തിരുവനന്തപുരം: രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരളം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയര്‍ത്തി. കനത്ത മഴയ്ക്കിടെയാണ് തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിനാഘോഷം നടന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം അതീവ ദുഖത്തിലാണെന്നും വിഷമിച്ചിരുന്നാല്‍ മതിയാകില്ലെന്നും നമുക്ക് അതിജീവിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. വയനാട്ടിലെ സ്വാതന്ത്ര്യദിന ചടങ്ങ് കല്‍പ്പറ്റ എസ്കെഎംജെ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്നു. മന്ത്രി ഒ.ആര്. കേളു പതാക ഉയര്‍ത്തി. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍, പരേഡ് എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് വയനാട്ടിലെ സ്വാതന്ത്ര്യദിന ചടങ്ങുകള്‍ നടന്നത്.
Read MoreDay: August 15, 2024
ആരാധകർക്കായി വീണ്ടും ‘അറബിക് കുത്ത്’ ഗാനത്തിന് നൃത്തം ചെയ്ത് കിളി പോൾ; വൈറലായി വീഡിയോ
ടാൻസാനിയയിൽ നിന്നുള്ള ജനപ്രിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കിളി പോൾ തൻ്റെ ഏറ്റവും പുതിയ വീഡിയോയിൽ ‘അറബിക് കുത്ത്’ എന്ന തമിഴ് സിനിമാ ഗാനം പുനഃസൃഷ്ടിച്ച് വൈറലായിരിക്കുകയാണ്. 2022-ൽ ഗാനം പുറത്തിറങ്ങിയപ്പോൾ അദ്ദേഹം ഗാനത്തിൽ തൻ്റെ ആദ്യ പ്രകടനം നടത്തിയിരുന്നു. എന്നാൽ ഇത്തവണ കിളി പോൾ തന്റെ പരമ്പരാഗത വസ്ത്രം ഉപേക്ഷിച്ച് ഡെനിം ബോട്ടം ജോടിയാക്കി ഒരു ടീ-ഷർട്ട് ആണ് ധരിച്ചിരിക്കുന്നത്. വ്യത്യസ്ത ലുക്കിലെത്തിയ അദ്ദേഹത്തിന്റെ ഡാൻസ് വീഡിയോ ആരാധകരെ ആശ്ചര്യപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തു. കിളി തന്റെ വീടിന് പുറത്തുള്ള ചെളി നിറഞ്ഞ ഇടമാണ് റീൽ ചിത്രീകരണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. 2022 മാർച്ചിൽ കിളി ഇൻസ്റ്റാഗ്രാമിൽ ബീസ്റ്റ് എന്ന ചിത്രത്തിലെ അറബിക് കുത്ത് ഗാനത്തിന് ഡാൻസ് ചെയ്തിട്ടുണ്ടായിരുന്നു. തന്റെ സഹോദരി നീമ പോളിനൊപ്പമാണ് കിളി പരമ്പരാഗത വേഷത്തിൽ നൃത്ത പ്രകടനം നടത്തിയത്. “അത് നിങ്ങളാണോ പോൾ?? നിങ്ങളെ ജീൻ…
Read Moreവീണ്ടും സൈബർ തട്ടിപ്പ്: രണ്ട് സ്ത്രീകളിൽനിന്ന് കവർന്നത് 25.9 ലക്ഷം
തൃശൂർ: കസ്റ്റംസ്, പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന തൃശൂർ സ്വദേശികളിൽനിന്ന് 25.9 ലക്ഷം കവർന്നതായി പരാതി. വയോധികയുടെ അക്കൗണ്ടിൽനിന്ന് 15,90,000 രൂപയും മധ്യവയസ്കയുടെ അക്കൗണ്ടിൽനിന്ന് പത്തു ലക്ഷം രൂപയുമാണു നഷ്ടമായത്. വയോധികയുടെ സിം, ആധാർ കാർഡുകൾ ഉപയോഗിച്ച് മുംബൈ കനറാ ബാങ്കിൽ അക്കൗണ്ട് എടുത്ത് കള്ളപ്പണ ഇടപാട് നടത്തിയിട്ടുണ്ടെന്നും മുംബൈ ഫോർട്ട് പോലീസ് കേസെടുത്തെന്നും വിശ്വസിപ്പിച്ച് രണ്ട് അക്കൗണ്ടുകളിലേക്കു 15.9 ലക്ഷം അയപ്പിക്കുകയായിരുന്നു. കഴിഞ്ഞമാസം 29നും 31നുമാണു പണം നൽകിയത്. ഡൽഹി കസ്റ്റംസിൽനിന്നെന്ന വ്യാജേന ബന്ധപ്പെട്ടാണു മധ്യവയസ്കയുടെ അക്കൗണ്ടിൽനിന്നു തട്ടിപ്പുകാർ പത്തുലക്ഷം കവർന്നത്. ഇവർ മലേഷ്യയിലേക്ക് അയച്ച പാഴ്സലിൽ അനധികൃതവസ്തുക്കളുണ്ടെന്നും കേസെടുത്തെന്നുമായിരുന്നു ഭീഷണി. ഇരുവരും തൃശൂർ സിറ്റി സൈബർ പോലീസിൽ പരാതി നൽകി. തൃശൂർ കേന്ദ്രീകരിച്ച് രണ്ടു മാസങ്ങളിലായി കോടികളുടെ തട്ടിപ്പാണു നടന്നത്. വാട്സ് ആപ്പ്, ടെലിഗ്രാം ആപ്ലിക്കേഷൻവഴിയും ഡേറ്റിംഗ് സൈറ്റുകൾവഴിയും പരിചയപ്പെട്ട് കോടികളാണ് മലയാളികൾക്കു നഷ്ടമായത്. നാലു…
Read Moreമഹാരാജാസ് പറയും, പ്രഥമ സ്വാതന്ത്ര്യദിനത്തിൽ ചോര ചിന്തിയ കഥ!
കൊച്ചി: രാജ്യം സ്വാതന്ത്ര്യത്തിന്റെ പുതുപുലരിയിലേക്കുണർന്ന 1947 ഓഗസ്റ്റ് 15ന്റെ ഓർമകൾ വിശ്രമിക്കുന്ന ‘രാജകീയ കലാലയം’ കൊച്ചിയിലുണ്ട്. സ്വാതന്ത്ര്യദിനത്തിൽ ഉയർത്തേണ്ട പതാക സംബന്ധിച്ച തർക്കവും കലഹവും കൂടിയായിരുന്നു എറണാകുളം മഹാരാജാസ് കോളജിന് ഈ ദിനത്തിന്റെ സ്മൃതികളിലുള്ളത്. സ്വാതന്ത്ര്യം കിട്ടിയ നാളിൽ കോളജിൽ മൂവര്‍ണപതാക ഉയർത്തണമെന്നതിൽ ആർക്കും തർക്കമുണ്ടായിരുന്നില്ല. എന്നാൽ, അതിനൊപ്പം കൊച്ചി മഹാരാജാവിന്റെ അധികാരചിഹ്നമായ പതാകകൂടി ഉയര്‍ത്തണമെന്ന ഒരു വിഭാഗത്തിന്റെ ആഹ്വാനം പ്രഥമ സ്വാതന്ത്ര്യദിനത്തെ സംഘർഷഭരിതമാക്കി. പതാക ഉയർത്തലിനുള്ള ഒരുക്കങ്ങൾ നടന്ന 14നു രാത്രിയിൽത്തന്നെ തർക്കങ്ങളും സംഘർഷങ്ങളും ആരംഭിച്ചിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ വിദ്യാര്‍ഥിവിഭാഗവും യാഥാസ്ഥിതിക വിഭാഗവും തമ്മിലായിരുന്നു തര്‍ക്കം. മഹാരാജാവിന്റെ പതാക ഉയര്‍ത്തണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു യാഥാസ്ഥിതിക വിഭാഗത്തിന്. അതിനെതിരേ വിദ്യാര്‍ഥി കോണ്‍ഗ്രസ് രംഗത്തെത്തിയതോടെ വിഷയം തമ്മിൽത്തല്ലിലേക്കു നീങ്ങി. സംഘർഷത്തിനിടെ തമ്മനം സ്വദേശി അരവിന്ദാക്ഷനു കുത്തേറ്റു. അങ്ങനെ മഹാരാജാസിലെ പ്രഥമ സ്വാതന്ത്ര്യദിനാഘോഷത്തിൽ ചോരപുരണ്ടു. ഇരുവിഭാഗങ്ങളിലുമായി അടിപിടിയിലേർപ്പെട്ട 17 പേരെ…
Read Moreഅയോധ്യ രാമക്ഷേത്രത്തിലേക്കുള്ള റോഡുകളിലെ 50 ലക്ഷം വിലമതിക്കുന്ന വഴിവിളക്കുകൾ മോഷണം പോയി
