റാവൽപിണ്ടി: അപമാനമാണു ജീവിതത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് എന്നു പറഞ്ഞതിനെ അടിവരയിട്ട് ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റ് ടീം. ആഭ്യന്തര കലാപത്തിനിടെയാണ് ബംഗ്ലാദേശ് രണ്ടു മത്സര ടെസ്റ്റ് പരന്പരയ്ക്കായി പാക്കിസ്ഥാനിലെത്തിയത്. ഓഗസ്റ്റ് 21നു നടന്ന ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ പാക്കിസ്ഥാൻ 448/6 എന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ബംഗ്ലാദേശിനെ കൊച്ചാക്കിക്കൊണ്ടുള്ള ഡിക്ലയറായിരുന്നു അത്. തങ്ങൾക്കുനേരേയുണ്ടായ ആ അപമാനത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡും തുടർന്ന് 10 വിക്കറ്റ് ജയവും നേടി ബംഗ്ല കടുവകൾ കിടു മറുപടി നൽകി. രണ്ടാം ടെസ്റ്റിലും ജയിച്ച് പരന്പര 2-0നു ബംഗ്ലാദേശ് തൂത്തുവാരിയാണ് അപമാനത്തിനുള്ള മറുപടി പൂർത്തിയാക്കിയത്. ഇന്നലെ അവസാനിച്ച രണ്ടാം ടെസ്റ്റിൽ ആറു വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ ജയം. സ്കോർ: പാക്കിസ്ഥാൻ 274, 172. ബംഗ്ലാദേശ് 262, 185/4. ചരിത്ര നേട്ടം പാക്കിസ്ഥാനെതിരേ ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ആദ്യ ടെസ്റ്റ് പരന്പര ജയമാണിത്. മാത്രമല്ല,…
Read MoreDay: September 4, 2024
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി: മദ്രസ അധ്യാപകൻ അറസ്റ്റിൽ
ലക്നോ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബിജ്നോർ ജില്ലക്കാരനായ സാഖിബ് ആണ് അറസ്റ്റിലായത്. 13കാരനായ കുട്ടിയുടെ അച്ഛന്റെ പരാതിയെത്തുടർന്നാണു നടപടി. പഠനാവശ്യങ്ങൾക്കായി കഴിഞ്ഞ കുറച്ചു മാസങ്ങളായി മദ്രസയിൽ താമസിച്ചു വരികയായിരുന്നു കുട്ടി. പീഡനത്തെക്കുറിച്ചു പുറത്തുപറഞ്ഞാൽ അപായപ്പെടുത്തുമെന്നു പ്രതി ഭീഷണിപ്പെടുത്തിയതായി കുട്ടി വെളിപ്പെടുത്തി.
Read Moreബലാത്സംഗ കേസ്; രണ്ടുദിവസത്തെ വാദം പൂർത്തിയായി; നടന്മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി നാളെ
കൊച്ചി: ബലാത്സംഗ കേസില്‍ നടനും എംഎല്‍എയുമായ മുകേഷ്, ഇടവേള ബാബു, അഭിഭാഷകനായ ചന്ദ്രശേഖരന് എന്നിവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയാക്കി കോടതി നാളെ വിധി പറയും. മണിയന്‍പിള്ള രാജുവിനെതിരേ ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയതെന്ന് കണ്ടെത്തി ഹര്‍ജി തീര്‍പ്പാക്കി. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന് ശക്തമായി എതിര്‍ത്തു. മുകേഷ്, ഇടവേള ബാബു, അഡ്വ. ചന്ദ്രശേഖരന്, മണിയന്‍പിള്ള രാജു എന്നിവരുടെ മുന്‍കൂര്‍ ജാമ്യപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പരിഗണിച്ചത്. രണ്ട് ദിവസമായി നടന്ന രഹസ്യവാദത്തെ തുടര്‍ന്നാണ് നാളെ വിധി പറയാന്‍ മാറ്റിയത്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ജാമ്യം നല്‍കരുതെന്നുമാണ് പ്രോസിക്യൂഷന് നിലപാടെടുത്തത്. മണിയന് പിള്ള രാജുവിനെതിരേ ഫോര്‍ട്ടുകൊച്ചി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ജാമ്യം ലഭിക്കാവുന്ന കുറ്റക്യത്യമായതിനാല്‍ അത് രേഖപെടുത്തിയ കോടതി ഹര്‍ജി തീര്‍പ്പാക്കി. മറ്റ് മൂന്നു ഹര്‍ജികളാണ് വിശദമായ വാദം കേട്ട് നാളെ…
