കായംകുളം: ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ വീടിനുള്ളില്‍ അതിക്രമിച്ചുകയറി ഒളിച്ചിരുന്നശേഷം കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് ഉപദ്രവിക്കുകയും ആഭരണങ്ങളും മൊബൈല്‍ ഫോണും അപഹരിക്കുക യും ചെയ്ത പ്രതി പിടിയില്‍. കായംകുളം കണ്ടല്ലൂര്തെക്ക് കാട്ടുപുരയ്ക്കല് സുധാലയത്തില്‍ ധനീഷ് (29) ആണ് കനകക്കുന്ന് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം രാത്രിയിലാ യിരുന്നു സംഭവം. വയോധിക അറിയാതെ അകത്തുകയറി ഒളിച്ചിരുന്ന ഇയാള്‍ രാത്രിയില്‍ വയോധികയെ മുളകുപൊടി എറിഞ്ഞ് ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. തുടര്‍ന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണവും മൊബൈല്‍ ഫോണും പിടിച്ചുവാങ്ങിയ ശേഷം വയോധികയെ വീട്ടിനുള്ളിലാക്കി വാതില്‍ പൂട്ടിയ ശേഷം മുങ്ങുകയായിരുന്നു. കതകുകള്‍ തുറക്കാത്തതിനെത്തുടര്‍ന്ന് പരിസരവാസികള്‍ പോലീസിനെ വിവരം അറിയിക്കുകയും പോലീസെത്തി കതകു തുറന്നു വയോധികയെ രക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് ആക്രമണ സംഭവം സംബന്ധിച്ച് വയോധിക പോലീസിനു മൊഴി നല്‍കിയത്. പിടിയിലായ പ്രതി മുമ്പു പോലീസിനെ ആക്രമിച്ച കേസിലും പ്രതിയാണെന്ന് കനകക്കുന്ന് പോലീസ് പറഞ്ഞു.
Read MoreDay: August 26, 2024
ഏഴ് സൂര്യന്മാരുള്ള ആകാശം! വൈറൽ വീഡിയോയ്ക്ക് പിന്നിലെ സത്യമിങ്ങനെ…
രാവിലെ ഉണരുമ്പോൾ മിക്ക ദിവസങ്ങളിലും നിങ്ങളെ സ്വാഗതം ചെയ്യുന്നത് ആകാശത്ത് ജ്വലിക്കുന്ന അഗ്നിഗോളമായ സൂര്യനാണ്. എന്നാൽ ഒന്നോ രണ്ടോ അല്ല ഏഴ് സൂര്യന്മാരെ ആകാശത്ത് കണ്ടാൽ എന്തായിരിക്കും അവസ്ഥ. തെക്ക്-പടിഞ്ഞാറൻ ചൈനയിലെ സിചുവാൻ ചെങ്ഡുവിലാണ് വിചിത്രമായ സംഭവം രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ആശുപത്രിയുടെ പതിനൊന്നാം നിലയിൽ നിന്ന് മിസ് വാങ് എന്ന സ്ത്രീ ഏഴ് സൂര്യന്മാരുടെ ചിത്രം പകർത്തിയതെന്നാണ് റിപ്പോർട്ട്. അസാധാരണമായ ദൃശ്യങ്ങൾ ആകാശത്ത് തുടർച്ചയായി ഏഴ് സൂര്യന്മാരെ കാണിച്ചു, ഓരോന്നും വ്യത്യസ്ത തീവ്രതയോടെ കത്തി ജ്വലിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം ഈ പ്രതിഭാസം വെറും 60 സെക്കൻഡ് നീണ്ടുനിൽക്കുകയും മനോഹരമായി കാണപ്പെടുകയും ചെയ്തു. ഈ വിചിത്രമായ സംഭവം ഒരു കോസ്മിക് പ്രതിഭാസമല്ല, മറിച്ച് ഒരു ഒപ്റ്റിക്കൽ മിഥ്യയായിരുന്നു. ആശുപത്രി വിൻഡോയിലെ ഓരോ ഗ്ലാസ് പാളിയിലൂടെയും പ്രകാശത്തിന്റെ അപവർത്തനം കാരണം ദൃശ്യങ്ങൾ ഏഴ് സൂര്യന്മാരെ കാണിച്ചു. സൂര്യന്റെ ഈ വെർച്വൽ…
