അധ്യാപക ദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി നടി ശിവദ. തന്റെ അച്ഛനെ പഠിപ്പിച്ച അധ്യാപികയെ കാണാൻ അച്ഛനോടും മകളോടുമൊപ്പം പോകുന്ന വീഡിയോയാണ് ശിവദ ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ചിരിക്കുന്നത്. താൻ പഠിപ്പിച്ച വിദ്യാർഥിയെ വർഷങ്ങൾക്കുശേഷം വീണ്ടും കണ്ടപ്പോഴുള്ള അധ്യാപികയുടെ കണ്ണുകളിലെ സന്തോഷവും വീഡിയോയിൽ കാണാം. അച്ഛൻ തന്റെ ജന്മനാടായ ഷൊർണൂർ കാരക്കാട് വരുമ്പോഴെല്ലാം കാരക്കാട് എൽപി സ്കൂളിലെ പ്രധാനാധ്യാപികയെ സന്ദർശിക്കുന്നത് പതിവാണ്. ഇത്തവണ 94 വയസുള്ള പാറുക്കുട്ടി അമ്മയെ കാണാൻ ഞങ്ങൾ അദ്ദേഹത്തോടൊപ്പം പോയി. അവർ തമ്മിലുള്ള അഗാധമായ ബന്ധത്തിന് സാക്ഷ്യം വഹിച്ചത് ശരിക്കും ഹൃദയസ്പർശിയായിരുന്നു. അവരുടെ കണ്ണുകളിലെ സന്തോഷം, അവരുടെ പുഞ്ചിരിയിലെ ഊഷ്മളത – വർഷങ്ങൾക്ക് ശേഷവും അവരുടെ വിദ്യാർഥികളെ കാണാൻ സാധിക്കുന്നതിൽ ഭാഗ്യവതിയാണ്. ഈ അധ്യാപക ദിനത്തിൽ, ഒരു അധ്യാപകനാകുന്നത് എത്രമാത്രം അനുഗ്രഹീതമാണെന്ന് ഞാൻ ഓർമിപ്പിക്കുന്നു എന്നും ശിവദ കുറിച്ചു. …
Read MoreDay: September 5, 2024
ഇന്ന് ദേശീയ അധ്യാപകദിനം; വിരമിച്ചിട്ടും പാവകളിയിലൂടെ ബോധനവിദ്യയുമായി ക്ലാസ് മുറികളിൽ സജീവമായി ജോസഫ് സാർ
പത്തനംതിട്ട: അധ്യാപക ജീവിതത്തിന്റെ തുടക്കത്തിൽ പരിശീലിച്ച പാവകളി എന്ന കലാരൂപത്തെ റിട്ടയർമെന്റ് ജീവിതത്തിലും എം.എം. ജോസഫ് മേക്കൊഴൂർ ക്ലാസ് മുറികളിലേക്ക് എത്തിച്ചു ശ്രദ്ധേയനാണ്.1993 ലാണ് ബോധനമാധ്യമമെന്ന നിലയിൽ പാവനാടകത്തെ ജോസഫ് സാർ സ്വീകരിക്കുന്നത്. ന്യൂഡൽഹി സിസിആർടി(സെന്റർ ഫോർ കൾച്ചറൽ റിസോഴ്സസ് ആൻഡ് ട്രെയിനിംഗ്)യിൽ നിന്നാണ് പപ്പട്രി ഫോർ എഡ്യുക്കേഷൻ എന്ന വിഷയത്തിൽ പ്രത്യേക പരിശീലനം നേടുന്നത്. സ്വന്തം ക്ലാസ് മുറികളിൽ ഈ ബോധനവിദ്യ പ്രയോജനപ്പെടുത്തിയതോടൊപ്പം രാജ്യത്തെ മറ്റു വിദ്യാലയങ്ങളിലും അധ്യാപകപരിശീലന കേന്ദ്രങ്ങളിലും ഈ വിദ്യ പരിചയപ്പെടുത്തുന്നതിൽ അദ്ദേഹം പിശുക്കു കാട്ടിയില്ല. എൻഎസ്എസ്, സ്കൗട്ട്, അങ്കണവാടി, ടിടിഐ, ബിഎഡ്, സ്കൂളുകൾ തുടങ്ങിയവയിലൂടെ അഞ്ഞൂറിലധികം ശില്പശാലകൾക്കു നേതൃത്വം നൽകിയിട്ടുണ്ട്.പത്തനംതിട്ട തൈക്കാവ് ഗവൺമെന്റ് എച്ച്എസ്എസിൽ നിന്ന് 2021ലാണ് വിരമിച്ചത്. സ്കൂളുകളിൽ ജോലി നോക്കുന്പോഴും പാവകളിയിലൂടെ എം.എം. ജോസഫിന്റെ ക്ലാസുകൾ ശ്രദ്ധേയമായിരുന്നു. ദീർഘകാലം സേവനം ചെയ്ത കടമ്മനിട്ട ഗവൺമെന്റ് എച്ച്എസ്എസിൽ ഭൈരവി പാവനാടക…
Read Moreഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ … ജപ്പാൻ യുവാവിന്റെ ഉറക്കം ദിവസം 30 മിനിറ്റ്!
