ന്യൂഡൽഹി: നേപ്പാളിൽ വനത്തിലകപ്പെട്ട വിനോദസഞ്ചാരികളായ മൂന്ന് ഇന്ത്യക്കാരെയും ഗൈഡിനെയും 10 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ കണ്ടെത്തി. കാഠ്മണ്ഡുവിൽനിന്ന് 30 കിലോമീറ്റർ കിഴക്ക് ഭക്തപുർ ജില്ലയിലെ നാഗർകോട്ട് വനത്തിലാണ് സംഘം വഴിതെറ്റി അകപ്പെട്ടത്. തെരച്ചിലിൽ ഹൽഹലെ ഖൗപ പ്രദേശത്താണ് ഇവരെ കണ്ടെത്തിയത്. അട്ടയുടെ കടിയേറ്റതല്ലാതെ മറ്റ് പ്രശ്നങ്ങളൊന്നും ഇവർക്കുണ്ടായിരുന്നില്ല. നിതിൻ തിവാരി, രശ്മി തിവാരി, തനിഷ് തിവാരി എന്നീ വിനോദസഞ്ചാരികളും ഗൈഡ് ഹരി പ്രസാദ് ഖരേലിയുമാണ് സംഘത്തിലുണ്ടായിരുന്നത്.
Read MoreDay: August 19, 2024
മുടിയിൽ പിടിച്ചുവലിച്ചു, ചവിട്ടി വീഴ്ത്തി: അഞ്ചാം ക്ലാസ് വിദ്യാർഥിനിക്ക് ക്രൂരമർദനം; അധ്യാപകന് സസ്പെൻഷൻ
ബല്ലിയ: അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ മുടിയിൽ പിടിച്ചുവലിക്കുകയും കുട്ടിയെ ചവിട്ടി വീഴ്ത്തുകയും ചെയ്ത സർക്കാർ സ്കൂൾ അധ്യാപകനെ ജോലിയിൽനിന്നു സസ്പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ ബല്ലിയയിലാണു സംഭവം. ബിസൗലി മേഖലയിലെ പ്രൈമറി സ്കൂളിൽ ദിവസങ്ങൾക്കു മുമ്പാണ് അക്രമം നടന്നത്. ക്ലാസ് നടന്നുകൊണ്ടിരിക്കുന്പോഴാണ് ഇയാൾ കുട്ടിയെ ക്രൂരമായി ആക്രമിച്ചത്. കുട്ടികളോടുള്ള അധ്യാപകന്റെ ക്രൂരമായ പെരുമാറ്റത്തിനെതിരേ ഇതിനു മുന്‍പും പരാതികളുയർന്നിരുന്നതായി പറയുന്നു.
Read Moreമഴക്കാലത്തെ ചർമസംരക്ഷണം; കാലാവസ്ഥാമാറ്റവും ചർമരോഗങ്ങളും
രോമകുപങ്ങൾക്കുള്ളിൽ വരുന്ന അണുബാധയും കുട്ടികളിൽ കാണാറുണ്ട്. ഇത് മുതിർന്നവരിലും ഉണ്ടാകാം. ഫോളികുലിറ്റീസ് (Folliculities) എന്നാണ് ഇതിന്റെ പേര്. ബാക്ടീരിയ ആണ് ഇതിനും കാരണം. വളംകടി മഴക്കാലത്ത് പാദങ്ങൾ എപ്പോഴും നനയുന്നവരിൽ വളംകടി എന്ന് പഴമക്കാർ പറയുന്ന അണുബാധ ഉണ്ടാകാറുണ്ട്. നേരത്തെ കണ്ടുപിടിക്കുകയും കുമിളകളിലെ നീരോ പഴുപ്പോ എടുത്ത് കൾച്ചർ ചെയ്ത് രോഗാണുവിനെ മനസിലാക്കുകയും ചെയ്താൽ ഉദ്ദിഷ്ടഫലം നൽകുന്ന ആന്റിബയോട്ടിക്കുകൾ കൊണ്ട് നിയന്ത്രിക്കാനാവും. എക്സിമ കുട്ടികൾക്കും മുതിർന്നവർക്കും ഉണ്ടാകുന്ന ഒരു ചർമരോഗമാണ് എക്സിമ. ഇത് മഴക്കാലത്ത് രൂക്ഷമാകാൻ സാധ്യതയുണ്ട്. അടോപിക് ഡെർമറ്റൈറ്റിസ് കുഞ്ഞുങ്ങളിൽ കാണുന്ന അടോപിക് ഡെർമറ്റൈറ്റിസ്(AtopicDermatitis) മഴമാസങ്ങളിൽ ചൊറിച്ചിൽ അധികരിക്കാനും തണുപ്പ് കാലാവസ്ഥയിൽ ചർമം വീണ്ടു പൊട്ടാനും സാധ്യതയുണ്ട്. അതിനൊപ്പം പൊട്ടിയ തൊലിയിലൂടെ ബാക്ടീരിയ മൂലമുള്ള ഇൻഫെക്ഷനും ഉണ്ടാകും. അന്തരീക്ഷ താപവ്യതിയാനം ഒരളവുവരെ ഇതിന് സഹായകമാണ്. മുതിർന്നവരിൽ എക്സിമ ഉള്ള മുതിർന്നവരിലും, തണുപ്പ് മൂലം ചൊറിച്ചിൽ അധികമാവുകയും…
Read Moreകോൽക്കത്തയിലെ ബലാത്സംഗ കൊലപാതകം; ഡോക്ടറുടെ ശരീരത്തിൽ 14ലധികം മുറിവുകൾ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
