കംബോഡിയിലെ സൈബർ തട്ടിപ്പ് കേന്ദ്രത്തിൽനിന്നു രക്ഷപ്പെട്ട കാസർഗോഡ് സ്വദേശിയുടെ വെളിപ്പെടുത്തൽ പയ്യന്നൂര്‍: ട്രേഡിംഗ് ബിസിനസുമായി ബന്ധപ്പെട്ട ജോലിക്കായാണ് കാസര്‍ഗോഡ് സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ കംബോഡിയയിൽ എത്തിയത്. (യുവാവിന്റെ അഭ്യര്‍ഥന മാനിച്ച് വാര്‍ത്തയില്‍ പേര് ഒഴിവാക്കുന്നു). കംബോഡിയയിൽ എത്തിയ യുവാവ് ചെന്നു പെട്ടത് സൈബർ തട്ടിപ്പുകരുടെ പിടിയിൽ. അഞ്ചുലക്ഷത്തോളം രൂപ നഷ്ടപ്പെട്ട യുവാവിന് ജീവൻ നഷ്ടപ്പെടാതിരുന്നത് ഭാഗ്യംകൊണ്ടുമാത്രം. നാട്ടില്‍ തിരിച്ചെത്തിയ കാസര്‍ഗോഡ് സ്വദേശി, കംബോഡിയയിൽ സ്കാമിംഗ് കമ്പനിക്കാരുടെ പിടിയിലകപ്പെട്ടതിനെക്കുറിച്ച് രാഷ്ട്രദീപികയോട് സംസാരിച്ചു. കംബോഡിയയിൽ സൈബർ തട്ടിപ്പ് ഒരു ജോലിയാണെന്നും കൊയ്യുന്നത് കോടികളാണെന്നും യുവാവ് പറയുന്നു. ജോലി തേടി കംബോഡിയയിൽ ഒരു സുഹൃത്തിന്റെ അച്ഛൻ വഴിയാണ് കംബോഡിയ യാത്രയ്ക്കു കളമൊരുങ്ങിയത്. അത്യാവശ്യം ഇംഗ്ലീഷ് പരിജ്ഞാനവും സോഷ്യല്‍ മീഡിയയിലെ പരിജ്ഞാനവും വേഗത്തില്‍ ടൈപ്പ് ചെയ്യാനുള്ള കഴിവുമാണ് യോഗ്യതയായി ആവശ്യപ്പെട്ടിരുന്നത്. പ്രതിമാസം 60,000 രൂപയായിരുന്നു വേതനമായി നിശ്ചയിച്ചിരുന്നത്. വിസ അവിടെനിന്ന് ശരിയാക്കാമെന്നായിരുന്നു വ്യവസ്ഥ. കൂടെയുണ്ടാകുമെന്ന് ഉറപ്പിച്ചിരുന്ന…
Read MoreDay: September 6, 2024
അക്കളി ഇക്കളി തീക്കളിയായി… ‘സൗഹൃദം’ ഉണ്ടാക്കാൻ തീയിട്ട യുവതി അറസ്റ്റിൽ
ഗ്രീസിലെ ട്രിപ്പോളിയിൽ നാൽപത്തിനാലുകാരി നടത്തിയ “തീക്കളി’ അവരുടെ അറസ്റ്റില്‍ കലാശിച്ചു. വീടിനു സമീപത്തെ കൃഷിയിടത്തിൽ യുവതി മനഃപ്പൂർവം തീയിടുകയായിരുന്നു. ഒന്നല്ല, രണ്ടു തവണ. അബദ്ധത്തിലുള്ള തീപിടിത്തമാണെന്നാണ് എല്ലാവരും കരുതിയത്. വലിയ കാട്ടുതീ ഉണ്ടാകുന്ന മേഖലയായതിനാൽ തീപിടിത്തം നാട്ടിലാകെ പരിഭ്രാന്തി പരത്തി. നൂറുകണക്കിന് അഗ്നിരക്ഷാസേനാംഗങ്ങൾ തീ കെടുത്താൻ പാഞ്ഞെത്തി. സമീപത്തെ വീട്ടുകാരെയെല്ലാം ഒഴിപ്പിച്ചശേഷം ഏറെ പണിപ്പെട്ടാണു തീ കെടുത്തിയത്. എന്നാൽ ഒരേസ്ഥലത്തു തുടർച്ചയായി രണ്ടു ദിവസം തീപിടിത്തമുണ്ടായതും സംഭവസ്ഥലത്ത് യുവതിയുടെ സാന്നിധ്യം രണ്ടു ദിവസവും കണ്ടതും സേനാംഗങ്ങൾക്കിടയിൽ സംശയമുണ്ടാക്കി. തുടർന്നു നടത്തിയ അന്വേഷണത്തിലാണു യുവതി തീയിട്ടതാണെന്നു ബോധ്യമായതും അറസ്റ്റ് ചെയ്തതും. ഇനി എന്തിനാണു യുവതി തീയിട്ടതെന്നല്ലേ? അഗ്നിരക്ഷാ സേനാംഗങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുക, പരിചയത്തിലായിക്കഴിഞ്ഞാൽ അവരില്‍ ആരെങ്കിലുമായി സൗഹൃദം സ്ഥാപിക്കുക. ഇതായിരുന്നത്രെ യുവതിയുടെ ലക്ഷ്യം. പക്ഷേ, യുവതിയുടെ തമാശ അധികൃതർ അത്ര നിസാരമായി കണ്ടില്ല. ട്രിപ്പോളി പോലീസ് യുവതിയെ അറസ്റ്റ്…
