ടെൽ അവീവ്: ബന്ദിപ്രശ്നത്തിന്റെ പേരിൽ ഇസ്രയേലിൽ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് അവസാനിപ്പിക്കണമെന്നു ലേബർ കോടതി ഉത്തരവ്. തിങ്കളാഴ്ചത്തെ വിധിയിൽ കോടതി സർക്കാരിനൊപ്പം നിന്നു. സമരം രാഷ്ട്രീയ പ്രേരിതമാണെന്നും കോടതി പറഞ്ഞു. ഗാസയിൽ ബന്ദികളാക്കപ്പെട്ടവരെ തിരിച്ചെത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതിൽ പ്രതിഷേധിച്ചാണ് ഇസ്രായേലിലെ ഏറ്റവും വലിയ ട്രേഡ് യൂണിയൻ പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഹമാസ് തീവ്രവാദികളുടെ കസ്റ്റഡിയിലായിരുന്ന ആറു ബന്ദികളുടെ മൃതദേഹങ്ങൾ കഴിഞ്ഞദിവസം ഇസ്രേലി സേന ഗാസയിൽനിന്നു വീണ്ടെടുത്തിരുന്നു. ബന്ദികൾ കൊല്ലപ്പെട്ടതിൽ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കുറ്റപ്പെടുത്തി ബന്ദികളുടെ കുടുംബാംഗങ്ങൾ രംഗത്തു വന്നിരുന്നു.
Read MoreDay: September 3, 2024
യുക്രെയ്നിൽ റഷ്യയുടെ മുഴുരാത്രി വ്യോമാക്രമണം
കീവ്: യുക്രെയ്നിൽ റഷ്യയുടെ മുഴുരാത്രി വ്യോമാക്രമണം. ഡ്രോണുകളും ക്രൂസ് മിസൈലുകളുമാണു റഷ്യ പ്രയോഗിച്ചത്. തിങ്കളാഴ്ച പുലർച്ചെ തലസ്ഥാന നഗരമായ കീവിൽ നിരവധി സ്ഫോടനങ്ങളുണ്ടായി. കീവിലെ എല്ലാ ജില്ലകളിലും ആക്രമണമുണ്ടായി. മൂന്നു പേർക്ക് പരിക്കേറ്റു. വേനൽക്കാല അവധിക്കു ശേഷം തിങ്കളാഴ്ച കുട്ടികൾ സ്കൂളിലേക്ക് മടങ്ങാനിരിക്കേയായിരുന്നു റഷ്യൻ ആക്രമണം. ഞായറാഴ്ച രാത്രി മുതൽ തിങ്കളാഴ്ച പുലർച്ചവരെ 35 മിസൈലുകളും 26 ഡ്രോണുകളുമാണു റഷ്യ തൊടുത്തത്. ഒമ്പത് ബാലിസ്റ്റിക് മിസൈലുകളും 13 ക്രൂസ് മിസൈലുകളും 20 ഡ്രോണുകളും തകർത്തതായി യുക്രെയ്ൻ വ്യോമസേന അറിയിച്ചു. ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പുലർച്ചവരെ യുക്രെയ്ന്റെ 158 ഡ്രോണുകൾ തകർത്തതായി റഷ്യ അറിയിച്ചു. ഇതിൽ രണ്ടെണ്ണം മോസ്കോയ്ക്കു മുകളിൽവച്ചും ഒൻപതെണ്ണം മോസ്കോയ്ക്കു സമീപപ്രദേശങ്ങളിലുമാണ് വെടിവച്ചിട്ടത്.
Read Moreഫിലിപ്പീൻസിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; 14 മരണം
മനില: ഫിലിപ്പീൻസിൽ തിങ്കളാഴ്ച രാത്രിയുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 14പേർ മരിച്ചു. മരിച്ചവരിൽ ഗർഭിണിയും ഉൾപ്പെടുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. മധ്യ ഫിലിപ്പീൻസിലുണ്ടായ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മറ്റ് രണ്ടു പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദേശീയ പോലീസ് വക്താവ് കേണൽ ജീൻ ഫജാർഡോ പറഞ്ഞു. മനില ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും അവധിയാണ്.
