വന്ധ്യതാ ചികിത്സയിലൂടെയുള്ള ഗര്ഭങ്ങൾസിസേറിയന് കൂടുന്നതിനുള്ള മറ്റൊരു കാരണം അത്യാധുനിക വന്ധ്യതാ ചികിത്സയിലൂടെയുള്ള ഗര്‍ഭങ്ങളാണ്. ഐവിഎഫ്, ഇക്സി മുതലായ ചികിത്സാ സമ്പ്രദായങ്ങളിലൂടെയുണ്ടാകുന്ന ഗര്‍ഭത്തില്‍ പലപ്പോഴും ഇരട്ടക്കുട്ടികളോ അതിലും കൂടുതല്‍ കുഞ്ഞുങ്ങളോ കാണാനുള്ള സാദ്ധ്യതയുണ്ട്. മൾട്ടിപ്പിൽ പ്രഗ്നൻസി വിഭാഗത്തില്‍പ്പെടും ഇവ (Twins, Triplets, Quadruplets). അതുകൊണ്ട് തന്നെ ഗര്‍ഭത്തിലെ അപകടസാധ്യത വര്‍ധിക്കുന്നു. വന്ധ്യതാചികിത്സയിലൂടെ ഗര്‍ഭം ധരിക്കുന്ന സ്ത്രീകള്‍ക്കും അവരുടെ വീട്ടുകാര്‍ക്കും ഡോക്ടര്‍ക്കും പൊതുവേ ആ ഗര്‍ഭാവസ്ഥയെ പറ്റിയുള്ള കരുതലും ആശങ്കയും കൂടുതലാണ്. രണ്ടു കുഞ്ഞുങ്ങളെ കിട്ടുന്നതിന്റെ സന്തോഷം ഇരട്ടിയാകുന്നതിനോടൊപ്പം തന്നെ ആശങ്കകളും ഇരട്ടിയാകുന്നു. അതുകൊണ്ടുതന്നെ സിസേറിയനിലൂടെ കുഞ്ഞുങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാനുള്ള വ്യഗ്രത ഡോക്ടര്‍ക്കും രോഗിക്കും ഒരുപോലെഉണ്ടാവും. ഗര്‍ഭാവസ്ഥയിലെ പ്രമേഹം, വിളര്‍ച്ച, രക്തസ്രാവം എന്നിവ ഇക്കൂട്ടര്‍ക്ക് കൂടുതലാണ്. അതിനോടൊപ്പം തന്നെ കുഞ്ഞുങ്ങളുടെ ഭാരവും വളര്‍ച്ചയും കുറവായും കാണുന്നു. ചില പ്രത്യേക വിഭാഗം ഇരട്ടകളില്‍ ഒരു കുഞ്ഞിന്റെ ശരീരത്തില്‍ നിന്ന് രണ്ടാമത്തെ…
Read MoreDay: August 28, 2024
ഭർത്താവ് ഉണ്ടായിട്ടും യുവതിക്ക് ഇഷ്ടം മറ്റൊരാളെ; കാമുകനെ ചോദ്യം ചെയ്തത് മഞ്ജുവിന് ഇഷ്ടമായില്ല; ഇരുവരും ചേർന്ന് പ്ലാൻ തയാറാക്കി നടുറോഡിൽ യുവാവിനെ തല്ലിക്കൊന്നു
പള്ളിക്കത്തോട്: യുവാവിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് മരണപ്പെട്ട യുവാവിന്റെ ഭാര്യയെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു. അകലകുന്നം തവളപ്ലാക്കൽ തെക്കേകുന്നേൽ വീട്ടിൽ മഞ്ജു ജോൺ (34) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രിയിൽ അകലകുന്നം സ്വദേശിയായ രതീഷ് എന്നയാൾ സ്കൂട്ടറിൽ വീട്ടിലേക്കു വരുന്ന സമയം തവളപ്ലാക്കൽ റോഡിന്റെ ആളൊഴിഞ്ഞ ഭാഗത്തുവച്ച് അകലകുന്നം സ്വദേശിയായ ശ്രീജിത്ത് സ്കൂട്ടർ തടഞ്ഞുനിർത്തി കൈയിൽ കരുതിയിരുന്ന മരക്കമ്പുകൊണ്ട് രതീഷിന്റെ കൈകാലുകളും, കഴുത്തും, വാരിയെല്ലുകളും അടിച്ചൊടിക്കുകയും, ചവിട്ടി ആന്തരികാവയവങ്ങൾക്കു കേടുവരുത്തി ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഇയാളെ കുറവിലങ്ങാടിനു സമീപത്തുനിന്നു പോലീസ് സംഘം പിടികൂടിയിരുന്നു. രതീഷിനോടു മുൻവിരോധം നിലനിന്നിരുന്നതിനെത്തുടർന്നാണ് ഇയാൾ കൊലപാതകം നടത്തിയത്. ശ്രീജിത്തിനെ വിശദമായി ചോദ്യം ചെയ്തതിനെത്തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ രതീഷിന്റെ ഭാര്യ മഞ്ജു ഈ കൊലപാതകത്തിൽ ശ്രീജിത്തുമായി ചേർന്ന് ഗൂഢാലോചന നടത്തിയതായി കണ്ടെത്തി. തുടർന്നാണ്പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.…
Read Moreവിദ്യാർഥികൾ വാടകയ്ക്ക് താമസിച്ചിരുന്ന പുരയിടത്തിൽ കഞ്ചാവുചെടി; കേസെടുത്ത് അന്വേഷണം ആരംഭിച്ച് വൈക്കം എക്സൈസ്
കടുത്തുരുത്തി: സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ വളര്‍ന്നുനിന്നിരുന്ന കഞ്ചാവുചെടി എക്സൈസ് സംഘമെത്തി പിഴുതെടുത്തു. ഇന്നലെ ആപ്പാഞ്ചിറ ചെറിയപാലത്തിനു സമീപത്തെ പറമ്പില്‍നിന്നാണ് കഞ്ചാവുചെടി കണ്ടെത്തിയത്. സമീപത്തെ ജെ ജെ ഹോണ്ട ഷോറൂമില്‍ വാഹന സര്‍വീസിനെത്തിയ ആളില്‍നിന്നും ലഭിച്ച വിവരമനുസരിച്ചാണ് എക്സൈസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. ഷോറൂമിനു പടിഞ്ഞാറുവശത്തായി 1.25 മീറ്റര്‍ ഉയരത്തിലായിരുന്നു കഞ്ചാവു ചെടി. സംഭവത്തില്‍ കേസെടുത്തതായി വൈക്കം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. മുമ്പ് ഷോറൂമിനു മുകളില്‍ സമീപത്തെ പോളിടെക്നിക് വിദ്യാര്‍ഥികള്‍ വാടകയ്ക്കു താമസിച്ചിരുന്നു. മാസങ്ങല്‍ക്കു മുമ്പ് എക്സൈസ് സംഘം ഇവിടെയെത്തി നടത്തിയ പരിശോധനയില്‍ വിദ്യാര്‍ഥികളില്‍നിന്നു കഞ്ചാവ് പിടികൂടുകയും ചെയ്തിരുന്നു. കഞ്ചാവുചെടി ഇവിടെ നട്ടുവളര്‍ത്തി പരിപാലിച്ചതാണോയെന്നും എക്സൈസ് അന്വേഷിക്കുന്നുണ്ട്.
