കൊച്ചി: കേരളാ ക്രിക്കറ്റ് ലീഗിലെ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരേ നിയമ നടപടിക്കൊരുങ്ങി ആടുജീവിതം സിനിമയുടെ നിര്‍മാതാക്കള്‍. ആടുജീവിതം പ്രമോഷന് എ.ആര്. റഹ്മാന് ഒരുക്കിയ പാട്ട് എഡിറ്റ് ചെയ്ത് ടീം ആന്തമായി ഉപയോഗിച്ചെന്നാണ് ആരോപണം. ആട് ജീവിതത്തിന്റെ നിര്‍മാതാക്കളായ വിഷ്വല്‍ റൊമാന്‍സ് ആണ് നിയമ നടപടിക്കൊരുങ്ങുന്നത്. ആടുജീവിതത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഹോപ്പ് എന്ന ഗാനത്തില്‍ എ.ആര്. റഹ്മാന് പാടി അഭിനയിച്ചിരുന്നു. ഈ ഗാനം എഡിറ്റ് ചെയ്ത് ബ്ലൂ ടൈഗേഴ്സ് പ്രമോഷനായി ഉപയോഗിച്ചെന്നാണ് ആരോപണം. ഗാനത്തിന്റെ പകര്‍പ്പവകാശം ബ്ലൂ ടൈഗേഴ്സിന്റെ ഉടമസ്ഥതയിലുള്ള യുകെ കമ്പനിക്ക് കൈമാറിയെങ്കിലും ഏതെങ്കിലും തരത്തില്‍ എഡിറ്റ് ചെയ്യാന്‍ ഉടമസ്ഥതാവകാശം കൈമാറിയിരുന്നില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. എ.ആര്. റഹ്മാനാണ് ടീമിന്റെ ബ്രാന്‍ഡ് അംബാസിഡറാണെന്ന തരത്തിലാണ് ഗാനത്തിന്റെ ചിത്രീകരണമെന്നുമാണ് വിഷ്വല്‍ റൊമാന്‍സിന്റെ ആരോപണം. അനധികൃതമായി ഗാനത്തില്‍ മാറ്റങ്ങള്‍ വരുത്തിയത് ചൂണ്ടിക്കാട്ടി ആ ഭാഗം മാറ്റണമെന്ന് ആവശ്യപ്പെട്ട് യുകെ ആസ്ഥാനമായ കമ്പനിയെ…
Read MoreDay: September 2, 2024
മറ്റുള്ളവരെ സമൂഹത്തിന് മുന്നില്‍ നാണം കെടുത്താനുള്ള വെറും ഒരു തമാശയല്ലിത്, പോരാട്ടം അടുത്ത തലമുറയ്ക്ക് വേണ്ടി; രേവതി
മലയാളത്തില്‍ ഇപ്പോള്‍ നടക്കുന്നത് വെറും മീടു വെളിപ്പെടുത്തലുകളല്ല. അതിനപ്പുറത്തേക്ക് വളര്‍ന്ന് കഴിഞ്ഞു. ഇതില്‍ തന്നെ അവസാനിക്കാതെ ഇരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഹേമ കമ്മിറ്റിയിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കണം. റിപ്പോര്‍ട്ടിലെ പകുതി ലൈംഗിക ചൂഷണങ്ങളെ കുറിച്ചാണെങ്കില്‍ മറു പകുതി ഇന്ഡസ്ട്രിയിലെ മറ്റ് പ്രശ്നങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം ഒരുപാട് വെളിപ്പെടുത്തലുകളുണ്ടായി. ഈ ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കണം. ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരേ സംഘടിത ആക്രമണം നടക്കുന്നുണ്ട്. സ്ത്രീകള്‍ക്കെതിരേ സ്ത്രീകളെ തന്നെ ഉപയോഗിക്കുന്ന രീതി പണ്ട് മുതലേ നമ്മള് കണ്ടുവരുന്നതാണ്. അതു ഇവിടെയും തുടങ്ങിക്കഴിഞ്ഞു. മറ്റുള്ളവരെ സമൂഹത്തിന് മുന്നില്‍ നാണം കെടുത്താനുള്ള വെറും ഒരു തമാശയല്ലിത്. അടുത്ത തലമുറയ്ക്ക് വേണ്ടിയാണ് ഈ പോരാട്ടം. സിനിമയിലെ ചര്‍ച്ചകള്‍ തീര്‍ച്ചയായും സമൂഹത്തിലും പ്രതിഫലിക്കും. സമൂഹത്തിന്റെ മൊത്തത്തിലുള്ള സമീപനത്തെ സ്വാധീനിക്കാനും കഴിയും. അതുകൊണ്ട് ഇതൊരു പ്രധാനപ്പെട്ട മൂവ്മെന്റാണ്. -രേവതി
