തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനു ശേഷം നടനും എംഎൽഎയുമായ മുകേഷിനെതിരേ ആരോപണം കനക്കുകയാണ്. മുകേഷിനെ പിന്തുണച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി രംഗത്ത്. കോടതി എന്തെങ്കിലും മുകേഷിന്റെ കാര്യത്തിൽ പറഞ്ഞോയെന്ന് സുരേഷ് ഗോപി ചോദിച്ചു. കോടതിക്ക് ബുദ്ധിയും യുക്തിയുമുണ്ട്. കോടതി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുകേഷിനെതിരേ ഉള്ളത് ആരോപണങ്ങൾ മാത്രമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. വിവാദങ്ങൾ മാധ്യമങ്ങളുടെ തീറ്റയാണ്. ആരോപണങ്ങൾ മാധ്യമസൃഷ്ടിയാണ്. ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ് മാധ്യമങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Read MoreDay: August 27, 2024
ഓണം വരവായ്…ഇടുക്കിയിലെ മഴക്കാല നിയന്ത്രണങ്ങളെല്ലാം പിൻവലിച്ചു; സഞ്ചാരികൾക്കായി ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഒരുങ്ങി
തൊടുപുഴ: ഓണക്കാലമെത്തുന്നതോടെ ജില്ലയിൽ ടൂറിസം മേഖലയ്ക്ക് ഉണർവുണ്ടാകുമെന്ന് പ്രതീക്ഷ. പ്രതികൂല കാലാവസ്ഥ മൂലം പലപ്പോഴും ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശനം നിരോധിച്ചിരുന്നതിനാൽ വലിയ തോതിൽ ഇത് ടൂറിസം മേഖലയെ ബാധിച്ചിരുന്നു. മഴക്കാല സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ യാത്രാനിയന്ത്രണങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന നിരോധനവും സഞ്ചാരികളുടെ എണ്ണം കുറയാനിടയാക്കി. എന്നാൽ കഴിഞ്ഞ ദിവസം വരെ പെയ്ത മഴയ്ക്ക് ശമനമാകുകയും അലർട്ടുകൾ മെല്ലെ പിൻവലിക്കപ്പെടുകയും ചെയ്തതോടെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് സഞ്ചാരികൾ വീണ്ടും എത്തിത്തുടങ്ങി. സ്വാതന്ത്ര്യദിനം ഉൾപ്പെടെ പൊതു അവധികൾ ലഭിച്ചെങ്കിലും സഞ്ചാരികളുടെ വരവിൽ കാര്യമായ വർധനയുണ്ടായില്ല. സാധാരണ ഓഗസ്റ്റ് മാസം സന്ദർശകരുടെ വൻ തിരക്ക് അനുഭവപ്പെടാറുണ്ട്. എന്നാൽ കഴിഞ്ഞ ഞായറാഴ്ച ജില്ലയിൽ എത്തിയ സന്ദർശകരുടെ എണ്ണ 10,729 ആണ്. വാഗമണ്ണിലാണ് കൂടുതൽ പേരെത്തിയത് വാഗമണ്‍ അഡ്വഞ്ചർ പാർക്കിൽ 2655 പേരും മൊട്ടക്കുന്നിൽ 3697 പേരും…
Read Moreജനനേന്ദ്രിയത്തിൽ കടിച്ച പാന്പിനെ കഴുത്തുഞെരിച്ചുകൊന്ന് യുവാവ്
ശുചിമുറിയിൽവച്ചു തന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ച പെരുന്പാന്പിനെ കഴുത്തുഞെരിച്ചുകൊന്ന് തായ്ലൻഡ് യുവാവ്. ക്ലോസ്റ്റിലിരിക്കുന്പോൾ യുവാവിന്റെ വൃക്ഷണസഞ്ചിയിൽ പെരുന്പാന്പു കടിക്കുകയായിരുന്നു. എന്താണു സംഭവിച്ചതെന്നു മനസിലാകാതെ അലറിവിളിച്ചെഴുന്നേറ്റ യുവാവ് കണ്ടതു ക്ലോസ്റ്റിനുള്ളിൽ ചുറ്റിയിരിക്കുന്ന സാമാന്യം വലിപ്പമുള്ള പെരുന്പാന്പിനെയാണ്. പിന്നെ അവിടെ നടന്നത്, പെരുന്പാന്പും യുവാവും തമ്മിലുള്ള പോരാട്ടമായിരുന്നു. ഒടുവിൽ പെരുന്പാന്പിന്റെ കഴുത്തിൽ പിടിത്തം കിട്ടിയ യുവാവ് അതിനെ ഞെരിച്ചുകൊന്നു. പാന്പിന്റെ മരണം ഉറപ്പാക്കിയശേഷമാണ് ആശുപത്രിയിലേക്കു പോകാൻ തയാറായത്. വൃഷ്ണസഞ്ചിക്കു ഗുരുതരമായി പരിക്കേറ്റ യുവാവിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സോഷ്യൽ മീഡിയയിൽ യുവാവ് പങ്കുവച്ച ഇതിന്റെ വീഡിയോ പതിനായിരങ്ങളാണ് കണ്ടത്. ഇത്തരം സംഭവങ്ങൾ നടക്കുമെന്നു മുന്നറിയിപ്പു നൽകാനും ബോധവത്കരിക്കാനും വേണ്ടിയാണ് തന്റെ അനുഭവം പങ്കുവച്ചതെന്നു യുവാവ് പറഞ്ഞു. പെരുന്പാന്പിനെ കൊല്ലാതെ തനിക്കു മറ്റു പോംവഴികളുണ്ടായിരുന്നില്ലെന്നും അദ്ദേഹം കുറിച്ചു.
