ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ രണ്ട് സംഭവങ്ങളിലായി 40 പേരെ ബിഎൽഎ തീവ്രവാദികൾ കൂട്ടക്കൊല ചെയ്തു. മുസബേയ്ൽ ജില്ലയിൽ 23 യാത്രക്കാരെ ബസിൽനിന്നും പിടിച്ചിറക്കി വെടിവച്ചുകൊന്നു. മറ്റൊരിടത്ത് 17 പേരെയും കൊലപ്പെടുത്തി. പിന്നീട് വാഹനങ്ങൾക്കു തീയിട്ടു. മുസബേയ്ൽ ജില്ലയിലെ ദേശീയപാതയിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. യാത്രക്കാർ പാക് പഞ്ചാബിൽനിന്നുള്ളവരാണെന്നു രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷമായിരുന്നു കൊലപ്പെടുത്തിയത്. നാൽപ്പതോളം വരുന്ന തോക്കുധാരികൾ പഞ്ചാബിൽനിന്നും തിരിച്ചുമുള്ള ബസുകളാണ് തടഞ്ഞു പരിശോധിച്ചത്. യാത്രക്കാരുടെ രേഖകൾ പരിശോധിച്ച് പഞ്ചാബിൽനിന്നുള്ളവരെ വെടിവച്ചുകൊല്ലുകയായിരുന്നു. ആക്രമണത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 19 പേർ പഞ്ചാബികളും നാല് പേർ ബലൂച് സ്വദേശികളുമാണ്. കൊല്ലപ്പെട്ടവരിൽ ഭൂരിപക്ഷവും തൊഴിലാളികളായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം തീവ്രവാദ വിഭാഗമായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ഏറ്റെടുത്തു. സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിൽ 12 തീവ്രവാദികൾ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി പറഞ്ഞു. ഞായറാഴ്ച മുതൽ 24 മണിക്കൂറിനിടെ…
Read MoreDay: August 27, 2024
‘ചലച്ചിത്ര അക്കാദമിയിൽ പ്രബലനായി നിന്ന്, ഐഎഫ്എഫ്കെയിൽ ജോലി ചെയ്ത പെൺകുട്ടികളെ ഇയാൾ ദുരുപയോഗപ്പെടുത്തുന്നുവെന്ന് കഥകൾ കേട്ടു’: അവ വെറും കഥയല്ല; ദുരനുഭവ കുറിപ്പ് പങ്കുവച്ച് ജെ. ദേവിക
കൊച്ചി: ചലച്ചിത്ര അക്കാദമിയിൽ ‘പ്രബലനായിരുന്ന’ മുതിർന്ന സംവിധായകൻ അപമര്യാദയായും ലൈംഗിക ചുവയോടെയും പെരുമാറിയെന്ന് ചരിത്രകാരിയും സെന്റർ ഫോർ ഡെവലപ്മെന്റൽ സ്റ്റഡീസ് അധ്യാപികയുമായ ജെ. ദേവിക. 2004 ൽ തനിക്കുണ്ടായ ജീവിതാനുഭവമാണ് ദേവിക പങ്കുവച്ചത്. