കൊച്ചി: കൊച്ചി നഗരത്തില്‍ പുലര്‍ച്ചെ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘത്തിനു മുന്നില്‍ ആണ് സുഹൃത്തിനൊപ്പം വന്നുപെട്ട പെണ്‍കുട്ടിയുടെ ബാഗ് പരിശോധിച്ച വനിത എസ്ഐ ബാഗില്‍ കണ്ടത് ഗര്‍ഭനിരോധന ഗുളികകളും ഉറകളും. പെണ്‍കുട്ടിയെ ചോദ്യംചെയ്തപ്പോൾ സുഹൃത്തിനൊപ്പം നൈറ്റ് റൈഡിനു പോയെന്ന കൂസലില്ലാത്ത മറുപടി. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് പരിസരത്തെ ലോഡ്ജില്‍ അര്‍ധരാത്രിയില്‍ നടന്ന പരിശോധനയ്ക്കിടെ ഒരു മുറിയില്‍ രണ്ടു പുരുഷന്മാര്ക്കൊപ്പം കണ്ട പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത് “ഞങ്ങള്‍ സുഹൃത്തുക്കളാണ്, ഒരുമിച്ചു കിടന്നാല്‍ നിങ്ങള്‍ക്കെന്താണെന്നാണ്’. കൊച്ചി നഗരത്തില്‍ 20 മുതല്‍ 26 വരെ പ്രായപരിധിയിലുള്ള വിദ്യാര്‍ഥിനികളെ ഇത്തരത്തിൽ കാണുന്നത് സാധാരണമായി കഴിഞ്ഞെന്നു പോലീസുകാരുടെ സാക്ഷ്യം. എറണാകുളം ജില്ലയ്ക്കും സംസ്ഥാനത്തിനും പുറത്തുനിന്നു പഠനത്തിനായി കൊച്ചിയില്‍ വന്നു താമസിക്കുന്ന വിദ്യാര്‍ഥിനികളാണ് ഈ രീതിയിൽ വഴിവിട്ട ജീവിതം നയിക്കുന്നവരിലേറെയും. ആഡംബര ജീവിതത്തിനുള്ള പണം കണ്ടെത്തുന്നതിനായാണ് പലരും ഇത്തരം വഴിവിട്ട ബന്ധത്തിലേക്ക് തിരിയുന്നത്. അസമയങ്ങളിൽ…
Read MoreDay: August 16, 2024
ചെയ്യാത്ത തെറ്റിന് 17 വർഷം ജയിലിൽ; ജീവിതച്ചെലവ് ഈടാക്കാൻ ജയിൽ അധികൃതർ!
ചെയ്യാത്ത തെറ്റിനു വർഷങ്ങളോളം ജയിലിൽ കഴിഞ്ഞയാൾക്ക് എന്തു കൊടുത്താൽ മതിയാകും? എത്ര കോടികൾ നൽകിയാലും അയാൾ അനുഭവിച്ചതിനു പകരമാവില്ല. ആ നിരപരാധിയിൽനിന്നു തടവിൽ കഴിഞ്ഞതിന് വലിയൊരു തുക ഈടാക്കിയാലോ? അതിലും വലിയ പാതകം മറ്റൊന്നില്ല..! യുകെയിൽ പക്ഷേ, ഇത് നടപ്പുരീതിയാണ്. അടുത്തിടെയും ഇതുപോലൊരു സംഭവം അവിടെനിന്നു റിപ്പോർട്ട് ചെയ്യപ്പെട്ടു. ചെയ്യാത്ത തെറ്റിനു 17 വർഷം ജയിലിൽ കഴിഞ്ഞ ആൻഡ്രൂ മൽകിൻസൺ എന്നയാൾക്കു കിട്ടുന്ന നഷ്ടപരിഹാരത്തുകയിൽനിന്ന് 1,00,000 പൗണ്ട് (1,06,88,639 രൂപ) “ബെഡ് ആൻഡ് ബോർഡ് ഫീസ്’ ആയി കുറയ്ക്കുമെന്നാണ് റിപ്പോർട്ട്. 2003ൽ ഗ്രേറ്റർ മാഞ്ചസ്റ്ററിലെ സാൽഫോർഡിൽ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കുറ്റം ചുമത്തിയാണ് ആൻഡ്രൂ മാൽകിൻസണെ ജയിലിലടച്ചത്. എന്നാൽ 17 വർഷത്തിനുശേഷം എല്ലാ കുറ്റങ്ങളിൽനിന്നും ഇയാളെ കോടതി മോചിപ്പിച്ചു. ആൻഡ്രൂസിനു കിട്ടുന്ന നഷ്ടപരിഹാരത്തുകയിൽനിന്നു ജയിൽ കാലയളവിലെ ജീവിതച്ചെലവ് നൽകണമെന്നു ജയിൽ അധികൃതരാണ് ആവശ്യപ്പെട്ടത്. നഷ്ടപരിഹാരത്തുക എത്രയെന്നു…
