ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ ലോക മൂന്നാം നന്പറായ സ്പെയിനിന്റെ കാർലോസ് അൽകരാസ് രണ്ടാം റൗണ്ടിൽ അപ്രതീക്ഷിത തോൽവിയോടെ പുറത്ത്. നെതർലൻഡ്സിന്റെ ബോട്ടിക് വാൻ ഡി സാൻഡ്സ്ചുൽപ്പാണ് അൽകാരസിനെ രണ്ടാം റൗണ്ടിൽ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു അൽകാരസിന്റെ തോൽവി. സ്കോർ: 6-1, 7-5, 6-4. വനിതാ സിംഗിൾസിൽ കസാക്കിസ്ഥാന്റെ എലെന റെബാകിനയും രണ്ടാം റൗണ്ടിൽ പുറത്തായി. നാലാം സീഡായ റെബാകിന പരിക്കിനെത്തുടർന്ന് രണ്ടാം റൗണ്ടിൽനിന്നു പിന്മാറുകയായിരുന്നു. പുരുഷ സിംഗിൾസിൽ റഷ്യയുടെ ഡാനിൽ മെദ്വദേവ്, അമേരിക്കയുടെ ടോമി പോൾ, ഓസ്ട്രേലിയയുടെ അലക്സ് ഡി മിന്വർ തുടങ്ങിയവർ മൂന്നാം റൗണ്ടിലെത്തി. അതേസമയം, 24-ാം സീഡായ ഫ്രാൻസിന്റെ അർതർ ഫിൽസ് കാനഡയുടെ ഗബ്രിയേൽ ഡിയാല്ലൊയ്ക്കു മുന്നിൽ നാലു സെറ്റ് നീണ്ട പോരാട്ടത്തിൽ പരാജയപ്പെട്ടു പുറത്തായി. സ്കോർ: 7-5, 6-7 (3-7), 6-4, 6-4. വനിതാ സിംഗിൾസിൽ ലോക മുൻ…
Read MoreDay: August 31, 2024
അസാധാരണമായ മുട്ട മസാജ് തെറാപ്പി; കാഴ്ചക്കാരിൽ വെറുപ്പുളവാക്കി വീഡിയോ
സ്ത്രീകളായാലും പുരുഷന്മാരായാലും ആളുകൾ തങ്ങളുടെ സൗന്ദര്യം വർധിപ്പിക്കാൻ ഏതറ്റം വരെയും പോകാൻ തയാറാണ്. ഈ ആഗ്രഹം മുതലാക്കി നിരവധി സൗന്ദര്യ ചികിത്സകൾ വിപണിയിൽ ഉയർന്നുവന്നിട്ടുണ്ട്. അത്തരമൊരു സൗന്ദര്യ വർധന ചികിത്സ കാണിക്കുന്ന ഒരു വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. ഈ വീഡിയോയിൽ ഒരു സ്ത്രീയുടെ മുഖത്ത് മുട്ട മസാജ് തെറാപ്പി ചെയ്യുന്നതാണ് കാണിക്കുന്നത്. മുട്ട പൊട്ടിച്ച് നേരിട്ട് മുഖത്തേക്ക് പുരട്ടുകയാണ്. ഈ രീതിയെ എഗ് മസാജ് തെറാപ്പി എന്ന് വിളിക്കുന്നു. എന്നാൽ ഇതൊരു മസാജ് ടെക്നിക് ആണോ അതോ വൈറലാകാൻ വേണ്ടി സൃഷ്ടിച്ച വീഡിയോ ആണോ എന്നത് വ്യക്തമല്ല. കുറച്ച് സെക്കൻഡിൽ കൂടുതൽ നിങ്ങൾക്ക് ഇത് കാണാൻ തന്നെ ബുദ്ധിമുട്ടായിരിക്കും. വൈറൽ വീഡിയോയിൽ ഒരു യുവതി കിടക്കുന്നതായി കാണിക്കുന്നു. മസാജ് ചെയ്യുന്ന സ്ത്രീ പിന്നീട് യുവതിയുടെ മുഖത്ത് നേരിട്ട് മുട്ട പൊട്ടിച്ച് അത് മുഴുവൻ വ്യാപിപ്പിക്കുന്നു.…
Read Moreഹോട്ടലില്‍ വച്ച് പീഡിപ്പിച്ചു: ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ സംവിധായകന് ശ്രീകുമാര്‍ മേനോനെതിരേ കേസ്
