ഭോപ്പാൽ: ഇന്ത്യയിൽ ജീവിക്കണമെങ്കിൽ ഹിന്ദു ദൈവങ്ങളായ രാമനെയും കൃഷ്ണനെയും വാഴ്ത്തേണ്ടിവരുമെന്നു ബിജെപി നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ മോഹൻ യാദവ്. പൗരന്മാർക്ക് അവരുടെ മതങ്ങൾ ആചരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ ഇന്ത്യ ഒരു രാജ്യമെന്ന നിലയിൽ നിലനിൽക്കുമ്പോൾ മാത്രമേ അവർക്ക് അതിജീവിക്കാൻ കഴിയൂ എന്നതിനാൽ പൗരന്മാർ ദേശസ്നേഹമുള്ളവരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അശോക് നഗർ ജില്ലയിലെ ചന്ദേരി ടൗണിൽ ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മധ്യപ്രദേശ് മുഖ്യമന്ത്രി. “ഈ മണ്ണിൽനിന്ന് ഭക്ഷിച്ച് മറ്റൊരിടത്തോട് കൂറുണ്ടാകുന്നത് ശരിയല്ല. ഭാരതത്തിൽ ജീവിക്കണമെങ്കിൽ രാമനെയും കൃഷ്ണനെയും വാഴ്ത്തേണ്ടതുണ്ട്. രാജ്യത്ത് ഹിന്ദു-മുസ് ലിം എന്ന വേർതിരിവ് കണക്കാക്കിയിട്ടില്ല. എന്നാൽ രാജ്യത്തിന് ദൈവത്തെ മനസിലാക്കുന്നവരെയും, ദൈവസൃഷ്ടികളെ വിലമതിക്കുന്നവരെയുമാണ് വേണ്ടത്. ഹിന്ദു ദേവതകളെ ആരാധിച്ച മധ്യകാല മുസ് ലിം കവികളായ റഹീമും റസ്ഖാനും ഇവിടെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read MoreDay: August 27, 2024
അന്വേഷണവും വിചാരണയും അനന്തമായി നീളരുത്; റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാന്‍ ചില ശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് നടി രേവതി
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത് സ്വാഗതാര്‍ഹമെന്ന് നടി രേവതി. എന്നാല്‍ പരാതികളില്‍ അന്വേഷണവും വിചാരണയും അനന്തമായി നീളരുത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ, പവര്‍ ഗ്രൂപ്പ് ഉള്ളതായി വ്യക്തിപരമായി അനുഭവപ്പെട്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു. റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാന്‍ ചില ശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018ല്‍ “അമ്മ’ ഡബ്ല്യുസിസിയുമായി സംസാരിക്കാന്‍ തന്നെ മടിച്ചിരുന്നു. റിപ്പോര്‍ട്ട് പരസ്യമാക്കാന്‍ സര്‍ക്കാര്‍ വൈകിയതുകൊണ്ടാണ് നീതി വൈകിയത്. നേരത്തെ പരസ്യമാക്കിയിരുന്നെങ്കില്‍ പലരെയും രക്ഷിക്കാമായിരുന്നു. സ്ത്രീപക്ഷ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍, തോളോട് തോള് ചേര്‍ന്ന് പ്രവര്ത്തിച്ചവരില്നിന്ന് പോലും വിവേചനം നേരിട്ടു. ഈ വിവേചനം വേദനയും ഞെട്ടലുമുണ്ടാക്കിയെന്നും രേവതി പറഞ്ഞു.
