പയ്യന്നൂര്‍: ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്തും ടാസ്ക് പൂര്‍ത്തീകരിച്ചാല്‍ ലാഭം ലഭിക്കുമെന്നും പറഞ്ഞ് 9.28 ലക്ഷത്തോളം രൂപ വഞ്ചിച്ചതായുള്ള പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. പയ്യന്നൂര്‍ കൊറ്റിയിലെ മുപ്പതുകാരിയുടെ പരാതിയിലാണ് മുംബൈയിലെ കോയിന് ഡിസിഎക്സ് എന്ന ഓണ്‍ലൈന്‍ കമ്പനിയുടമക്കെതിരെ കേസെടുത്തത്. കഴിഞ്ഞമാസം 13 മുതല്‍ ഈമാസം ഒന്നുവരെയുള്ള ദിവസങ്ങളിലായാണ് കേസിനാസ്പദമായ സംഭവം. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോയിന് ഡിസിഎക്സ് എന്ന ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ പാര്‍ട്ട് ടൈം ജോലി നല്‍കാമെന്നും ഇതിലൂടെ അധികലാഭമുണ്ടാക്കാമെന്നുമുള്ള വാഗ്ദാനമായിരുന്നു ആദ്യമുണ്ടായത്. ഇതിനായി കമ്പനി അയക്കുന്ന ടാസ്കുകള് പൂര്‍ത്തീകരിച്ചാല്‍ കൂടുതല്‍ ലാഭം കിട്ടുമെന്നും വിശ്വസിപ്പിച്ചു. ഓരോ ടാസ്ക്കും ലഭിക്കുന്നതിനനുസരിച്ച് വിവിധ അക്കൗണ്ടുകളില്‍നിന്നായി 9,28,440 രൂപ ഓണ്‍ലൈന്‍ കമ്പനി നല്കിയ അക്കൗണ്ടുകളിലേക്കെത്തിയിരുന്നു. കമ്പനി വാഗ്ദാനം ചെയ്ത ജോലിയും വാഗ്ദാനം ചെയ്ത ലാഭവും ലഭിക്കാതെ വന്നപ്പോഴാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്.
Read MoreDay: September 7, 2024
എഡിജിപി-ആർഎഎസ്എസ് നേതാവ് കൂടിക്കാഴ്ച; തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പ് വീണ്ടും ചർച്ച; ആഞ്ഞടിക്കാൻ കോണ്‍ഗ്രസ്
തൃശൂർ: പൂരം കലക്കയതിനു പിന്നിലാര് എന്ന ചോദ്യം തൃശൂരിൽ അലയടിക്കുന്പോൾ എഡിജിപിയും ആർഎസ്എസ്് നേതാവും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയമാനങ്ങൾ വ്യക്തമാകുന്പോൾ തൃശൂർ ലോക്സഭ തെരഞ്ഞെടുപ്പിലെ ജയതോൽവികൾ വീണ്ടും ചർച്ചയാവുകയാണ്. യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരന്റെ കനത്ത തോൽവിക്ക് കാരണം ഇതൊക്കെയാണെന്ന് ചൂണ്ടിക്കാട്ടി സർക്കാരിനും ബിജെപിക്കുമെതിരെ ആഞ്ഞടിക്കാൻ കോണ്‍ഗ്രസ് അരയും തലയും മുറുക്കിയിറങ്ങിക്കഴിഞ്ഞു. ബിജെപി എല്ലാം നിഷേധിച്ച് നിലകൊള്ളുന്പോൾ ഒന്നും വിട്ടുപറയാനാകാതെ കുഴങ്ങുകയാണ് സിപിഐ.കൂടിക്കാഴ്ച സത്യമെങ്കിൽ അതീവ ഗൗരവമെന്ന ഒഴുക്കൻ മറുപടിയാണ് തൃശൂരിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.എസ്.സുനിൽകുമാറിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. എഡിജിപി തൃശൂർ പാറമേക്കാവ് വിദ്യാമന്ദിറിൽ വച്ചാണ് ആർഎസ്എസ് ദേശീയ നേതാവ് ദത്താത്രയ ഹൊസബൊളെയുമായി കൂടിക്കാഴ്ച നടത്തിയത്. സ്വകാര്യ സന്ദർശനമായിരുന്നു ഇതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണമെങ്കിലും അത് വിശ്വസിക്കാൻ കോണ്‍ഗ്രസും സിപിഐയും തയ്യാറായിട്ടില്ല. കോണ്‍ഗ്രസ് അത് തുറന്നുപറയുന്പോൾ പരിശോധിക്കട്ടെ എന്ന നിലപാടിലാണ് സിപിഐ. ആർഎസ്എസിന്റെ പോഷകസംഘടനയായ വിജ്ഞാന ഭാരതിയുടെ…