Read More‘അമ്മ’യ്ക്ക് പ്രാണവേദന ബിജുകുട്ടന് വീണവായന… മകൾക്കൊപ്പം ‘തോബ തോബ’ ഡാൻസുമായി താരം; വൈറലായി വീഡിയോ
വിക്കി കൗശൽ ചിത്രം ബാഡ് ന്യൂസിലെ ട്രെൻഡിംഗ് ഡാൻസാണ് ‘തോബ തോബ’. യൂട്യൂബിലും ഇൻസ്റ്റയിലും ട്രെന്റിംഗ് ആണ് ഇപ്പോൾ. നിരവധി ആളുകളാണ് ഡാൻസിന് ചുവടുകളുമായി സോഷ്യൽ മീഡിയ അടക്കി വാഴുന്നത്. ഇപ്പോഴിതാ ബിജു കുട്ടനും മകളും തോബ തോബയ്ക്ക് ചുവട് വച്ചതാണ് സോഷ്യൽ മീഡിയയിൽ ചർച്ച. ഒർജിലിനോട് കിടപിടിക്കുന്ന തരത്തിലാണ് അച്ഛന്റേയും മകളുടേയും ഡാൻസ്. ഇരുവരുടേയും ഡാൻസിന് മികച്ച പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിക്കുന്നത്. മൂന്ന് മില്യൺ ആളുകളാണ് ഇതിനോടകം ബിജുകുട്ടന്റെ ഇൻസ്റ്റഗ്രാം റീൽസ് കണ്ടത്. താരത്തിന്റെ ഹിറ്റ് ഡയലോഗായ ‘ഒന്നും പറയാനില്ല’ എന്നാണ് പലരും വീഡിയോ കണ്ട് കമന്റിട്ടത്. എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ താര സംഘടന അമ്മയിൽ നിന്നും സെക്രട്ടറിയും പ്രസിഡന്റുമുൾപ്പെടെയുള്ള നേതാക്കൻമാർ രാജി വച്ച സമയത്ത് തന്നെ വേണോ ഈ ഡാൻസ് എന്നും ചിലർ കമന്റ് ചെയ്തത്. സാമ്രാജ്യം കത്തി എരിഞ്ഞപ്പോൾ…
Read Moreതിയറ്ററുകളിൽ ഓണം സിനിമകൾ ചാർട്ട് ചെയ്തു; സൂപ്പർതാര ചിത്രങ്ങൾ ഇത്തവണയില്ല; ഓണം തൂത്തുവാരാൻ വിജയ് ചിത്രം ‘ഗോട്ട്’എത്തും
തൃശൂർ: ഹേമ കമ്മിറ്റി റിപ്പോർട്ടും അമ്മയിലെ കൂട്ടരാജിയും മലയാള സിനിമ രംഗത്തെ പ്രശ്നങ്ങളും ഓണച്ചിത്രങ്ങളെ ബാധിക്കില്ലെന്നു വിലയിരുത്തൽ. തിയറ്ററുകളിൽ ഓണം സിനിമകൾ നേരത്തെ തന്നെ ചാർട്ട് ചെയ്തതിനാൽ അടുത്തമാസം ആദ്യം മുതൽ തന്നെ സിനിമകൾ തിയറ്ററുകളിലെത്തും. ഇത്തവണ ഓണം തൂത്തുവാരാൻ മലയാളക്കരയിൽ വിജയ് ചിത്രം ‘ഗോട്ട്’ ആദ്യമെത്തും. സെപ്റ്റംബർ അഞ്ചിനാണ് ഗോട്ട് റിലീസ് ചെയ്യുന്നത്. മലയാളത്തിലെ സൂപ്പർതാരങ്ങളുടെ ചിത്രങ്ങളൊന്നും ഇത്തവണ ഓണം റിലീസിനില്ലെന്നതിനാൽ വിജയ് ചിത്രം തിയറ്ററുകളിൽ ആഘോഷമാകുമെന്നാണ് തിയറ്ററുകാരും പ്രതീക്ഷിക്കുന്നത്. സെപ്റ്റംബർ 12ന് ടൊവീനോ തോമസിന്റെ ‘അജയന്റെ രണ്ടാം മോഷണം’ (എആർഎം) എന്ന ത്രിഡി ചിത്രം തിയറ്ററുകളിലെത്തും. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് എആർഎം എത്തുന്നത്. ഫാന്റസിയും ആക്ഷനുമൊക്കെ ചേർന്ന എആർഎം മികച്ച തിയറ്റർ അനുഭവമായിരിക്കുമെന്നതുകൊണ്ടും ത്രിഡിയായതിനാൽ തിയറ്ററിൽ തന്നെ കാണണമെന്നതിനാലും ഈ ചിത്രത്തിലും തിയറ്ററുകാർ ഏറെ പ്രതീക്ഷയർപ്പിക്കുന്നുണ്ട്. ആന്റണി പെപ്പെയുടെ ‘കൊണ്ടൽ’ എന്ന ആക്ഷൻ…