Read Moreവിമാനയാത്രയ്ക്കിടെ 45,000 രൂപയുടെ സാധനങ്ങളടങ്ങിയ ബാഗ് നഷ്ടപ്പെട്ടു; വിമാനക്കന്പനിയുടെ നഷ്ടപരിഹാരം 2,450 രൂപ
കോൽക്കത്ത: ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തയാൾക്ക് നഷ്ടപ്പെട്ട 45,000 രൂപ വിലമതിക്കുന്ന സാധനങ്ങൾക്കു പകരം നഷ്ടപരിഹാരമായി വിമാനക്കന്പനി വാഗ്ദാനം ചെയ്തത് 2450 രൂപ. കോൽക്കത്തയിൽനിന്ന് ഗുവാഹത്തിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ അസം സ്വദേശിയായ മോണിക് ശർമയുടെ വിലപിടിപ്പുള്ള സാധനങ്ങളടങ്ങിയ ബാഗ് നഷ്ടപ്പെടുകയായിരുന്നു. ഡ്രൈവിംഗ് ലൈസൻസ്, പാൻ, ആധാർ തുടങ്ങിയ സുപ്രധാന രേഖകളും ബാഗിലുണ്ടായിരുന്നു. ഇതിനെതിരേ പരാതി നൽകിയപ്പോഴാണ് എയർലൈൻ തുച്ഛമായ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തത്. ഈ സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ ബാഗ് നഷ്ടപ്പെട്ടതിൽ കൂടുതൽ അന്വേഷണം നടത്താമെന്നു കമ്പനി ഉറപ്പ് നൽകിയതായി മോണിക് ശർമ പറഞ്ഞു.
Read Moreയുവനടനെതിരേയുള്ള ആരോപണം: കേസുമായി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്ന് സോണിയ മല്‍ഹാര്‍
കൊച്ചി: യുവ നടനെതിരേയുള്ള ആരോപണത്തില്‍ കേസുമായി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്ന് നടി സോണിയ മല്‍ഹാര്‍. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സോണിയ മല്‍ഹാറിനെ എസ്പി പൂങ്കുഴലി വിളിച്ചു സംസാരിച്ചിരുന്നു. എന്നാല്‍ കേസുമായി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നുവെന്ന് സോണിയ പറഞ്ഞു.2013 ല്‍ അന്നത്തെ സൂപ്പര്‍സ്റ്റാര്‍ തന്നെ കടന്നുപിടിച്ചെന്നായിരുന്നു നടി സോണിയ മല്‍ഹാറിന്റെ ആരോപണം. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ലൊക്കേഷനില്‍ എത്തിയപ്പോഴായിരുന്നു ദുരനുഭവമെന്ന് സോണിയ മല്‍ഹാര്‍ പറയുന്നു. പിന്നില്‍നിന്നും അപ്രതീക്ഷിതമായി കടന്നുപിടിക്കുകയായിരുന്നു. പിന്നീട് മാപ്പ് പറഞ്ഞ് നടന് തലയൂരിയെന്ന് സോണിയ മല്‍ഹാര്‍ ആരോപിക്കുന്നു. നോ പറഞ്ഞത് കൊണ്ട് മാത്രം നിരവധി അവസരങ്ങള്‍ നഷ്ടമായെന്നും സിനിമയില്‍ മദ്യവും മയക്കുമരുന്നുമുണ്ടെന്നും സോണിയ മല്‍ഹാര്‍ പറയുന്നു.
