കോഴിക്കോട്: എഡിജിപി എം.ആർ. അജിത്ത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതരെ പി.വി. അൻവർ എല്‍എല്‍എ നടത്തിയ നടത്തിയ വെളിപ്പെടുത്തലുകൾ ഗൗരവത്തിലെടുത്ത് ശക്തമായ അന്വേഷണം നടത്തണമെന്ന് കെ.കെ. രമ എല്‍എല്‍എ ആവശ്യപ്പെട്ടു. ആരോപണങ്ങൾ ഉന്നയിക്കുന്നത് പ്രതിപക്ഷ പാർട്ടിയിലെ നേതാവല്ല, ഭരണകക്ഷിയുടെ എംഎൽഎ തന്നെയാണ്. പ്രതിപക്ഷം ഏറെ കാലങ്ങളായി ജനങ്ങളോട് ആവർത്തിക്കുന്ന വിഷയങ്ങളെ ശരിവയ്ക്കുന്നത് പോലെയാണ് അൻവറിന്റെ പരാമർശങ്ങളെന്നും എല്‍എല്‍എ കൂട്ടിച്ചേർത്തു. ആരോപണം ഉന്നയിച്ച് മണിക്കൂറുകൾ പിന്നിട്ടിട്ടും ആഭ്യന്തര മന്ത്രിയുൾപ്പെടെ ആരും വിശദീകരണവുമായോ വാദങ്ങൾ തള്ളിയോ രംഗത്തെത്തിയിട്ടില്ല. ഇതിനർഥം ആരോപണങ്ങൾ ശരിയാണെന്ന് തന്നെയാണെന്നും രമ പറഞ്ഞു.
Read MoreDay: September 2, 2024
ഒറ്റ ഫോൺകോളിൽ സാധനം കൈയിലെത്തും; അനധികൃത വിദേശമദ്യം വിറ്റ വയോധികനെ വലയിലാക്കി പോലീസ്; വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 1ലക്ഷം രൂപയുടെ 204 കുപ്പി അരലിറ്റർ മദ്യം
ഹരിപ്പാട്: മദ്യശാലകളെ തോൽപ്പിക്കും വിധം കച്ചവടം. ഒരു ഫോൺകോളിൽ ആവശ്യക്കാർക്ക് സാധനം കൈയിലെത്തും.അനധികൃത വിദേശമദ്യം വിറ്റയാളെ കുരുക്കി പോലീസ്.തൃക്കുന്നപ്പുഴ പള്ളിപ്പാട്ട്മുറി പറയന്തറവീട്ടില് രഘുവിനെ(70)യാണ് എക്സൈസ് സംഘം പിടികൂടിയത്. മദ്യശാലകള്‍ അവധിയുള്ള ദിവസങ്ങളില്‍ വന്‍തോതില്‍ വിദേശമദ്യം വീട്ടില്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്നതാണ് രഘുവിന്റെ പതിവ്. ഓണം സ്പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് ഹരിപ്പാട് എക്സൈസ് സര്‍ക്കിള്‍ സംഘവും ആലപ്പുഴ ഐബിയും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് രഘുവിനെ പിടികൂടിയത്. ഇയാളുടെ വീട്ടില്‍നിന്ന് അര ലിറ്ററിന്റെ 204 കുപ്പി മദ്യം കണ്ടെടുത്തു. ഒരു ലക്ഷത്തിലധികം രൂപയുടെ മദ്യമാണ് പിടിച്ചെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read Moreഗുരുവായൂർ അമ്പലനട അടുത്ത റിക്കാർഡിനായി ഒരുങ്ങുന്നു; ക്ഷേത്രത്തിൽ സെപ്തംബർ എട്ടിന് 328 വിവാഹങ്ങൾ
ഗുരുവായൂർ അമ്പലം മറ്റൊരു റിക്കാർഡിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. സെപ്തംബർ 8 ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ 328 വിവാഹങ്ങൾക്കാണ് ശീട്ടായത്. വിവാഹങ്ങളുടെ എണ്ണം ഇനിയും വർധിക്കുവാനാണ് സാധ്യത. ഇതിന് മുൻപ് 227 വിവാഹങ്ങൾ നടന്നതായിരുന്നു റിക്കാർഡ്. വിവാഹങ്ങൾക്കായി ക്ഷേത്രത്തിന് മുന്നിലുള്ള 4 കല്യാണ മണ്ഡപങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തിരക്കുള്ളപ്പോൾ ഉപയോഗിക്കാൻ ഒരു കല്യാണ മണ്ഡപം കൂടിയുണ്ട്. സെപ്തംബർ 4,5 തീയതികളിലും വിവാഹങ്ങളുടെ എണ്ണം 100 കടന്നിട്ടുണ്ട്. കൃത്യമായ ആസൂത്രണത്തോടെ വിവാഹങ്ങൾ നടത്താനായില്ലെങ്കിൽ വലിയ തിരക്കു വരാനുള്ള സാധ്യതയുണ്ട്.