Read Moreപീഡന പരാതിയില്‍ നടന്മാരുടെ അറസ്റ്റ് ഉടനില്ല; പരാതിക്കാരികളുടെ മൊഴിയെടുത്തശേഷം അടുത്ത നടപടി; അലന്‍സിയറിനെതിരേയും കേസ്
കൊച്ചി; പീഡന പരാതിയില്‍ നടന്മാരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാവില്ല. എറണാകുളം ഊന്നുകല്‍, ചെങ്ങമനാട് പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ ഇന്നലെ നടിമാരുടെ പരാതികള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി)ക്ക് കൈമാറിയിരുന്നു. പരാതിക്കാരികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും അടുത്ത നടപടികളിലേക്ക് കടക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. എസ്പി ഐശ്വര്യ ഡോങ്റേയ്ക്കാണ് രണ്ടു കേസിന്റെയും അന്വേഷണ ചുമതല. അലന്‍സിയറിനെതിരേയും ലൈംഗികാതിക്രമത്തിന് കേസ്നടന്‍ അലന്‍സിയറിനെതിരേ ലൈംഗികാതിക്രമത്തിന് എറണാകുളം ചെങ്ങമനാട് പോലീസ് കേസെടുത്തു. യുവനടിയുടെ പരാതിയില്‍ ഐപിസി 354 വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. 2017ല്‍ ബംഗളൂരുവിലെ സിനിമ സെറ്റില്‍ വച്ച് ലൈംഗിക അതിക്രമം കാട്ടിയെന്നാണ് പരാതി.
Read Moreമുജ്ജന്മ സുകൃതാ… പൂർവജൻമ ബന്ധമുണ്ടെന്നു വിശ്വസിപ്പിച്ച് വിദേശവനിതയെ പീഡിപ്പിച്ചു; യോഗഗുരു അറസ്റ്റില്‍
ചിക്കമംഗളൂരു: മുജ്ജന്മ ബന്ധമുണ്ടെന്നു വിശ്വസിപ്പിച്ച് വിദേശവനിതയെ ബലാത്സംഗം ചെയ്ത യോഗ ഗുരു അറസ്റ്റില്‍. പ്രദീപ് ഉള്ളാല്‍ ആണ് അറസ്റ്റിലായത്. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം. 2020ലാണ് സുഹൃത്ത് മുഖേന യുവതി ഇയാളെ പരിചയപ്പെടുന്നത്. ഓണ്‍ലൈന്‍ വഴി യോഗാ സെഷനുകള്‍ നടത്തുകയായിരുന്നു പ്രദീപ്. 2021ലും 2022ലും മൂന്ന് തവണ ചിക്കമംഗളൂരു മല്ലേനഹള്ളിക്ക് സമീപമുള്ള യോഗാ കേന്ദ്രത്തിലേക്ക് തന്നെ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ ജന്മത്തിൽ നമ്മൾ തമ്മിൽ ബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു പീഡനം. തുടര്‍ന്ന് ഗര്‍ഭിണിയായെങ്കിലും അലസിപ്പോയെന്നും പരാതിയില്‍ പറയുന്നു. പഞ്ചാബിൽനിന്നുള്ള യുവതിയുടെ കുടുംബം 2010 മുതൽ കാലിഫോർണിയയിലാണ് താമസിക്കുന്നത്.
Read Moreഅച്ഛനെയും അമ്മയെയും സഹോദരങ്ങളെയും കുറിച്ച് ആലോചിക്കാതെ ജീവിതം കുറച്ച് മാസങ്ങൾ മാത്രം പരിചയമുള്ള ആൾക്ക് വേണ്ടി നൽകുന്നത് ശരിയല്ല: സിമ്രാൻ
ഏവർക്കും പ്രിയങ്കരിയായ താരമാണ് സിമ്രാൻ. അനുജത്തിയുടെ ഓർമകൾ പങ്കുവച്ചുകൊണ്ടുള്ള താരത്തിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എന്റെ പ്രിയ അനുജത്തിയായിരുന്നു മൊണാൽ. അവൾ വളരെ സ്റ്റെലിഷായിരുന്നു. ഞാനവളുടെ സ്റ്റൈൽ കോപ്പി ചെയ്തിട്ടുണ്ട്. മൊണാലിന്റെ ആത്മഹത്യയുണ്ടാക്കിയ വേദന ഇപ്പോഴും എന്നിലുണ്ട്. ദിവസവും ആ വേദന ഉള്ളിൽ തോന്നും. അത് മറക്കാൻ സാധിക്കില്ല. പ്രണയ പരാജയത്തിന്റെ പേരിൽ ഒരിക്കലും ആത്മഹത്യ ചെയ്യരുത്. അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും കുറിച്ച് ആലോചിക്കാതെ ജീവിതം കുറച്ച് മാസങ്ങൾ മാത്രം പരിചയമുള്ള ആൾക്ക് വേണ്ടി നൽകുന്നത് ശരിയല്ല. നിങ്ങൾ ആത്മഹത്യ ചെയ്ത ശേഷം കുടുംബത്തിന്റെ ജീവിതം എങ്ങനെയായിരിക്കും. ആത്മഹത്യ തീർത്തും തെറ്റായ തീരുമാനം ആണെന്ന് സിമ്രാൻ പറഞ്ഞു.