Read Moreതന്റേയും ‘അമ്മ’യുടേയും പേര് കളങ്കപ്പെടുത്തലാണ് ലക്ഷ്യം: ആരോപണത്തിന് പിന്നിൽ അജണ്ട; രേവതി സമ്പത്തിനെതിരേ ഡിജിപിക്ക് പരാതി നൽകി സിദ്ദിഖ്
കൊച്ചി: ലൈംഗിക ആരോപണം ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ പരാതിയുമായി നടൻ സിദ്ദിഖ്. തടി തനിക്കെതിരേ ആരോപണം ഉന്നയിക്കുന്നതിനു പിന്നിൽ അജണ്ടയുണ്ടെന്ന് കാട്ടി ഡിജിപിക്കാണ് പരാതി നൽകിയത്. യുവതി വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ആരോപണം ഉന്നയിക്കുന്നുവെന്നും പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. ഒരു ഘട്ടത്തിൽ തന്നെ പോക്സോ കേസിൽ ഉൾപ്പെടുത്താൻ മാധ്യമങ്ങൾ ഇവർ ശ്രമം നടത്തിയിരുന്നു എന്നും സിദ്ദിഖ് ആരോപിച്ചു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ഡിജിപിയ്ക്ക് നൽകിയ പരാതിയിൽ സിദ്ദിഖ് പറയുന്നു. രേവതി സമ്പത്തിന്റെ ആരോപണത്തിന് പിന്നാലെ സിദ്ദിഖിന് താര സംഘടന അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജി വയ്ക്കേണ്ടി വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇവർക്കെതിരേ പരാതിയുമായി താരം രംഗത്തെത്തിയത്. തന്റേയും ‘അമ്മ’യുടേയും പേര് കളങ്കപ്പെടുത്തലാണ് ലക്ഷ്യമെന്നും വ്യാജ പ്രചാരണത്തിന് വേണ്ടി ചിലർ രേവതി സമ്പത്തിനെ ഉപയോഗിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreസിനിമാ കോണ്‍ക്ലേവിനുള്ള നയരൂപീകരണസമിതിയില്‍ ആരോപണവിധേയനായ മുകേഷും; സമിതിയിൽ മഞ്ജു വാര്യരും, ബി. ഉണ്ണികൃഷ്ണനും
തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ വിളിച്ച കോണ്‍ക്ലേവിലെ നയരൂപീകരണസമിതിയില്‍ ആരോപണവിധേയനായ മുകേഷും. ഷാജി.എൻ.കരുൺ ചെയർമാനായ പത്തംഗ സമിതിയാണ് നയരൂപീകരണത്തിനായി രൂപീകരിച്ചത്. സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണിയാണ് കൺവീനർ. മുകേഷിന് പുറമെ മഞ്ജു വാര്യർ, ബി. ഉണ്ണികൃഷ്ണൻ, പത്മപ്രിയ, രാജീവ് രവി, നിഖില വിമൽ, സന്തോഷ് കുരുവിള, സി. അജോയ് എന്നിവരാണ് മറ്റു അംഗങ്ങൾ. മുകേഷിനെതിരേ ഗുരുതര ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ എംഎൽഎ സമിതിയിൽ അംഗമായിരിക്കുന്നതിനെതിരേ വിമർശനമുയരുന്നുണ്ട്. കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫാണ് മുകേഷിനെതിരേ ആദ്യം ആരോപണം ഉന്നയിച്ചത്. വർഷങ്ങൾക്ക് മുന്‍പ് ടെലിവിഷന്‍ പരിപാടിക്കായി ചെന്നൈയിലെ ഹോട്ടലിൽ താമസിക്കുമ്പോൾ മുകേഷ് പലതവണ ഫോണില്‍ വിളിച്ച് മുറിയിലേക്ക് വരാന്‍ നിര്‍ബന്ധിച്ചെന്നായിരുന്നു ആരോപണം. എന്നാൽ ഇത് നിഷേധിച്ചുകൊണ്ട് മുകേഷ് രംഗത്തെത്തിയിരുന്നു. അമ്മയിൽ അംഗത്വം വേണമെങ്കിൽ കിടക്ക പങ്കിടണമെന്ന് മുകേഷ് ആവശ്യപ്പെട്ട് നടി മിനു മുനീർ ഇന്ന് വെളിപ്പെടുത്തിയിരുന്നു.…