Read Moreകോടതി നടപടിക്കിടെ വനിതാ ജീവനക്കാര്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; കൊല്ലംകാരനായ അഭിഭാഷകനെതിരേ കേസ്; നോട്ടീസ് നല്കി വിളിപ്പിക്കുമെന്നു പോലീസ്
മുട്ടം: കോടതിയിലെ വനിതാ ജീവനക്കാര്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയഅഭിഭാഷകനെതിരേ കേസെടുത്ത് പോലീസ്. വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതി നടപടികള്‍ നടന്നുകൊണ്ടിരിക്കെ കോടതിയിലെ വനിതാ ജീവനക്കാര്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ അഭിഭാഷകനെതിരെയാണ് മുട്ടം പോലീസ് കേസെടുത്തത്. കൊല്ലം ബാറിലെ അഭിഭാഷകന് അഡ്വ . ടി.കെ. അജനെതിരെയാണ് മുട്ടം കോടതിയിലെ വനിതാ ജീവനക്കാര്‍ മുട്ടം പോലീസില്‍ പരാതി നല്‍കിയത്. അഭിഭാഷകനെ നോട്ടീസ് നല്കി വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്ന് മുട്ടം സിഐ ഇ.കെ.സോള്‍ജിമോന്‍ പറഞ്ഞു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ രണ്ടിന് രാവിലെ 11.45 നായിരുന്നു സംഭവം. അഡീഷണല്‍ ഡിസ്ട്രിക് ആന്റ് സെഷന്‍സ് കോടതി നാലില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടപടികള്‍ നടന്നു വരുന്നതിനിടെയാണ് വനിതാ ജീവനക്കാരികളുടെ മുന്നില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിഭാഷകന് നഗ്നതാ പ്രദര്‍ശനം നടത്തിയത്. കോടതി നടപടികള്‍ നടക്കുന്നതിനിടെ ഉണ്ടായ…
Read Moreസര്‍ക്കാര്‍ ആശുപത്രികളില്‍ പണം അടയ്ക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം; മുന്‍കൂര്‍ പണം അടയ്ക്കുന്നതിനുളള സൗകര്യങ്ങളുമൊരുക്കും
പത്തനംതിട്ട : വിവിധ സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പണം അടയ്ക്കാം. മെഡിക്കല്‍ കോളജുകളിലും ജില്ലാ, ജനറല്‍ ആശുപത്രികളിലും ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഓണ്‍ലൈനിലൂടെ മുന്‍കൂര്‍ പണം അടയ്ക്കുന്നതിനുളള സൗകര്യങ്ങളുമൊരുക്കും. ഡിജിറ്റല്‍ പേയ്മെന്റിനൊപ്പം നേരിട്ട് പണം സ്വീകരിക്കുന്നത് തുടരും. ഒപി ടിക്കറ്റ് കൂടി ഡിജിറ്റലാകുന്നതോടെ ഓണ്‍ലൈന്‍ പണമിടപാട് സംവിധാനം പൂര്‍ണമാകും. ഓണ്‍ലൈന്‍ ബുക്കിംഗ് തുടരുന്നതോടെ നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറെ കാണാന്‍ കഴിയും. ഇതോടെ ഒപിയിലെ തിരക്ക് കുറയും. പ്രധാന ആശുപത്രികളിലെല്ലാം ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാജാേര്‍ജ് അറിയിച്ചിരുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പണം അടയ്ക്കുന്നതിന് ഇ – പോസ്, ക്യൂ ആര് കോഡ് സ്കാന്‍ ക്രമീകരണങ്ങളായി. ജീവനക്കാര്‍ക്ക് ഇതിനുള്ള പരിശീലനം നല്‍കിവരികയാണ്. കോന്നി മെഡിക്കല്‍ കോളജില്‍ മൊബൈല്‍ കവറേജ് പൂര്‍ണ തോതില്‍ ലഭ്യമല്ലാത്തതിനാല്‍ ക്യുആര്‍ കോഡ് നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.…