കൊച്ചി: ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പീഡനപരാതിയില്‍ സംവിധായകന് ശ്രീകുമാര്‍ മേനോനെതിരെ മരട് പോലീസ് കേസെടുത്തു. പരസ്യചിത്രത്തില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് വിളിച്ചുവരുത്തി കൊച്ചിയിലെ ഹോട്ടലില്‍ വച്ച് സംവിധായകന് പീഡിപ്പിച്ചുവെന്നാണ് കേസ്. ഇ-മെയിലിലാണ് മരട് പോലീസിന് പരാതി ലഭിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 354 വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തത്. തുടര്‍ അന്വേഷണത്തിനായി കേസ് എസ്ഐടിക്ക് കൈമാറി. എസ്പി ഐശ്വര്യ ഡോംഗ്രേയ്ക്കാണ് അന്വേഷണ ചുമതല.
Read More“മാഷേ ഈ അതിജീവനം എന്നാല്‍ എന്താ’; അഭിനയത്തിൽ അധ്യാപകനും ശിഷ്യനും ഫസ്റ്റ്; ഇരുവരേയും ആദരിച്ച് സ്കൂൾ
കണമല: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി കിസുമം ഹയര്‍ സെക്കൻഡറി സ്കൂള്‍ സംഘടിപ്പിച്ച റീല്‍സ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത് അധ്യാപകനും ശിഷ്യനും. കടുമീന്‍ചിറ ഗവൺമെന്റ് ഹയര്‍ സെക്കൻഡറി സ്കൂളിലെ മൂന്നാം ക്ലാസിൽ പഠിക്കുന്ന മൂന്നാര്‍ സ്വദേശിയായ സച്ചിനും അധ്യാപകൻ സജിനുമാണ് ഒന്നാം സ്ഥാനം നേടിയത്. “മാഷേ ഈ അതിജീവനം എന്നാല്‍ എന്താ’ എന്നതാണ് ഒന്നാം സ്ഥാനം നേടിയ റീൽസ്. സ്വന്തം ജീവിതസാഹചര്യമാണ് സച്ചിൻ പ്രമേയമാക്കിയത്. ഇതിൽനിന്നുതന്നെ ഉത്തരം കണ്ടെത്തി നൽകുന്ന മാഷായി സ്കൂള്‍ അധ്യാപകനായ സജിനാണ് വേഷമിട്ടത്. ഇരുവരെയും സ്കൂള്‍ അസംബ്ലിയില്‍ ആദരിച്ചു. റീല്‍സ് മത്സരത്തില്‍ പ്രോത്സാഹനസമ്മാനം നേടിയ റഹ്മത്ത്ഖാന്, വായനാദിനമത്സരത്തില് സമ്മാനം നേടിയ എരുമേലി സ്വദേശിയും ചായക്കച്ചവടം നടത്തുന്നവരുമായ ശ്രീവിദ്യ എന്നിവര്‍ക്കും ആദരവ് നൽകി. ഹെഡ്മാസ്റ്റർ ഷാജി കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി.കെ. രാജന് അധ്യക്ഷത വഹിച്ചു. എം. നാസറുദീന്‍ കുഞ്ഞ്,…
Read Moreഗ്യാസ് സിലിണ്ടറിന്റെ പണിക്കെത്തിയ മധ്യവയസ്കൻ വീട്ടമ്മയെ കടന്നു പിടിച്ചു; ബഹളം കേട്ട് ഭർത്താവ് ഓടിയെത്തിയപ്പോൾ പ്രതി മുങ്ങി; ഒളിയിടത്തിൽ നിന്ന് കണ്ടെത്തി പോലീസ്
തിരുവല്ല: യുവതിയായ വീട്ടമ്മയെ കടന്നുപിടിച്ച സംഭവത്തിൽ അന്പത്തേഴുകാരനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. വള്ളംകുളം കരപ്പറമ്പിൽ ഫിലിപ്പ് തോമസാണ് (57) അറസ്റ്റിലായത്. മൂന്നാഴ്ച മുമ്പായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പാചകവാതക സിലിണ്ടറിൽ ചോർച്ച ഉണ്ടായതിനെത്തുടർന്ന് യുവതി പ്ലംബിംഗ് ജോലിക്കാരൻ കൂടിയായ ഫിലിപ്പ് തോമസിന്റെ സഹായം തേടി. സിലിണ്ടറിന്റെ ചോർച്ച പരിഹരിക്കുന്നതിനായി യുവതിയുടെ വീട്ടിലെ അടുക്കളയിൽ എത്തിയ ഇയാൾ യുവതിയെ കടന്നു പിടിക്കുകയായിരുന്നു. യുവതി ബഹളംവച്ചതിനെത്തുടർന്ന് വീട്ടിലെ ഹാളിൽ ഉണ്ടായിരുന്ന ഭർത്താവ് ഓടിയെത്തി. സംഭവശേഷം ഒളിവിൽ പോയ ഇയാളെ തിരുവല്ല ഡിവൈഎസ്പി എസ്.