ലിസ്ബണ്‍: യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ ചാന്പ്യൻഷിപ്പിന് ഇന്നു തുടക്കമാകും. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യയും ഇന്ന് ഏറ്റുമുട്ടും. പോർച്ചുഗൽ തലസ്ഥാനം ലിസ്ബണിലാണ് മത്സരം. യൂറോ കപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതിരുന്ന ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഉൾപ്പെടുത്തിക്കൊണ്ടാണ് പരിശീലകൻ റോബർട്ടോ മാർട്ടിനസ് പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. പോർച്ചുഗലിനെപ്പോലെ തന്നെ ക്രൊയേഷ്യൻ പരിശീലകൻ സ്ലാട്കോ ഡാലിച്ചും യൂറോ കപ്പിൽ മികവിലെത്താതെ പോയ ലൂക്ക മോഡ്രിച്ചിനെ ഉൾപ്പെടുത്തി. ഗ്രൂപ്പ് എ വണ്ണിലാണ് ഇരുടീമും. കഴിഞ്ഞ നേഷൻസ് ലീഗ് സീസണ് ഫൈനലിൽ ക്രൊയേഷ്യ സ്പെയിനിനോട് പരാജയപ്പെട്ടു. സീസണിലെ ആദ്യ മത്സരം തന്നെ സ്വന്തം കാണികളുടെ മുന്നിൽ കളിക്കുന്നുവെന്ന ആത്മവിശ്വാസം പോർച്ചുഗലിനുണ്ട്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ പോളണ്ടും സ്കോട്ലൻഡും ഏറ്റുമുട്ടും. യൂറോയ്ക്കുശേഷം സ്പെയിൻ 2024ലെ യൂറോ കപ്പ് ചാന്പ്യൻമാരും നിലവിലെ നേഷൻസ് ലീഗ് ജേതാക്കളുമായ സ്പെയിൻ ജയത്തുടർച്ച ലക്ഷ്യമിട്ടാണ്…
Read MoreDay: September 5, 2024
പീരുമേട്ടിൽ യുവാവ് കൊല്ലപ്പെട്ട കേസില്‍ സഹോദരനും അമ്മയും പിടിയില്‍; മരണകാരണം തലയ്ക്കേറ്റ ഗുരുതര പരിക്ക്
ഇടുക്കി: പീരുമേട്ടില്‍ തലയ്ക്കടിയേറ്റ് യുവാവ് കൊല്ലപ്പെട്ട കേസില്‍ അമ്മയുടെയും സഹോദരന്റെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പീരുമേട് പ്ലാക്കത്തടം പുത്തന്‍വീട്ടില്‍ അഖില്‍ ബാബുവിനെ (31) മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലാണ് സഹോദരന് അജിത്തിനെയും ഇവരുടെ മാതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് അഖില്‍ ബാബുവിനെ കമുകില്‍ കെട്ടിയിട്ട ശേഷം മര്‍ദ്ദിക്കുകയായിരുന്നെന്ന് വ്യക്തമായത്. തലയ്ക്കേറ്റ അടിയില്‍ ഉണ്ടായ ഗുരുതര പരിക്കാണ് മരണകാരണമായതെന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം രാത്രി ഒന്പതോടെയായിരുന്നു സംഭവം. കമുകില്‍ ഹോസ് ഉപയോഗിച്ച് കെട്ടിയിട്ട നിലയില്‍ അയല്‍വാസികളാണ് അഖിലിനെ കണ്ടെത്തിയത്. പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഇയാള്‍ മരിച്ചിരുന്നു. അജിത്തും അഖിലും സ്ഥിരമായി ഇവരുടെ വീട്ടില്‍ മദ്യപിച്ച് ബഹളമുണ്ടാക്കാറുണ്ടായിരുന്നു. അതിനാല്‍ തന്നെ ബഹളം കേട്ടാല്‍ അയല്‍വാസികള്‍ ശ്രദ്ധിക്കാറില്ലായിരുന്നു. ചൊവ്വാഴ്ചയും ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. അക്രമാസക്തനായ അഖിലിനെ കമുകില്‍ കെട്ടിയിട്ട്…
Read Moreആദിവാസി യുവതിക്കുനേരേ ബലാത്സംഗശ്രമം: തെലങ്കാനയിൽ കടകൾക്കും വീടുകൾക്കും തീയിട്ടു
ഹൈദരാബാദ്: തെലങ്കാനയിലെ ആസിഫാബാദ് ജില്ലയിൽ ആദിവാസി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിന് പിന്നാലെ വൻപ്രതിഷേധം. ജനക്കൂട്ടം കടകളും വീടുകളും കത്തിച്ചതോടെ ജൈനൂർ ടൗണിലാകെ പരിഭ്രാന്തി നിറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ വൻ പോലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. 45കാരിയായ ആദിവാസി യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓഗസ്റ്റ് 31ന് യുവതി വഴിയരികിൽ കിടന്നുറങ്ങുന്നതിനിടെയാണ് പ്രതി ആക്രമിച്ചത്. ആക്രമണത്തിനിടെ യുവതി ബോധരഹിതയായിരുന്നു. ആദ്യം റോഡപകടമാണെന്നു കരുതിയിരുന്ന പോലീസ്, യുവതിയുടെ ഇളയ സഹോദരൻ പരാതി നൽകിയതിനെ തുടർന്നാണ് കേസെടുത്തത്. ഗോണ്ട് സമുദായത്തിൽപ്പെട്ട യുവതിക്കു ബോധം വന്നപ്പോൾ തനിക്ക് നേരിട്ട ദുരനുഭവം അവർ പോലീസിനോട് വിവരിച്ചു.
