തൊടുപുഴ: ഓണക്കാലമെത്തുന്നതോടെ ജില്ലയിൽ ടൂറിസം മേഖലയ്ക്ക് ഉണർവുണ്ടാകുമെന്ന് പ്രതീക്ഷ. പ്രതികൂല കാലാവസ്ഥ മൂലം പലപ്പോഴും ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശനം നിരോധിച്ചിരുന്നതിനാൽ വലിയ തോതിൽ ഇത് ടൂറിസം മേഖലയെ ബാധിച്ചിരുന്നു. മഴക്കാല സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ യാത്രാനിയന്ത്രണങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന നിരോധനവും സഞ്ചാരികളുടെ എണ്ണം കുറയാനിടയാക്കി. എന്നാൽ കഴിഞ്ഞ ദിവസം വരെ പെയ്ത മഴയ്ക്ക് ശമനമാകുകയും അലർട്ടുകൾ മെല്ലെ പിൻവലിക്കപ്പെടുകയും ചെയ്തതോടെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് സഞ്ചാരികൾ വീണ്ടും എത്തിത്തുടങ്ങി. സ്വാതന്ത്ര്യദിനം ഉൾപ്പെടെ പൊതു അവധികൾ ലഭിച്ചെങ്കിലും സഞ്ചാരികളുടെ വരവിൽ കാര്യമായ വർധനയുണ്ടായില്ല. സാധാരണ ഓഗസ്റ്റ് മാസം സന്ദർശകരുടെ വൻ തിരക്ക് അനുഭവപ്പെടാറുണ്ട്. എന്നാൽ കഴിഞ്ഞ ഞായറാഴ്ച ജില്ലയിൽ എത്തിയ സന്ദർശകരുടെ എണ്ണ 10,729 ആണ്. വാഗമണ്ണിലാണ് കൂടുതൽ പേരെത്തിയത് വാഗമണ്‍ അഡ്വഞ്ചർ പാർക്കിൽ 2655 പേരും മൊട്ടക്കുന്നിൽ 3697 പേരും…
Read MoreDay: August 27, 2024
റെയിൽവേ ട്രാക്കിൽ കുട നിവർത്തി കിടന്നുറങ്ങുന്ന മനുഷ്യൻ; ട്രെയിൻ നിർത്തി പുറത്തിറങ്ങി ലോക്കോ പൈലറ്റ്
ആവശ്യത്തിന് ഉറങ്ങുക എന്നത് മെച്ചപ്പെട്ട ആരോഗ്യത്തിന് അനിവാര്യമാണ്. ചില മനുഷ്യർക്ക് പരിമിതമായ സൗകര്യങ്ങളിൽ സുഖമായി ഉറങ്ങാൻ സാധിക്കും. അവർക്ക് സ്ഥലമോ സൗകര്യമോ ഒന്നും തന്നെ ഒരു വിഷയമല്ല. എത്രയൊക്കെ ഉറക്കം വന്നെന്ന് പറഞ്ഞാലും ആരെങ്കിലും റെയിൽ വേ ട്രാക്കിൽ കിടന്ന് ഉറങ്ങുമോ? എന്നാൽ ഇത്തരത്തിൽ ഉറങ്ങുന്ന ഒരാളെ കുറിച്ചാണ് പറഞ്ഞുവരുന്നത്. കഴിഞ്ഞ ദിവസം എക്സിൽ പ്രചരിച്ച വീഡിയോയിൽ ഒരാൾ റെയിൽവേ ട്രാക്കിൽ കിടക്കുന്നത് കാണിച്ചു. ട്രാക്ക് തലയിണയായി മാറ്റി തണലിന് വേണ്ടി ഒരു കുട സമീപത്ത് വച്ചാണ് അയാളുടെ ഉറക്കം. എന്നാൽ ആയുസിന്റെ ബലംകൊണ്ട് അയാൾ രക്ഷപ്പെട്ടെന്ന് തന്നെ പറയാം. ട്രാക്കിൽ ഇയാൾ കിടക്കുന്നത് കണ്ട ലോക്കോ പൈലറ്റ് ട്രെയിൻ പെട്ടെന്ന് തന്നെ നിർത്തി. തുടർന്ന് ട്രെയിനിൽ നിന്നും ഇറങ്ങി ലോക്കോ പൈലറ്റ് ഇയാളെ ട്രാക്കിൽ നിന്നും മാറ്റി ട്രെയിൻ ഓടിച്ച് പോവുകയായിരുന്നു. ഉത്തർപ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം.…
Read Moreകാമുകനൊപ്പം പോകാൻ കുഞ്ഞ് തടസം; മൂന്ന് വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; സ്യൂട്ട്കേസിൽ പൊതിഞ്ഞ് റോഡിൽ ഉപേക്ഷിച്ചു; കാജൽ പോലീസ് പിടിയിൽ
പാറ്റ്ന: മൂന്ന് വയസുള്ള മകളെ കൊലപ്പെടുത്തിയ കേസിൽ യുവതിയെ ബിഹാർ പോലീസ് അറസ്റ്റ് ചെയ്തു. ടിവി സീരിയലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കാജൽ കുമാരി കുറ്റകൃത്യം ചെയ്തതെന്ന് പോലീസ് . പ്രതിക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും ഇയാളോടൊപ്പം ജീവിക്കാൻ ആഗ്രഹമുണ്ടെന്നും ഭർത്താവിനെ ഉപേക്ഷിക്കാൻ അവൾ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും മുസാഫർപൂർ പോലീസ് സൂപ്രണ്ട് (എസ്പി) അവദേശ് സരോജ് ദീക്ഷിത് പറഞ്ഞു. തനിക്കൊപ്പം ജീവിക്കണമെങ്കിൽ മകളെ ഉപേക്ഷിക്കണമെന്ന് ഇയാൾ യുവതിയോട് നിർദേശിച്ചിരുന്നു. ഇതേതുടർന്നാണ് കാജൽ കുമാരി മകളെ കൊലപ്പെടുത്തിയത്. ഓഗസ്റ്റ് 23 ന് പ്രതികൾ കുട്ടിയുടെ കഴുത്തറക്കുകയും മൃതദേഹം സ്യൂട്ട്കേസിൽ പൊതിഞ്ഞ് ഉപേക്ഷിക്കുകയുമായിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ മൊഴിയാണ് കാജൽ കുമാരി നൽകിയത്. തുടർന്ന് ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു.
Read Moreനയൻസിന് ഇത്രയും ആസ്തിയോ! ഞെട്ടി ആരാധകർ
തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തി ലേഡി സൂപ്പർ സ്റ്റാറായി ഉയർന്നുവന്ന നടിയാണ് നയൻതാര. മലയാളത്തിലൂടെ വന്ന് അന്യഭാഷകളിലേക്കും ചേക്കേറിയ നടിയാണ് നയൻതാര. 20 വർഷത്തെ കഠിനാധ്വാനമാണ് തിരുവല്ലക്കാരിയായ ഡയാന കുര്യനെ ഇന്ന് കാണുന്ന നയൻതാരയാക്കി മാറ്റിയത്. മുപ്പത്തിയൊമ്പതുകാരിയായ നയൻസാണ് ഇന്ന് തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായിക. ഇതുവരെ ഏകദേശം എൺപതോളം സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞു. സംവിധായകനും തിരക്കഥാകൃത്തും ഗാനരചയിതാവുമെല്ലാമായ വിഘ്നേഷ് ശിവനും മക്കളായ ഉയിരും ഉലകവുമാണ് ഇപ്പോൾ താരത്തിന്റെ ലോകം. 20 വർഷം കൊണ്ട് കോടികളുടെ സ്വത്തുകളാണ് നയൻതാര അഭിനയത്തിലൂടെയും പരസ്യത്തിലൂടെയും വിവിധ ബിസിനസിലൂടെയുമായി സമ്പാദിച്ചത്. റിപ്പോർട്ടുകൾ പ്രകാരം നയൻതാരയുടെ ഏറ്റവും വിലപിടിപ്പുള്ള സ്വത്തുക്കളിൽ ഒന്ന് 100 കോടി രൂപ വിലയുള്ള ആഡംബര വീടാണ്. ഇത് നടിയുടെ നാല് ആഡംബര വീടുകളിൽ ഒന്ന് മാത്രമാണ്. തമിഴ്നാട് മുതൽ മുംബൈ വരെ വ്യാപിച്ചുകിടക്കുന്നതാണ് നയൻതാരയുടെ…
Read Moreകിടിലൻ കീർത്തി; ആരാധകരുടെ മനം കവർന്ന് ചിത്രങ്ങൾ
