ഇന്ത്യയാണു ദോശയുടെ ജന്മനാടെങ്കിലും മിക്ക രാജ്യങ്ങളിലും ഇപ്പോൾ ദോശ കിട്ടും. ഇത്രയും രൂപവ്യത്യാസങ്ങളിൽ കാണപ്പെടുന്ന മറ്റൊരു വിഭവം ലോകത്തുതന്നെ ഇല്ലെന്നു പറയാം. അവയിൽ പലതും നമ്മൾ കാണുകയും തിന്നുകയും ചെയ്തിട്ടുണ്ടാകും. എന്നാൽ, മലേഷ്യയിലെ ഒരു റസ്റ്ററന്റിൽ വിളന്പിയ സൈസ് ദോശ ആരും കണ്ടിട്ടുണ്ടാകില്ല, കഴിച്ചിട്ടുമുണ്ടാകില്ല. ദോശയുടെ നീളമാണു ശ്രദ്ധ പിടിച്ചുപറ്റിയത്. കുഴൽപോലെ ചുരുട്ടിയ ഈ ദോശ കുത്തിനിർത്തിയാൽ ഏതാണ്ട് ഒരാൾ പൊക്കംവരും. നീളൻ ദോശ കഴിച്ചവർക്കെല്ലാം ഒരേ അഭിപ്രായം: അടിപൊളി…!! മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപുരിൽ പ്രവർത്തിക്കുന്ന ടിജിഎസ് നാസി കന്ദാർ എന്ന ഇന്ത്യൻ റസ്റ്ററന്റിലെ സ്പെഷൽ വിഭവങ്ങളിലൊന്നാണ് ഈ ന്യൂജൻ ദോശ. ഇൻസ്റ്റഗ്രാമിലുള്ള ഇതിന്റെ വീഡിയോയിൽ റസ്റ്ററന്റിലെ ജീവനക്കാരൻ ദോശ വിളന്പുന്നതും ദോശ കണ്ട് ആളുകൾ അന്പരക്കുന്നതും കാണാം.
Read MoreDay: September 7, 2024
ആര്‍എസ്എസും മുഖ്യമന്ത്രിയുമായുള്ള പാലമാണ് എഡിജിപി; പൂരവുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിടാൻ വെല്ലുവിളിച്ച് രമേശ് ചെന്നിത്തല
കൊച്ചി: ആര്‍എസ്എസും മുഖ്യമന്ത്രിയുമായുള്ള പാലമാണ് എഡിജിപിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത്കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവാദത്തില്‍ കൊച്ചിയില്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രകാശ് ജാവദേക്കാറെ കണ്ട ഇ.പി.ജയരാജന്റെ പദവിപോയി. ഇവിടെ ആരുടെ പദവി യാണ് പോകേണ്ടത്. എഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് എന്തിനാണ്. പൂരം കലക്കി തൃശൂരില്‍ ബിജെപിയെ ജയിപ്പിച്ചതും ഈ രഹസ്യ ധാരണയുടെ ഭാഗമാണെന്നും ചെന്നിത്തല പറഞ്ഞു. തൃശൂര്‍ പൂരം അട്ടിമറിച്ചെന്ന ആരോപണത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വെല്ലുവിളിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
Read Moreഫുട്ബോള്‍ പൂരത്തിന് ഇന്ന് കിക്കോഫ്; നാല് വേദി,33 മത്സരങ്ങള്‍
കൊച്ചി: കേരളത്തിന്റെ സ്വന്തം ഫുട്ബോള്‍ പൂരത്തിന് ഇന്ന് കൊച്ചിയില്‍ കിക്കോഫ്. പ്രഥമ സീസണിലെ ആദ്യ മത്സരത്തില്‍ ഫോഴ്സ കൊച്ചി മലപ്പുറം എഫ്സിയെ നേരിടും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിന് വര്‍ണാഭമായ കലാപരിപാടികളോടെ ലീഗ് ഉണരും. ജാക്വലിന് ഫെര്‍ണാണ്ടസ്, ശിവമണി, ഡാബ്സി, സ്റ്റീഫന്‍, ഫെജോ, ഡിജെ ശേഖര്‍ തുടങ്ങിയവര്‍ കലാവിരുന്നൊരുക്കും. രാത്രി എട്ടിനാണ് ആദ്യമത്സരത്തിന്റെ കിക്കോഫ്. സ്റ്റാര്‍ സ്പോര്‍ട്സ് ഫസ്റ്റിലും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും തത്സമയം കാണാം.