Read Moreഗർഭകാലത്ത് പ്രമേഹമുണ്ടായാൽ…
അമ്മയ്ക്ക് ഗര്‍ഭകാലത്തു പ്രമേഹമുണ്ടെങ്കില്‍ അത് കുഞ്ഞിനെ ആയിരിക്കും കൂടുതല്‍ ബാധിക്കുക. കാരണങ്ങളൊന്നും കൂടാതെ തന്നെ കുഞ്ഞിന്റെ അനക്കം പെട്ടെന്ന് നിന്നു പോകാം. ഇങ്ങനെയുള്ള ഗര്‍ഭിണികളെ പ്രസവ തീയതിയ്ക്ക് രണ്ടോ മൂന്നോ ആഴ്ച മുമ്പു തന്നെ പ്രസവിപ്പിക്കേണ്ടതായിട്ടുണ്ട്. സാധാരണ ഒരു ഗര്‍ഭിണിക്ക് കൊടുക്കുന്ന അത്ര സമയം സുഖപ്രസവത്തിനായി കാത്തിരുന്നാല്‍ പലപ്പോഴും അത് കുഞ്ഞിന്റെ ജീവനുതന്നെ അപകടമായി ഭവിക്കും. മാത്രവുമല്ല ഈ കുഞ്ഞുങ്ങള്‍ക്ക് സാധാരണയിലും കൂടുതല്‍ ഭാരവും ഉണ്ടാകും. അതുകൊണ്ടുതന്നെ പലപ്പോഴും സാധാരണ പ്രസവം സാധ്യമാകാതെ വരാം. ജീവിതരീതിയില്‍ മാറ്റം ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം എന്നീ അവസ്ഥകള്‍ക്ക് ഒരു കാരണം സ്ത്രീകളുടെ ജീവിതരീതി തന്നെയാണ്. ജീവിതശൈലീരോഗങ്ങളുടെ ഭാഗമായി ഗര്‍ഭകാലത്ത് വരാവുന്ന അവസ്ഥാ വിശേഷങ്ങളാണ് ഇവ. ഇതുവഴിയുണ്ടാകുന്ന സിസേറിയന് കുറയ്ക്കണമെങ്കില്‍ സ്ത്രീകള്‍ അവരുടെ ജീവിതരീതിയില്‍ തന്നെ വ്യത്യാസം വരുത്തണം. ഫാസ്റ്റ് ഫുഡ് സ്റ്റൈലും ദുര്‍മേദസും ഗര്‍ഭിണികളുടെ കുടുംബാംഗങ്ങള്‍ക്കും സമൂഹത്തിനും ജീവിതശൈലി രോഗങ്ങളെക്കുറിച്ച്…
Read Moreഒടുവിൽ നാഥനില്ലാതെ ‘അമ്മ’: പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മോഹന്‍ലാല്‍ രാജിവച്ചു; ഒപ്പം 17 എക്സിക്യൂട്ടീവ് അംഗങ്ങളും
കൊച്ചി: മലയാള സിനിമയിലെ താര സംഘടന അമ്മയിൽ കൂട്ടരാജി. സിദ്ദിഖിനു പിന്നാലെ മോഹൻലാലും പടിയിറങ്ങി. പ്രസിഡന്റ് സ്ഥാനത്ത് നിന്നും മോഹൻലാൽ രാജിവച്ചു. പ്രസിഡന്റിനു പിന്നാലെ 17 എക്സിക്യൂട്ടീവ് അംഗങ്ങളും രാജിവച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ലൈംഗികാരോപണമടക്കമുള്ള കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടവര്അമ്മയുടെ തലപ്പത്തു നിന്നും രാജിവയ്ക്കണമെന്ന് ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് കൂട്ടരാജിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. മോഹൻലാലിന്റെ രാജിക്കത്ത് ‘ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വയ്ക്കുന്നു. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും ‘അമ്മ’യുടെ…
Read Moreഅടിച്ച് കേറി വാ…ഇൻസ്റ്റയ്ക്ക് മുൻപുള്ള ഫേസ്ബുക്ക് കാലത്തെ പ്രണയ അപാരത; രുചിയൂറും ‘പാലും പഴവും’ തകർപ്പൻ ഹിറ്റ്
