മുംബൈ: ഐഎസ്എൽ ഫുട്ബോൾ 2024-25 സീസണ് സെപ്റ്റംബർ 13ന് ആരംഭിക്കും. ഡിസംബർ വരെയുള്ള മത്സരക്രമമാണ് പ്രസിദ്ധീകരിച്ചത്. മോഹൻ ബാഗൻ സൂപ്പർ ജയന്റും മുംബൈ സിറ്റിയും തമ്മിലാണ് ഉദ്ഘാടന മത്സരം. രാത്രി 7.30ന് നടക്കുന്ന മത്സരത്തിന് സാൾട്ട് ലേക്ക് സ്റ്റേഡിയം ആതിഥേയത്വം വഹിക്കും. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം പഞ്ചാബ് എഫ്സിക്കെതിരേ 15ന് രാത്രി 7.30ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. രണ്ടാം മത്സരം 22ന് ഈസ്റ്റ് ബംഗാളിനെതിരേ കൊച്ചിയിൽ. 29ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് (എവേ), ഒക്ടോബർ മൂന്നിന് ഒഡീഷ എഫ്സി (എവേ), ഒക്ടോബർ 20 മുഹമ്മദൻസ് സ്പോർട്സ് ക്ലബ് (എവേ), 25ന് ബംഗളൂരു എഫ്സി (ഹോം), നവംബർ മൂന്ന് മുംബൈ സിറ്റി (എവേ), ഏഴ് ഹൈദരാബാദ് (ഹോം), 24ന് ചെന്നൈയിൻ എഫ്സി (ഹോം), 28ന് എഫ്സി ഗോവ (ഹോം), ഡിസംബർ ഏഴ് ബംഗളൂരു എഫ്സി…
Read MoreDay: August 26, 2024
‘നോ പറയാൻ പഠിച്ചാൽ ഒരു ചതിയിലും പോയി ചാടില്ല, സൂക്ഷിക്കേണ്ടത് അവനവന്റെ ഉത്തരവാദിത്തമാണ്’; നിഷ സാരംഗ്
ചൂഷണത്തിനായി വരുന്നവരുടെ അടുത്ത് നോ പറയാൻ പഠിച്ചാൽ ഒരു ചതിയിലും ഒരു അബദ്ധത്തിലും പോയി പെടില്ലെന്ന് നടി നിഷ സാരംഗ്. ചതിക്കുഴികളിൽ പോയി ചാടാതെ സൂക്ഷിക്കേണ്ടത് അവനവന്റെ ഉത്തരവാദിത്തമാണെന്നും നിഷ പറഞ്ഞു. ‘നോ പറയാൻ പഠിച്ചാൽ നമ്മൾ ഒരു ചതിയിലും അബദ്ധത്തിലും പോയി ചാടില്ല. ചാടി കഴിഞ്ഞിട്ട് മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ചാടാതെ നോക്കേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്തമാണ്. നോ പറഞ്ഞാൽ അവസരങ്ങൾ ഒഴിവാകുമെങ്കിൽ പോകട്ടെ. അതിനെ അതിന്റെ വഴിക്ക് വിടുക. നമുക്ക് ജീവിക്കണം, നമ്മൾ തൊഴിലിനു വേണ്ടി അപേക്ഷിച്ചു, അവർ നമ്മളോട് വേറെ കാര്യങ്ങൾ പറഞ്ഞു, നമുക്ക് താൽപര്യമില്ലെങ്കിൽ നമ്മൾ അപ്പൊ തന്നെ നോ പറഞ്ഞേക്കണം. നമ്മൾ വേറെ ജോലി അന്വേഷിച്ചു പോകണം, ലോകത്താണോ ജോലി ഇല്ലാത്തത്. പത്തു വീട്ടിൽ പാർട്ട് ടൈം ജോലിക്ക് പോയിട്ടാണെങ്കിലും ഞാൻ ജീവിക്കും എന്ന് തീരുമാനം എടുത്തിട്ടാണ് ഞാൻ…
Read Moreപാക്കിസ്ഥാനിൽ ചരിത്രം കുറിച്ച് ബംഗ്ലാ കടുവകൾ
