കൊച്ചി: സിനിമയിൽ നിന്നും മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടില്ലന്ന് നടിയും ഡാൻസറുമായ കൃഷ്ണ പ്രഭ. ചിലർ അമ്മ സംഘടന മൊത്തത്തിൽ പിരിച്ചുവിടണമെന്നാണ് അഭിപ്രായപ്പെടുന്നത്. പറയുന്നവർക്ക് ഒറ്റ വാക്കിൽ പറഞ്ഞ് പോയാൽ മതി. അമ്മയിലെ ഒരു മാസത്തെ പെൻഷൻ നോക്കിയിരിക്കുന്ന ഒരുപാട് സീനിയറായിട്ടുള്ള താരങ്ങളുണ്ട്. ആ പാവങ്ങളുടെ കഞ്ഞികുടി മുട്ടിക്കരുതെന്നും കൃഷ്ണപ്രഭ പറഞ്ഞു. ഇത് പറഞ്ഞതിന്റെ പേരിൽ തന്നെ മോശക്കാരിയായി ചിത്രീകരിക്കുമോ എന്ന് ഭയപ്പെടുന്നെന്നും താരം ആശങ്ക പ്രകടിപ്പിച്ചു. ഫേസ്ബുക്ക് കുറിപ്പിലാണ് താരത്തിന്റെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം… നമസ്കാരം,സിനിമ മേഖലയിലുള്ള ചർച്ചകളാണല്ലോ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത് വളരെ നല്ല കാര്യമാണ്. സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ചയാവണമെന്നാണ് എന്റേയും അഭിപ്രായം. സിനിമ മേഖലയിൽ സ്ത്രീകൾക്ക് യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് പറഞ്ഞാൽ അത് പരിഹാസ്യമായി പോകും! കതകിൽ മുട്ടുന്നതുപോലെയുള്ള സംഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും ബേസിക്…
Read MoreDay: August 27, 2024
ഗ്രാമീണ ടൂറിസത്തിന്റെ സുന്ദരമായ കാഴ്ചയൊരുക്കി മലരിക്കല്‍ ആമ്പല്‍ വസന്തം: ഉദ്ഘാടനം നാളെ
കോട്ടയം: ഗ്രാമീണ ടൂറിസത്തിന്റെ ഏറ്റവും സുന്ദരമായ മലരിക്കലിലേക്കു സഞ്ചാരികളുടെ ഒഴുക്ക്. തിരുവാര്‍പ്പ് പഞ്ചായത്തിലെ മലരിക്കലിലെ ആമ്പല്‍വസന്തം തദ്ദേശീയ ടൂറിസം വരുമാനത്തിന്റെ പുത്തന്‍ മാതൃകയായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മൂന്നു മാസം കൊണ്ട് 1.5 കോടി രൂപ വരുമാനമാണു ലഭിച്ചത്. ശനി, ഞായര്‍ ദിവസങ്ങളിലും അവധി ദിനങ്ങളിലുമാണു സഞ്ചാരികൾ കൂടുതലായും എത്തുന്നത്. ഈ വര്‍ഷത്തെ ആമ്പല്‍ വസന്തത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ എട്ടിനു മലരിക്കലില്‍ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ നിര്‍വഹിക്കും. തിരുവാര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് അജയന് കെ.മേനോന് അധ്യക്ഷത വഹിക്കും. മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍ സംയോജന പദ്ധതി കോ ഓര്‍ഡിനേറ്റര്‍ കെ. അനില്‍കുമാര്‍, മലരിക്കല്‍ ടൂറിസം സൊസൈറ്റി ഭാരവാഹി വി.കെ. ഷാജിമോന്‍ എന്നിവര്‍ പ്രസംഗിക്കും. 1850 ഏക്കര്‍ വരുന്ന ജെ ബ്ലോക്ക് ഒമ്പതിനായിരം പാടത്തും 650 ഏക്കര്‍ വരുന്ന തിരുവായ്ക്കരി പാടത്തുമുള്ള ആമ്പല്‍ വസന്തം. രാവിലെ ആറു മുതല്‍…
Read Moreമുൻ വൈരാഗ്യം കൊലപാതകത്തിൽ കലാശിച്ചു: യുവാവിനെ മർദിച്ചു കൊന്ന കേസിലെ പ്രതി പിടിയിൽ