Read Moreലഹരിപ്പാര്‍ട്ടി ആരോപണം; പരാതി നല്കി നടി റിമ കല്ലിങ്കല്‍; മുഖ്യമന്ത്രിയെ ഡബ്ല്യുസിസി വീണ്ടും കാണും; ആരോപണങ്ങൾക്ക് പിന്നിൽ പവർഗ്രൂപ്പുണ്ടോയെന്ന് മലയാളികൾ ചിന്തിക്കട്ടേയെന്ന് നടി
കൊച്ചി: ലഹരി പാര്‍ട്ടി നടത്തിയെന്നും ലഹരി മാഫിയ ബന്ധമുണ്ടെന്നും അടക്കമുള്ള പ്രചാരണങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് നടി റിമ റിമ കല്ലിങ്കല്‍. ഇതു സംബന്ധിച്ച് നടിമാരുടെ പരാതി അന്വേഷിക്കുന്ന എസ്ഐടിക്ക് പരാതി നല്‍കിയിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി വിശ്വാസ്യതയില്ലാത്ത വ്യക്തിയെന്ന് വിലയിരുത്തിയ ആളാണ് തനിക്കെതിരേ ആരോപണം ഉന്നയിച്ചത്. അവരുടെ യൂട്യൂബില്‍ അവര്‍ പോസ്റ്റ് ചെയ്ത 30 മിനിറ്റ് വീഡിയോയില്‍ തന്നെ കുറിച്ച് പറഞ്ഞ ഒരു മിനിറ്റ് ഭാഗമാണ് മലയാളത്തില്‍ പ്രമുഖ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതെന്നും റിമ സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. തനിക്കെതിരേ ആരോപണം ഉന്നയിച്ച വ്യക്തി അതേ വീഡിയോയില്‍ പിണറായി വിജയനും മോഹന്‍ലാലും മമ്മൂട്ടിയും ഫഹദ് ഫാസിലിന്റെ കരിയര്‍ തകര്‍ക്കാനാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തുടങ്ങിയതെന്ന് ആരോപിക്കുന്നുണ്ട്. എന്നാലത് വാര്‍ത്തയാക്കിയില്ല. ഇതിന് പിന്നില്‍ പവര്‍ ഗ്രൂപ്പുണ്ടോയെന്ന് അടക്കമുള്ള കാര്യങ്ങള്‍ മലയാളികള്‍ ചിന്തിക്കട്ടേയെന്നും റിമ പറഞ്ഞു. ഹേമ കമ്മിറ്റി…
Read Moreതൃശൂർ ഫർണിച്ചർ ഷോപ്പിൽ വൻ അഗ്നിബാധ: കോടികളുടെ നഷ്ടം; ശക്തമായ മഴയുണ്ടായതിനാൽ സമീപ പ്രദേശത്തേക്ക് തീ പടർന്നില്ല
ഒല്ലൂർ: മരത്താക്കര കുഞ്ഞനംപാറയിൽ ഫർണിച്ചർ സ്ഥാപനത്തിൽ വൻ അഗ്നിബാധ; കോടികളുടെ നഷ്ടം കണക്കാക്കുന്നു. ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് അഗ്നിബാധയുണ്ടായത്. ഡി റ്റൈയിൽ സ്ഥാപനത്തിലാണ് അഗ്നിബാധയുണ്ടായത്. തീ പടരുന്നതുകണ്ട് സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരാണ് അഗ്നിശമന സേനയെ വിവരം അറിയിച്ചത്. ഷോറൂം പൂർണമായും കത്തിനശിച്ചു. ഷോറുമിനോടു ചേർന്നു പ്രവർത്തിക്കുന്ന ഫർണീച്ചർ നിർമാണ ശാലയിൽ നിന്നാണ് തീ പടർന്നതെന്നാണ് കരുതുന്നത്. ഷോറുമും നിർമാണ ശാലയും പൂർണമായും കത്തിനശിച്ചു. ടിന്നർ സൂക്ഷിച്ചിരിന്ന ഭാഗത്തേക്ക് തീപടരും മുൻപ് തീ നിയന്ത്രണ വിധേയമാക്കി. മണിക്കുറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണച്ചത്. തൃശൂർ, പുതുക്കാട്, ചാലക്കുടി, വടക്കാഞ്ചേരി എന്നിവിടങ്ങളിൽനിന്ന് ആറ് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണു തീയണച്ചത്. സംഭവ സമയത്തു ശക്തമായ മഴയുണ്ടായതിനാൽ തീ മറ്റിടങ്ങളിലേക്കു വ്യാപിച്ചില്ല.
