തിരുവനന്തപുരം: യുവ നടിയുടെ പരാതിയിൽ ബലാത്സംഗം കുറ്റം ചുമത്തിയ സാഹചര്യത്തില്‍ നടൻ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി. കൊച്ചിയിലെ അഭിഭാഷകരുമായി സിദ്ദിഖ് ചർച്ച നടത്തി. ഹൈക്കോടതിയെ സമീപിക്കാനാണ് പ്രാഥമിക ആലോചന. യുവ നടിയുടെ പരാതിയിൽ ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തലിനുമാണ് മ്യൂസിയം പോലീസ് സിദ്ദിഖിനെതിരേ കേസെടുത്തിരിക്കുന്നത്. 2016 ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് പരാതിക്കാരിയെ സിദ്ദിഖ് ബലാത്സംഗം ചെയ്തെന്നാണ് കേസ്. ഡിജിപിക്ക് ഇമെയിൽ മുഖേനെയാണ് നടി പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തി മസ്കറ്റ് ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. പിന്നാലെ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജി വച്ചിരുന്നു. പരാതി പ്രത്യേക സംഘത്തിന് കൈമാറും. അതേസമയം, ഇന്ന് രാവിലെ കൊച്ചിയിലെ അഭിഭാഷകരുമായി സിദ്ദിഖ് ചര്‍ച്ച നടത്തി. ദിിലീപ് കേസ് ഏറ്റെടുത്ത അഭിഭാഷക ഗ്രൂപ്പിനെ സമീപിച്ചുവെന്നാണ് ലഭ്യമാകുന്ന വിവരം.
Read MoreDay: August 28, 2024
പോലീസിന്റെ ക്രൂരത കണ്ടില്ലെന്ന് നടിക്കാനായില്ല; പതിനേഴുകാരനെ പോലീസ് മർദിച്ചെന്ന കേസിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
പാലക്കാട്: നെന്മാറയില് പതിനേഴുകാരനെ പോലീസ് അകാരണമായി മര്‍ദിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസ് ജില്ലാ പോലീസ് മേധാവിക്കു നിർദേശം നൽകി. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും കമ്മീഷന് അറിയിച്ചു. ബാലാവകാശ കമ്മീഷന് കേസിനു പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷനും കേസെടുക്കുന്നത്. കഴിഞ്ഞദിവസമാണ് പോലീസ് ജീപ്പിലെത്തിയ ഉദ്യോഗസ്ഥര്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. പരിക്കേറ്റ വിദ്യാര്‍ഥി നെന്മാറ സർക്കാർ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം വിവാദമായയതോടെ ജില്ലാ പോലീസ് സൂപ്രണ്ട് ആലത്തൂര്‍ ഡിവൈഎസ്പിയോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാൻ ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടില്‍ എസ്ഐയും പോലീസും മര്‍ദിച്ചിട്ടില്ലെന്നും കുട്ടിയുടെ പക്കല്‍ കഞ്ചാവുണ്ടോ എന്നു പരിശോധന നടത്തുക മാത്രമാണു ചെയ്തതെന്നുമാണ് സൂചന. ഇതിനുപിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തത്. മര്‍ദിച്ച പോലീസുദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു പരാതി നല്കുമെന്നു…
Read Moreഇപ്പോഴത്തെ പിള്ളേരുടെ ഓരോ പാഷനേ… പിതാവ് താക്കോല്‍ നല്‍കിയില്ല; മലപ്പുറത്ത് മകന് കാര്‍ കത്തിച്ചു
മലപ്പുറം: പിതാവ് കാറിന്റെ താക്കോല്‍ നല്കാത്തതിനാല് മകന് കാര്‍ കത്തിച്ചതായി പരാതി. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. നീറ്റാണിമ്മല്‍ സ്വദേശി ഡാനിഷ് മിന്‍ഹാജിനെ (21) കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തു. പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്. ചൊവ്വാഴ്ച്ച വൈകിട്ടാണ് സംഭവം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോകാൻ മകൻ പിതാവിനോട് കാറിന്റെ താക്കോൽ ആവശ്യപ്പെട്ടിരുന്നു. മകന് ലൈസെൻസ് ഇല്ലാത്തതിനാൽ താക്കോൽ കൊടുക്കാൻ പിതാവ് തയാറായില്ല. ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കാൻ അനുവദിക്കില്ലന്ന നിലപാടിലായിരുന്നു പിതാവ്. പ്രകോപിതനായ യുവാവ് വീട്ടുപകരണങ്ങളും ഫര്‍ണിച്ചറുകളും തല്ലിത്തകര്‍ത്തശേഷം കാര്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. വാഹനം പൂര്‍ണമായും കത്തിനശിച്ചു.