തെന്നിന്ത്യന്‍ തിളങ്ങി നില്ക്കുന്ന താരമായ കീര്‍ത്തി സുരേഷ് ഫാഷന്‍ സെന്‍സിലും ആരാധകരുടെ മനം കവരാറുണ്ട്. തുടക്കം മലയാള സിനിമയിലാണെങ്കിലും കീര്‍ത്തി പിന്നീട് തിളങ്ങിയത് തമിഴിലാണ്. ഇന്ന് തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായ താരം വിവിധ ഭാഷകളില്‍ അഭിനയിച്ച് പാന്‍ ഇന്ത്യന്‍ സ്റ്റാറാകാനുള്ള ഒരുക്കത്തിലാണ്. തെന്നിന്ത്യയിലെ വൻ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാള്‍ കൂടിയാണ് താരം. ബോളിവുഡിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് കീർത്തി. വരുണ്‍ ധവാൻ നായകനാവുന്ന ‘ബേബി ജോണ്‍’ എന്ന ചിത്രത്തിലൂടെയാണ് കീർത്തി ബി ടൗണിലേക്ക് എത്തുന്നത്. കീർത്തിയുടെ ഫാഷൻ സെൻസും എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ഏതു ഔട്ട്ഫിറ്റിലും കീർത്തി സ്റ്റൈലിഷാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കിടാറുള്ള ചിത്രങ്ങള്‍ എപ്പോഴും ഫാഷൻ പ്രേമികള്‍ ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോഴിതാ സാരിയില്‍ അതിസുന്ദരിയായ സ്റ്റൈലിഷ് ചിത്രങ്ങള്‍ പങ്കിട്ടിരികയാണ് താരം. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
Read Moreസുകന്യയുടെ നീലിയാണ് നീലി, നടിയെന്ന രീതിയിൽ സുകന്യ പെർഫെക്ടാണ്; പ്രകാശ് പോൾ
പലരും നീലിയായി അഭിനയിച്ചെങ്കിലും കടമറ്റത്ത് കത്തനാർ എന്ന സീരിയലിലെ സുകന്യയുടെ നീലിയാണ് കൃത്യമായ നീലി. സുകന്യ എന്ന നടിയെ അംഗീകരിക്കാതിരിക്കാൻ പറ്റില്ല. വ്യക്തി എന്ന നിലയിൽ സുകന്യയെ എനിക്ക് അത്ര ഇഷ്ടവുമല്ല. അവർ ഒരു നല്ല വ്യക്തിയല്ല. പക്ഷെ നല്ല നടിയാണ്. എനിക്ക് അങ്ങനെ തോന്നി,അത്രേ ഉള്ളൂ, അല്ലാതെ പ്രത്യേകം ഒരു കാരണം വച്ച് പറഞ്ഞതല്ല. എന്റെ തോന്നൽ അതാണ്. അങ്ങനെ പറഞ്ഞുവെന്നേ ഉള്ളൂ. വേണമെങ്കിൽ ഞാൻ ഒന്ന് തിരുത്തി പറയാം. സുകന്യയെന്ന് പറയുന്ന വ്യക്തിയെക്കാൾ എനിക്കിഷ്ടം സുകന്യയെന്ന നടിയെയാണ്. നടിയെന്ന രീതിയിൽ പെർഫെക്ടുമായിരുന്നു. അധികം ആരോടും സംസാരിക്കാറില്ല. എന്നോടൊന്നും സുകന്യ സംസാരിച്ചിട്ടേയില്ല. സീനിൽ പറയുന്ന ഡയലോഗ് അല്ലാതെ മറ്റൊന്നും ഞാനും സുകന്യയോട് സംസാരിച്ചിട്ടില്ല. പ്രൊഫഷണൽ ബന്ധം മാത്രമേ ഞങ്ങൾ തമ്മിൽ ഉള്ളൂ. -പ്രകാശ് പോൾ
Read Moreബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതി: രഞ്ജിത്തിനെതിരേ കേസെടുത്തു; സ്ത്രീത്വത്തെ അപമാനിച്ചതടക്കം ഐപിസി 354 വകുപ്പ് ചുമത്തി