കോൽക്കത്ത: കോൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ മൃതദേഹത്തിൽ 14ലധികം മുറിവുകൾ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മുറിവുകളെക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്. തല, കവിളുകൾ, ചുണ്ടുകൾ, മൂക്ക്, വലത് താടിയെല്ല്, താടി, കഴുത്ത്, ഇടതു കൈ, തോൾ, കാൽമുട്ട്, കണങ്കാൽ എന്നിവയിലും സ്വകാര്യ ഭാഗങ്ങളിലുമാണ് മുറിവുകൾ. ഇവയെല്ലാംതന്നെ മരണത്തിന് മുമ്പ് ഉണ്ടായ മുറിവുകളാണെന്നും ലൈംഗികാതിക്രമത്തിനുള്ള സാധ്യതയാണ് ഇതു വ്യക്തമാക്കുന്നതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കൈകൊണ്ട് കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചതാണ് മരണകാരണം. ശ്വാസകോശത്തിലെ രക്തസ്രാവവും ശരീരത്തിൽ പലയിടത്തും രക്തം കട്ടപിടിച്ചതും റിപ്പോർട്ടിൽ വിവരിച്ചിട്ടുണ്ട്. എന്നാൽ ഒടിവിന്റെ ലക്ഷണങ്ങളില്ല. കൂടുതൽ പരിശോധനയ്ക്കായി രക്തത്തിന്റെയും മറ്റു ശരീര സ്രവങ്ങളുടെയും സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറെ ഈ മാസം ഒൻപതിനാണ് ആശുപത്രിയിലെ സെമിനാർ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. രാജ്യമൊട്ടാകെ വ്യാപകമായ രോഷമാണ് സംഭവത്തിൽ…
Read Moreനിയമലംഘനം; സൗദിയില്‍ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 19,989 വിദേശികൾ
റിയാദ്: സൗദിയിലെ വിവിധ പ്രവിശ്യകളിൽ സുരക്ഷാവകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 19,989 വിദേശികൾ അറസ്റ്റിലായി. താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് കഴിയുന്നവരെ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ പിടിയിലായത്. 12,608 ഇഖാമ നിയമലംഘകരും 4,519 അതിർത്തി സുരക്ഷാ ചട്ടലംഘകരും 2,862 തൊഴിൽ നിയമലംഘകരും പിടിയിലായവരിൽപ്പെടുന്നു. അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 913 പേരും അറസ്റ്റിലായിട്ടുണ്ട്.
Read Moreഓണപ്പരിപാടികൾ റദ്ദാകുന്നു; സ്റ്റേജ് കലാകാരന്മാർ ആശങ്കയിൽ; വയനാട് ജനതയെ ചേർത്തു നിർത്തുന്നതിനൊപ്പം സാധാരണക്കാരായ ഞങ്ങളെക്കൂടി ഓർക്കണമെന്ന് കലാകാരൻമാർ
തൊടുപുഴ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിവിധ സംഘടനകൾ ഓണാഘോഷ പരിപാടികൾ വേണ്ടെന്നു വച്ചതോടെ ഓണക്കാലത്തു ലഭിക്കേണ്ട വരുമാനം ഇല്ലാതാകുമോ എന്ന ആശങ്കയിൽ സ്റ്റേജ് കലാകാരന്മാർ. സംസ്ഥാന സർക്കാരിന്റെ ഓണാഘോഷ പരിപാടികൾ റദ്ദാക്കിയതിനു പിന്നാലെയാണ് വിവിധ ക്ലബ്ബുകളും സംഘടനകളും ഓണാഘോഷം ഒഴിവാക്കുന്നത്. ആഘോഷം ഒഴിവാക്കി അതിനായുള്ള തുക വയനാട് ദുരിത ബാധിതരെ സഹായിക്കാനാണ് പല സംഘടനകളും തയാറെടുക്കുന്നത്. നേരത്തേ ബുക്ക് ചെയ്തിരുന്ന