Read Moreവയനാട്ടിൽ ലക്ഷങ്ങളുടെ വനം കൊള്ള; ഫെൻസിംഗ് നിർമാണത്തിനിടെ മുറിച്ചത് അനുവദിച്ചതിൽ കൂടുതൽ മരങ്ങൾ
കൽപ്പറ്റ: വയനാട് തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷന്റെ കീഴിലുള്ള തലപ്പുഴ 43ൽ തൂക്ക് ഫെൻസിംഗ് നിർമാണത്തിനിടെ അനുവദിച്ചതിൽ കൂടുതൽ മരങ്ങൾ മുറിച്ചു. ആഞ്ഞിലി, പ്ലാവ്, കരിമരുത്, കറുപ്പ, മരുത്, കുളിർമാവ് ഉൾപ്പെടെയുള്ള 73 മരങ്ങളാണ് മുറിച്ചത്. നോർത്ത് വയനാട് വനം വകുപ്പ് ഡിവിഷനിൽ തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷന് അടുത്ത് തലപ്പുഴ 41 മുതൽ 43 വരെയുള്ള ഭാഗങ്ങളിലാണ് തൂക്കു ഫെൻസിംഗ് നിർമാണം നടക്കുന്നത്. നിർമാണത്തിനിടെ വേലിയുടെ ഇരുഭാഗത്തുമുള്ള അനുമതിയുള്ള മരങ്ങൾ മുറിച്ചു മാറ്റേണ്ടതുണ്ട്. എന്നാൽ, നിർമാണത്തിനിടെ വനംവകുപ്പ് അനുമതി നൽകിയതിൽ കൂടുതൽ മരങ്ങൾ മുറിച്ചുമാറ്റി. പ്രാഥമിക പരിശോധനയിൽ ഇത്തരത്തിൽ മരങ്ങൾ മുറിച്ചതായി ശ്രദ്ധയിൽപ്പെട്ടതായും വിശദമായ അന്വേഷണം നടത്തുമെന്നും നടപടി സ്വീകരിക്കുമെന്നും നോർത്ത് വയനാട് ഡിഎഫ്ഒ കെ.ജെ.എഫ്. മാർട്ടിൻ ലോവൽ അറിയിച്ചു. എന്നാൽ തൂക്ക് ഫെൻസിംഗ് നിർമാണത്തിന്റെ ഭാഗമായി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് 70 ഓളം ചെറുതും വലുതുമായ…
Read Moreസ്വര്‍ണം മുക്കുപണ്ടമാകും ബാങ്കിലെ തട്ടിപ്പുവഴി!
നിക്ഷേപങ്ങൾക്ക് ഏറ്റവും സുരക്ഷിതമായി നമ്മള് കരുതുന്നത് ബാങ്കുകളെയാണ്. സാധാരണക്കാരും പണക്കാരും സ്വന്തം സമ്പാദ്യം സൂക്ഷിക്കാന്‍ സമീപിക്കുന്ന ഒരിടം. പക്ഷെ നാള്‍ക്കുനാള്‍ വരുന്ന പ്രധാന തട്ടിപ്പ് വാര്‍ത്തകള്‍ ബാങ്കുകളെ സംബന്ധിച്ചതാണെന്നാണ് ഞെട്ടിക്കുന്നത്. ഒരു ബാങ്ക് മാനേജര്‍ വിചാരിച്ചാല്‍ എന്തും നടക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ബ്രാഞ്ചിലുണ്ടായ തട്ടിപ്പാണ് അതില്‍ ഏറ്റവും അവസാനത്തേത്. കോഴിക്കോട് കോര്‍പറേഷന്റെ പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നു 17 കോടിയോളം രൂപ തട്ടിയെടുത്തത് ഒരുവര്‍ഷം മുന്‍പാണ്. സ്വകാര്യ വ്യക്തികളുടെ ഒന്‍പത് അക്കൗണ്ടുകളില്‍ നിന്നും കോര്‍പറേഷന്റെ എട്ട് അക്കൗണ്ടുകളില്‍ നിന്നുമായി 21 കോടിയോളമാണ് തട്ടിയെടുത്തത്. കേസില്‍ പ്രതി കോഴിക്കോട് ലിങ്ക് റോഡ് ശാഖയിലെ സീനിയര്‍ മാനേജറായിരുന്നു. ഒടുവില്‍ ഇയാളെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. നടപടി അവിടെ തീര്‍ന്നു. നഷ്ടപ്പെട്ട പണം കോര്പറേഷന് ബാങ്ക് തിരികെ നല്കി തടിയൂരി. വടകരയില്‍ നടന്ന…