വി. കെ. പ്രകാശ് സംവിധാനം ചെയ്ത് മീരാ ജാസ്മിനും അശ്വിൻ ജോസും പ്രധാന വേഷത്തിലെത്തിയ ഏറ്റവും പുതിയ ചിത്രം ‘പാലും പഴവും’തിയറ്ററുകളിൽ കൈയടി നേടുന്നു. ഗൗരവമായ ഒരു വിഷയത്തെ നര്‍മത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്ന ചിത്രമാണ് പാലും പഴവും. ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള മറ്റു നവ മാധ്യമങ്ങള്‍ മലയാളികള്‍ക്കിടയില്‍ പ്രചാരത്തിലാകുന്നതിനു മുമ്പ് ഏവരുടെയും ഹരമായിരുന്ന ഫേസ്ബുക്കാണ് ചിത്രത്തിലെ ഒരു പ്രധാന ഘടകം. കുസൃതിത്തരങ്ങളാലും ആഴത്തില്‍ ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന കഥാപാത്രവുമായും മീരാ ജാസ്മിന് വീണ്ടും മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ തനിക്കുള്ള സ്ഥാനം ഊട്ടി ഉറപ്പിച്ചു. യുവനടന്മാരില് ശ്രദ്ധേയനായ അശ്വിനും സുനില്‍ എന്ന കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ചു. നര്‍മം വിതറുന്ന സംഭാഷണങ്ങളും രംഗങ്ങളുമായി അശോകന്റെ ബാങ്ക് മാനേജറും സുമേഷ് ചന്ദ്രന്റെ പ്യൂണും തീയറ്ററില്‍ പൊട്ടിച്ചിരി ഉയര്‍ത്തി. മണിയന്‍പിള്ള രാജു, ശാന്തികൃഷ്ണ, രചന നാരായണന്‍കുട്ടി, നിഷ സാരംഗ്, മിഥുന് രമേഷ്, ആദില്‍ ഇബ്രാഹിം, രഞ്ജിത്…
Read Moreഎണ്‍പതുകളിലെ മുൻനിര സംവിധായകൻ എം. മോഹൻ അന്തരിച്ചു
പ്രശസ്ത ചലച്ചിത്ര സംവിധായകൻ എം. മോഹൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 76 വയസായിരുന്നു. ‘പക്ഷേ, ശാലിനി എന്റെ കൂട്ടുകാരി, ഇടവേള, വിട പറയും മുമ്പ്, അങ്ങനെ ഒരു അവധിക്കാലത്ത്, രണ്ട് പെൺകുട്ടികൾ’ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് മോഹന്‍. ‘അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം, വിടപറയും മുമ്പേ’ എന്നീ അഞ്ച് സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. പി. വേണുവിന്റെ സഹായി എന്ന നിലക്കാണ് ഇരിങ്ങാലക്കുട സ്വദേശിയായ മോഹൻ സിനിമയിൽ തുടക്കം കുറിച്ചത്. പിന്നീട് ജോൺ പോളുമായുള്ള പ്രവർത്തനം അദ്ദേഹത്തെ കലാപരമായും സാമ്പത്തികമായും മികവാർന്ന ചിത്രങ്ങളുടെ സംവിധായകനാക്കി. മലയാളത്തിലെ ഗന്ധർവനായ പത്മരാജനോടൊത്തു ‘ഇടവേള , ശാലിനി എന്റെ കൂട്ടുകാരി’ പോലുള്ള സിനികളിൽ ഒന്നിച്ചു പ്രവർത്തിക്കാൻ അദ്ദേഹത്തിനായി. മലയാള സിനിമയിലെ സുവർണകാലമായ എണ്‍പതുകളിലെ മുൻനിര സംവിധായകനായി അദ്ദേഹത്തെ കണക്കാക്കുന്നു. തന്റെ ‘രണ്ടുപെൺകുട്ടികൾ’ എന്ന സിനിമയിലെ…
Read Moreക്ഷമ വേണം സമയം എടുക്കും: ആരോപണങ്ങള്‍ തീർന്നിട്ടില്ല… തിരക്ക് കൂട്ടാതെ അമ്മ
