കനത്ത മഴയ്ക്കിടയിൽ കവിഞ്ഞൊഴുകുന്ന അരുവിയിൽ മുങ്ങി താഴ്ന്ന ആളെ രക്ഷപ്പെടുത്തി പോലീസുകാർ. തെലങ്കാനയിലെ നാഗർകുർണൂൽ ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസം തെലങ്കാന പോലീസ് എക്സിൽ പങ്കുവച്ച വീഡിയോയിൽ നിർത്താതെ പെയ്യുന്ന മഴയിൽ കവിഞ്ഞൊഴുകുന്ന നാഗനൂൽ അരുവിയിൽ ഒരാൾ മുങ്ങിത്താഴുന്നത് കാണിക്കുന്നു. ശക്തമായ ഒഴുക്കിൽ നിന്ന് രക്ഷപ്പെടാൻ ആ മനുഷ്യൻ ശ്രമിച്ചപ്പോൾ അടുത്തുള്ള പോലീസ് ടീമിലെ കോൺസ്റ്റബിൾമാരായ തഖിയുദ്ദീനും റാമും അയാളുടെ ദയനീയാവസ്ഥ പെട്ടെന്ന് ശ്രദ്ധിച്ചു. ഒരു മടിയും കൂടാതെ അയാളെ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷിക്കാൻ അവർ തീരുമാനിച്ചു. പിന്നാലെ കോൺസ്റ്റബിൾമാർ കൈകോർത്ത് രക്ഷാപ്രവർത്തനം ശ്രദ്ധാപൂർവ്വം ഏകോപിപ്പിക്കുന്നത് വീഡിയോയിൽ കാണിക്കുന്നു. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും അവരുടെ വേഗതയേറിയതും നിസ്വാർത്ഥവുമായ ശ്രമം അപകടത്തിലിരുന്ന മനുഷ്യന്റെ ജീവൻ രക്ഷിക്കുകയും ചെയ്തു. തെലങ്കാന ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) ജിതേന്ദറും പോലീസ് സൂപ്രണ്ടും കോൺസ്റ്റബിൾമാരുടെ ധീരമായ രക്ഷാപ്രവർത്തനത്തെ അഭിനന്ദിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി…
Read MoreDay: September 2, 2024
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ; ഹാലൻഡ് ട്രിക്
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എർലിംഗ് ഹാലൻഡിന്റെ തുടർച്ചയായ രണ്ടാം ഹാട്രിക്കിൽ മാഞ്ചസ്റ്റർ സിറ്റിക്കു ജയം. സിറ്റി 3-1ന് വെസ്റ്റ് ഹാം യുണൈറ്റഡിനെ പരാജയപ്പെടുത്തി. ലീഗ് സീസണ് ആരംഭിച്ചശേഷം സിറ്റി നേടുന്ന തുടർച്ചയായ മൂന്നാം ജയമാണ്. 10, 30, 85 മിനിറ്റുകളിലാണ് ഹാലൻഡ് വലകുലുക്കിയത്. മത്സരത്തിന്റെ തുടക്കത്തിൽ ഗോൾ നേടാൻ ലഭിച്ച അവസരം ഹാലൻഡ് നഷ്ടമാക്കി. എന്നാൽ രണ്ടാം തവണ നോർവീജിയൻ താരം ബെർണാർഡോ സിൽവ നല്കിയ പാസിൽ ഗോൾ നേടി. 18-ാം മിനിറ്റിൽ റൂബൻ ഡിയസിന്റെ ഓണ്‍ ഗോൾ വെസ്റ്റ് ഹാമിനു സമനില നൽകി. 30-ാം മിനിറ്റിൽ ഹാലൻഡ് സിറ്റിയുടെ ലീഡ് തിരിച്ചുപിടിച്ചു. 85-ാം മിനിറ്റിൽ ഹാലൻഡ് ഹാട്രിക് തികച്ചു. ഈ സീസണിൽ മൂന്നു മത്സരങ്ങളിൽനിന്ന് നോർവീജിയൻ താരം നേടുന്ന ഏഴാമത്തെ ഗോളാണ്. സമനില കുരുക്കിൽ ചെൽസി തുടർച്ചയായ രണ്ടാം ജയം മോഹിച്ച ചെൽസിയെ ക്രിസ്റ്റൽ…
