തൃശൂർ: കേരളത്തിന്റെ ചുമതലയുള്ള ബിജെപിയുടെ പ്രഭാരി പ്രകാശ് ജാവേദ്ക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണമുയർന്നപ്പോൾ അന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജനെ സംരക്ഷിച്ചവർ ഇപ്പോഴെന്തേ അദ്ദേഹത്തെ മാറ്റുന്നുവെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അന്ന് ജയരാജൻ ജാവേദ്ക്കറെ കണ്ടതിൽ പ്രശ്നമില്ലെന്ന് പറഞ്ഞ പിണറായി വിജയനും സിപിഎമ്മും ഇപ്പോൾ എന്തിന് ജയരാജനെ മാറ്റുന്നുവെന്ന് മനസിലാകുന്നില്ലെന്നും യുഡിഎഫിന്റെ ആരോപണങ്ങൾ ഇതോടെ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും സതീശൻ തൃശൂരിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. കേരളത്തിലെ സിപിഎമ്മിനും നേതാക്കൾക്കും ബിജെപിയുമായി ബന്ധമുണ്ടെന്ന് ആദ്യമേ പറഞ്ഞത് യുഡിഎഫാണ്. ജയരാജന് രാജീവ്ചന്ദ്രശേഖറുമായും ജാവേദ്ക്കറുമായും ബന്ധമുണ്ട്. ഇത് ഞങ്ങൾ അന്നു പറഞ്ഞപ്പോൾ സിപിഎമ്മും ജയരാജനും മുഖ്യമന്ത്രിയും ഇത് നിഷേധിച്ചവരാണ്. ഇപ്പോൾ ത്യാഗപൂർണമായി ജയരാജൻ ആ പദവി ഒഴിയുകയല്ലല്ലോ എന്നും സതീശൻ ചോദിച്ചു. അവർ തമ്മിൽ തെറ്റായ ബിസിനസ് ബന്ധമുണ്ടെന്ന് തന്നെയാണ് യുഡിഎഫ് ആരോപിച്ചത്. അന്ന് ജയരാജൻ ജാവേദ്ക്കറെ കണ്ടതിനെ മുഖ്യമന്ത്രി ന്യായീകരിച്ചാണ്…
Read MoreDay: August 31, 2024
അത്ര എളുപ്പായിരുന്നില്ല അവരുടെ യാത്ര: ഡബ്ല്യുസിസിയിലെ എന്റെ കൂട്ടുകാര്‍ക്ക് ആദരം; സാമന്ത
ഡബ്ല്യുസിസിയെ അഭിനന്ദിച്ച് തെന്നിന്ത്യന്‍ താരം സമാന്ത റൂത്ത് പ്രഭു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നശേഷം മലയാള ചലച്ചിത്രമേഖലയിലുണ്ടായ പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിലാണ് സാമന്തയുടെ പ്രതികരണം. സുരക്ഷിതവും ആദരവു ലഭിക്കുന്നതുമായ ഒരു തൊഴിലിടം എന്നത് ഏറ്റവും അടിസ്ഥാനപരമായ കാര്യമാണെന്ന് സമാന്ത കുറിച്ചു. അതിനായി ഡബ്ല്യുസിസി എടുത്ത പരിശ്രമങ്ങള്‍ വൃഥാവിലായില്ലെന്നും അവരുടെ പ്രവര്‍ത്തനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും സമാന്ത പ്രതികരിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാന്‍ കേരളത്തിലെ ഡബ്ല്യുസിസിയുടെ അതിഗംഭീര പ്രവര്‍ത്തനങ്ങള്‍ പിന്തുടരുന്നുണ്ട്. അത്ര എളുപ്പായിരുന്നില്ല അവരുടെ യാത്ര. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വെളിച്ചത്തു വരുന്നത് കാണുമ്പോള്‍ ഡബ്ല്യുസിസിയോട് നന്ദിയോടെ കടപ്പെട്ടിരിക്കുന്നു. സൃരക്ഷിതവും ആദരവു ലഭിക്കുന്നതുമായ ഒരു തൊഴിലിടം എന്നത് അടിസ്ഥാനപരമായി ആര്‍ക്കും ലഭിക്കേണ്ടതാണ്. പക്ഷേ അതിനുപോലും വലിയ സംഘര്‍ഷങ്ങള്‍ വേണ്ടിവരുന്നു. എന്തായാലും അവരുടെ പരിശ്രമങ്ങള്‍ വൃഥാവിലായില്ല. അനിവാര്യമായ മാറ്റത്തിന്റെ തുടക്കമാകട്ടെ ഇതെന്നു പ്രതീക്ഷിക്കുന്നു. ഡബ്ല്യുസിസിയിലെ എന്റെ കൂട്ടുകാര്‍ക്കും സഹോദരിമാര്‍ക്കും സ്നേഹം…