Read Moreഐപിഎസ് ഉദ്യോഗസ്ഥന്റെ മകൾ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ
ലക്നൗ: ഐപിഎസ് ഉദ്യോഗസ്ഥന്റെ മകളെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ലക്നൗവിൽ റാം മനോഹർ ലോഹ്യ നാഷണൽ ലോ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനി അനിക രസ്തോഗി (19) ആണു മരിച്ചത്. ദേശീയ അന്വേഷണ ഏജൻസിയിൽ (എൻഐഎ) ഇൻസ്പെക്ടർ ജനറലായ സഞ്ജയ് രസ്തോഗിയുടെ മകളാണ് മൂന്നാം വർഷ ബിഎ എൽഎൽബി വിദ്യാർഥിനിയായ അനിക. ശനിയാഴ്ചയാണ് രാത്രിയാണ് അനികയെ ഹോസ്റ്റൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് അനികയുടെ മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഹോസ്റ്റൽ മുറി അകത്തുനിന്നു പൂട്ടിയിരിക്കുകയായിരുന്നെന്നും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും പോലീസ് പറഞ്ഞു.
Read Moreതനിക്ക് ഇതൊരു ജോലിമാത്രമല്ല; കൃഷിയെ നെഞ്ചോടു ചേർത്ത് ഒരു കൃഷിഓഫീസർ
മാന്നാര്‍: കൃഷി ഓഫീസര്‍ എന്നത് ഒരു ജോലി മാത്രമല്ല, കൃഷിയെ നെഞ്ചോടു ചേര്‍ത്തുവയ്ക്കല്‍ കൂടിയാണന്ന് തെളിയിച്ചിരിക്കുകയാണ് ഹരികുമാര്‍. ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന നൂതന ആശയം മലയാളിക്ക് മുന്പില് എത്തിച്ച മാന്നാര്‍ കൃഷിഭവനിലെ ഓഫീസര്‍ക്ക് കൃഷിയും കൃഷിയെ പ്രോത്സാഹിപ്പിക്കലും ജീവിതത്തിന്റെ ഭാഗമാണ്. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ഏഴാം വയസിലേക്ക് കടക്കുമ്പോഴും ഈ ആശയത്തിന്റെ സൃഷ്ടാവിന് വിശ്രമമില്ല. അദ്ദേഹത്തിന്റെ ആശയം സര്‍ക്കാര്‍ ഏറ്റെടുത്ത് കൈരളിക്ക് നല്കിയ പൊന്പദ്ധതിയാണ് ഓണത്തിന് ഒരു മുറം പച്ചക്കറി. കുടുംബങ്ങളെയൊന്നാകെ കൃഷിയിലേക്ക് ആകര്‍ഷിക്കാനും ഗാര്ഹികകൃഷി വ്യാപകമാക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. മലയാളികളുടെ ദേശീയോത്സവമായ ഓണത്തിന് അവരവരുടെ വീട്ടുവളപ്പില്‍നിന്ന് വിഷരഹിതമായ പച്ചക്കറികള്‍ വിളവെടുത്ത് സദ്യയുണ്ണുമ്പോള്‍ ലഭിക്കുന്ന സംതൃപ്തിയുടെയും സന്തോഷത്തിന്റെയും ബാക്കിപത്രമാണ് ഈ ആശയം. സെപ്റ്റംബറിലെത്തുന്ന ഓണത്തിന് വിളവെടുക്കണമെങ്കില്‍ ജൂണിലോ ജൂലൈ ആദ്യ വാരത്തിലോ പച്ചക്കറിത്തൈകള്‍ നടണം. തൊടിയില്‍…
