ടെൽ അവീവ്: മ്യൂസിയങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന പുരാവസ്തുക്കൾക്കു മുന്നിൽ “എന്നെ തൊടരുത്’ എന്ന ബോർഡ് സർവസാധാരണമായി കാണാം. ചിലപ്പോൾ ഗ്ലാസ് ഫ്രെയിം ഉപയോഗിച്ച് സംരക്ഷിച്ചിട്ടുണ്ടാകാം. അമൂല്യമായ വസ്തുക്കളാണെങ്കിൽ അവിടെ പ്രത്യേക കാവൽക്കാരുമുണ്ടാകും. കഴിഞ്ഞദിവസം, ഇസ്രയേൽ ഹൈഫയിലെ ഹെക്ട് മ്യൂസിയത്തിൽ അമൂല്യമായ ഒരു പുരാവസ്തു സന്ദർശകരിലൊരാൾ തകർത്തു. 3,500 വർഷം പഴക്കമുള്ള ഭരണിയാണു തകർത്തത്. പാഞ്ഞെത്തിയ മ്യൂസിയം അധികൃതർ ചിരിച്ചുകൊണ്ടു നിൽക്കുന്ന പ്രതിയെ കണ്ട് എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. പ്രതിയുടെ പ്രായമായിരുന്നു പ്രശ്നം. കഷ്ടിച്ച് നാലു വയസുള്ള ബാലനായിരുന്നു ഭരണി തകർത്തതിന്റെ ഉത്തരവാദി. കുട്ടി തന്റെ അച്ഛനൊപ്പം മ്യൂസിയത്തിലൂടെ നടക്കവേ വലിയ ഭരണികളിൽ കൗതുകം തോന്നി തൊട്ടുനോക്കുകയായിരുന്നു. അതിനിടെ സ്റ്റാൻഡിൽനിന്നു ഭരണി നിലത്തുവീണു ചിന്നഭിന്നമായി. സംഭവത്തിൽ മ്യൂസിയം അധികൃതർ കുട്ടിയോടു കയർക്കുകയോ, പിഴ വിധിക്കുകയോ ചെയ്തില്ല. ഭയപ്പെടേണ്ട, ചിലപ്പോൾ ഇതുപോലുള്ള കാര്യങ്ങളും സംഭവിക്കുമെന്നും തങ്ങൾ ഇതു ശരിയാക്കി തിരികെവയ്ക്കുമെന്നും മ്യൂസിയം…
Read MoreDay: September 5, 2024
എന്താണ് ആര്‍ത്രൈറ്റിസ്? കാരണങ്ങൾ…
നിത്യജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒരു രോഗമാണ് ആര്‍ത്രൈറ്റിസ്. ഇത് ആജീവനാന്ത വൈകല്യങ്ങളുടെ ഒരു പ്രധാന കാരണവുമാണ്. സന്ധിവാതം ആരോഗ്യ സംബന്ധമായ ജീവിത നിലവാരം നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. എന്താണ് ആര്‍ത്രൈറ്റിസ്? സന്ധിവാതം(ആര്‍ത്രൈറ്റിസ്) എന്നത് സന്ധികളെയും അതിനു ചുറ്റുമുള്ള കോശങ്ങളെയും ബാധിക്കുന്ന രോഗാവസ്ഥയ്ക്കുള്ള പൊതുവായ പദമാണ്. കാരണങ്ങൾ പലത് നൂറിലേറെ തരം ആര്‍ത്രൈറ്റിസ് രോഗങ്ങളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. ആര്‍ത്രൈറ്റിസ് പല കാരണങ്ങളാലും ഉണ്ടാകാം. അതില്‍ ചിലതു ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, ഇന്‍ഫ്ളമേറ്ററി (ആമവാതം അഥവാ റൂമാറ്റോയിഡ് ആര്‍ത്രൈറ്റിസ്, ആന്‍കൈലോസിങ്ങ് സ്പോണ്ടിലൈറ്റിസ്, സോറിയാറ്റിക് ആര്‍ത്രൈറ്റിസ്), അണുബാധ (സെപ്റ്റിക് ആര്‍ത്രൈറ്റിസ്), മെറ്റബോളിക് (ഗൗട്) എന്നിവയാണ്.\ രോഗലക്ഷണങ്ങള്‍ സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങള്‍ സന്ധിവേദനയും സന്ധികള്ക്കുചുറ്റും അനുഭവപ്പെടുന്ന കാഠിന്യവുമാണ്. ഇത് പെട്ടെന്നുള്ള ഒന്നായോ അല്ലെങ്കില്‍ വളരെ നാളുകളായി വിട്ടുമാറാത്ത ഒന്നായോ വന്നേക്കാം. ഒസ്റ്റിയോ ആര്‍ത്രൈറ്റിസ് ലക്ഷണങ്ങൾ ഒസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണെങ്കില്‍ സാധാരണയിലും അധികമായി നടക്കുക,…