ഗാനമേള ഉൾപ്പെടെയുള്ള കലാപരിപാടികൾ പലരും റദ്ദാക്കിത്തുടങ്ങി. ഇതോടെ ഓണപ്പരിപാടികൾ സ്വപ്നം കണ്ടിരുന്ന സ്റ്റേജ് കലാകാരന്മാർ ഉൾപ്പെടെ വിവിധ തൊഴിൽ മേഖലയിലുള്ളവർ നിരാശയിലാണ്. മേയ് പകുതിയോടെ ഉത്സവകാലം അവസാനിച്ചാൽപിന്നെ കലാകാരൻമാരുടെ പ്രതീക്ഷ പുതിയ സീസണ് തുടങ്ങുന്ന ഓണക്കാലത്താണ്. സീസണ് പ്രോഗ്രാമിൽനിന്നു മിച്ചം പിടിച്ചതും പലരിൽ നിന്നു കടം വാങ്ങിയതുംകൊണ്ടാണ് ഇതിനിടയിലുള്ള മാസങ്ങളിൽ പല കലാകാരന്മാരും കുടുംബം പുലർത്തുന്നത്. എന്നാൽ ഓണക്കാലത്ത് ലഭിക്കാനിടയുണ്ടായിരുന്ന കലാപരിപാടികൾ നടക്കുമോ ഇല്ലയോ എന്ന്…
Read Moreഇവിടുത്തെ കാറ്റാണ് കാറ്റ്…. ഓണം ലക്ഷ്യമാക്കി വട്ടപ്പാറയിലെ ഉൾവനത്തിൽ ചാരായം വാറ്റ്; 175 ലിറ്റർ ചാരായവുമായി യുവാവ് പിടിയിൽ
രാജാക്കാട്: അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ വൻ ചാരായവേട്ട. ഒരാൾ പിടിയിൽ.നർക്കോട്ടിക്ക് സ്ക്വാഡ് അസിസ്റ്റൻഡ് എക്സൈസ് ഇൻസ്പെക്ടർ എൻ. കെ. ദിലീപിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഓണ വിപണി ലക്ഷ്യമിട്ട് തയാറാക്കിയ ചാരായശേഖരം പിടികൂടിയത്. ഉടുമ്പൻചോല വട്ടപ്പാറ ഭാഗത്ത് നിന്നും 175 ലിറ്റർ വാറ്റ് ചാരായവുമായി വട്ടപ്പാറ പാറക്കൽ വീട്ടിൽ അരുൺ (28)നെയാണ് പിടികൂടിയത്. വട്ടപ്പാറ മേഖലയിലെ ഉൾ വനത്തിൽ ചാരായം വാറ്റുന്നതായി സൂചന ലഭിച്ചിരുന്നു. അരുണിനെ കൂടാതെ മറ്റു ചില പ്രതികൾകൂടി ഉണ്ടെന്നു വിവരം ലഭിച്ചിട്ടുണ്ട്. സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എം. സുരേഷ്,അബ്ദുൾ ലത്തീഫ്,യദുവംശരാജ്,ധനിഷ് പുഷ്പചന്ദ്രൻ,വനിതാ സിവിൽ എക്സൈസ് ഓഫീസർ സിമി ഗോപി,എക്സൈസ് ഡ്രൈവർ നിതിൻ ജോണി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
Read Moreഷിബിലി വധം; രണ്ടാം പ്രതി കടല്‍ മാര്‍ഗം രക്ഷപ്പെട്ടതായി സൂചന
പൂന്തുറ: നിരവധി ക്രിമിനല്‍ കേസിലെ പ്രതിയും റൗഡി ലിസ്റ്റില്‍ ഉള്പ്പട്ടതുമായ ബീമാപളളി മുട്ടത്തറ സ്വദേശി ഷിബിലിയെ ബീമാപളളി കടപ്പുറത്തിനു സമീപം മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി ഇനാദ് കടല്‍ മാര്‍ഗം തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടതായി സൂചന. ഇയാളുടെ സഹോദരനും കേസിലെ ഒന്നാം പ്രതിയുമായ ഇനാസിനെ സംഭവം നടന്ന് അടുത്ത ദിവസം തമിഴ്നാട്ടിലെ കൂടംകുളത്തിനു സമീപം ഉറവിയില്‍ നിന്നും പൂന്തുറ പോലീസ് പിടികൂടിയിരുന്നു. സംഭവശേഷം രാത്രി ബൈക്കില്‍ പെരുമാതുറയിലേയ്ക്ക് രക്ഷപ്പെട്ട ഇനാദും ഇയാളുടെ കൂട്ടാളി സഫീറും രണ്ട് ദിവസം പെരുമാതുറയിലുളള ഇനാദിന്റെ സുഹൃത്തുക്കളുടെ വീടുകളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം മത്സ്യബന്ധന ബോട്ടുകളില്‍ ഉള്‍ക്കടലിലേക്ക് രക്ഷപ്പെട്ടതായിട്ടാണ് സൂചനകള്‍ ലഭിക്കുന്നതെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ 15 ന് രാത്രി 10.45 ഓടുകൂടിയാണ് ഷിബിലി മര്‍ദനമേറ്റ് മരിച്ചത്. 16 വെളളിയാഴ്ച പുലര്‍ച്ചെ 2.15 ഓടുകൂടി ഇനാദിന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പെരുമാതുറയിലാണെന്ന് സൈബര്‍…
