ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന അണ്ടർ 19 വനിതാ ടി20 ലോകകപ്പ് ഷെഡ്യൂൾ ഐസിസി പ്രഖ്യാപിച്ചു. അണ്ടർ-19 വനിത ലോകകപ്പിന്റെ രണ്ടാം പതിപ്പിനു മലേഷ്യയാണ് ആതിഥേയത്വം വഹിക്കുന്നത്. ആദ്യ പതിപ്പിൽ ഇന്ത്യയാണു ജേതാക്കാളായത്. ആദ്യമായാണ് മലേഷ്യ അണ്ടർ-19 വനിതാ ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത്. ടൂർണമെന്റ് ജനുവരി 18-ന് ആരംഭിക്കും. ഫെബ്രുവരി രണ്ടിനാണ് ഫൈനൽ. 16 ടീമുകളാണ് ലോകകപ്പിൽ പങ്കെടുക്കുക. നാലുവീതം ടീമുകളെവച്ച് നാലു ഗ്രൂപ്പുകളായി തിരിക്കും. 16 ദിവസം നീളുന്ന ടൂർണമെന്റിൽ ആകെ 41 മത്സരങ്ങളാണുണ്ടാകുക. നാലു വേദികളാണ് ലോകകപ്പിനായി സജ്ജമാക്കുന്നത്. ജനുവരി 13 മുതൽ 16 വരെ ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളും നിശ്ചയിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആദ്യമത്സരംജനുവരി 19-ന് വെസ്റ്റ് ഇൻഡീസിനെതിരേ. ഗ്രൂപ്പ് എ- ഇന്ത്യ, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, മലേഷ്യഗ്രൂപ്പ് ബി- ഇംഗ്ലണ്ട്, പാക്കിസ്ഥാൻ, അയർലൻഡ്, യുഎസ്എ.ഗ്രൂപ്പ് സി- ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ആഫ്രിക്കയിൽനിന്നുള്ള ക്വാളിഫയർ…
Read MoreDay: August 19, 2024
മൂന്നാം കപ്പിലും മുത്തമിട്ട് നെവർലൂസൻ
ലെവർകൂസൻ: 2024ൽ മൂന്നാം കപ്പിലും മുത്തമിട്ട് സാബി അലോൻസോയുടെ ബെയർ ലെവർകൂസൻ. കഴിഞ്ഞ സീസണിൽ ആഭ്യന്തര ലീഗുകളിൽ നടത്തിയ തോൽവി അറിയാതെയുള്ള കുതിപ്പിനു ലഭിച്ച നെവർലൂസൻ എന്ന ഇരട്ടപ്പേര് ഒരിക്കൽക്കൂടി ഉറപ്പിച്ചിരിക്കുകയാണ് ബെയർ ലെവർകൂസൻ. പെനാൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട മത്സരത്തിൽ 4-3ന് സ്റ്റുട്ഗാർട്ടിനെ തോൽപ്പിച്ച് ജർമൻ സൂപ്പർ കപ്പിൽ മുത്തമിട്ടു. 90 മിനിറ്റ് വരെ 2-2ന് സമനില പാലിച്ചതോടെയാണു ഷൂട്ടൗട്ടിലേക്കു നീണ്ടത്. പകുതിയിലേറെ സമയവും പത്തു പേരുമായാണു ലെവർകൂസൻ കളിച്ചത്. തോൽവി ഉറപ്പിച്ച ഘട്ടത്തിൽ കളി അവസാനത്തോടടുത്തപ്പോൾ തിരിച്ചടിച്ചാണു ലെവർകൂസൻ സമനില നേടിയത്. 88-ാം മിനിറ്റിൽ പാട്രിക് ഷിക്കിന്റെ ഗോളിലാണു സമനില. ബയേണ്‍ മ്യൂണിക്ക് ഇല്ലാത്ത സൂപ്പർകപ്പ് 12 വർഷത്തിനുശേഷം ആദ്യത്തേതാണ്. കഴിഞ്ഞ സീസണിൽ രണ്ട് ആഭ്യന്തര കപ്പുകൾ (ബുണ്ടസ് ലിഗ, ജർമൻ കപ്പ്) നേടിയ ലെവർകൂസൻ 11-ാം മിനിറ്റിൽ വിക്ടർ ബോണിഫേസിലൂടെ മുന്നിലെത്തി. നാലുമിനിറ്റിനുശേഷം എൻസോ…