Read Moreജർമനിയിലെ കത്തിയാക്രമണം: സിറിയൻ അഭയാർഥി കീഴടങ്ങി
ബെർലിൻ: ജർമനിയിലെ സോളിങ്ങൻ നഗരത്തിൽ മൂന്നു പേർ കൊല്ലപ്പെട്ട കത്തിയാക്രമണത്തിൽ ഇരുപത്താറുകാരനായ സിറിയൻ വംശജൻ പോലീസിനു കീഴടങ്ങി കുറ്റം സമ്മതിച്ചു. നേരത്തേ മറ്റു രണ്ടു പേർകൂടി അറസ്റ്റിലായിരുന്നു. വെള്ളിയാഴ്ച രാത്രിയുണ്ടായ സംഭവം ഭീകരാക്രമണമാണെന്നു ജർമൻ വൃത്തങ്ങൾ വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെങ്കിലും അക്രമിയുമായി സംഘടനയ്ക്കുള്ള ബന്ധം വ്യക്തമാക്കിയിട്ടില്ല. പടിഞ്ഞാറൻ ജർമനിയിലെ സോളിങ്ങൻ നഗരം സ്ഥാപിതമായതിന്റെ 650-ാം വാർഷികാഘോഷം നടക്കുന്നതിനിടെയാണു കത്തിയാക്രമണം ഉണ്ടായത്. പരിക്കേറ്റ എട്ടു പേരിൽ നാലു പേരുടെ നില ഗുരുതരമാണ്. കുറ്റം സമ്മതിച്ച സിറിയൻ അഭയാർഥി 2022 ഡിസംബറിലാണു ജർമനിയിലെത്തിയത്. ആക്രമണസ്ഥലത്തുനിന്ന് 300 മീറ്റർ അകലെയുള്ള അഭയാർഥി ക്യാന്പിൽ ഇയാൾ താമസിച്ചിരുന്നതായി സൂചനയുണ്ട്. ആക്രമണത്തെക്കുറിച്ച് മുന്നറിവുണ്ടായിരുന്ന പതിനഞ്ചുകാരനും മറ്റൊരാളുമാണു നേരത്തേ അറസ്റ്റിലായത്.
Read Moreനിന്നെ ബിഗ് സ്ക്രീനില്‍ കാണാം! സുഹൃത്തുക്കള്‍ ഇങ്ങനെ എഴുതിയിട്ടുള്ള ഓട്ടോഗ്രോഫ് ഇപ്പോഴും എടുത്തു വച്ചിട്ടുണ്ട്; ഭാവന
യഥാർഥ പേര് കാർത്തിക ബാലചന്ദ്രന് എന്നാണെങ്കിലും സിനിമയില്‍ ഒരുപാടു കാർത്തികമാർ ഉള്ളതിനാല്‍ ആ പേര് മാറ്റുകയായിരുന്നു. എനിക്ക് ഇഷ്ടമുള്ള രണ്ട് മൂന്ന് പേര് എഴുതിക്കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നത് കമല്‍സാർ തന്നെയാണ്. അങ്ങനെ എഴുതിക്കൊടുത്തതില്‍ എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു പേരാണ് ഭാവന. ഗായത്രി, മൃദുല എന്നിവയൊക്കെയാണ് അന്ന് എഴുതിക്കൊടുത്തത്. ഇന്നാണെങ്കില്‍ വേറെ കുറേക്കൂടി വെറൈറ്റി പേരുകള്‍ പറഞ്ഞേനെ. നമ്മളിന്റെ റൈറ്റർ കലവൂർ രവിയേട്ടന് വഴിയാണ് നമ്മളിലേക്ക് അവസരം ലഭിക്കുന്നത്. ചെറിയ കുട്ടി ആയിരിക്കുമ്പോള്‍ തന്നെ എനിക്ക് സിനിമ വലിയ ഇഷ്ടമാണ്. പഠന കാലത്ത് എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റി രംഗത്തും വലിയ ആക്ടീവായിരുന്നു. പിന്നെ അച്ഛന് ചെറിയ സിനിമാ കണക്ഷനും ഉണ്ടെന്ന് അറിയാവുന്നത് കൊണ്ടായിരിക്കാം ഞാന്‍ എന്തായാലും സിനിമ നടിയാകുമെന്ന് കൂട്ടുകാരുമൊക്കെ പറയുമായിരുന്നു. നിന്നെ ഒരു നടിയായി കാണണം, നിന്നെ ബിഗ് സ്ക്രീനില്‍ കാണാം എന്നൊക്കെ പത്താംക്ലാസിലെ സുഹൃത്തുക്കള്‍ എഴുതിയിട്ടുള്ള ഓട്ടോഗ്രോഫ്…
