സോഷ്യൽ മീഡിയയിൽ അടുത്തിടെ ഒരു ചിത്രം വൈറലായിരുന്നു. മൂന്നു കാലുകൾ ഉള്ള ഒരു കോഴിയുടെ ചിത്രമായിരുന്നു അത്. ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ ആണ് ഇത്തരത്തിൽ ഒരു അപൂർവ്വ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതും ബ്രോയിലര്‍ കടയില്‍. കഴിഞ്ഞ പത്തുവര്‍ഷമായി ബഹ്റൈച്ച് നഗരത്തില്‍ കോഴിക്കട നടത്തുകയാണ് അഫ്താബ് ആലം. അദ്ദേഹത്തിന്റെ കടയിലാണ് ഇത്തരമൊരു കോഴി എത്തിയത്. ഒട്ടനവധി കോഴികള്‍ക്കിടയില്‍ ഇതിനെ കണ്ടപ്പോള്‍ ആലം ഞെട്ടി. പിന്നാലെ കോഴിയെ കാണാനെത്തിയ നാട്ടുകാരും ഞെട്ടി. വാര്‍ത്ത കാട്ടുതീയായപ്പോള് നിരവധിപേര്‍ കോഴിയെ കാണാന്‍ എത്തി. മൂന്നാമത്തെ കാല് പിന്നിലായിട്ടാണുള്ളത്. ജനിതവൈകല്യമാകാം ഈ കാലിന് കാരണമെന്നാണ് കരുതുന്നത്. എന്തായാലും നിരവധിപേര്‍ മൂന്ന് കാലില്‍ പ്രതികരിച്ചു. “അതിനെ വാങ്ങുന്നവന് മൂന്ന് ചിക്കാന്‍ കാല്; കോളടിക്കും’ എന്നാണൊരാള്‍ കുറിച്ചത്. “ഈ കൗതുകം കാരണം ആ പാവം ഇപ്പോഴും കൊല്ലപ്പെടാതെ കൂട്ടില്‍ നില്ക്കുന്നു’ എന്നാണ് മറ്റൊരാള്‍ കുറിച്ചത്.
Read MoreDay: August 26, 2024
ഗ്യാസ് കണക്ഷൻ നൽകാനെത്തിയ യുവാവ് പത്തൊന്‍പതുകാരിയെ കടന്നു പിടിച്ചു; പ്രതിരോധിച്ച് അലറിവിളിച്ച് പെൺകുട്ടി; ഓടിരക്ഷപ്പെട്ട യുവാവിനെ കുടുക്കി പോലീസ്
ഉപ്പുതറ: പത്തൊ ന്പതുകാരിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ അറസ്റ്റു ചെയ്തു. ചപ്പാത്ത് പൊരികണ്ണി കാമ്പിശേരിൽ വിനോദി (43)നെയാണ് ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. വീട്ടിലെ ഗ്യാസ്കുറ്റിയിൽ കണക്ഷൻ നൽകാൻ പെൺകുട്ടിയുടെ അമ്മ പറഞ്ഞതിനെത്തുടർന്ന് വീട്ടിലെത്തിയ വിനോദ് പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വച്ചതോടെ ഇയാൾ ഓടിരക്ഷപ്പെട്ടു. ഭയന്ന് പോയ പെൺകുട്ടി ജോലിക്കു പോയി തിരിച്ചു വന്ന അമ്മയോട് നടന്ന സംഭവം അമ്മയോട് പറയുകയായിരുന്നു. നടന്ന സംഭവം കാട്ടി ഇരുവരും പോലീസ് പരാതി നൽകുകയായിരുന്നു.
Read Moreലീലാ കൃഷ്ണനായി വരെ ഓമനിക്കുന്ന ഈ സങ്കല്പം സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും പ്രതിരൂപം കൂടിയാണ്: ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭക്തജനങ്ങളുടെ മനസിലെ പ്രിയപ്പെട്ട സങ്കല്പമാണ് ശ്രീകൃഷ്ണന്റേത്. ലീലാ കൃഷ്ണനായി വരെ അവർ ഓമനിക്കുന്ന ഈ സങ്കല്പം സ്നേഹത്തിന്റയും വാത്സല്യത്തിന്റയും പ്രതിരൂപം കൂടിയാണെന്ന് പിണറായി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഏവർക്കും ആശംസകൾ അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഭക്തജനങ്ങളുടെ മനസിലെ പ്രിയപ്പെട്ട സങ്കല്പമാണ് ശ്രീകൃഷ്ണന്റേത്. ലീലാ കൃഷ്ണനായി വരെ അവർ ഓമനിക്കുന്ന ഈ സങ്കല്പം സ്നേഹത്തിന്റയും വാത്സല്യത്തിന്റയും പ്രതിരൂപം കൂടിയാണ്. അധർമങ്ങൾക്കെതിരായ പോരാട്ടങ്ങൾക്ക് ശക്തി പകരുന്നതും മനുഷ്യ മനസ്സുകളിലെ സ്നേഹ വിശ്വാസങ്ങളെ ദൃഢപ്പെടുത്തുന്നതുമാവട്ടെ ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ. എല്ലാവർക്കും ആശംസകൾ.
