ജയ്പുർ: പത്തുമാസം മാത്രം പ്രായമുള്ള കുഞ്ഞ് അന്തവിശ്വാസത്തിന് ഇരയായി. രാജസ്ഥാനിലെ ബുണ്ടിയിലാണു സംഭവം. സ്വന്തം കുഞ്ഞിനെ പിശാചു ബാധിച്ചെന്ന വിശ്വാസത്തിൽ അച്ഛൻ നിലത്തടിച്ചു കൊല്ലുകയായിരുന്നു. രാത്രിയില്‍ എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ പ്രതി ഭാര്യയ്ക്കരികില്നിന്നു എടുത്തുകൊണ്ടുപോയാണു കുഞ്ഞിനെ കൊലപ്പെടുത്തിയത്. കരച്ചില് കേട്ടുണര്‍ന്ന വീട്ടുകാര്‍ ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. യുവാവ് ഒരുവര്‍ഷമായി ഭാര്യവീട്ടില്‍ കഴിഞ്ഞുവരികയായിരുന്നു. തനിക്കൊപ്പം ഒരു പിശാചുണ്ടെന്നും അത് തന്റെ കുട്ടിയാണെന്നും വിശ്വസിച്ചിരുന്ന ഇയാള്‍ കുറേക്കാലമായി മന്ത്രവാദിയുടെ അടുത്തു ചികിത്സയ്ക്കായി പോകാറുണ്ടായിരുന്നെന്നു പോലീസ് പറഞ്ഞു. കുട്ടിയെ പിശാച് ബാധിച്ചെന്ന വിശ്വാസമാണു കൊലയ്ക്കു കാരണമെന്ന് ഇയാള്‍ പോലീസിനോടു സമ്മതിച്ചു.
Read MoreDay: September 3, 2024
തട്ടിപ്പുകാരെ സൂക്ഷിക്കുക…15 വയസിൽ കൂടുതൽ പ്രായമില്ലാത്ത കുട്ടിയുമായെത്തി; വിവാഹത്തിന് സഹായമായി ചോദിച്ചത് 15000 രൂപ
വിവാഹ തട്ടിപ്പുമായി ബന്ധപ്പെട്ട വാർത്തകൾ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ പുതിയൊരു തരം വിവാഹ തട്ടിപ്പിനെ കുറിച്ച് റെഡ്ഡിറ്റിൽ ഒരു യുവാവ് പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത്. വിവാഹത്തിനാണെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത കുട്ടിയുമായെത്തി 15000 രൂപ ചോദിച്ചെന്നാണ് യുവാവ് പറയുന്നത്. ഈ തട്ടിപ്പിൽ താൻ വീണില്ലെങ്കിലും പ്രായപൂർത്തിയാകാത്ത കുട്ടിയുമായെത്തി പണം ചോദിക്കുന്ന കാര്യം പോലീസിൽ അറിയിക്കണോ എന്നാണ് യുവാവ് ചോദിക്കുന്നത്. കുട്ടിയുമായി എത്തി പതിനായിരങ്ങൾ ആവശ്യപ്പെട്ടതിനാലാണ് തനിക്ക് സംശയം തോന്നിയതെന്നും യുവാവ് പറഞ്ഞു. ‘kvak95’ എന്ന റെഡ്ഡിറ്റ് ഉപയോക്താവാണ് തനിക്കുണ്ടായ അനുഭവം പങ്കുവച്ചത്. ‘ഒരു OTT പ്ലാറ്റ്ഫോമിൽ സിനിമ കണ്ടുകൊണ്ടിരിക്കുന്നതിനിടയിൽ ചെറുതായിട്ട് ഒന്നു മയങ്ങി. ഇതിനിടയിലാണ് വീട്ടിൽ കോളിംഗ് ബെല്ലും വാതിലിൽ തട്ടുന്ന ശബ്ദവും കേട്ടത്. പെട്ടെന്ന് വാതിൽ തുറന്നപ്പോൾ 40 വയസ് തോന്നിക്കുന്ന ഒരു സ്ത്രീ പതിനഞ്ച് വയസിനുള്ളിൽ പ്രായം തോന്നിക്കുന്ന പെൺകുട്ടിയുമായി വീട്ടിന്റെ മുന്നിൽ നിൽക്കുന്നതാണ്…
Read Moreസ്വർണക്കടത്തു പിടികൂടാൻ വിമാനത്താവളങ്ങളിൽ പ്രത്യേക സോഫ്റ്റ് വെയർ; കേരള പോലീസ് പിടികൂടിയത് കോടികളുടെ സ്വർണം
