ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ സ്കൂൾ വിദ്യാർഥിനികൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ഡോക്ടർ അറസ്റ്റിൽ. ലാൽഗുഡിക്കടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർ എസ്. സാംസൺ ഡാനിയേലിനെയാണ് (31) പോലീസ് അറസ്റ്റു ചെയ്തത്. സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ഹോസ്റ്റലിലെ അന്തേവാസികളായ പെൺകുട്ടികളെയാണ് പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. ബുധനാഴ്ചയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചൈൽഡ് ഹെൽപ്പ് ലൈന്‍ ലഭിച്ച ഫോൺ കോളിന്റെ അടിസ്ഥാനത്തിൽ ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ വിദ്യാർഥികളുമായി നടത്തിയ ആശയവിനിമയത്തിനൊടുവിലാണ് ഡോക്ടർ നടത്തിയ ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള വിവരം പുറത്തുവന്നത്. അഞ്ചിനും പത്തിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളോടാണ് പ്രതി മോശമായി പെരുമാറിയതെന്ന് പോലീസ് പറഞ്ഞു. പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്ത പ്രതിയെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു.
Read MoreDay: September 5, 2024
അവൻ ബ്രാഹ്മണൻ ആണെന്ന് അറിഞ്ഞില്ല, അച്ഛൻ എന്നോട് ക്ഷമിക്കൂ; കൊന്നത് പശുകടത്തുകാരനെന്ന് കരുതി; പ്രതിയായ ഗോരക്ഷാ പ്രവർത്തകൻ മാപ്പ് പറഞ്ഞെന്ന് പിതാവ്
ഫരീദാബാദ്: പശുക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ച് ഹരിയാനയില്‍ 12-ാം ക്ലാസുകാരനെ കൊലപ്പെടുത്ത സംഭവത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട ആര്യൻ മിശ്രയുടെ പിതാവ് സിയാനന്ദ് മിശ്ര. ഒരു മുസ്ലീമാണെന്ന് തെറ്റിദ്ധരിച്ചാണ് മകനു നേരേ വെടിയുതിര്‍ത്തത്. കൊന്നത് ബ്രാഹ്മണൻ ആണെന്ന് അറിഞ്ഞപ്പോള്‍ പ്രതിക്ക് ഒരുപാട് ഖേദം തോന്നി. അയാൾ തന്റെ കാലില്‍ വീണ് മാപ്പ് പറഞ്ഞു എന്ന് പിതാവ് സിയാനന്ദ് മിശ്ര പറഞ്ഞു. ബജ്റംഗ് ദള്‍ പ്രവര്‍ത്തകനും ഹരിയാനയിലെ ഗോരക്ഷാ സേനയിലെ അംഗവുമായ അനില്‍ കൗശിക്കാണ് തന്നോട് ഓഗസ്റ്റ് 27ന് മാപ്പുചോദിച്ചതെന്ന് സിയാനന്ദ് പറഞ്ഞു. ആര്യന് മിശ്രയെ വെടിവച്ച് കൊലപ്പെടുത്തിയതിയ കേസിൽ കൗശിക് ഉള്‍പ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 24നാണ് കൗശികും സംഘവും സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ പോകുകയായിരുന്ന ആര്യനുനേരെ വെടിയുതിര്‍ത്തത്. പശുക്കടത്തുകാര് കാറില്‍ രക്ഷപ്പെടുന്നു എന്ന വിവരം കേട്ട് തെറ്റിദ്ധരിച്ചാണ് ഇവര്‍ ആര്യനെ കൊലപ്പെടുത്തിയത്.