Read Moreപ്രതികരിക്കുന്ന സ്ത്രീകളെ മാനസികമായി തകര്‍ക്കുക എന്നത് പുരുഷാധിപത്യത്തിന്റെ പ്രവണത; വ്യാപക സൈബര്‍ ആക്രമണം; നിയമ നടപടിക്ക് ഡബ്ല്യുസിസി
കൊച്ചി: തങ്ങള്‍ക്കു നേരെയുള്ള സൈബര്‍ ആക്രമങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച് സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ല്യുസിസി. പ്രതികരിക്കുന്ന സ്ത്രീകളെ മാനസികമായി തകര്‍ക്കുക എന്നത് പുരുഷാധിപത്യത്തിന്റെ പ്രവണതയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉണ്ടാക്കിയ ചലനങ്ങളാണ് സൈബര്‍ ആക്രമണങ്ങള്‍ക്ക് കാരണം. ഇതിനായി വ്യാജ അക്കൗണ്ടുകള്‍ കൂട്ടമായി ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. തൊഴിലിടത്തെ ലിംഗ സമത്വത്തിനായി സര്‍ക്കാരും സംഘടനകളും ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിത്. സിനിമ വ്യവസായത്തെ ഒരുമിച്ച് പുനര്‍നിര്‍മിക്കാമെന്നും ഡബ്ല്യുസിസി പറയുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തിലും പുറത്തും ഒട്ടേറെ അനുകരണങ്ങള്‍ ഉണ്ടാക്കി. സൈബര്‍ ആക്രമണങ്ങള്‍ ഞങ്ങളെ കൂടുതല്‍ ശക്തരാക്കുന്നതായും സംഘടന വ്യക്തമാക്കി. നാലര വര്‍ഷം നീണ്ട ശ്രമങ്ങള്‍ക്ക് ശേഷം പുറത്ത് വന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമാ രംഗത്ത് നിലനില്‍ക്കുന്ന തൊഴില്‍ ഘടനയെ കുറിച്ച് ഒട്ടനവധി പരാതികളും പ്രശ്നങ്ങളും ഉന്നയിച്ചിട്ടുണ്ട്. അതില്‍ ലൈംഗിക ആരോപണവും പറയുന്നുണ്ട്. ജോലി ചെയ്യാനുള്ള അവസരത്തിനും ജോലി…
Read Moreവിവാദ സ്വയം പ്രഖ്യാപിത ആൾദൈവത്തിന് കോടതിയിൽ തിരിച്ചടി; മഠാധിപതിയായി അംഗീകരിക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി
ചെന്നൈ: വിവാദ ആൾദൈവം നിത്യാനന്ദയെ മഠാധിപതിയായി അംഗീകരിക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. നാഗപട്ടണത്തും തിരുവാരൂരും ഉള്ള നാലു മഠങ്ങളിലെ നിയമനത്തിലാണ് ഹർജി നൽകിയത്. നിത്യാനന്ദ ഹാജരാകാതിരുന്നതോടെയാണ് ഹർജി തള്ളിയത്. വീഡിയോ കോളിൽ എങ്കിലും ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. സ്വയം പ്രഖ്യാപിത ആൾ ദൈവമായ ഇയാൾ ബലാത്സംഗക്കേസിലെ പ്രതിയാണ്. പ്രതിയായതോടെ 2019ൽ നിത്യാനന്ദ ഇന്ത്യ വിട്ടിരുന്നു.