Read Moreരാജകുമാരിയെപ്പോലെ ഐശ്വര്യലക്ഷ്മി; ചിത്രങ്ങൾ വൈറൽ
രാജകുമാരിയെപ്പോലെ അതീവസുന്ദരിയായി എത്തിയിരിക്കുകയാണ് നടി ഐശ്വര്യലക്ഷ്മി. വൈബ്രന്റ് നീല നിറത്തിലുള്ള വ്യത്യസ്തമായ ഔട്ട്ഫിറ്റണിഞ്ഞ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഐശ്വര്യ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണു പങ്കുവച്ചിരിക്കുന്നത്. ഗ്രീക്ക് ദേവതമാരോട് സാദൃശ്യമുള്ള ലുക്കാണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്. പതിവായി ഫോട്ടോഷൂട്ട് നടത്തി പ്രേക്ഷകർക്കായി പങ്കുവയ്ക്കുന്ന താരമാണ് ഐശ്വര്യ. പുതിയ ചിത്രങ്ങൾക്ക് ലൈക്കും കമന്റും നൽകി സെലിബ്രിറ്റികളും ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.
Read More‘അയൽരാജ്യങ്ങളുമായി ആഗ്രഹിക്കുന്നതു നല്ല ബന്ധം’; ഷെഹ്ബാസ് ഷെരീഫ്
ഇസ്ലാമാബാദ്: അയൽക്കാരുമായും സമാധാനമാണ് തന്റെ രാജ്യം ആഗ്രഹിക്കുന്നതെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. പ്രതിരോധ-രക്തസാക്ഷി ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു ഷരീഫ്. എല്ലാ അയൽരാജ്യങ്ങളുമായും സമാധാനപരമായ ബന്ധമാണ് തന്റെ രാജ്യം ആഗ്രഹിക്കുന്നതെന്നും എന്നാൽ രാജ്യത്തിന്റെ സാതന്ത്ര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. പാകിസ്ഥാൻ ഒരു രാജ്യത്തിനെതിരേയും ആക്രമണം നടത്താൻ ഉദ്ദേശിക്കുന്നില്ല. പുരോഗതിയും സമാധാനവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ സമാധാനമാണു രാജ്യം ആഗ്രഹിക്കുന്നത്. രാഷ്ട്രീയ വ്യത്യാസങ്ങൾ വിദ്വേഷമായി മാറാൻ രാജ്യം അനുവദിക്കില്ലെന്ന് കരസേനാ മേധാവി ജനറൽ അസിം മുനീർ പറഞ്ഞു. സായുധ സേനയും രാജ്യവും തമ്മിലുള്ള ബന്ധം ഹൃദയസ്പർശിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreഒടുവിൽ സ്വാതന്ത്ര്യത്തിന്റെ വെളിച്ചം: സൗദി ജയിലില്‍ കഴിയുന്ന റഹീമിന്റെ മോചനം ഒരാഴ്ചയ്ക്കുള്ളിൽ
കോഴിക്കോട്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനം ഒരാഴ്ചയ്ക്കകമുണ്ടാകുമെന്നു സൂചന. ജയില്‍ മോചനത്തിനുള്ള ഉത്തരവ് ഇറങ്ങിക്കഴിഞ്ഞു. നാട്ടിലേക്കു മടങ്ങാന്‍ പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കിയിട്ടുണ്ട്. പാസ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്കു ജയിലില്‍നിന്നു