Read Moreക്യൂട്ട് ലുക്കില്‍ അന്ന ബെന്‍: പുത്തൻ ചിത്രങ്ങളുമായി താരം
ആദ്യ സിനിമയിലൂടെ തന്നെ ആരാധക മനസിൽ ഇടം നേടിയ താരമാണ് അന്ന ബെൻ. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമ കണ്ടവരാരും ബേബിമോളേ മറക്കില്ല. പിന്നീടിങ്ങോട്ട് ഒട്ടേറെ മികച്ച കഥാപാത്രങ്ങളാണ് അന്ന പ്രേക്ഷകർക്കായി നൽകിയത്. വിനോദ് രാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ കൊട്ടുക്കാളിയാണ് അന്നയുടെ ഏറ്റവും പുതിയ ചിത്രം. 25 നാണ് ഇത് റിലീസായത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായ ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. ബൈസെഗാബയുടെ ഘരാര കളക്ഷനിൽ നിന്നുള്ള പാൻസി ഘരാര സെറ്റാണ് താരം അണിഞ്ഞിരിക്കുന്നത്. ഷിഫോൺ മെറ്റീരിയലിലാണ് ഇത് സ്റ്റൈൽ ചെയ്തിരിക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള ഫ്ലോറൽ പ്രിന്റുകളാണ് ഔട്ട്ഫിറ്റിലാകെ കൊടുത്തിരിക്കുന്നത്. മഞ്ഞയാണ് നിങ്ങളുടെ വൈബ്, ക്യൂട്ട്, എപ്പോഴത്തേയും പോലെ പ്രെറ്റിയായിരിക്കുന്നു എന്നിങ്ങനെയാണ് ചിത്രത്തിനു താഴെ വന്നിട്ടുള്ള കമന്റുകൾ.
Read Moreചിന്നക്കനാലില്‍ ചക്കക്കൊമ്പന് വീട് തകര്‍ത്തു; വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി; പ്രതിഷേധിച്ച് നാട്ടുകാർ
ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം. ആദിവാസികളെ പുനരധിവസിപ്പിച്ചിരിക്കുന്ന 301 കോളനിയിലെ വീടിനു നേരെയാണ് ചക്കക്കൊമ്പന്റെ ആക്രമണമുണ്ടായത്. ഇന്നു പുലര്‍ച്ചെ മൂന്നോടെ എത്തിയ കാട്ടാന വീട് ഇടിച്ചു തകര്‍ക്കുകയായിരുന്നു. 301 കോളനി സ്വദേശിയായ സോമി സെബാസ്റ്റ്യന്റെ വീടാണ് തകര്‍ത്തത്. ഇന്നലെ രാത്രിയോടെ എത്തിയ ചക്കക്കൊമ്പന് 301 സമീപം കോളനിക്കു സമീപം തമ്പടിച്ചിരിക്കുകയായിരുന്നു. പിന്നീടാണ് പുലര്‍ച്ചെ വീട് ഇടിച്ചു തകര്‍ത്തത്. വീടിന്റെ മുന്‍വശത്തെ ഭിത്തി പൂര്‍ണമായും തകര്‍ന്നു. വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ആശുപത്രി ആവശ്യങ്ങള്‍ക്കായി ഇവര്‍ പോയിരുന്നതിനാലാണ് കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനായത്. ചക്കക്കൊമ്പന് പുറമെ മറ്റൊരു കാട്ടാനക്കൂട്ടവും പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചക്കക്കൊമ്പനുമായി ഏറ്റമുട്ടിയ മുറിവാലന് കൊമ്പന് ചരിഞ്ഞിരുന്നു. പ്രദേശ വാസികളെ ഭീതിയിലാഴ്ത്തി കാട്ടാനശല്യം അതിരൂക്ഷമായി തുടരുന്പൊഴും 301 മേഖലയില്‍ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാത്തതിനെതിരെ നാട്ടുകാരുടെ പ്രതിഷേധവും ശക്തമാണ്.
Read More