Read Moreസുഹൃത്തുക്കൾക്കൊപ്പം കുളത്തിലിറങ്ങിയ ആറാം ക്ലാസ് വിദ്യാർഥി മുങ്ങിത്താഴ്ന്നു; നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കോട്ടയ്ക്കൽ: സുഹൃത്തുക്കൾക്കൊപ്പം കുളത്തിലിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. ചെനക്കൽ സ്വദേശി പൂക്കയിൽ മുഹമ്മദലിയുടെ മകൻ മുഹമ്മദ് അഫ്ലഹ്(12) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം കുറ്റിപ്പുറം സർഹിന്ദ് നഗറിലെ കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ഉടൻ തന്നെ നാട്ടുകാർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെ കുട്ടി മരിച്ചു. കോട്ടൂർ എകെഎം ഹയർ സെക്കണ്ടറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്.
Read Moreഎസ്എസ്എല്‍വി വിക്ഷേപണം പൂർണ വിജയം; ഇഒഎസ്-08നെ ഭ്രമണപഥത്തിലെത്തിച്ചു; വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ
ശ്രീഹരിക്കോട്ട: ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞ ചിലവിൽ വിക്ഷേപിക്കുന്നതിന് ഇസ്രോ രൂപകല്പന ചെയ്ത എസ്എസ്എൽവി ഡി-03(സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ ) വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്നായിരുന്നു വിക്ഷേപണം. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-08നെ എസ്എസ്എൽവി ഭ്രമണപഥത്തിലെത്തിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽനിന്ന് രാവിലെ 9.17നാണ് റോക്കറ്റ് വിക്ഷേപിച്ചത്. വിക്ഷേപണത്തിന്റെ മൂന്ന് ഘട്ടവും വിജയകരമാണെന്ന് ഇസ്രോ അറിയിച്ചു. ഒരുവർഷം പ്രവർത്തനകാലാവധിയുള്ള ഇഒഎസ്-08 ചെറു ഉപഗ്രഹത്തിൽ മൂന്നു നിരീക്ഷണോപകരണങ്ങളാണുണ്ടാവുക. 175.5 കിലോഗ്രാമാണ് ഭാരം. പിഎസ്എൽവിക്കും ജിഎസ്എൽവിക്കും പുറമേ ഇസ്രോ ഉപയോഗിക്കുന്ന മൂന്നാമത്തെ വിക്ഷേപണ വാഹനമാണ് എസ്എസ്എൽവി.
Read Moreസിനിമയിൽ എത്തിയിട്ട് 20 വർഷം; സൈജു കുറുപ്പ്
ഞാൻ ഒരിക്കലും എത്തുമെന്നു പ്രതീക്ഷിക്കാത്ത സ്ഥലത്തേക്ക് എത്തി. സിനിമയേക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. സിനിമകൾ കാണാൻ ഒരുപാട് ഇഷ്ടമാണ്. അങ്ങനെ കണ്ടിട്ടുള്ള അറിവു മാത്രമേയുള്ളൂ. വിജയ ചിത്രങ്ങൾ മാത്രമല്ല പരാജയ ചിത്രങ്ങൾ പോലും ഞാൻ കാണും, ആസ്വദിക്കും. അങ്ങനെയൊരു കാലമുണ്ടായിരുന്നു. എല്ലാ സിനിമകളും വീഡിയോ കാസ്റ്റിലാണു കാണുന്നത്. പൊതുവേ എല്ലാവരും പറയുന്ന കൂതറ സിനിമകൾ പോലും എനിക്ക് ഇഷ്ടമായിരുന്നു. ഇംഗ്ലീഷ് സിനിമകൾ അത്രയ്ക്കും കാണാറില്ല. ജാക്കിച്ചാൻ സിനിമകളെല്ലാം കാണാറുണ്ടായിരുന്നു. ഇപ്പോൾ സിനിമയിൽ എത്തിയിട്ട് 20 വർഷമായി. സിനിമയിൽ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അന്നത്തെ കാലത്ത് എത്തിപ്പെടാൻ പോലും സാധിക്കാത്ത മേഖലയാണിത്. പിന്നെ ആഗ്രഹം ഉണ്ടായിരുന്നു.