Read Moreഇവനെ എണ്ണയിൽ പൊരിക്കാൻ യമരാജനുപോലും കഴിയില്ല..! തട്ടുകടക്കാരനെക്കുറിച്ചു നാട്ടുകാർ
“ഇവനെ എണ്ണയിൽ പൊരിക്കാൻ സാക്ഷാൽ യമരാജനുപോലും കഴിയില്ല…’ – രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പുരിലെ ഒരു തട്ടുകടക്കാരനെക്കുറിച്ചുള്ള നാട്ടുകാരുടെ കമന്റാണിത്. അങ്ങനെ പറയാൻ കാരണമെന്താണെന്നല്ലേ..? ചുട്ടുതിളയ്ക്കുന്ന എണ്ണയിൽ നഗ്നമായ കൈ മുക്കി പക്കോഡ തയാറാക്കലാണ് ഈ തട്ടുകടക്കാരന്റെ പ്രധാന ഹോബി! ജയ്പുരിലെ മോട്ടികത്ല ബസാർ പ്രദേശത്തെ “കിഷൻ പക്കോഡി വാല’ യിലാണ് അന്പരപ്പുണ്ടാക്കുന്ന പക്കോഡ ഉണ്ടാക്കൽ. വ്യത്യസ്തമായ പാചകശൈലികൊണ്ട് പ്രസിദ്ധനാണ് ഈ പക്കോഡക്കാരൻ. പക്കോഡ് വറുക്കാൻ എണ്ണയിലേക്കിടുന്നതും വറുത്തുകഴിഞ്ഞ പക്കോഡ പാത്രത്തിൽനിന്ന് ഇയാൾ വാരിയെടുക്കുന്നതും കൈകൊണ്ടുതന്നെ. ഒരു സ്പൂൺ പോലും ഇഷ്ടൻ ഉപയോഗിക്കാറില്ല. ഫുഡി ഹിന്ദുസ്ഥാനി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട ഇതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. “തിളച്ച എണ്ണയല്ലേ… കൈ പൊള്ളില്ലേ…’ എന്ന് ദൃശ്യങ്ങൾ ചിത്രീകരിച്ച യുവാവ് ചോദിക്കുന്പോൾ തന്റെ ഇഷ്ടദൈവത്തിന്റെ ചിത്രത്തിൽ നോക്കി “എല്ലാം ദൈവാനുഗ്രഹം’ എന്ന് പക്കോഡക്കാരൻ പറയുന്നു.
Read Moreയാത്രക്കാരെ പിഴിയാൻ ഗരീബ് രഥ് കോച്ചുകൾ പൊടിതട്ടി സ്പെഷൽ ട്രെയിനായി ഓടിക്കുന്നു; പുതിയ ഓണം സ്പെഷൽ നാളെ മുതൽ
കൊല്ലം: ഗരീബ് രഥ് കോച്ചുകൾ പൊടിതട്ടി മിനുക്കിയെടുത്ത് സ്പെഷൽ ട്രെയിനായി ഓടിച്ച് യാത്രക്കാരെ പിഴിയാൻ റെയിൽവേ. ഇത്തരത്തിൽ ഒരു ട്രെയിൻ നാളെ മുതൽ എറണാകുളത്തിനും ബംഗളുരുവിന് സമീപത്തെ യലഹങ്ക സ്റ്റേഷനും മധ്യേ ഓണം സ്പെഷലായി സർവീസ് നടത്താൻ റെയിൽവേ ബോർഡ് തീരുമാനിച്ചു. പച്ചനിറത്തിലുള്ള ഗരീബ് രഥ് കോച്ചുകൾ കാലഹരണപ്പെട്ടതിനാൽ അവ ഘട്ടം ഘട്ടമായി ഒഴിവാക്കാൻ റെയിൽവേ തീരുമാനിച്ചതാണ്. പകരം എൽഎച്ച്ബി കോച്ചുകൾ ഏർപ്പെടുത്തുമെന്നും അറിയിപ്പ് വന്നിരുന്നു. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ ഗരീബ് രഥ് കോച്ചുകളുടെ നിർമാണം അവസാനിപ്പിച്ചിട്ട് മാസങ്ങളായി. ഇപ്പോൾ ഗരീബ് രഥ് ട്രെയിനുകൾ കേരളത്തിൽ അടക്കം സർവീസ് റദ്ദാക്കിയിട്ടാണ് പകരം അവ സ്പെഷൽ ട്രെയിനായി ഓടിക്കുന്നത്.ഇത്തരത്തിൽ റദ്ദാക്കിയ ശേഷം ചേപ്പാട് സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്ന ലോകമാന്യതിലക് -കൊച്ചുവേളി (12201/12202) ഗരീബ് രഥ് എക്സ്പ്രസിന്റെ 13 കോച്ചുകളാണ് നാളെ മുതൽ ആരംഭിക്കുന്ന എറണാകുളം – യലഹങ്ക സർവീസിന്…