Read Moreഅരിയുൾപ്പടെ സബ്സിഡി സാധനങ്ങളുടെ വില കൂട്ടി സപ്ലൈകോ; വില വർധനവ് ഓണച്ചന്തകൾ തുടങ്ങാനിരിക്കെ
തിരുവനന്തപുരം: സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിച്ച് സപ്ലൈകോ. മട്ട അരി, തുവരപ്പരിപ്പ്, പഞ്ചസാര എന്നിവയ്ക്കാണ് വില കൂട്ടിയത്. അരിക്കും പഞ്ചസാരക്കും മൂന്നു രൂപ വീതവും തുവരപ്പരിപ്പിന് നാല് രൂപയുമാണ് കൂട്ടിയത്. കുറുവ അരിയുടെ വില കിലോഗ്രാമിന് 30 രൂപയിൽ നിന്നു 33 രൂപയായി. തുവരപരിപ്പിന്റെ വില 111 രൂപയിൽനിന്ന് 115 രൂപയാക്കിയും ഉയർന്നിട്ടുണ്ട്. ബുധൻ രാത്രിയാണ് വില കൂട്ടാനുള്ള നിർദ്ദേശം സപ്ലൈകോ ഔട്ട്ലെറ്റുകളിൽ എത്തിയത്. പുതിയ നിരക്ക് ബ്രാക്കറ്റിൽ കുറുവ അരി (kg) – 30 ( 33) തുവരപ്പരിപ്പ് (kg) – 111 (115) മട്ട അരി (kg) – 30 ( 33) പഞ്ചസാര (kg) – 27 (33) വില കുറഞ്ഞത് ചെറുപയർ (kg) – 92 (90) സപ്ലൈകോയുടെ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകുന്നേരം…
Read Moreഹെലികോപ്റ്റര്‍ അപകടത്തിൽ മരിച്ച പൈലറ്റ് വിപിന്‍ ബാബുവിന് നാടിന്റെ അന്ത്യാഞ്ജലി
മാവേലിക്കര: ഗുജറാത്തിലെ പോര്‍ബന്തറില്‍ രക്ഷാപ്രവര്ത്തനത്തിനനെത്തിയ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ അടിയന്തര ലാന്‍ഡിംഗിനിടെ കടലില്‍ പതിച്ച് മരിച്ച മലയാളി പൈലറ്റ് കണ്ടിയൂര്‍ പറക്കടവ് നന്ദനത്തില്‍ വിപിന്‍ ബാബുവിന് നാടിന്റെ അന്ത്യാഞ്ജലി. വൈകിട്ട് ആറരയോടെ കണ്ടിയൂര്‍ ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തി. മകന് സെനിത്ത് ചിതയ്ക്കു തീകൊളുത്തി. കോസ്റ്റ്ഗാര്‍ഡിന്റെ കൊച്ചിയിലെ ഡിസ്ട്രിക്ട് കമാന്‍ഡര്‍ ഡിഐജി എന്‍. രവിയുടെ നേതൃത്വത്തിലുള്ള നൂറോളം വരുന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. മൃതദേഹത്തില്‍ ദേശീയപതാക പുതപ്പിച്ചു. വീട്ടിലും ശ്മശാനത്തിലും കോസ്റ്റ് ഗാര്‍ഡും കേരള പോലീസും ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എ, ഡെപ്യൂട്ടി കളക്ടര്‍ ഡി.സി. ദിലീപ് കുമാര്‍, തഹസീല്‍ എം. ബിജുകുമാര്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍മാരായ കെ. സുരേഷ്ബാബു, ജി. ബിനു, നഗരസഭാ കൗണ്‍സിലര്‍മാര്‍ അടക്കം നുറുകണക്കിനാളുകള്‍ അന്ത്യോപചാരമര്‍പ്പിച്ചു. എയര്‍ഫോഴ്സ് റിട്ട. ഉദ്യോഗസ്ഥന് പരേതനായ ആര്. സി. ബാബുവിന്റെയും ശ്രീലത…
Read Moreകയ്യടിക്കെടാ മക്കളേ… ചെത്തിപ്പുഴ ആശുപത്രിയില്‍ റോബോട്ടിക് സര്‍ജറിയില്‍ മുട്ടുമാറ്റിവയ്ക്കല്‍ വിജയകരം
അത്യാധുനിക റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തിയ മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലില്‍ വിജയകരം. ശസ്ത്രക്രിയയ്ക്ക് ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റല്‍ ചീഫ് ആര്‍ത്രോപ്ലാസ്റ്റി സര്ജന് ഡോ. മാത്യു പുതിയിടം, ഓര്‍ത്തോപീഡിക്സ് ആൻഡ് സ്പോര്‍ട്സ് മെഡിസിന് വിഭാഗം മേധാവി ഡോ. അഭിജിത്ത് രാധാകൃഷ്ണ കൈമള്‍, ഓര്‍ത്തോപീഡിക് സര്ജന് ഡോ. ജിന്നി ജോണ്‍, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. കുക്കൂ ജോണ്‍ എന്നിവര്‍ നേതൃത്വം നല്കി. അത്യാധുനിക