കൊച്ചി: ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതിയില്‍ ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരം പോലീസ് കേസെടുത്തു.ശ്രീലേഖ മിത്രയുടെ പരാതി ലഭിച്ചെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ശ്യാംസുന്ദര്‍ പറഞ്ഞു. പരാതി നോര്‍ത്ത് പോലീസിനു കൈമാറിയെന്നും 354 ഐപിസി വകുപ്പ് പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്‍ദേശപ്രകാരം കേസിലെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇ-മെയിലിലൂടെയാണു നടി പരാതി നല്‍കിയത്. ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതിക്രമം നടന്നതു കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ വച്ചാണെന്നും പരാതിയില്‍ പറയുന്നു. 2009-10 കാലഘട്ടത്തില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന് മോശമായി പെരുമാറിയെന്നാണു ശ്രീലേഖ വെളിപ്പെടുത്തിയത്. സിനിമയുടെ ചര്‍ച്ച നടത്തുന്നതിനായി…
Read Moreസ്വയംഭരണ അധികാരം തേടി മലയാളം അടക്കമുള്ള ക്ലാസിക്കൽ ഭാഷകൾ
ന്യൂഡൽഹി: പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി സ്വയംഭരണാവകാശം നൽകണമെന്ന ആവശ്യവുമായി മലയാളമടക്കമുള്ള ക്ലാസിക് ഭാഷാകേന്ദ്രങ്ങൾ. തെലുങ്ക്, കന്നഡ, മലയാളം, ഒഡിയ എന്നീ ഭാഷകൾ ക്ലാസിക്കൽ ഭാഷകളായി പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ മൈസൂരുവിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസിനു (സിഐഐഎൽ) കീഴിൽ ആരംഭിച്ച പ്രത്യേക ഭാഷാകേന്ദ്രങ്ങളാണു സ്വയംഭരണാധികാരം തേടുന്നത്. രാജ്യത്ത് ആറു ക്ലാസിക്കൽ ഭാഷകളാണുള്ളത്. ഇതിൽ തമിഴ് ഭാഷയ്ക്കായി പ്രവർത്തിക്കുന്ന കേന്ദ്രത്തിന് സ്വയംഭരണാധികാരമുണ്ട്. സംസ്കൃത വിഭാഗത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്നു നേരിട്ട് പ്രവർത്തനഫണ്ട് സ്വീകരിക്കാനാകും. ഇതിനു പുറമേ ഭാഷാപ്രോത്സാഹനത്തിനു പ്രത്യേകമായി സർവകലാശാലകളുമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് മലയാളമടക്കം ഭാഷാകേന്ദ്രങ്ങൾ സ്വയംഭരണാധികാരം ആവശ്യപ്പെടുന്നത്. വിശദമായ പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഭാഷാകേന്ദ്രങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ജൂണിൽ റിപ്പോർട്ടുകൾ സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, തുടർനടപടി ഉണ്ടായിട്ടില്ലെന്നാണ് ഭാഷാകേന്ദ്രങ്ങളുടെ ആരോപണം. 2004ൽ തമിഴ്, 2005ൽ സംസ്കൃതം, 2008ൽ കന്നഡ, തെലുങ്ക്, 2013ൽ മലയാളം, 2014ൽ ഒഡിയ എന്നിവയാണു…
Read Moreഓണത്തിന് കുടുംബശ്രീയുടെ ഉപ്പേരിയും ശർക്കരവരട്ടിയും; ഫ്രഷ് ബൈറ്റ്സ് ബ്രാൻഡ് പുറത്തിറക്കി മന്ത്രി എം.ബി. രാജേഷ്