Read Moreഷൂ കള്ളനെ പേടിച്ച് ബംഗളൂരു നഗരം..! ദൃശ്യങ്ങൾ പുറത്ത്
കള്ളനെ പേടിച്ച് ചെരിപ്പുകൾ വീടിനു പുറത്തുവയ്ക്കാൻ പറ്റാത്ത ഗതികേടിയായിരിക്കുകയാണു ബംഗളൂരു നഗരവാസികൾ. വീടിനു പുറത്ത് റാക്കുകളിൽ സൂക്ഷിക്കുന്ന വിലപിടിപ്പുള്ള ഷൂകളാണു കള്ളൻ മോഷ്ടിക്കുന്നത്. നിരവധിപ്പേരുടെ ഷൂകൾ അപ്രത്യക്ഷമായെങ്കിലും മോഷ്ടിക്കുന്നതാണെന്ന് ആദ്യം ആരും കരുതിയിരുന്നില്ല. ഒടുവിൽ ഷൂ കള്ളൻ കാമറയിൽ കുടുങ്ങിയപ്പോഴാണ് കവർച്ചയാണെന്ന് വ്യക്തമായത്. ഹൗസിംഗ് സൊസൈറ്റികളിൽനിന്നാണു പ്രധാനമായും ഷൂ മോഷ്ടിക്കുന്നത്. ഓരോ വീടിന്റെ മുന്നിലെത്തി അവിടെയുള്ള ചെരിപ്പുകൾക്കിടയിൽനിന്നു തനിക്ക് ഇഷ്ടപ്പെട്ട ഷൂ കള്ളൻ തെരഞ്ഞെടുക്കുന്നു. കാലിൽ ഇട്ട് പാകമാണോ എന്നു നോക്കി സമയമെടുത്താണ് മോഷണം. ഷൂ മോഷ്ടിക്കുന്ന കള്ളന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. മുഖംമൂടി ധരിച്ച് കള്ളൻ ഇടനാഴിയിലൂടെ അലസമായി നടന്നുനീങ്ങുന്നതും റാക്കുകളിൽ സൂക്ഷിച്ചിരിക്കുന്ന ചെരിപ്പുകളിൽ ഇഷ്ടപ്പെട്ട ഷൂ തെരഞ്ഞെടുക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. തുടർന്നു ഷൂ ചാക്കിലാക്കി സാവാധാനം നടന്നു മറയുന്നു. ഇടയ്ക്ക് ഇയാൾ കാമറയിലേക്കു നോക്കുന്നുമുണ്ട്. 1.1 ദശലക്ഷത്തിലധികം പേരാണ് ഇതിനകം…
Read Moreമകൻ ജാതി മാറി പ്രണയിച്ചു; അമ്മയെ കൂട്ടബലാത്സംഗം ചെയ്ത് പെൺകുട്ടിയുടെ വീട്ടുകാർ; കേസെടുക്കാൻ മടിച്ച് പോലീസ്
ധർമപുരി: മകൻ ജാതി മാറി പ്രണയിച്ചതിന് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു. തമിഴ്നാട്ടിലെ ധർമപുരി കീഴ്മൊരപ്പൂർ ഗ്രാമത്തിലാണ് സംഭവം. പെൺകുട്ടിയുടെ വീട്ടുകാരാണ് അതിക്രമം നടത്തിയത്. യുവാവും പെൺകുട്ടിയും ദീർഘകാലമായി പ്രണയത്തിലായിരുന്നു. എന്നാൽ രണ്ട് വ്യത്യസ്ത ജാതി ആയതിനാൽ പെൺകുട്ടിയുടെ വീട്ടുകാർ ഈ ബന്ധത്തെ എതിർത്തു. തുടർന്ന് വീട്ടുകാർ അറിയാതെ യുവാവും പെൺകുട്ടിയും ഒളിച്ചോടി വിവാഹം ചെയ്തു. സംഭവമറിഞ്ഞ് യുാവിന്റെ വീട്ടിലെത്തിയ പെൺകുട്ടിയുടെ വീട്ടുകാർ പിതാവിനെ മർദിച്ച് അവശനാക്കി. അക്രമം തടയാനെത്തിയ മാതാവിനെ വിവസ്ത്രയായി റോഡിലൂടെ വലിച്ചിഴച്ചു ഉൾക്കാട്ടിലേക്ക് കൊണ്ടെത്തിടച്ച് കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിന് ശേഷം യുവാവിന്റെ വീട്ടുകാർ പോലീസിൽ പരാതി നൽകിയെങ്കിലും ആദ്യം കേസെടുക്കാൻ അവർ തയാറായില്ല. പിന്നീടാണ് യുവതിയുടെ പിതാവിനെയും മാതാവിനെയും ഉൾപ്പെടുത്തി 20 പേർക്കെതിരെ പോലീസ് കേസെടുത്തത്. നിലവിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Read Moreപുന്നമടയിൽ മുഴങ്ങുമോ ആർപ്പോ വിളികൾ…. പവലിയൻ പൊളിച്ചു തുടങ്ങി; നെഹ്റുട്രോഫി നടന്നില്ലെങ്കിൽ കടത്തിൽ മുങ്ങിത്താഴും; ആശങ്കയിൽ ബോട്ട് ക്ലബുകൾ
കുമരകം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച നെഹ്റു ട്രോഫി വള്ളം നീണ്ടുപോകുന്ന സാഹചര്യത്തിൽ വള്ളംകളിക്കായി നിർമിച്ച പുന്നമടയിലെ താത്കാലിക പവലിയൻ പൊളിച്ചുതുടങ്ങി. ഫിനിഷിംഗ് പോയിന്റിലെ താത്കാലിക പവലിയന്റെ നിർമാണം ഏറെ പിന്നിട്ടപ്പോഴായിരുന്നു വള്ളംകളി മാറ്റിവച്ചെന്ന പ്രഖ്യാപനമുണ്ടായത്.പവലിയൻ നിർമിക്കാൻ കോഴിക്കോടുള്ള ഒരു ഏജൻസിക്കു 14 ലക്ഷം രൂപയ്ക്കാണു കരാർ നൽകിയിരുന്നത്. അവസാനഘട്ട മിനുക്കുപണികൾ ഒഴികെയെല്ലാം പുന്നമടയിൽ സജ്ജമാക്കിയിരുന്നു. ഒരാഴ്ചയിലധികമായി അതെല്ലാം അവിടെത്തന്നെ സൂക്ഷിക്കുകയായിരുന്നു.ഇനി വള്ളംകളി നടത്തിയാൽ ഇതേ ഏജൻസിക്കുതന്നെ കരാർ നൽകാനാണു സാധ്യതയെങ്കിലും നിലവിലുണ്ടായ നഷ്ടത്തിനു പരിഹാരം നൽകേണ്ടിവരും. ട്രാക്ക് തിരിച്ചറിയാൻ വെള്ളത്തിൽ ഉറപ്പിച്ച കുറ്റികളിൽ ഭൂരിഭാഗവും ബോട്ടുകൾ ഇടിച്ചു തകർന്നിട്ടുണ്ട്. നാലു ലക്ഷം രൂപയ്ക്കാണു ട്രാക്കിൽ കുറ്റികൾ ഉറപ്പിക്കാനും ദൂരദർശൻ കാമറകൾ സ്ഥാപിക്കാൻ തൂണുകളിൽ പ്ലാറ്റ്ഫോം നിർമിക്കാനും കരാർ നൽകിയിരുന്നത്. ഇതിൽ കാമറകൾ സ്ഥാപിക്കാനുള്ള പ്ലാറ്റ്ഫോമിന്റെ മുകൾഭാഗം മാത്രമേ നിർമിക്കാൻ ബാക്കിയുണ്ടായിരുന്നുള്ളൂ. അതിനാൽ ഇവർക്കും കരാർ പ്രകാരമുള്ള…
Read Moreവിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തി; രാത്രിയിൽ ബാൽക്കണിയിൽ നിന്നു വീണ് യുവാവിന് ദാരുണാന്ത്യം
കോട്ടയം: ഭരണങ്ങാനത്ത് ഫ്ലാറ്റിന് മുകളിൽനിന്നു വീണ് യുവാവിന് ദാരുണാന്ത്യം. മൂവാറ്റുപുഴ കോതമംഗലം സ്വദേശി അമ്പാടി സന്തോഷാണ് മരിച്ചത്. പുലർച്ചെ 12 .30 ആയിരുന്നു സംഭവം. വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി അഞ്ചംഗ സംഘത്തിനൊപ്പം മേരിഗിരി ജംഗ്ഷനിൽ ഫ്ലാറ്റിൽ മുറിയെടുത്തതായിരുന്നു യുവാവ്. മുകളിലത്തെ നിലയിലെ ബാൽക്കണിയിൽ സുഹൃത്തുക്കൾക്കൊപ്പം നില്‍ക്കവെ കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മേൽനടപടികൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടുനല്‍കും.
