നേമം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തലസ്ഥാനത്ത് ഒന്നിച്ചുനിന്നാല്‍ കോർപറേഷൻ ഭരണം പിടിക്കാമെന്നും കോര്‍പറേഷനില്‍ കോണ്‍ഗ്രസ് പ്രതിനിധി യുഡിഎഫ് മേയറായി സത്യപ്രതിജ്ഞ ചെയ്യുമെന്നും എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എംഎല്‍എ.കര്‍ണാടകവും തെലങ്കാനയും അതിന് ഉദാഹരണമാണ്. വാര്‍ഡുകള്‍ അശാസ്ത്രീയമായി പുനര്‍നിര്‍ണയിച്ചും വോട്ടര്‍ പട്ടികയില്‍ വ്യാപകമായി ക്രമക്കേടുകള്‍ നടത്തിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഇടതുമുന്നണി നടത്തുന്ന ശ്രമങ്ങളെ ജാഗ്രതയോടെ പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. നേമം നിയോജകമണ്ഡലം ക്യാമ്പ് എക്സിക്യൂട്ടീവ് തിരുമല സുശീലന്‍നായര്‍ നഗറില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗി ക്കുകയായിരുന്നു എംഎൽഎ. വയനാട് കെപിസിസി ക്യാമ്പ് എക്സിക്യൂട്ടീവ് അംഗീകരിച്ച മിഷന് 25 രേഖ ഡിസിസി പ്രസിഡന്റ് പാലോട് രവി അവതരിപ്പിച്ചു. പാര്‍ട്ടിസ്ഥാനങ്ങള്‍ അലങ്കാരമായി കൊണ്ടു നടക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഏതാവശ്യത്തിനും ഒപ്പമുണ്ടെന്ന് വാര്‍ഡിലെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയുന്ന ഒരു ടീമായി പ്രവര്‍ത്തിക്കണമെന്നും പാലോട് രവി പറഞ്ഞു. നേമം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി.അജിത്ത്ലാല്‍ അധ്യക്ഷം…
Read MoreDay: September 2, 2024
ഗുരുവായൂർ കണ്ണന് മുന്നിൽ റിക്കാർഡ് വിവാഹം; ഇതുവരെ ശീട്ടാക്കിയത് 328 വിവാഹങ്ങൾ; ക്രമീകരണം ഏർപ്പെടുത്തി ദേവസ്വം
ഗുരുവായൂർ: ചിങ്ങമാസത്തിലെ വിവാഹമുഹൂർത്തം കൂടുതലുള്ള എട്ടിന് ക്ഷേത്ര സന്നിധിയിൽ 328 വിവാഹങ്ങളാണ് ഇതുവരെ ശീട്ടാക്കിയിട്ടുള്ളത്. ഇത് ഗുരുവായൂരിലെ റിക്കാർഡ് വിവാഹമാകും. ഇതിനുമുമ്പ് 277 വിവാഹങ്ങൾ നടന്നതാണ് റിക്കാർഡ്. 318 വിവാഹങ്ങൾ ഭംഗിയായി നടത്താനുള്ള ക്രമീകരണങ്ങൾ ഒരുക്കാൻ ദേവസ്വം നടപടികൾ ആരംഭിച്ചു. വിഷുക്കണി ദർശനദിവസം ഒരുക്കുന്ന ക്രമീകരണങ്ങൾക്കു സമാനമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. അഞ്ച് വിവാഹമണ്ഡപങ്ങളിലായി ഒരേസമയം അഞ്ച് വിവാഹങ്ങൾ നടത്തും. കിഴക്കേനടയിൽ വൺവെ സംവിധാനം ഏർപ്പെടുത്തും. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന്റെ രണ്ട് ഭാഗത്തായി ദർശനത്തിനും വിവാഹപാർട്ടിക്കർക്കും സംവിധാനങ്ങൾ ഏർപ്പെടുത്തും. വിവാഹം കഴിയുന്നവരെ തെക്കേ ഭാഗത്തേക്ക് കടത്തിവിടും. ദീപസ്തംഭത്തിന് മുന്നിൽ ഫോട്ടോ എടുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തും. വിവാഹ മണ്ഡപത്തിലേക്ക് പ്രവേശവിക്കുന്നവരുടെ എണ്ണത്തിലും നിബന്ധനകൾ കർശനമാക്കും. അന്നത്തെദിവസം വാഹന പാർക്കിംഗിനായി ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ട് ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ തുറന്നുകൊടുക്കും. ദേവസ്വം, പോലീസ്, നഗരസഭ എന്നിവർ ഒരുമിച്ച് തിരക്ക് ലഘൂകരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുമെന്ന് ദേവസ്വം…
Read Moreഇനി തെരഞ്ഞെടുപ്പിൽ മൽസരിക്കില്ല: ഒരധികാര പദവിയും വേണ്ട, സിപിഎം സഹയാത്രികനായി തുടരും; കെ. ടി. ജലീൽ
മലപ്പുറം: ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മുൻ മന്ത്രിയും എംഎൽഎയുമായ കെ.ടി. ജലീൽ. സിപിഎം നൽകിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ല. അവസാന ശ്വാസം വരെ സിപിഎം സഹയാത്രികനായി തുടരും. ഇനി ഒരു അധികാര പരിധിയും തനിക്ക് വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും. അതിനായി ഒരു പോർട്ടൽ തുടങ്ങും. വിശദവിവരങ്ങൾ ഒക്ടോബർ രണ്ടിന് പുറത്തിറങ്ങുന്ന “സ്വർഗസ്ഥനായ ഗാന്ധിജി”യുടെ അവസാന അധ്യായത്തിൽ പറയുമെന്നും ജലീൽ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഇനി തെരഞ്ഞെടുപ്പിൽ മൽസരിക്കില്ല. ഒരധികാരപദവിയും വേണ്ട. അവസാന ശ്വാസം വരെ സിപിഎം സഹയാത്രികനായി തുടരും. സിപിഎം നൽകിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ല. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും. അതിനായി ഒരു പോർട്ടൽ തുടങ്ങും. വിശദവിവരങ്ങൾ ഒക്ടോബർ രണ്ടിന് പുറത്തിറങ്ങുന്ന “സ്വർഗസ്ഥനായ ഗാന്ധിജി”യുടെ അവസാന അധ്യായത്തിൽ.
Read Moreനാലാം ക്ലാസിൽ തുടങ്ങിയ ആഗ്രഹം ഒടുവിൽ സഫലമായി; ഗോകാർട്ടിംഗ് കാർ ഉണ്ടാക്കി ഒമ്പതാം ക്ലാസുകാരൻ; ഞങ്ങളുടെ അഭിമാനമെന്ന് നാട്ടുകാർ
കൈപ്പറമ്പ്: കൈപ്പറമ്പിന് അഭിമാനമായി ഗോകാർട്ടിംഗ് കാർ ഉണ്ടാക്കി ഒമ്പതാം ക്ലാസുകാരൻ. തൃശൂർ കൈപ്പറമ്പ് സ്വദേശിയായ മമ്പറമ്പിൽ ഗിരീഷ്-ദിനി ദമ്പതികളുടെ മകൻ ആര്യദേവ് ആണ് ഗോകാർട്ടിംഗ് കാർ ഉണ്ടാക്കിയ ആ കൊച്ചു മിടുക്കൻ. ഒരു കാറിന് ആവശ്യമായതെല്ലാം ഗോ കാർട്ടിംഗ് കാറിൽ ഘടിപ്പിച്ചിട്ടുണ്ട്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന രീതിയിലാണ് നിർമാണം. സ്റ്റിയറിംഗ്, ആക്സിലേറ്റർ, ഗീർ, റിവേഴ്സ് ഗിയർ, ബ്രേക്ക്, ലൈറ്റ്, ഹോൺ, സീറ്റ് ബെൽറ്റ് തുടങ്ങിയ എല്ലാവിധ സംവിധാനങ്ങളും ഘടിപ്പിച്ചിട്ടുണ്ട്. വളരെ ചുരുങ്ങിയ ചെലവിലാണ് കാർ നിർമിച്ചിട്ടുള്ളത്. പട്ടാളത്തിൽ നിന്ന് വാങ്ങിയ മെറ്റീരിയസ് ഉപയോഗിച്ചാണ് ഏകദേശം ഇരുപതിനായിരം രൂപ ചെലവിൽ ഈ കാർ ഉണ്ടാക്കിയത്. നാലാം ക്ലാസിൽ തുടങ്ങിയ ആഗ്രഹമാണ് ഒമ്പതാം ക്ലാസിൽ പൂർത്തീകരിച്ചതെന്ന് ആര്യദേവ് പറഞ്ഞു. ഏകദേശം രണ്ടാഴ്ചത്തെ കഠിനപരിശ്രമം കൊണ്ടാണ് കാർ നിർമാണം പൂർത്തീകരിച്ചത്. മഴുവഞ്ചേരി ഭാരതീയ വിദ്യ വിഹാർ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ആര്യദേവ്…
Read Moreകൗതുകം ലേശം കൂടുതലാ… വയനാട്ടില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയിൽ
കല്‍പ്പറ്റ: വയനാട്ടില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയിൽ. വൈത്തിരി താലൂക്കിലെ കുപ്പാടിത്തറ വില്ലേജ് ഓഫീസർ കൊല്ലം സ്വദേശിയായ അഹമ്മദ് നിസാറാണ് പിടിയിലായത്. മുണ്ടക്കുറ്റി സ്വദേശി ഉസ്മാന്റെ കയ്യിൽ നിന്ന് 4500 രൂപ കൈക്കൂലി വാങ്ങുന്പോഴാണ് ഇയാളെ പിടികൂടിയത്. ഉസ്മാൻ ആധാരത്തിലെ സര്‍വേ നമ്പര്‍ തിരുത്തുന്നതിനു വേണ്ടി വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. ഇത് അനുവദിക്കുന്നതിനായാണ് അഹമ്മദ് നിസാർ കൈക്കൂലി വാങ്ങിയത്. കൈക്കൂലി ആവശ്യപ്പെട്ട കാര്യം പരാതിക്കാരൻ വിജിലന്‍സിൽ വിവരം അറിയിച്ചതിനെത്തുടർന്ന് വിജിലന്‍സ് സംഘം നല്കിയ നോട്ടുകള്‍ സഹിതം പരാതിക്കാരൻ വില്ലേജ് ഓഫീസിലെത്തി. പണം കൈപ്പറ്റുന്നതിനിടയിൽ വിജിലന്‍സ് സംഘം ഉദ്യോഗസ്ഥനെ കയ്യോടെ പിടികൂടുകയായിരുന്നു.
Read More‘ഭരണകക്ഷി എംഎല്‍എയുടെ വെളിപ്പെടുത്തല്‍ പോലീസ് സേനയുടെ അധഃപതനം’; മുഖ്യമന്ത്രി രാജിവച്ചു ഒഴിയണമെന്ന് ജോസഫ് എം. പുതുശേരി
തിരുവല്ല: അധോലോക സംഘങ്ങളെപ്പോലും നാണിപ്പിക്കും വിധം നടത്തുന്ന അഥമ പ്രവര്‍ത്തനങ്ങളുടെ ആശാന്മാരായി പോലീസ് സേനയിലെ ചില ഉന്നതര്‍ അധപതിച്ചു എന്നാണ് സിപിഎം എംഎല്‍എയുടെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നതെന്നു കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസഫ് എം. പുതുശേരി. ആരോപണവിധേയനായ എഡിജിപിയെ പോലീസ് സേനയുടെ തലപ്പത്തുവച്ചിരിക്കുന്നതെന്തിനെന്നു മുഖ്യമന്ത്രിയും പാര്‍ട്ടിയും വ്യക്തമാക്കണം. പോലീസ് സേനയെ രാഷ്ട്രീയവത്കരിച്ച് പാര്‍ട്ടി താത്പര്യങ്ങള്‍ക്കും അനധികൃത വ്യക്തിതാത്പര്യങ്ങള്‍ക്കും ദുരുപയോഗപ്പെടുത്തിയതിന്റെ ദൂഷ്യഫലമാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവവികാസങ്ങള്‍. സ്ഫോടനാത്മകമായ ഈ സ്ഥിതി വിശേഷം മുഖ്യമന്ത്രിയുടെ ഭരണ പരാജയമാണ് വെളിവാക്കുന്നതെന്നും യഥാര്‍ഥത്തില്‍ മുഖ്യമന്ത്രി രാജിവച്ചു ഒഴിയുകയാണ് വേണ്ടതെന്നും പുതുശേരി പറഞ്ഞു.