Read Moreമുഖ്യമന്ത്രി തന്റെ ഓഫീസിൽ വളർത്തിയ ചീങ്കണ്ണികൾ പിണറായിയെ തന്നെ വിഴുങ്ങുമെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഓഫീസിൽ വളർത്തിയ ചീങ്കണ്ണികളെ ഉടൻ കൊല്ലുന്നില്ലെങ്കിൽ താമസിയാതെ അവ അദ്ദേഹത്തെ വിഴുങ്ങുമെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി ഐപിഎസ് ഉദ്യോഗസ്ഥരെയും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ ഐഎഎസ് ഉദ്യോഗസ്ഥരെയും നിയന്ത്രിക്കുകയും വഴി തെറ്റിക്കുകയും ചെയ്യുന്ന അമിതാധികാര ശക്തികളാണ്. മുഖ്യമന്ത്രിയുടെ പേരിൽ പി.ശശി ഡി.ജി.പിയുടെയും സി.എം.രവീന്ദ്രൻ ചീഫ് സെക്രട്ടറിയുടെയും അധികാരം കയ്യാളുന്നു. സ്വർണ്ണ കടത്ത്, കരിമണൽ , നാർകോട്ടിക്, മദ്യം, മണൽ, ക്വാറി തുടങ്ങിയ മാഫിയകളെ ഇവർ സംരക്ഷിക്കുന്നു. ഇവരുടെ മുമ്പിൽ മന്ത്രിമാരെല്ലാം ഓച്ഛാനിച്ചു നിൽക്കുകയാണെന്നും ചെറിയാൻ ഫിലിപ്പ് ആരോപിക്കുന്നു. ഇ.കെ.നായനാർ സർക്കാരിന്റെ പതനത്തിന് മുഖ്യപങ്കുവഹിച്ച അന്നത്തെ പൊളിറ്റിക്കൽ സെക്രട്ടറി ശശി ഇപ്പോഴത്തെ പിണറായി വിജയൻ സർക്കാരിന്റെയും കഥ കഴിക്കും. ബ്രാഞ്ച് മുതൽ സംസ്ഥാനം വരെയുള്ള സിപിഎം പാർട്ടി സമ്മേളനങ്ങളിൽ ശശിക്കും രവീന്ദ്രനും അവരെ…
Read Moreമെഡിക്കൽ കോളജിലെ അഞ്ചാം നിലയിൽനിന്നു ചാടി ട്രെയിനി ഡോക്ടർ മരിച്ചു; വിഷാദരോഗം അലട്ടിയിരുന്നതായി സൂചന
ചെന്നൈ: തമിഴ്നാട്ടിൽ ട്രെയിനി ഡോക്ടർ മെഡിക്കൽ കോളജ് കെട്ടിടത്തിൽനിന്നു ചാടി മരിച്ചു. തിരുനെൽവേലി സ്വദേശിനിയും അഞ്ചാം വർഷ വിദ്യാർഥിനിയുമായ ഷെർലിൻ (23) ആണു മരിച്ചത്. കാഞ്ചീപുരം ജില്ലയിലെ മീനാക്ഷി മെഡിക്കൽ കോളജിലാണ് സംഭവം. കാമ്പസിലെ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽനിന്നു ചാടിയാണു മരണം. വ്യക്തിപരമായ കാരണങ്ങളാൽ ഷെർലിൻ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ലോക്കൽ പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreപിണറായി ഉപജാപക സംഘത്തിന്റെ പിടിയിൽ; മുഖ്യമന്ത്രിക്ക് സ്വർണത്തിനോട് എന്താണ് ഇത്രയ്ക്ക് ഭ്രമമെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉപജാപക സംഘത്തിന്റെ നടുവിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൊലപാതകം, സ്വർണക്കടത്ത്, ഫോണ് ചോർത്തൽ ആരോപണം നേരിടുന്ന എഡിജിപി എംആർ. അജിത്ത് കുമാറിനെയും പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെയും സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം പൊള്ളയാണ്. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ മാറ്റാതെ നടത്തുന്ന അന്വേഷണം അവരെ സംരക്ഷിക്കാനാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. നിവർത്തിയില്ലാത്തത് കൊണ്ടാണ് ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അന്വേഷണ സംഘത്തിലുള്ളവരെല്ലാം എഡിജിപി അജിത്ത് കുമാറിന്റെ റാങ്കിന് താഴെയുള്ളവരാണ്. സിപിഎമ്മിന്റെ ചരിത്രത്തിൽ ഇതുവരെയില്ലാത്ത സംഭവ വികാസങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഭരണ കക്ഷി എംഎൽഎ ആഭ്യന്തരവകുപ്പിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയ്ക്കെതിരെയും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഇത് ആദ്യമാണ്. സിപിഎമ്മിന് ജീർണത ബാധിച്ചിരിക്കുകയാണ്. പോലീസിന്റെ തലപ്പത്ത് ഇതുവരെ ഇത്രയും ഗുരുതരമായ ആരോപണം ഉണ്ടായിട്ടില്ല. ക്രമസമാധാനചുമതലയുള്ള എഡിജിപി. എംആർ. അജിത്ത് കുമാറിനെയും പൊളിറ്റിക്കൽ…
Read Moreവാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി സുഹൃത്തുക്കൾ പിടിയിൽ; ആര്യയുടെ പേരിൽ മുൻപും ലഹരിക്കേസ്
കൊല്ലം: ഓണാആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ലഹരിക്കെതിരെ നടക്കുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി കൊല്ലം വെസ്റ്റ് പോലീസും കൊല്ലം സിറ്റി പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ സംയുക്ത പരിശോധനയിൽ വില്പനക്കായി കൊണ്ടുവന്ന 46.79 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. പുത്തൻ നഗർ 197 റെജി ഭവനിൽ റെജി(35), എറണാകുളം പെരുമ്പള്ളി ചെല്ലാട്ട് വീട്ടിൽ ആര്യ(26) എന്നിവരാണ് വാഹന പരിശോധനക്കിടെപിടിയിലായത്. ആര്യ എറണാകുളത്ത് എംഡിഎംഎ കേസിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കൊല്ലം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശ പ്രകാരം കൊല്ലം എ സി പി ഷെരീഫ് , ഐഎസ്എച്ച്ഒ ഷെഫീഖ്, സബ് ഇൻസ്പെക്ടർ മാരായ ജോസ് പ്രകാശ്, ജയലാൽ, അൻസർഖാൻ , പോലീസുകാരായ ശ്രീലാൽ, ദീപു ദാസ് ,എന്നിവരുടെ നേതൃത്വത്തിൽ ഉള്ള കൊല്ലംവെസ്റ്റ് പോലീസും , ഡാൻസാഫ് സബ് ഇൻസ്പെക്ടർ കണ്ണൻ. ബൈജു ജെറോം. പോലീസ്…
Read Moreഎഡിജിപിക്ക് എതിരായ അന്വേഷണത്തിന് ഉത്തരവിറങ്ങി; അന്വേഷണ പ്രഖ്യാപനം തത് സ്ഥാനത്തു നിലനിർത്തി; സംഘത്തിൽ എഡിജിപിക്ക് കീഴിലുള്ളവരും
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കി. അന്വേഷണമുണ്ടാകുമെന്ന് ഇന്നലെ രാവിലെ പൊതുവേദിയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചശേഷം മണിക്കൂറുകൾ കഴിഞ്ഞ് ഇന്നു പുലർച്ചെയാണ് ഉത്തരവിറങ്ങിയത്. ഡിജിപി ഷേഖ് ദർവേഷ് സാഹിബ് ആരോപണങ്ങൾ അന്വേഷിക്കും. ഒരു മാസത്തിനകം റിപ്പോർട്ട് നൽകണം. മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് അന്വേഷണ സംഘാംഗങ്ങളെ തീരുമാനിച്ചത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ ഐജി സ്പർജൻ കുമാർ, തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസ്, ക്രൈംബ്രാഞ്ച് എസ്പി മധുസൂദനൻ, ഇന്റലിജൻസ് എസ്പി എ. ഷാനവാസ് എന്നിവർ അടങ്ങുന്നതാണ് അന്വേഷണസംഘം. എഡിജിപിക്കെതിരായ അന്വേഷണത്തിന് താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ട്. അന്വേഷണ സംഘത്തിലുൾപ്പെട്ട സ്പർജൻ കുമാറും തോംസൺ ജോസും എഡിജിപിക്ക് കീഴിൽ വരുന്നവരാണ്. ഇതിൽ ഡിജിപിക്ക് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്.കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഡിജിപി മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിക്കാതെയാണ് അന്വേഷണം. എഡിജിപിയെ മാറ്റി…
Read Moreദുരഭിമാന കൊല: പ്രണയബന്ധത്തിൽ പ്രകോപിതനായി; പ്രായപൂർത്തിയാകാത്ത മകളെ കൊന്ന് കൈകാലുകൾ വെട്ടിമാറ്റി അച്ഛൻ
ലക്നൗ: പ്രായപൂർത്തിയാകാത്ത മകളുടെ പ്രണയബന്ധത്തിൽ പ്രകോപിതനായ അച്ഛൻ കൗമാരക്കാരിയെ കഴുത്തറത്തു കൊന്നശേഷം കൈയും കാലും വെട്ടിമാറ്റി. ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിലെ മോത്തിപുർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ലക്ഷ്മൺപുർ മതേഹി ഗ്രാമത്തിലാണ് അതിക്രൂരമായ സംഭവം. കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അച്ഛൻ നയീം ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പ്രതി 17കാരിയുടെ കഴുത്തു മുറിച്ചശേഷം തലയും കൈകളും കാലുകളും മുറിച്ചുമാറ്റുകയായിരുന്നു. ഇതേ ഗ്രാമത്തിലുള്ള യുവാവുമായി കൗമാരക്കാരിക്കു ബന്ധമുണ്ടായിരുന്നുവെന്നും മുമ്പു രണ്ടുതവണ വീട്ടിൽനിന്ന് ഒളിച്ചോടിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. നയീം ഖാനു നാലു പെൺകുട്ടികളാണുള്ളത്.
Read Moreഎന്റെ കുടുംബത്തിൽ കഴിയുന്നതിനേക്കാൾ കൂടുതൽ അദ്ദേഹത്തിന്റെ കൂടെ ഞാൻ സമയം ചെലവഴിച്ചു; തുറന്നുപറഞ്ഞ് ഷീല
നസീർ സാറിനൊപ്പം എത്രയോ പടങ്ങൾ, എത്രയോ വർഷം അഭിനയിച്ചു. ഒരുപക്ഷെ എന്റെ കുടുംബത്തിൽ കഴിയുന്നതിനേക്കാൾ കൂടുതൽ അദ്ദേഹത്തിന്റെ കൂടെ ഞാൻ സമയം ചെലവഴിച്ചു കാണും. വളരെ നല്ല മനുഷ്യനാണ് അദ്ദേഹം. ദാനധർമം ചെയ്യുന്നൊരു വ്യക്തിയാണ്. ആരു സഹായം ചോദിച്ചാലും ചെയ്ത് കൊടുക്കും. ആ സഹായത്തെക്കുറിച്ചൊന്നും നമ്മൾ അറിയില്ല. ഷൂട്ടിംഗ് ലൊക്കേഷനിൽ അദ്ദേഹം കൃത്യസമയത്ത് എത്തും. എത്ര വൈകിയാലും നിർമാതാക്കളോടോ സംവിധായകരോടോ മുഖം കറുപ്പിച്ച് ഒന്നും പറയില്ല. ഇന്നത്തെ പോലെ കാരവാനൊന്നുമല്ല. വെയിലത്ത് മണിക്കൂറുകളോളം ഇരിക്കും. എന്നാലും പരാതി പറയില്ല. നസീർ സാറിന്റെ എനിക്ക് ഇഷ്ടപ്പെട്ട സ്വഭാവം എന്നത് അദ്ദേഹം ആരോടും ദേഷ്യപ്പെടില്ല, എല്ലാവരോടും നന്നായി പെരുമാറും എന്നതാണ്.അനിഷ്ടത്തോടെ ഒരാളോട് പോലും സംസാരിച്ചിട്ടില്ല. -ഷീല
Read More