Read Moreജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതി: ഇടവേള ബാബുവിനും സുധീഷിനുമെതിരേ കേസെടുത്തു
കോഴിക്കോട്: താരങ്ങള്‍ ലൈംഗിക ചുവയോടെ സംസാരിച്ചെന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ ഇടവേള ബാബുവിനും സുധീഷിനുമെതിരേ കേസെടുത്തു. കോഴിക്കോട് നടക്കാവ് പോലീസാണ് രണ്ട് കേസുകൾ ചെയ്തത്. കോഴിക്കോട് സ്വദേശിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റാണ് സിനിമാ മേഖലയിലെ നാല് പേർക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ചത്. ഇവരിൽ മറ്റ് രണ്ട് പേർ ജീവിച്ചിരിപ്പില്ല. അമ്മ സംഘനയില്‍ അംഗത്വം നല്കണമെങ്കില് അഡ്ജസ്റ്റ്മെന്റിന് തയാറാകാൻ ആവശ്യപ്പെട്ടെന്നും മോശമായി സംസാരിച്ചെന്നുമാണ് ഇടവേള ബാബുവിനെതിരായ പരാതി. സുധീഷ് ചില യാത്രകള്‍ക്ക് ക്ഷണിച്ചെന്നും ലൈംഗിക ചുവയോടെ സംസാരിച്ചെന്നും ഇവർ പരാതി ഉന്നയിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘം ഇവരുടെ മൊഴിയെടുത്ത ശേഷമാണ് പരാതിയിൽ കേസെടുത്തത്.
Read Moreസ്റ്റേഷനിൽ നൃത്തം ചെയ്ത പോലീസുകാരെ കൈയോടെ പിടിച്ച് മേലുദ്യോഗസ്ഥൻ; തുടർന്ന് സംഭവിച്ചത്…
സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ ആകർഷകമായ നൃത്ത പ്രകടനങ്ങൾ മുതൽ ശാന്തമായ സംഗീത അവതരണങ്ങൾ വരെയുള്ള വിവിധ വീഡിയോകൾ പ്രചരിക്കാറുണ്ട്. അടുത്തിടെ ഭാംഗ് പിലി ഗോരാ നേ എന്ന പാട്ടിന് പോലീസ് ഉദ്യോഗസ്ഥർ നൃത്തം ചെയ്യുന്ന ഒരു ഇൻസ്റ്റാഗ്രാം റീൽ വൈറലായിരുന്നു. ഒരു പുരുഷനും വനിതാ പോലീസ് ഓഫീസറും പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതാണ് റീലിൽ. അവരുടെ സീനിയർ ഓഫീസർ എത്തി വനിതാ ഓഫീസറെ തട്ടുന്നത് വരെ അവർ നൃത്തം ചെയ്തുകൊണ്ടേയിരിന്നു. വനിതാ ഓഫീസർ തന്റെ മേലുദ്യോഗസ്ഥനെ കണ്ട് ഭയന്ന് സഹപ്രവർത്തകനെ ഉടൻ അറിയിക്കുകയും ചെയ്യുന്നു. തുടക്കത്തിൽ അയാൾ അവരെ ശ്രദ്ധിച്ചില്ല, പക്ഷേ സീനിയറിനെ കണ്ട ശേഷം പെട്ടെന്ന് സല്യൂട്ട് ചെയ്തു. രണ്ടുപേരും അവരുടെ സീനിയർ ഓഫീസറെ മുഖത്തേക്ക് ഭയത്തോടെ നോക്കുന്നു, ഒരുപക്ഷേ ശിക്ഷയെ പേടിച്ചായിരിക്കാം. എന്നാൽ അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവരുടെ സീനിയറും നൃത്തം ചെയ്യാൻ തുടങ്ങുന്നു. ഇത് ഉദ്യോഗസ്ഥരെ സന്തോഷിപ്പിക്കുകയും തുടർന്ന്…