പള്ളിക്കത്തോട്: യുവാവിനെ വഴിയിൽവച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് പിടിയിൽ. അകലക്കുന്നം ആലേകുന്നേൽ എം.ജി. ശ്രീജിത്ത് (ഉണ്ണി-27) ആണു പള്ളിക്കത്തോട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം രാത്രിയിൽ അകലക്കുന്നം സ്വദേശിയായ തേക്കുംകുന്നേൽ വീട്ടിൽ എം.ടി. രതീഷ് എന്നയാളെയാണ് ആക്രമിച്ചു കൊലപ്പെടുത്തിയത്. രതീഷ് സ്കൂട്ടറിൽ വീട്ടിലേക്കുവരുന്ന സമയം തവളപ്ളാക്കൽ കോളനിയിലേക്കുള്ള റോഡിന്റെ ആളൊഴിഞ്ഞ ഭാഗത്തുവച്ച് സ്കൂട്ടർ തടഞ്ഞുനിർത്തി കൈയിൽ കരുതിയിരുന്ന മരക്കമ്പുകൊണ്ട് രതീഷിന്റെ കൈകാലുകളും, കഴുത്തും, വാരിയെല്ലുകളും അടിച്ചൊടിക്കുകയും തുടർന്നു ചവിട്ടിക്കൊല്ലുകയുമായിരുന്നു. പ്രതിക്കു രതീഷിനോടു മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് കൊലപാതകം. തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്നു സ്കൂട്ടറിൽ രക്ഷപ്പെടുകയും ചെയ്തു. പിന്നീട്, കുറവിലങ്ങാടിനു സമീപത്തുനിന്നാണ് ഇയാളെ പിടികൂടുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാൾക്ക് പള്ളിക്കത്തോട് സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
Read Moreകോട്ടയം നഗരസഭയില്‍ അവിശ്വാസം മറ്റന്നാൾ; ബിജെപി നിലപാടു നിര്‍ണായകം
കോട്ടയം: കോട്ടയം നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യനും വൈസ് ചെയര്മാന് ബി. ഗോപകുമാറിനുമെതിരേ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം മറ്റന്നാൾ ചര്‍ച്ചയ്ക്കെടുക്കും. നഗരസഭയിലെ ക്ലറിക്കല്‍ ഉദ്യോഗസ്ഥന് പെന്ഷന് ഫണ്ടിൽനിന്നു മൂന്നു കോടി രൂപ തട്ടിയെടുത്തതില്‍ പ്രതിഷേധിച്ച് ചെയര്‍പേഴ്സനും വൈസ് ചെയര്‍മാനുമെതിരേ എല്‍ഡിഎഫ് നടത്തിവരുന്ന സമരത്തിന്റെ തുടര്‍ച്ചയായിട്ടാണ് അവിശ്വാസത്തിനു നോട്ടീസ് നല്‍കിയത്. പ്രതിപക്ഷ നേതാവ് ഷീജ അനില്‍ നല്‍കിയിരിക്കുന്ന അവിശ്വാസത്തില്‍ എല്‍ഡിഎഫിലെ 21 പേര് ഒപ്പിട്ടിണ്ട്. ഒരാള്‍ക്ക് വിദേശത്ത് ആയതിനാല്‍ ഒപ്പിടാന്‍ സാധിച്ചില്ല. പ്രമേയ ചര്ച്ചയ്ക്കെടുക്കന്ന ദിവസം അംഗം ഹാജരാകും. ആറുമാസം മുമ്പ് എല്‍ഡിഎഫ് കൊണ്ടുവന്ന ആവിശ്വാസം പരാജയപ്പെട്ടിരുന്നു. നഗരസഭയില്‍ ആകെയുള്ള 52 അംഗങ്ങളില്‍ എല്‍ഡിഎഫ്22, യുഡിഎഫ് 21, ബിജെപിഎട്ട്, സ്വതന്ത്രഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. യുഡിഎഫിന്റെ പിന്തുണയിലാണ് സ്വതന്ത്ര അംഗം ബിന്‍സി സെബാസ്റ്റ്യന്‍ നറുക്കെടുപ്പിലൂടെ അധ്യക്ഷസ്ഥാനത്തെത്തിയത്. ബിജെപി പിന്തുണയോടെ മാത്രമേ അവിശ്വാസ പ്രമേയം പാസാക്കാനാകൂ. നഗരസഭയിലെ അഴിമതിയാരോപിച്ച് ബിജെപി…
Read Moreഓണത്തിനു രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ; 60 ലക്ഷം പെൻഷൻകാർക്ക് 3200 രൂപ വീതം നൽകാൻ സർക്കാർ തീരുമാനം
തിരുവനന്തപുരം: ഓണത്തിന് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ ഈ മാസം അവസാനത്തോടെ നൽകാൻ സർക്കാർ തീരുമാനം. 60 ലക്ഷം പെൻഷൻകാർക്ക് 3200 രൂപ വീതം നൽകാനാണ് തീരുമാനം. അഞ്ച് മാസത്തെ കുടിശികയിൽ ഒരു ഗഡുവും നടപ്പു മാസത്തെ പെൻഷനുമാണ് നൽകുന്നത്. ഇതിനായി 1800 കോടി രൂപ വകയിരുത്തും. ഓണക്കാല ചെലവുകൾക്കായി 5000 കോടി രൂപയെങ്കിലും ആവശ്യമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. 3000 കോടി രൂപ ധന വകുപ്പ് കടമെടുക്കും.