Read Moreഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാതിരിക്കാനുള്ള ഗൂഢാലോചനയാണ് സർക്കാർ നടത്തുന്നത്: വേട്ടക്കാർ കൂടിചേർന്ന് എന്ത് കോൺക്ലേവാണ് നടത്താൻ ഉദ്ദേശിക്കുന്നത്; കെ.സുരേന്ദ്രൻ
പത്തനംതിട്ട: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കാതിരിക്കാനുള്ള ഗൂഢാലോചനയാണ് സർക്കാർ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പുതിയ വിവാദങ്ങളുടെ മറവിൽ യഥാർഥ പ്രശ്നത്തിൽ നിന്നും ഒളിച്ചോടാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അന്തസത്തയെ പൂർണമായും തള്ളിക്കളയുന്നതാണ് സർക്കാരിന്റെ നിലപാടെന്നും സുരേന്ദ്രൻ പറഞ്ഞു. കോന്നിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മീഷൻ പരാമർശിച്ചിട്ടുള്ള ഗുരുതരമായ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള ആർജവം സർക്കാരിനില്ല. ഇപ്പോൾ ഉയർന്നുവരുന്ന മറ്റു വിവാദങ്ങൾ സർക്കാർ ഒളിച്ചോടാനുള്ള അവസരമാക്കി മാറ്റുകയാണ്. സർക്കാർ നിയോഗിച്ചിട്ടുള്ള സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഉപാധി മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. സർക്കാരിന് ആത്മാർഥതയുണ്ടെങ്കിൽ ആദ്യം നടപടിയെടുക്കേണ്ടത് കൊല്ലം എംഎൽഎ മുകേഷിനെതിരേയാണ്. ഗുരുതരമായ ആരോപണങ്ങളാണ് മുകേഷിനെതിരേ ഉയർന്നുവന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുന്നതിലൂടെയാണ് സർക്കാരിന്റെ ആത്മാർഥത ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതും സുരേന്ദ്രൻ വ്യക്തമാക്കി. മുകേഷിനെതിരേ കേസ് എടുക്കണം. അദ്ദേഹത്തെ…
Read Moreപൂച്ച മാന്തിയതിനു വാക്സിനെടുത്ത യുവതിക്ക് അലർജി: ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്കെതിരേ പരാതിയുമായി കുടുംബം
