പാലക്കാട്: പാര്‍ട്ടി ഫണ്ട് തിരിമറി കേസില്‍ കെടിഡിസി ചെയര്മാൻ പി.കെ. ശശിക്കെതിരേ സിപിഎം നടപടി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന പാര്‍ട്ടി ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണു നടപടി. ശശിയെ പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും നീക്കി. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിര്മാണഫണ്ടില് തിരിമറി നടത്തിയെന്നാണ് ആരോപണം. പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ആരോപണം സംബന്ധിച്ച് അന്വേഷിച്ചത്. പി.കെ. ശശി അധ്യക്ഷനായ യൂണിവേഴ്സല്‍ കോളജ് നിയമനത്തിലും ക്രമക്കേടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് വിവരം. ഇതോടെ പി.കെ. ശശിക്ക് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം മാത്രമായി.
Read MoreDay: August 19, 2024
സിമന്റ് ഉപയോഗിച്ച് നിർമിച്ച വ്യാജ വെളുത്തുള്ളി; വീഡിയോ വൈറലാകുന്നു
മഹാരാഷ്ട്രയിലെ അകോല ജില്ലയിൽ സിമൻ്റ് കൊണ്ട് നിർമ്മിച്ച വ്യാജ വെളുത്തുള്ളി കാണിക്കുന്ന ഒരു വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അടുക്കളയിലെ അവശ്യ സാധനങ്ങളുടെ വില കുതിച്ചുയർന്നതോടെ ചില കച്ചവടക്കാർ സാഹചര്യം മുതലെടുത്ത് സാധനങ്ങൾ വാങ്ങുന്നവർക്ക് വ്യാജ വെളുത്തുള്ളി വിറ്റു. അകോലയിലെ ബജോറിയ നഗറിൽ താമസിക്കുന്ന വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ സുഭാഷ് പാട്ടീലിന്റെ ഭാര്യ കൃത്രിമ വെളുത്തുള്ളി വിൽക്കുന്ന വഴിയോരക്കച്ചവടക്കാരനെ കൈയോടെ പിടിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. രാജ്യത്തുടനീളം വെളുത്തുള്ളിയുടെ വില കുതിച്ചുയരുമ്പോൾ പച്ചക്കറി മാർക്കറ്റുകളിൽ വ്യാജ വെളുത്തുള്ളി വിൽക്കുന്ന കേസുകൾ ഉയർന്നുവരുന്നുണ്ട്. देशभर में लहसुन के दाम फिलहाल आसमान छू रहे हैं। इस बीच एक हैरान करने वाला मामला सामने आया है, जहां महाराष्ट्र के अकोला में कुछ फेरीवाले नागरिकों को सीमेंट से बना…
Read Moreഇന്ത്യൻ റെയിൽവേയ്ക്ക് നന്ദി പറഞ്ഞ് ഒരു റഷ്യക്കാരി; വൈറലായി വീഡിയോ
റഷ്യയിൽ നിന്നെത്തി ഇന്ത്യയെ കുറിച്ച് അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന കണ്ടന്റ് ക്രിയേറ്ററാണ് മരിയ. ഇവരുടെ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ കാഴ്ചക്കാർ ഏറെയാണ്. ഇത്തരത്തിൽ പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നതും. ഇന്ത്യയിലെ ലോക്കൽ ട്രെയിനിൽ മരിയ നടത്തുന്ന ഒരു യാത്രയാണ് ഈ വീഡിയോയിൽ കാണുന്നത്. മരിയ ധരിച്ചിരിക്കുന്നത് ഇന്ത്യക്കാരായ യുവതികൾ ധരിക്കുന്നത് പോലുള്ള വസ്ത്രമാണ്. ആദ്യത്തെ ക്ലിപ്പ് മാഹിം റെയിൽവേ സ്റ്റേഷനിൽ നിന്നുള്ളതാണ്. ഈ ദൃശ്യങ്ങളിൽ ട്രെയിനിൽ കയറാൻ തയ്യാറായി നിൽക്കുന്ന