Read Moreഎന്റെ ഉപജീവനമാർഗം മുട്ടിക്കരുതേ… മേയാൻ വിടുന്ന ആടുകൾ മോഷണം പോകുന്നത് പതിവാകുന്നു; പരാതിയുമായി കുമരകത്തെ വീട്ടമ്മ
കുമരകം: കുമരകം നാലുപങ്കുഭാഗത്ത് ആടുമോഷണം പതിവാകുന്നു. ഒരു വീട്ടിലെ രണ്ടു ആടുകളാണ് മോഷണം പോയത്. മൂലംങ്കുത്ര അന്നമ്മയുടെ ആടുകളാണു നഷ്ടപ്പെട്ടത്. ഏഴു വർഷങ്ങളായി ആടുകളെ വളർത്തിയാണ് ഈ വീട്ടമ്മ ഉപജീവനം നടത്തുന്നത്. 30 ആടുകളെ വരെ ഒരുമിച്ച് വളർത്തിയിരുന്നു. എന്നാൽ കഴിഞ്ഞ മാസം ഒരാട്ടിൻ കുട്ടിയെ പട്ടാപ്പകൽ കാണാതായി. കഴിഞ്ഞ ദിവസം നാലുവയസുള്ള ഗർഭിണിയായ മറ്റൊരാടിനെയും കാണാതായി. നാലുപങ്കുപ്രദേശത്ത് പകൽ സമയങ്ങളിൽ ആടിനെ അഴിച്ചുവിടുക പതിവായിരുന്നു. കൂട്ടമായി മേഞ്ഞുനടന്ന ശേഷം സന്ധ്യയോടെ ഇവയെല്ലാം തിരികെയെത്തി കൂട്ടിൽ കയറുകയും ചെയ്തു കൊണ്ടിരുന്നു. എന്നാൽ ആടുകൾ മോഷണം പോകാൻ തുടങ്ങിയതോ മേയാൻ വിടാൻ പറ്റാതായി. ആടുകളെ കാണാതാകുന്നത് പതിവായതോടെ കൂട്ടിൽ തന്നെ തീറ്റ കൊടുത്ത് വളർത്തേണ്ട സാഹചര്യമാണിപ്പോൾ. കുമരകം പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നു വീട്ടമ്മ പറഞ്ഞു.
Read Moreആധാര്‍ കാര്‍ഡില്‍ കാണാൻ എങ്ങനെയുണ്ട്; ആരാധകന്റെ ചോദ്യത്തിന് കിടിലൻ മറുപടി നൽകി ശ്രദ്ധ കപൂർ
സ്ത്രീ 2 എന്ന പുതിയ ചിത്രത്തിന്റെ വിജയത്തിളക്കത്തില്‍ ആണ് നടി ശ്രദ്ധ കപൂര്‍. സ്ത്രീ 2വിന്റെ പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള തന്റെ ഫോട്ടോ ശ്രദ്ധ കപൂര്‍ അടുത്തിടെ പങ്കുവെച്ചിരുന്നു. ഈ ഫോട്ടോയ്ക്ക് കമന്റായി ഒരു ആരാധകര്‍ ചോദിച്ചതിന് കിടിലൻ മറുപടി നല്‍കിയിരിക്കുകയാണ് ശ്രദ്ധ കപൂര്‍. ആധാര്‍ കാര്‍ഡില്‍ കാണാൻ എങ്ങനെയുണ്ടെന്ന ചോദ്യമായിരുന്നു ആരാധകൻ കമന്റ് ചെയ്തത്. ഏറെ മനോഹരം, എങ്ങനെ ഒരാള്‍ക്ക് ഇത്ര സുന്ദരിയാകാൻ സാധിക്കുമെന്ന് നിങ്ങള്‍ക്ക് തോന്നുമെന്നായിരുന്നു നടിയുടെ മറുപടി. ശ്രദ്ധ കപൂറിന്റെ മറുപടി സിനിമാ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അതേസമയം, ശ്രദ്ധയുടെ പുതിയ ചിത്രം സ്ത്രീ 2 ഇന്ത്യയില്‍ 400 കോടിയില്‍ അധികം നേടിയിട്ടുണ്ടെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ട്.
