കൊല്ലം: യാത്രക്കാരുടെയും ഫ്രണ്ട്സ് ഓൺ റെയിൽസ് അടക്കമുള്ള പ്രതിഷേധത്തിനു ഫലം കണ്ടു. ഓണക്കാല സ്പെഷൽ സർവീസ് ദീർഘിപ്പിച്ച് റെയിൽവേ.ബംഗളുരുവിന് സമീപത്തെ യലഹങ്ക സ്റ്റേഷനിൽനിന്ന് എറണാകുളത്തേക്കുള്ള ത്രൈവാര ഗരീബ് രഥ് എക്സ്പ്രസ് സ്പെഷലാണ് 19 വരെ ദീർഘിപ്പിച്ചത്. ഇത് സംബന്ധിച്ച റെയിൽവേ ബോർഡിന്റെ ഉത്തരവ് ഇന്ന് പുലർച്ചെയാണ് പുറത്തിറങ്ങിയത്. ഈ ട്രെയിനിൽ ഏസി ത്രീ ടയർ, ഏസി ചെയർകാർ കോച്ചുകൾ മാത്രമേ ഉണ്ടാകൂ. സർവീസ് ദീർഘിപ്പിച്ചത് ഈ മേഖലയിലെ ആയിരക്കണക്കിന് യാത്രികർക്ക് വലിയ ആശ്വാസമാകും.എറണാകുളം – യലഹങ്ക സ്പെഷൽ ( 06101) എട്ടിനും 18 – നും മധ്യേ ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ് നടക്കുക. ഏറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12.40 ന് പുറപ്പെടുന്ന വണ്ടി അന്ന് രാത്രി 11 – ന് യലഹങ്കയിൽ എത്തും. 06102 എലഹങ്ക -എറണാകുളം സ്പെഷൽ ഒമ്പതിനും 19-നും മധ്യേ തിങ്കൾ,…
Read MoreDay: September 6, 2024
നാണയമെറിഞ്ഞുള്ള ആചാരം വേണ്ട..! പഠനറിപ്പോർട്ടുകൾ പറയുന്നതിങ്ങനെ…
തീർഥാടനകേന്ദ്രങ്ങളിൽ ആചാരത്തിന്റെ ഭാഗമായി നാണയങ്ങള്‍ എറിയുന്ന പതിവുണ്ട്. ഈവിധം നീരുറവകളിലെ വെള്ളത്തിലും മറ്റും വീഴുന്ന നാണയങ്ങള്‍ വലിയ പരിസ്ഥിതി പ്രശ്നമാണു സൃഷ്ടിക്കുന്നതെന്നു പഠനറിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ കണ്ടെത്തലിനെ തുടർന്നു ജപ്പാനിൽ നാണയമേറ് നിയമം മൂലം നിരോധിച്ചിരിക്കുകയാണ്. ജപ്പാനിലെ യമനാഷി പ്രവിശ്യയിൽ എട്ടു നീരുറവകൾ ചേർന്നതാണ് ഒഷിനോ ഹക്കായ് എന്ന ജലാശയം. ഫുജി പർവതത്തിൽനിന്ന് ഒഴുകിവരുന്ന ചെറു അരുവികള്കൊണ്ടാണ് ഒഷിനോ ഹക്കായ് രൂപപ്പെട്ടത്. പേരുകേട്ട വിനോദ സഞ്ചാരകേന്ദ്രം കൂടിയാണിവിടം. പ്രകൃതിദത്തമായ ഒരു അത്ഭുതമായി കണക്കാക്കുന്ന ഈ പ്രദേശത്തെ 2013ൽ ലോക പൈതൃക സൈറ്റായി പ്രഖ്യാപിച്ചു. ഇവിടെയെത്തുന്നവർ ദൈവസാന്നിധ്യമുണ്ടെന്നു വിശ്വസിച്ച് അരുവികളിലേക്ക് നാണയമെറിയുന്ന ചടങ്ങുണ്ട്. വർഷങ്ങളായി തുടരുന്ന ഈ പ്രവൃത്തി മൂലം ഇവിടത്തെ ജലാശയങ്ങളിൽ നാണയങ്ങൾ കുമിഞ്ഞുകൂടിയ അവസ്ഥയാണ്. ചില നാണയക്കൂനകള്ക്ക് ഒരു മീറ്ററോളം ഉയരമുണ്ടത്രെ. ചെളിയിൽ പൂണ്ടുപോയ നാണയങ്ങൾ പുറത്തെടുക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും പറയുന്നു. നാണയങ്ങൾ നിറഞ്ഞതോടെ ജലാശയം…
Read More‘മലയാള സിനിമയെക്കുറിച്ച് പലതും പറഞ്ഞ് കേട്ടിട്ടുണ്ട്’: സുമലത
ബംഗളൂരു: മലയാള സിനിമയിൽ അവസരങ്ങൾക്കായി സഹകരിക്കണമെന്നും ഇല്ലെങ്കിൽ ഉപദ്രവിക്കുമെന്നും പിന്തുടർന്ന് വേട്ടയാടുമെന്നും പലരും സ്വകാര്യമായി എന്നോട് പറഞ്ഞിട്ടുണ്ടെന്നു നടിയും മുൻ എംപിയുമായ സുമലത. അവർക്കതെല്ലാം തുറന്നു പറയാൻ പേടിയായിരുന്നു. തുറന്ന് പറയുന്നവരെ മോശക്കാരാക്കുന്ന പ്രവണതയായിരുന്നു അന്ന്. ഹേമക്കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നശേഷം അത് മാറുന്നു എന്നതിൽ സന്തോഷമുണ്ടെന്നും സുമലത ഒരു മാധ്യമത്തോടു സംസാരിക്കവേ പറഞ്ഞു. ഞാൻ ജോലി ചെയ്ത പല സെറ്റുകളും കുടുംബം പോലെയായിരുന്നു. അങ്ങനെയല്ലാത്ത സെറ്റുകളെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. ഞാൻ കണ്ടിട്ടില്ല എന്നതുകൊണ്ട് ഇതൊന്നും നടന്നിട്ടില്ല എന്ന് പറയാൻ ഞാനാളല്ല. മലയാളത്തിലെന്നല്ല, ഏത് സിനിമാ ഇൻഡസ്ട്രിയിലും രാഷ്ട്രീയത്തിലും പവർ ഗ്രൂപ്പുകൾ ഉണ്ട്. സിനിമാമേഖലയിലെ സ്ത്രീസുരക്ഷയ്ക്കായി നിയമങ്ങൾ നടപ്പാക്കാൻ സെൻസർ ബോർഡ് പോലെ കേന്ദ്ര, സംസ്ഥാനസർക്കാരുകൾക്ക് കീഴിൽ ഒരു ഭരണഘടനാ സംവിധാനം വേണമെന്നും അതിനായി കേന്ദ്രസർക്കാരിന് കത്ത് നൽകുമെന്നും സുമലത പറഞ്ഞു.
Read Moreനെട്ടൂരിൽ കെഎസ്ആർടിസി ബസ് ലോറിക്കുപിന്നിൽ ഇടിച്ച് എട്ടു പേർക്കു പരിക്ക്; അപകടത്തിൽപ്പെട്ടത് തിരുവനന്തപുരത്തേക്കു വരുകയായിരുന്ന സ്വിഫ്റ്റ് ബസ്
മരട്: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്, ടോറസ് ലോറിക്ക് പിന്നിൽ ഇടിച്ച് എട്ട് പേർക്ക് പരിക്കേറ്റു. നെട്ടൂരിൽ ഇന്ന് പുലർച്ചെ 3.45 ഓടെ പള്ളിസ്റ്റോപ്പ് പരുത്തിച്ചുവട് പാലം കയറുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റ എട്ടു പേരും നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വയനാടുനിന്നും തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഷഹാനു (23), സുബെർ (64), എം.എസ്. ഷാഫി (20), രതീഷ് കുമാർ (42), ഗീത (50), ഓമന (62), അതുല്യ ബിജു (27), ഷക്കീല ബീവി (59) എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.