Read Moreഇത്രയും ആളുകൾ ഉള്ളപ്പോള്‍ എന്തിനാണ് ചില നടന്മാരുടെ പേരുകള്‍ മാത്രം പറയുന്നത്: കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം; ഷീല
കൊച്ചി: നടന്മാര്ക്കെതിരെയുള്ള ലൈംഗിക പീഡന പരാതിയില്‍ കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് നടി ഷീല. നേരിട്ട അനുഭവങ്ങള്‍ നടിമാര്‍ ധൈര്യത്തോട തുറന്നുപറയണം. തനിക്ക് ദുരനുഭവമുണ്ടായിട്ടില്ല. പക്ഷേ, സെറ്റില്‍ ചില സ്ത്രീകള്‍ അവര്‍ നേരിട്ട മോശം അനുഭവങ്ങളെക്കുറിച്ച് പരസ്പരം പറയുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ട്. അന്നൊന്നും അതു തുറന്നപറയാനുള്ള അവസരങ്ങളോ സാഹചര്യങ്ങളോ ഉണ്ടായിരുന്നില്ലെന്നു നടി ഷീല പറഞ്ഞു. ഇത്രയും പേരുകള്‍ ഉള്ളപ്പോള്‍ എന്തിനാണ് ചില നടന്മാരുടെ പേരുകള്‍ മാത്രം പറയുന്നതെന്ന് അറിയില്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. സിനിമാ മേഖലയിലെ സ്ത്രീകള്‍ക്കു വേണ്ടി ഡബ്ല്യുസിസി ഒരുപാട് പ്രയത്നിക്കുന്നുണ്ടെന്നും അവരെക്കുറിച്ച് അഭിമാനമാണെന്നും ഷീല പറഞ്ഞു. ഹേമ കമ്മിറ്റിയെ നിയമിക്കുകയും സ്ത്രീകള്‍ക്ക് സംസാരിക്കാന്‍ അവസരമൊരുക്കുകയും ചെയ്ത സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
Read More‘പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രം, തമിഴ് സിനിമയിൽ പ്രശ്നങ്ങളില്ല’; ചോദ്യങ്ങളോട് തട്ടിക്കയറി നടൻ ജീവ
മലയാള സിനിമ മേഖലയിലുള്ള പ്രശ്നങ്ങള്‍ തമിഴ്നാട്ടില്‍ ഇല്ലെന്ന് നടന് ജീവ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ പറ്റിയുള്ള ചോദ്യത്തിന് തമിഴ് മാധ്യമങ്ങളോടാണ് താരം പ്രതികരിച്ചത്. മീ ടൂ പാര്‍ട്ട് 1 വന്നിരുന്നു, ഇപ്പോള്‍ പാര്‍ട്ട് 2 ആണ് നടക്കുന്നത്. ഇതൊക്കെ വളരെ തെറ്റാണ്. ആരോഗ്യകരമായ അവസ്ഥ സിനിമയില്‍ വരണമെന്നും ജീവ പറഞ്ഞു. ചോദ്യം വീണ്ടും ഉന്നയിച്ചപ്പോള്‍ താന്‍ ഒരു നല്ല കാര്യത്തിനാണ് ഇവിടെ വന്നതെന്നാണ് ജീവ പറഞ്ഞത്. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് തേനിയിലെത്തുന്നത്, തന്റെ ചിത്രത്തിലെ ഒരു ഗാനം ഇവിടെയാണ് ഷൂട്ട് ചെയ്തത്. പല ഇന്‍ഡസ്ട്രിയിലും പല വിഷയങ്ങളും നടക്കുന്നുണ്ട്. തമിഴ്സിനിമയില്‍ ഇത്തരം പ്രശ്നങ്ങള്‍ ഇല്ലെന്നും കേരളത്തിലാണുള്ളതെന്നും ജീവ പറഞ്ഞു. വീണ്ടും മാധ്യമ പ്രവർത്തകർ പ്രതികരണം ചോദിച്ചതോടെ ജീവ പ്രകോപിതനാവുകയും മാധ്യമപ്രവർത്തകരുമായി തർക്കിക്കുകയും ചെയ്തു.