Read Moreമത്സ്യ ബന്ധന ബോട്ടിൽനിന്ന് കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്തിയില്ല: തെരച്ചിൽ തുടരുന്നു
വൈപ്പിൻ: മത്സ്യ ബന്ധന ബോട്ടിൽനിന്ന് കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്തിയില്ല. കോസ്റ്റൽ പോലീസും മറ്റു ബോട്ടുകളും ഇന്നു രാവിലെ മുതൽ വീണ്ടും കടലിൽ തെരിച്ചിൽ ആരംഭിച്ചിട്ടുണ്ട്. പള്ളിപ്പുറം സ്വദേശി ഡിക്സന്റെ ഉടമസ്ഥതയിലുള്ള ഫ്രൻഡ്സ് എന്ന ബോട്ടിലെ തൊഴിലാളി കുളച്ചിൽ മാതാ കോളനിയിൽ താമസിക്കുന്ന മരിയാ ഹെൻട്രി കാർലോസി – (62) നെയാണ് കാണാതായത്. മുനമ്പത്തുനിന്ന് മത്സ്യ ബന്ധനത്തിനു പോയ ബോട്ട് ഇന്നലെ രാവിലെ തൃശൂർ ബ്ലാങ്ങാട് ഭാഗത്ത് 34 നോട്ടിക്കൽ മൈൽ അകലെ മത്സ്യ ബന്ധനം നടത്തിക്കൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്.
Read Moreസോളാർ കേസിൽ നിന്ന് പിൻമാറാൻ അജിത് കുമാർ ബന്ധപ്പെട്ടു; മെച്ചപ്പെട്ട ജീവിത സാചര്യം വാഗ്ദാനം ചെയ്തു; തന്നെ സ്വാധിനിക്കാൻ ശ്രമിച്ചത് രണ്ട് ഉന്നതർക്ക് വേണ്ടി; വെളിപ്പെടുത്തലുമായി സോളർകേസിലെ പരാതിക്കാരി
കൊച്ചി: സോളാർ കേസ് അട്ടിമറിക്കാൻ എം.ആർ. അജിത് കുമാർ ഇടപെട്ടു. ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തലുമായി സോളാർ കേസിലെ പരാതിക്കാരി. പി.വി. അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പരാതിക്കാരിയുടെ പ്രതികരണം. കേസിൽനിന്ന് പിന്മാറണമെന്ന് അജിത് കുമാർ ആവശ്യപ്പെട്ടു. ആരോപണ വിധേയൻ ഉന്നതനായതിനാൽ സിബിഐ അന്വേഷണത്തിന് പോയിട്ടും കാര്യമില്ലെന്ന് പറഞ്ഞു. രണ്ടുപേർക്ക് വേണ്ടിയാണ് അദ്ദേഹം സമീപിച്ചത്. ഒരാൾ ഇപ്പോൾ ഭൂമിയിലില്ല. മറ്റേയാൾ കെ.സി. വേണുഗോപാലാണ്. മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കിനൽകാമെന്ന് എഡിജിപി വാഗ്ദാനം നൽകിയെന്നും പരാതിക്കാരി പറഞ്ഞു. തന്നെ സ്വാധീനിക്കാമെന്ന് പറഞ്ഞ് അജിത് കുമാര്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കി. അക്കാര്യത്തില്‍ തനിക്ക് ബോധ്യമുണ്ട്. അപ്പോഴാണ് അജിത് കുമാറിനെതിരേ സെന്‍ട്രല്‍ വിജിലന്‍സിനെ സമീപിച്ചതെന്നും അവർ വ്യക്തമാക്കി.
Read More