Read Moreമൂന്നംഗ കുടുംബത്തിന്റെ ആത്മഹത്യാശ്രമം; മകന് പിന്നാലെ അച്ഛനും മരിച്ചു; അപകടനിലതരണം ചെയ്ത് അമ്മ; എന്തിനുചെയ്തെന്നറിയാതെ ബന്ധുക്കൾ
ചാത്തന്നൂർ : ആത്മഹത്യയ്ക്ക് ശ്രമിച്ച മൂന്നംഗ കുടുംബത്തിലെ മകന് പിന്നാലെ അച്ഛനും മരിച്ചു. പരവൂർ കുറുമണ്ടൽ പുഞ്ചിറക്കുളം കിഴക്കേ തൊടിയിൽ സൂര്യയിൽ സജിത് (40), മകൻ ശിവ ( ആമ്പാടി – 14) എന്നിവരാണ് മരിച്ചത്. സജിതിന്റെ ഭാര്യ ശ്രീദേവി (36) തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് മാതാവും പിതാവും മകനും ഉൾപ്പടെ മൂന്നു പേരെ വിഷം കഴിച്ച് അബോധാവസ്ഥയിൽ കിടപ്പുമുറിയിൽ കണ്ടെത്തിയത്. വൈകുന്നേരം നാലര മണിയോടേ സജിത്ത് സുഹൃത്തായ ചാത്തന്നൂർ സ്വദേശിഷാനിനെ ഫോണിൽ വിളിച്ചറിയിച്ച ശേഷമാണ് വിഷം കഴിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. ഷാൻ പാഞ്ഞെത്തുകയും സ്വന്തം കാറിൽ ഇവരെആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ശ്രീദേവിയുടെ അമ്മയും ഇവരോടൊപ്പമാണ് താമസം. ഈ സമയം അവർ ജോലിക്ക് പോയിരിക്കുകയായിരുന്നു. മൂവരെയും പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ശിവ മരിക്കുകയായിരുന്നു.…
Read Moreകേരളാ ക്രിക്കറ്റ് ലീഗ് : കളിക്കുക, കപ്പടിക്കുക… ,സൗഹൃദം പങ്കിട്ട് നായകന്മാര്
തിരുവനന്തപുരം: പോരാട്ടം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സൗഹൃദം പങ്കുവയ്ക്കാനായി നായകന്മാര് ഒത്തുചേര്‍ന്നു. അടുത്ത മാസം രണ്ടു മുതല്‍ 18 വരെ കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കുന്ന കേരളാ ക്രിക്കറ്റ് ലീഗിനായുള്ള ആറു ടീമുകളുടെയും ക്യാപ്റ്റന്മാരാണ് ഇന്നലെ ഒത്തുചേര്‍ന്നത്. കളിക്കുക, കപ്പടിക്കുക എന്നതായിരുന്നു നായകന്മാര്ക്ക് പറയാനുണ്ടായിരുന്നത്. ബേസില്‍ തമ്പി (കൊച്ചി ബ്ലൂ ടൈഗേഴ്സ്), മുഹമ്മദ് അസറുദ്ദീന് (ആലപ്പി റിപ്പിള്‍സ്), സച്ചിന് ബേബി (ഏരീസ് കൊല്ലം സെയ്ലേഴ്സ്), റോഹന്‍ എസ്. കുന്നുമ്മേല്‍ (കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്), വരുണ്‍ നായനാര്‍ (തൃശൂര്‍ ടൈറ്റന്‍സ്), അബ്ദുള്‍ ബാസിത് (ട്രിവാന്‍ഡ്രം റോയല്‍സ്) എന്നിവരാണ് പോരാട്ടത്തിനു മുമ്പുള്ള കാര്യങ്ങള്‍ വിശദീകരിച്ചത്. കേരളാ ക്രിക്കറ്റ് ലീഗ് നടക്കുന്നതിലൂടെ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം വരുമെന്നതില്‍ ആറു നായകന്മാര്ക്കും ഒരേ അഭിപ്രായമായിരുന്നു. മറ്റ് സംസ്ഥാനങ്ങള്‍ നേരത്തേതന്നെ പ്രീമിയര്‍ ലീഗുകള്‍ ആരംഭിച്ചുവെങ്കിലും കേരളത്തില്‍ തുടങ്ങാന്‍ വൈകി. അപ്പോഴും മുന്നില്‍ വലിയ സാധ്യതകളാണെന്നും…