മരിയയെ കാണാം. തുടർന്ന് കാണിക്കുന്നത് ട്രെയിനിന്റെ അകത്തുനിന്നുള്ള കാഴ്ചയാണ്. യാത്രക്കാരോട് മരിയ സംസാരിക്കുവാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. സ്ത്രീകൾക്ക് മാത്രമായി ട്രെയിനിലുള്ള ലേഡീസ് കോച്ചിനെ കുറിച്ച് മരിയ പറയുന്നുണ്ട്. എന്നാൽ ജനറൽ കോച്ചിലാണ് അവർ യാത്ര ചെയ്തത്. ഇന്ത്യൻ റെയിൽവേയോട് സ്ത്രീകളുടെ സുരക്ഷയെ കുറിച്ച് ശ്രദ്ധിക്കുന്നതിന് അവൾ നന്ദി…
Read More‘മുതുമുതുമുത്തശ്ശി’ ഒരു നൂറ്റാണ്ട് മുമ്പ് ധരിച്ച വിവാഹവസ്ത്രം കാണാനെത്തി കുടുംബം
ഒരു നൂറ്റാണ്ടിന് മുമ്പായി മുതുമുതുമുത്തശ്ശി ധരിച്ചിരുന്ന വിവാഹ വസ്ത്രം വീണ്ടും കണ്ട് കുടുംബം. ജെന്നിഫർ സ്ലേറ്റർ എന്ന 77 കാരി തന്റെ മകൾക്കും എട്ട് വയസുള്ള ഇളയ രണ്ട് പേരക്കുട്ടികൾക്കുമൊപ്പമാണ് ഈ വസ്ത്രം കാണാനെത്തിയത്. സ്ലേറ്ററിൻ്റെ മുത്തശ്ശി ലില്ലി കാത്ത്കാർട്ട് 1910 -ൽ അവരുടെ വിവാഹത്തിന് ധരിച്ച വസ്ത്രം ലീഡ്സ് ഡിസ്കവറി സെൻ്ററിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്ത്രീകളുടെ വോട്ടവകാശത്തിന് വേണ്ടി വളരെ സജീവമായി പ്രവർത്തിച്ചിരുന്നയാളാണ് ലില്ലി കാത്ത്കാർട്ട്. ക്വാറി മൗണ്ട് സ്കൂളിൽ അധ്യാപികയായിരുന്ന ലില്ലി അവിടെ തന്നെയാണ് പഠിച്ചതും. 1905 -ൽ ഡാർലിംഗ്ടൺ ട്രെയിനിംഗ് കോളേജിലാണ് അവർ അധ്യാപന പരിശീലനം നേടിയത്. 1910 സെപ്റ്റംബർ 10 -ന്, 26 -ാമത്തെ വയസ്സിലാണ്, ലീഡ്സിലെ ബസ്ലിംഗ്തോർപ്പ് ചർച്ചിൽ വെച്ച് അവർ വിവാഹിതയാവുന്നത്. ഭർത്താവ് ചാൾസ്. വിവാഹ ദിവസം ഫോട്ടോഗ്രാഫർ വരാത്തതിനാൽ മുത്തശ്ശി വിവാഹവസ്ത്രം ധരിച്ച് ഒരുങ്ങിയിരുന്ന ചിത്രമോ ഒന്നും മക്കളോ…
Read Moreകോൽക്കത്ത ബലാത്സംഗ കൊല: മൃതദേഹം ധൃതിയിൽ സംസ്കരിച്ചെന്ന് വനിതാ ഡോക്ടറുടെ പിതാവ്
കോൽക്കത്ത: കോൽക്കത്തയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ 31കാരിയായ ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി അച്ഛൻ. മകളുടെ മൃതദേഹം ധൃതിപിടിച്ച് സംസ്കരിച്ചതിൽ സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കക്രെമറ്റോറിയത്തിൽ മൂന്നു മൃതദേഹങ്ങൾ ദഹിപ്പിക്കാൻ എത്തിച്ചിരുന്നു. എന്നാൽ, അവസാനമെത്തിച്ച മകളുടെ മൃതദേഹം ആദ്യംതന്നെ ദഹിപ്പിക്കുകയായിരുന്നു. വിഷയം കൈകാര്യം ചെയ്ത മുഖ്യമന്ത്രി മമത ബാനർജിയുടെ രീതിയിൽ താൻ അതൃപ്തനാണ്. അതിനാലാണ് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം നിരസിച്ചത്. നിലവിൽ സിബിഐ നടത്തിവരുന്ന അന്വേഷണത്തിലും തനിക്കു വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. മകളുടെ കൊലയാളികളെയെല്ലാം നിയമത്തിനുമുന്നിൽ കൊണ്ടുവന്നാൽ മാത്രമേ സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം സ്വീകരിക്കുകയുള്ളൂവെന്ന് വനിതാഡോക്ടറുടെ അമ്മയും പറഞ്ഞു.