പുറത്തിറങ്ങുമെന്ന് റഹീമിനെ ജയില്മോചിതനാക്കുന്നതിനുവേണ്ടി രൂപീകരിച്ച കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഇന്ത്യന്‍ എംബസി മുഖേനയാണ് രണ്ടാഴ്ച മുമ്പ് പാസ്പോര്‍ട്ടിനു അപേക്ഷ നല്‍കിയിട്ടുള്ളത്. പാസ്പോര്‍ട്ടിന്റെ നടപടിക്രമങ്ങള്‍ക്ക് ചുരുങ്ങിയതു മൂന്നാഴ്ച വേണം. അടുത്ത ദിവസംതന്നെ പാസ്പോര്‍ട്ട് കിട്ടുമെന്നാണു പ്രതീക്ഷ. പാസ്പോര്‍ട്ട് കിട്ടിയാല്‍ വിമാനടിക്കറ്റ് എടുത്ത് ഇന്ത്യയിലെ ഏതെങ്കിലും വിമാനത്താവളത്തിലേക്ക് കയറ്റിവിടും. ജയിലില്‍നിന്നു നേരിട്ട് വിമാനത്താവളത്തിലേക്കാണ് കൊണ്ടുപോകുക. ഗവര്‍ണറേറ്റ്, പബ്ലിക് പ്രോസിക്യൂഷന്, കോടതി നടപടികള്‍ എന്നിവയെല്ലാം പൂര്‍ത്തിയാക്കി ജയില്‍ അധികൃതരുടെ അടുത്താണ് ഇപ്പോള്‍ മോചന ഉത്തരവ് ഉള്ളത്. റിയാദില്‍ രൂപീകരിച്ച റഹിം സഹായ സമിതിയാണ് റിയാദിലെ എംബസിയുമായും നിയമജ്ഞരുമായും ബന്ധപ്പെട്ടു മോചനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കോഴിക്കോട്…
Read Moreപോലീസ് ഓഫീസര്‍മാരുടെ പീഡനം: ആരോപണങ്ങളിൽ ഉറച്ച് പരാതിക്കാരി; പിന്തുണയുമായി പി.വി. അന്‍വര്‍ എംഎല്‍എ
കോഴിക്കോട്: പോലീസ് ഓഫീസര്‍മാര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഉറച്ച് ആരോപണമുന്നയിച്ച സ്ത്രീ. പരാതിക്കാരി ഹണിട്രാപ്പുകാരിയാണെന്ന് ആരോപണവിധേയനായ സിഐ വിനോദ് വലിയാറ്റൂരും നിയമപരമായി നേരിടുമെന്ന് ഡിവൈഎസ്പി വി.വി. ബെന്നിയും എസ്പി സുജിത്ദാസും വ്യക്തമാക്കിയ സാഹചര്യത്തിലാണ് പരാതിയുമായി മുന്നോട്ടുപോകുമെന്ന് പൊന്നാനി സ്വദേശിയായ സ്ത്രീ അറിയിച്ചത്. മാധ്യമങ്ങള്‍ വഴി ആരോപണമുന്നയിച്ച ഇവര്‍ ഇന്നലെ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. ആരോപണ വിധേയരായ മൂന്ന് പോലീസ് ഓഫീസര്‍മാരും നേരത്തെ മലപ്പുറം ജില്ലയില്‍ ജോലി ചെയ്തിരുന്നവരാണ്. അന്ന് മലപ്പുറം എസ്പിയായിരുന്നു സുജിത്ദാസ്. തിരൂരിലെ ഡിവെസ്പിയായിരുന്നു ബെന്നി. പൊന്നാനി പോലീസ് സ്റ്റേഷനില്‍ ഇന്‍സ്പെക്ടറായിരുന്നു വിനോദ്. 2022 ഒക്ടോബറില്‍ സ്വത്തുതര്ക്കവമായി ബന്ധപ്പെട്ട് പൊന്നാനി സ്റ്റേഷനില്‍ പരാതി നല്കിയ തന്നെ കേസ് അന്വേഷിക്കാന്‍ വന്ന സിഐ വിനോദ് പീഡിപ്പിച്ചെന്നാണ് സ്ത്രീ ഉറപ്പിച്ചുപറയുന്നത്. ഇതേക്കുറിച്ച് പരാതി നല്കിയപ്പോള് ഡിവൈഎസ്പി ബെന്നിയും ഇരുവര്‍ക്കുമെതിരേ പരാതി നല്കാന് എത്തിയപ്പോള്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി എസ്പിയും പീഡിപ്പിച്ചുവെന്ന്…
Read More‘വിർച്വൽ നല്ലനടപ്പ്’; കുട്ടികൾ യൂട്യൂബിൽ കാണുന്നത് ഇനി മാതാപിതാക്കളും കാണും..!