ആഷാദിന്റെ നിർദേശ പ്രകാരം സിഐ ബി.കെ. സുനിൽ കൃഷ്ണൻ അടങ്ങുന്ന പ്രത്യേക സംഘം വെള്ളിയാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read Moreമദ്യപാനത്തെ തുടർന്ന് തർക്കം: ഉറങ്ങിക്കിടന്ന മകനെ കുത്തി കൊലപ്പെടുത്തി; അച്ഛൻ കസ്റ്റഡിയിൽ
കോഴിക്കോട്: കൂടരഞ്ഞിയിൽ ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തി കൊലപ്പെടുത്തി. കോഴിക്കോട് കൂടരഞ്ഞി പൂവാറൻതോടാണ് സംഭവം. പൂവാറൻതോട് സ്വദേശി ബിജു എന്ന ജോൺ ചെരിയൻ ആണ് മകൻ ക്രിസ്റ്റിയെ (24) മദ്യ ലഹരിയിൽ കുത്തികൊന്നത്. മദ്യപാനത്തെ തുടർന്നുള്ള തർക്കത്തിലാണ് കൊലപാതകമെന്ന് പോലീസ് പറയുന്നു. അച്ഛൻ ജോൺ കസ്റ്റഡിയിലാണ്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ക്രിസ്റ്റി ഉറങ്ങികിടക്കുമ്പോൾ ജോൺ കത്തികൊണ്ട് നെഞ്ചിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു. മദ്യപാനത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതക കാരണം. സ്ഥിരമായി മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാകുന്ന ആളാണ് ജോൺ. മരിച്ച ക്രിസ്റ്റിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കൊലപാതകം ചെയ്ത ബിജു എന്ന ജോണിനെ തിരുവമ്പാടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read Moreഅർജുന്റെ കുടുംബത്തെ കുറിച്ച് വ്യാജ പ്രചാരണം: യൂട്യൂബ് ചാനലിനും ഫേസ്ബുക്ക് പേജിനുമെതിരേ കേസ്
കോഴിക്കോട്: കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബത്തെക്കുറിച്ച് വ്യാജ പ്രചാരണം നടത്തിയ യൂട്യൂബ് ചാനലിനും ഫേസ്ബുക്ക് പേജിനുമെതിരേ കേസ്. ചേവായൂർ പോലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മലയാളി ലൈഫ് എന്ന യൂട്യൂബ് ചാനലിനെതിരെയും നമ്മുടെ ന്യൂസ് എന്ന ഫേസ്ബുക്ക് പേജിനെതിരേയുമാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. അതേസമയം, അർജുന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിൽ നിയമനം നൽകി. ഇത് സംബന്ധിച്ച ഉത്തരവ് സഹകരണ വകുപ്പ് പുറത്തിറക്കിയതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. സാമൂഹിക പ്രതിബദ്ധതയെന്ന സഹകരണ തത്വത്തിലധിഷ്ഠിതമായ സംഘം ഭരണസമിതിയുടെ തീരുമാനം നടപ്പിൽ വരുത്തുന്നതിനായി നിയമത്തിൽ ഇളവുകൾ നൽകിയാണ് സർക്കാർ തീരുമാനം എടുത്തത്. സാധാരണക്കാർക്ക് കൈത്താങ്ങാവുക എന്നതാണ് സഹകരണ പ്രസ്ഥാനത്തിന്റെ പ്രസക്തിയെന്നും മന്ത്രി പറഞ്ഞു.