Read Moreതെരുവിൽ മദ്യപിക്കുന്നവരെ ചൂലുകൊണ്ട് മർദിച്ച് ഒരു കൂട്ടം സ്ത്രീകൾ; സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി വീഡിയോ
തെരുവിലിറങ്ങി മദ്യപാനികളെ മർദിച്ച് സ്ത്രീകൾ. മുംബൈയിലാണ് സംഭവം. വഴിയോരങ്ങളിൽ നിരന്തരമായി കാണുന്ന മദ്യപാനികളുടെ ശല്യം കാരണമാണ് സ്ത്രീകൾ ഇത്തരത്തിൽ പ്രതികരിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. ജനങ്ങളുടെയും സമൂഹത്തിൻ്റെയും ഉന്നമനത്തിനായി പരിശ്രമിച്ച സ്ത്രീകളെ നിരവധി പേരാണ് അഭിനന്ദിക്കുന്നത്. പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് സംഭവം റിപ്പോർട്ട് ചെയ്തത് മുംബൈയിലെ ലാൽജി പാദ, കാന്തിവാലിയിൽ നിന്നാണ്. മദ്യപാനവും പൊതു ശല്യവും മൂലം നിരാശരായ സ്ത്രീകൾ പൊതുസ്ഥലത്ത് പരസ്യമായി മദ്യം കഴിക്കുന്ന പുരുഷന്മാരെ നേരിടാൻ തീരുമാനിക്കുകയായിരുന്നു. ഒരു കൂട്ടം സ്ത്രീകൾ മദ്യപരുടെ അടുത്തേക്ക് ചൂലുമായി നടക്കുന്നതും വീഡിയോയിൽ കാണാം. മദ്യപിക്കുന്നവരെ കണ്ടാലുടൻ ചൂലുകൊണ്ട് മർദിക്കുകയും പ്രദേശം വിടാൻ നിർബന്ധിക്കുകയും ചെയ്തു. സ്ത്രീകളുടെ ഈ നീക്കത്തെ യഥാർത്ഥ ‘സ്ത്രീ ശാക്തീകരണവും’ ‘സ്ത്രീകളുടെ ശക്തിയും’ ആയി വാഴ്ത്തിയാണ് വീഡിയോയ്ക്ക് നെറ്റിസൺസ് കമന്റിട്ടിരിക്കുന്നത്. Housewives thrashed alcoholics consuming liquor on the…
Read Moreമുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഭീതിപരത്തുന്ന പ്രചാരണം അപകടകരം; സര്‍ക്കാരിന്റെ നയം സുരക്ഷിതമായ ഒരു അണക്കെട്ടെന്ന് മന്ത്രി റോഷി
പാലാ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഭീതി പരത്തുന്ന പ്രചാരണം അപകടകരമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്. സീറോമലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലിയുടെ സമാപനസമ്മേളനത്തില്‍ ആശംസകളറിയിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. മുല്ലപ്പെരിയാര്‍ വിഷയം കോടതിയുടെ പരിഗണയിലാണ്. ഇക്കാര്യത്തില്‍ സമവായചര്ച്ചകള്ക്കു തയാറാണ്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിർമിക്കാൻ തയാറാണെന്നും മന്ത്രി പറഞ്ഞു. സുരക്ഷിതമായ ഒരു അണക്കെട്ട് എന്നതാണു സര്‍ക്കാരിന്റെ നയം. ജലനിരപ്പ് താഴ്ന്ന് ഡാമിന്റെ പ്രഷര്‍ കുറയ്ക്കാനുള്ള ശ്രമം ആലോചിക്കുന്നുണ്ട്. തമിഴ്നാടുമായി ഇക്കാര്യം കൂടിയാലോചിക്കും. ഡാമിന്റെ കാര്യത്തില്‍ ആശങ്കയില്ലെന്നല്ല പറഞ്ഞത്, മറിച്ച് ഭീതി ജനിപ്പിക്കരുതെന്നാണു പറഞ്ഞത്. കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും വന്യജീവി ആക്രമണങ്ങളില്‍നിന്നു കര്‍ഷകരെ രക്ഷിക്കാനും ശ്രമം നടത്തുണ്ടെന്നും മന്ത്രി പറഞ്ഞു.സുരക്ഷിതമായ ഒരു അണക്കെട്ട് എന്നതാണു സര്‍ക്കാരിന്റെ നയം.