Read More‘എല്ലാ കള്ളനാണയങ്ങളും തുറന്നു കാട്ടപ്പെടും’; സാങ്കൽപ്പിക കഥകൾ മെനയുന്നവർ നിരാശപ്പെടും; അൻവറിന് പിന്തുണയുമായി കെ.ടി.ജലീൽ
കോഴിക്കോട്: മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എഡിജിപി എം.ആർ. അജിത്കുമാറിനെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച നിലന്പൂർ എംഎൽഎ പി.വി. അൻവറിനെ വീണ്ടും പരസ്യമായി പിന്തുണച്ചു സിപിഎം സഹയാത്രികനായ കെ.ടി. ജലീൽ എംഎൽഎ. ഉപ്പു തിന്നവരെ വെള്ളം കുടിപ്പിച്ചേ അടങ്ങുകയുള്ളുവെന്നും എല്ലാ കള്ളനാണയങ്ങളും തുറന്നു കാട്ടപ്പെടുമെന്നുമുള്ള ഫേസ് ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രിക്കും പി.വി. അൻവറിനും കെ.ടി. ജലീൽ വീരപരിവേഷം നൽകിയിട്ടുമുണ്ട്. പി.വി. അൻവർ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ നേരത്തെയും കെ.ടി. ജലീൽ അൻവറിനു പിന്തുണ നൽകി രംഗത്തെത്തിയിരുന്നു. അൻവർ ഉയർത്തിയ ആരോപണങ്ങളുടെ അലയൊലികൾ അടുത്തകാലത്തൊന്നും നിലയ്ക്കില്ലെന്നാണ് കെ.ടി. ജലീലിന്റെ പ്രതികരണം വ്യക്തമാക്കുന്നത്. ‘ചരിത്രത്തിലാദ്യമായി 125ലധികം പോലീസ് ഓഫീസർമാരെ അവരുടെ കൈയിലിരിപ്പിന്റെ ഗുണം കൊണ്ടു സർവീസിൽനിന്ന് എന്നന്നേക്കുമായി പിരിച്ചുവിട്ട മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. കുറ്റവാളികൾ ആ ധീര സഖാവിൽനിന്നു ഒരു തരിന്പു പോലും അനുകന്പ പ്രതീക്ഷിക്കേണ്ട. ചുണ്ടിനും കപ്പിനുമിടയിലെ ഏതാനും സമയത്തേക്കു സാങ്കൽപ്പിക…
Read Moreഗൗട്ട് എന്ന സന്ധിവാതരോഗം…
ഗൗട്ട് ഗൗട്ട് എന്ന തരം ആര്‍ത്രൈറ്റിസില്‍(സന്ധി വാതം) ചില പ്രത്യേക ആഹാര പദാര്‍ഥങ്ങള്‍ കഴിച്ചതിനു ശേഷമാണ് വേദന അനുഭവപ്പെടുന്നത്. മദ്യം, കടല്മീനുകള്, ബീഫ്, കൂടാതെ പച്ചക്കറികളായ കോളിഫ്ളവര്‍, ചീര, കൂണ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ആദ്യഘട്ടങ്ങളില്‍ വേദനയുണ്ടാകുന്നത് ഒരു സന്ധിയില്‍ മാത്രമായിരിക്കും. പിന്നീട് മറ്റു സന്ധികളിലേക്ക് ഇവ പടരുകയും ശരീരം തീരെ അനക്കാന്‍ സാധിക്കാത്ത സ്ഥിതി വരികയും ചെയ്തേക്കാം. ഗൗട്ട് ഉണ്ടാകുന്നത് ശരീരത്തിലുള്ള ഡിഎന്‍എയുടെ ഒരു പ്രധാന ഘടകമാണ് പ്യൂരിന്‍. പ്യൂരിന്റെയും മറ്റുചില ആഹാര പദാര്‍ഥങ്ങളുടെയും മെറ്റബോളിക് പ്രക്രിയയുടെ ഒരു ഉപോല്പ്പന്നമാണ് യൂറിക് ആസിഡ്. ഈ യൂറിക് ആസിഡ് നമ്മുടെ സന്ധിക്കുള്ളില്‍ അടിയുമ്പോഴാണ് ഗൗട്ട് ഉണ്ടാകുന്നത്. സന്ധിവാതം-കാരണങ്ങൾ അധികമായ ശരീരഭാരം, സന്ധികളില്‍ ഏല്ക്കുന്ന പരിക്ക്, സന്ധികള്‍ക്ക് ചുറ്റുമുള്ള മാംസ പേശികള്‍ക്കുള്ള ബലഹീനത, വ്യായാമക്കുറവ് എന്നീ കാരണങ്ങളാല്‍ സന്ധികളില്‍ സമ്മര്‍ദം മൂലം ഉണ്ടാകുന്ന തരുണാസ്ഥിയുടെ നഷ്ടം. ഇതാണ് സന്ധിവാതത്തിനുള്ള…