അയോധ്യ: അയോധ്യയിലെ അതീവസുരക്ഷാ മേഖലയിൽ ശ്രീരാമക്ഷേത്രത്തിലേക്കുള്ള വഴിയിൽ സ്ഥാപിച്ചിരുന്ന, 3800 ബാംബുലൈറ്റുകളും 36 പ്രൊജക്ടർ ലൈറ്റുകളും മോഷണം പോയി. 50 ലക്ഷം രൂപയുടെ മോഷണം നടന്നുവെന്നാണു പ്രാഥമിക കണക്ക്. ഓഗസ്റ്റ് ഒൻപതിന് രാമജന്മഭൂമി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. അയോധ്യ ഡെവലപ്മെന്റ് അഥോറിറ്റി കരാർ നല്കിയ യാഷ് എന്റർപ്രൈസസ്, കൃഷ്ണ ഓട്ടോമൊബൈൽ എന്നീ സ്ഥാപനങ്ങളാണു ക്ഷേത്രനഗരിയിൽ വർണാഭമായ വഴിവിളക്കുകൾ സ്ഥാപിച്ചത്. രാംപഥിൽ മുളകൊണ്ടു നിർമിച്ച 6400 വഴിവിളക്കുകളും ഭക്തിപഥിൽ 96 പ്രൊജക്ടർ വിളക്കുകളുമാണുണ്ടായിരുന്നത്. മാർച്ച് 19 വരെ ഈ വിളക്കുകൾ പൂർണമായും പ്രകാശിച്ചിരുന്നു. ഇവർ നല്കിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണു കവർച്ച കണ്ടെത്തിയത്. മേയ് ഒൻപതിനു നടത്തിയ പരിശോധനയിൽ ഇവയിൽ മിക്കവയും മോഷണം പോയതായി കണ്ടെത്തുകയായിരുന്നു. അതേസമയം, അയോധ്യ ഇരുട്ടിൽത്തപ്പുകയാണെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു.
Read Moreസംസ്ഥാനത്ത് മഴ കനക്കും: ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നാളെ മുതല്‍ ഞായറാഴ്ച വരെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ജാഗ്രതാ നിര്‍ദേശം നല്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിലെ പ്രളയസാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
Read Moreസ്വാതന്ത്യദിനാഘോഷ നിറവിൽ രാജ്യം; ചെങ്കോട്ടയിൽ പതാക ഉയർത്തി പ്രധാനമന്ത്രി
ന്യൂഡൽഹി: 78-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിൽ രാജ്യം. പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി. രാവിലെ ഏഴ് മണിയോടെയാണ് രാജ്ഘട്ടിലെത്തി ഗാന്ധി സ്മൃതിയിൽ പുഷ്പാര്‍ച്ചന നടത്തിയ ശേഷം പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു. കുടുംബാംഗങ്ങളെ എന്ന് വിളിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജ്യത്തിനുവേണ്ടി ജീവൻ ബലികഴിച്ചവരെ നന്ദിയോടെ ഓർക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികൾക്ക് ആദരമർപ്പിക്കുന്നു. പ്രകൃതിദുരന്തങ്ങളിൽ ജീവൻ നഷ്ടമായവരെയും സ്മരിക്കുന്നു. അവരുടെ കുടുംബാംഗങ്ങൾക്ക് ഒപ്പം രാജ്യം നിൽക്കുന്നു.40 കോടി ആളുകൾ ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടി. അവരുടെ പോരാട്ട വീര്യമാണ് രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നത്. 2047ല്‍ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കും. എല്ലാ വിഭാഗക്കാരെയും ഒപ്പം കൂട്ടിയുളള വികസിത ഭാരതമാണ് ലക്ഷ്യം. ഭരണനിര്‍വഹണം കുറേക്കൂടി വേഗത്തിലാകണം. കോടതി വിചാരണകളും നടപടിക്രമങ്ങളും വേഗത്തിലാകണം. ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കും. ഉല്‍പ്പാദന മേഖലയുടെ ഹബ്ബായി രാജ്യം മാറും.…
Read Moreവയനാട് ദുരന്തം: കാണാതായവരുടെ ആശ്രിതർക്കും സഹായം വേഗത്തിലാക്കും; കണ്ടെത്തിയത് 231 മൃതദേഹങ്ങളും 206 ശരീരഭാഗങ്ങളും
