കാട്ടാക്കട: വയറിളക്കത്തെയും ഛർദ്ദിയെയും തുടർന്ന് രണ്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. കാട്ടാക്കട മൈലാടി പുതുവൈക്കൽ വാടകയ്ക്ക് താമസിക്കുന്ന ഗിരീഷ് – നീതു ദമ്പതികളുടെ മകൻ ആദിത്യ നാഥ് (7)ആണ് എസ്എടി ആശുപത്രിയിൽ മരിച്ചത്. 17ന് വിളപ്പിൽശാലയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി നൽകിയതിനുശേഷം കുട്ടിക്ക് അസ്വസ്ഥതയായിരുന്നു. വയറിളക്കവും തുടർന്ന് ഛർദ്ദിയും വന്നതോടെ കുട്ടി അവശനായി . തുടർന്ന് മലയിൻകീഴ് മണിയറവിള ആശുപത്രിയിൽ ചികിത്സ തേടി ശേഷം വീട്ടിലേക്ക് മടങ്ങി. ഇന്നലെ വീണ്ടും അസ്വസ്ഥത വന്നതിനെ തുടർന്ന് വീണ്ടും മലയിൻകീഴ് മണിയറവിള ആശുപത്രിയിൽ എത്തുകയും സ്ഥിതി മോശമാണെന്ന് കണ്ട് ഇവിടെനിന്ന് എസ്ഐടിയിലേക്ക് ഡോക്ടർമാർ നിർദ്ദേശിക്കുകയും ചെയ്തു. ഇവിടെ വച്ച് ഇന്നലെ രാത്രി 10 മണിയോടെ കുട്ടി മരിച്ചു. ഭക്ഷ്യവിഷബാധമൂലമാകാമെന്ന് രക്ഷിതാക്കൾ കാട്ടാക്കട പോലീസിൽ മൊഴി നൽകിയതിനെ തുടർന്ന് കാട്ടാക്കട പോലീസ് കേസെടുത്തു. പോസ്്റ്റ്മോർട്ടം നടത്തിയ ശേഷം മാത്രമേ ഇത്…
Read MoreDay: August 19, 2024
ഞാന്‍ ആരോടും ചാന്‍സ് ചോദിക്കാറില്ല; അനാര്‍ക്കലി മരിക്കാര്‍
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദം എന്ന സിനിമലൂടെയായിരുന്നു അനാര്‍ക്കലിയുടെ തുടക്കം. അടുത്തിടെ പുറത്തിറങ്ങിയ ഗഗനചാരി, മാന്ദാകിനി, സുലൈഖ മന്‍സില്‍ തുടങ്ങിയ സിനിമകളിലെ അനാര്‍ക്കലിയുടെ പ്രകടനം ഏറെ കൈയടി നേടിയിരുന്നു. സോഷ്യല്‍ മീഡിയയിലേയും നിറ സാന്നിധ്യമാണ് അനാര്‍ക്കലി. ഇപ്പോഴിതാ ഒരഭിമുഖത്തിൽ തന്റെ സിനിമാ ജേര്‍ണി ഓര്‍ത്തെടുക്കുകയാണ് അനാര്‍ക്കലി. ചില സിനിമകള്‍ കഴിയുമ്പോള്‍ തോന്നും ഇനി കൂടുതല്‍ സിനിമകള്‍ തേടിയെത്തുമെന്ന്. ഉയരെ കഴിഞ്ഞപ്പോഴായിരുന്നു ഈ തോന്നല്‍ ആദ്യം. ഒന്നും സംഭവിച്ചില്ല. ചെറിയ നിരാശ തോന്നി. പക്ഷെ മറ്റ് കാര്യങ്ങളില്‍ മുഴുകി ആ നിരാശ മാറ്റി. ഫാഷന്‍ ഡിസൈനിംഗ് പഠനത്തിനു ശ്രദ്ധ നല്കി. ഇന്‍സ്റ്റഗ്രാമിലും സജീവമായി. സുലൈഖ മന്‍സില്‍ ശ്രദ്ധിക്കപ്പെട്ടപ്പോഴും കൂടുതല്‍ അവസരം കിട്ടുമെന്ന് വിചാരിച്ചു. അദ്ഭുതമെന്നും സംഭവിച്ചില്ല. വേണ്ടത്ര സര്ക്കിളില്ലാത്തതു കൊണ്ടാണോ അതോ അഹങ്കാരിയാണെന്ന് മറ്റുള്ളവര്‍ ചിന്തിക്കുന്നത് കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നതെന്ന് ചിന്തിക്കും. ഇപ്പോഴും അതിനുള്ള ഉത്തരം…
Read Moreവര്‍ണവസന്തമൊരുക്കി ഡ്രാഗണ്‍ പഴങ്ങള്‍; ജെജെ ഗാര്‍ഡന്‍സില്‍ ഇത് വിളവെടുപ്പുകാലം
റാന്നി: അത്തിക്കയത്തെ പച്ചപുതച്ച ജെജെ ഗാര്‍ഡനില്‍ ഇപ്പോള്‍ കായ്കളുടെ വര്‍ണവസന്തം. കെ.എസ്. ജോസഫിന്റെ ഡ്രാഗണ്‍ ഫ്രൂട്ട് തോട്ടത്തില്‍ വിളവെടുപ്പു കാലമാണിത്. 2017ല്‍ തുടങ്ങിയ കൃഷിയില്‍നിന്നും ഏറെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ജോസഫും കുടുംബവും ജെജെ ഗാര്‍ഡനെ പരിപാലിക്കുമ്പോള്‍ പ്ലാന്റേഷന് തുടക്കത്തിലെ നാല് ഏക്കറില്‍നിന്നും പത്ത് ഏക്കറായി വളര്‍ന്നു. ഇതോടൊപ്പം ജെജെ യുടെ സ്വന്തം ഡ്രാഗണ്‍ പഴങ്ങള്‍ ഗള്‍ഫിലേക്കും കയറ്റുമതി ചെയ്തു തുടങ്ങി. ഒമാനിലാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളതെങ്കിലും പിന്നീട് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. ആദായം മാത്രം പ്രതീക്ഷിച്ചല്ല, താന്‍ ഡ്രാഗണ്‍ കൃഷിയിലേക്കു കടന്നതെന്നു ഫെഡറല്‍ ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍നിന്നു വിരമിച്ച ജോസഫ് പറഞ്ഞു. പ്രകൃതിയോടു ചേര്‍ന്നുള്ള കൃഷിയോടാണ് താത്പര്യം. തികച്ചും ജൈവരീതിയില്‍ ഉത്പാദിപ്പിച്ച് വിളവെടുക്കുമ്പോള്‍ കിട്ടുന്ന ആനന്ദമാണ് ഇതില്‍ പ്രധാനം. കിട്ടുന്ന വരുമാനത്തില്‍നിന്നും നല്ലാരു വിഹിതം വീണ്ടും ഓരോ വര്‍ഷവും കൃഷിയിലേക്കിറക്കാറുണ്ട്. നിരവധി ഇനങ്ങള്‍ തോട്ടത്തിലുണ്ടെങ്കിലും 99 ശതമാനവും ഔഷധ…
Read Moreഇന്ന് ചാന്ദ്രവിസ്മയം; സൂപ്പര്‍ മൂണ്‍- ബ്ലൂ മൂണ്‍ പ്രതിഭാസം ദൃശ്യമാകും
ആകാശത്ത് ഇന്ന് ചാന്ദ്രവിസ്മയം. സൂപ്പര്‍ മൂണിനെയും ബ്ലൂ മൂണിനെയും ഇന്ന് ആകാശത്തു കാണാം. ഇന്ന് രാത്രി മുതല്‍ മൂന്നു ദിവസത്തേക്ക് തെളിഞ്ഞ അന്തരീക്ഷത്തിലാണ് ഈ പ്രതിഭാസം കാണാനാകുക. ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രന് കൂടുതല്‍ അടുത്തു നില്ക്കുന്ന സമയത്തെ പൂര്‍ണ ചന്ദ്രനെയാണ് സൂപ്പര്‍ മൂണ്‍ എന്ന് വിളിക്കുന്നത്. നാലു പൂര്‍ണ ചന്ദ്രന്മാരുള്ള ഒരു കാലയളവിലെ മൂന്നാമത്തെ പൂര്‍ണ ചന്ദ്രനാണ് ബ്ലൂ മൂണ്‍. സീസണിലെ മൂന്നാമത്തെ പൂര്‍ണ ചന്ദ്രനാണിത്. രണ്ടു കാര്യങ്ങളും ഒരുമിച്ച് വരുന്നതിനാലാണ് സൂപ്പര്‍ മൂണ്‍- ബ്ലൂ മൂണ്‍ പ്രതിഭാസമെന്ന് വിളിക്കുന്നത്. വര്‍ഷത്തില്‍ മൂന്നോ നാലോ തവണ സൂപ്പര്‍ മൂണ്‍ പ്രതിഭാസം ഉണ്ടാകാറുണ്ടെന്നാണ് നാസയുടെ വെളിപ്പെടുത്തല്‍. സൂപ്പര്‍ മൂണും സീസണല്‍ ബ്ലൂ മൂണും സാധാരണമാണെങ്കിലും രണ്ടു പ്രതിഭാസവും ചേര്‍ന്നു വരുന്നത് അപൂര്‍വമായാണ്. 10 മുതല്‍ 20 വര്‍ഷത്തിനിടയിലാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. 2037 ജനുവരിയിലായാരിക്കും അടുത്ത സൂപ്പര്‍ മൂണ്‍…
Read Moreമാനുവൽ സമയക്രമത്തിൽനിന്ന് മാസ്റ്റർ ക്ലോക്കിലേക്ക് മാറാൻ റെയിൽവേ
കൊല്ലം : ട്രെയിനുകളുടെ വരവും പോക്കും അടക്കമുള്ളതിന്റെ സമയം കൃത്യമായി രേഖപ്പെടുത്തുന്നതിന് റെയിൽവേയിൽ പുതിയ സംവിധാനം നിലവിൽ വരും. നിലവിലുള്ള മാനുവൽ ടൈം കീപ്പിംഗ് സംവിധാനം മാറ്റി സ്ഥാപിക്കാനാണ് തീരുമാനം. പകരം മാസ്റ്റർ ക്ലോക്ക് സംവിധാനം വികസിപ്പിച്ചെടുക്കും. ഇതിന് മുന്നോടിയായുള്ള സാങ്കേതിക പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു. ഒക്ടോബർ രണ്ട് മുതൽ ഇത് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ എല്ലാ റെയിൽവേ സോണുകളിലെയും നെറ്റ് വർക്കിൽ ഉടനീളമുള്ള ആപ്ലിക്കേഷനുകളിലും സിസ്റ്റങ്ങളിലും സമയം ഏകീകരിച്ച് സമന്വയിപ്പിക്കുന്നതിനാണ് മാസ്റ്റർ ക്ലോക്ക് സംവിധാനം നടത്തുന്നത്. സാധാരണഗതിയിൽ വണ്ടികൾ വരുമ്പോഴും പുറപ്പെടുമ്പോഴും സ്റ്റേഷൻ മാസ്റ്റർമാർ സമയം രേഖപ്പെടുത്തുന്നത് ക്ലോക്കും വാച്ചുമൊക്കെ ആശ്രയിച്ചാണ്. ഇതിൽ ഒട്ടും ക്ലിപ്തത ഇല്ലാത്തതിനാലാണ് സംവിധാനത്തിൽ അടിയന്തരമായി മാറ്റം വരുത്താൻ റെയിൽവേ തീരുമാനിച്ചത്. തീവണ്ടി അപകടങ്ങൾ നടക്കുമ്പോഴും വിവിധ വകുപ്പ് മേധാവികൾ നൽകുന്ന റിപ്പോർട്ടുകളിലും സമയത്തിന്റെ കാര്യത്തിൽ അവ്യക്തതയുണ്ട്. അത്…
Read Moreഐഫോൺ വാങ്ങിത്തരണം, പൂക്കച്ചവടക്കാരിയായ അമ്മയോട് വാശി പിടിച്ച് മകൻ നിരഹാരം കിടന്നത് മൂന്ന് ദിവസം; അവസാനം പണവുമായി കടയിൽ