Read More‘അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ എനിക്ക് റിപ്പോര്‍ട്ട് ചെയ്യണ്ട’: സർക്കാരിനെയും ഡിജിപിയെയും മറികടന്ന് എഡിജിപിയുടെ കത്ത്
തിരുവനന്തപുരം: തനിക്കെതിരേയുള്ള അന്വേഷണം അവസാനിക്കുന്നത് വരെ ക്രമസമാധാനകാര്യങ്ങൾ തന്നോട് റിപ്പോർട്ട് ചെയ്യേണ്ടെന്ന് കാട്ടി ക്രമസമാധാനചുമതലയുള്ള എഡിജിപി എം.ആർ. അജിത്ത് കുമാർ രേഖാമൂലം തന്റെ കീഴുദ്യോഗസ്ഥർക്ക് കത്ത് നൽകി. തിരുവനന്തപുരം റേഞ്ച് ഐജി. ജി. സ്പർജൻകുമാർ, തൃശൂർ റേഞ്ച് ഡിഐജി. തോംസണ്‍ ജോസ് എന്നിവർക്കാണ് തന്റെ നിലപാട് വ്യക്തമാക്കി കത്ത് നൽകിയത്. ഇരുവരും എഡിജിപിയുടെ കീഴുദ്യോഗസ്ഥരും അദ്ദേഹത്തിനെതിരേയുള്ള ആരോപണം അന്വേഷിക്കുന്ന സംഘത്തിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥരുമാണ്. സാധാരണയായി ഇത്തരത്തിൽ നിർദേശം നൽകേണ്ടത് ആഭ്യന്തരവകുപ്പോ ഡിജിപിയോ ആണ്. അതിന് വിപരീതമായാണ് എഡിജിപി തന്നെ രേഖാമൂലം നിർദേശം നൽകിയിരിക്കുന്നത്. ക്രമസമാധാനചുമതലയുള്ള എഡിജിപിക്ക് മുൻപാകെയാണ് ക്രമസമാധാനപാലന ചുമതലയുള്ള ഐജിയും ഡിഐജിയും ദൈനംദിന കാര്യങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടത്. അജിത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങൾ ഡിജിപിയാണ് നേരിട്ട് അന്വേഷിക്കുന്നത്. അതേസമയം ക്രമസമാധാനപാലന ചുമതലയിൽനിന്നു തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എഡിജിപി. എം.ആർ. അജിത്ത് കുമാർ മുഖ്യമന്ത്രിക്ക് കത്ത് നൽകി.…
Read Moreകർണാടകയിൽ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊന്നു; പെൺകുട്ടിയുടെ സുഹൃത്തടക്കം മൂന്നുപേർ പിടിയിൽ
ബംഗളൂരു: കർണാടക ബിദാർ ജില്ലയിലെ ബസവകല്യാൺ താലൂക്കിൽ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തി. സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളിലൊരാൾ പെൺകുട്ടിയുടെ സുഹൃത്തും നാട്ടുകാരനുമാണ്. ഓഗസ്റ്റ് 29നാണു 19കാരിയെ കാണാതായത്. 31ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ കുറ്റിക്കാട്ടിൽനിന്ന് ഇരയുടെ മൃതദേഹം കണ്ടെടുത്തു. പെൺകുട്ടിയുടെ തലയിൽ ആഴത്തിൽ മുറിവുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനും ഫോറൻസിക് പരിശോധനകൾക്കും ശേഷമാണു കേസിൽ ബലാത്സംഗക്കുറ്റം ചേർത്തത്. സംഭവത്തിൽ ഇന്നലെ കർണാടകയിൽ വിവിധ സംഘടനകളും പ്രതിപക്ഷ പാർട്ടികളും വ്യാപക പ്രതിഷേധം നടത്തിയിരുന്നു.
