തിരുവനന്തപുരം: എല്‍ഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇ. പി. ജയരാജനെ മാറ്റി. ബിജെപി ബന്ധം സംബന്ധിച്ച് വിവാദത്തിലാണ് പാര്‍ട്ടിയുടെ തീരുമാനം. ഇപിക്ക് പകരക്കാരനായി മുന്‍മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ ടി. പി. രാമകൃഷ്ണന് ചുമതല നൽകി. നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ അദ്ദേഹം കണ്ണൂരിലേക്ക് മടങ്ങി. ‘എല്ലാം നടക്കട്ടെ’ എന്നു മാത്രമാണ് സംഭവത്തിൽ ഇപിയുടെ പ്രതികരണം. ദല്ലാൾ നന്ദകുമാറിന്റെ സാനിധ്യത്തിൽ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇപി കൂടിക്കാഴ്ച നടത്തിയത് വൻ വിവാദമായിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി നേതാക്കൾ പലരെയും കാണാറുണ്ട്. താൻ ജാവഡേക്കറെ കണ്ടിരുന്നു എന്നായിരുന്നു ഇതിൽ ഇപിയുടെ പ്രതികരണം.
Read MoreDay: August 31, 2024
ഒരുനാൾ ഞാനും അച്ഛനെപ്പോലെ… സമിത് ദ്രാവിഡ് ഇന്ത്യ അണ്ടര്‍ 19 ടീമില്‍
മുംബൈ: കിക്കറ്റ് ഇതിഹാസം രാഹുല്‍ ദ്രാവിഡിന്റെ മകന് സമിത് ഇന്ത്യന്‍ ടീമില്‍. ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഹോം സീരീസിനുള്ള ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിലാണ് സമിത് ഇടം നേടിയത്. ഓസ്ട്രേലിയയ്ക്കെതിരെയാണ് മത്സരം. പുതുച്ചേരിയിലും ചെന്നൈയിലും യഥാക്രമം മൂന്ന് 50 ഓവര്‍ മത്സരങ്ങളും രണ്ട് ചതുര്‍ദിന മത്സരങ്ങളും പരമ്പരയില്‍ നടക്കും. ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീം: രുദ്ര പട്ടേല്‍, സാഹില്‍ പരാഖ്, കാര്‍ത്തികേയ ഗജ, മുഹമ്മദ് അമന് (കാപ്റ്റന്‍), കിരണ്‍ ചോര്‍മലെ, അഭിഗ്യാന്‍ കുണ്ടു (വിക്കറ്റ് കീപ്പര്‍), ഹര്‍വന്‍ഷ് സിംഗ് പംഗലിയ (വിക്കറ്റ് കീപ്പര്‍), സമിത് ദ്രാവിഡ്, യുധാജിത് ഗുഹ, എന്‍.സമര്‍ത്, നിഖില്‍ കുമാര്‍, ചേതന്‍ ശര്‍മ, ഹാര്‍ദിക് രാജ്, രോഹിത് രജാവത്ത്, മൊഹമ്മദ് എനാന്. ചതുര്‍ദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീം: വൈഭവ് സൂര്യവന്‍ഷി, നിത്യ പാണ്ഡ്യ, വിഹാന് മല്‍ഹോത്ര, സോഹം…
Read Moreഒടുവിൽ മൗനം വെടിഞ്ഞു: മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും; വിവാദങ്ങളിൽ പ്രതികരണം എന്താകും?