Read Moreനാളികേര ദിനാചരണം; പുതുതലമുറയ്ക്കിത് അത്ഭുതകാഴ്ച..! തെങ്ങോലകൊണ്ട് നിർമിച്ച കളിപ്പാട്ടങ്ങളെ പരിചയപ്പെടുത്തി പ്രമാടം സ്കൂളിലെ ഭൂമിത്രസേന
പ്രമാടം: പത്തനംതിട്ട പ്രമാടം നേതാജി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഭൂമിത്ര സേന, ബയോഡൈവേഴ്സിറ്റി ക്ലബുകള്‍ ലോക നാളികേര ദിനത്തോടനുബന്ധിച്ച് തെങ്ങോല, വെള്ളയ്ക്ക, ഈര്‍ക്കില്‍ തുടങ്ങിയവ ഉപയോഗിച്ചുകൊണ്ടുള്ള വിവിധതരം കളിപ്പാട്ടങ്ങളുടേയും മറ്റ് ഉത്പന്നങ്ങളുടെയും പ്രദര്‍ശനം സംഘടിപ്പിച്ചു. അന്പതില്പരം ക്ലബംഗങ്ങള്‍ തങ്ങള്‍ നിര്‍മിച്ച ഉത്പന്നങ്ങളുമായി പ്രദര്‍ശനത്തില്‍ പങ്കെടുത്തു.പണ്ടുകാലത്ത് കുട്ടികൾ ഉപയോഗിച്ചിരുന്ന ഓലപ്പന്ത്, പമ്പരം, ഓലപ്പാമ്പ് , കണ്ണാടി, പക്ഷി, വാച്ച് തുടങ്ങി നിരവധി കളിപ്പാട്ടങ്ങളും പണ്ടുകാലത്തെ നിത്യോപയോഗ വസ്തുക്കളായ വല്ലം, കുട്ട, പൂക്കൂട തുടങ്ങിയവയുമെല്ലാം പ്രദര്‍ശനത്തിന്റെ ഭാഗമായി ക്രമീകരിച്ചു. യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലെ കുട്ടികള്‍ പ്രദര്‍ശനം കാണാനെത്തിയിരുന്നു. മൊബൈലിലും കംപ്യൂട്ടറിലുമായി സമയം ചെലവഴിക്കുന്ന പുതുതലമുറയ്ക്ക് പ്രദര്‍ശനം വ്യത്യസ്ത അനുഭവം പകര്‍ന്നു നല്കി. പ്രിന്‍സിപ്പല്‍ പി.കെ. അശ്വതി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ടി.ആര്. ഗീതു, അധ്യാപകരായ അരുണ്‍ മോഹന്‍, കെ.ജെ. ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.