Read Moreമാവേലിക്കരയില്‍ വീടുകള്‍ കുത്തിത്തുറന്നു മോഷണം: മുൻവാതിൽ തകർത്ത് മോഷ്ടിക്കുന്നവരുടെ ലിസ്റ്റെടുത്തു; നസീമിനെ വലയിലാക്കി പോലീസ്
മാവേലിക്കര: പുന്നമൂട് ജംഗ്ഷന് കിഴക്കുവശം ആളില്ലാത്ത നാലോളം വീടുകളുടെ മുന്‍വാതില്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് തിരുവല്ല കുറ്റപ്പുഴ പന്ത്രുമലയില് നസീം (52) എന്നയാളെ ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും മാവേലിക്കര പോലീസ് ഇന്‍സ്പെക്ടര്‍ സി. ശ്രീജിത്ത് നേതൃത്വത്തിലുള്ള മാവേലിക്കര പോലീസും ചേര്‍ന്ന് വലയിലാക്കി. ഈ കഴിഞ്ഞ 16നാണ് കേസിനാസ്പദമായ സംഭവം. മാവേലിക്കര പുന്നമൂട് ജംഗ്ഷനു കിഴക്കുവശം പോനകം ഭാഗത്ത് ആളില്ലാത്ത നാലു വീടുകളുടെ മുന്‍വാതില്‍ കുത്തിത്തുറന്ന് പണവും സ്വര്‍ണവും വിദേശ കറന്‍സികളും കവര്‍ച്ച ചെയ്യപ്പെട്ടത്. തുടര്‍ന്ന് നടത്തിയ സാങ്കേതികരീതിയിലുള്ള അന്വേഷണത്തിലും സമാനരീതിയില്‍ മോഷണം നടത്തിയിട്ടുള്ള മുന്‍ മോഷ്ടാക്കളുടെ വിവരങ്ങള്‍ ശേഖരിച്ചു പരിശോധിച്ചതില്‍നിന്നുമാണ് നിരവധി മോഷണക്കേസ് പ്രതിയായ റോയി എന്നുവിളിക്കുന്ന നസീമാണ് ഈ മോഷ്ടാവ് എന്ന് തിരിച്ചറിയുന്നത്. മാവേലിക്കര പോലീസ് ഇന്‍സ്പെക്ടര്‍ സി. ശ്രീജിത്ത്, എസ്ഐമാരായ നൗഷാദ്. ഇ, അന്‍വര്‍ സാദത്ത്, സീനിയര്‍ സിവില്‍…
Read Moreഭക്ഷണവുമായി എത്തിയ ഡെലിവറി ബോയിയുടെ ജന്മദിനം സ്പെഷ്യലാക്കി യുവാവും സുഹൃത്തുക്കളും; വീഡിയോ വൈറൽ
ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ധാരാളം വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരത്തിൽ ഇൻസ്റ്റഗ്രാമിൽ യാഷ് ഷാ എന്ന ഉപയോക്താവ് പോസ്റ്റ് ചെയ്ത ഒരു വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫുഡ് ഡെലിവറി ബോയ്ക്ക് പ്രത്യേക സമ്മാനം നൽകി ഉപയോക്താവും സുഹൃത്തുക്കളും സ്വീകരിക്കുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്. ഡെലിവറി ബോയ് എവിടെയാണെന്ന് കാണിക്കുന്ന ഒരു മാപ്പിൽ നിന്നാണ് സംഭവങ്ങൾ ആരംഭിക്കുന്നത്. അഹമ്മദാബാദിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. ഉപയോക്താവും