പാലക്കാട്: പൂച്ച മാന്തിയതിനെ തുടർന്ന് കുത്തിവയ്പെടുത്ത യുവതിക്ക് അലർജിയും ക്ഷീണവും തളർച്ചയുമെന്ന് പരാതി. ആശുപത്രിയുടെ ചികിത്സപിഴവെന്ന് ആരോപിച്ച് ആരോഗ്യമന്ത്രിക്കും പാലക്കാട് ഡിഎംഒയ്ക്കും പരാതി നൽകി. ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്കെതിരേ പാലപ്പുറം കോട്ടത്ര വലിയപറന്പിൽ നൗഷാദിന്റെ മകൾ ഫാത്തിമ റിതം (24) ആണ് പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ 16 നാണ് കൈയിൽ പൂച്ചമാന്തിയതിനെ തുടർന്ന് ഫാത്തിമ റിതത്തെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്നത്. സാധാരണ എടുക്കാറുള്ള റാബിസ് വാക്സിനും ടിടിയും ആശുപത്രിയിൽ നിന്നെടുത്തു. തിരികെ വീട്ടിലെത്തിയപ്പോൾ ക്ഷീണവും ഇൻജക്ഷനെടുത്ത സ്ഥലത്ത് ചൊറിച്ചിലും അനുഭവപ്പെട്ടെന്നും തുടർന്ന് വീണ്ടും താലൂക്ക് ആശുപത്രിയിലെത്തിയപ്പോൾ വീണ്ടും ഒരു ഇൻജക്ഷൻ കൂടിയെടുത്തെന്നും എന്നാൽ തിരികെ വീട്ടിലെത്തിയിട്ടും അസ്വസ്ഥകൾ മാറിയില്ലെന്നും വീട്ടുകാർ പറയുന്നു. ദേഹാസ്വാസ്ഥ്യം വർധിച്ചതോടെ ഫാത്തിമയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നൽകിയ ചികിത്സയെ തുടർന്ന് ഫാത്തിമയ്ക്ക് അസുഖം അൽപം ഭേദപ്പെട്ടു. എങ്കിലും…
Read Moreകണ്ണപുരത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റ സംഭവം: ബ്രാഞ്ച് സെക്രട്ടറി അടക്കും മൂന്ന് സിപിഎമ്മുകാർ അറസ്റ്റിൽ
പഴയങ്ങാടി: കണ്ണപുരത്ത് ശോഭായാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന ബിജെപി പ്രവർത്തകനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. കല്യാശേരി മണ്ഡലം കരിക്കാട്ടെ ബിജെപി ബൂത്ത് പ്രസിഡന്റ് ബാബുവിനായിരുന്നു (32) തിങ്കളാഴ്ച രാത്രി വെട്ടേറ്റത്. കണ്ണപുരം സിപിഎം ബ്രാഞ്ച് സെക്രട്ടറി അരുൺ ബാബു, സബിൻ, റിതിൻ എന്നിവരെയാണ് കണ്ണപുരം സിഐയും സംഘവും അറസ്റ്റ് ചെയ്തത്. ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട ഘോഷയാത്ര തുടങ്ങുന്നതിന് തൊട്ടുമുന്‍പ് കോലത്ത് വയലിൽ വച്ച് ഒരു സംഘം അനൗൺസ്മെന്റ് വാഹനം അടിച്ചു തകർക്കുകയും പ്രവർത്തകരെ മർദിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം ഘോഷയാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബാബുവിനെ തടഞ്ഞുവെച്ച് വെട്ടിപരിക്കേൽപ്പിക്കകുയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 15 പേർക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്.പ്രതികളെ ഇന്ന് കണ്ണൂർ കോടതിയിൽ ഹാജരാക്കും.