Read Moreപി.വി. അൻവറിന്റെ ആരോപണങ്ങളിൽ ആദ്യഘട്ട അന്വേഷണം രഹസ്യമായി; നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് ഡിജിപി
തിരുവനന്തപുരം: ക്രമസമാധാനചുമതലയുള്ള എഡിജിപി എം.ആർ. അജിത്ത് കുമാറിനെതിരേ ഭരണകക്ഷി എംഎൽഎ പി.വി. അൻവർ നടത്തിയ ആരോപണങ്ങളിൽ ആദ്യഘട്ടമായി രഹസ്യാന്വേഷണം നടത്തിയ ശേഷം തുടർനടപടികൾ സ്വീകരിച്ചാൽ മതിയെന്ന് അന്വേഷണ സംഘത്തോട് ഡിജിപി ഷേഖ് ദർബേഷ് സാഹിബ് നിർദേശം നൽകി. ഇതിനുശേഷം പി.വി. അൻവർ എംഎൽഎയിൽനിന്നു വിശദമായി മൊഴി രേഖപ്പെടുത്തും. എഡിജിപി. എം.ആർ. അജിത്ത് കുമാറിൽ നിന്നുള്ള മൊഴി പിന്നീട് രേഖപ്പെടുത്തും. അന്വേഷണ സംഘത്തിലെ ഓരോ ഉദ്യോഗസ്ഥരും ചെയ്യേണ്ട കാര്യങ്ങൾ ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്. നിഷ്പക്ഷമായ അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തോട് അദ്ദേഹം നിർദേശിച്ചത്. അന്വേഷണത്തിന്റെ പൂർണ ചുമതല ഡിജിപിക്ക് ആയതിനാൽ പിന്നീട് വിമർശനങ്ങൾ വരാത്ത വിധത്തിലായിരിക്കണം അന്വേഷണമെന്നും ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കണമെന്നും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്. അന്വേഷണം ശരിയായ രീതിയിലല്ല പോകുന്നതെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥരെ കൊണ്ട് ഉത്തരം പറയിപ്പിക്കുമെന്ന് പി.വി. അൻവർ എംഎൽഎ ഇന്നലെ പരസ്യമായി വ്യക്തമാക്കിയിരുന്നു. എഡിജിപിക്കെതിരെ കൈക്കൂലി…
Read Moreവിചിത്ര സർക്കുലറുമായി തമിഴ് സിനിമാ സംഘടന: സിനിമയിലെ ലൈംഗികാതിക്രമം
ചെന്നൈ: തമിഴ്നാട്ടിലെ താരസംഘടനായ നടികർ സംഘത്തിന്റെ ആഭ്യന്തര പരാതി പരിഹാര സമിതിയായ ഐസിസിയുടെ സർക്കുലർ വിവാദമായി. ലൈംഗികാതിക്രമ പരാതികൾ വനിത സിനിമാ പ്രവർത്തകർ മാധ്യമങ്ങളെ അറിയിക്കരുതെന്ന നിർദേശമാണ് വിവാദമായത്. പരാതി ആദ്യം ഐസിസിയെ അറിയിക്കണമെന്നും ഇവർ നിർദേശിക്കുന്നു. നടിമാരായ സുഹാസിനി, ഖുശ്ബു, രോഹിണി തുടങ്ങിയവര്‍ പങ്കെടുത്ത യോഗമാണു സർക്കുലർ തയാറാക്കിത്. ലൈംഗികാതിക്രമ പരാതിയിൽ ആദ്യം താക്കീത് നൽകുമെന്നും ശേഷം നടപടി സ്വീകരിക്കുമെന്നും സംഘം പറയുന്നു. മലയാള സിനിമയിലെ ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയാണ് ലൈംഗികാതിക്രമ പരാതികളില്‍ ശക്തമായ നടപടിയെടുക്കാന്‍ നടികര്‍ സംഘം രംഗത്തെത്തിയത്. ലൈംഗികാതിക്രമം തെളിയിക്കപ്പെട്ടാല്‍ കുറ്റക്കാര്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഇരയ്ക്ക് നിയമസഹായം ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും സംഘടന ഉറപ്പാക്കും.
