ്രാമത്തിലെ താമസക്കാരനായ ഗജേന്ദ്ര സിംഗ് (57) ആണ് അറസ്റ്റിലായത്. ഇയാൾ ഷിക്കാർപുർ ബ്ലോക്കിലെ അഗ്രികൾച്ചർ ഡെവലപ്മെന്റ് ഓഫീസറാണ്. ഔദ്യോഗിക ജോലികൾക്കായി ഗ്രാമത്തിൽ പതിവായി വരാറുള്ള പ്രതി വീടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഇയാൾ ഈ വീട്ടിൽ കെട്ടിയിട്ടിരുന്ന ആട്ടിൻ കുട്ടിയെയും ക്രൂരതയ്ക്ക് ഇരയാക്കി. സംഭവസമയം മറ്റാരും വീട്ടിൽ ഇല്ലായിരുന്നു. അയൽവാസിയായ കുട്ടി രണ്ട് സംഭവങ്ങളും ഫോണിൽ പകർത്തിയിരുന്നു. ക്രൂരമായ കുറ്റകൃത്യം ചെയ്ത ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും പെൺകുട്ടിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 8.25 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
Read Moreസഹാറ ഗ്രൂപ്പിനു രണ്ടു കോടി രൂപ പിഴ; തുക മുണ്ടക്കൈ ദുരന്തബാധിതർക്കായി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നിക്ഷേപിക്കാൻ ഉത്തരവ്
ന്യൂഡൽഹി: ഉപഭോക്തൃതർക്കക്കേസിലെ കോടതി ഉത്തരവ് പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയ സഹാറ ഗ്രൂപ്പിന് രണ്ട് കോടി രൂപ പിഴയിട്ട് സുപ്രീം കോടതി. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത പശ്ചാത്തലത്തിൽ പിഴത്തുക കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നിക്ഷേപിക്കാൻ ജസ്റ്റീസ് ഹിമാകോഹ്ലി, ജസ്റ്റിസ് സന്ദീപ് മെഹ്ത എന്നിവർ അംഗങ്ങളായ ബെഞ്ച് ഉത്തരവിട്ടു. സഹാറ ഗ്രൂപ്പിലെ പത്ത് കമ്പനികൾ പത്ത് ലക്ഷം വീതവും കമ്പനികളുടെ ഡയറക്ടർമാർ ഇരുപത് ലക്ഷം രൂപയും പിഴ തുക അടയ്ക്കണമെന്നാണ് ഉത്തരവിലുള്ളത്. സഹാറ ഗ്രൂപ്പിന്റെ ജയ്പുരിലെ റിയൽ എസ്റ്റേറ്റ് പദ്ധതിയിൽ പണം നൽകി ഫ്ളാറ്റുകൾ ബുക്ക് ചെയ്തവർക്ക് കാലാവധി കഴിഞ്ഞിട്ടും ഫ്ളാറ്റുകൾ പൂർത്തിയാക്കി നൽകിയില്ലെന്ന പരാതിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. പണം നൽകിയവർക്ക് ഏറ്റവും വേഗത്തിൽ ഫ്ളാറ്റുകൾ പൂർത്തിയാക്കി നല്‍കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ശേഷം ആറു തവണ അവസരം നൽകിയിട്ടും കമ്പനി ഉറപ്പ് പാലിക്കാത്തതിനെ തുടർന്നാണ് പിഴ.
Read More‘വീണുപോയാല്‍ ആരും കൂടെ കാണില്ല’; സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി സാമന്തയുടെ വാക്കുകൾ
നടന് നാഗ ചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹ നിശ്ചയം കഴഞ്ഞതോടെ നടി സാമന്തയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. 2021 ലായിരുന്നു നാഗ ചൈതന്യയും സാമന്തയും വിവാഹ മോചിതരാകുന്നത്. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയായിരുന്നു ഇരുവരും. 2017 ലായിരുന്നു വിവാഹം. പക്ഷെ ആരാധകരെ ഞെട്ടിച്ചു കൊണ്ട് ഇരുവരും പിരിയുകയായിരുന്നു. നാഗ ചൈതന്യ വീണ്ടും വിവാഹത്തിന് ഒരുങ്ങുമ്പോള്‍ സാമന്തയും ദാമ്പത്യ തകര്‍ച്ചയുമൊക്കെ ചര്‍ച്ചയായി മാറുകയാണ്. ഇതിനിടെ സാമന്തയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഒരു വ്യക്തിക്ക് ഉണ്ടാകുന്ന ഏറ്റവും വലിയ റിലേഷന്‍ഷിപ്പ് അവനവനോട് തന്നെ ആയിരിക്കുമെന്നാണ് വീഡിയോയില്‍ സാമന്ത പറയുന്നത്. ജീവിതത്തില്‍ പ്രതിസന്ധിഘട്ടത്തെക്കുറിച്ചാണ് വീഡിയോയില്‍ സമാന്ത സംസാരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വൈറലായി മാറുകയാണ്. ഈ ജീവിതത്തില്‍ നിങ്ങള്‍ക്ക് ഉണ്ടാകാന്‍ പോകുന്ന ഏറ്റവും മഹത്തായ റിലേഷന്‍ഷിപ്പ് അവനവനോടുള്ളത് തന്നെയായിരിക്കും. നിങ്ങളുടെ മാതാപിതാക്കളോ കാമുകനോ കാമുകിയോ അല്ല.…
