ഓണത്തിരക്കിന് ആശ്വാസമായി റെയില്‍വേ മൂന്നു സ്പെഷല്‍ ട്രെയിനുകള്‍ ഓടിക്കുന്നതിനു പുറമെ പ്രധാന ട്രെയിനുകളില്‍ ഒന്നോ രണ്ടോ വീതം അധികം കോച്ചുകളും ഘടിപ്പിക്കും. കൊച്ചുവേളി-ബംഗളൂരു (വിശ്വേശ്വരയ്യ), കൊച്ചുവേളി- ചെന്നൈ (താമ്പരം), കൊച്ചുവേളി- മാംഗളൂരു റൂട്ടുകളിലാണ് വീക്ക്ലി സ്പെഷല്‍ ആരംഭിച്ചിരിക്കുന്നത്. നിസാമുദ്ദീന്‍, മംഗള, കേരള, ശബരി, ജയന്തി, മലബാര്‍ ഉള്‍പ്പെടെ പത്ത് ട്രെയിനുകള്‍ക്കാണ് അധികം കോച്ചിന് അനുമതിയായിരിക്കുന്നത്. നിലവില്‍ ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍നിന്ന് നാട്ടിലേക്ക് റിസര്‍വേഷന്‍ കിട്ടില്ല. തിരക്കു പരിഗണിച്ചു കൊച്ചുവേളി -മംഗളൂരു സ്പെഷല്‍ ട്രെയിന്‍ സെപ്റ്റംബര്‍ 28 വരെ നീട്ടിയിട്ടുണ്ട്. വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 7.30ന് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ടു പിറ്റേന്ന് രാവിലെ എട്ടിന് കൊച്ചുവേളിയിലെത്തും. തിരികെ വെള്ളി, ഞായര്‍ ദിവസങ്ങളില്‍ വൈകുന്നേരം 6.40നു കൊച്ചുവേളിയില്‍ നിന്നു പുറപ്പെട്ടു പിറ്റേന്ന് രാവിലെ ഏഴിന് മംഗളൂരുവിലെത്തും. കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍,…
Read More