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് ഭാഗികമായി പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിലുണ്ടായ വിവാദങ്ങൾക്കിടെ നടൻ മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും. തിരുവനന്തപുരത്ത് ഉച്ചയ്ക്ക് 12-ന് നടക്കുന്ന കേരള ക്രിക്ക്റ്റ് ലീഗ് പരിപാടിക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളുമായി സംസാരിക്കും. താരസംഘടന അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജിവച്ചശേഷം ആദ്യമായാണ് മോഹന്‍ലാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം സംഘടനയിൽ നിന്നും ഒരു ഭാരവാഹിപോലും പ്രതികരണം അറിയിച്ചിരുന്നില്ല. അതിനെതിരേ കടുത്ത വിമർശനങ്ങളായിരുന്നു ഉയർന്നത്. സംഘടനയുടെ പ്രസിഡന്റായിരുന്ന മോഹൻലാൽ അന്ന് ചെന്നൈയിൽ ആയിരുന്നതിനാൽ ഒടുവിൽ ‘അമ്മ’യ്ക്കു വേണ്ടി ജനറൽ സെക്രട്ടറി സിദ്ധിഖാണ് മാധ്യമങ്ങളുമായി സംസാരിച്ചത്. അതിനു പിന്നാലെ സിദ്ദിഖിനെതിരേ ഗുരുതരമായ ആരോപണങ്ങളായിരുന്നു ഉയർന്നു വന്നത്. അതോടെ അദ്ദേഹം സംഘടനാ ഭാരവാഹിത്വം രാജിവച്ചു. പിന്നാലെ അമ്മ പ്രസിഡന്റായിരുന്ന മോഹന്‍ലാല്‍ അടക്കം എല്ലാ അംഗങ്ങളും രാജിവയ്ക്കുകയും ഭരണ സമിതി പിരിച്ചു…
Read Moreറിക്ഷാ പ്രോ അൾട്രാ! സോഷ്യൽ മീഡിയയിൽ വൈറലായി ബിസിനസ് ക്ലാസ് ഓട്ടോ
ഒരു ഓട്ടോറിക്ഷയുടെ സവിശേഷമായ പ്രത്യേകത കാണിക്കുന്ന ചിത്രമാണ് സമൂഹ മാധ്യമമായ എക്സിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. വാഹനത്തിന്റെ ഒരു വശത്ത് യാത്രക്കാർക്ക് പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനുമായി ഒരു വാതിൽ ഉണ്ട്. എന്നാൽ ഈ ഓട്ടോറിക്ഷയുടെ വാതിലിൽ ഫ്ലാറ്റിൽ കാണുന്നത് പോലുള്ള ഒരു വിൻഡോയാണ് ഉപയോഗിച്ചിരിക്കുന്നത്. തൻവി ഗെയ്ക്വാദ് എന്ന ഉപയോക്താവാണ് എക്സിൽ ചിത്രം പങ്കിട്ടിരിക്കുന്നത്. ‘ഈ ഓട്ടോയ്ക്ക് ഒരു വിൻഡോ വാട്ട് ഉണ്ട്’ ഓട്ടോയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ട് ഗെയ്ക്വാദ് എഴുതി. ആഗസ്റ്റ് 29-ന് ഷെയർ ചെയ്ത ഈ പോസ്റ്റ് ഇതിനോടകം തന്നെ എക്സിൽ വൈറലായിക്കഴിഞ്ഞു. നിരവധി മറുപടികൾക്കൊപ്പം ഇതുവരെ 62,000-ലധികം വ്യൂസും ഉണ്ട്. ഈ വിചിത്രമായ ഓട്ടോ എവിടെയാണ് കണ്ടതെന്ന് നെറ്റിസൺസ് കമന്റിൽ ചോദിച്ചു. മുംബൈയും ബാംഗ്ലൂരും ഉൾപ്പെട്ടതായിരുന്നു ഏറ്റവും ഉയർന്ന ഉത്തരങ്ങൾ. ‘ഇത് പീക്ക് ബംഗളൂരു ആണ്’, പോസ്റ്റിനോട് പ്രതികരിക്കുന്നതിനിടയിൽ ഒരു എക്സ്…