റോബട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ശസ്ത്രക്രിയകള്‍ കൃത്യതയും വേഗതയും ദ്രുതഗതിയിലുള്ള രോഗീ സൗഖ്യവും പ്രധാനം ചെയ്യുന്നു. അന്താരാഷ്ട്ര നിലവാരമുള്ള അസ്ഥി രോഗ ചികിത്സാ വിഭാഗത്തില്‍ അഞ്ച് സ്പെഷിലിസ്റ്റ് ഡോക്ടേഴ്സിന്റെ സേവനം ചെത്തിപ്പുഴ ആശുപത്രിയില്‍ ലഭ്യമാണ്. എല്ലാത്തരം ശസ്ത്രക്രിയകള്‍ക്കും 24 മണിക്കൂര്‍ സുസജ്ജമായ എട്ട് ലാമിനാര്‍ ഫ്ളോ ഓപ്പറേഷന് തിയറ്ററുകളും അത്യാധുനിക ഉപകരണങ്ങളും പൂര്‍ണ്ണസജ്ജമെന്ന് ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍…
Read Moreഓണത്തപ്പനെഴുന്നെള്ളും നേരത്തൊരു താലപ്പൊലി… അറിയാം തൃക്കാക്കരയപ്പനെക്കുറിച്ച്
ഓണപ്പൂക്കളത്തിനൊപ്പം ആചാരത്തോടെ പ്രതിഷ്ഠിക്കുന്ന പിരമിഡ് ആകൃതിയിലുള്ള മണ്ശില്പമാണ് ഓണത്തപ്പന്. തൃക്കാക്കരയപ്പന് എന്നും ഇതിനു വിളിപ്പേരുണ്ട്. കളിമണ്ണ് കൊണ്ടോ ചെളി കൊണ്ടോ ഉണ്ടാക്കിയ ഓണത്തപ്പന് നാലു മുഖവും പരന്ന മേല്‍ഭാഗവും ഉള്ള ഒരു ചെറിയ ഘടനയാണ്. എറണാകുളം ജില്ലയിലെ തൃക്കാക്കര ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയാണ് തൃക്കാക്കരയപ്പന്. ചരിത്രമനുസരിച്ച്, മഹാബലി രാജാവിനെ തൃക്കാക്കരയില്നിന്നാണ് പാതാളത്തിലേക്ക് അയച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. വിശുദ്ധ പാദങ്ങള്‍ എന്നര്‍ഥം വരുന്ന തിരുകാല്കര എന്ന വാക്കില്‍ നിന്നാണ് തൃക്കാക്കര എന്ന പേര് ഉത്ഭവിച്ചതെന്നാണ് വിശ്വാസം. തൃക്കാക്കര അമ്പലത്തില്‍ ഉത്സവത്തിന് പോകാന്‍ കഴിയാത്തവര്‍ വീടുകളില്‍ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് ആഘോഷങ്ങള്‍ നടത്തണമെന്ന് കേരള ചക്രവര്‍ത്തിയായ പെരുമാള്‍ കല്പ്പിച്ചതിനെത്തുടര്ന്നാണ് ഈ ആചാരം നിലവില്‍ വന്നതെന്നാണ് മറ്റൊരു വിശ്വാസം. ഉത്രാട നാളില്‍ ഓണത്തപ്പനെ അരിമാവ് അണിയിച്ച് ചെറിയ പീഠത്തില്‍ ഇരുത്തി പൂക്കള്‍ കൊണ്ട് അലങ്കരിക്കാറുണ്ട്. തൃക്കാക്കരയപ്പനൊപ്പം മഹാബലിയെയും കുടിയിരുത്തുന്നവരുണ്ട്. ഓണത്തപ്പനൊപ്പം, ഉരല്, ചിരവ, അരകല്ല്,…
Read Moreവെള്ളപ്പൊക്കവും ആഘോഷമാക്കി ഒരു കൂട്ടം ആളുകൾ: വൈറലായി വീഡിയോ
വെള്ളക്കെട്ടും വെള്ളപ്പൊക്കവുമെല്ലാം ജനജീവിതം ദുസഹമാക്കും. പുറത്തിറങ്ങാൻ പോലും കഴിയാതെ ആളുകൾ വീടുകളിലോ ദുരിതാശ്വാസ ക്യാന്പുകളിലോ ചുരുണ്ടു കൂടും. ഇതിനിടെ വലിയ ആഘോഷദിനങ്ങൾ വന്നാലും ആർക്കും സന്തോഷമുണ്ടാകില്ല. എന്നാൽ, പ്രളയത്തിൽ മുങ്ങിയ ഗുജറാത്തിലെ വഡോദര നഗരത്തിൽ ജന്മാഷ്ടമി ദിവസം കണ്ടത് ഇതിൽനിന്നു വേറിട്ട കാഴ്ചയാണ്. മുട്ടോളം വെള്ളത്തില്‍ തെരുവിലിറങ്ങിയ യുവതീയുവാക്കള്‍ ആവേശത്തോടെ ഗർബ നൃത്തം ചവിട്ടി. നർത്തകർക്ക് ആവേശം പകരാൻ വലിയ ശബ്ദത്തില്‍ പാട്ടുകൾ. ബലൂണുകളും മറ്റും കെട്ടി തെരുവുകൾ അലങ്കരിച്ചിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പെട്ടെന്നുതന്നെ വൈറലായി. നർത്തകർ പാട്ടിനൊപ്പിച്ചു സ്വയം മറന്നു നൃത്തം ചെയ്യുന്നതു വീഡിയോയില്‍ കാണാം. പ്രതികൂല സാഹചര്യങ്ങളിലും ഇത്തരം ആഘോഷങ്ങള്‍ ആസ്വദിക്കാനും സന്തോഷിക്കാനുമുള്ള ആളുകളുടെ നിശ്ചയദാർഢ്യത്തെ സോഷ്യൽ മീഡിയ ആവോളം പ്രശംസിച്ചു.
Read More