Read Moreപുതു അധ്യായം രചിച്ച് വന്ദേഭാരത്: മൂന്നു മാസത്തിനുള്ളിൽ സ്ലീപ്പര്‍ ട്രെയിനുകൾ ട്രാക്കിലിറങ്ങും
കൊല്ലം: ഇന്ത്യയിൽ ട്രെയിൻ യാത്രയില്‍ പുതു അധ്യായം രചിച്ച വന്ദേഭാരത് സീരീസില്‍ സ്ലീപ്പര്‍ ട്രെയിനുകളും ട്രാക്കിലിറങ്ങാനുള്ള തയാറെടുപ്പിൽ. മൂന്നു മാസത്തിനകം വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ബംഗളൂരുവിലെ ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡില്‍ (ബിഇഎംഎല്‍) പൂര്‍ത്തിയായ വന്ദേഭാരത് സ്ലീപ്പര്‍ ആദ്യ മാതൃകയുടെ ചിത്രങ്ങളും ദൃശ്യങ്ങളും അദ്ദേഹം ഇന്നലെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഇനിയുള്ള പത്തു ദിവസം ബിഇഎംഎലില്‍ വന്ദേഭാരത് സ്ലീപ്പറിന്റെ വിശദമായ അവസാന വട്ട സാങ്കേതിക പരീക്ഷണങ്ങൾ നടക്കും. തുടര്‍ന്ന് ട്രാക്കില്‍ നിരന്തര പരീക്ഷണവും ഉണ്ടാകും. അതിനുശേഷം സമാനമായ കൂടുതല്‍ ട്രെയിനുകള്‍ നിര്‍മിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഒന്നര വര്‍ഷത്തിനുശേഷം നിര്‍മാണം ഊര്‍ജിതമാക്കുമെന്നും മാസം രണ്ടോ മൂന്നോ ട്രെയിനുകള്‍ പൂര്‍ത്തീകരിക്കാനാവുമെന്നും മന്ത്രി പറഞ്ഞു. വന്ദേഭാരത് ചെയര്‍ കാറുകളാണു നിലവില്‍ സര്‍വീസ് നടത്തുന്നത്. സ്ലീപ്പര്‍ കോച്ചുകളില്ലാത്തതിനാല്‍ പകല്‍ മാത്രമേ ഇവ ഉപയോഗിക്കുന്നുള്ളൂ.…
Read Moreആത്മയുടെ ഓഡിയോ ലോഞ്ച്
ജന്മനാ അംഗവൈകല്യമുള്ള ചിന്നു എന്ന പെൺകുട്ടിയുടെ കഥ പറയുന്ന ആത്മ എന്ന ഹൊറർ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ നടന്നു. ബിൽഡിംഗ് ഡിസൈനേഴ്സ് ഉടമ മുരളീധരൻ ഭദ്രദീപം തെളിയിച്ച ചടങ്ങിൽ, ബോബൻ ആലുമ്മൂടൻ ഓഡിയോ പ്രകാശനം നടത്തി. മമ്മി സെഞ്ച്വറി സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രമുഖ സിനിമാ പ്രവർത്തകർ പങ്കെടുത്തു. എ.കെ.ബി. കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ തിയറ്ററിലെത്തും. സന്തോഷ് കോടനാട്, രാജു മറ്റക്കുഴി എന്നിവരാണ് ആത്മ യിലെ മൂന്ന് ഗാനങ്ങൾ രചിച്ചത്. സംഗീതം അൻവർ അമൽ നിർവ്വഹിച്ചു. കാമറ- ഷെട്ടി മണി, ആർട്ട് – അരുൺ, മേക്കപ്പ്- വിജയൻ, കോസ്റ്റ്യൂം – ജോയ് അങ്കമാലി, സൗണ്ട്ഡിസൈൻ- ബെർലിൻ മൂലമ്പിള്ളി, ഡിഐ- അലക്സ് വർഗീസ്, ഗ്രാഫിക്സ്- ജോൺ പ്രസ്റ്റീജ്, ആർആർ- ജോയ് മാധവ്, അസോസിയേറ്റ് ഡയറക്റ്റർ- അർജുൻ ദേവരാജ്, പിആർഒ – അയ്മനം സാജൻ.…
Read Moreപറ നിറയെ… പള്ള നിറയെ ചോറുണ്ണാമീ ഓണത്തിന്; 10.90 രൂപ നിരക്കില്‍ 10 കിലോ അരി
തിരുവനന്തപുരം: ഓണം പ്രമാണിച്ച് ഈ മാസം വെള്ള, നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോഗ്രാം അരി വീതം കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. നീല കാര്‍ഡ് ഉടമകള്‍ക്ക് അധിക വിഹിതമായാണ് 10 കിലോഗ്രാം അരി. സാധാരണ വിഹിതമായി നീല കാര്‍ഡിലെ ഓരോ അംഗത്തിനും 2 കിലോഗ്രാം അരി വീതം കിലോയ്ക്ക് നാലു രൂപ നിരക്കില്‍ ലഭിക്കും. ക്ഷേമ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കുള്ള ബ്രൗണ്‍ കാര്‍ഡുകള്‍ക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ രണ്ടു കിലോഗ്രാം അരി നല്‍കും.മുന്‍ഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് നല്കുന്ന സൗജന്യ അരിയുടെ അളവില്‍ മാറ്റമില്ല. പുതിയ മാസത്തെ വിതരണത്തിനുള്ള ക്രമീകരണം നടത്താനായി ഇന്ന് റേഷന്‍ കടകള്‍ക്ക് അവധിയായതിനാല്‍ സെപ്റ്റംബര്‍ മാസത്തെ വിതരണം നാളെ ആരംഭിക്കും.