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മലയാളസിനിമയുടെ തികഞ്ഞ ഫ്യൂഡൽ സ്വഭാവത്തെക്കുറിച്ച് തിരിച്ചറിവുണ്ടാക്കിയ സംഭവമാണിത്. ഡബ്ള്യൂ സിസിയോട് പരസ്യമായി കഴിവതും എല്ലാ അഭിപ്രായഭിന്നതകൾക്കും മീതെ ചേർന്നുനിൽക്കാൻ എന്നെ പ്രേരിപ്പിച്ചത് ഈ ഓർമ്മയാണ് എന്ന് പറഞ്ഞാണ് ദേവിക കുറിപ്പ് തുടരുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഇതു കണ്ടപ്പോഴാണ് 2004ൽ എന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവം ഓർമ വന്നത്. അന്ന് ഞാൻ വളരെ ഹിംസാപരമായ ഒരു ബന്ധത്തിൽ നിന്ന് സ്വയം വിടുതൽ നേടി പത്തും അഞ്ചും വയസുകാരികളായ മക്കളോടൊപ്പം ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ അനുവദിച്ചുകിട്ടിയ ക്വാട്ടേഴ്സിൽ താമസമാക്കിയത്. സിനിമാപ്രവർത്തകയല്ലങ്കിൽ പോലും സിനിമയിലെ ആണത്തപ്രകടനം…
Read Moreസുഡാനിൽ കനത്ത മഴയെത്തുടർന്ന് ഡാം തകർന്നു, 60 പേർ മരിച്ചു
കയ്റോ: കിഴക്കൻ സുഡാനിൽ കനത്ത മഴയെത്തുടർന്ന് അർബാത് ഡാം തകർന്നു. 60 പേർ മരിച്ചു. നിരവധി പേരെ കാണാതായി. റെഡ് സീ സ്റ്റേറ്റിലായിരുന്നു അപകടം. നാലു പേർ മരിച്ചുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. എന്നാൽ, കാണാതായവരുടെ കണക്ക് വ്യക്തമായിട്ടില്ല. 60 പേർ മരിച്ചുവെന്നാണു സുഡാനീസ് വാർത്താ സൈറ്റ് അൽ-തഗീർ അറിയിച്ചത്. നൂറിലധികം പേരെ കാണാതായെന്ന് മെഡാമീക് ന്യൂസ് ഏജൻസി അറിയിച്ചു. പോർട്ട് സുഡാൻ നഗരത്തിൽനിന്ന് 40 കിലോമീറ്റർ അകലെയാണ് തകർന്ന ഡാം സ്ഥിതി ചെയ്യുന്നത്.
Read Moreമാനഭംഗക്കേസ്; ഡോണ്ഡ് ട്രംപ് നഷ്ടപരിഹാരമായി നൽകേണ്ടത് 712 കോടി രൂപ
വാഷിംഗ്ടണ്‍ ഡിസി: നടന് സിദ്ദിഖിനെതിരേ യുവനടി രേവതി സമ്പത്ത് ഉന്നയിച്ച ലൈംഗികാരോപണം അമേരിക്കയിലാണെങ്കില്‍ ലഭിക്കുന്നത് കോടാനുകോടികളുടെ നഷ്ടപരിഹാരം. മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഇ. ജീന്‍ കറോള്‍ നല്കിയ മാനഭംഗക്കേസിലും അപകീര്‍ത്തി കേസിലും 833 ലക്ഷം ഡോളര്‍ ( 670 കോടി രൂപ) നൽകാന് മന്‍ഹാട്ടന്‍ കോടതിയും 50 ലക്ഷം ഡോളര്‍ (42 കോടി രൂപ) നൽകാന് ന്യൂയോര്‍ക്ക് കോടതിയും റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡോണ്ഡ് ട്രംപിനോട് ഉത്തരവിട്ടു. മൊത്തം 712 കോടി രൂപ! പേരിന് കളങ്കം ചാര്‍ത്തിയതിന് 73 ലക്ഷം, മാനസികാഘാതത്തിന് 110 ലക്ഷം, തെറ്റിനുള്ള ശിക്ഷയ്ക്ക് 650 ലക്ഷം ഡോളര്‍ എന്നിങ്ങനെയാണ് കഴിഞ്ഞ ജനുവരിയില്‍ മന്‍ഹാട്ടന്‍ ഫെഡറല്‍ കോടതി വിധിച്ചത്. കറോള്‍ ആവശ്യപ്പെട്ടതിലും എട്ടിരട്ടി നഷ്ടപരിഹാരം. പണം കൈയില്‍ കിട്ടണമെങ്കില്‍ നീണ്ട നിയമപോരാട്ടത്തിനു വിരാമമാകണം. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ കേസുകള്‍ ചൂടുള്ള ചര്‍ച്ചാവിഷയമാണ്. 1996ല്‍ ന്യൂയോര്‍ക്കിലെ…