കണ്ണൂർ: വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തു പിടികൂടുന്നത് പ്രത്യേക സോഫ്റ്റ്വേർ സ്ഥാപിച്ച് കേരള പോലീസ്. ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരമാണ് സോഫ്റ്റ്വേർ സ്ഥാപിച്ചതെന്നാണു സൂചന. വിമാനത്താവളങ്ങളുടെ പ്രവേശനകവാടത്തിലാണ് സോഫ്റ്റ്വേർ സ്ഥാപിക്കുന്നത്. ഈ സോഫ്റ്റ്വേർ വഴി മാസത്തിൽ കൂടുതൽ തവണ എത്തുന്ന വാഹനങ്ങളെ കണ്ടെത്തും. തുടർന്ന് ഈ വാഹനങ്ങളെ പോലീസിന്റെ നേതൃത്വത്തിൽ നിരീക്ഷിച്ചാണ് സ്വർണക്കടത്ത് സംഘങ്ങളെ കേരള പോലീസ് പിടികൂടുന്നത്. ഒരു ദിവസം കണ്ണൂർ വിമാനത്താവളത്തിൽ12,000 വാഹനങ്ങളെവരെ പരിശോധിച്ച ദിവസമുണ്ടായിരുന്നതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തില്ലങ്കേരി, കപ്പക്കടവ്, പുത്തൻകണ്ടം, ചൊക്ലി, പൊന്നാനി ഗ്യാംഗുകളുടെ നേതൃത്വത്തിലാണ് പ്രധാനമായും സ്വർണം കടത്തുന്നതും പൊട്ടിക്കുന്നതും. കേരളത്തിലെ പ്രമാദമായ രാഷ്ട്രീയ കൊലപാതകക്കേസുകളിലെ പ്രതികളാണ് ഈ സംഘത്തിൽ പ്രവർത്തിക്കുന്നത്. ഇവരെ പിടികൂടുന്നതിന്റെ ഭാഗമായിട്ടാണ് കേരള പോലീസ് പ്രത്യേകസംഘം രൂപീകരിച്ച് സ്വർണം പിടിക്കൽ തുടങ്ങിയത്. കണ്ണൂർ, കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചാണ് പ്രധാനമായും കേരള പോലീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക…
Read Moreതൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവം; അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തുവിടണമെന്ന് വി.എസ്. സുനിൽകുമാർ
തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ പോലീസിന് വീഴ്ച പറ്റിയെന്നും ഇതിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും സിപിഐ നേതാവും മുൻ മന്ത്രിയുമായ വി.എസ്.സുനിൽകുമാർ. വ്യക്തമായ രാഷ്ട്രീയലക്ഷ്യത്തോടെയാണ് പൂരം അലങ്കോലപ്പെടുത്തിയതെന്ന് ആരോപിച്ച സുനിൽ കുമാർ, പകൽ സമയത്ത് പ്രശ്നമില്ലാതെ നടന്ന പൂരം രാത്രി എങ്ങിനെ പ്രശ്നമായെന്നും സുനിൽ ചോദിച്ചു. ഒരു മാസം കൊണ്ട് പുറത്തുവിടുമെന്ന് പറഞ്ഞു നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ഇതുവരെയും പുറത്തുവിടാത്തതിനെയും സുനിൽകുമാർ വിമർശിച്ചു. പി.വി. അൻവർ എംഎൽഎയുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ അടിയന്തരമായി അന്വേഷണറിപ്പോർട്ട് പുറത്തുവിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നൽകുമെന്നും സുനിൽകുമാർ പറഞ്ഞു. തൃശൂർ പൂരത്തിന് എല്ലാക്കാലത്തും പ്രശ്നങ്ങളുണ്ടാകാറുണ്ടെങ്കിലും അതെല്ലാം പരിഹരിച്ച് മുന്നോട്ടുപോകാനാണ് ശ്രമിക്കാറുള്ളത്. എന്നാൽ പൂരം നിർത്തിവച്ചതടക്കമുള്ള കാര്യങ്ങൾ അതീവ ഗൗരവത്തോടെ കാണണം. പൂരം കലക്കിയതിന് പിന്നിലാരാണെങ്കിലും അതിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണം. എഡിജിപി അജിത്കുമാറിന് സംഭവത്തിൽ പങ്കുണ്ടോ എന്നറിയില്ല. എന്നാൽ അന്നുനടന്ന പല…