Read Moreസിദ്ദിഖ് സാര്‍ അച്ഛനെ പോലെയുള്ളയാൾ; നിരപരാധിത്വം തെളിയിക്കുന്നതു വരെ താന്‍ അതിജീവിതയ്ക്കൊപ്പം; ശക്തമായ നിലപാട് വ്യക്തമാക്കി നടി അര്‍ച്ചനാ കവി
കൊച്ചി: നടന് സിദ്ദിഖിനെതിരേ ലൈംഗികാതിക്രമ കേസ് എത്തിയത് കണ്ട് താന്‍ ഞെട്ടിപ്പോയെന്ന് നടി അര്‍ച്ചനാ കവി. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് അര്‍ച്ചന പ്രതികരിച്ചത്. ഇത്രയും നന്മ ചെയ്യുന്നവര്‍ ഈ ഭൂമിയില്‍ വേറെയുണ്ടാവില്ലെന്ന് ചിലരെ കുറിച്ച് വിചാരിക്കും. അവരായിരിക്കും സിനിമാ സെറ്റുകളിലെ യഥാര്‍ഥ തെമ്മാടികള്‍. നമ്മുടെ മനസിന്റെ ദൗര്‍ബല്യം എന്താണെന്ന് അവര്‍ക്കറിയാമായിരിക്കും. ഷോട്ട് എടുക്കുന്നതിന് തൊട്ട് മുമ്പായിരിക്കും എല്ലാവരുടെയും മുന്നില്‍ വച്ച് അവര്‍ അതേ കുറിച്ച് പറയുകയെന്നും അര്‍ച്ചന പറഞ്ഞു. സിദ്ദിഖ് സാര്‍ അച്ഛനെ പോലെയുള്ളയാളാണ്. എന്നാല്‍ നിരപരാധിത്വം തെളിയിക്കുന്നതു വരെ താന്‍ അതിജീവിതയ്ക്കൊപ്പമാണെന്നും അര്‍ച്ചന വ്യക്തമാക്കി. സിദ്ദിഖ് സാറിനൊപ്പം ജോലി ചെയ്തിട്ടുണ്ട്. ഇപ്പോഴും ഞാന്‍ അദ്ദേഹത്തെ സാര്‍ എന്നാണ് വിളിക്കുന്നത്. അച്ഛനെ പോലുള്ളയാളാണ്. ജോലി സ്ഥലത്ത് നല്ല അനുഭവമേ അദേഹത്തിനൊപ്പം ഉണ്ടായിട്ടുള്ളൂ. അദേഹത്തിനെതിരേ ഒരു ആരോപണം വന്നപ്പോള്‍ ഞാനും ഞെട്ടിപ്പോയി. കൂടാതെ…
Read Moreനിവിന്‍ പോളിക്കെതിരായ പീഡനപരാതി വ്യാജം, പരാതിയില്‍ ചൂണ്ടിക്കാട്ടുന്ന ദിവസങ്ങളില്‍ നിവിന്‍ തനിക്കൊപ്പം ഷൂട്ടിലായിരുന്നു: വിനീത് ശ്രീനിവാസന്
കൊച്ചി: നിവിന്‍ പോളിക്കെതിരായ ബലാത്സംഗ കേസില്‍ പരാതി വ്യാജമെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്. പരാതിയില്‍ ചൂണ്ടിക്കാട്ടുന്ന ദിവസങ്ങളില്‍ നിവിന്‍ തനിക്കൊപ്പം ഷൂട്ടിലായിരുന്നുവെന്നും ദുബായില്‍ അല്ലായിരുന്നുവെന്നും വിനീത് ശ്രീനിവാസന് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷമെന്ന ചിത്രത്തിന്റെ ഷൂട്ടിലായിരുന്നു താരമെന്നാണ് സംവിധായകന്റെ വിശദീകരണം. ഇതിന് ഡിജിറ്റല്‍ തെളിവുകളടക്കം ഹാജരാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി തന്നെ ദുബായില്‍ വച്ച് നിവിന്‍ പോളിയടക്കം ഒരു സംഘം ആളുകള്‍ തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. കോതമംഗലം ഊന്നുകല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രത്യേക അന്വേഷണ സംഘം നടപടി തുടങ്ങാനിരിക്കെയാണ് നിവിന്‍ പിന്തുണയുമായി സുഹൃത്തുക്കള്‍ എത്തുന്നത്. എന്നാല്‍ പീഡനം നടന്ന ദിവസങ്ങള്‍ തനിക്ക് കൃത്യമായി ഓര്‍മയില്ലെന്നാണ് പരാതിക്കാരിയുടെ മൊഴി. ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തിന് വിശദമായ മൊഴി നല്‍കുമെന്നും അവര്‍ പറഞ്ഞു. ബലാത്സംഗം ഉള്‍പ്പെടെ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് ഊന്നുകല്‍ പോലീസ്…
Read Moreസുഹൃത്തിനെ കാണാന്‍ ആശുപത്രിയിലെത്തി; കാന്റീനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
കോഴിക്കോട്: ആശുപത്രി കാന്റീനില്‍ വെച്ച് യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുവമ്പാടി സ്വദേശി ചവലപ്പാറ സ്വദേശി അബിന്‍ വിനു (27) ആണ് മരിച്ചത്. കൂടരഞ്ഞി കരിങ്കുറ്റി സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനില്‍ വച്ചായിരുന്നു അപകടം. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. രോഗിയായ സുഹൃത്തിനെ കാണാനായി എത്തിയതായിരുന്നു അബിന്‍. തുടര്‍ന്നാണ് അപകടത്തില്‍പ്പെട്ടത്.
Read Moreയുഗാന്ത്യം… 2024 ബലോൺ ദോർ പുരസ്കാര പട്ടിക പുറത്ത്
സൂറിച്ച്: ലോക ഫുട്ബോളിൽ ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി എന്നിവരുടെ കാലം കഴിഞ്ഞതായുള്ള സൂചന നൽകി 2024 ബലോൺ ദോർ പരിഗണനയിലുള്ള കളിക്കാരുടെ പട്ടിക അധികൃതർ പരസ്യപ്പെടുത്തി. രണ്ടു പതിറ്റാണ്ടുകൾക്കു ശേഷമാണ് അർജീനയുടെ മെസിയും പോർച്ചുഗലിന്റെ റൊണാൾഡോയും ഇല്ലാതെ ഒരു ബലോൺ ദോർ സാധ്യതാ പട്ടിക ഇറങ്ങുന്നത്. 2023 ബലോൺ ദോർ ജേതാവാണ് മെസി. 2023 പട്ടികയിലും റൊണാൾഡോ ഉൾപ്പെട്ടിരുന്നില്ല. 2024 ബലോൺ ദോർ പുരസ്കാര പട്ടികയിൽ ഫ്രാൻസ് സൂപ്പർ താരം കിലിയൻ എംബപ്പെയും നോർവെയുടെ എർലിംഗ് ഹാലണ്ടും ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഗമുമുണ്ട്. ഫുട്ബോളിൽനിന്നു വിരമിച്ച ജർമൻ താരം ടോണി ക്രൂസും അന്തിമ പട്ടികയിലുണ്ട്. ലോക ഫുട്ബോളറിനുള്ള ബലോൺ ദോർ പുരസ്കാരം ഏറ്റവും കൂടുതൽ നേടിയ രണ്ടു താരങ്ങളാണ് മെസിയും (എട്ട് പ്രാവശ്യം) റൊണാൾഡോയും (അഞ്ച്).