Read More‘കാസ്റ്റിംഗ് കൗച്ചിൽ നിന്ന് രക്ഷപ്പെട്ട് വന്നതുകൊണ്ടാകാം എന്റെ മക്കൾക്ക് സിനിമ കുറവ്’; സിനിമ കുത്തഴിഞ്ഞ മേഖലയെന്ന് കൃഷ്ണകുമാർ
കൊച്ചി: സിനിമ, ഒരു കുത്തഴിഞ്ഞ മേഖലയാണ്. ഞാൻ സിനിമയിൽ വന്നിട്ട് മുപ്പത്തിയഞ്ചോളം വർഷമായി. എന്റെ മക്കളും ഈ മേഖലയിലുണ്ട്. കാസ്റ്റിംഗ് കൗച്ചിൽ നിന്നു രക്ഷപ്പെട്ട് വന്നതുകൊണ്ടാകാം എന്റെ മക്കൾക്ക് സിനിമ കുറവ്. മലയാള സിനിമയിലെ പുഴുക്കുത്തുകളുടെ എണ്ണം കൂടി വരികയാണ്. പവർ ഗ്രൂപ്പെന്നത് ഇപ്പോൾ പറയുന്ന വാക്കാണ്. പണ്ട് മുതൽ തന്നെ ഇത്തരം ഗ്രൂപ്പുകളുണ്ട്. ലോബികൾ എന്നാണ് പറയാറ്. തിരുവനന്തപുരം ലോബി, മട്ടാഞ്ചേരി ലോബി എന്നിങ്ങനെ പോകുന്നു. ഞാൻ ഒരു ലോബിയുടേയും ഭാഗമല്ല. കാരണം ഞാൻ സിനിമയിൽ ഒരു സക്സസല്ല. പക്ഷെ എല്ലാം വ്യക്തമായി കാണുന്നുണ്ടായിരുന്നു. എന്നാൽ പരാതി പറയാൻ പോലും ഒരു സ്ഥലമില്ല. കഴിഞ്ഞ ഒരു അഞ്ച് കൊല്ലമായാണ് എന്തെങ്കിലും പുറത്ത് വന്ന് തുടങ്ങുന്നത്. അമ്മയിൽ ഞാനും അംഗമാണ്. അമ്മയ്ക്ക് പരിമിതികളുണ്ട്. അതൊരു കൂട്ടായ്മ മാത്രമാണ്. പക്ഷെ അമ്മ മുൻകൈയെടുത്ത് സർക്കാരിനോട് പറഞ്ഞ് അന്വേഷണം നടത്തണം.…
Read Moreകൊലക്കേസ് പ്രതിയായ ഷക്കീബിനെ വിലക്കണം; വക്കീൽ നോട്ടീസ്
ധാക്ക: കൊലക്കുറ്റത്തിനു കേസെടുത്തതിനു പിന്നാലെ ഷക്കീബ് അൽ ഹസനെ ക്രിക്കറ്റിൽനിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് വക്കീൽ നോട്ടീസ്. കൊല്ലപ്പെട്ട യുവാവിന്റെ പിതാവാണ് വക്കീൽ നോട്ടീസയച്ചത്. നിലവിൽ പാക്കിസ്ഥാൻ പര്യടനം നടത്തുന്ന ബംഗ്ലാദേശ് ടീമിനൊപ്പമാണ് ഷക്കീബ്. ബംഗ്ലാദേശിൽ നടന്ന പ്രക്ഷോഭത്തിനിടെ തയ്യൽ തൊഴിലാളിയെ കൊലപ്പെടുത്തി എന്ന കേസിലാണ് ഷക്കീബ് ഉൾപ്പെടെ 154 പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ 28-ാം പ്രതിയാണ് താരം. ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും നടൻ ഫെർദസ് അഹമ്മദും പ്രതിപ്പട്ടികയിലുണ്ട്. ധാക്കയിലെ ഒരു റാലിക്കിടെയാണ് സംഭവം.