Read Moreവയനാട് ദുരന്തബാധിത മേഖലയിലെ വായ്പ: ബാങ്കേഴ്സ് സമിതി അവലോകന യോഗം ഇന്ന്
തിരുവനന്തപുരം: വയനാട് ദുരന്ത ബാധിത മേഖലയിൽ വായ്പകൾ എഴുതിത്തള്ളുമോ? അതോ ആറുമാസത്തേയ്ക്കു മോറട്ടോറിയം പ്രഖ്യാപിക്കുമോ? വയനാട് ദുരന്ത മേഖലയിലെ വായ്പകളുടെ കാര്യം തീരുമാനിക്കാൻ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ അടിയന്തര യോഗം ഇന്നു തിരുവനന്തപുരത്തു ചേരും. രാവിലെ 10.30നു ചേരുന്ന എസ്എൽബിസി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ പങ്കെടുക്കും. വയനാട് ദുരന്ത മേഖലയിൽ അടിയന്തര ധനസഹായമായി സർക്കാർ നൽകിയ 10,000 രൂപയിൽ നിന്ന് ഒരു ബാങ്ക് വായ്പ തിരിച്ചു പിടിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തുടർ നടപടി ചർച്ച ചെയ്യാൻ സംസ്ഥാനതല ബാങ്കേഴ്സ് അവലോകന സമിതി യോഗം വിളിച്ചു ചേർക്കുന്നത്. ഇതു സംബന്ധിച്ച് പരാതി പരിശോധിക്കാൻ വയനാട് ജില്ലാ കളക്ടർക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. ദുരിതാശ്വാസ നിധിയിൽനിന്നു വിതരണം ചെയ്ത തുക പിടിച്ച ബാങ്കിന്റെ നടപടി റദ്ദാക്കി പണം തിരിച്ചു കൊടുക്കാൻ ആവശ്യമായ നടപടിയും സ്വീകരിക്കും. ഇക്കാര്യവും…
Read Moreമുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം: ഇനിയും കണ്ടെത്താനുള്ളത് 119 പേരെ
കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇനി കണ്ടെത്താനുള്ളത് 119 പേരെയെന്ന് ഔദ്യോഗിക കണക്കുകൾ. ഡിഎൻഎ പരിശോധനാ ഫലം കിട്ടിയതോടെയാണു കാണാതായവരെ സംബന്ധിച്ച കണക്കുകളിൽ വ്യക്തത വന്നിരിക്കുന്നത്. സർക്കാർ കണക്കുകൾ പ്രകാരം, കാണാതായവരുടെ പട്ടികയിൽ നേരത്തേ 128 പേരാണ് ഉണ്ടായിരുന്നത്. ഡിഎൻഎ പരിശോധനയിലൂടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനൊപ്പം കാണാതായവരുടെ പട്ടിക പുതുക്കാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 14 വരെ 401 ഡിഎൻഎ പരിശോധനകളാണു നടത്തിയത്.
Read More