Read Moreലൈംഗിക പീഡനക്കേസ്: മുകേഷിന്റെ മരടിലെ വില്ലയില്‍ എസ്ഐടിക്ക് പരിശോധന നടത്താനായില്ല; ഇന്ന് താക്കോല്‍ കൈമാറുമെന്ന് വിവരം
കൊച്ചി: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ നടന് എം. മുകേഷ് എംഎല്‍എയുടെ എറണാകുളം മരടിലെ വില്ലയില്‍ ഇന്നലെ എസ്ഐടിക്ക് പരിശോധന നടത്താനായില്ല. പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും മരടിലെ വില്ലയുടെ താക്കോല്‍ മുകേഷ് കൈമാറിയിരുന്നില്ല. ഇന്നലെ വൈകിട്ട് എസ്ഐടി സംഘം വില്ലയില്‍ എത്തിയെങ്കിലും പരിശോധന നടത്താനാകാതെ മടങ്ങി. കെയര്‍ ടേക്കറുടെ കൈയില്‍ മറ്റൊരു താക്കോല്‍ ഇല്ലെന്നാണ് അന്വേഷണ സംഘത്തെ അറിയിച്ചത്. തുടര്‍ന്ന് പരിശോധന നടത്താനാവാതെ സംഘം മടങ്ങുകയായിരുന്നു. ഇന്ന് താക്കോല്‍ എത്തിക്കാമെന്ന് എസ്ഐടി സംഘത്തെ അറിയിച്ചിട്ടുണ്ട്. ഇതിനു ശേഷമാകും വില്ലയില്‍ പരിശോധന നടക്കുക. മരടിലെ വില്ലയില്‍ വച്ച് മുകേഷ് തന്നെ പീഡിപ്പിച്ചുവെന്നാണ് എറണാകുളം സ്വദേശിനിയുടെ പരാതിയിലുള്ളത്. മുകേഷിനെതിരേ തൃശൂരിലും കേസ് അതേസമയം എറണാകുളം സ്വദേശിനിയായ നടിയുടെ പരാതിയില്‍ മുകേഷിനെതിരെ തൃശൂര്‍ പോലീസും കേസ് രജിസ്റ്റര്‍ ചെയ്തു. എസ്ഐടി അന്വേഷണ സംഘത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍…
Read Moreപാരാലിന്പിക്സിൽ ഇന്ത്യക്ക് സ്വർണവും വെങ്കലവും
പാരീസ്: 2024 പാരീസ് പാരാലിന്പിക്സിൽ വനിതാ 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിംഗ് എസ്എച്ച്1ൽ ഇന്ത്യയുടെ അവനി ലേഖ്റയ്ക്കു സ്വർണം. അവനിക്കു പിന്നാലെ മോന അഗർവാൾ ഈയിനത്തിൽ വെങ്കലം നേടി ഇന്ത്യക്ക് ഇരട്ടിമധുരം നൽകി. 2020 ടോക്കിയോ പാരാലിന്പിക്സിലും അവനി 10 മീറ്റർ എയർ റൈഫിളിൽ സ്വർണം നേടിയിരുന്നു. പാരാലിന്പിക് ചരിത്രത്തിൽ ഇന്ത്യക്കുവേണ്ടി സ്വർണം നേടുന്ന ആദ്യ കായികതാരം എന്ന റിക്കാർഡ് 2020ൽ അവനി സ്വന്തമാക്കിയിരുന്നു. പാരാലിന്പിക്സിൽ ഇന്ത്യക്കായി മൂന്ന് മെഡലുകൾ നേടുന്ന ആദ്യ വനിതയെന്ന റിക്കാർഡും അവനി കരസ്ഥമാക്കി. പുരുഷ വിഭാഗം 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച്1 വിഭാഗത്തിൽ ഇന്ത്യയുടെ മനിഷ് നർവാൾ ഇന്നലെ വെള്ളി സ്വന്തമാക്കി. ദക്ഷിണകൊറിയയുടെ ജിയോങ്ഡു ജോയ്ക്കാണ് സ്വർണം. അതേസമയം, വനിതാ 100 മീറ്റർ ടി35 ഇനത്തിലൂടെ പ്രീതി പാൽ ഇന്ത്യൻ അക്കൗണ്ടിൽ വെങ്കലം എത്തിച്ചു. ഈ ഇനത്തിൽ ഇന്ത്യക്കായി…
Read More