Read Moreപ്രളയക്കെടുതി തടഞ്ഞില്ല; ഉത്തരകൊറിയയിൽ ഉദ്യോഗസ്ഥർക്കു വധശിക്ഷ
സിയൂൾ: ഉത്തരകൊറിയയിൽ പ്രളയക്കെടുതി തടയുന്നതിൽ വീഴ്ച വരുത്തിയ മുപ്പതോളം ഉദ്യോഗസ്ഥരെ വധശിക്ഷയ്ക്കു വിധേയരാക്കി. ചൈനാ അതിർത്തിയിലുള്ളചാഗാംഗ് പ്രവിശ്യയിൽ ജൂലൈയിലുണ്ടായ പ്രളയത്തിൽ 4000 പേർ മരിച്ചിരുന്നു. ജൂലൈ അവസാനമാണ് പ്രസിഡന്റ് കിം ജോംഗ് ഉന്നിന്റെ ഉത്തരവു പ്രകാരം ഉദ്യോഗസ്ഥരുടെ വധശിക്ഷ നടപ്പാക്കിയത്. കൃത്യസമയത്ത് നടപടികൾ എടുത്തിരുന്നെങ്കിൽ മരണസംഖ്യ കുറയ്ക്കാമെന്നായിരുന്നു ഉത്തരകൊറിയൻ അധികൃതരുടെ നിലപാട്. വധശിക്ഷയ്ക്കു വിധേയരായവരുടെ പേരുവിവരങ്ങൾ ലക്ഷ്യമായിട്ടില്ല. കോവിഡ് മഹാമാരിക്കുശേഷം ഉത്തരകൊറിയയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെടുന്നവരുടെ എണ്ണം വൻതോതിൽ ഉയർന്നിട്ടുണ്ട്.
Read Moreപ്രധാനമന്ത്രി സിംഗപ്പുരിൽ: ഉഭയകക്ഷി ചർച്ചകൾ
സിംഗപ്പുർ: ദ്വിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി സിംഗപ്പുരിലെത്തി. ബ്രൂണെയിൽനിന്ന് സിംഗപ്പുരിലെത്തിയ പ്രധാനമന്ത്രിക്ക് ഇന്ത്യൻ സമൂഹം ആവേശകരമായ വരവേൽപ്പാണ് ഒരുക്കിയത്. ഇന്നു നടക്കുന്ന ഉഭയകക്ഷി ചർച്ചകൾക്കു മുന്നോടിയായി ഇന്നലെ സിംഗപ്പുർ പ്രധാനമന്ത്രി ലോറൻസ് വോംഗ് പ്രധാനമന്ത്രിക്കു സ്വകാര്യവിരുന്നൊരുക്കി. ഇന്ന് പാർലമെന്റ് ഹൗസിൽ പ്രസിഡന്റ് തർമൻ ഷണ്മുഖരത്നം, പ്രധാനമന്ത്രി വോംഗ് എന്നിവരുമായി വിശദചർച്ച നടത്തും. വ്യാപാരം, ആഗോള, പ്രാദേശിക വിഷയങ്ങൾ എന്നിവ അടക്കമുള്ള ചർച്ചകളിലൂടെ ബന്ധം ശക്തിപ്പെടുത്തുന്ന കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പിടും. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ നേരിട്ടുള്ള വിദേശ നിക്ഷേപം നടത്തുന്ന രാജ്യമാണു സിംഗപ്പുർ. കഴിഞ്ഞ സാന്പത്തികവർഷം ഇത് 11.77 ബില്യണ്‍ ഡോളറായിരുന്നുവെന്ന് ജയ്ദീപ് വിശദീകരിച്ചു. സിംഗപ്പുരിൽ വ്യവസായ പ്രമുഖരുമായും പ്രധാനമന്ത്രി ഇന്നു കൂടിക്കാഴ്ച നടത്തും.വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർക്കൊപ്പം ഉന്നത ഉദ്യോഗസ്ഥരും പ്രധാനമന്ത്രിക്കൊപ്പമുണ്ട്.