കോഴിക്കോട്: നടന്മാര്ക്കും സംവിധായകര്‍ക്കും എതിരായ ലൈംഗിക ആരോപണങ്ങളില്‍ അമ്മയില്‍ തിരക്ക് പിടിച്ച് തീരുമാനങ്ങള്‍ വേണ്ടെന്ന് തീരുമാനം. ആരോപണങ്ങള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിജസ്ഥിതി അന്വേഷിച്ചശേഷം മാത്രം മതി പരസ്യമായി തള്ളിപ്പറയലും കൂടെ കൂട്ടലുമെന്നാണ് തീരുമാനം. ഇനിയും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരുമെന്നാണ് സിനിമാ മേഖലയില്‍നിന്നുള്ള വിവരം. ആരോപണങ്ങള്‍ നേരിടുന്നവര്‍ തന്നെ അതിനുള്ള മറുപടിയുമായും നിയമപോരാട്ടവുമായും മുന്നോട്ടുപോകട്ടെയെന്നനിലപാടാണ് താരസംഘടനയ്ക്കുള്ളത്. മുന്‍നിരതാരങ്ങളെല്ലാം സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ടും ഓണക്കാല സിനിമകളുടെ പ്രമോഷന് വര്‍ക്കുകളുമായി ബന്ധപ്പെട്ടും തിരക്കിലാണ്. യുവനടി രേവതി സമ്പത്തിന്റെ പരാതിയില്‍ അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവക്കേണ്ടി വന്ന സിദ്ദിഖിനെതിരേ ഉടന്‍ കേസ് എടുക്കാനുള്ള സാധ്യത ഏറെയാണ്. നടി അന്വേഷണസംഘത്തിന് മൊഴി നല്കിയാല് കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് അറിയുന്നത്. ഈ സാഹചര്യത്തില്‍ അന്വേഷണം നടക്കട്ടെ മറ്റ് തലവേദനകള്‍ ഏറ്റെടുക്കേണ്ട എന്നാണ് അമ്മയുടെ നിലപാട്. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് അസൗകര്യമുള്ളതിനാലാണ് ഇന്ന് ചേരേണ്ടിയിരുന്ന…
Read Moreജൂണിയര്‍ ആര്‍ട്ടിസ്റ്റിന്റെ വീട്ടിലെത്തി അമ്മയോട് മോശമായി പെരുമാറി, അവർ അടിച്ചു പുറത്താക്കി: മുകേഷിനെതിരേ വെളിപ്പെടുത്തലുമായി സന്ധ്യ
കൊച്ചി: നടനും എംഎല്‍എയുമായ മുകേഷിനെതിരേ മറ്റൊരു ഗുരുതര ആരോപണവുമായി ജൂണിയര്‍ ആര്‍ട്ടിസ്റ്റ് സന്ധ്യ. തന്റെ സുഹൃത്തായ ഒരു ജൂണിയര്‍ ആര്‍ട്ടിസ്റ്റിന്റെ വീട്ടിലെത്തിയ മുകേഷ് മോശമായി പെരുമാറിയെന്നും അദ്ദേഹത്തെ അവിടെനിന്ന് അടിച്ച് പുറത്താക്കിയെന്നുമാണ് സന്ധ്യയുടെ വെളിപ്പെടുത്തൽ. “മുകേഷ് എന്റെ സുഹൃത്തിന്റെ മേല്‍വിലാസം കണ്ടുപിടിച്ച് അവരുടെ വീട്ടിലെത്തി. സുഹൃത്തിന്റെ അമ്മ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. സുഹൃത്ത് പുറത്തായിരുന്നു. മുകേഷ് അമ്മയോട് വളരെ മോശമായി പെരുമാറിയെന്നാണ് സന്ധ്യ ആരോപിക്കുന്നത്. കാസ്റ്റിംഗ് കൗച്ചിന് വഴങ്ങാത്തതിന്റെ പേരില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടുവെന്ന് സന്ധ്യ പറഞ്ഞു. ലൈംഗിക താല്പര്യങ്ങള്ക്ക് വഴങ്ങിയില്ലെങ്കില്‍ സിനിമയില്‍ അവസരം കിട്ടാത്ത സാഹചര്യമാണുള്ളത്. കാസ്റ്റിംഗ് കൗച്ചിന് വഴങ്ങണമെന്ന് കാസ്റ്റിംഗ് ഡയറക്ടറായ വിച്ചു തന്നോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സന്ധ്യ പറഞ്ഞു. താന്‍ ഒരു സിനിമയിലാണ് അഭിനയിച്ചിട്ടുള്ളത്. അന്ന് ഒരു ദിവസത്തെ ഷൂട്ടിംഗായിരുന്നു. ലൊക്കേഷനില്‍ പ്രശ്നമൊന്നും നേരിട്ടിട്ടില്ല. എന്നാല്‍ സിനിമാമേഖലയിലെ ആളുകളെ വിളിക്കുമ്പോള്‍ ആദ്യം ചോദിക്കുന്നത് നിങ്ങള്‍…
Read More