Read Moreഅതാണ് ഉറുമീസ്..! മുകേഷ് രാജിവയ്ക്കേണ്ടതില്ല: സമാന ആരോപണങ്ങളിൽ യുഡിഎഫ് എംഎൽഎമാർ രാജിവച്ചിട്ടില്ല; കൈവിടാതെ സിപിഎം
കൊല്ലം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതോടെ സിനിമാ മേഖലയിലുള്ള പല പ്രമുഖരുടേയും പൊയ് മുഖങ്ങൾ അഴിഞ്ഞ് വീഴുകയാണ്. എംഎൽഎയും നടനുമായ മുകേഷിനെതിരേ ശക്തമായ ആരോപണം നിലനിൽക്കുന്പോഴും കൈവിടാതെ സിപിഎം. ലൈംഗിക ആരോപണത്തെ തുടർന്ന് എംഎൽഎ സ്ഥാനം ഒഴിയണമെന്ന് മുകേഷിനോട് ഇപ്പോൾ ആവശ്യപ്പെടില്ല. സമാന ആരോപണങ്ങളിൽ യുഡിഎഫ് എംഎൽഎമാർ രാജി വച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നിലപാടെടുക്കുന്നതെന്നും സിപിഎം വ്യക്തമാക്കി. ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്നു മുകേഷ് സ്വയം ഒഴിഞ്ഞേക്കും. ഹൈക്കോടതി നിലപാട് അനുസരിച്ച് തുടര്‍ നടപടിയെന്ന ധാരണയിലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പിരിഞ്ഞത്. അതേസമയം, മുകേഷ് രാജിവയ്ക്കണമെന്ന് ആവശ്യവുമായി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. താരത്തിന്റെ കൊല്ലം പട്ടത്താനത്തെ വീട്ടിലേക്ക് മഹിളാ കോണ്‍ഗ്രസിന്റേയും യുവമോര്‍ച്ചയുടേയും നേതൃത്വത്തിൽ ഇന്നലെ മാര്‍ച്ച് നടത്തി. വീടിന് സമീപത്തെ റോഡില്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച്…
Read Moreആറന്മുള വള്ളസദ്യയിൽ പങ്കെടുക്കാൻ കുറിയന്നൂർ പള്ളിയോടത്തിൽ വരവേ പമ്പാനദിയിലേക്കു വീണ് അധ്യാപകന് ദാരുണാന്ത്യം
ആറന്മുള: പാർഥസാരഥി ക്ഷേത്രത്തിൽ നടന്ന അഷ്ടമിരോഹിണി വള്ളസദ്യയിൽ പങ്കെടുക്കാനെത്തിയ പള്ളിയോടത്തിൽനിന്നും പന്പാനദിയിലേക്കു വീണ സ്കൂൾ അധ്യാപകൻ മരിച്ചു. കുറിയന്നൂർ മാർത്തോമ്മ ഹൈസ്കൂൾ അധ്യാപകൻ തോട്ടത്തുമഠത്തിൽ തോമസ് ജോസഫാണ് (സണ്ണി -55 ) മരിച്ചത്. കുറിയന്നൂർ പള്ളിയോടത്തിന്റെ അട നയന്പ് പിടിച്ചിരുന്നത് തോമസ് ജോസഫാണ്. പള്ളിയോടം ആറന്മുളയിലെത്തി ക്ഷേത്രക്കടവിൽ ചുറ്റിത്തിരിയുന്നതിനിടെയാണ് ഇദ്ദേഹം പന്പാനദിയിലേക്കു വീണത്. ദേഹാസ്വാസ്ഥ്യത്തേത്തുടർന്നാണ് നദിയിലേക്കു വീണതെന്നു കരുതുന്നു. അപകടത്തേത്തുടർന്ന് ഫയർഫോഴ്സും പള്ളിയോടത്തിലെത്തിയവരും തെരച്ചിൽ തുടങ്ങിയെങ്കിലും സത്രക്കടവിൽനിന്നും ഉച്ചയോടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മൃതദേഹം കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം പിന്നീട്. ഭാര്യ: ആശ ജേക്കബ് (ഡെപ്യൂട്ടി ജനറൽ മാനേജർ, തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്). മക്കൾ:അശ്വിൻ, അനീഷ (ഇരുവരും വിദ്യാർഥികൾ).