Read Moreനൈജീരിയയിൽ ബോക്കോ ഹറാം ആക്രമണം; നൂറിലേറെ മരണം
അബുജ: നൈജീരിയൻ ഗ്രാമത്തിലെ മാർക്കറ്റിൽ ബോക്കോ ഹറാം ഭീകരരുടെ ആക്രമണത്തിൽ 102 പേർ കൊല്ലപ്പെട്ടു. യോബെ സംസ്ഥാനത്തെ മാഫ ഗ്രാമത്തിൽ ഞായറാഴ്ച വൈകുന്നേരമായിരുന്നു ആക്രമണം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണു സൂചന. അന്‍പതിലേറെ മോട്ടോർ സൈക്കിളുകളിലെത്തിയ നൂറ്റന്പതിലധികം ഭീകരർ വ്യാപാരസ്ഥാപനങ്ങൾക്കും വീടുകൾക്കും തീയിട്ടശേഷം വെടിവയ്പ് നടത്തുകയായിരുന്നുവെന്ന് യോബോ സംസ്ഥാനത്തെ പോലീസ് വക്താവ് ഡൻഗസ് അബ്ദുൾകരീം പറഞ്ഞു. പ്രദേശത്തെ പ്രതിരോധ സേനാംഗങ്ങൾ രണ്ടു ബോക്കോ ഹറാം ഭീകരരെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമാണു ഞായറാഴ്ചത്തെ ആക്രമണമെന്നു സംശയിക്കുന്നു. സൈനികർ പ്രദേശത്ത് എത്തുന്നതിനു മുന്‍പ് ചില മൃതദേഹങ്ങൾ ബന്ധുക്കൾ സംസ്കരിച്ചിരുന്നു. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. വടക്കുകിഴക്കൻ നൈജീരിയയിൽ 2009 മുതൽ ബോക്കോ ഹറാം ഭീകരർ ആക്രമണം നടത്തിവരുന്നു. നാൽപ്പതിനായിരക്കിലേറെ പേരാണ് ഇക്കാലയളവിൽ നൈജീരിയയിൽ കൊല്ലപ്പെട്ടത്. ബോർനോ, യോബോ സംസ്ഥാനങ്ങളാണു ഭീകരരുടെ ആക്രമണം ഏറ്റവും നേരിടുന്നത്. 20 ലക്ഷം പേർ പലായനം ചെയ്തു. ഈ…
Read Moreആദിവാസി ഊരുകളില്‍ നിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്തു: ഉപയോഗിച്ചവർക്ക് ആരോഗ്യപ്രശ്ന ങ്ങൾ; ഏഴു ലക്ഷം പിഴ
തൊടുപുഴ: ഇടുക്കിയിലെ ആദിവാസി ഊരുകളില്‍ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്തയാള്‍ക്ക് ഏഴു ലക്ഷം രൂപ പിഴ. ഇടുക്കിയിലെ ആദിവാസി ഊരുകളില്‍ മഴക്കാല ഭക്ഷ്യസഹായ പദ്ധതി പ്രകാരം പട്ടികവര്‍ഗ വികസന വകുപ്പ് വിതരണം ചെയ്ത 13 ഇനങ്ങള്‍ അടങ്ങുന്ന ഭക്ഷ്യക്കിറ്റില്‍ നല്കിയ വെളിച്ചെണ്ണ ഗുണനിലവാരമില്ലാത്തതാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇവര്‍ നല്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ചെറുതോണി പേട്ടയില്‍ പി.എ.ഷിയാസിനാണ് പിഴയടയ്ക്കാന്‍ സബ് കളക്ടര്‍ ഡോ.അരുണ്‍ എസ്. നായര്‍ ഉത്തരവിട്ടത്. കേരശക്തി എന്ന പേരില്‍ വിതരണം ചെയ്ത വെളിച്ചെണ്ണ നിലവാരമില്ലാത്തതും ഇത് വിതരണം ചെയ്യാനായി ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ ഹാജരാക്കിയത് വ്യാജ രജിസ്ട്രേഷന് ആണെന്നും പരിശോധനയില്‍ കണ്ടെത്തി. കാലാവധി കഴിഞ്ഞുള്ള ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന്റെ മറവിലാണ് ഇവര്‍ വെളിച്ചെണ്ണ വില്‍പ്പന നടത്തിയത്. ഈ വെളിച്ചെണ്ണ ഉപയോഗിച്ചവര്‍ക്ക് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളുമുണ്ടായി.