Read Moreബഹിരാകാശ സ്റ്റേഷനിൽ കുടുങ്ങിയ സുനിതയുടെ മടക്കം ഫെബ്രുവരിയിൽ
ഹൂസ്റ്റൺ: അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിൽ കുടുങ്ങിയ ബുച്ച് വിൽമറും ഇന്ത്യൻ വംശജ സുനിത വില്യംസും ഭൂമിയിൽ മടങ്ങിയെത്താൻ അടുത്തവർഷം ഫെബ്രുവരി വരെ കാത്തിരിക്കണം. ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിൽ പോയ ഇരുവരെയും സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകത്തിലായിരിക്കും മടക്കിയെത്തിക്കുകയെന്ന് യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ മേധാവി ബിൽ നെൽസൺ അറിയിച്ചു. ബോയിംഗ് കന്പനി വികസിപ്പിച്ച സ്റ്റാർലൈനർ പേടകത്തിൽ മനുഷ്യനെ കയറ്റിയ ആദ്യ യാത്രയിലാണ് സുനിതയും വിൽമറും ജൂൺ അഞ്ചിനു ബഹിരാകാശ സ്റ്റേഷനിലെത്തിയത്. എട്ടു ദിവസത്തെ ദൗത്യമാണ് ഉദ്ദേശിച്ചതെങ്കിലും സ്റ്റാർലൈനർ പേടകത്തിനു തകരാറുണ്ടായതോടെ ഇരുവരും സ്റ്റേഷനിൽ കുടുങ്ങുകയായിരുന്നു. ബോയിംഗും നാസയും മാസങ്ങൾ പരിശ്രമിച്ചിട്ടും തകരാർ പരിഹരിക്കാനായിട്ടില്ല. ആളില്ലാതെ പേടകത്തെ ഭൂമിയിൽ തിരിച്ചെത്തിക്കാനാണു തീരുമാനം. സുനിതയെയും വിൽമറിനെയും സ്പേസ് എക്സ് കന്പനിയുടെ പേടകത്തിൽ ഫെബ്രുവരിയിലും മടക്കിയെത്തിക്കും. നാസ ബഹിരാകാശ ദൗത്യങ്ങൾക്കായി ബോയിംഗുമായും സ്പേസ് എക്സുമായും കരാറുണ്ടാക്കിയിട്ടുണ്ട്. സ്പേസ് എക്സ് ഒന്‍പതു തവണ…
Read Moreകുറ്റകൃത്യങ്ങൾക്കു ടെലഗ്രാം ഉപയോഗപ്പെടുത്തുന്നു; ടെലഗ്രാം മേധാവി പവേൽ ദുറോവിനെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തു
പാരീസ്: മെസേജിംഗ് ആപ്പായ ടെലഗ്രാമിന്റെ സിഇഒ പവേൽ ദുറോവിനെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ വിമാനത്തിൽ വടക്കൻ പാരീസിലെ ലെ ബൂർഷെ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കുറ്റകൃത്യങ്ങൾക്കു ടെലഗ്രാം ഉപയോഗപ്പെടുത്തുന്നതു തടയാൻ നടപടികൾ സ്വീകരിച്ചില്ലെന്ന കേസിലെ വാറന്റിലാണ് അറസ്റ്റെന്നു ഫ്രഞ്ച് വൃത്തങ്ങൾ അറിയിച്ചു. ദുറോവിന്റെ അറസ്റ്റിൽ റഷ്യ പ്രതിഷേധം പ്രകടിപ്പിച്ചു. മുപ്പത്തൊന്പതുകാരനും ശതകോടീശ്വരനുമായ ദുറോവ് റഷ്യയിലാണു ജനിച്ചതെങ്കിലും ദുബായിലാണു താമസം. ഫ്രാൻസിലും യുഎഇയിലും പൗരത്വമുണ്ട്. റഷ്യയിലും സോവ്യറ്റ് രാജ്യങ്ങളിലും പ്രചാരമുള്ള ടെലഗ്രാം ആപ്പ് 2013ലാണ് അദ്ദേഹം തുടങ്ങിയത്. ദുറോവിന്റെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ പ്രതിപക്ഷം ഉപയോഗിക്കുന്നതായി റഷ്യ ആരോപിച്ചിരുന്നു. ഇതിൽ നടപടി എടുക്കണമെന്ന ആവശ്യം നിരസിച്ചതിനു പിന്നാലെ 2014ൽ അദ്ദേഹം റഷ്യ വിട്ടു. ഉപയോക്താക്കളുടെ വിവരങ്ങൾ കൈമാറാതിരുന്നതിനെത്തുടർന്ന് റഷ്യൻ സർക്കാർ 2018ൽ ടെലഗ്രാം നിരോധിച്ചു. 2021ലാണ് പിന്നീട് പ്രവർത്തനാനുമതി ലഭിച്ചത്. ദുറോവിനെ അറസ്റ്റ് ചെയ്യാനുള്ള കാരണം വിശദീകരിക്കണമെന്നും…