Read Moreഇടത് ചർച്ചകളിൽ അൻവർ; സിപിഎം സെക്രട്ടേറിയറ്റ് നാളെ; പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കും
തിരുവനന്തപുരം: സിപിഎം പാർട്ടി സമ്മേളനങ്ങൾ തുടങ്ങിക്കഴിഞ്ഞതോടെ ഭരണപക്ഷത്തെ എംഎൽഎയായ പി.വി. അൻവർ ഉയർത്തിയ ആരോപണങ്ങളും ചൂടേറിയ ചർച്ചകൾക്ക് വിധേയമാകും. നാളെ നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും ഇന്ന് ചേരുന്ന സിപിഐ സംസ്ഥാന നിർവാഹക സമിതി യോഗത്തിലും അൻവർ വിഷയം പരിഗണിക്കപ്പെടും. ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയ വിഷയമായതിനാൽ കരുതലോടെ കൈകാര്യം ചെയ്യാനാണ് സിപിഎമ്മിന്റെ തീരുമാനം. ഇക്കാര്യത്തിൽ പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കും. അതേസമയം മുഖ്യമന്ത്രിയെ കണ്ടശേഷം പിൻവലിയുന്ന പ്രതീതി സൃഷ്ടിച്ച അൻവർ ഇന്നലെ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ കണ്ടശേഷം നിലപാട് കടുപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെയുള്ള പരാതികളിലും സിപിഎം ചർച്ച നടത്തും. പി.ശശി അധികാര കേന്ദ്രമായി പ്രവർത്തിക്കുകയാണെന്നും സ്വേച്ഛാധിപതിയാണെന്നുമുള്ള ആക്ഷേപങ്ങളും പാർട്ടിയിൽ ഉയർന്നിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇടപെടാൻ കഴിയാത്ത വൻ ശക്തികൾ ഉൾപ്പെടെയുള്ളവർ തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിലുണ്ടെന്നാണ് പി. ശശിയുടെ നിലപാട്. അൻവറിന്റെ ആരോപണങ്ങൾ…
Read Moreപോലീസ് ബറ്റാലിയനുകളിൽ അർധരാത്രിയിൽ പരേഡ്; ഉറക്കം കെട്ട് പോലീസുകാർ; പോലീസ് ജോലി ഉപേക്ഷിച്ച് താഴ്ന്ന ജോലി തേടി പോകുന്നവരുടെ എണ്ണം വർധിക്കുന്നു
തിരുവനന്തപുരം: കേരളത്തിലെ ബറ്റാലിയനുകളിൽ ജോലി ചെയ്യുന്ന പോലീസുകാരുടെ ഉറക്കം കെടുത്തി മേലുത്തരവുകൾ. ഓഗസ്റ്റ് 29ന് ബറ്റാലിയനുകളിൽ ആംഡ് പോലീസ് ബറ്റാലിയൻ ഡിഐജിയുടെ നിർദേശത്തിൽ അർധരാത്രി സർപ്രൈസ് പരിശോധന നടത്തിയത് മുതലാണ് ബറ്റാലിയൻ പോലീസുകാരുടെ ഉറക്കവും സമാധാനവും നഷ്ടമായത്. എസ്എപി ബറ്റാലിയനിൽ നേരിട്ട് പരിശോധന നടത്തിയ ഡിഐജി പോലീസുകാർക്ക് അർധരാത്രിയിൽ പരേഡും പിടിയും നടത്തിയത് പോലീസ് അസോസിയേഷൻ സമ്മേളനത്തിൽ അടക്കം വലിയ ചർച്ചയായിരുന്നു.കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തിരുവനന്തപുരത്ത് നടത്തിയ സന്ദർശനവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ തിരിച്ചുവിളിച്ച് നൈറ്റ് പരേഡ് നടത്തുന്ന സാഹചര്യവും എസ്എപി ബറ്റാലിയനിലുണ്ടായി. ഡ്യൂട്ടി കഴിഞ്ഞ് വിശ്രമത്തിലുണ്ടായിരുന്ന പോലീസുകാരെയും പുലർച്ചെ വിവിഐപി ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന പോലീസുകാരെയും നൈറ്റ് പരേഡ് നടത്തിയത് പോലീസുകാർക്കിടയിൽ വലിയ അമർഷമാണ് ഉണ്ടാക്കിയത്. തുടർന്നുള്ള ദിവസങ്ങളിൽ നടന്ന പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ വിവിധ ബറ്റാലിയൻ പ്രതിനിധികൾ ഇത്തരത്തിലുള്ള ഉദ്യോഗസ്ഥ മനോഭാവത്തിനെതിരെ…