Read More2024 പാരീസ് പാരാലിന്പിക്സിൽ ഇന്ത്യക്കു ചരിത്ര മെഡൽ നേട്ടം
പാരീസ്: പാരാലിന്പിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച മെഡൽക്കൊയ്ത്തുമായി ഇന്ത്യ പാരീസിൽ റിക്കാർഡ് നേട്ടമാഘോഷിച്ചു മുന്നേറ്റം തുടരുന്നു. 2020 ടോക്കിയോയിൽ കുറിച്ച 19 മെഡൽ എന്ന റിക്കാർഡാണ് പാരീസിൽ തകർന്നത്. ഈ മാസം എട്ടുവരെ നീളുന്ന 2024 പാരീസ് ഒളിന്പിക്സിൽ മൂന്നു സ്വർണം, എട്ടു വെള്ളി, 10 വെങ്കലം എന്നിങ്ങനെ 21 മെഡൽ ഇന്ത്യൻ അക്കൗണ്ടിൽ എത്തിയിട്ടുണ്ട്. 2020 ടോക്കിയോ പാരാലിന്പിക്സിൽ അഞ്ചു സ്വർണം, എട്ടു വെള്ളി, ആറു വെങ്കലം എന്നിങ്ങനെ 19 മെഡലായിരുന്നു ഇന്ത്യക്കുണ്ടായിരുന്നത്. അടിപൊളി അത്ലറ്റിക്സ് പാരീസിൽ ഇന്ത്യ ഇതുവരെ ഏറ്റവും കൂടുതൽ മെഡൽ നേടിയത് അത്ലറ്റിക്സിലൂടെയായിരുന്നു. ഒരു സ്വർണം, അഞ്ചു വീതം വെള്ളി, വെങ്കലം എന്നിങ്ങനെ 11 മെഡൽ ട്രാക്ക് ആൻഡ് ഫീൽഡിൽ ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കി. അത്ലറ്റിക്സിലൂടെ ഇന്ത്യൻ അക്കൗണ്ടിൽ ഏറ്റവും അവസാനം എത്തിയത് സച്ചിൻ ഖിലാരിയുടെ വെള്ളിയാണ്. ഇന്നലെ നടന്ന പുരുഷ…
Read Moreരാജസ്ഥാൻ റോയൽസിന്റെ മുഖ്യപരിശീലകനായി രാഹുൽ ദ്രാവിഡ്
ജയ്പുർ: 2025 സീസണ് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസിന്റെ മുഖ്യപരിശീലകനായി രാഹുൽ ദ്രാവിഡ് എത്തും. മലയാളി വിക്കറ്റ് കീപ്പറായ സഞ്ജു സാംസണും രാഹുൽ ദ്രാവിഡും രാജസ്ഥാൻ ജഴ്സിയിൽ ഒന്നിക്കുന്ന സീസണ് ആയിരിക്കും ഇതോടെ 2025. സഞ്ജുവാണ് രാജസ്ഥാന്റെ ക്യാപ്റ്റൻ. ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിനെ ഐസിസി 2024 ട്വന്റി-20 ലോകകപ്പിൽ എത്തിച്ചതിനു പിന്നാലെ ദേശീയ പരിശീലകന്റെ കുപ്പായം ദ്രാവിഡ് അഴിച്ചിരുന്നു. രാജസ്ഥാൻ റോയൽസുമായി ദ്രാവിഡ് കരാർ ഒപ്പുവച്ചെന്നും 2025 ഐപിഎൽ മെഗാ താരലേലത്തിനു മുന്നോടിയായി കളിക്കാരെ നിലനിർത്തുന്നതുമായി ബന്ധപ്പെട്ട ചർച്ച നടത്തിയെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യയുടെ അണ്ടർ 19 പരിശീലകനായിരുന്നപ്പോൾ മുതൽ ദ്രാവിഡിന്റെ ആശീർവാദത്തിലായിരുന്നു സഞ്ജു സാംസണ്. 2011, 2013 ഐപിഎൽ സീസണുകളിൽ രാജസ്ഥാന്റെ ക്യാപ്റ്റനായിരുന്നു ദ്രാവിഡ്. 2014, 2015 സീസണുകളിൽ ടീമിന്റെ ഡയറക്ടർ, മെന്റർ സ്ഥാനങ്ങളും വഹിച്ചു. 2019ൽ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായി നിയമിക്കപ്പെട്ടു.…
Read More