കേന്ദ്ര സർക്കാർ അനുവദിച്ച കടമെടുപ്പ് പരിധിയിൽ 3753 കോടി അവശേഷിക്കുന്നുണ്ട്. ക്ഷേമ പെൻഷനും മറ്റ് അത്യാവശ്യങ്ങൾക്കുമായി ഇതിൽ 3000 കോടി കടമെടുക്കാനാണ് തീരുമാനം. ഉത്സവബത്ത, അഡ്വാൻസ് എന്നിവ നൽകാൻ 700 കോടിയോളം രൂപ വേണ്ടി വരും. സപ്ലൈകോയ്ക്ക് 225 കോടി അനുവദിച്ചിട്ടുണ്ടെങ്കിലും കൂടുതൽ തുക സപ്ലൈകോ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 3000 കോടി കൂടെ കടമെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
Read Moreബിജെപി പ്രവർത്തകന് വെട്ടേറ്റ സംഭവം: 15 സിപിഎം പ്രവർത്തകർക്കെതിരേ കേസ്
പഴയങ്ങാടി: കണ്ണപുരത്ത് ബിജെപി പ്രവർത്തകനു വെട്ടേറ്റ സംഭവുമായി ബന്ധപ്പെട്ട് പോലീസ് സുരക്ഷ ശക്തമാക്കി. കരിക്കാട്ട് മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തുനിന്നാണ് ബിജെപി പ്രവർത്തകനും ബൂത്ത് പ്രസിഡന്റുമായ ബാബുവിന് (32) ഇന്നലെ രാത്രിയിൽ വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരായ രോഷിത്ത്, സിനാൻ, അരുൺ ബാബു കണ്ണപുരം തുടങ്ങി 15 പേർക്കെതിരേ കണ്ണപുരം പോലീസ് കേസെടുത്തു. ഗുരുതര പരിക്കുകളോടെ ബാബു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് കോലത്തുവയലിന് സമീപം ഘോഷയാത്ര തുടങ്ങുന്നതിനിടെ എത്തിയസംഘം അനൗൺമെന്റ് വാഹനം അടിച്ചു തകർക്കുകയും പ്രവർത്തകരെ മർദിക്കുകയും ചെയ്തതായാണ് പറയുന്നത്. തുടർന്ന് ഘോഷയാത്ര കഴിഞ്ഞ് മടങ്ങവേയാണ് വീടിന് സമീപത്ത് വച്ച് ബാബുവിനെ ഒരു സംഘം തടഞ്ഞ് നിർത്തി വെട്ടി പരിക്കേൽപ്പിച്ചത്. ഡിവൈഎഫ്ഐ-സിപിഎം പ്രവർത്തകരാണ് സംഘർഷം നടത്തിയതെന്ന് കാണിച്ച് ബിജെപി കല്യാശേരി മണ്ഡലം പ്രസിഡന്റ് സി.വി. സുമേഷ് കണ്ണപുരം പോലീസിൽ പരാതി…
Read Moreമൂവാറ്റുപുഴ കടാതിയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
മൂവാറ്റുപുഴ: കടാതിയില്‍ നാഷ്ണല്‍ പെര്‍മിറ്റ് ലോറിയും, ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഇന്നലെ രാത്രി 11ഓടെ കടാതി നക്ഷത്ര കണ്വന്ഷന് സെന്ററിന് സമീപമുണ്ടായ അപകടത്തില്‍ കടാതി അമ്പലംപടിയില്‍ പാറത്തോട്ടത്തില്‍ വിഷ്ണു പി. സതീശന് (30) ആണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന നെല്ലിമറ്റത്തില്‍ അരുണ്‍ ജോസഫ് (31) ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. കടാതിയില്‍ നിന്ന് മൂവാറ്റുപുഴയിലേക്ക് വരികയായിരുന്ന ഇരുവരും സഞ്ചരിച്ച സ്കൂട്ടറും എതിർദിശയില്‍ വന്ന നാഷ്ണല്‍ പെര്‍മിറ്റ് ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ അരുണിനെ വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴ പോലീസും, ഫയര്‍ഫോഴസും സ്ഥലത്തെത്തി മേല്നടപടപകള് സ്വീകരിച്ചു. വിഷ്ണുവിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന്…
Read Moreമുകേഷിന്റെ രാജിക്കു മുറവിളി; കൊല്ലത്ത് സമരം ശക്തമാക്കി പ്രതിപക്ഷ സംഘടനകൾ; സിപിഎം ജില്ലാ നേതൃത്വം മൗനത്തിൽ