Read Moreഇരയ്ക്ക് കിട്ടേണ്ട നീതി തടഞ്ഞ് വച്ചത് നാലരക്കൊല്ലം; ഏറ്റവും വലിയ ക്രൈം ചെയ്തത് മന്ത്രി സജി ചെറിയാൻ; കോണ്‍ക്ലേവ് തട്ടിക്കൂട്ട് പരിപാടിയെന്ന് ജോയ് മാത്യു
കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വൈകിയതിലൂടെ ഇരകൾക്കു ലഭിക്കേണ്ട നീതി നാലരക്കൊല്ലം നിഷേധിച്ചതിന്റെ ഉത്തരവാദി സാംസ്കാരിക മന്ത്രി സജി ചെറിയാനാണെന്നു നടനും സംവിധായകനുമായ ജോയ് മാത്യു. ‘അമ്മ’ ഭരണസമിതിയിൽനിന്നു രാജിവച്ചശേഷം കോഴിക്കോട്ടെ വീട്ടിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോർട്ട് പുറത്തുവിടാൻ വൈകിയതിലൂടെ ഇരയാക്കപ്പെട്ടവർക്കു ലഭിക്കേണ്ട നീതി നാലരക്കൊല്ലം തടഞ്ഞുവച്ചു. മന്ത്രി സംഘടിപ്പിക്കുന്ന കോണ്‍ക്ലേവിൽ പങ്കെടുക്കില്ല. കോണ്‍ക്ലേവ് തട്ടിക്കൂട്ട് പരിപാടിയാണ്.- അദ്ദേഹം പറഞ്ഞു.
Read Moreഎല്ലാം ഉപേക്ഷിച്ച നീലകണ്ഠനെപോലെ… ചെങ്കോലും കിരീടവും താഴെവച്ച് അമ്മയിൽ നിന്ന് താരരാജവിന്റെ പടിയിറക്കം സഹപ്രവർത്തകരുടെ കൊള്ളരുതായ്മകൊണ്ട്…
കൊച്ചി: മലയാള സിനിമയിലും അമ്മ എന്ന താരസംഘനയിലും കിരീടവും ചെങ്കോലും അണിഞ്ഞ താരരാജാവായിരുന്നു മോഹന്‍ലാല്‍. ‘സംഘടനയ്ക്ക് ആദ്യ ഭരണസമിതി വരുമ്പോള്‍ വൈസ് പ്രസിഡന്റായി സംഘടനാപ്രവര്‍ത്തനം ആരംഭിച്ചു. ഒടുവില്‍ മൂന്നുവട്ടം ആ സംഘടനയുടെ അവസാനവാക്കായി. ഇപ്പോഴിതാ സര്‍വതും ത്യജിച്ച് ചോദ്യങ്ങളെയും പ്രതിസന്ധികളെയും നേരിടാനാകാതെ ലാലിന്റെ പടിയിറ ക്കം തലകുനിച്ച്. 1994 ലാണ് ‘അമ്മ’യ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണസമിതി നിലവില്‍ വരുന്നത്. എം.ജി. സോമന് പ്രസിഡന്റായ സമിതിയില്‍ മമ്മൂട്ടിക്കൊപ്പം വൈസ് പ്രസിഡന്റായിരുന്നു മോഹന്‍ലാല്‍. തൊട്ടടുത്ത ഭരണസമിതിയില്‍ അംഗമാകാതെ മാറി നിന്നു. തുടര്‍ന്നുള്ള എല്ലാ സമിതിയിലും നിര്‍ണായക സ്ഥാനങ്ങളില്‍ ശക്തമായ സാന്നിധ്യമായി. 2000-2003 ഭരണസമിതിയില്‍ രണ്ടാമതും വൈസ് പ്രസിഡന്റായി തിരികെയെത്തിയ മോഹന്‍ലാല്‍ 2003-2006 ൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറി പദവിയിലേക്കുള്ള പടിയായിരുന്നു അത്. ഒട്ടും വൈകാതെതന്നെ തൊട്ടടുത്ത ഭരണസമിതിയില്‍ ജനറല്‍ സെക്രട്ടറിയായി. പിന്നീടങ്ങോട്ടു തുടര്‍ച്ചയായി മൂന്നു സമിതിയിലും മോഹന്‍ലാല്‍ തന്നെയായിരുന്നു…