Read Moreഫേസ്ബുക്ക് സുഹൃത്തിനെ കബളിപ്പിച്ച് പണം തട്ടൽ; ഓൺലൈൻ വായ്പ തരപ്പെടുത്താൻ തട്ടിയെടുത്തത് രണ്ട് ലക്ഷത്തോളം രൂപ; കിളിയേറ്റില്ലം ബിബിനെ കുടുക്കി പോലീസ്
കായംകുളം: ഫേസ് ബുക്ക് വഴി പരിചയപ്പെട്ടശേഷം പത്തുലക്ഷം രൂപ വായ്പ തരപ്പെടുത്തി ത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കായംകുളം പെരിങ്ങാല നടക്കാവ് സ്വദേശിയിൽനിന്നു ഗൂഗിൾ പേ വഴി രണ്ടു ലക്ഷത്തി അയ്യായിരം രൂപ തട്ടിയെടുത്ത കേസിൽ അമ്പലപ്പുഴ സ്വദേശി കായംകുളം പോലീസിന്റെ പിടിയിലായി. അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ കോമനയിൽ കിളിയേറ്റില്ലം വീട്ടിൽ ബിബിൻ ജോൺസൺ (30) ആണ് അറസ്റ്റിലായത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാത്തിമ ഗ്രൂപ്പ് ഓഫ് കമ്പനി എക്സിക്യൂട്ടീവ് ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആൾമാറാട്ടം നടത്തി പത്തുലക്ഷം രൂപ വായ്പ ശരിയാക്കി നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു.പെരിങ്ങാല സ്വദേശിയിൽനിന്നു പ്രോസസിംഗ് ഫീസ് ആയി 2023 നവംബർ മാസത്തിൽ മൂന്ന് തവണകളായി രണ്ടു ലക്ഷത്തി അയ്യായിരം രൂപ കൈവശപ്പെടുത്തിയ ശേഷം വായ്പ ശരിയാക്കി കൊടുക്കാതെ തട്ടിപ്പ് നടത്തിയതിനെത്തുടർന്ന് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ അറസ്റ്റ്…
Read More13 മിനിറ്റിനുള്ളിൽ ലാപ്ടോപ്പ് ഡെലിവറി; പോസ്റ്റ് വൈറലായതിന് പിന്നാലെ സമ്മാനവുമായി ഫ്ലിപ്പ്കാർട്ട്
ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ സാധനങ്ങൾ ഓർഡർ ചെയ്താൽ അത് കൈയിൽ കിട്ടാൻ ചിലപ്പോൾ ദിവസങ്ങളെടുക്കും. എന്നാൽ ഓർഡർ ചെയ്ത് ലാപ്ടോപ്പ് വളരെ പെട്ടന്ന് ഡെലിവറി ചെയ്ത് ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സംഭവം ബംഗളൂരുവിലാണ്. ഫ്ളിപ്കാർട്ട് മിനിറ്റ്സ് വഴി ലാപ്ടോപ്പ് ഓർഡർ ചെയ്ത ശേഷം 13 മിനിറ്റിനുള്ളിൽ അത് ലഭിച്ചതായി സോഫ്റ്റ്വെയർ ഡെവലപ്പറായ സണ്ണി ആർ ഗുപ്ത പങ്കുവെച്ചു. കൂടാതെ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഒരു അപ്രതീക്ഷിത സമ്മാനവും അയാൾക്ക് ലഭിച്ചു. അദ്ദേഹത്തിൻ്റെ ട്വീറ്റിന് ലഭിച്ച ശ്രദ്ധയ്ക്ക് അഭിനന്ദന സൂചകമായി ഫ്ലിപ്പ്കാർട്ട് ലാപ്ടോപ്പ് ബാഗാണ് അയച്ചുകൊടുത്തത്. എന്നാൽ തൻ്റെ അനുഭവം ഒരു മാർക്കറ്റിംഗ് സ്റ്റണ്ടിൻ്റെയോ ആസൂത്രിത പ്രമോഷൻ്റെയോ ഭാഗമല്ലെന്ന് എക്സിലെ ഫോളോ-അപ്പ് പോസ്റ്റിൽ സണ്ണി വിശദീകരിച്ചു. ‘ഞാൻ ആമസോണിലും ഫ്ലിപ്കാർട്ടിലും ഒരു പുതിയ വിൻഡോസ് ലാപ്ടോപ്പിനായി ബ്രൗസ് ചെയ്യുകയായിരുന്നു. എൻ്റെ ബഡ്ജറ്റിനും ആവശ്യകതകൾക്കും അനുയോജ്യമായ ഒരു…