Read Moreറാഫിഞ്ഞ ഹാട്രിക്; പെർഫെക്ട് തുടക്കമിട്ട് ബാഴ്സലോണ
ബാഴ്സലോണ: ലാ ലിഗയിൽ തുടർച്ചയായ നാലു ജയവുമായി പെർഫെക്ട് തുടക്കമിട്ട് ബാഴ്സലോണ. ഹാട്രിക് നേടുകയും രണ്ടുഗോളിനു വഴിയൊരുക്കുകയും ചെയ്ത റാഫിഞ്ഞയുടെ മികവിൽ ബാഴ്സലോണ 7-0ന് റയൽ വയ്യഡോലിഡിനെ തരിപ്പണമാക്കി. നാലു കളിയിൽ 12 പോയിന്റുമായി ബാഴ്സണലോണ ഇന്റർനാഷണൽ ബ്രേക്കിനായി പിരിഞ്ഞു. റാഫിഞ്ഞ കരിയറിൽ നേടുന്ന ആദ്യ ഹാട്രിക്കാണ്. 20, 64, 72 മിനിറ്റുകളിലാണ് ബ്രസീലിയൻ താരം വലകുലുക്കിയത്. കഴിഞ്ഞയാഴ്ച റയൽ മാഡ്രിഡിനെതിരേ ശക്തമായ പോരാട്ടം നടത്തിയ വയ്യഡോലിഡ് ബാഴ്സയുടെ ആക്രമണത്തിനു മുന്നിൽ തകർന്നുവീഴുകയായിരുന്നു. ആദ്യപകുതിയിൽ റാഫിഞ്ഞയുടെ ഗോളിനു പിന്നാലെ റോബർട്ട് ലെവൻഡോവ്സ്കി (24’), ജൂൾസ് കുൻഡെ (45+2’) എന്നിവർ ബാഴ്സയെ മുന്നിലെത്തിച്ചു. രണ്ടാംപകുതിയിൽ രണ്ടു ഗോളുകൾ കൂടി നേടി റാഫിഞ്ഞ ഹാട്രിക്കും തികച്ചു. മികച്ച ഫോമിൽ തുടർന്ന ബ്രസീലിയൻതാരം 82-ാം മിനിറ്റിൽ ഡാനി ഓൾമോയുടെ ഗോളിനു വഴിയൊരുക്കി. 85-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ ഗോളിനും ഈ…
Read Moreഅച്ചടക്കം ലംഘിച്ചാൽ വച്ചുപൊറുപ്പിക്കില്ല, പരിണിതഫലം തിക്തമായിരിക്കും; എഡിജിപിയെ വേദിയിലിരുത്തി അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കോട്ടയം: എഡിജിപി എം. ആര്. അജിത് കുമാറിനെതിരെ പി. വി. അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കോട്ടയത്തു നടക്കുന്ന കേരള പൊലീസ് അസോസിയേഷന് സംസ്ഥാന സമ്മേളന വേദിയില്‍ എഡിജിപിയെ കൂടി വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എല്ലാ കാര്യവും ശരിയായ നിലയിൽ സർക്കാർ പരിശോധിക്കുമെന്നും ഒരു മുൻവിധിയും ഉണ്ടാവില്ലെന്നും പിണറായി പറഞ്ഞു. പോലീസ് സേനയില്‍ അച്ചടക്കം വളരെ പ്രധാനമാണ്. അതിനു വിരുദ്ധമായി എന്തെങ്കിലും പ്രവൃത്തി ചെയ്താല്‍ ഒരുഘട്ടത്തിലും വച്ചുപൊറുപ്പിക്കില്ല. അതുമായി ബന്ധപ്പെട്ട നടപടികള്‍ പ്രത്യേകമായി ഉണ്ടാകും. അച്ചടക്കത്തിന് നിരക്കാത്ത പ്രവൃത്തി കണ്ട് ആർക്കെങ്കിലും തനിക്കും ഇങ്ങനെ ചെയ്യാമെന്നും ആരും ധരിച്ചേക്കരുത്. അതിന്റെ പരിണിതഫലം തിക്തമായിരിക്കുമെന്ന് ഓര്മ വേണമെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. പോലീസ് സേനയിലുള്ളവര്‍ അച്ചടക്കത്തിന്റെ ചട്ടക്കൂടില്‍ നിന്നും വ്യതിചലിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Read Moreഎല്ലാ നടപടികളും വേഗത്തിൽ, അർജുന്റെ ഭാര്യ ജോലിയിൽ പ്രവേശിച്ചു; വേങ്ങേരി സഹകരണ ബാങ്കിൽ ക്ലാർക്കായി നിയമനം
കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുന്റെ ഭാര്യ കൃഷ്ണപ്രിയ വേങ്ങേരി സഹകരണ ബാങ്കിൽ ജോലിയിൽ പ്രവേശിച്ചു. ജുനിയർ ക്ലാർക്ക് തസ്തികയിലാണ് കൃഷ്ണപ്രിയയ്ക്ക് നിയമനം ലഭിച്ചത്. അർജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ ജോലി നൽകുമെന്ന് സംസ്ഥാന സർക്കാർ നേരത്തെ അറിയിച്ചിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം സഹകരണ വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവും പുറത്തിറക്കിയിരുന്നു. അതേസമയം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി അർജുന്റെ ബന്ധു കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. തെരച്ചിലിനായി ഡ്രെഡ്ജർ എത്തിക്കുമെന്നും ഇതിനായി ആവശ്യമായിവരുന്ന തുക കർണാടക സർക്കാർ വഹിക്കുമെന്നും സിദ്ധരാമയ്യ അറിയിച്ചിരുന്നു.
Read Moreആറുപതിറ്റാണ്ടത്തെ രാഷ്ട്രീയ ജീവിതം; കൺവീനർ സ്ഥാനം തെറിച്ച ഇപി ആത്മകഥയെഴുതുന്നു; കഥയിൽ ബിരിയാണി ചെമ്പും 51 വെട്ടും ഉണ്ടാകുമോ ?
കണ്ണൂർ: തന്റെ രാഷ്ട്രീയജീവിതവും ഇത്രയും നാളും കടന്നുവന്ന വഴികളും നേരിട്ട വിവാദങ്ങളും എല്ലാം ഉൾപ്പെടുത്തിയുള്ള ആത്മകഥ ഉടൻ പുറത്തിറങ്ങുമെന്ന് എൽഡിഎഫ് സംസ്ഥാന കൺവീനർ സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ. രാഷ്ട്രീയ ജീവിതവും വിവാദങ്ങളുമെല്ലാം തുറന്നെഴുതിയേക്കുമെന്നാണു സൂചന. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഇ.പി. ഇക്കാര്യം പറഞ്ഞത്. സാധാരണഗതിയിൽ തനിക്കു പറയാനുള്ളതു തുറന്നടിക്കാറുള്ള ഇ.പി. ജയരാജൻ, എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട സാഹചര്യത്തിലും പൂർണ സംയമനം പാലിച്ചാണു മാധ്യമങ്ങളോടു പ്രതികരിച്ചതെന്നതു ശ്രദ്ധേയമാണ്. സിപിഎമ്മിന്റെ കണ്ണൂരിലെ ജയരാജൻമാരിൽ പ്രമുഖനായ ഇ.പി. ജയരാജൻ ആറു പതിറ്റാണ്ട് നീണ്ട തന്റെ പാർട്ടിജീവിതം ആത്മകഥയിലൂടെ എഴുതുന്പോൾ പാർട്ടിക്കുള്ളിലെ പല കാര്യങ്ങളും തുറന്നുപറഞ്ഞേക്കുമെന്നാണു കരുതുന്നത്. പലപ്പോഴായി പാർട്ടിക്കുള്ളിൽനിന്നുതന്നെ ഇ.പിയെ ലക്ഷ്യമിട്ട് നടത്തിയ വേട്ടകളുടെ കഥകളും ആത്മകഥയിൽ ഉണ്ടായേക്കും. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയുടെ യഥാർഥ വിവരങ്ങൾ, റിസോർട്ടുമായി ബന്ധപ്പെട്ട്…