Read Moreതാങ്കൾ വിളിക്കുന്ന സബ്സ്ക്രൈബർ ഇനി പരിധിക്ക് പുറത്താകില്ല: ഗവിയും മൊബൈൽ പരിധിയിൽ
പ്രകൃതി രമണീയതയാലും കണ്ണിനു കുളിർമയേകുന്ന കാഴ്ചകളാലും സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന സ്ഥലമാണ് ഗവി. ഇപ്പോഴിതാ ഗവി നിവാസികളുടെ ചിരകാല സ്വപ്നമായ മൊബൈൽ കവറേജും ഇന്റർനെറ്റും യാഥാർഥ്യമായിരിക്കുകയാണ്. ഗവിക്ക് ഉത്സവഛായ പകർന്ന അന്തരീക്ഷത്തിൽ ബിഎസ്എൻഎൽ ഫോർ ജി ടവർ ആന്റോ ആന്റണി എംപി നാടിനു സമർപ്പിച്ചു. ബിഎസ്എൻഎൽ പത്തനംതിട്ട ജനറൽ മാനേജർ സാജു ജോർജ് അധ്യക്ഷത വഹിച്ചു. ഗവിയിൽ മൊബൈൽ കവറേജ് ലഭ്യമാക്കുന്നതിനുവേണ്ടി ടെലിഫോൺ അഡ്വൈസറി കമ്മിറ്റിയിൽ നിരവധിത്തവണ ആവശ്യം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മൊബൈൽ കവറേജും ഇന്റർനെറ്റും ഗവിയിൽ ലഭ്യമാക്കാൻ സാധിച്ചതെന്ന് എംപി പറഞ്ഞു. ഏകദേശം 150 കുടുംബങ്ങളാണ് ഗവിയിൽ വസിക്കുന്നത്. ദിവസേനയുള്ള രണ്ട് കെഎസ് ആർടിസി ബസ് സർവീസുകൾ ഒഴിച്ചാൽ ദൈനംദിന ആവശ്യങ്ങൾക്കുപോലും പുറത്തുകടക്കുക വളരെ പ്രയാസകരമായ ഒരു സ്ഥലമാണ് ഗവി. പുറമേ നിന്നുള്ള ധാരാളം സഞ്ചാരികൾ പ്രതിദിനം ഗവിയിൽ എത്തുന്നുണ്ട്. വനമേഖലകൂടിയായ പ്രദേശത്ത് അടിയന്തര…
Read Moreസത്യമാണോ കുഞ്ഞേ..! കാമുകിയെ കാണാൻ വീട്ടിലെത്തി; വീട്ടുകാർ കണ്ടതോടെ എങ്ങോട്ടെന്നില്ലാതെ ഓടിയ പാക്കിസ്ഥാൻ യുവാവ് അതിർത്തി കടന്നെത്തിയത് രാജസ്ഥാനിൽ
ജയ്പൂർ: കാമുകിയുടെ ബന്ധുക്കളിൽ നിന്നും രക്ഷപെടാൻ നിർത്താതെ ഓടി. പാക്കിസ്ഥാനിലെ അതിർത്തിയും കടന്ന് യുവാവ് ഓടിയെത്തിയത് രാജസ്ഥാനിലെ ബാർമറിൽ. അതിർത്തി ലംഘിച്ചെത്തിയ പാക്കിസ്ഥാനെ പൗരനെ ബിഎസ്എഫ് പിടികൂടി. ജഗ്സി കോലി എന്നാണ് യുവാവിന്റെ പേര്. പിടികൂടിയ യുവാവിനെ ചോദ്യം ചെയ്യലിനായി പ്രാദേശിക പോലീസിന് കൈമാറുകയായിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലിൽ, കാമുകിയുടെ കുടുംബാംഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അതിർത്തി കടക്കുകയായിരുന്നുവെന്ന് ഇയാൾ പറഞ്ഞതായി എസ്പി ബാർമർ നരേന്ദ്ര സിംഗ് മീണ പറഞ്ഞു. പാക്കിസ്ഥാനിലെ തർപാർക്കർ ജില്ലയിൽ കാമുകിയെ കാണാൻ പോയെന്നും എന്നാൽ അവളുടെ വീട്ടിൽ വച്ച് ബന്ധുക്കൾ കണ്ടുവെന്നും