തൃശൂർ: ഓണാഘോഷത്തിനു മാറ്റേകാൻ കുടുംബശ്രീയുടെ ബ്രാൻഡഡ് ഉപ്പേരിയും ശർക്കരവരട്ടിയും. ഫ്രഷ് ബൈറ്റ്സ് എന്ന പേരിൽ ബ്രാൻഡ് ചെയ്തു പുറത്തിറക്കുന്ന ഉത്പന്നങ്ങളുടെ സംസ്ഥാനതല പ്രോഡക്ട് ലോഞ്ച് പുഴയ്ക്കൽ വെഡ്ഡിംഗ് വില്ലേജിൽ മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. സംസ്ഥാനത്തെ മുന്നൂറോളം യൂണിറ്റുകളിൽനിന്ന് 700 കുടുംബശ്രീ സംരംഭകർ ബ്രാൻഡിന്റെ ഭാഗമാകും. കോർപറേറ്റ് ബ്രാൻഡുകളോടു കിടപിടിക്കുന്ന രീതിയിലാണു കുടുംബശ്രീ ഉത്പന്നം വിപണിയിൽ എത്തിക്കുന്നതെന്നു മന്ത്രി പറഞ്ഞു. ഓണത്തിന് ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതു കൂടുതൽ വ്യാപാരസാധ്യതകളുണ്ടാക്കും. സമാനയൂണിറ്റുകളെ ഏകോപിപ്പിച്ചു ജില്ലാതലത്തിൽ ക്ലസ്റ്ററുകൾ രൂപീകരിച്ചാണു പ്രവർത്തനം. ജനകീയ ഹോട്ടൽ, കുടുംബശ്രീ പ്രീമിയം ഹോട്ടൽ, ലഞ്ച് ബെൽ സംവിധാനം എന്നിവയും ആരംഭിച്ചു. ഈ പദ്ധതികൾ എല്ലാ ജില്ലകളിലും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കെ-ലിഫ്റ്റ് പദ്ധതിയുടെ ഭാഗമായാണ് ഫ്രഷ് ബൈറ്റ്സ് ബ്രാൻഡിംഗ് നടത്തിയത്. മന്ത്രി കെ. രാജൻ അധ്യക്ഷനായി. കുടുംബശ്രീ സംസ്ഥാന മിഷൻ നോണ്‍ ഫാം ലൈവ്ലിഹുഡ് പ്രോഗ്രാം ഓഫീസർ…
Read Moreഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: പരാതി പരിഹരിക്കുന്നതില്‍ അമ്മയ്ക്ക് വീഴ്ച പറ്റി; ആരോപണങ്ങളില്‍ അന്വേഷണം ഉണ്ടാകണമെന്ന് പൃഥ്വിരാജ്
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പുറത്തുവന്ന ആരോപണങ്ങളില്‍ അന്വേഷണം ഉണ്ടാകണമെന്നു നടന് പൃഥ്വിരാജ്. റിപ്പോര്‍ട്ട് സൂപ്പര്‍ താരങ്ങളെ ഉള്‍പ്പെടെ എങ്ങനെ ബാധിക്കണമോ അത് അങ്ങനെതന്നെ ബാധിക്കണം. ആരോപണമുണ്ടെങ്കില്‍ അന്വേഷണമുണ്ടാകണം. കുറ്റകൃത്യം തെളിഞ്ഞാല്‍ മാതൃകാപരമായ നടപടി വേണം. ആരോപണങ്ങള്‍ കള്ളമാണെന്ന് ബോധ്യപ്പെട്ടാല്‍ അതേ ശിക്ഷാനടപടികള്‍ തിരിച്ചും ഉണ്ടാകണം. ആരോപണവിധേയരുടെ പേരു പുറത്തുവിടുന്നതില്‍ നിയമതടസങ്ങളില്ല. ഇരകളുടെ പേരുകളാണു നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥയനുസരിച്ച് സംരക്ഷിക്കപ്പെടേണ്ടത്. കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്ള പേരുകള്‍ പുറത്തുവിടണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. പവര്‍ ഗ്രൂപ്പ് ഇല്ലെന്നു പറയാനാകില്ല സിനിമയില്‍ ഒരു പവര്‍ ഗ്രൂപ്പ് ഉള്ളതായി അനുഭവപ്പെട്ടിട്ടില്ല. എനിക്ക് അത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്ന് കരുതി അത്തരമൊരു ഗ്രൂപ്പ് ഇല്ലെന്ന് പറയാന്‍ കഴിയില്ല. ഹേമ കമ്മിറ്റിയുമായി ആദ്യം സംസാരിച്ചവരില്‍ ഒരാള്‍ ഞാനാണ്. ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെടുന്നത് സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സമഗ്രമായ പഠനം നടത്താനും എങ്ങനെയൊരു…
Read More