Read Moreപ്രിയപ്പെട്ട അൻവർ പോരാട്ടം ഒരു വലിയ കൂട്ടുകെട്ടിനെതിരേയാണ്, പിന്തുണ: സ്തുതിപാടലും മിനുക്കിയ വാക്കുകളുമല്ല, പ്രശ്നം പരിഹരിക്കാനുള്ള ശ്രമമാണ് എല്ലാ രംഗത്തും വേണ്ടത്; യു. പ്രതിഭ
ആലപ്പുഴ: ആഭ്യന്തര വകുപ്പിനെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച പി.വി. അൻവർ എംഎൽഎയ്ക്ക് മറ്റൊരു സിപിഎം എംഎൽഎ യു. പ്രതിഭയുടെ പിന്തുണ. ‘പ്രിയപ്പെട്ട അൻവർ, പോരാട്ടം ഒരു വലിയ കൂട്ടുകെട്ടിനെതിരേയാണ്, പിന്തുണ’ – എന്ന ഒറ്റവരി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കായംകുളം എംഎൽഎ പിന്തുണ പ്രഖ്യാപിച്ചത്. ആദ്യമായാണ് ഒരു ഭരണകക്ഷി എംഎൽഎ ഇക്കാര്യത്തിൽ പരസ്യമായി അഭിപ്രായം വ്യക്തമാക്കുന്നത്. അൻവറിന്റേത് സത്യസന്ധമായ അഭിപ്രായമാണ്. ആഭ്യന്തരവകുപ്പിൽ എക്കാലത്തും ഒരു പവർഗ്രൂപ്പുണ്ടായിരുന്നു. അതു പരിശോധിക്കണം. സ്തുതിപാടലും മിനുക്കിയ വാക്കുകളുമല്ല, പ്രശ്നം പരിഹരിക്കാനുള്ള ശ്രമമാണ് എല്ലാ രംഗത്തും വേണ്ടത് – പ്രതിഭ പിന്നീട് ഒരു മാധ്യമത്തോട് പറഞ്ഞു. കോൺഗ്രസിൽനിന്നു പുറത്താക്കിയ സിമി റോസ്ബെൽ ജോണിനും യു. പ്രതിഭ പിന്തുണ അറിയിച്ചു.
Read Moreപാപ്പനംകോട് ഇൻഷുറൻസ് കമ്പനി ഓഫീസിൽ വൻ തീപിടിത്തം; രണ്ട് സ്ത്രീകൾ വെന്തുമരിച്ചു
തിരുവനന്തപുരം: പാപ്പനംകോട് ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിൽ തീപിടിത്തം. 2 പേർ മരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും(35) ഓഫീസിൽ എത്തിയ മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. ഇരുവരുടെയും ശരീരം കത്തിക്കരിഞ്ഞ നിലയിലാണ് ഓഫീസിൽ നിന്ന് കണ്ടെടുത്തത്. ഇന്ന് ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. പാപ്പനംകോട് ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലെ രണ്ട് നില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഇൻഷുറൻസ് കമ്പനിയുടെ ഓഫീസ് പൂർണമായി കത്തിനശിച്ചു. തീ ആളിപ്പടർന്ന ഉടൻ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. തീ ആളിപ്പടർന്നതിന് പിന്നാലെ ഓഫീസിന്റെ ജനൽച്ചില്ലുകൾ പൊട്ടിത്തെറിച്ചു. തീ അതിവേഗം ആളിപ്പടർന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
Read Moreഞാനൊരു സഖാവ്, പൊട്ടിച്ചതെല്ലാം ഉണ്ടയില്ലാവെടി… മുഖ്യമന്ത്രിയെ കണ്ട് മടങ്ങിയെത്തിയ അൻവർ പറഞ്ഞത് എല്ലാം പാർട്ടി അന്വേഷിക്കട്ടെയെന്ന്; പരസ്യപ്രതികരങ്ങൾ പിണറായി വിലക്കിയെന്ന് സൂചന
തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത് കുമാർ അടക്കമുള്ളവർക്കെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പിന് വഴങ്ങി പി.വി.അന്‍വര്‍ എംഎല്‍എ. ഒരു സഖാവെന്ന നിലയിലാണ് വിഷയത്തില്‍ താന്‍ ഇടപെട്ടത്. ഇക്കാര്യത്തില്‍ തന്റെ ഉത്തരവാദിത്വം കഴിഞ്ഞെന്നും അന്‍വര്‍ പ്രതികരിച്ചു. ആദ്യഘട്ടത്തിലെ തന്റെ റോള്‍ കഴിഞ്ഞു. ഇനി പാര്‍ട്ടി സെക്രട്ടറിക്കുകൂടി പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരാതി നൽകിയതോടെ തന്റെ ഉത്തരവാദിത്തം അവസാനിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംഎല്‍എ. താന്‍ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി കേട്ടു. ആരോപണങ്ങള്‍ മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്തു. പോലീസിലെ പുഴുക്കുത്തുകള്‍ തുറന്ന് കാട്ടുകയാണ് താന്‍ ചെയ്തത്. താന്‍ മുഖ്യമന്ത്രിക്ക് നല്കിയ പരാതി പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും കൈമാറും. എം.ആര്.അജിത് കുമാറിനെ മാറ്റി നിര്‍ത്തണോ എന്ന് പറയേണ്ടത് താനല്ല. അത് പാര്‍ട്ടി തീരുമാനിക്കട്ടെ. അന്വേഷണം ഇനി എങ്ങനെ…
Read Moreലൈംഗിക അതിക്രമം നേരിട്ടുവെന്ന് പറഞ്ഞ് ഒരാള്‍ വരുമ്പോള്‍ സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കാന്‍ തയാറാവണം: വിൻസി അലോഷ്യസ്
അഞ്ച് വര്‍ഷമായി സിനിമയില്‍ എത്തിയിട്ട്, തനിക്കുനേരേ ലൈംഗികാത്രികമങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ പറഞ്ഞ തുക തരാതെ പറ്റിക്കപ്പെട്ടിട്ടുണ്ട്. പ്രതിഫലത്തിന് കരാര്‍ പോലും പല സിനിമകളിലും ഉണ്ടായിട്ടില്ല. അഡ്വാന്‍സ് പോലും കിട്ടാതെ സിനിമ ഷൂട്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്. ലൈംഗികാതിക്രമം പോലെ തന്നെ പ്രാധാന്യമുള്ളതാണ് തൊഴിലിടങ്ങളിലെ ലിംഗ സമത്വവും. അതിന് വേണ്ടി സര്‍ക്കാരുകളും സംഘടനകളും ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ പുറത്തുവന്ന കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് കേള്‍ക്കുന്നത്. ഞാനും എല്ലാവരെയും പോലെ എന്താണ് സത്യാവസ്ഥ എന്നറിയാന്‍ കാത്തിരിക്കുകയാണ്. ലൈംഗിക അതിക്രമം നേരിട്ടുവെന്ന് പറഞ്ഞ് ഒരാള്‍ വരുമ്പോള്‍ സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കാന്‍ നമ്മള് തയാറാവണം. -വിൻസി അലോഷ്യസ്
Read Moreമാസ്കിട്ട ഒരാളും ഇങ്ങോട്ട് കയറണ്ട… മാസ്ക്കിട്ട കള്ളന്മാരെക്കൊണ്ട് പൊറുതിമുട്ടി സൂപ്പർമാർക്കറ്റുകൾ; മാസ്കിട്ടെത്തി ഒരു മാസത്തിനിടെ മോഷ്ടിച്ചത് 3 ലക്ഷത്തിന്റെ സാധനങ്ങൾ