കൊല്ലം: ലൈംഗിക ആരോപണത്തിനു പിന്നാലെ എം. മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലത്ത് പ്രതിപക്ഷ സംഘടനകൾ സമരം ശക്തമാക്കുന്നു. മഹിളാ കോൺഗ്രസ്, യുവമോർച്ച, യൂത്ത് കോൺഗ്രസ്, ആർഎസ്പി തുടങ്ങിയ സംഘടനകൾ മുകേഷിന്റെ വീട്ടിലേക്കും ഓഫീസിലേക്കും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ച് കഴിഞ്ഞു. ആർവൈഎഫ് നാളെ മുകേഷിന്റെ ഓഫീസിലേക്കു പ്രതിഷേധ മാർച്ച് നടത്തും. മുകേഷിനെതിരായ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ മുകേഷിന്റെ ഓഫീസിന് മുന്നിലും പട്ടത്താനത്തെ വസതിക്ക് മുന്നിലും പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങൾക്ക് സിപിഎം ജില്ലാ നേതൃത്വം ഇതുവരെ മറുപടി പറയാൻ തയാറായിട്ടില്ല. ജില്ലാ സെക്രട്ടറി അടക്കമുള്ളവർ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. ജനാധിപത്യ മഹിളാ അസോസിയേഷൻ, പുരോഗമന കലാസാഹിത്യ സംഘം തുടങ്ങിയ സംഘടനകൾക്കും മിണ്ടാട്ടമില്ല. മുകേഷ് രാജിവയ്ക്കേണ്ട സാഹചര്യമില്ല എന്നാണ് പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. സംസ്ഥാന…
Read Moreവെള്ളിത്തിരയില്‍ ഇനി ‘പോലീസിന്റെ ആക്ഷന്‍’ ; നടിമാരായ ശ്രീലേഖ മിത്രയുടെയും മിനു മുനീറിന്റെയും പരാതി എസ്പി ജി. പൂങ്കുഴലി അന്വേഷിക്കും
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളില്‍ പകച്ചു നില്ക്കുന്ന മലയാള സിനിമയില്‍ ഇനി പോലീസിന്റെ “ആക്ഷന്‍ സീന്‍’. സിനിമാ രംഗത്തെ ലൈംഗികാതിക്രമം തുറന്ന് പറഞ്ഞവരില്‍ നിന്ന് മൊഴിയെടുക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം. പോലീസ് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ജി. പൂങ്കുഴലി, എസ്. അജിത ബീഗം, മെറിന് ജോസഫ്, ഐശ്വര്യ ഡോങ്റെ, വി. അജിത്ത്, എസ്. മധുസൂദനന് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. എഡിജിപി എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും. പ്രത്യേക അന്വേഷണ സംഘത്തില്‍ മുതിര്‍ന്ന വനിത ഓഫീസര്‍മാര്‍ ഉള്ളതുകൊണ്ട് കൂടുതല്‍ ഇരകള്‍ പരാതി നല്കാന് മടിയില്ലാതെ മുന്നോട്ടുവരുമെന്നാണ് വിലയിരുത്തല്‍. ഇതുവരെ ആരോപണം ഉന്നയിച്ച മുഴുവന്‍ പേരെയും സമീപിക്കും. ആരോപണത്തില്‍ ഉറച്ചുനിന്നാല്‍ മൊഴി പരിശോധിച്ച് കേസെടുത്ത് തുടര്‍ നിയമ നടപടികളിലേക്ക് കടക്കാനാണ് നീക്കം. ഓരോ ഉദ്യോഗസ്ഥക്ക് കീഴിലും വനിതാ പോലീസ്…
Read Moreവിമർശിച്ചതിനും തിരുത്തിയതിനും എല്ലാവർക്കും നന്ദി: ‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെൽപ്പുള്ള പുതിയൊരു നേതൃത്വം ഉണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണെന്ന് മോഹൻലാൽ
കൊച്ചി: മലയാള സിനിമയിലെ താര സംഘടന അമ്മയിൽ നിന്നും സിദ്ദിഖിനു പിന്നാലെ മോഹൻലാലും പടിയിറങ്ങി. പ്രസിഡന്റ് സ്ഥാനത്ത് നിന്നും മോഹൻലാൽ രാജിവച്ചു. ‘ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വയ്ക്കുന്നു എന്ന് മോഹൻലാൽ രാജിക്കത്തിൽ പറയുന്നു. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസം കൂടാതെ ലഭ്യമാക്കാനും പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും. ‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ.…
Read More