Read Moreഓണമിങ്ങെത്തി: രാജനഗരിയിൽ അത്താഘോഷങ്ങൾക്ക് തുടക്കം
ഗതകാല സ്മരണകളുണർത്തി രാജനഗരിയിൽ അത്താഘോഷങ്ങൾക്ക് തുടക്കം. തൃപ്പൂണിത്തുറ ഗവ.ബോയ്സ് ഹൈസ്ക്കൂൾ ഗ്രൗണ്ടിലെ അത്തം നഗറിൽ രാവിലെ നിയമസഭാ സ്പീക്കർ എം.എൻ.ഷംസീർ അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷത വഹിച്ചു. കെ. ഫ്രാൻസിസ് ജോർജ് എം പി അത്ത പതാകയുയർത്തി. നെട്ടൂർ തങ്ങൾ, കരിങ്ങാച്ചിറ കത്തനാർ, ചെമ്പിലരയൻ എന്നിവർ പങ്കെടുത്തു. തുടർന്ന് വർണോജ്ജ്വലമായ അത്തച്ചമയ ഘോഷയാത്ര രാജവീഥിയിലേക്കിറങ്ങി. അത്തം നാളിൽ രാവിലെ ആടയാഭരണങ്ങൾ അണിഞ്ഞ് സിംഹാസനസ്ഥനാകുന്ന രാജാവിന് മുന്നിലെത്തി നെട്ടൂർ തങ്ങൾ കുറുങ്കുഴൽ വായിക്കും. കരിങ്ങാച്ചിറ കത്തനാരും ചെമ്പിലരയനും സാക്ഷ്യം വഹിക്കുന്ന ചടങ്ങ് കഴിയുന്നതോടെയായിരുന്നു രാജാവിന്റെ ചമയപുറപ്പാട് നടന്നിരുന്നത്. ഉച്ചകഴിഞ്ഞ് മൂന്നിന് ഘോഷയാത്ര തിരിച്ചെത്തുന്നതോടെ സിയോൻ ഓഡിറ്റോറിയത്തിൽ പൂക്കളങ്ങളുടെ പ്രദർശനം തുടങ്ങും. വൈകിട്ട് അത്തം നഗറിൽ കലാസന്ധ്യയുടെ ഉദ്ഘാടനത്തിനുശേഷം തൊടുപുഴ ബീറ്റ്സിന്റെ ഗാനമേള നടക്കും.
Read Moreഇന്ത്യന്‍ സൂപ്പര്‍ ലീഗ് ; കിരീട സ്വപ്നവുമായി ബ്ലാസ്റ്റേഴ്സ്
കൊച്ചി: പതിനൊന്നാമത് ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എൽ) ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബക്കി നില്‍ക്കേ കിരീട പോരാട്ടത്തിന് അരയും തലയും മുറുക്കി ടീമുകൾ. കൊച്ചിയില്‍ നടന്ന മീഡിയ ഡേയില്‍ ടീമുകള്‍ പുതിയ സീസണിലേക്കുള്ള പ്രതീക്ഷകള്‍ പങ്കുവച്ചു. കേരള ബ്ലാസ്റ്റേഴ്സ്, ഹൈദരാബാദ് എഫ്സി, ബംഗളൂരു എഫ്സി, എഫ്സി ഗോവ, ഐഎസ്എല്‍ കപ്പ് ജേതാക്കളായ മുംബൈ സിറ്റി എന്നീ ടീമുകളാണ് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തത്. കിരീട വരള്‍ച്ചയ്ക്ക് പുതിയ കോച്ചിന് കീഴില്‍ അറുതി വരുത്താനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇക്കുറി കേരള ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുന്നത്. സ്വീഡിഷ് പരിശീലകന് മിഖേല്‍ സ്റ്റാറെയും കിരീടം സ്വപ്നം കാണുന്നു. ഡ്യൂറന്‍ഡ് കപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ടീമിനെ അളക്കാനാവില്ലെന്ന് സ്റ്റാറെ പറയുന്നു. 11 വര്‍ഷമായിട്ടും ഒരു കിരീടവും നേടാത്ത ബ്ലാസ്റ്റേഴ്സിന് ഇത്തവണ മാറ്റമുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. കിരീടംതന്നെയാണ് ലക്ഷ്യം. പക്ഷേ, അതൊട്ടും എളുപ്പമല്ല. ഐഎസ്എലില്‍…
Read More