Read Moreഇരിക്കുംമുമ്പ്… അമ്മയുടെ പദവികളിലേക്ക് പടിപടിയായി കയറിയ സിദ്ദിഖിന് അമ്പത്തിയഞ്ചാം നാൾ പടിയിറക്കം; ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്
കൊച്ചി: സിനിമ സംഘടനാമേഖലയില് കരുത്താര്‍ജിച്ച സിദ്ദിഖിന്റെ അപ്രതീക്ഷിത പതനമായിരുന്നു ഇന്നലെ രാജിയിലൂടെ സംഭവിച്ചത്. 24 വര്‍ഷക്കാലം താരസംഘടന അമ്മയുടെ ഭരണസമിതിയില്‍ അംഗമായി പ്രവര്‍ത്തിച്ച സിദ്ദിഖ് കഴിഞ്ഞ ജൂണ്‍ 30 നാണ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. പുതിയ നേതൃത്വവും പുതിയ ആശയങ്ങളുമായി മുന്നേറുന്നതിനിടെ അപ്രതീക്ഷിതമായേറ്റ പ്രഹരമായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പുറത്തുവരവും തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകളും. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളേറെയും സംഘടനയെ ചോദ്യമുനയില്‍ നിര്‍ത്തിയതോടെ പുതിയ ഭരണനേതൃത്വം പരുങ്ങലിലായി. എന്തു പറയണം, എങ്ങനെ പ്രതികരിക്കണം എന്നറിയാതെ കുറച്ചുദിവസം ഒഴിഞ്ഞു നടന്നു. സംഘടനയ്ക്കുള്ളില്നിന്നു തന്നെ അപസ്വരങ്ങള്‍ ശക്തമായതോടെ പ്രതികരിക്കാതിരിക്കാനാകാത്ത അവസ്ഥയിലായി. പ്രസിഡന്റ് മോഹന്‍ലാലിന്റെ അഭാവത്തില്‍ പിന്നെ ആ ചുമതല ഏറ്റെടുത്തത് ജനറല്‍ സെക്രട്ടറി സിദ്ദിഖാണ്. ആരെ കൊള്ളണം, ആരെ തള്ളണമെന്ന വിഷമാവസ്ഥയിലാണെന്നു തോന്നിപ്പിക്കുന്നതായിരുന്നു സിദ്ദിഖിന്റെ പ്രതികരണങ്ങളേറെയും. സിദ്ദിഖ് സ്വീകരിച്ച ഒഴുക്കന്‍ നിലപാടിനെ ജഗദീഷും ഉര്‍വശിയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിശിതമായി വിമര്‍ശിച്ചു. അതിന്റെ പൊരുള്‍…
Read Moreയുവതിയുടെ കമ്മൽ കളഞ്ഞുപോയി, കണ്ടെത്താൻ ഒപ്പം കൂടിയത് ഒരു കൂട്ടം അപരിചിതർ; വീഡിയോ വൈറൽ
പലപ്പോഴും അത്യാവശ്യ സമയങ്ങളിൽ അപരിചിതരായ ആളുകളാവും സഹായത്തിനായി എത്തുക. ഇത്തരമൊരു സംഭവത്തിന്റെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എമ്മ ഹ്യൂസ് എന്ന യുവതിയാണ് തനിക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. സംഭവമെന്തെന്നാൽ കൺസേർട്ടിന് പോയി വരുമ്പോൾ ഈ പെൺകുട്ടി അവളുടെ കമ്മൽ നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞു. അത് തിരയാൻ നിന്നപ്പോൾ അപരിചിതരായ ആളുകൾ അവളോടൊപ്പം കമ്മൽ തിരയാൻ ചേർന്നു എന്നാണ്. ആളുകൾ കമ്മൽ തിരയുന്നത് വീഡിയോയിൽ കാണാം. ഇതിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്നു. എല്ലാവരും ഒന്നിച്ചാണ് കമ്മൽ തിരയുന്നത്. ‘ഇപ്പോൾ മൊത്തം 14 പേർ കമ്മൽ തിരയുന്നുണ്ട് എന്നും ദാ ഒരാൾ കൂടി അവർക്കൊപ്പം ചേർന്നു’വെന്നും യുവതി പറയുന്നു. ഒപ്പം, ‘ചില നേരങ്ങളിൽ എനിക്ക് മനുഷ്യരെ വലിയ ഇഷ്ടമാണ്’ എന്നും എമ്മ പറയുന്നുണ്ട്. ‘ഇത് കണ്ടിട്ടും മനുഷ്യത്വത്തിലുള്ള നിങ്ങളുടെ വിശ്വാസം വർധിച്ചില്ലെങ്കിൽ പിന്നെന്ത് കണ്ടാലാണ് അത് വർധിക്കുക’…