Read Moreപി. വി. അൻവറിന്റെ ആരോപണം ഗൗരവമായി പരിശോധിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കും: എം. വി. ഗോവിന്ദൻ
തിരുവനന്തപുരം: പി. വി. അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങള്‍ പാര്‍ട്ടിയും സര്‍ക്കാരും ഗൗരവമായി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്. എല്ലാ വശങ്ങളും പരിശോധിക്കുമെന്നും ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, അൻവറിന്റെ ആരോപണങ്ങളിൽ അന്വേഷണം വേണമെന്ന് എിഡിജിപി എം. ആർ. അജിത് കുമാർ മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നൽകി. എന്നാൽ അജിത് കുമാറിനെ മാറ്റി നിർത്തി അന്വേഷണം വേണമെന്ന് ആവശ്യപ്പെടാനൊരുങ്ങുകയാണ് ഡിജിപി. അൻവറിന്റെ ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ തീരുമാനം ഇന്നുണ്ടായേക്കുമെന്നാണ് സൂചന.കോട്ടയത്തു നടക്കുന്ന പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രിയും ഡിജിപിയും എഡിജിപി അജിത് കുമാറും പങ്കെടുക്കുന്നുണ്ട്.
Read Moreപതിനാലുകാരിയെ ക്രൂരമായി പീഡിപ്പിച്ച് ബിജെപി നേതാവ്; ബന്ധുക്കളുടെ പരാതിയിൽ പോക്സോ കേസ് വകുപ്പിട്ട് പോലീസ്
ഡെറാഡൂൺ: കൗമാരക്കാരിയെ പീഡിപ്പിച്ച ബിജെപി നേതാവ് അറസ്റ്റിൽ. ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിൽ 14കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്. ഭഗവത് സിംഗ് ബോറയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കി. ബിജെപി സംസ്ഥാന പ്രസിഡന്റ് മഹേന്ദ്ര ഭട്ടിന്റെ നിർദ്ദേശപ്രകാരമാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്. ഓഗസ്റ്റ് 24 നാണ് സംഭവം നടന്നതെന്നും ഓഗസ്റ്റ് 30 നാണ് ഇത് സംബന്ധിച്ച പരാതി ലഭിച്ചതെന്നും പോലീസ് പറഞ്ഞു. പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. അതിനിടെ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയും നടത്തി. വിഷയത്തിൽ ഭരണകക്ഷിയായ ബിജെപിയെ കടന്നാക്രമിച്ച സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കരൺ മഹാര, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തിൽ ബിജെപി സർക്കാർ അവരുടെ നേതാക്കൾക്ക് “ലൈസൻസ്” നൽകിയെന്ന് ആരോപിച്ചു. സംഭവം വളരെ ദൗർഭാഗ്യകരമാണെന്നും പ്രതിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായും സംസ്ഥാന ബിജെപി അധ്യക്ഷൻ ഭട്ട് പറഞ്ഞു.