Read More2024 പാരീസ് പാരാലിന്പിക്സ് നാളെ മുതൽ
പാരീസ്: ഒളിന്പിക് ആവേശം കെട്ടടങ്ങി ദിനങ്ങൾ പിന്നിടുന്പോൾ പാരീസിൽ മറ്റൊരു ലോക കായിക മാമാങ്കത്തിനു ദീപം തെളിയുന്നു. പാരാലിന്പിക്സിന്റെ പ്യാറിലേക്കാണ് ഇനിയുള്ള പാരീസ് ദിനങ്ങൾ. 2024 പാരാലിന്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ നടക്കും. ഈ മാസം 28 മുതൽ സെപ്റ്റംബർ എട്ടുവരെയാണ് 17-ാമത് പാരാലിന്പിക്സ് പാരീസിൽ അരങ്ങേറുക. ജിയൊസിനിമയിലൂടെ മത്സരങ്ങൾ തത്സമയം ആരാധകർക്കു മുന്നിലെത്തും. പാരീസ് നഗരം പാരാലിന്പിക്സിന് ആതിഥേയത്വം വഹിക്കുന്നത് ഇതാദ്യമാണ്. ഇന്ത്യക്കു റിക്കാർഡ് സംഘം പാരീസ് പാരാലിന്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 84 കായികതാരങ്ങളാണ് പങ്കെടുക്കുക. 52 പുരുഷന്മാരും 32 വനിതകളുമുൾപ്പെടെയാണിത്. പാരാലിന്പിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണ് ഇത്തവണത്തേത് എന്നതും ശ്രദ്ധേയം. 2020 ടോക്കിയോ ഗെയിംസിൽ 54 താരങ്ങൾ പങ്കെടുത്തതായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും വലിയ സംഘം. അന്പെയ്ത്ത്, അത്ലറ്റിക്സ്, ബാഡ്മിന്റണ്‍, സൈക്ലിംഗ്, ഷൂട്ടിംഗ് അടക്കം 12 കായിക ഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്.…
Read Moreഉദ്ഘാടനം കഴിഞ്ഞിട്ട് 8 മാസം; മഹാരാഷ്ട്രയിൽ മോദി അനാച്ഛാദനം ചെയ്ത ശിവാജി പ്രതിമ തകർന്നു
മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ കോട്ടയിൽ കഴിഞ്ഞവർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത മറാഠ സാമ്രാജ്യ സ്ഥാപകൻ ഛത്രപതി ശിവാജിയുടെ പ്രതിമ തകർന്നുവീണു. രാജ്കോട്ട് കോട്ടയിൽ സ്ഥാപിച്ച 35 അടി ഉയരമുള്ള കൂറ്റൻ പ്രതിമയാണ് ഇന്നലെ തകർന്നത്. ഈ മേഖലയിൽ രണ്ടുമൂന്നു ദിവസമായി കനത്ത മഴയും കാറ്റുമായിരുന്നു. ഇതിനിടയിലാണ് പ്രതിമ നിലംപതിച്ചത്. കഴിഞ്ഞവർഷം ഡിസംബർ നാലിന് നാവികസേനാദിനത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി പ്രതിമ അനാച്ഛാദനം ചെയ്തത്. ഒരു വർഷം തികയും മുന്‍പേ പ്രതിമ തകർന്നതിനെ തുടർന്നു പ്രതിപക്ഷ പാർട്ടികൾ മഹാരാഷ്ട്ര സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി രംഗത്തെത്തി. കരാറുകാരൻ എത്ര രൂപ കൈക്കൂലിയായി സർക്കാരിന് കൈമാറിയിരുന്നെന്ന് ശിവസേന (യുബിടി) എംപി പ്രിയങ്ക ചതുർവേദി ചോദിച്ചു. അതേസമയം, തകർച്ചയുടെ കാരണം അന്വേഷിക്കുമെന്നും പുതിയ പ്രതിമ സ്ഥാപിക്കാൻ മഹാരാഷ്ട്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും സംസ്ഥാന മന്ത്രി ദീപക് സാർക്കർ പറഞ്ഞു.