Read Moreലാവോസിൽ സൈബർതട്ടിപ്പു സംഘത്തിൽനിന്ന് 47 ഇന്ത്യക്കാരെ മോചിപ്പിച്ചു
വിയന്റിയൻ: തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ലാവോസിൽ സൈബർതട്ടിപ്പു കേന്ദ്രങ്ങളിൽ കുടുങ്ങിയ 47 ഇന്ത്യക്കാരെ മോചിപ്പിച്ചതായി ഇന്ത്യൻ എംബസി. ബോക്കിയോ പ്രവിശ്യയിലെ ഗോള്‍ഡണ്‍ ട്രയാങ്കിള്‍ പ്രത്യേക സാമ്പത്തികമേഖലയിലെ സൈബര്‍തട്ടിപ്പു കേന്ദ്രങ്ങളില്‍ നിർബന്ധപൂർവം ജോലിചെയ്തുവരികയായിരുന്നു ഇവർ. 29 പേരെ പോലീസ് ഇന്ത്യൻ എംബസിയില്‍ എത്തിക്കുകയായിരുന്നു. 18 പേര് നേരിട്ട് എംബസിയിലെത്തി. ഇന്ത്യയിലെ തൊഴില്‍തട്ടിപ്പു സംഘങ്ങളുടെ വാഗ്ദാനങ്ങളില്‍പ്പെട്ടാണ് ഇവരില്‍ ഭൂരിഭാഗവും ലാവോസില്‍ എത്തിയത്. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ കഴിഞ്ഞമാസം ലാവോസിലെത്തിയപ്പോള്‍ ഇന്ത്യക്കാരുടെ പ്രശ്നം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
Read Moreഗാസയിൽ ആറ് ബന്ദികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ടെൽ അവീവ്: ഹമാസ് തീവ്രവാദികളുടെ കസ്റ്റഡിയിലായിരുന്ന ആറു ബന്ദികളുടെ മൃതദേഹങ്ങൾ ഇസ്രേലി സേന ഗാസയിൽനിന്നു വീണ്ടെടുത്തു. തെക്കൻ ഗാസയിലെ റാഫയിൽ തുരങ്കത്തിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇസ്രേലി സേന എത്തുന്നതിനു തൊട്ടുമുന്‍പ് ഭീകരർ ഇവരെ മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നുവെന്നു സൈനിക വക്താവ് ഡാനിയൽ ഹാഗാരി അറിയിച്ചു. വെടിനിർത്തലിനു താത്പര്യമില്ലാത്ത ഇസ്രയേലാണ് ബന്ദികളുടെ മരണത്തിന് ഉത്തരവാദിയെന്നു ഹമാസ് നേതാവ് ഇസ്സത് അൽ റിഷ്ഖ് പ്രതികരിച്ചു. ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനിടെ തെക്കൻ ഇസ്രയേലിൽനിന്നു ഗാസയിലേക്കു തട്ടിക്കൊണ്ടുപോകപ്പെട്ട കാർമൽ ഗത്, ഈഡൻ യെരുശാൽമി, ഹെർഷ് ഗോൾഡ്ബെർഗ് പോളിൻ, അലക്സാണ്ടർ ലുബാനോവ്, അൽമോഗ് സരുസി, ഒരി ഡാനിയോ എന്നിവരുടെ മൃതദേഹങ്ങളാണു ശനിയാഴ്ച കണ്ടെത്തിയത്. ഇതിൽ ഹെർഷ് ഗോൾഡ്ബെർഗിന് അമേരിക്കൻ പൗരത്വവുമുണ്ട്. കൊലപാതകികൾക്കു ശിക്ഷ നല്‍കുന്നതുവരെ ഇസ്രയേൽ വിശ്രമിക്കില്ലെന്നു പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. ബന്ദികളെ കൊന്നവർക്കു വെടിനിർത്തലിൽ താത്പര്യമില്ലെന്നും അവശേഷിക്കുന്ന ബന്ദികളുടെ മോചനത്തിൽ ഇസ്രേലി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം…
Read Moreഈ നാട് മുഴുവൻ ഒറ്റക്കെട്ടായി നിങ്ങളുടെ കൂടെയുണ്ട്: പഠിച്ചു മുന്നേറൂ,വിദ്യാഭ്യാസ വകുപ്പ് ഒപ്പമുണ്ട്; വി. ശിവൻകുട്ടി
തിരുവനന്തപുരം: ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിലും വെള്ളാമർമലയിലുമുള്ള കുട്ടികളുടെ പഠനത്തിൽ ഒരു കുറവും വരുത്തില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉറപ്പുനൽകി. വയനാടിനൊപ്പം ഈ നാട് മുഴുവനും ഒറ്റക്കെട്ടായി ഉണ്ട്. എല്ലാ കുഞ്ഞുങ്ങളും പഠിച്ചുമുന്നേറണം, വിദ്യാഭ്യാസ വകുപ്പ് കൂടെയുണ്ടെന്നും മന്ത്രി പ്രതികരിച്ചു. വിദ്യാർഥികൾക്ക് 40 ദിവസത്തെ പഠനം നഷ്ടമായിട്ടുണ്ട് അതുകൊണ്ടുതന്നെ അധിക ക്ലാസെടുത്ത് പരിഹാരം ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാർഥികൾക്ക് പ്രത്യേക കൗൺസിലിംഗ് ഏർപ്പെടുത്തുന്ന കാര്യം വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കും. വെള്ളാർമല സ്കൂളിലെ തകരാത്ത കെട്ടിടം ദുരന്തത്തിന്റെ സ്മാരകമായി നിലനിർത്തുമെന്നും ശിവൻകുട്ടി അറിയിച്ചു. അതേസമയം, വെള്ളാർമല സ്കൂളിലെ കുട്ടികൾക്കായി മേപ്പാടിയിൽ നടക്കുന്ന പ്രവേശനോത്സവത്തിൽ അറിവിന്റെ മുറ്റത്തേയ്ക്ക് വീണ്ടും അവർ ചിരിക്കുന്ന മുഖവുമായി എത്തി. കൂട്ടുകാരിൽ പലരേയും ഉരുൾ കവർന്നെടുത്തു. സുഹൃത്തുക്കളുടെ വിയോഗം തീരാ നോവായി മനസിൽ സൂക്ഷിച്ച് അറിവിന്റെ പുതു ലോകത്തേക്ക് കുരുന്നുകൾ ചുവടുവച്ചെത്തി.