Read Moreപഠിച്ചകള്ളി സുനിത… പൂട്ടിക്കിടക്കന്ന വീടുകളിൽ കയറി സ്വർണം മോഷ്ടിക്കും; ഏറെ സ്വർണമുണ്ടെങ്കിലും ഒന്നോരണ്ടോ മാത്രം എടുക്കും; ഒടുക്കം പകൽകള്ളിയെ കുടുക്കി പോലീസ്
ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തിൽ ഭൂമിയാംകുളം മേഖലയിൽ പൂട്ടിക്കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചു നടന്ന മോഷണ പരമ്പരയിലെ പ്രതിയായ യുവതിയെ ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു. മുളകുവള്ളി സ്വദേശിനി ഏർത്തടത്തിൽ സുനിത സുനിൽ (44) ആണ് പോലീസൊരുക്കിയ കെണിയിൽ വീണത്. ഒന്നരമാസത്തിനിടെ അഞ്ച് വീടുകളിലാണ് ഇവർ മോഷണം നടത്തിയത്. ഭൂമിയാംകുളം ഭാഗത്ത് വീട് പൂട്ടി ജോലിക്കും കൃഷിയിടങ്ങളിൽ പണിക്കും പോയിരുന്ന വീടുകൾ കേന്ദ്രീകരിച്ച് സ്വർണാഭരണങ്ങൾ കവർച്ച നടത്തുന്നതാണിവരുടെ രീതി. കൂടുതൽ സ്വർണവും പണവും അലമാരയിൽ ഉണ്ടെങ്കിലും ഒന്നോ രണ്ടോ സ്വർണാഭരണങ്ങൾ മാത്രം മോഷ്ടിക്കുകയായിരുന്നു. സ്വർണം കൂടുതലായി പോകാത്തതിനാൽ ദിവസങ്ങൾക്ക് ശേഷം മാത്രമാണ് വീട്ടുകാർ മോഷണ വിവരം അറിഞ്ഞിരുന്നത്. ഇടുക്കി പോലീസിൽ വ്യാപകമായി പരാതി ലഭിച്ചതോടെ ഇടുക്കി ഡിവൈഎസ്പി ജിൽസൺ മാത്യുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.കുന്നപ്പിള്ളിയിൽ ഷാന്റി ജിൻസിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം…
Read Moreഎടാ മോനേ… ലവ് യു… ഇൻസ്റ്റഗ്രാമിൽ വൈറലായൊരു ചിത്രം
മലയാളത്തിന്റെ താരരാജാവാണ് മോഹന്‍ലാലെങ്കില്‍ യുവതലമുറയുടെ ഹരമാണ് ഫഹദ് ഫാസില്‍. മോഹൻലാൽ എന്ന താരത്തിനോട് ആരാധകര്‍ക്ക് മാത്രമല്ല താരങ്ങള്‍ക്കും വലിയ ആരാധനയാണ്. അക്കൂട്ടത്തില്‍ മോഹന്‍ലാലിനെ ഒരുപാടിഷ്ടപ്പെടുന്ന താരമാണ് ഫഹദ് ഫാസില്‍. ഫഹദിനോടും മോഹന്‍ലാലിനും അതേ സ്നേഹമുണ്ട്. ഇപ്പോഴിതാ മോഹൻലാലും ഫഹദും ചേർന്നുള്ള പുതിയ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മോഹൻലാലിനെ ഫഹദ് കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ചിത്രമാണിത്. എടാ മോനേ… ലവ് യു… എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മോഹൻലാല്‍ ചിത്രം പങ്കുവച്ചത്. താരരാജാവ് ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രം നിമിഷനേരം കൊണ്ട് വൈറലായി. ചിത്രത്തിനൊപ്പം ആവേശത്തിലെ എട മോനേ… ഡയലോഗ് വീണ്ടും ആരാധകർ ഏറ്റെടുത്തു. നിരവധി താരങ്ങളും ആരാധകരും ചിത്രത്തിനു താഴെ കമന്റുകള്‍ നല്‍കുന്നുണ്ട്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Read Moreഎടാ മോനേ… ഇതാണ് അമ്മായിയമ്മ.! മരുമകന് നൂറുകൂട്ടം വിഭവങ്ങൾ വിളമ്പി അമ്മായിയമ്മ
വിവാഹം കഴിഞ്ഞശേഷം ആദ്യമായി ഭാര്യാവീട്ടിൽ വിരുന്നിനെത്തുന്ന വരനെ എല്ലാ നാട്ടിലും ആഘോഷപൂർവം സത്കരിക്കാറുണ്ട്. എന്നാൽ, ആന്ധ്രാപ്രദേശിലെ ഒരു അമ്മായിയമ്മയുടെ സത്കാരം അതിനൊക്കെ മേലായി. 100 തരം വിഭവങ്ങൾ കൂട്ടിയാണ് അമ്മായിയമ്മ പ്രിയപ്പെട്ട മരുമകനു വിരുന്നുനൽകിയത്. കാക്കിനഡയിലെ ഒരു ഗ്രാമത്തിലാണു സംഭവം. മുറുക്കു മുതൽ മൈസൂർപാക്ക് വരെ വിഭവങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. വിവിധതരം പഴങ്ങളും ഐസ്ക്രീമുകളും ഉണ്ടായിരുന്നു. നിലത്ത് ചമ്രംപടിഞ്ഞിരുന്നാണ് നവദന്പതികളായ രത്നകുമാരിയും രവി തേജയും സദ്യകഴിച്ചത്. പാരന്പര്യവിഭവങ്ങളുടെ സമ്മേളനമായി സദ്യ. സദ്യയുടെ വീഡിയോ എക്സിൽ പങ്കുവച്ചത് വൻ ഹിറ്റായും മാറി. #AndhraPradesh—#Andhra family treats son-in-law with a feast of 100 food items A family in Tamarada village in #Kirlampudi mandal of #Kakinada district, prepared a huge feast for their son-in-law. The feast had a whopping…
Read More