Read Moreസ്പാനിഷ് ലാ ലിഗ ഫുട്ബോൾ; നൂറ്റാണ്ടിന്റെ താരമായി എൻഡ്രിക്
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ബ്രസീൽ കൗമാര താരം എൻഡ്രിക്കിനു വിസ്മയ അരങ്ങേറ്റം. റയൽ മാഡ്രിഡിനുവേണ്ടിയുള്ള ലാ ലിഗ അരങ്ങേറ്റ മത്സരത്തിൽ പതിനെട്ടുകാരനായ എൻഡ്രിക് ഗോൾ നേടി. റയൽ വയ്യഡോലിഡിന് എതിരായ മത്സരത്തിന്റെ ഇഞ്ചുറി ടൈമിലായിരുന്നു (90+6’) എൻഡ്രിക്കിന്റെ ഗോൾ. 21-ാം നൂറ്റാണ്ടിൽ റയൽ മാഡ്രിഡിനുവേണ്ടി ലാ ലിഗ അരങ്ങേറ്റത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ചരിത്രമാണ് 18 വർഷവും 35 ദിനവും പ്രായമുള്ള എൻഡ്രിക് കുറിച്ചത്. മത്സരത്തിൽ റയൽ മാഡ്രിഡ് 3-0നു ജയം സ്വന്തമാക്കി. കിലിയൻ എംബപ്പെയുടെ അരങ്ങേറ്റമത്സരം കൂടിയായിരുന്നു. എന്നാൽ, റയലിന്റെ ഹോം ഗ്രൗണ്ടിൽ എംബപ്പെയ്ക്കു ഗോൾ നേടാൻ സാധിച്ചില്ല. 86-ാം മിനിറ്റിൽ എംബപ്പെയ്ക്കു പകരമായാണ് എൻഡ്രിക് എത്തിയത്. അത്ലറ്റിക്കോ മാഡ്രിഡ് 3-0ന് ജിറോണയെ കീഴടക്കി. അന്റോയിൻ ഗ്രീസ്മാന്റെ (39’) ഫ്രീകിക്ക് ഗോളിലൂടെയാണ് അത്ലറ്റിക്കോ സ്കോറിംഗ് ആരംഭിച്ചത്. 2015-16…
Read Moreനഗരവീഥികൾ അമ്പാടിയായി
കോട്ടയം: നഗരവീഥികൾ അമ്പാടിയായി. ഓടക്കുഴലും മയില്പീലിയും പീതാംബരവും ധരിച്ച ഉണ്ണിക്കണ്ണന്മാര് വീഥികള്‍ കൈയടക്കിയതോടെ ജില്ലയിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ വര്‍ണാഭമായി. നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്നെത്തിയ ചെറു ശോഭായാത്രകൾ നഗരത്തിലെത്തി മഹാ ശോഭായാത്രയായി സെൻട്രൽ ജംഗ്ഷനിൽ സംഗമിച്ചു. പൂണ്യമീ മണ്ണ് പവിത്രമീ ജന്മം എന്ന സന്ദേശം ഉയര്‍ത്തി ജില്ലയിലെ 3500 സ്ഥലങ്ങളിലാണ് ശീകൃഷ്ണ ജയന്തി ശോഭായാത്ര നടത്തിയത്. വയനാട് ദുരന്ത പശ്ചാത്തലത്തില്‍ പ്രത്യേക ക്രമീകരണങ്ങളോടെയായിരുന്നു ആഘോഷങ്ങൾ. ശോഭായാത്രയുടെ തുടക്കത്തില്‍ വയനാട് ദുരന്ത ബാധിതര്‍ക്കായി അനുസ്മരണവും പ്രാര്‍ഥനയും എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി സമൂഹത്തിന്റെ കരുതലായി സ്നേഹനിധി സമര്‍പ്പണവും നടത്തി. ഉറിയടി, നിശ്ചല ദൃശ്യം, മയക്കുമരുന്നു ലഹരിക്കെതിരെ സമൂഹ പ്രതിജ്ഞ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ കോട്ടയം നഗരത്തില്‍ തളിയക്കോട്ട, അമ്പലക്കടവ്, മുട്ടമ്പലം, വേളൂര്‍, പറപ്പാടം, കോടിമത, തിരുനക്കര തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആരംഭിച്ച ശോഭായാത്ര സെന്‍ട്രല്‍ ജംഗ്ഷനില്‍…
Read More