Read Moreഅറിയും തോറും വളരും, വളരും തോറും അറിയും; പാമ്പാടുംപാറയില്‍ ആവേശമായി ‘നവചേതന’ സാക്ഷരതാ പഠിതാക്കള്‍
സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ തെരഞ്ഞെടുക്കപ്പെട്ട പട്ടികജാതി കോളനികളില്‍ നടപ്പിലാക്കുന്ന നവചേതന എന്ന പേരിലുള്ള നാലാം ക്ലാസ് തുല്യതാപരീക്ഷ പാമ്പാടുംപാറ പഞ്ചായത്തില്‍ നടന്നു. പഞ്ചായത്തിലെ മൂന്ന് കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. ഇതില്‍ 19 മുതല്‍ 85 വയസുവരെയുള്ളവര്‍ പരീക്ഷ എഴുതി. 55 വയസിന് മുകളിലുള്ളവരായിരുന്നു ഭൂരിഭാഗം പേരും. കഴിഞ്ഞ ആറു മാസമായി പ്രത്യേകം പരിശീലനം ലഭിച്ച അധ്യാപകരുടെ നേതൃത്വത്തില്‍ വൈകുന്നേരങ്ങളിലും ഒഴിവുസമയങ്ങളിലും സമയം കണ്ടെത്തിയാണ് ഇവരെ പാഠഭാഗങ്ങള്‍ പഠിപ്പിച്ചത്. പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് ഏഴ്, പത്ത്, പ്ലസ് വണ്‍ തുല്യതാ പരീക്ഷകള്‍ എഴുതാന്‍ കഴിയും. പാമ്പാടുംപാറ പുതുക്കാട് കോളനിയില്‍ നടന്ന ചടങ്ങില്‍ പരീക്ഷയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഷിഹാബ് നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ബേബിച്ചന് ചിന്താര്‍മണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സാക്ഷരതാ കോ-ഓര്‍ഡിനേറ്റര്‍ ജെ. ഉദയകുമാര്‍ മുഖ്യ…
Read Moreചെറുവള്ളി പശുവിന്റെ വംശസംരക്ഷണത്തിനു പദ്ധതി വേണം; ആയുസില്‍ 17 പ്രാവശ്യംവരെ പ്രസവിക്കും
കോട്ടയം: ശബരി എയര്‍പോര്‍ട്ട് നിര്‍മിക്കുന്ന ചെറുവള്ളി എസ്റ്റേറ്റിലെ തദ്ദേശീയ ഇനമായ ചെറുവള്ളി പശുവിന്റെ വംശസംരക്ഷണത്തിന് പദ്ധതിയുണ്ടാകണമെന്ന് ആവശ്യമുയര്‍ന്നു. വെച്ചൂര്‍ പശുക്കളെപ്പോലെ ചെറുതും പ്രതിരോധശേഷിയുള്ളതും ഗുണമേന്മയുള്ള പാല് തരുന്നതുമായ ഈയിനം ചെറുവള്ളി എസ്റ്റേറ്റ് ലയങ്ങളില്‍ തൊഴിലാളികളുടെ സംരക്ഷണയിലാണുള്ളത്. കുളമ്പുദീനമോ അകിടുവീക്കമോ ഇവയില്‍ സാധാരണ കാണാറില്ല. എസ്റ്റേറ്റിലും പുറത്തുമായി