Read Moreഇന്ന് ലോക നാളികേര ദിനം; അറിയാം നാളികേരത്തിന്റെ പ്രധാന ഗുണങ്ങൾ
പ്രകൃതിയുടെ ഏറ്റവും വൈവിധ്യമാർന്ന ഫലമെന്ന് അറിയപ്പെടുന്ന തേങ്ങ പോഷകാഹാരം മുതൽ ചർമ്മസംരക്ഷണം വരെ നിരവധി ഗുണങ്ങൾ പ്രദാനം ചെയ്യുന്നു. വർഷം തോറും സെപ്റ്റംബർ 2 ന് ആഘോഷിക്കുന്ന ലോക നാളികേര ദിനം നമ്മുടെ ജീവിതത്തിൽ നാളികേരത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുകയും സുസ്ഥിരമായ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നാളികേരത്തിന്റെ വൈവിധ്യമാർന്ന ഉപയോഗങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും ലോകമെമ്പാടുമുള്ള അവയുടെ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ ദിനം സമർപ്പിക്കുന്നു. 2009 ലാണ് ആദ്യമായി ലോക നാളികേര ദിനം ആചരിച്ചത്. ഏഷ്യൻ ആന്റ് പസഫിക് നാളികേര കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിലാണ് നാളികേര ദിനം ആചരിക്കുന്നത്. ഏഷ്യാ-പസഫിക് മേഖലയിലെ 19 നാളികേര ഉത്പാദക രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ഏഷ്യൻ ആന്റ് പസഫിക് നാളികേര കമ്മ്യൂണിറ്റി 1969 സെപ്തംബർ 2നാണ് സ്ഥാപിച്ചത്. ഇതിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും സെപ്റ്റംബർ 2 ലോക നാളികേര ദിനമായി ആചരിക്കുന്നു. തേങ്ങയുടെ ആരോഗ്യ ഗുണങ്ങൾ ആരോഗ്യകരമായ…
Read Moreപ്രതിഷേധം അലയടിച്ചു; നെഹ്റു ട്രോഫി വള്ളംകളി ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി റിയാസ്; വള്ളംകളി ഒരു നാടിന്റെ വികാരമെന്ന് മന്ത്രി വി.എന്‍. വാസവന്
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി ഉപേക്ഷിച്ചിട്ടില്ലെന്ന് ടൂറിസം മന്ത്രി മുമ്മദ് റിയാസ്. വള്ളകളിക്ക് എല്ലാ പിന്തുണയും നല്കാന് ടൂറിസം വകുപ്പ് തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നേരത്തേ വള്ളംകളി നടത്തുന്നതിനെപ്പറ്റി സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നു മുഖ്യമന്ത്രിയും സര്‍ക്കാര്‍ സഹായം ലഭിക്കില്ലെന്നു മന്ത്രി മുഹമ്മദ് റിയാസും പറഞ്ഞതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ പ്രസ്താവനയുമായി മന്ത്രി രംഗത്തെത്തിയത്. ആലപ്പുഴ എംഎല്‍എ പി. പി. ചിത്തരഞ്ജനും ഓണത്തിനു ശേഷം വള്ളംകളി നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു. ഭരണകക്ഷിയായ സിപിഐയും നെഹ്റു ട്രോഫി വള്ളംകളി നടത്തണമെന്ന നിലപാടിലാണ്. ഇക്കാര്യം പാര്‍ട്ടി ജില്ലാ സെക്രട്ടറി ടി. ജെ. ആഞ്ചലോസ് അറിയിച്ചു. നെഹ്റു ട്രോഫി വള്ളംകളി ടൂറിസം വകുപ്പല്ല സംഘടിപ്പിക്കുന്നതെന്നു പറഞ്ഞാണു മന്ത്രി റിയാസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ആരംഭിച്ചത്. ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയാണു വള്ളംകളിയുടെ…
Read More