Read Moreആദ്യം പഠിക്കേണ്ടത് അതിജീവിക്കാനുള്ള കരുത്താണ്: സ്വന്തമായി നിലപാടും വ്യക്തിത്വമുള്ള സ്ത്രീയാണെങ്കിൽ അവർ സമൂഹത്തിൽ ഒറ്റപ്പെടും; അതാണ് നമ്മുടെ ഈ കാലഘട്ടം; മനീഷ
അഭിനേത്രിയാണെങ്കിൽ കൂടിയും എനിക്ക് ഏറ്റവും മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുള്ളത് സംഗീത രംഗത്ത് നിന്നുമാണെന്ന് നടി മനീഷ. കലാകാരൻ എന്നല്ല എല്ലാ മനുഷ്യരും ആദ്യം പഠിക്കേണ്ടത് ഏത് സാഹചര്യത്തേയും അതിജീവിക്കാനുള്ള കരുത്താണ്. ഞാൻ എന്റെ മകൾക്ക് പറഞ്ഞ് കൊടുക്കാറുള്ളതും അത് തന്നെയാണ്. ഇമോഷണലായതുകൊണ്ട് സ്ട്രോംഗല്ലെന്ന് അർഥമില്ല. സ്വന്തമായി നിലപാടും വ്യക്തിത്വമുള്ള സ്ത്രീയാണെങ്കിൽ അവർ സമൂഹത്തിൽ ഒറ്റപ്പെടും. അതാണ് നമ്മുടെ ഈ കാലഘട്ടം. പ്രതികരണങ്ങൾ അപ്പോൾ തന്നെ പറയണമെന്ന നിലപാടുകാരിയാണ് ഞാൻ. നമ്മളെ കുറിച്ച് ചിന്തിക്കാനും സംസാരിക്കാനും നമ്മൾ മാത്രമെയുള്ളുവെന്ന ബോധ്യം വേണം. മോശം അനുഭവങ്ങൾ ഉണ്ടായിട്ടുമുണ്ട് പ്രതികരിച്ചിട്ടുമുണ്ട്. അങ്ങനെ പ്രതികരിക്കുന്നയാളായതു കൊണ്ട് തന്നെ മാറ്റി നിർത്തപ്പെട്ടിട്ടുമുണ്ട്. എന്റെ കഴിവിലാണ് എനിക്ക് കോൺഫിഡൻസ്. അതുപോലെ എന്റെ കുറവുകളും എനിക്കറിയാം എന്ന് മനീഷ പറഞ്ഞു.
Read Moreനല്ല സഹപ്രവര്‍ത്തകനും ഒരു നല്ല സുഹൃത്തുമാണ് സിദ്ദിഖ്: മോശമായതായോ വിഷമമുണ്ടാക്കുന്നതോ ആയ ഒരു വാക്കോ പ്രവര്‍ത്തിയോ ഇത് വരെ നേരിടേണ്ടി വന്നിട്ടില്ല; ആശാ ശരത്
പ്രിയപ്പെട്ടവരെ ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്ന സിനിമ രംഗത്തെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു എന്റെ പേരും പരാമര്‍ശിച്ചു കണ്ടതുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത് .അതിന്റെ സത്യാവസ്ഥ എല്ലാവരെയും അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സിദ്ദിഖ് , ദൃശ്യം സിനിമയുടെ ചിത്രീകരണ വേളയില്‍ എന്നോട് മോശമായി പെരുമാറി എന്നൊരു പ്രചാരണം ചിലര്‍ എന്റെ ശ്രദ്ധയില്‍ പെടുത്തുകയുണ്ടായി. കലാരംഗത്ത് എന്റെ ഒരു നല്ല സഹപ്രവര്‍ത്തകനും അതുപൊലെ ഒരു നല്ല സുഹൃത്തുമാണ് സിദ്ദിഖ്. അദ്ദേഹത്തില്‍ നിന്നു മോശമായതായോ വിഷമമുണ്ടാക്കുന്നതോ ആയ ഒരു വാക്കോ പ്രവര്‍ത്തിയോ എനിക്ക് ഇത് വരെ നേരിടേണ്ടി വന്നിട്ടില്ല. ദയവു ചെയ്ത് ഇത്തരം കള്ളപ്രചാരണങ്ങള്‍ നടത്തരുത് എന്ന് അത് ചെയ്യുന്നവരോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു. മലയാള സിനിമ രംഗം ഒരു വലിയ കലാകുടുംബമായി മറ്റു ദേശക്കാര്‍ക്കു ഒരു മാതൃകയായി വളരണം എന്നാണ് എന്റെ ആഗ്രഹവും പ്രതീക്ഷയും. അനഭിലക്ഷണീയമായ് എന്തെങ്കിലും നടക്കുന്നുണ്ടെങ്കിലോ വളര്‍ന്നു വരുന്നുണ്ടെങ്കിലോ അത്…
Read More