ആയിരത്തില്‍ താഴെ പശുക്കളേ ഈ ഇനത്തില്‍ അവശേഷിക്കുന്നുള്ളൂ. തോട്ടത്തില്‍ യഥേഷ്ടം മേയുകയും ലാറ്റക്സ് സംഭരണകേന്ദ്രങ്ങളോടു ചേര്‍ന്ന് വിശ്രമിക്കുകയും ചെയ്യുന്ന ഇവ ഏറെ ഇണക്കമുള്ള ഇനമാണ്. കറുപ്പ്, വെളുപ്പ്, തവിട്ട് നിറങ്ങളില്‍ ചെറിയ കൊമ്പും നീളമുള്ള വാലുകളും ഇളം ചുവപ്പു കലര്‍ന്ന കണ്ണുകളുമാണ് ഇവയ്ക്കുള്ളത്. ചിലതിന് കൊമ്പില്ല എന്നതും പ്രത്യേകതയാണ്.വെച്ചൂര്‍ ഇനംപോലെ കുറച്ചു തീറ്റ മതി. മൂരികളുടെ മുതുകത്ത് വലുപ്പമേറിയ പൂഞ്ഞ കാണപ്പെടുന്നു. ശാന്തസ്വഭാവമുള്ള ഈ പശുക്കളുടെ കഴുത്തും കഴുത്തിനടിയിലെ താടയും മറ്റു പശുക്കളില്‍ നിന്നും ഇവയെ വ്യത്യസ്തമാക്കുന്നു. മറ്റിനങ്ങളെക്കാള്‍ താടയ്ക്ക്…
Read Moreരമണിയുടെ വെളിപ്പെടുത്തൽ; സിബിഐ അന്വേഷണം വഴിതിരിക്കാന്‍ ജെസ്ന തിരോധാനത്തില്‍ പങ്കുള്ളവർ നടത്തിയ നീക്കമോ? തുമ്പുണ്ടാകുമെന്ന വിശ്വാസമില്ലാതെ അന്വേഷണ സംഘം
കോട്ടയം: ജെസ്ന മരിയ തിരോധാനത്തില്‍ ഈയിടെ വെളിപ്പെടുത്തല്‍ നടത്തിയ മുണ്ടക്കയത്തെ മുന്‍ ലോഡ്ജ് ജീവനക്കാരിയെ നുണപരിശോധനയ്ക്കു വിധേയയാക്കാന്‍ കടമ്പകളേറെ. ശാരീരികവും മാനസികവുമായ നിരവധി പരിശോധനകള്‍ നടത്തി അവയെല്ലാം തൃപ്തികരമാണെന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വേണ്ടതുണ്ട്. നുണപരിശോധന നടത്താന്‍ കോടതിയുടെ അനുമതിയും വേണം. ഏറെ സാമ്പത്തിക ചെലവുള്ള ഇത്തരം പരിശോധനകള്‍ നടത്തിയാല്‍ ജെസ്ന തിരോധാനത്തിന് തുമ്പുണ്ടാകുമെന്ന പ്രതീക്ഷ സിബിഐയ്ക്കില്ല.മുണ്ടക്കയത്തെ ലോഡ്ജില്‍ മുന്‍പ് ജോലി ചെയ്തിരുന്ന പനയ്ക്കച്ചിറ സ്വദേശിയായ രമണിയാണ് കഴിഞ്ഞയാഴ്ച വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. ജെസ്നയെ കാണാതാകുന്നതിനു രണ്ടു ദിവസം മുന്‍പ് ജെസ്ന ലോഡ്ജില്‍ മുറിയെടുത്തുവെന്നും ഒരു യുവാവ് അവിടെ അന്വേഷിച്ചുവന്നുവെന്നും വൈകുന്നേരം ഇരുവരും തിരികെപ്പോയെന്നുമായിരുന്നു ജീവനക്കാരിയുടെ മൊഴി.ഇതേത്തുടര്‍ന്ന് സിബിഐ ലോഡ്ജിലെത്തി പരിശോധന നടത്തുകയും ഉടമയില്‍നിന്ന് വിവരങ്ങള്‍ ആരായുകയും ചെയ്തിരുന്നു. പിന്നീട് രമണിയില്നിന്ന് രണ്ടു മണിക്കൂറിലേറെ വിവരങ്ങള്‍ ചോദിച്ചു. നുണപരിശോധനയ്ക്ക് തയാറാണോ എന്നു സിബിഐ ചോദിച്ചപ്പോള്‍ തയാറാണെന്ന് രമണി പറഞ്ഞിരുന്നു.സിബിഐ അന്വേഷണം…
Read More