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കാണാതായവരുടെ ആശ്രിതർക്കും സഹായം നൽകും. പെട്ടിമുടി ദുരന്തത്തിൽ കാണാതായവരുടെ കാര്യത്തിൽ പുറപ്പെടുവിച്ചതുപോലെ പോലീസ് നടപടി പൂർത്തിയാക്കി പട്ടിക തയാറാക്കി പ്രസിദ്ധികരിക്കുമെന്നും ഇത് അടിസ്ഥാനമാക്കി ഉത്തരവിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ 231 മൃതദേഹങ്ങളും 206 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. തിരിച്ചറിഞ്ഞ 178 മൃതദേഹങ്ങളും രണ്ട് ശരീരഭാഗങ്ങളും ബന്ധുക്കൾക്ക് കൈമാറി. തിരിച്ചറിയാത്ത 52 മൃതദേഹങ്ങളും 194 ശരീരഭാഗങ്ങളും വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ പുറത്തിറക്കിയ പ്രത്യേക മാർഗനിർദേശ പ്രകാരം വിവിധ മതവിഭാഗങ്ങളുടെ പ്രാർത്ഥനയോടെ സംസ്കരിച്ചു. ഡിഎൻഎ പരിശോധനയുടെ അടിസ്ഥാനത്തിൽ 118 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. നിലന്പൂർ കുന്പളപ്പാറ ഭാഗത്തുനിന്നു ഇന്നലെ അഞ്ച് ശരീരഭാഗങ്ങൾ കൂടി കണ്ടെത്തിയെങ്കിലും ഇത് മനുഷ്യരുടെതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇത് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. മൃതദേഹങ്ങളും ശരീരഭാഗങ്ങളുമുൾപ്പെടെ 415 സാന്പിളുകൾ ശേഖരിച്ചതിൽ 401 ഡിഎൻഎ പരിശോധന പൂർത്തിയായി. ഇതിൽ 349…
Read Moreവയനാട് ഉരുൾപൊട്ടൽ ദുരന്തം: മരിച്ചവരുടെ ആശ്രിതർക്ക് ആറ് ലക്ഷം, അംഗവൈകല്യം സംഭവിച്ചവർക്ക് 75,000 രൂപ; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ആറ് ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ദുരന്തപ്രതികരണ നിധിയിൽ നിന്നുള്ള നാലു ലക്ഷത്തിനു പുറമേ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് രണ്ടു ലക്ഷം രൂപകൂടി ചേർത്താണ് ആറ് ലക്ഷം രൂപ ലഭിക്കുകയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഉരുൾപൊട്ടലിൽ കണ്ണുകൾ, കൈകാലുകൾ എന്നിവ നഷ്ടപ്പെട്ടവർക്കും 60 ശതമാനത്തിൽ കൂടുതൽ വൈകല്യം ബാധിച്ചവർക്കും 75,000 രൂപ വീതവും 40% മുതൽ 60% വരെ വൈകല്യം ബാധിച്ചവർക്ക് 50,000 രൂപ വീതവും സിഎംഡിആർഎഫിൽനിന്ന് അനുവദിക്കും. ദുരന്തപ്രതികരണ നിധിയിൽനിന്നുള്ള 16,000 രൂപയ്ക്കു പുറമേയാണിത്. സാക്ഷ്യപത്രം അടിസ്ഥാനമാക്കി വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ അവകാശികൾക്ക് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിക്കുള്ള അധികാരത്തിന് വിധേയമായി നഷ്ടപരിഹാരം നൽകുന്നതിന് ഉത്തരവ് പുറപ്പെടുവിക്കും. കോവിഡിന്റെ സമയത്ത് സ്വീകരിച്ചതിന് സമാനമായ രീതിയാണിത്. ഇതനുസരിച്ചു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് കൂടാതെതന്നെ ഭാര്യ, ഭർത്താവ്,…
Read More