Read Moreട്രെയിൻ അപകടത്തിൽ നിന്നും സാഹസികമായി യാത്രക്കാരനെ രക്ഷിച്ച് പോലീസുകാരൻ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ…
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവെ ട്രെയിനിനടിയിലേക്ക് വീണുപോയ യുവാവിനെ രക്ഷിച്ച പോലീസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഗോരേഗാവ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. വീഡിയോ പങ്കിട്ട് മുംബൈ പോലീസ് കുറിച്ചതിങ്ങനെ ‘പിസി ബാലാസോ ധാഗെ വീട്ടിലേക്ക് മടങ്ങുമ്പോൾ ഗോരെഗാവ് റെയിൽവേ സ്റ്റേഷനിൽ ഓടുന്ന ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നത് കണ്ടു. പിസി ധാഗെ ഒരു ദുരന്തം ഒഴിവാക്കി അവൻ്റെ ജീവൻ രക്ഷിച്ചു’. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ഒരാൾ കയറാൻ ശ്രമിക്കുന്നത് കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. ട്രെയിനിൽ കയറാൻ ശ്രമിക്കുമ്പോൾ ഒരു പടി തെറ്റി താഴെ വീഴുന്നു. ഇത് ഓടുന്ന ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിലുള്ള ചെറിയ വിടവിൽ കുടുങ്ങിക്കിടക്കുന്നതിലേക്ക് നയിക്കുന്നു. പിസി ബാലാസോ ധാഗെ വീണുകിടന്ന ആ മനുഷ്യന്റെ അടുത്തേക്ക് വേഗം ഓടിച്ചെന്ന് അവനെ സുരക്ഷിതസ്ഥാനത്തേക്ക് വലിച്ചിഴച്ചു മാറ്റി. പിന്നീട് പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന മറ്റ് കുറച്ച് ആളുകളും ആ വ്യക്തിക്ക്…
Read Moreമൃതുഭാവേ ദൃഢകൃത്യേ… ആഭ്യന്തരവകുപ്പിനെതിരെ ഉയർന്ന ആരോപണങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയനും എഡിജിപിയും ഇന്ന് വേദി പങ്കിടും; കാതോർത്ത് രാഷ്ട്രീയകേരളം…
കോട്ടയം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ പി.വി. അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങൾ കൊടുംപിരികൊണ്ട് നിൽക്കെ മുഖ്യമന്ത്രിയും എഡിജിപിയും ഇന്ന് വേദി പങ്കിടും. കോട്ടയത്ത് നടക്കുന്ന പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപനത്തിലാണ് മുഖ്യമന്ത്രിയും എഡിജിപിയും ഒന്നിച്ച് പങ്കെടുക്കുന്നത്. അതേസമയം, മുഖ്യമന്ത്രിക്കും എഡിജിപിക്കും പുറമേ ഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബും പരിപാടിയിൽ പങ്കെടുക്കും. ആഭ്യന്തരവകുപ്പിനെയും സര്‍ക്കാരിനെയും കടുത്ത പ്രതിരോധത്തിലാക്കിയാണ് ഭരണകക്ഷി എംഎല്‍എ പി.വി. അന്‍വര്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കും എഡിജിപി എം.ആര്. അജിത്കുമാറിനും എതിരേ അതിരൂക്ഷമായ വിമര്‍ശനങ്ങൾ അഴിച്ചുവിട്ടത്. ആഭ്യന്തരവകുപ്പ് വിശ്വസിച്ച് ഏല്പിച്ച പി. ശശി പരാജയമാണ്. മുഖ്യമന്ത്രിയെ വിശ്വസ്തര്‍ കുഴിയില്‍ ചാടിക്കുന്നു. പൊളിറ്റിക്കല്‍ സെക്രട്ടറിയെയും എഡിജിപിയെയും മുഖ്യമന്ത്രി വിശ്വസിച്ചാണ് ചുമതലകള്‍ ഏല്പിച്ചത്. അവര്‍ അത് കൃത്യമായി ചെയ്തില്ലെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. എഡിജിപി അജിത്കുമാറിനെതിരേ അതിരൂക്ഷ വിമര്‍ശനവും അഴിമതിയാരോപണവും ഉന്നയിച്ച പി.വി. അന്‍വര്‍, എന്തുകൊണ്ടാണ്…
Read More