Read Moreവടക്കൻ കേരളത്തിൽ മഴ കനക്കും; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: വടക്കൻ കേരളത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ബുധനാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തെക്കൻ ഗുജറാത്ത് തീരം മുതൽ തെക്കൻ കേരള തീരം വരെ ന്യൂനമർദപാത്തി രൂപപെട്ടു. തെക്കുകിഴക്കൻ ഉത്തർപ്രദേശിനും വടക്കു കിഴക്കൻ മധ്യപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദം സ്ഥിതിചെയ്യുന്നു. വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. അതേസമയം, കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read Moreഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹം: നാലാം മാസം യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
ആലപ്പുഴ: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകൾ തുടരുന്നു. സംഭവത്തിൽ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലെജനത്ത് വാർഡിൽ താമസിക്കുന്ന 22 വയസുകാരി ആസിയയാണ് മരിച്ചത്. മരണകാരണം എന്താണെന്നതിൽ വ്യക്തത വന്നിട്ടില്ല. ഞായറാഴ്ച രാത്രിയാണ് ഭർതൃവീട്ടിൽ തൂങ്ങി മരിക്കാൻ ശ്രമിച്ച നിലയിൽ യുവതിയെ കണ്ടെത്തുന്നത്. ഉടൻ തന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാല് മാസം മുൻപാണ് കായംകുളം സ്വദേശിയായ പെൺകുട്ടി ആഴപ്പുഴ സ്വദേശി മുനീറുമായി വിവാഹിതയാവുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം. ഡെന്റൽ ടെക്നീഷ്യനായി മൂവാറ്റുപുഴയിൽ ജോലി ചെയ്ത് വരികയായിരുന്നു യുവതി. അവധി ദിവസങ്ങളിൽ മാത്രമാണ് യുവതി ഭർതൃവീട്ടിൽ വന്നുപോയിരുന്നത്. ഞായറാഴ്ച വൈകുന്നേരം ഭർത്താവും വീട്ടുകാരും പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ യുവതിയെ കണ്ടെത്തുന്നത്. സംഭവത്തിൽ യുവതിയുടെ ബന്ധുക്കളുടേയും അടുത്ത സുഹൃത്തുക്കളുടേയും മൊഴി…
Read Moreഗർഭസ്ഥ ശിശുവിനെ തൊഴിച്ചു കൊന്നു, അമ്മയ്ക്ക് നേരെയും ക്രൂര മർദനം; യുവാവ് അറസ്റ്റിൽ
തിരുവല്ല: ഒപ്പം താമസിച്ചിരുന്ന യുവതിയുടെ അഞ്ചുമാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ തൊഴിച്ചുകൊന്ന യുവാവ് അറസ്റ്റിൽ. തിരുവല്ല പൊടിയാടി കാരാത്ര കോളനിയിൽ വിഷ്ണു ബിജുവാണ് അറസ്റ്റിലായത്. വ്യാഴാഴ്ചയായിരുന്നു സംഭവം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് കുഞ്ഞ് മരിച്ചത്. മറ്റൊരു യുവതിയുമായി വിഷ്ണുവിന് ബന്ധമുണ്ടായിരുന്നു. ഈ ബന്ധം തുടരുവാൻ ഗർഭിണിയായ യുവതിയും കുഞ്ഞും തടസമായതിനാൽ ഇവരെ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. ഒളിവില്‍ പോയ പ്രതിയെ പൊലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു.
Read More