ടോക്കിയോ: ജപ്പാൻകാരനായ ഒരു യുവാവിന്റെ ഉറക്കത്തെക്കുറിച്ച് അറിഞ്ഞാൽ അതിശയിച്ചു പോകും. ഒരോ ദിവസവും ഇയാൾ ഉറങ്ങുന്നത് 30 മിനിറ്റ് മുതൽ 45 മിനിറ്റ് വരെ മാത്രം. 12 വർഷമായി ഇതാണ് സ്ഥിതി. പടിഞ്ഞാറൻ ജപ്പാനിലെ ഹ്യോഗോ സ്വദേശിയായ ഡെയ്സുകെ ഹോറി എന്ന നാൽപ്പതുകാരനാണ് ഈ വിചിത്ര ഉറക്കശീലത്തിനുടമ. മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള ഉറക്കം ജനനവൈകല്യമല്ല. വർഷങ്ങളായുള്ള പരിശീലനത്തിന്റെ ഭാഗമായി ഹോറി സ്വായത്തമാക്കിയതാണ്. ഹ്രസ്വമായ ഉറക്കശീലം ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നും വാസ്തവത്തിൽ അതു ജോലിയിലും വ്യക്തിജീവിതത്തിലും സഹായകമായെന്നും മികച്ച സംരംഭകൻ കൂടിയായ ഹോറി പറയുന്നു. എത്ര മണിക്കൂർ ഉറങ്ങിയെന്നല്ല, ഉറക്കത്തിന്റെ ഗുണനിലവാരമാണു പ്രധാനമെന്നും ഹോറി വ്യക്തമാക്കി. ജപ്പാനിൽ നടന്ന ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്ത ഹോറി ദിവസം 26 മിനിറ്റ് മാത്രമാണ് ഉറങ്ങിയത്. ഉണർന്നെഴുന്നറ്റ ഹോറി ആരോഗ്യവാനായി പെരുമാറുകയും തന്റെ പ്രവർത്തനങ്ങളിൽ മുഴുകുകയും ചെയ്തു. കുറഞ്ഞ ഉറക്കമുള്ളവരുടെ കൂട്ടായ്മയായ…
Read Moreപൊന്നോണം ഇത്തവണയും കർഷകർക്ക് കണ്ണീരോണം; ഏറ്റെടുത്ത നെല്ലിന്റെ പണം കൊടുക്കാതെ സപ്ലൈകോ
കോട്ടയം: അരി വിളയിക്കുന്ന നെല്‍കര്‍ഷകര്‍ക്കും ഓണത്തിനുണ്ണാന് കൈ നീട്ടുകയോ കടം വാങ്ങുകയോ ചെയ്യേണ്ട ദയനീയ സ്ഥിതി. ഏഴു മാസം മുന്‍പ് സപ്ലൈകോ ഏറ്റെടുത്ത നെല്ലിന് 25 കോടി രൂപയാണ് ജില്ലയിലെ കുടിശിക. കോട്ടയം, വൈക്കം താലൂക്കുകളിലെ മൂവായിരത്തിലേറെ നെല്‍കര്‍ഷകര്‍ക്കാണ് സപ്ലൈകോ പണം നല്‍കാനുള്ളത്. തുക സര്‍ക്കാര്‍ വകയിരുത്തിയതായി കൃഷിമന്ത്രി ആവര്‍ത്തിക്കുമ്പോഴും കണ്‍സോര്‍ഷ്യത്തിലുള്ള കാനറ, എസ്ബിഐ ബാങ്കുകളില്‍ പാഡി രസീതുമായി കയറിയിറങ്ങുകയാണ്. കുടിശിക നല്കിത്തീര്ക്കുമെന്ന ഉറപ്പ് പാലിക്കുന്നില്ലെങ്കില്‍ ചെറുകിട കര്‍ഷകര്‍ക്ക് പൊന്നോണം കണ്ണീരോണമായി മാറും. മൂന്നു മാസം മുന്‍പു വിതച്ച നെല്ലിന് വളവും കീടനാശിനിയും വാങ്ങാനുള്ള തുക കടം വാങ്ങേണ്ട സാഹചര്യമാണുള്ളത്. അടുത്ത കൊയ്ത്തിന് നെല്ല് കൊടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടന്നുവരുമ്പോഴാണ് കഴിഞ്ഞ സീസണിലെ നെല്ലിന്റെ പണത്തിനായുള്ള നെട്ടോട്ടം.
Read Moreചലച്ചിത്ര അക്കാദമി ചെയർമാനായി പ്രേംകുമാർ അധികാരമേറ്റു: സംവിധായകൻ അല്ലാത്തയാൾ തലപ്പത്ത് ആദ്യം
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയുടെ താത്കാലിക ചെയർമാനായി പ്രേംകുമാർ അധികാരമേറ്റു. ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ ബംഗാളി നടി ഉന്നയിച്ച ആരോപണത്തിന്റെ പശ്ചാത്തലത്തിൽ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവയ്ക്കുകയായിരുന്നു. അതെത്തുടർന്നാണ് ചലച്ചിത്ര അക്കാദമി ചെയര്മാൻ സ്ഥാനം പ്രേംകുമാറിന് നൽകാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ ചെയർമാൻ സ്ഥാനം വ്യക്തിപരമായി സന്തോഷമില്ലെന്നും രഞ്ജിത് പ്രിയപ്പെട്ട സുഹൃത്താണെന്നും പ്രേംകുമാർ പറഞ്ഞു. ആദ്യമായാണ് അക്കാദമി ചെയർമാൻ സ്ഥാനത്ത് സംവിധായകൻ അല്ലാത്ത ഒരാൾ വരുന്നത്.
Read Moreടൂറിസം വെള്ളത്തിലായി; നിശ്ചലമായി വേമ്പനാട്ട് കായലോരം; മുന്നൂറോളം ഹൗസ്ബോട്ട് ജീവനക്കാരുടെ കുടുംബം പട്ടിണിയിൽ
കോട്ടയം: കോട്ടയം ടൂറിസത്തില്‍ ഇക്കൊല്ലം കാര്‍മേഘം പടര്‍ന്നിരിക്കുന്നു.ജൂണ്‍, ജൂലൈ മണ്‍സൂണ്‍ ടൂറിസത്തില്‍ വിദേശികളുടെ വരവ് പതിവിലും കുറവായിരുന്നു. തുടര്‍ച്ചയായ വെള്ളപ്പൊക്കത്തിന്റെയും പൊതു അവധികളുടെയും ആലസ്യം വിട്ടൊഴിഞ്ഞിട്ടില്ല. ഓഗസ്റ്റ് രണ്ടാം ശനിയിലെ ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളി മാറ്റിവച്ചതോടെ കുമരകം സന്ദര്‍ശം പതിവാക്കിയ ടൂറിസ്റ്റുകള്‍ ബുക്കിംഗ് റദ്ദാക്കി. ഹോട്ടലുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, റിസോര്‍ട്ടുകള്‍, ഹൗസ് ബോട്ടുകള്‍ തുടങ്ങി എല്ലാ മേഖലയിലും അപ്രതീക്ഷിത മാന്ദ്യമാണ്. ഓണത്തിന് പകിട്ടും പരിപാടികളും കുറഞ്ഞതും സഞ്ചാരികളുടെ വരവ് കുറയാന്‍ കാരണമായിട്ടുണ്ട്. ആഴ്ചയില്‍ ഒരു ദിവസം പോലും ബുക്കിംഗ് ലഭിക്കാത്ത ഹൗസ് ബോട്ടുകള്‍ വേമ്പനാട്ട് കായല്‍തീരത്ത് ഏറെയാണ്. ആലപ്പുഴ മുതല്‍ കുമരകം വരെയുള്ള മുന്നൂറോളം ഹൗസ് ബോട്ടുകളുടെ ജീവനക്കാര്‍ക്കാണ് ജീവിതം വഴിമുട്ടിയത്. വയനാട് പ്രകൃതിദുരന്തത്തെത്തുടര്‍ന്ന് സമ്മേളനങ്ങളും ചടങ്ങുകളും മുടങ്ങിയതും റിസോര്‍ട്ടുകള്‍ക്ക് തിരിച്ചടിയായി. ടൂറിസ്റ്റ് ഗൈഡുകള്‍ക്കും ഹോട്ടല്‍ ജീവനക്കാര്‍ക്കും ഓണക്കാലത്ത് വരുമാനം നഷ്ടപ്പെട്ടു. വള്ളംകളി വൈകിയതിനാല്‍ ഇക്കൊല്ലം വിദേശടൂറിസ്റ്റുകള്‍…