Read Moreരണ്ടുപേരും സഹോദരിമാരെപ്പോലെ! ഹണി റോസിനൊപ്പം മാളവികയും; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ
ഹണി റോസിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് മാളവിക മേനോൻ. ഇൻസ്റ്റഗ്രാമിലാണ് മാളവിക ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്. ഞങ്ങൾ കണ്ടുമുട്ടിയപ്പോൾ എന്നാണ് മാളവിക ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന കാപ്ഷൻ. ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്. രണ്ടുപേരും സഹോദരിമാരെ പോലെയുണ്ടെന്നാണ് ചിത്രത്തിന് താഴെ വന്ന ഒരു കമന്റ്. കേരളത്തിൽ ഏറ്റവും കൂടുതൽ കടകൾ ഉദ്ഘാടനം ചെയ്ത അവർ അവസാനം കണ്ടുമുട്ടുകയാണെന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്. സോഷ്യൽ മീഡിയയിലൂടെ നിരന്തമായി സൈബർ ആക്രമണം നേരിട്ട താരങ്ങളാണ് മാളവികയും ഹണി റോസും. മാളവിക പോസ്റ്റ് ചെയ്തിരിക്കുന്ന ഫോട്ടോകൾക്ക് താഴെ ഹണി റോസിന് പഠിക്കുകയാണോ എന്ന കമന്റുകളും എത്താറുണ്ടുണ്ടായിരുന്നു.
Read Moreസെപ്റ്റംബർ ആദ്യവാരത്തോടെ ഓണചന്തകൾക്ക് തുടക്കമാകും; ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യും; സപ്ലൈകോ
തിരുവനന്തപുരം: സെപ്റ്റംബർ ആദ്യവാരത്തോടെ ഓണചന്തകൾ തുടങ്ങുമെന്ന് സപ്ലൈകോ. എല്ലാ ജില്ലകളിലും ഓണചന്തകൾ ആരംഭിക്കും.13 ഇന അവശ്യസാധനങ്ങൾ ഓണചന്തകളിൽ ഉറപ്പാക്കാനാണ് സപ്ലൈകോയുടെ തീരുമാനം. ഓണചന്തയ്ക്കായുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയെന്നും ധനവകുപ്പിൽ നിന്ന് ലഭിച്ച 225 കോടി കൊണ്ട് ചന്തകൾ തുടങ്ങുമെന്നും സപ്ലൈകോ അറിയിച്ചു. അതേസമയം കൂടുതൽ തുക ധനവകുപ്പ് നൽകുമെന്ന് പ്രതീക്ഷയിലാണ് സപ്ലൈകോ. ചന്തകളിൽ സജീകരിക്കപ്പെടുന്ന പ്രത്യേക സ്റ്റാളുകളിലൂടെ ജൈവ പച്ചക്കറികൾ വിൽക്കും. മാവേലി സ്റ്റോറുകളിലും ആവശ്യത്തിന് സബ്സിഡി സാധനങ്ങൾ എത്തിക്കും. മഞ്ഞകാർഡുകാർക്കും അനാഥാലയങ്ങൾ വയോജനകേന്ദ്രങ്ങൾ തുടങ്ങിയ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യും. ആറുലക്ഷത്തോളം കിറ്റാണ് റേഷൻകടകളിലൂടെ ഇക്കൊല്ലം നൽകുന്നത്.