പക്ഷേ അത്രയ്ക്കും തീവ്രമായ ആഗ്രഹമായിരുന്നില്ല അത്. -സൈജു കുറുപ്പ്
Read Moreപെരുന്തച്ചന്റെ കഥ വീണ്ടും വരുന്നു…
പെരുന്തച്ചന്റെ കഥ വീണ്ടും വെള്ളിത്തിരയിലെത്തുന്നു.അജിത്ത് പൂജപ്പുര രചനയും, സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമായ നിഴൽ തച്ചൻ എന്ന ചിത്രത്തിലാണ് പെരുന്തച്ചന്റെ കഥ വീണ്ടും കടന്നുവരുന്നത്. സൂപ്പർ എസ് ഫിലിംസ് നിർമിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം കൂത്താട്ടുകുളത്തും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു. പ്രധാന കഥാപാത്രമായ രാമദാസൻ തച്ചനായി ഷിബു സി.ആർ വേഷമിടുന്നു. പെരുന്തച്ചനായി രാജേന്ദ്ര കുറുപ്പും, ജാനകിയായി നിഷിയും വേഷമിടുന്നു. പെരുന്തച്ചന്റെ പിൻ തലമുറയിലെ തച്ചനാണ് താനെന്ന് സ്വയം പറഞ്ഞു നടക്കുന്ന രാമദാസൻ എന്ന ആശാരിയുടെ കഥയാണ് നിഴൽ തച്ചൻ എന്ന ചിത്രം പറയുന്നത്. വരരുചിയുടെയും പഞ്ചമിയുടെയും ഈ കാലഘട്ടത്തിലേക്കുള്ള യാത്രയിലൂടെ വികസിക്കുന്ന കഥയിൽ അഗ്നിഹോത്രിയും പെരുന്തച്ചനും നാറാണത്ത്ഭ്രാന്ത്രനും കാരയ്ക്കലമ്മയും ഉൾപ്പെടെ പറയിപെറ്റ പന്തിരുകുലവും ഇന്നത്തെ കാലഘട്ടത്തിലെ പ്രതിരൂപങ്ങളായി, കഥാപാത്രങ്ങളായി ചിത്രത്തിൽ കടന്നുവരുന്നു. കാമറ- നിധിൻ ചെമ്പകശേരി, ഗാനങ്ങൾ- ബിജു ശങ്കർ, സംഗീതം – സതീശ് വിശ്വ, എഡിറ്റർ…
Read Moreഉടുമ്പന്‍ചോലയില്‍ നവജാതശിശു മരിച്ച നിലയില്‍; സമീപത്തായി മുത്തശ്ശി അവശനിലയിൽ; ഇന്ന് പുലർച്ചെ കാണാതായ ഇരുവരേയും നാട്ടുകാരാണ് കണ്ടെത്തിയത്
ഇടുക്കി: പുലർച്ചെ കാണാതായ നവജാത ശിശു മരിച്ച നിലയിൽ. സമീപത്ത് പരിക്കുകളോടെ അവശനിലയിൽ മുത്തശ്ശിയും. ഉടുമ്പൻചോല സ്വദേശി ചിഞ്ചുവിന്റെ രണ്ട് മാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. വീടിനോട് ചേർന്നാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്ത് കുട്ടിയുടെ മുത്തശ്ശി ജാൻസിയെയും അവശനിലയിൽ കണ്ടെത്തിയിട്ടുണ്ട്. കുട്ടി എങ്ങനെയാണ് മരിച്ചതെന്ന് വ്യക്തമല്ല. ഇന്ന് പുലർച്ചെയാണ് മുത്തശ്ശിയെയും കുഞ്ഞിനെയും വീട്ടിൽനിന്ന് കാണാതാവുകയായിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹവും മുത്തശ്ശിയെ അവശനിലയിലും കണ്ടെത്തിയത്.