Read Moreഎല്ലാം കലങ്ങി തെളിയട്ടെ, കാർമേഘങ്ങൾ ഒഴിയട്ടെ: പ്രേക്ഷകരുടെ സ്നേഹമുള്ളിടത്തോളം കാലം മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല; മഞ്ജു വാര്യർ
പ്രേക്ഷകരുടെ സ്നേഹമുള്ളിടത്തോളം കാലം മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് മഞ്ജു വാര്യർ. മലയാള സിനിമ ചെറിയ സങ്കടമുള്ള കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. എല്ലാം കലങ്ങി തെളിയട്ടെ, കാർമേഘങ്ങൾ ഒഴിയട്ടെയെന്നും താരം കൂട്ടിച്ചേർത്തു. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം മലയാള സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ചും ലഹരി ഉപയോഗത്തെക്കുറിച്ചും വിവാദങ്ങളും ആരോപണങ്ങളും ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് നടിയുടെ പ്രതികരണം.
Read Moreനിയമനടപടികളുമായി ആക്ഷൻ ഹീറോ… ലൈംഗിക ആരോപണത്തിനു പിന്നില്‍ ഗൂഢാലോചന; ഡിജിപിക്ക് പരാതി നല്കി നിവിന്‍ പോളി
തിരുവനന്തപുരം: സിനിമയില്‍ അവസരം വാഗ്ദാനം പീഡിപ്പിച്ചെന്ന യുവതിയുടെ ആരോപണത്തില്‍ ഡിജിപിക്ക് പരാതി നല്കി നടന് നിവിന്‍ പോളി. യുവതിയുടെ വ്യാജ ആരോപണത്തിന് പിന്നിൽ ഗുഢാലോചനയുണ്ടെന്ന് നിവിന്‍ പരാതിയില്‍ പറയുന്നു. അതേസമയം, കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നിവിന്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. തനിക്ക് പെണ്‍കുട്ടിയെ അറിയില്ലെന്നും പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് നിവിന്‍ പോളിയുടെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന അഭിഭാഷകനുമായി നടന് കൂടിക്കാഴ്ച നടത്തി. തന്റെ പരാതി കൂടി സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം പരിശോധിച്ച് നിലപാടിലെത്തണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് നിവിൻ മുന്നോട്ട് വയ്ക്കുന്നത്. അഭിനയിക്കാന്‍ അവസരം നല്കി ദുബായിയില്‍ വച്ച് നിവിന്‍ പോളി ഉള്‍പ്പെടെയുള്ള പ്രതികള്‍ പീഡിപ്പിച്ചെന്നാണ് എറണാകുളം ഊന്നുകല്‍ സ്വദേശിനിയായ യുവതിയുടെ പരാതി. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്യുകയും യൂറോപ്പില്‍ ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തു. അതിന് ശേഷം ദുബായിയില്‍ കൊണ്ടുപോയി ജ്യൂസില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്കി…