തുടർന്ന് രക്ഷപെടുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു. ജീവനൊടുക്കാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് അതിർത്തി കടന്നതെന്നും യുവാവ് പറഞ്ഞതായും എസ്പി വ്യക്തമാക്കി. പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നും രഹസ്യാന്വേഷണ ഏജൻസികൾ സംയുക്തമായി ചോദ്യം ചെയ്യൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Read More‘അ’ അമ്മ… ഇനി മലയാളം പാടാണെന്ന് ഇവർ പറയില്ല: ചങ്ങാതി മികവുത്സവം; കുറവിലങ്ങാട്ട് പരീക്ഷ എഴുതിയത് 428 ഇതര സംസ്ഥാന തൊഴിലാളികള്‍
അതിഥി ദേവോ ഭവ എന്നല്ലേ പറയുന്നത്. അന്യ സംസ്ഥാനത്ത് നിന്നും നമ്മുടെ നാട്ടിലെത്തുന്ന തൊഴിലാളികൾക്ക് നമ്മുടെ മാതൃഭാഷ പഠിപ്പിക്കുന്നത് വലിയ കാര്യംതന്നെയാണ്. പറയാൻ എല്ലാവർക്കും അറിയാമെങ്കിലും എഴുതുന്നതിനാണ് പ്രയാസം. എന്നാൽ ഇനി കുറവിലങ്ങാട് പഞ്ചായത്തിലെ അതിഥി തൊഴിലാളികൾ മലയാളം പറയുക മാത്രമല്ല എഴുതുകയും ചെയ്യും. ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കാന്‍ കുറവിലങ്ങാട് പഞ്ചായത്തില്‍ നടപ്പാക്കിയ ചങ്ങാതി പദ്ധതിയുടെ മികവുത്സവത്തില്‍ പരീക്ഷ എഴുതാന്‍ എത്തിയത് 428 പേര്. വിവിധ സംസ്ഥാനങ്ങളില്‍നിന്നെത്തിയ തൊഴിലാളികളെ മൂന്നു മാസത്തിനുള്ളില്‍ മലയാളം പഠിപ്പിക്കുകയായിരുന്നു ചങ്ങാതി പദ്ധതിയുടെ ലക്ഷ്യം. അസം, ഒഡീഷ, ഗുജറാത്ത്, മഹാരാഷ്ട്ര, ബീഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ് പഠിതാക്കളില്‍ അധികവും. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് പഠനം നടത്തിയ 502 പേരില്‍ 428 പേരാണു പരീക്ഷ എഴുതിയത്. പ്രത്യേകം തയാറാക്കിയ ഹമാരി മലയാളം പാഠപുസ്തകം ഉപയോഗിച്ചാണ് പഠിപ്പിച്ചത്. ഹിന്ദിയിലും മലയാളത്തിലും ഒരുപോലെ പ്രാവീണ്യം നേടിയ…
Read Moreകൈ അടിക്കെടാ മക്കളേ… ഇ-വേസ്റ്റ് കളക്ഷനുമായി എൻഎസ്എസ് വോളണ്ടിയർമാർ; ലഭിക്കുന്ന പണംകൊണ്ട് പാലിയേറ്റീവ് കെയർ രോഗികൾക്ക് ഓണക്കിറ്റുകൾ വാങ്ങി നൽകും