Read Moreപ്രതിഷേധം ഫലം കണ്ടു: ഓണം സ്പെഷൽ ട്രെയിൻ ദീർഘിപ്പിച്ചു
കൊല്ലം: യാത്രക്കാരുടെയും ഫ്രണ്ട്സ് ഓൺ റെയിൽസ് അടക്കമുള്ള പ്രതിഷേധത്തിനു ഫലം കണ്ടു. ഓണക്കാല സ്പെഷൽ സർവീസ് ദീർഘിപ്പിച്ച് റെയിൽവേ. ബംഗളുരുവിന് സമീപത്തെ യലഹങ്ക സ്റ്റേഷനിൽനിന്ന് എറണാകുളത്തേക്കുള്ള ത്രൈവാര ഗരീബ് രഥ് എക്സ്പ്രസ് സ്പെഷലാണ് 19 വരെ ദീർഘിപ്പിച്ചത്. ഇത് സംബന്ധിച്ച റെയിൽവേ ബോർഡിന്റെ ഉത്തരവ് ഇന്ന് പുലർച്ചെയാണ് പുറത്തിറങ്ങിയത്. ഈ ട്രെയിനിൽ ഏസി ത്രീ ടയർ, ഏസി ചെയർകാർ കോച്ചുകൾ മാത്രമേ ഉണ്ടാകൂ. സർവീസ് ദീർഘിപ്പിച്ചത് ഈ മേഖലയിലെ ആയിരക്കണക്കിന് യാത്രികർക്ക് വലിയ ആശ്വാസമാകും. എറണാകുളം – യലഹങ്ക സ്പെഷൽ ( 06101) എട്ടിനും 18 – നും മധ്യേ ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ് നടക്കുക. ഏറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12.40 ന് പുറപ്പെടുന്ന വണ്ടി അന്ന് രാത്രി 11 – ന് യലഹങ്കയിൽ എത്തും. 06102 എലഹങ്ക -എറണാകുളം സ്പെഷൽ ഒമ്പതിനും 19-നും…
Read Moreകർണാടകയിൽ സാരി ഇടപാടിൽ മുൻ ബിജെപി സർക്കാർ 23 കോടി തട്ടി; ആരോപണവുമായി കോൺഗ്രസ്
ബംഗളൂരു: കർണാടകയിൽ 2010ൽ ബിജെപി ഭരിക്കുന്പോൾ സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി നടപ്പാക്കിയ “ഭാഗ്യലക്ഷ്മി’ പദ്ധതിയുടെ ഭാഗമായി സാരിവാങ്ങിയതിൽ 23 കോടി രൂപയുടെ അഴിമതി നടത്തിയെന്ന ആരോപണവുമായി കോൺഗ്രസ്. സംഭവത്തിൽ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കെപിസിസി മാധ്യമവിഭാഗം അധ്യക്ഷൻ രമേഷ് ബാബു മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു കത്തുനൽകി. പദ്ധതിയുടെ ഗുണഭോക്താക്കളായ സ്ത്രീകൾക്കു വിതരണം ചെയ്യാൻ ഗുജറാത്തിലെ സൂറത്തിൽനിന്ന് 10,68,196 സാരികളാണു വാങ്ങിയത്. മാർക്കറ്റ് നിരക്കിനെക്കാൾ കൂടുതൽ വിലയ്ക്കാണു സാരിവാങ്ങിയതെന്നാണ് ആരോപണം. കർണാടകയിലെ നെയ്ത്തുകാരെയും സഹകരണസംഘങ്ങളെയും ഒഴിവാക്കിയാണു പുറത്തുനിന്നു സാരിവാങ്ങിയത്. അന്ന് നിയമനിർമാണ കൗൺസിൽ അംഗമായിരുന്ന ഇപ്പോഴത്തെ രാജ്യസഭാംഗം ലഹർ സിംഗ് സിറോയയാണ് സാരി വാങ്ങാൻ നേതൃത്വം നൽകിയത്. ‘മുഡ’ ഭൂമിയിടപാടും വാല്മീകി എസ്ടി കോർപ്പറേഷൻ ഫണ്ട് തിരിമറിയുമുയർത്തി സിദ്ധരാമയ്യ സർക്കാരിനെതിരേ ബിജെപി പ്രക്ഷോഭം ശക്തമാക്കുന്നതിനിടെയാണ് കോൺഗ്രസ് പുതിയ ആരോപണമുയർത്തിയത്.
Read More