Read Moreവേളാങ്കണ്ണി പള്ളി തിരുനാൾ തിരക്ക് ഒഴിവാക്കാൻ തിരുവനന്തപുരം-വേളാങ്കണ്ണി റൂട്ടിൽ സ്പെഷൽ ട്രെയിൻ
കൊല്ലം: വേളാങ്കണ്ണി പള്ളി തിരുനാളിന്റെ ഭാഗമായുള്ള തിരക്ക് ഒഴിവാക്കാൻ തിരുവനന്തപുരം-വേളാങ്കണ്ണി റൂട്ടിൽ സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. തിരുവനന്തപുരം സെൻട്രൽ-വേളാങ്കണ്ണി ട്രെയിൻ (06115) 21, 28, സെ്റ്റംബർ നാല് തീയതികളിൽ ഉച്ചകഴിഞ്ഞ് 3.25 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 3.55 ന് വേളാങ്കണ്ണിയിൽ എത്തും. തിരികെയുള്ള സർവീസ് ( 06116) വേളാങ്കണ്ണിയിൽ നിന്ന് 22, 29, സെപ്റ്റംബർ അഞ്ച് തീയതികളിൽ രാത്രി 710 ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 6.55ന് തിരുവനന്തപുരത്ത് എത്തും. രണ്ട് ഏസി ടൂടയർ, ഏഴ് ഏസി ത്രീ ടയർ എക്കണോമി, ആറ് സ്ലീപ്പർ, രണ്ട് സെക്കൻഡ് ക്ലാസ്, ഒരു അംഗപരിമിത എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. നെയ്യാറ്റിൻകര, കുഴിഞ്ഞുറ, ഇരണിയൽ, നാഗർകോവിൽ ടൗൺ, വള്ളിയൂർ, തിരുനെൽവേലി, കോവിൽപ്പട്ടി, സാറ്റൂർ, വിരുദ്നഗർ, മധുര, ദിണ്ടുക്കൽ, തിരുച്ചിറപ്പള്ളി, തഞ്ചാവൂർ, തിരുവരൂർ, നാഗപട്ടണം…
Read Moreകല്യാണത്തണ്ടിലെ ജനങ്ങളെ ഒഴിപ്പിക്കാനെത്തിയാൽ തടയും; സർക്കാർ ഭൂമിയെന്നെഴുതിയ ബോർഡ് വലിച്ചെറിഞ്ഞ് കോൺഗ്രസ് പ്രവർത്തകർ
കട്ടപ്പന: കല്യാണത്തണ്ട് റവന്യു ഭൂമിയിലെ കുടുംബങ്ങളെ കുടിയിറക്കാനുള്ള നീക്കം തടയുമെന്ന് കോൺഗ്രസ്. കട്ടപ്പന വില്ലേജിൽ ബ്ലോക്ക് 60ൽ സർവ്വേ നമ്പർ -19ൽ താമസിക്കുന്ന 43 കുടുംബങ്ങളെ ഇറക്കിവിട്ട് റിസർവ് വനമാക്കി പ്രഖ്യാപിക്കുന്നതിനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു. ആറരപതിറ്റാണ്ടായി ഇവിടെ താമസിക്കുന്ന കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിനു പകരം അവരെ ഇറക്കിവിടാൻ ശ്രമിക്കുകയാണ്. കല്യാണതണ്ടിൽ റവന്യൂ വകുപ്പ് കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് സർക്കാർ പുൽമേട് എന്ന് ബോർഡ സ്ഥാപിച്ചിരുന്നു. ഒരു കാരണവശാലും ഇവിടെ നിന്ന് ആരെയും കുടിയൊഴിപ്പിക്കാനനുവദിക്കില്ലെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചു.മുനിസിപ്പൽ ചെയർ പേഴ്സൺ ബീന ടോമി, കെ പി സി സി സെക്രട്ടറി തോമസ രാജൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ കല്യാണത്തണ്ട് സന്ദർശിച്ച് ബോർഡ് പിഴുതെറിയുകയും പാർട്ടിയുടെ കൊടി കുത്തുകയു ചെയ്തു.
Read More