Read Moreമോടി അത്ര പോരാ…അഞ്ചു മന്ത്രിമന്ദിരങ്ങളിൽ അറ്റകുറ്റപ്പണിക്ക് അനുമതി; മൻമോഹൻ ബംഗ്ലാവിൽ താമസിക്കാൻ മന്ത്രിമാരില്ല; വാടക വീടുകളിൽ ചേക്കേറി മന്ത്രിമാർ
തിരുവനന്തപുരം: തൈക്കാട്, കവടിയാർ മേഖലയിലെ അഞ്ചു മന്ത്രിമന്ദിരങ്ങളിൽ അറ്റകുറ്റപ്പണിക്ക് അനുമതി നൽകി. ഉന്നത വിദ്യാഭ്യാസ മന്ത്രി താമസിക്കുന്ന സാനഡു, പൊതുവിദ്യാഭ്യാസമന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസ്, ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ തൈക്കാട് ഹൗസ്, മുൻ ഗതാഗത മന്ത്രി ആന്റണി രാജു ഉപയോഗിച്ചിരുന്ന മൻമോഹൻ ബംഗ്ലാവ്, കവടിയാർ ഹൗസ് തുടങ്ങിയ മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്കാണ് അനുമതി നൽകിയത്. ഇതിൽ രാജ്ഭവനു സമീപമുള്ള മൻമോഹൻ ബംഗ്ലാവിൽ താമസിക്കാൻ മന്ത്രിമാരിൽ പലരും തയാറാകുന്നില്ലല്ല. ഇതിനാൽ ഇത് പലപ്പോഴും ഒഴിഞ്ഞു കിടക്കുന്ന സാഹചര്യമുണ്ട്. ഏതാനും മന്ത്രിമന്ദിരങ്ങൾ ഒഴിഞ്ഞു കിടക്കുന്പോഴും മന്ത്രിമാർ പലരും വൻതുക മുടക്കി വാടക വീടുകളിലാണ് താമസിക്കുന്നത്. ആറു മാസത്തിനകം മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ പ്രാഥമികമായ തുകയും വകയിരുത്തിയിട്ടുണ്ട്. മറ്റു മന്ത്രിമന്ദിരങ്ങൾ നന്തൻകോടുള്ള ക്ലിഫ് ഹൗസ് കോന്പൗണ്ടിലും കന്റോണ്‍മെന്റ് ഹൗസ് കോന്പൗണ്ടിലും രാജ്ഭവനു സമീപത്തുമായാണ് സ്ഥിതി ചെയ്യുന്നത്.
Read Moreപരസ്യമായി പാര്‍ട്ടിക്കുള്ളിലെ ഭിന്നത; വീണാ ജോര്‍ജിന്റെ ഭര്‍ത്താവിനെതിരേ ആരോപണം ഉന്നയിച്ച സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് പാര്‍ട്ടിയുടെ താക്കീത്
പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവിനെതിരേ ആരോപണം ഉന്നയിച്ച സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് പാര്‍ട്ടിയുടെ താക്കീത്. കൊടുമണ്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായ കെ.കെ. ശ്രീധരനാണ് താക്കീത്. മന്ത്രിയുടെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ് ഇടപെട്ട് കിഫ്ബി റോഡ് നിര്‍മാണത്തില്‍ ഓടയുടെ ഗതി മാറ്റിമറിച്ചതായി ശ്രീധരന് മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പാര്‍ട്ടിക്കുള്ളിലെ ഭിന്നതയും പരസ്യമായി. കഴിഞ്ഞ ദിവസം നടന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിഷയം ചര്‍ച്ചയ്ക്കു വന്നത്. കൊടുമണ്‍ ഏരിയ സെക്രട്ടറി എ.എന്‍. സലീം ഉള്‍പ്പെടെയുള്ളവര്‍ ശ്രീധരനെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭൂരിഭാഗം പേരും ഇതിനോടു യോജിച്ചില്ല. പാര്‍ട്ടിയിലെ സീനിയര്‍ അംഗം കൂടിയായ ശ്രീധരന് ഉന്നയിച്ച വിഷയം ഗൗരവമുള്ളതാണെന്നും ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരേ നടപടി വേണ്ടെന്നും പരസ്യ പ്രസ്താവനയുടെ പേരില്‍ താക്കീത് ആകാമെന്നും ഭൂരിഭാഗം അംഗങ്ങളും പറഞ്ഞു. തുടര്‍ന്നാണ് വിഷയം അവസാനിപ്പിക്കാനും ഇനി പരസ്യ പ്രസ്താവനകള്‍…
Read More