Read Moreഒളിച്ചുവയ്ക്കാൻ പാടില്ലായിരുന്നു… കാരവാനിന് അകത്ത് സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരിക്കുന്നു, ഡ്രഗ്സ് വരെ ഉപയോഗിക്കുന്നു; കാരവാൻ സംസ്കാരത്തെക്കുറിച്ചും രാധികയുടെ തുറന്നു പറച്ചിലിലും പ്രതികരിച്ച് ഭാഗ്യലക്ഷ്മി
തിരുവനന്തപുരം: സിനിമാ ലൊക്കേഷനുകളിലെ കാരവാനില്‍ രഹസ്യമായി കാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്ന നടി രാധിക ശരത് കുമാറിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി ഭാഗ്യലക്ഷ്മി. രാധിക എന്തുകൊണ്ട് ഇക്കാര്യം അന്ന് തന്നെ തുറന്ന് പറഞ്ഞില്ല, അവരുടെ നിശബ്ദത ക്രൈമിന് വഴിവച്ചു കൊടുക്കുകയാണ് ചെയ്തതെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു. അവര്‍ ചെന്നൈയില്‍ ഏറ്റവും സ്വാധീനം ഉള്ളൊരു വ്യക്തിയാണ്. കേരളത്തിലും തമിഴ്നാട്ടിലുമുള്ള സിനിമാ മേഖലയിലും വളരെ സ്വാധീനം ഉള്ള ആളാണ്. തനിക്കല്ല, വേറെ ഏതോ സ്ത്രീകള്‍ക്ക് നേരെ ഇത്തരം ക്രൈം നടക്കുന്നുണ്ട് എങ്കില്‍ അവരും ഇതുപോലെ കാര്യങ്ങള്‍ പൂഴ്ത്തിവച്ചു എന്ന് തന്നെയല്ലേ പ്രതീക്ഷിക്കേണ്ടത്. ചെരുപ്പൂരി അടിക്കും എന്നല്ല പറയേണ്ടത്. രാധിക പോലീസില്‍ പരാതി നല്‍കണം. ഇന്നും അത് നടക്കുന്നുണ്ടോ ഇല്ലയോ എന്ന് എങ്ങനെ അറിയാമെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. ലോകത്തുള്ള സകല പുരുഷന്മാരെയും സംസാരിച്ച് തിരുത്താന്‍ പറ്റില്ല. നിയമ നടപടിയിലൂടെ മാത്രമെ ഓരോരുത്തരെയും തിരുത്താന്‍…
Read Moreകാരവാനിൽ ഒളികാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തി ആസ്വദിക്കുന്നത് കണ്ടിട്ടുണ്ട്; മലയാള സിനിമാ സെറ്റിലെ ഞെട്ടിക്കുന്ന ദുരനുഭവം വെളിപ്പെടുത്തി നടി രാധിക ശരത്കുമാർ
ചെന്നൈ: മലയാള സിനിമാ ലോക്കേഷനിലെ ഞെട്ടിക്കുന്ന ദുരനുഭവം വെളുപ്പെടുത്തി നടി രാധിക ശരത്കുമാർ. നടിമാരുടെ നഗ്നദൃശ്യങ്ങൾ കാരവാനിൽ രഹസ്യമായി കാമറ വച്ച് പകർത്തുന്നുവെന്നാണ് രാധിക വെളിപ്പെടുത്തിയിരിക്കുന്നത്. ഈ ദൃശ്യങ്ങൾ സെറ്റിൽ പുരുഷൻമാർ ഒന്നിച്ചിരുന്ന് കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും ഭയന്നുപോയ താൻ കാരവാനിൽ വച്ച് വസ്ത്രം മാറാതെ ഹോട്ടൽ മുറിയിലേക്ക് പോയെന്നും രാധിക പറഞ്ഞു. കാരവാനിൽ ഒളികാമറ വച്ച് ചിത്രീകരിച്ച ദൃശ്യങ്ങൾ മൊബൈലിൽ ഫോൾഡറുകളായി പുരുഷന്മാർ സൂക്ഷിക്കുന്നു. ഓരോ നടിമാരുടെ പേരിലും പ്രത്യേകം ഫോൾഡറുകളുണ്ടെന്നും നടി വ്യക്തമാക്കി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാധിക ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ‘ഞാൻ 46 വർഷമായി ഈ മേഖലയിൽ ജോലി ചെയ്യുന്ന ആളാണ്. മോശമായി പെരുമാറാൻ ശ്രമിച്ച നിരവധിപേരുണ്ട്. ‘നോ’ എന്നു പറയാൻ പെൺകുട്ടികൾ പഠിക്കണം. പുരുഷന്മാരാരും ഇതുവരെ ഇതിൽ ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഇപ്പോൾ എല്ലാം പെൺകുട്ടികളുടെ തലയിലേക്ക്…