ന്യൂഡൽഹി: ഇക്കാലത്തെ കൊച്ചുകുട്ടികൾക്കുപോലും വാട്സാപ്പ്, ഫേസ്ബുക്ക്, യൂട്യൂബ്… എന്നിവയൊക്കെ ഉപയോഗിക്കാനറിയാം. സാമൂഹ്യജീവിതത്തിൽ ഇവ ഒഴിവാക്കാൻ പറ്റാത്തതായിട്ടുമുണ്ട്. എന്നാൽ ഇവയുടെ തെറ്റായ ഉപയോഗം വലിയ പ്രശ്നങ്ങളുണ്ടാക്കും. ഇതിനു പരിഹാരവുമായി എത്തുകയാണ് യൂട്യൂബ്. ഇനിമുതൽ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ യൂട്യൂബ് ആക്ടിവിറ്റി ഞൊടിയിടയിൽ അറിയാൻ സാധിക്കും. യൂട്യൂബിന്റെ പുതിയ ഫീച്ചർ പ്രകാരം കുട്ടികളുടെ അക്കൗണ്ട് മാതാപിതാക്കളുടേതുമായി ലിങ്ക് ചെയ്യാൻ സാധിക്കും. ഇതിലൂടെ കുട്ടികളുടെ സെർച്ച് ഹിസ്റ്ററി, വീഡിയോ അപ് ലോഡുകൾ, കമന്റുകൾ എന്നിവയുടെയെല്ലാം വിവരങ്ങൾ മാതാപിതാക്കളുടെ അക്കൗണ്ടിലേക്ക് നോട്ടിഫിക്കേഷനായി എത്തും. ചെറിയ കുട്ടികൾക്ക് വേണ്ട കണ്ടന്റ് മോഡുലേഷൻ യൂട്യൂബ് മുൻപേ നടപ്പിൽ വരുത്തിയതാണ്. എന്നാൽ ഈ ഫീച്ചറിലൂടെ ടീനേജ് വിഭാഗത്തിലുള്ള കുട്ടികളുടെയും “വിർച്വൽ നല്ലനടപ്പ്’ ഉറപ്പുവരുത്തുകയാണ് യൂട്യൂബ്. വിദഗ്ധരുമായി കൂടിയാലോചിച്ചശേഷമാണ് യൂട്യൂബ് ഇത്തരം ഒരു തീരുമാനമെടുത്തത്. ഈ ശ്രമത്തോടെ പോണോഗ്രാഫി ഉൾപ്പെടെയുള്ള നിരവധി കാര്യങ്ങളിൽനിന്നു കുട്ടികൾ മാറിനിൽക്കുമെന്നും മികച്ച ഒരു…
Read Moreസിനിമാ മേഖലയിലെ പ്രശ്നപരിഹാരം; നവംബിൽ നടത്താനിരുന്ന സിനിമ കോണ്‍ക്ലേവ് മാറ്റിയേക്കും; നയരൂപീകരണ സമിതി ആദ്യ യോഗം കൊച്ചിയില്‍
കൊച്ചി: സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നവംബറില്‍ കൊച്ചിയില്‍ നടത്താനിരിക്കുന്ന സിനിമ കോണ്‍ക്ലേവ് മാറ്റിയേക്കുമെന്നു സൂചന. സിനിമ നയരൂപീകരണ സമിതിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയില്‍ നടക്കുകയാണ്. സമിതി അധ്യക്ഷനായ സംവിധായകന് ഷാജി എന്‍. കരുണിന്റെ അധ്യക്ഷതയില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേംകുമാറും നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ചര്‍ച്ചയില്‍ തീയതി മാറ്റുന്നത് സംബന്ധിച്ച് തീരുമാനമുണ്ടായേക്കും. നവംബര്‍ 24നും 25നുമാണ് കോണ്‍ക്ലേവ് തീരുമാനിച്ചിരുന്നത്. നവംബറിലും ഡിസംബറിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാലാണ് ജനുവരിയിലേക്ക് മാറ്റാന്‍ ശ്രമം നടക്കുന്നത്. നവംബര്‍ 20 മുതല്‍ 28 വരെയാണ് ഗോവ ചലച്ചിത്ര മേളയും ഡിസംബര്‍ ആദ്യവാരം കേരളീയവും അത് കഴിഞ്ഞു ഐഎഫ്എഫ്കെയും നടത്തുന്നുണ്ട്. ഇതിനാല്‍ അന്തിമ തീരുമാനം സര്‍ക്കാര്‍ ഉടന്‍ എടക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. സിനിമ കോണ്‍ക്ലേവിന് മുന്‍പായി ഒരു കരട് തയാറാക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. വരും ദിവസങ്ങളില്‍ ഫെഫ്ക…
Read More