Read Moreമകനെ വെടിവച്ചു കൊലപ്പെടുത്തി; നടുക്കുന്ന സംഭവം കണ്ട് ഓടി രക്ഷപ്പെട്ട് യുവതി; സ്വയം വെടിവച്ച് ജീവനൊടുക്കി പിതാവ്; കൊലയ്ക്ക് പിന്നിലെ കാരണം തേടി പോലീസ്
ഭോപ്പാൽ: ആറ് വയസുകാരനായ മകനെ കൊലപ്പെടുത്തിയതിന് ശേഷം പിതാവ് സ്വയം വെടിവച്ച് ജീവനൊടുക്കി. നടുക്കുന്ന സംഭവം കണ്ട് ഓടിരക്ഷപ്പെട്ട് ഭാര്യ. മധ്യപ്രദേശിൽ കട്നി ജില്ലയിലെ കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിലെ നയ് ബസ്തി പ്രദേശത്താണ് സംഭവം നടന്നതെന്ന് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് സന്തോഷ് ദെഹാരിയ പറഞ്ഞു. മായങ്ക് അഗ്രഹാരി എന്നയാളാണ് തന്റെ മകൻ ശുഭിനെ വെടിവച്ച് കൊന്നത്. ഭാര്യ മാൻവി അഗ്രഹാരിക്കും (30) നേരെ ഇയാൾ വെടിയുതിർത്തു. എന്നാൽ ഇവർ രക്ഷപെട്ടുവെന്ന് പോലീസ് പറഞ്ഞു. ഭാര്യ ഓടിയതിന് പിന്നാലെയാണ് ഇയാൾ ജീവനൊടുക്കിയത്. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പോലീസ് അന്വേഷണം നടത്തിവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Read Moreകൊല്ലത്ത് കുഞ്ഞിന് പാല് നല്‍കിയില്ലെന്ന് ആരോപിച്ച് 19കാരിക്ക് ഗാർഹിക പീഡനം: കൈയും കാലും കെട്ടിയിട്ട് ക്രൂരമായി മർദിച്ച് ഭർതൃവീട്ടുകാർ; പരാതി നൽകിയിട്ടും കേസെടുക്കാതെ പോലീസ്
കൊല്ലം: നവജാത ശിശുവിന്റെ മാതാവിന് ഭർതൃവീട്ടുകാരുടെ ക്രൂരമർദനം. കുഞ്ഞിന് മുലപ്പാൽ നൽകിയില്ലെന്നാരോപിച്ച് കയറ് കൊണ്ട് കൈയും കാലും കെട്ടിയിട്ട് 19കാരിയെ മർദിച്ചു. നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശി അലീനയാണ് ക്രൂര മർദനത്തിന് ഇരയായത്. ഭർത്താവും, ഭർത്താവിന്റെ സഹോദരനും, ഭർതൃപിതാവും, ഭർതൃമാതാവും ചേർന്നാണ് മർദിച്ചത്. മർദനത്തിൽ യുവതിയ്ക്ക് ശരീരമാസകലം മുറിവേറ്റിട്ടുണ്ട്. സംഭവത്തിൽ പരാതി നൽകിയിട്ടും ചവറ പോലീസ് കേസെടുത്തില്ലെന്ന് യുവതിയുടെ പരാതി. യുവതിയും ഭർത്താവും തമ്മിൽ ഇതിനു മുൻപും വഴക്ക് പതിവായിരുന്നെന്ന് പെൺകുട്ടിയുടെ വീട്ടുകാർ പറഞ്ഞു. പ്രസവ ശേഷം കുഞ്ഞിനെയും അമ്മയേയും വേണ്ടെന്ന് പറഞ്ഞ് യുവതിയുടെ ഭർത്താവ് പിണങ്ങിപ്പോയെന്നും പിന്നീട് വീട്ടുകാർ ഇടപെട്ട് പ്രശ്നം രമ്യതയിൽ ആക്കുകയായിരുന്നു എന്നും പെൺകുട്ടിയുടെ മാതാവ് കൂട്ടിച്ചേർത്തു.
Read More