റാവൽപിണ്ടി: ബംഗ്ലാദേശിനോടു റാവൽപിണ്ടിയിൽ നടന്ന ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ടപ്പോൾ ഒന്നാം ഇന്നിംഗ്സിൽ നാലു വിക്കറ്റുകൾകൂടി കൈയിലിരിക്കേ ഡിക്ലയർ ചെയ്യാനെടുത്ത തീരുമാനത്തെ, തനിക്ക് ഇത് എന്തിന്റെ കേടായിരുന്നുവെന്ന് ഓർത്ത് പഴിക്കുകയായിരിക്കും പാക്കിസ്ഥാൻ ക്യാപ്റ്റൻ ഷാൻ മസൂദ്. പാക്കിസ്ഥാനെ അവരുടെ കളത്തിൽ കീഴടക്കി ബംഗ്ലാദേശ് ചരിത്രജയം കുറിച്ചു. പത്തു വിക്കറ്റ് ജയമാണ് ബംഗ്ലാ കടുവകൾ നേടിയത്. ആദ്യമായാണു ടെസ്റ്റിൽ ബംഗ്ലാദേശ് പാക്കിസ്ഥാനെ തോൽപ്പിക്കുന്നത്. ജയിക്കാൻ വേണ്ടിയിരുന്ന 30 റണ്‍സ് 6.3 ഓവറിൽ ബംഗ്ലാദേശ് നേടി. മൂന്നു ടെസ്റ്റുകളുടെ പരന്പരയിൽ ബംഗ്ലാദേശ് 1-0ന് മുന്നിലെത്തി. കഴിഞ്ഞ ഏഴു വർഷത്തിനിടെ ബംഗ്ലാദേശ് എവേ ടെസ്റ്റിൽ നേടുന്ന മൂന്നാമത്തെ ജയമാണിത്. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സിൽ 191 റണ്‍സ് നേടിയ മുഷ്ഫിഖർ റഹീമാണ് കളിയിലെ താരം. രണ്ടാം ഇന്നിംഗ്സിൽ സക്കീർ ഹസൻ (15), സദ്മാൻ ഇസ്ലാം (9) എന്നിവരാണു ബംഗ്ലാദേശിനെ അനായാസ ജയത്തിലെത്തിച്ചത്. സ്കോർ: പാക്കിസ്ഥാൻ…
Read Moreയമാലിനു ഗോൾ; ജയം തുടർന്ന് ബാഴ്സ
ബാഴ്സലോണ: ലാ ലിഗയിൽ ബാഴ്സലോണ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി. ലാമിനെ യമാലും റോബർട്ട് ലെവൻഡോവ്സ്കിയും ഗോൾ നേടിയ മത്സരത്തിൽ ബാഴ്സലോണ 2-1ന് അത്ലറ്റിക് ബിൽബാവോയെ തോൽപ്പിച്ചു. 24-ാം മിനിറ്റിൽ പതിനേഴുകാരാനായ യമാൽ ബാഴ്സയെ മുന്നിലെത്തിച്ചു. യമാൽ ഈ സീസണിൽ നേടുന്ന ആദ്യ ഗോളാണ്. എന്നാൽ, 42-ാം മിനിറ്റിൽ അത്ലറ്റിക് ക്ലബ് മത്സരത്തിലേക്കു തിരിച്ചുവന്നു. ബാഴ്സലോണയുടെ യുവ ഡിഫൻഡർ പാവു കുബാർസി, അത്ലറ്റിക് താരത്തെ ബോക്സിൽ ഫൗൾ ചെയ്തതിനെത്തുടർന്ന് പെനാൽറ്റി ലഭിക്കുകയായിരുന്നു. തുടർന്ന് അത്ലറ്റിക് താരം ഓയിഹാൻ സാൻസെറ്റ് എടുത്ത പെനാൽറ്റി ലക്ഷ്യം കണ്ടു. ആദ്യ പകുതി പിന്നിടുന്പോൾ ഇരു കൂട്ടരും ഒപ്പത്തിനൊപ്പമായിരുന്നു. വിജയഗോളിനായി ലെവൻഡോവ്സ്കിയുടെ നേതൃത്വത്തിൽ ബാഴ്സ പോരാട്ടം ശക്തമാക്കി. 75-ാം മിനിറ്റിൽ പോളിഷ് സ്ട്രൈക്കർ ലക്ഷ്യം കണ്ടു.മധ്യനിരയിൽ റാഫിഞ്ഞയുടെ പ്രകടനം നിർണായകമായിരുന്നു. നിരവധി അവസരങ്ങളാണു ബ്രസീലിയൻ താരം ഉണ്ടാക്കിക്കൊടുത്തത്. പുതിയ മാനേജരായ ഹാൻസി ഫ്ളിക്കിനു…
Read More‘രാശിയില്ലാത്ത ജനറൽ സെക്രട്ടറി സ്ഥാനം’: താൽക്കാലിക ഒഴിവിലേക്ക് പരിഗണിക്കാനിരിക്കെ ബാബുരാജിനെതിരേ ലൈംഗിക ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ്
കൊച്ചി: ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് ജൂനിയർ ആർട്ടിസ്റ്റ് രംഗത്ത്. സിനിമയിൽ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കാൻ ചാൻസ് തരാമെന്ന് പറഞ്ഞ് വിളിച്ച് നടൻ ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതി ആരോപിച്ചു. സിനിമാ ചർച്ചയ്ക്കായി തന്നോട് ആലുവയിലെ ഒരു വീട്ടിൽ വരാൻ ആവശ്യപ്പെട്ടു. തിരക്കഥാകൃത്തും