സോഷ്യൽ മീഡിയയും പരസ്യങ്ങളും യുവതലമുറയെ നന്നായി സ്വാധീനിക്കാറുണ്ട്. പലരുടെയും സ്വപന്മാണ് സ്വന്തമായൊരു ഐഫോൺ വേണമെന്നുള്ളത്. ആ സ്വപ്നത്തിനായി വാശി പിടിച്ച ഒരു യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം. പൂക്കച്ചവടക്കാരിയായ തന്റെ അമ്മയോട് നിരന്തരമായി യുവാവ് ഐഫോൺ വേണമെന്ന് ആവശ്യപ്പെടുമായിരുന്നു. ഐഫോൺ കിട്ടുന്നത് വരെ ഭക്ഷണം കഴിക്കില്ലന്ന് പറഞ്ഞ് മൂന്ന് ദിവസം നിരഹാരം കിടക്കുകയും ചെയ്തു. ഒടുവിൽ യുവാവിന് ഐഫോൺ കിട്ടി. Ghar Ke Kalesh എന്ന അക്കൗണ്ടിൽ നിന്നും ഷെയർ ചെയ്ത വീഡിയോയിലാണ് സംഭവങ്ങൾ കാണിക്കുന്നത്. വീഡിയോയിൽ കൈയിൽ കാശുമായി നിൽക്കുന്ന യുവാവിനെയും അമ്മയേയും കാണാം. ഒരു മൊബൈൽ സ്റ്റോറിലാണ് ഇരുവരും ഉള്ളത്. തന്റെ സ്റ്റോറിന്റെ പ്രൊമോഷന് വേണ്ടി കടക്കാരൻ തന്നെയാണ് വീഡിയോ ഷൂട്ട് ചെയ്തത് എന്നാണ് കരുതുന്നത്. തന്റെ മകന്റെ ആഗ്രഹം സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അമ്മ പറയുന്നുണ്ടെങ്കിലും യഥാർഥത്തിൽ അമ്മയുടെ മുഖത്ത് സന്തോഷമില്ലെന്നാണ് നെറ്റിസൺസ്…
Read Moreമഡുറോയ്ക്കെതിരേ വെനസ്വേലൻ ജനത
കാരക്കാസ്: വെനസ്വേലയിൽ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ തെരഞ്ഞെടുപ്പുവിജയത്തിൽ പ്രതിഷേധം ശക്തമായി. ഇന്നലെ രാജ്യത്തുടനീളം പ്രതിപക്ഷ പ്രകടനങ്ങൾ നടന്നു. തലസ്ഥാനമായ കാരക്കാസിലെ പ്രകടനത്തിനു പ്രതിപക്ഷനേതാവ് മരിയ കോറിന മച്ചാഡോ നേതൃത്വം നല്കി. മഡുറോ സർക്കാർ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാനായി മരിയ ഒളിവിൽ കഴിയുകയായിരുന്നു. ജൂലൈ 28ലെ തെരഞ്ഞെടുപ്പിൽ മഡുറോ അധികാരം നിലനിർത്തിയതു ക്രമക്കേട് കാണിച്ചാണെന്ന് ആരോപിക്കപ്പെടുന്നു. പ്രതിപക്ഷപാർട്ടികളുടെ സംയുക്ത സ്ഥാനാർഥിയായിരുന്ന എഡ്മുണ്ടോ ഗോൺസാലസ് ജയിക്കുമെന്നാണു കരുതിയിരുന്നത്. എന്നാൽ മഡുറോ 52 ശതമാനം വോട്ടു നേടി ജയിച്ചെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിൽ സുതാര്യതയില്ലെന്ന് യുഎസ്, യൂറോപ്യൻ യൂണിയൻ, ചില ലാറ്റിനമേരിക്കൻ രാജ്യങ്ങൾ തുടങ്ങിയവർ വിലയിരുത്തുന്നു. തെരഞ്ഞെടുപ്പിനു പിന്നാലെ മഡുറോയ്ക്കെതിരേ വെനസ്വേലൻ ജനത പ്രതിഷേധങ്ങൾ നടത്തിവരികയാണ്. മഡുറോയ്ക്കു പിന്തുണയുമായി അദ്ദേഹത്തിന്റെ അനുയായികളും പ്രകടനങ്ങൾ നടത്തുന്നുണ്ട്. സുരക്ഷാസേനയുടെ പിന്തുണയും മഡുറോയ്ക്കുണ്ട്. പ്രകടനങ്ങളുമായി ബന്ധപ്പെട്ട് 2400 പേരെ മഡുറോ സർക്കാർ അറസ്റ്റ് ചെയ്തു.