Read Moreറെഡി ടു മൂവ് ആണ്, മുട്ടലുകൾ കാരണം കതകുകൾക്ക് ബലക്കുറവുണ്ട്: 20,000 രൂപ മാത്രം; കൊച്ചിയിലെ ‘അമ്മ’ ഓഫീസ് ഒഎൽഎക്സിൽ വിൽപനയ്ക്ക് വച്ച് വിരുതൻ
കൊച്ചി: ഹേമകമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ താരസംഘടന ‘അമ്മ’യുടെ ഭാരവാഹികൾക്കെതിരേ വരെ ലൈംഗികാതിക്രമ പരാതികളാണ് ഉയർന്നത്. അതോടെ സംഘടനയുടെ ഭാരവാഹികളെല്ലാംതന്നെ രാജിവച്ചു. സംഘടനക്കെതിരേ സമൂഹമാധ്യമങ്ങളിൽ ട്രോളുകളുടെ ഘോഷയാത്രയാണ്. കുറ്റാരോപിതരായ നടൻമാർ അഭിനയിച്ച ചിത്രങ്ങളിലെ പ്രസക്ത ഭാഗങ്ങളെടുത്ത് ട്രോളുകളാക്കി ആഘോഷിക്കുകയാണ് സൈബറിടം. കഴിഞ്ഞ ദിവസം ഇതിൽ നിന്ന് വിഭിന്നമായൊരു പരസ്യമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഓൺലൈൻ വിൽപന സൈറ്റായ ഒഎൽഎക്സിൽ ഇടപ്പള്ളിയിലെ അമ്മ ആസ്ഥാന ഓഫീസ് ഏതോ വിരുതന്മാർ വിൽപനയ്ക്ക് വച്ചിരിക്കുകയാണ്. 20,000 രൂപയ്ക്കാണ് വിൽപന നടത്തുന്നതെന്ന് പരസ്യത്തിൽ പറയുന്നു. ‘അർജന്റ് സെയിൽ’ എന്ന് നൽകി ഓഫീസിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. 20,000 ചതുരശ്ര അടിയുള്ള കെട്ടിടത്തിൽ പത്ത് വാഷ്റൂമുകളുണ്ട്. റെഡി ടു മൂവ് ആണ്. മുട്ടലുകൾ കാരണം കതകുകൾക്ക് ബലക്കുറവുണ്ടെന്നും വിവരണത്തില്‍ നൽകിയിട്ടുണ്ട്. മൂന്ന്-നാല് ദിവസങ്ങൾക്കകം വിൽപന പൂർത്തീകരിക്കണമെന്നും പറയുന്നു. ആരാണ് പരസ്യം നൽകിയതെന്ന കാര്യം വ്യക്തമല്ല. എങ്കിലും…
Read Moreപ്രതിമ തകർന്നുവീണ സംഭവം; ഛത്രപതി ശിവജിയുടെ കാൽക്കൽ തലകുന്പിട്ട് മാപ്പ് ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി
പാൽഗർ: മഹാരാഷ്ട്രയിൽ ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തിൽ പരസ്യമായി മാപ്പുചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്രപതി ശിവജി എന്നത് വെറുമൊരു പേര് മാത്രമല്ല തനിക്കെന്നും അത് തന്റെ ആരാധനാപാത്രമാണെന്നും അദ്ദേഹത്തിന്റെ കാൽക്കൽ തലകുന്പിട്ട് മാപ്പ് ചോദിക്കുകയാണെന്നും മോദി പറഞ്ഞു. പ്രതിമ തകർന്നുവീണ സംഭവത്തിൽ ഞാൻ ഇവിടെയെത്തിയ നിമിഷംതന്നെ മാപ്പ് ചോദിക്കുകയാണ്- പാൽഘറിൽ 76,000 കോടി ചെലവിട്ടുള്ള വഡവാൻ തുറമുഖ പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങിൽ മോദി പറഞ്ഞു. സിന്ധുദുർഗിൽ പ്രധാനമന്ത്രിതന്നെ അനാഛാദനം ചെയ്ത 35 അടി ഉയരമുള്ള ശിവജിയുടെ വെങ്കലപ്രതിമ കഴിഞ്ഞദിവസമാണു തകർന്നുവീണത്. കഴിഞ്ഞ വർഷം ഡിസംബറിൽ നാവികദിനാഘോഷത്തിന്റെ ഭാഗമായാണു പ്രതിമ സ്ഥാപിച്ചത്. സമുദ്രപ്രതിരോധത്തിൽ ശിവജി നൽകിയ സംഭാവനകളെ മാനിക്കുകയെന്ന ലക്ഷ്യത്തോടെയാണു പ്രതിമ സ്ഥാപിച്ചത്. പ്രതിമ തകർന്നതിനെക്കുറിച്ച് അന്വേഷിക്കാൻ നാവികസേനയുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതിയെ മഹാരാഷ്ട്ര സർക്കാർ നിയോഗിച്ചിരുന്നു.അതിനിടെ പ്രതിമയുടെ നിർമാണ കൺസൾട്ടന്റ് ആയ ചേതൻ പാട്ടിലിനെ…
Read Moreസംസ്ഥാനത്ത് നാല് ദിവസം കൂടി കനത്ത മഴ; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: അടുത്ത നാലു ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഏഴ് മുതൽ 11 സെന്റിമീറ്റർ വരെയുള്ള കനത്ത മഴയ്ക്കും സാധ്യതയുണ്ട്. പത്തു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട്, തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ തിങ്കളാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read Moreവയനാട് ഉരുൾ ദുരന്തം: വിട്ടുവീഴ്ച ചെയ്യണം; ബാങ്കുകളോട് ഹൈക്കോടതി
കൊച്ചി: വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവർക്കുള്ള വീടുകളുടെ നിർമാണം വൈകാതെ പൂര്‍ത്തിയാക്കണമെന്നു ഹൈക്കോടതി. താമസക്കാര്‍ക്ക് സ്വകാര്യത ഉറപ്പാക്കാന്‍ ഇതാവശ്യമാണ്. കേടുപാട് സംഭവിച്ച വീടുകളുടെ നവീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോടതി വിലയിരുത്തി. ആളുകള്‍ക്ക് പരാതികളും പ്രശ്നങ്ങളും അറിയിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ ഹെല്പ് ഡെസ്ക് തുടങ്ങണമെന്നും നിർദേ ശിച്ചു. ആശുപത്രി ബിൽ നേരിട്ടു നല്‍കണം. പരിക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നവരെ നിശ്ചിത തുക ഏല്‍പ്പിക്കാതെ ചികിത്സച്ചെലവ് പൂര്‍ണമായും ആശുപത്രികള്‍ക്കു സര്‍ക്കാര്‍ കൈമാറണം. മറിച്ചായാല്‍ അധികം വേണ്ടിവരുന്ന തുക വ്യക്തികള്‍ വഹിക്കേണ്ടിവരും. അത്തരമൊരു സാഹചര്യം ഉണ്ടാകരുത്. പുനര്‍നിർമാണ പദ്ധതികളുടെ വിവരങ്ങള്‍ യഥാസമയം കോടതിയെ അറിയിക്കണം. ബാങ്കുകള്‍ പരിധി വിട്ടാല്‍ അറിയിക്കണം. ദുരന്തബാധിതരോടു വിട്ടുവീഴ്ച ചെയ്യുന്നതില്‍ എല്ലാ ബാങ്കുകള്‍ക്കും ഭരണഘടനാപരമായ ഉത്തരവാദിത്വമുണ്ട്. ഏതു ബാങ്കായാലും പരമോന്നതമായ ഇന്ത്യന്‍ ഭരണഘടനയുടെ കീഴിലാണ്. ഏതെങ്കിലും ബാങ്ക് ചട്ടവിരുദ്ധമായ സമീപനം കൈക്കൊണ്ടാല്‍ അറിയിച്ചാല്‍ മതി, ബാക്കി കാര്യങ്ങള്‍ കോടതി…
Read More