കൊച്ചി: ലൈംഗിക പീഡനക്കേസിൽ യുവ നടിയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് സിദ്ദിഖ്. സോഷ്യൽ മീഡിയയിൽ ഇവർ അഞ്ച് വർഷം മുൻപ് ഉന്നയിച്ച ആരോപണമാണ് വീണ്ടും പറയുന്നത്. അന്ന് ബലാത്സംഗം ചെയ്തു എന്ന് ആരോപിച്ചിരുന്നില്ല. ഇപ്പോൾ മാത്രമാണ് ബലാത്സംഗ പരാതി ഉന്നയിക്കുന്നത്. തന്നെ അപമാനിക്കാനാണ് പരാതിയുമായി യുവതി രംഗത്തെത്തിയതെന്ന് സിദ്ദിഖ് പറഞ്ഞു. മുൻകൂർ ജാമ്യം തേടി സിദ്ദിഖ് ഇന്ന് കോടതിയെ സമീപിക്കും. ഹർജിയിൽ തീർപ്പാകും വരെ അറസ്റ്റ് തടയണമെന്നാണ് സിദ്ദിഖിന്റെ പ്രധാന ആവശ്യം. അതേസമയം, മാസ്ക്കറ്റ് ഹോട്ടലിൽ തനിക്കൊപ്പമെത്തിയിരുന്നു എന്ന് പരാതിക്കാരി പറയുന്ന സുഹൃത്തിന്റെ മൊഴി ഇന്ന് അന്വേഷണ സംഘം രേഖപ്പെടുത്തും.
Read MoreDay: September 2, 2024
നടിമാരുടെ വെളിപ്പെടുത്തലുകള്‍ ‘ചുമ്മാ ഷോ’, എല്ലാവരും ചിന്തിക്കേണ്ടത് വയനാടിനെ കുറിച്ച്; ശാരദ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം സമൂഹമാധ്യമങ്ങളിലുൾപ്പെടെ വലിയ ചർച്ചയാണ്. അതിനെതിരേ പ്രതികരിച്ചിരിക്കുകയാണ് നടിയും ഹേമ കമ്മിറ്റി അംഗവുമായ ശാരദ. ഹേമ കമ്മിറ്റി വിട്ട് നിങ്ങൾ വയനാട്ടിലെ ദുരന്തത്തെ കുറിച്ച് സംസാരിക്കൂവെന്നാണ് ശാരദ പറയുന്നത്. ആറ് വർഷം മുമ്പ് നടന്ന തെളിവെടുപ്പാണ് അത്. മാത്രവുമല്ല റിപ്പോർട്ടിൽ താൻ എഴുതിയ കാര്യങ്ങളെ കുറിച്ച് ഓർമയില്ലെന്നും താരം വ്യക്തമാക്കി. എന്താണ് റിപ്പോര്‍ട്ടിലുള്ളത് എന്നതിനെക്കുറിച്ച് ജസ്റ്റിസ് ഹേമ വിശദീകരിക്കട്ടെ എന്നും ശാരദ പറഞ്ഞു. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇപ്പോള്‍ വരുന്ന വെളിപ്പെടുത്തലുകള്‍ ഷോ ആണെന്നും അവർ കൂട്ടിച്ചേർത്തു. സമാനമായ ദുരനുഭവങ്ങള്‍ തന്റെ കാലത്തും ഉണ്ടായിട്ടുണ്ട്. അന്ന് ഇത് ആള്ക്കാര് പുറത്തു പറഞ്ഞിരുന്നില്ല. അഭിമാനം കരുതിയും ഭയം കാരണവും അന്ന് ഒരു വിവരവും പുറത്തുവന്നില്ല. വിദ്യാഭ്യാസമുള്ള ഇന്നത്തെ തലമുറയ്ക്ക് ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ ധൈര്യമുണ്ടായെന്നും ശാരദ പറഞ്ഞു.