അടിമാലി എസ്എൻഡിപി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് തുടർച്ചയായി രണ്ടാമത്തെ വർഷവും ഇ- വേസ്റ്റ് കളക്ഷനുമായി രംഗത്തിറങ്ങി. രണ്ട് ടൺ ഇ-വേസ്റ്റുകളാണ് ഒരു മാസം കൊണ്ട് ശേഖരിച്ചത്. അടിമാലി ഗ്രാമപഞ്ചായത്തിന്റെ പരിസരപ്രദേശങ്ങളിൽനിന്നും കുട്ടികളുടെ വീടുകളിൽനിന്നുമാണ് ഇ-വേസ്റ്റുകൾ ശേഖരിച്ചത്. ഇ- വേസ്റ്റിലൂടെ കിട്ടുന്ന വരുമാനം ഉപയോഗിച്ച് പാലിയേറ്റീവ് കെയർ രോഗികൾക്ക് ഓണക്കിറ്റുകൾ വാങ്ങി നൽകും. സെപ്റ്റംബർ നാലിന് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ഇടുക്കി ജില്ലാ കളക്ടർ വി. വിഘ്നേശ്വരി ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനം നടത്തും. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി.എം. ബേബി, പ്രിൻസിപ്പൽ എം.എസ്. അജി, പ്രോഗ്രാം ഓഫീസർ നിതിൻ മോഹൻ, വോളണ്ടിയർമാരായ ബിജിൽ ബെന്നി, ബേസിൽ സിജു, ബിച്ചു ഷാജു, എം.ബി. അഭിനന്ദ് തുടങ്ങിയവർ പ്രസംഗിക്കും.
Read Moreഅമ്മയിലെ കൂട്ടരാജി ഏകകണ്ഠമല്ല; ഞാൻ രാജിവച്ചിട്ടില്ലെന്ന് സരയൂ; വ്യക്തിപരമായി താത്പര്യമില്ലാതെയായിരുന്നു രാജിയെന്ന് അനന്യ
കൊച്ചി: താരസംഘടനയായ അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടതില്‍ ഭിന്നാഭിപ്രായം. അമ്മയിലെ കൂട്ടരാജിയെന്ന തീരുമാനം ഏകകണ്ഠമായിട്ടല്ല എടുത്തതെന്ന് നടി സരയു. താന്‍ ഇതുവരെ രാജിവെച്ചിട്ടില്ലെന്നും അതിനാല്‍ ഐകകണ്ഠേനയാണ് രാജിയെന്ന് പറയാന്‍ കഴിയില്ലെന്ന് സരയു കൂട്ടിച്ചേര്‍ത്തു. ആരോപണ വിധേയര്‍ വ്യക്തിപരമായി രാജിവെച്ച് ഒഴിയുകയെന്നതാണ് ശരിയെന്നും ധാര്‍മിതക മുന്‍നിര്‍ത്തിയാണ് രാജിവെച്ചതെന്നും നടി അനന്യയും പ്രതികരിച്ചു. വ്യക്തിപരമായി രാജിയോട് താത്പര്യം ഉണ്ടായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. വിനു മോഹന്‍, ടൊവിനോ, ജഗദീഷ് എന്നിവര്‍ക്കും കൂട്ടരാജിയില്‍ വിയോജിപ്പ് ഉള്ളതായാണ് വിവരം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് സംഘടനയിലെ ഭരണ സമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ധാര്‍മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തിയാണ് അമ്മ ഭരണസമിതി കഴിഞ്ഞദിവസം പിരിച്ചുവിട്ടത്. വിമര്‍ശനങ്ങളുടെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്തുകൊണ്ടായിരുന്നു പ്രസിഡന്റ് മോഹന്‍ലാല്‍ രാജിവെച്ചത്. ഒപ്പം ഭരണസമിതിയിലെ അംഗങ്ങളും രാജിവെച്ചിരുന്നു. രണ്ടു മാസത്തിനുള്ളില്‍ പൊതുയോഗം ചേര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. അതുവരെ…
Read More