സംവിധായകനും ആലുവയിലെ വീട്ടിലുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് അവിടേക്ക് വിളിപ്പിച്ചത്. അതിൻപ്രകാരം താൻ ആലുവയിലെ വീട്ടിലെത്തിയപ്പോൾ അടുത്ത റൂമിൽ കാത്തിരിക്കാൻ ആവശ്യപ്പെട്ടു. അൽപസമയത്തിനു ശേഷം ബാബുരാജ് മുറിയിൽ അതിക്രമിച്ച് കയറുകയും കതക് അടച്ചുവെന്നും ബലമായി കട്ടിലിൽ കിടത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നും യുവതി വെളിപ്പെടുത്തി. നിരവധി പെൺക്കുട്ടികൾ ബാബുരാജിന്റെ കെണിയിൽ വീണിട്ടുണ്ടെന്നും പലരും ഭയം മൂലമാണ് ഒന്നും പുറത്ത് പറയാത്തതെന്നും യുവതി കൂട്ടിച്ചേർത്തു. അതേസമയം, ലൈംഗിക ആരോപണത്തെ തുടർന്ന് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും സിദ്ദിഖ് രാജിവച്ച ഒഴിവിലേക്ക് ജോയിന്റ് സെക്രട്ടറി ബാബുരാജിനെ പരിഗണിക്കുമെന്നാണ്…
Read Moreകർഷകർക്ക് ആശ്വാസകരമായ ഒരു വാർത്ത; കർഷകരുടെ ഉറക്കം കെടുത്തുന്ന ഒച്ചിനെ തുരത്താൻ പരിഹാരവുമായി മഞ്ജു
നെടുംകണ്ടം: കര്‍ഷകര്‍ നേരിടുന്ന വലിയ പ്രതിസന്ധിയാണ് വിളകളിലെ ഒച്ചുകളുടെ ആക്രമണം.ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഒരു കര്‍ഷക . മഴക്കാലത്ത് ഏലത്തിന്റെ ശരങ്ങളും തട്ടയും പച്ചക്കറി തൈകളും ചെടികളും തിന്നു നശിപ്പിക്കുകയായാണ് ഒച്ച് എന്ന ജീവി . കർഷകർക്ക് വലിയ നഷ്ടമാണ് ഈ ജീവികൾ ഉണ്ടാക്കുന്നത്. അഞ്ചു വർഷത്തിലധികമായി ഹൈറേഞ്ചിലെ കർഷകരുടെ ഉറക്കം കെടുത്തുകയാണ് ഒച്ചുകൾ. പല മാർഗങ്ങളും പ്രയോഗിച്ചെങ്കിലും ഒരോ വർഷവും ഇവയുടെ ശല്യം വർദ്ധിച്ചു വരികയാണ്. ജൈവ രീതിയില്‍ ഒച്ചുകളെ തുരുത്താനുള്ള പൊടി രൂപത്തിലുള്ള മരുന്നാണ് ഇപ്പോൾ വലിയതോവാള സ്വദേശിയായ മഞ്ജു വികസിപ്പിച്ചിരിക്കുന്നത്.സംസ്ഥാനത്തെ മികച്ച കര്‍ഷകയ്ക്കുള്ള പുരസ്കാരം നേടിയിട്ടുള്ള മഞ്ജു കാര്‍ഷിക രംഗത്തെ മികച്ച സംരംഭക കൂടിയാണ്. തന്റെ നേഴ്സറിയിലെ പച്ചക്കറികളിലും പഴ വര്‍ഗ കൃഷികളിലും ഒച്ചുകള്‍ വന്‍ വെല്ലുവിളി ഉയര്‍ത്തിയതോടെയാണ് ഇവയെ തുരത്താന്‍ പരിഹാരം കണ്ടെത്താന്‍ മഞ്ചു നിര്‍ബന്ധിതയായത്. ഒച്ചുകള്‍ അധികം ആക്രമിക്കാത്ത…
Read Moreആരോപണങ്ങള്‍ ഇനിയും വരും, അന്വേഷണസംഘം വന്നല്ലോ, അവര്‍ അന്വേഷിക്കട്ടെ; പ്രതികണവുമായി മണിയൻപിള്ള രാജു