Read Moreനാല് സംസ്ഥാനങ്ങള്‍ ജനവിധിയിലേക്ക്; കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചേക്കും
ന്യൂഡല്‍ഹി: ജമ്മു കാഷ്മീര്‍ അടക്കം നാലു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് പ്രഖ്യാപിക്കും. ജമ്മു കാഷ്മീരിന് പുറമെ മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് പ്രഖ്യാപിക്കുക . ഉച്ചതിരിഞ്ഞ് മൂന്നിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം. അതേ സമയം, വയനാട് ലോക്സഭാ മണ്ഡലത്തിലെയും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചേക്കും. രാഹുല്‍ ഗാന്ധിയുടെ രാജിയെ തുടര്‍ന്നാണ് വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പുണ്ടാകുന്നത്. നേരത്തെ റായ്ബറേലിയില്‍ നിന്നും അദ്ദേഹം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ചേലക്കര എംഎല്‍എ ആയിരുന്ന സിപിഎമ്മിന്റെ കെ.രാധാകൃഷ്ണന് ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും വിജയിച്ചിരുന്നു. പാലക്കാട് എംഎല്‍എ ആയിരുന്ന കോണ്‍ഗ്രസിന്റെ ഷാഫി പറമ്പില്‍ വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും വിജയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ചേലക്കരയിലും പാലക്കാടും നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഹരിയാന നിയമസഭയുടെ കാലാവധി നവംബര്‍ മൂന്നിനും മഹാരാഷ്ട്ര നിയമസഭയുടെ…
Read Moreഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ ഗ്രാമം; ഇവിടെ താമസിക്കുന്നത് ഒരെഒരാൾ
മിക്ക സ്ഥലങ്ങളിലും ഏറ്റവും ചെറിയ ഗ്രാമങ്ങളിൽ പോലും നിരവധി കുടുംബങ്ങൾ വസിക്കുന്നു. സാധാരണയായി 100 മുതൽ 150 വരെ ആളുകൾ താമസിക്കുന്നു. എന്നാൽ ഈ മാനദണ്ഡത്തെ ധിക്കരിക്കുന്ന അസാധാരണമായ ഒരു ഗ്രാമമുണ്ട്. അമേരിക്കയിലെ നെബ്രാസ്കയിലെ മോണോവി. അവിടെ ഒരാൾ മാത്രമാണ് താമസിക്കുന്നത്. ലോകത്തിലെ കൂടുതൽ ജനസാന്ദ്രതയുള്ള വിദൂര പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു സ്ത്രീ മാത്രം താമസിക്കുന്ന അസാധാരണമായ ഒരു സ്ഥലമാണ് മോണോവി. ഏക നിവാസിയായ എൽസി എയ്ലർ വർഷങ്ങളായി ഗ്രാമത്തിൽ തനിച്ചാണ് താമസിക്കുന്നത്. പ്രായപൂർത്തിയായിട്ടും ഗ്രാമത്തിന്റെ പ്രവർത്തനങ്ങളുടെ എല്ലാ വശങ്ങളും അവൾ കൈകാര്യം ചെയ്യുന്നു. ഭരണപരമായ ചുമതലകൾ മുതൽ ദൈനംദിന പരിപാലനം വരെ. ഒറ്റപ്പെട്ട ഈ കമ്മ്യൂണിറ്റിയിലെ അവളുടെ ജീവിതം യഥാർഥത്തിൽ സമാനതകളില്ലാത്ത ഒരു ഏകീകൃത ജീവിതശൈലിയിലേക്ക് ഒരു കാഴ്ച നൽകുന്നു. ലോകത്തിലെ ഏറ്റവും ചെറിയ ഗ്രാമമെന്ന പദവി മോണോവിക്കുണ്ട്. 2010 ലെ സെൻസസിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ…
Read Moreതലസ്ഥാനത്തെ നടുക്കി വീണ്ടും കൊലപാതകം; മുൻ വൈരാഗ്യത്തിന്റെ പേരിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഗുണ്ടാലിസ്റ്റിൽപ്പെട്ടയാൾ; പ്രതി ഒളിവിലെന്ന് പോലീസ്
തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ബീമാപള്ളി സ്വദേശി ഷിബിലി (40) ആണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടയാൾ പോലീസിന്റെ ഗുണ്ടാ ലിസ്റ്റൽപെട്ടയാൾ. പ്രതി ഹിജാസ് ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. തിരുവനന്തപുരം പൂന്തുറയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഹിജാസ് കത്തിയെടുത്ത് ഷിബിലിയെ കുത്തുകയായിരുന്നു. ഉടനെ ആശുത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇരുവരും പരിചയക്കാരാണ്. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. പോലീസിന്റെ റൗഡി ലിസ്റ്റില്‍പെട്ട ആളാണ് ഷിബിലി.
Read More