Read Moreഎക്സ് പ്ലാറ്റ്ഫോം ബ്രസീലിൽ ബിസിനസ് നിർത്തി
ബ്രസീലിയ: സുപ്രീംകോടതി ജഡ്ജി അലക്സാണ്ട്രെ ഡി മൊ റേസുമായുള്ള വടംവലിക്കൊടുവിൽ സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമായ എക്സ് ബ്രസീലിലെ ബിസിനസ് അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ജഡ്ജിയുടെ നടപടികൾ സെൻസർഷിപ്പിനു തുല്യമാണെന്ന് എക്സ് ആരോപിച്ചു. അതേസമയം, ബ്രസീലിയൻ ജനതയ്ക്ക് ഇപ്പോഴും എക്സ് ഉപയോഗിക്കാമെന്നു കന്പനി ഉടമ ഇലോൺ മസ്ക് അറിയിച്ചിട്ടുണ്ട്. ബ്രസീലിലെ തീവ്രവലതുപക്ഷ നിലപാടുകൾ പുലർത്തുന്ന മുൻ പ്രസിഡന്റ് ജയിർ ബോൾസൊനാരോയുടെ അനുയായികളുടെ അക്കൗണ്ടുകൾ ബ്ലോക് ചെയ്യണമെന്ന് ജഡ്ജി മൊറേസ് എക്സിനോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണം നേരിടുന്ന ഈ അനുയായികൾ വ്യാജവിവരങ്ങൾ പ്രചരിപ്പിക്കുന്നു എന്നാരോപിച്ചായിരുന്നിത്. ഇതിന്റെ പേരിൽ എക്സ് ഉടമ ഇലോൺ മസ്ക് ജഡ്ജിയെ വിമർശിച്ചു. റീആക്ടിവേറ്റ് ചെയ്യുന്ന ഓരോ അക്കൗണ്ടിനും 19,774 ഡോളർവച്ച് പ്രതിദിന പിഴ വിധിച്ചുകൊണ്ടാണ് ജഡ്ജി തിരിച്ചടിച്ചത്. എക്സിന്റെ ബ്രസീലിയൻ പ്രതിനിധി അറസ്റ്റിലാവുമെന്ന മുന്നറിയിപ്പും ജഡ്ജി നല്കി. ഈ സാഹചര്യത്തിൽ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനാണ് ബ്രസീലിലെ ബിസിനസ് അവസാനിപ്പിക്കുന്നതെന്ന്…
Read Moreദുരിതബാധിതരുടെ മുഴുവൻ കടവും എഴുതിത്തളളണം; ബാങ്കുകൾക്ക് താങ്ങാവുന്ന തുക മാത്രമേ വായ്പ ഇനത്തിലുളളു; മാതൃകാപരമായ നടപടികൾ സ്വീകരിക്കണം; പിണറായി വിജയൻ
തിരുവനന്തപുരം: ഉരുൾ കവർന്ന വയനാട്ടിലെ ദുരിതബാധിതരുടെ വായ്പകൾ ബാങ്കുകൾ പൂർണമായും എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പലിശയിൽ ഈടാക്കുന്ന ഇളവ്, വായ്പ തിരിച്ചടയ്ക്കുന്നതിനുള്ള കാലാവധി നീട്ടൽ ഇവയൊന്നും പരിഹാര മാർഗങ്ങളല്ല. ദുരന്തം നടന്ന പ്രദേശത്തെ മുഴുവൻ കടങ്ങളും പൂർണമായും എഴുതിത്തളളണം. ബാങ്കുകൾക്ക് താങ്ങാവുന്ന തുക മാത്രമേ വായ്പ ഇനത്തിലുളളുവെന്നും മാതൃകാ പരമായ നടപടികൾ സ്വീകരിക്കണമെന്നും എസ്എൽബിസി (ബാങ്കേഴ്സ് സമിതി)യോഗത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കർഷക കുടുംബങ്ങൾ കൂടുതലുളള പ്രദേശത്തെ മിക്ക ആളുകളും വായ്പ എടുത്തിട്ടുണ്ട്. വീട് നിർമ്മിക്കുന്നതിന് ലോൺ എടുത്തവർക്ക് വീട് തന്നെ ഇല്ലാതായി. നിലവിൽ വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത സ്ഥിതിയാണ്. അതിനാൽ മാതൃകാപരമായ നടപടികൾ ബാങ്കുകൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരിതബാധിതർക്കുളള ധന സഹായത്തിൽ കയ്യിട്ട് വാരിയ ഗ്രാമീൺ ബാങ്ക് നടപടി ശരിയല്ലെന്നും നടപടികൾ യന്ത്രികമായി മാറരുതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
Read Moreടെസ്റ്റ് ക്രിക്കറ്റിന് 150-ാം വാർഷികം
മെൽബണ്‍: ടെസ്റ്റ് കിക്കറ്റിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ഏക ടെസ്റ്റിന് 2027ൽ ഓസ്ട്രേലിയ വേദിയാകും. മെൽബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്ട്രേലിയയും ഇംഗ്ലണ്ടും ഏറ്റുമുട്ടും. 1877ൽ മെൽബണിലാണ് ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം നടന്നത്. ആ മത്സരത്തിൽ 45 റണ്‍സിന് ഓസ്ട്രേലിയ ജയിച്ചു. തുടർന്ന് ടെസ്റ്റിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് 1977ലും ഓസ്ട്രേലിയ-ഇംഗ്ലണ്ട് ഏക ടെസ്റ്റ് മത്സരം നടന്നു. ആ മത്സരത്തിലും ഓസ്ട്രേലിയയുടെ ജയം 45 റണ്‍സിനായിരുന്നു.
Read More