കൊച്ചി: നടി മിനു മുനീര്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണത്തിൽ പ്രതികരിച്ച് മണിയൻപിള്ള രാജു. ‘ആരോപണങ്ങള്‍ ഇനിയും വരും. പണം തട്ടാന്‍ നോക്കിയവരും അവസരം കിട്ടാത്തവരും ആരോപണങ്ങള്‍ ഉന്നയിക്കുമെന്ന് മണിയൻപിള്ള രാജു പറഞ്ഞു. ‘അന്വേഷണസംഘം വന്നല്ലോ, അവര്‍ അന്വേഷിക്കട്ടെ. കള്ളപ്പരാതികളുമായി വരുന്നവരെക്കുറിച്ചും അന്വേഷിക്കണം. ഞാന്‍ തെറ്റുകാരനെങ്കില്‍ എനിക്കെതിരെ അന്വേഷണം നടക്കട്ടെ. അമ്മയില്‍ അംഗത്വം വഴിവിട്ട രീതിയില്‍ നടക്കില്ല’ എന്നും മണിയന് പിള്ള രാജു വ്യക്തമാക്കി. മലയാളത്തിലെ നാല് പ്രമുഖ നടൻമാർ ഉൾപ്പെടെ ഏഴുപേരിൽ നിന്നുമുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞാണ് നടി മിനു മുനീര്‍ രംഗത്തെത്തിയത്. ജയസൂര്യ, മുകേഷ്, മണിയന് പിള്ള രാജു, ഇടവേള ബാബു, അഡ്വ. ചന്ദ്രശേഖരന്, പ്രൊഡക്ഷന്‍ കണ്ട്രോളര് നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരേയാണ് താരം ആരോപണം ഉന്നയിച്ചത്. മണിയന് പിള്ളരാജു മോശമായി പെരുമാറിയെന്നും ടാ തടിയാ എന്ന സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ ഹോട്ടല്‍ മുറിയിലേക്ക് വരുമെന്ന് പറഞ്ഞുവെന്നും പിറ്റേ…
Read Moreഏട്ടനോടൊപ്പം… നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപിനെ രക്ഷിക്കാൻ കൂറുമാറിയത് 21 താരങ്ങൾ; സാക്ഷിമൊഴികൾ പുറത്ത്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതി ദിലീപിനെ രക്ഷിക്കാൻ കൂറുമാറിയ പ്രമുഖ താരങ്ങളുടെ മൊഴികൾ പുറത്ത്. നടൻ സിദ്ദിഖ് ഉൾപ്പടെ 21 സാക്ഷികളാണ് ദിലീപിനായി മൊഴി മാറ്റിയത്. ബിന്ദു പണിക്കർ, ഭാമ, നാദിർഷ, ഇടവേള ബാബു എന്നിവർ അടക്കമുള്ള താരങ്ങളാണ് പോലീസിന് നൽകിയ മൊഴി കോടതിയിൽ മാറ്റിപ്പറഞ്ഞത്. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് മുൻവൈരാഗ്യം ഉണ്ടായിരുന്നതായി “അമ്മ’ മുൻ ജനറൽ സെക്രട്ടറി സിദ്ദിഖ് പോലീസിൽ മൊഴി നൽകിയിരുന്നു. കൊച്ചിയിലെ “അമ്മ’ റിഹേഴ്സൽ ക്യാമ്പിൽവച്ച് ദിലീപ് ഈ കാര്യം തന്നോട് പറഞ്ഞെന്നായിരുന്നു മൊഴി. ആക്രമിക്കപ്പെട്ട നടിയെ നേരിൽ കണ്ടാൽ തല്ലുമെന്നും ദിലീപ് പറഞ്ഞു. പ്രശ്ന പരിഹാരത്തിന് താൻ ശ്രമിച്ചു. ആക്രമിക്കപ്പെട്ട നടിയുമായി സംസാരിച്ചിരുന്നുവെന്നും സിദ്ദിഖ് മൊഴി നൽകിയിരുന്നു. എന്നാൽ പിന്നീട് സിദ്ദിഖ് കൂറുമാറിയതായി പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയായിരുന്നു. നടി ബിന്ദു പണിക്കരും പോലീസിൽ പറഞ്ഞ മൊഴി മാറ്റി പറഞ്ഞിരുന്നു.…
Read Moreഅടുത്ത് ഫ്ലാറ്റുണ്ട്, അങ്ങോട്ട് പോരാൻ വിളിച്ച് ജയസൂര്യ, വഴങ്ങിയാൽ അമ്മയിൽ അംഗത്വം നൽകാമെന്ന് ഇടവേളബാബു, വഴങ്ങിത്തരണമെന്ന് മുകേഷ്; മിനു മുനീറിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്…