Read Moreദിയ കൃഷ്ണ വിവാഹിതയായി: മനം നിറഞ്ഞ് താര കുടുംബം; വൈറലായി ചിത്രങ്ങൾ
നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ വിവാഹിതായി. തിരുവനന്തപുരം സ്വദേശിയും സോഫ്റ്റ്വെയർ എൻജിനീയറുമായ ആശ്വിൻ ഗണേശാണ് വരൻ. തിരുവനന്തപുരത്തെ ആഡംബര ഹോട്ടലിൽ വച്ചായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മകളുടെ കല്യാണം കഴിഞ്ഞതിൽ അതിയായ സന്തോഷമെന്നാണ് കൃഷ്ണ കുമാർ പറഞ്ഞു. ഇനി ആഘോഷങ്ങൾ ഒന്നുമില്ലെന്നും കോവിഡ് നമ്മളെ പഠിപ്പിച്ചതുപോലെ ചെറിയൊരു വിവാഹമാണ് നമുക്ക് ഇനി വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More‘മുടിയൻ’ വിവാഹിതനായി; ഐശ്വര്യ ഉണ്ണിയുടെ കഴുത്തിൽ താലി ചാർത്തി ഋഷി; ആശംസകളുമായി താരങ്ങൾ
നടിയും നർത്തകിയുമായ ഡോ.ഐശ്വര്യ ഉണ്ണിയുടെ കഴുത്തിൽ താലി ചാർത്തി ഋഷി. ഉപ്പും മുളകും എന്ന ഷോയിലൂടെ പ്രേക്ഷകകരുടെ മനസിൽ വളരെ വേഗം സ്ഥാനം പിടിച്ച താരമാണ് ഋഷി. അഭിനയത്തിനു പുറമേ താരം നല്ലൊരു ഡാൻസർ കൂടിയാണ്. ആറു വർഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം. നിരവധി താരങ്ങളാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്. പൂഴിക്കടകൻ, സകലകലാശാല, അലമാര തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ഐശ്വര്യ.
Read Moreകന്നിമല എസ്റ്റേറ്റിൽ ഒറ്റക്കൊന്പനും പടയപ്പയും നേർക്കുനേർ; തൊഴിലാളി കുടുംബങ്ങൾ ആശങ്കയിൽ; ആനകളെയും നിരീക്ഷിച്ച് ആർആർടി സംഘം
മൂന്നാർ: കഴിഞ്ഞ ദിവസം കൊന്പുകോർത്ത് ജനവാസ മേഖലകളെ വിറപ്പിച്ച കാട്ടുകൊന്പൻമാർ വീണ്ടും വീടുകൾക്കു സമീപം നിലയുറപ്പിച്ചു. മൂന്നാറിലെ നയമക്കാട് എസ്റ്റേറ്റിൽ കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയ പടയപ്പയും ഒറ്റക്കൊന്പനും ആണ് ബുധനാഴ്ച വൈകുന്നേരത്തോടെ കന്നിമല എസ്റ്റേറ്റിലെ ലയങ്ങൾക്കു സമീപം എത്തിയത്. കന്നിമല എസ്റ്റേറ്റിലെ ലോവർ ഡിവിഷനിൽ നിലയുറപ്പിച്ചതോടെ തൊഴിലാളികളും ആശങ്കയിലായി. രണ്ട് ആനകളെയും നിരീക്ഷിച്ച് ആർആർടി സംഘം സമീപത്തുതന്നെ തുടരുന്നുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് രണ്ടു കൊന്പൻമാരും നയമക്കാട് എസ്റ്റേറ്റിൽ ഏറ്റുമുട്ടിയത്. ബുധനാഴ്ച രാവിലെ കന്നിമലയ്ക്കു സമീപം എത്തിയ കൊന്പമാർ ഏതാനും മീറ്ററുകൾക്ക് അപ്പുറം മാത്രം നിലയുറപ്പിച്ചിരിക്കുകയാണ്. ചിന്നക്കനാലിൽ ചക്കക്കൊന്പൻ, മുറിവാലൻ എന്നീ വിളിപ്പേരുകൾ ഉള്ള കൊന്പൻമാർ തമ്മിലുള്ള ഏറ്റുമുട്ടലിൽ മുറിവാലൽ ഞായറാഴ്ച ചരിഞ്ഞിരുന്നു.
Read More