Read Moreഅമ്മയുടെ നിര്‍ണായക എക്സിക്യൂട്ടീവ് യോഗം വൈകും; സിനിമാരംഗത്ത് കടുത്ത അനിശ്ചിതത്വം
കൊച്ചി: നടിയുടെ ലൈംഗികപീഡന ആരോപണത്തിനു പിന്നാലെ താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും നടന് സിദ്ദിഖ് രാജിവച്ചതോടെ പുതിയ ജനറല്‍ സെക്രട്ടറിയെ കണ്ടെത്തുന്നതിനായുള്ള നിര്‍ണായക എക്സിക്യൂട്ടീവ് യോഗം വൈകും. 17 അംഗ എക്സിക്യൂട്ടീവ് യോഗം നാളെ കൊച്ചിയില്‍ ചേരാനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് നേരിട്ട് പങ്കെടുക്കാന്‍ അസൗകര്യം ഉള്ളതിനാലാണ് യോഗം മാറ്റിവച്ചത്. അദ്ദേഹം ഇപ്പോള്‍ ചെന്നൈയിലാണ്. പുതിയ തീയതി ഉടന്‍ അറിയിക്കും. ഈ ആഴ്ചയില്‍ തന്നെ യോഗം നടക്കുമെന്നാണ് സൂചന. നിലവില്‍ ജോയിന്‍ സെക്രട്ടറി ബാബു രാജിനാണ് താത്കാലിക ചുമതല നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചതോടെ പൂര്‍ണമായും നിയമ വഴിയില്‍ നീങ്ങാനാണ് സംഘടനയുടെ തീരുമാനം. ജനറല്‍ ബോഡി വിളിച്ചുചേര്‍ക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. സിനിമാ ചിത്രീകരണം പൂര്‍ത്തിയാക്കി സിദ്ദിഖ് ഊട്ടിയില്‍ നിന്ന് ഇന്ന് കൊച്ചിയില്‍ മടങ്ങി എത്തുമെന്നാണ് വിവരം. സിദ്ദിഖിന്റെ രാജി ജനറല്‍…
Read Moreരണ്ട് ദിവസം ചില്ല് ചെയ്യാം; താരത്തിന്റെ അറിവോടെ നിരവധി ആളുകൾ വിളിച്ചു; വെളിപ്പെടുത്തലുമായി ജൂനിയർ ആർട്ടിസ്റ്റ്
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരേ ഗുരുതര ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ് രംഗത്ത്. ഷൈൻ ടോം ചാക്കോയുടെ നിർദേശ പ്രകാരം നിരവധി ആളുകൾ തന്നെ വിളിച്ചെന്ന് ആരോപിച്ചാണ് യുവതിയുടെ വെളിപ്പെടുത്തൽ. സിനിമയിൽ അഭിനയിക്കാൻ ചാൻസുണ്ടെന്ന് പറഞ്ഞ് കൊച്ചിയിലുള്ള നിരവധി പേർ ഫോണിൽ ബന്ധപ്പെട്ടുവെന്ന് യുവതി പറഞ്ഞു. രണ്ട് ദിവസം ഷൈൻ ടോം ചാക്കോയുടെ ഒപ്പം ചില്ല് ചെയ്യാമെന്ന് പറഞ്ഞാണ് താരത്തിന്റെ അറിവോടെ തന്നെ വിളിച്ചെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പുരുഷന്മാരെ മാത്രം ഉദ്ദേശിച്ചാകണമെന്നില്ലെന്ന് കഴിഞ്ഞ ദിവസം ഷൈൻ പറഞ്ഞിരുന്നു. വനിത സംവിധായകരും നടിമാരും ആണുങ്ങളുടെ മെക്കിട്ട് കയറുകയാണെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം.
Read More