ബംഗളൂരു: മാസ്ക്കിട്ട കള്ളന്മാരെക്കൊണ്ടു പൊറുതിമുട്ടി കർണാടകയുടെ തലസ്ഥാന നഗരിയായ ബംഗളൂരു.നഗരത്തിലെ സൂപ്പർമാർക്കറ്റുകളിൽ സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന മാസ്ക് ധരിച്ചെത്തി മോഷണം നടത്തുന്നതു പതിവായിരിക്കുകയാണെന്ന് വിവിധ സൂപ്പർമാർക്കറ്റ് നടത്തിപ്പുകാർ പറയുന്നു. വൻകിട സൂപ്പർ മാർക്കറ്റുകളെ അപേക്ഷിച്ചു ചെറുകിട കടകളിലാണു മോഷണം കൂടുതലായും നടക്കുന്നത്. മാസ്ക് ധരിക്കാത്തവർക്കു പ്രവേശനം വിലക്കിയിരുന്ന ബംഗളൂരുവിലെ സൂപ്പർമാർക്കറ്റുകള്‍ ഇപ്പോള്‍ മാസ്ക് ധരിക്കുന്നവർക്ക് പ്രവേശനം നിഷേധിക്കുകയാണ്. കോവിഡിനു ശേഷം മോഷ്ടാക്കളും കുറ്റവാളികളും മാസ്ക് മറയായി മാറ്റിയിരിക്കുകായണ്. ഒരു മാസത്തിനുള്ളിൽ മൂന്നു ലക്ഷം രൂപയുടെ സാധനങ്ങൾ വരെ തങ്ങളുടെ കടയിൽനിന്നു മോഷണം പോയിട്ടുണ്ടെന്നു നഗരത്തിലെ സൂപ്പർ മാർക്കറ്റ് മാനേജർ പറയുന്നു. ബാഗിലും വസ്ത്രങ്ങളിലും ഒളിപ്പിച്ചാണ് മോഷ്ടാക്കള്‍ സാധനങ്ങള്‍ കടത്തുന്നത്. വലിയ സൂപ്പർമാർക്കറ്റുകളില്‍ ബാഗുകള്‍ അകത്തേക്കു കയറ്റില്ല. എന്നാല്‍ ചെറിയ സ്ഥാപനങ്ങളിലെ സ്ഥിതി നേരെമറിച്ചാണ്. മോഷണശേഷം എന്തെങ്കിലും വില കുറഞ്ഞ സാധനങ്ങൾ വാങ്ങി മോഷ്ടാക്കള്‍ സ്ഥാപനത്തില്‍നിന്നു മടങ്ങും. അതുകൊണ്ടു…
Read Moreപണി കിട്ടിയിട്ടും പഠിക്കാത്ത മലയാളി: ഓൺലൈൻ തട്ടിപ്പ്; നേവൽ ഉദ്യോഗസ്ഥന്റെ ഭാര്യയുടെ ഒന്നേമുക്കാൽ ലക്ഷം നഷ്ടമായി
പയ്യന്നൂർ: ഓൺലൈൻ തട്ടിപ്പിന്റെ വലയിൽ കുരുങ്ങി നേവൽ ഉദ്യോഗസ്ഥന്റെ ഭാര്യയുടെ ഒന്നേമുക്കാൽ ലക്ഷം രൂപ നഷ്ടമായി. നേവൽ അക്കാദമിയിലെ ലഫ്. കമാൻഡറുടെ മുപ്പത്തിരണ്ടുകാരിയായ ഭാര്യയാണ് തട്ടിപ്പിന്റെ കെണിയിൽപ്പെട്ടത്. യുവതി പയ്യന്നൂർ പോലീസിനു നൽകിയ പരാതിയിൽ മിന്ത്ര ഓൺലൈൻ കമ്പനിക്കെതിരേ കേസെടുത്തു. കഴിഞ്ഞ മാസം 28, 29നാണു പരാതിക്കാസ്പദമായ സംഭവം. വീട്ടിലിരുന്നും അധികവരുമാനം നേടാമെന്ന സന്ദേശമാണ് ഇവരെ കുടുക്കിലാക്കിയത്. സന്ദേശത്തിൽ പറഞ്ഞതു പ്രകാരം ജോലിക്കായി ഓൺലൈനിൽ അപേക്ഷ നൽകി. അംഗത്വം ലഭിക്കുന്നതിനുള്ള ഫീസുമടച്ചു. ഇതിനുശേഷമാണ് ഓൺലൈനിൽ പണം നിക്ഷേപിച്ചാൽ 10 മുതൽ 50 ശതമാനം വരെ കമ്മീഷൻ വാഗ്ദാനം ചെയ്തുള്ള സന്ദേശമെത്തിയത്. പിന്നീട് വന്നത് ഓരോരോ ടാസ്കുകളാണ്. ഇതെല്ലാം ചെയ്യുന്നതിനനുസരിച്ച് പ്രതികൾ പറഞ്ഞ അക്കൗണ്ടിലേക്ക് പണം പൊയ്ക്കൊണ്ടിരുന്നു. ഓരോ ടാസ്കും പിന്നിടുമ്പോഴുള്ള പ്രോത്സാഹനത്തിൽ മയങ്ങി പരാതിക്കാരിയുടെ അക്കൗണ്ടിൽ നിന്നും പരിധികഴിഞ്ഞതിനാൽ ഗൂഗിൾ പേ പോകാതെയായി. തുടർന്ന് ബന്ധുക്കളുടെയും ഭർത്താവിന്റെയും…
Read More