Read Moreരണ്ടാഴ്ചത്തെ വിദേശ പര്യടനത്തിന് ഫ്രാൻസിസ് മാർപാപ്പ ഇന്നു പുറപ്പെടുന്നു
വത്തിക്കാൻ സിറ്റി: സുദീർഘമായ അപ്പസ്തോലിക പര്യടനത്തിനായി ഫ്രാൻസിസ് മാർപാപ്പ ഇന്ന് പുറപ്പെടുന്നു. ഇന്തോനേഷ്യ, പാപ്പുവ ന്യൂഗിനിയ, ഈസ്റ്റ് ടിമൂർ, സിംഗപ്പൂർ രാജ്യങ്ങളാണ് രണ്ടാഴ്ചകൊണ്ട് സന്ദർശിക്കുക. ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലിംകളുള്ള രാജ്യമാണ് ഇന്തോനേഷ്യ. ഫ്രാൻസിസ് മാർപാപ്പ എല്ലാ വിദേശയാത്രകൾക്കു മുന്‍പും പതിവുള്ളതുപോലെ ഇന്നലെ റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ വലിയ പള്ളിയിൽ കന്യാമാതാവിന്റെ ചിത്രത്തിനു മുന്നിൽ പ്രാര്‍ഥന നടത്തി. ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശപര്യടനമാണിത്. ഇന്നു വൈകിട്ട് റോമിൽനിന്ന് വിമാനം കയറുന്ന അദ്ദേഹം നാളെ രാവിലെ പതിനൊന്നരയ്ക്ക് ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലെത്തും. ബുധനാഴ്ചയാണ് മാർപാപ്പയുടെ പരിപാടികൾ ആരംഭിക്കുക. വ്യാഴാഴ്ച ജക്കാർത്തയിലെ ഇസ്തിഖ്ലാൽ മോസ്കിൽ നടക്കുന്ന മതാന്തര സംവാദത്തിൽ മാർപാപ്പ സന്ദേശം നല്‍കും. ജക്കാർത്തയിലെ സ്വർഗാരോപിത മാതാവിന്റെ കത്തീഡ്രലും ഈ മോസ്കും തുരങ്കംവഴി ബന്ധിതമാണ്. 2020ൽ മതസൗഹാർദത്തിന്റെ പ്രതീകമായിട്ടാണ് ഇന്തോനേഷ്യൻ സർക്കാർ 28.3 മീറ്റർ നീളമുള്ള തുരങ്കം നിർമിച്ചത്. ഒരറ്റത്തു…
Read Moreകേരള ക്രിക്കറ്റ് ലീഗ് ഇന്നു മുതൽ
തിരുവനന്തപുരം: ഇനിയുള്ള രണ്ടാഴ്ച്ച വിഭവ സമൃദ്ധമായ ക്രിക്കറ്റ് വിരുന്ന് കാര്യവട്ടത്ത്. ഓണാഘോഷത്തിലേക്ക് കടക്കുന്ന മലയാളികൾക്ക് ഓണസദ്യക്ക് മുന്നേ ക്രിക്കറ്റ് വിരുന്നൊരുക്കുകയാണ് പ്രഥമ കേരളാ ക്രിക്കറ്റ് ലീഗിലൂടെ കേരളാ ക്രിക്കറ്റ് അസോസിയേഷൻ. ആറു ടീമുകൾ മാറ്റുരയ്ക്കുന്ന ട്വന്റി 20 ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കമാകും. കാര്യവട്ടം അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഉദ്ഘാടന മത്സരത്തിൽ ആലപ്പി റിപ്പിൾസ്, തൃശൂർ ടൈറ്റൻസുമായി ഏറ്റുമുട്ടും. ഉച്ചയ്ക്ക് 2.30 നാണ് ആദ്യ മത്സരം ആരംഭിക്കുക. ഉദ്ഘാടന ദിനത്തിൽ ഉൾപ്പെടെ എല്ലാ ദിവസവും രണ്ട് മത്സരങ്ങൾ വീതമാണുള്ളത്. കേരളാ രഞ്ജി താരം മുഹമ്മദ് അസ്ഹറുദ്ദീനാണ് ആലപ്പി റിപ്പിൾസിന്റെ നായകൻ. വരുണ്‍ നായനാരാണ് തൃശൂരിന്റെ ക്യാപ്റ്റൻ. ഇന്നത്തെ ആദ്യ മത്സരത്തിനു ശേഷം വൈകുന്നേരം ആറിന് പ്രഥമ ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമാകും. ലീഗിന്റെ ഔദ്യോഗിക ഗാനം ഗായകൻ അരുണ്‍ വിജയ് ആലപിക്കുന്നതോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. തുടർന്ന് 60…
Read More