സുഹൃത്തുക്കളും കുറച്ച് ഭക്ഷണം ഓർഡർ ചെയ്തു. പക്ഷേ കനത്ത മഴയായതിനാൽ ഡെലിവറി ബോയ് വൈകുമെന്ന് അവർ കരുതി. എന്നാൽ ഡെലിവറി ബോയ് കൃത്യസമയത്ത് തന്നെ എത്തി. സൊമാറ്റോ ആപ്പ് ഉപയോഗിച്ചാണ് യാഷ് ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്തത്. ഡെലിവറി ബോയിയുടെ ജന്മദിനമാണെന്ന് ആപ്പിൽ കാണിച്ചു. ഡെലിവറി ബോയ് ഷെയ്ഖ് അഖിബ് ഭക്ഷണവുമായി യാഷിന്റെ വീട്ടിൽ എത്തിയപ്പോൾ, യാഷും സുഹൃത്തുക്കളും അയാൾക്കായി ഒരു ജന്മദിന ഗാനം…
Read Moreഅനധികൃത പാറഖനനം; കേരളത്തിലെ 85 ശതമാനം ക്വാറികളും അനധികൃതം; തടഞ്ഞില്ലെങ്കിൽ കാത്തിരിക്കുന്നതു വൻ ദുരന്തമെന്ന് മാധവ് ഗാഡ്ഗിൽ
തിരുവനന്തപുരം: അനധികൃത പാറഖനനം തടഞ്ഞില്ലെങ്കിൽ കേരളത്തിലെ പശ്ചിമഘട്ട മലനിരകളെ കാത്തിരിക്കുന്നതു വൻ ദുരന്തമാകുമെന്നു പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. മാധവ് ഗാഡ്ഗിൽ. കേരളത്തിലെ 85 ശതമാനം ക്വാറികളും അനധികൃതമായാണ് പ്രവർത്തിക്കുന്നത്. രാഷ്ട്രീയ നേതൃത്വവും ക്വാറി ഉടമകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് കേരളത്തിൽ വ്യാപകമായ സാഹചര്യത്തിൽ ഒരു പ്രകൃതിദുരന്തവും ഭരണനേതൃത്വം പാഠമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാനുള്ള കർമപദ്ധതികൾക്കായി ആക്ടിസിന്റെ നേതൃത്വത്തിലുള്ള സുസ്ഥിര കേരളം സെമിനാർ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു തരത്തിലുള്ള മാറ്റവും അനുവദിക്കാതെ, ഇപ്പോഴും ക്വാറികൾ അനുവദിച്ചു കൊണ്ടിരിക്കുന്നു. ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള ദുരന്തങ്ങളുണ്ടാകുന്പോൾ പാവപ്പെട്ട ജനങ്ങളാണ് ഇരകൾ. സംസ്ഥാനത്തെ തോട്ടം മേഖലയുടെ നടത്തിപ്പു തൊഴിലാളി സഹകരണ സംഘങ്ങളെ ഏൽപ്പിക്കണം. ദുരന്തബാധിത മേഖലകളിൽ റിസോർട്ട് ടൂറിസം ഒഴിവാക്കണം. ഗോവയിലേതു പോലെ തദ്ദേശീയരുടെ നേതൃത്വത്തിലുള്ള ഹോംസ്റ്റേ സംവിധാനത്തിലേക്ക് ടൂറിസം മാറണം. ഇപ്പോഴുള്ള വന്യജീവി സംരക്ഷണ നിയമം അശാസ്ത്രീയവും ഭരണഘടനാവിരുദ്ധവുമാണെന്ന്…
Read More