Read Moreമനുഷ്യരെ ബാധിക്കുമോ? 41,000 വർഷം പഴക്കം: പുരാതന സോംബി വൈറസുകളെ കണ്ടെത്തി
41,000 വർഷം വരെ പഴക്കമുള്ള ആയിരക്കണക്കിന് പുരാതന ‘സോംബി’ വൈറസുകളെ ഹിമാലയത്തിൽ ഗവേഷകർ കണ്ടെത്തി. വടക്കുപടിഞ്ഞാറൻ ടിബറ്റൻ പീഠഭൂമിയിലെ ഗുലിയ ഹിമാനിയിൽ നിന്ന്, ചൈനയിൽ നിന്നും യുഎസിൽ നിന്നുമുള്ള 60 ഗവേഷകർ അടങ്ങുന്ന സംഘം ശേഖരിച്ച ഐസ് സാമ്പിളുകളിലാണ് മുമ്പ് അറിയപ്പെടാത്ത 1,700 -ലധികം വൈറസുകളെ കണ്ടെത്തിയത്. ഈ സോംബി വൈറസുകൾ മനുഷ്യരെ ബാധിക്കുമെന്നും അത് പുറത്തുവിട്ടാൽ ലോകമെമ്പാടും വ്യാപിക്കുമെന്നുമാണ് ഗവേഷകർ പറയുന്നത്. ഈ പുരാതന വൈറസുകൾ വർഷങ്ങളായി അവയുടെ പരിതസ്ഥിതികളെ എങ്ങനെ സ്വാധീനിച്ചുവെന്ന് മനസിലാക്കാനും ഭാവിയിൽ അവ പടരുന്നത് തടയാനും കൂടുതൽ ഗവേഷണം ആവശ്യമാണെന്നും ഗവേഷക സംഘം പറയുന്നു. ഒമ്പത് വ്യത്യസ്ത പുരാതന കാലഘട്ടങ്ങളിൽ നിന്നുള്ള വൈറസുകളാണ് ഇവയെന്നാണ് നേച്ചർ ജിയോസയൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. താപനില ഉയരുമ്പോൾ, ഈ പുരാതന വൈറസുകൾ ചുറ്റുമുള്ള സൂക്ഷ്മജീവി സമൂഹങ്ങളെ ബാധിച്ചേക്കാമെന്ന ആശങ്ക പഠനത്തിന്റെ ഭാഗമല്ലാത്ത മറ്റൊരു വൈറോളജിസ്റ്റ് എറിൻ ഹാർവി…
Read Moreഓർഡർ ചെയ്ത് വാങ്ങിയ ന്യൂഡിൽസ് കഴിച്ച് ഉറങ്ങി; വിദ്യാർഥിനി മരിച്ച നിലയിൽ
ചെന്നൈ: രാത്രി ന്യൂഡിൽസ് കഴിച്ച് ഉറങ്ങിയ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയിലെ മരിച്ച നിലയിൽ കണ്ടെത്തി. തിരുച്ചിറപ്പള്ളിയിലാണ് സംഭവം. ശനിയാഴ്ച രാത്രി ഓൺലൈനിൽ നിന്ന് ഓർഡർ ചെയ്താണ് സെറ്റഫി ജാക്വിലിൻ(16) ന്യൂഡിൽസ് കഴിച്ചത്. പെൺകുട്ടി അനങ്ങാതെ കിടക്കുന്നത് കണ്ട വീട്ടുകാർ അവളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണ കാരണം വ്യക്തമാകൂ. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreനാലാമതും പെണ്‍കുഞ്ഞ് ജനിച്ചതിൽ വീട്ടുകാരുടെ കുറ്റപ്പെടുത്തൽ; നവജാത ശിശുവിനെ കൊലപ്പെടുത്തി യുവതി
ന്യൂഡൽഹി: നാലാമതും ജനിച്ചത് പെണ്കുഞ്ഞാണെന്നറിഞ്ഞ് വീട്ടുകാരുടെ കുറ്റപ്പെടുത്തൽ സഹിക്കാൻ കഴിയാതെ യുവതി ആറ് ദിവസം പ്രായമുള്ള കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്നു. ഡൽഹിയിലെ ദ്വാരകയിലാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ബാഗിലാക്കി വീടിന്റെ ടെറസിലേക്ക് എറിയുകയായിരുന്നു. സംഭവത്തിൽ 28 കാരിയായ ശിവാനിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിന് മുന്‍പ് ഇവരുടെ രണ്ട് മക്കൾ അസുഖത്തെ തുടർന്ന് മരിച്ചിരുന്നു. വെള്ളിയാഴ്ചയാണ് ആറ് ദിവസം പ്രായമുള്ള കുഞ്ഞിനെ കാണാനില്ലെന്ന വിവരം പോലീസിനു ലഭിക്കുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിൽ കുട്ടിയുടെ മൃതദേഹം വീടിന്റെ ടെറസിൽനിന്നു കണ്ടെടുക്കുകയായിരുന്നു. സംഭവം നടക്കുന്ന ദിവസമാണ് ആശുപത്രിയിൽനിന്ന് കുഞ്ഞിനേയുംകൊണ്ട് ശിവാനി വീട്ടിലെത്തിയത്. പുലർച്ചെ കുഞ്ഞിന് പാൽ കൊടുത്ത ശേഷം തന്നോടൊപ്പം കിടത്തിയെന്നും പിന്നീട് രാവിലെ നോക്കുന്പോൾ കാണാനില്ലെന്നുമായിരുന്നു ശിവാനി പോലീസിനോടു പറഞ്ഞത്. തുടർന്ന് സമീപത്തെ സിസിടിവി പരിശോധിച്ച പോലീസിന് കാര്യമായ വിവരങ്ങൾ ലഭിച്ചില്ല. എന്നാൽ,…
Read Moreസംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസംകൂടി ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കാണു സാധ്യത. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ബുധനാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരള, കര്‍ണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും അടുത്ത 24 മണിക്കൂര്‍ അതിശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്കി.
Read More