കൊച്ചി: മലയാളത്തിലെ നാല് പ്രമുഖ നടൻമാർ ഉൾപ്പെടെ ഏഴുപേരിൽ നിന്നുമുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് നടി മിനു മുനീര്‍. ജയസൂര്യ, മുകേഷ്, മണിയന് പിള്ള രാജു, ഇടവേള ബാബു, അഡ്വ. ചന്ദ്രശേഖരന്, പ്രൊഡക്ഷന്‍ കണ്ട്രോളര് നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരേയാണ് താരം ആരോപണം ഉന്നയിച്ചത്. ഇവരില്‍ നിന്ന് തനിക്ക് ശാരീരികമായും മാനസികമായും പീഡനമുണ്ടായെന്ന് മിനു ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം താൻ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തിയത് അമ്മയില്‍ അംഗത്വം ലഭിക്കാന്‍ ഇടവേള ബാബു വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് പറയുന്നത്. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ജയസൂര്യ ലൈംഗിക താല്പര്യത്തോടെ പെരുമാറിയെന്ന് മിനു ആരോപിച്ചു. തനിക്ക് അടുത്ത് ഫ്ലാറ്റുണ്ടെന്നും അങ്ങോട്ട് വരാൻ പറയുകയും ചെയ്തുവെന്നാണ് ആരോപണം. മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടുവെന്നും വൃത്തികെട്ട ഭാഷയിൽ സംസാരിച്ചുവെന്നും മിനു പറയുന്നു. മണിയന് പിള്ളരാജു മോശമായി പെരുമാറിയെന്നും ടാ തടിയാ എന്ന…
Read Moreഒടുവിൽ തോമസ്കുട്ടിയും കൈവിട്ടു: ക്രിമിനലുകളെ പൂട്ടണം, സിനിമയിൽ ശുദ്ധികലശം അനിവാര്യം; ഒരു പണിയും ഇല്ലാത്തവന് കയറി വരാനുള്ള മേഖലയല്ല സിനിമ; അശോകൻ
കൊച്ചി: സിനിമയിൽ ശുദ്ധികലശം അനിവാര്യമാണെന്ന് നടൻ അശോകൻ. സിനിമയിലെ പുഴുക്കുത്തുകളെ പുറത്താക്കണം. ഒരു പണിയും ഇല്ലാത്തവന് കയറി വരാനുള്ള മേഖലയല്ല സിനിമയെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്കെതിരേ അതിക്രമങ്ങൾ നടത്തിയവർക്ക് നിയമപരമായി ശിക്ഷ നൽകണം. സിനിമയെ മറയാക്കി പ്രവർത്തിക്കുന്ന ക്രിമിനലുകളെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താൻ അഭിനയിച്ച സെറ്റുകളിൽ മുൻപ് ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. വരിക, ജോലി എടുക്കുക, വീട്ടിൽ പോവുക ഇതാണ് തന്റെ രീതിയെന്നും താരം കൂട്ടിച്ചേർത്തു. അതേസമയം, ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ സധൈര്യം തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് മലയാള സിനിമാ മേഖലയിലെ സ്ത്രീകൾ. എത്ര വലിയ ഉന്നതിയിലുള്ളവരായാലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ കടുത്ത നടപടിതന്നെ സ്വീകരിക്കുമെന്ന നിലപാടിലാണ് സർക്കാർ. ജൂനിയർ ആർട്ടിസ്റ്റുമാർ മുതൽ മുൻനിര താരങ്ങൾവരെ ലൈംഗികപീഡനങ്ങളടക്കം മാധ്യമങ്ങൾക്കുമുന്നിലും സമൂഹമാധ്യമങ്ങളിലുമായി പങ്കുവയ്ക്കുന്നത് സർക്കാരിന്റെ ഈ വിശ്വാസ്യതയെ മുൻനിർത്തിയാണ്. …
Read More