ഫ്രാഞ്ചൈസി ഫോര്‍മാറ്റില്‍ കേരളത്തിലെ ആറ് നഗരങ്ങളെ പ്രതിനിധീകരിച്ച് ആറ് ടീമുകളാണ് ലീഗില്‍ പന്തു തട്ടുന്നത്. തിരുവനന്തപുരം കൊമ്പന്‍സ് എഫ്സി, ഫോഴ്സ കൊച്ചി എഫ്സി, തൃശൂര്‍ മാജിക്ക് എഫ്സി, മലപ്പുറം എഫ്സി, കാലിക്കറ്റ് എഫ്സി, കണ്ണൂര്‍ വാരിയേഴ്സ് എഫ്സി എന്നിവയാണ് പ്രഥമ സൂപ്പര്‍ ലീഗില്‍ പങ്കെടുക്കുന്ന ടീമുകള്‍. രണ്ട് മാസം നീണ്ടുനില്‍ക്കുന്ന ലീഗില്‍ ആറ് ടീമുകളും ഹോം എവേ ക്രമത്തില്‍…
Read More900 ഗോൾ; ചരിത്രത്തിലെ ആദ്യതാരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ
ഫുട്ബോൾ കരിയറിൽ 900 ഗോൾ എന്ന അത്യപൂർവ നേട്ടത്തിൽ പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പ് ഒന്നിൽ ക്രൊയേഷ്യക്കെതിരേ 34-ാം മിനിറ്റിൽ ഗോൾ നേടിയതോടെയാണ് സിആർ7 ചരിത്രനേട്ടം സ്വന്തമാക്കിയത്. ക്ലബ്, രാജ്യാന്തര വേദികളിൽ ലോകത്തിൽ ഏറ്റവും കൂടുതൽ ഗോൾ എന്ന നേട്ടം നേരത്തേ തന്നെ റൊണാൾഡോ സ്വന്തമാക്കിയിരുന്നു. ലോക ഫുട്ബോളിലെ മിസ്റ്റർ ഗോൾ താനാണെന്ന് അടിവരയിട്ടായിരുന്നു റൊണാൾഡോ ക്രൊയേഷ്യക്കെതിരായ മത്സരശേഷം മൈതാനംവിട്ടത്. നൂനൊ മെൻഡെസിന്റെ ക്രോസിൽ ഗോൾ വരയിൽനിന്ന് ആറു വാര അകലത്തിൽവച്ചു തൊടുത്ത വോളിയിലൂടെയായിരുന്നു റൊണാൾഡോയുടെ 900-ാമത് ഗോൾ. മത്സരത്തിൽ പോർച്ചുഗൽ 2-1നു ജയം സ്വന്തമാക്കി. കരിയറിൽ ഔദ്യോഗിക മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ എന്ന നേട്ടത്തിൽ രണ്ടാം സ്ഥാനത്തുള്ള അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയേക്കാൾ 58 ഗോൾ മുന്നിലാണ് റൊണാൾഡോ. കരിയർ ഗോളിൽ റൊണാൾഡോയ്ക്കു പിന്നിൽ 842 ഗോളുമായാണ്…
Read Moreഓണക്കാലയാത്ര: ബസിനേക്കാൾ നിരക്ക് കുറവ് വിമാനത്തിന്
കോട്ടയം: മറുനാടന്‍ മലയാളികള്‍ക്ക് ഓണത്തിന്റെ പതിവുകള്‍ ഇത്തവണയും തെറ്റില്ല. വിവിധ നാടുകളില്‍നിന്നു വീട്ടിലെത്തി ഓണം ആഘോഷിക്കാൻ പോക്കറ്റ് കാലിയാക്കേണ്ടിവരുമെന്നാണു സ്ഥിതി. അമിതമായ ചാർജ് വർധനയിൽ ബന്ധപ്പെട്ടവർ ഇടപെടുന്നില്ലെന്നാണ് മറുനാടന്‍ മലയാളികളുടെ പരാതി. ബംഗളൂരു, ചെന്നൈ, മംഗലാപുരം, മുംബൈ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് എത്തുന്നവരാണു വരുമാനത്തിന്റെ നല്ലൊരു പങ്ക് ഓണയാത്രയ്ക്കു നീക്കിവയ്ക്കേണ്ടിവരുന്നത്. ഇന്നും നാളെയുമായി ബംഗളുരുവില്‍നിന്നു കോട്ടയത്തേക്കുള്ള സ്വകാര്യ ബസുകളില്‍ 799-1,899 രൂപ വരെയാണ് നിരക്ക്. കെഎസ്ആര്‍ടി ബസില്‍ 906 മുതല്‍ 1,212 രൂപയാണ്. മൂന്നു കെഎസ്ആര്‍ടിസി ബസുകളാണ് ഈ ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്നതെങ്കില്‍ ബംഗളരുവില്നിന്നു കോട്ടയം വഴി കടന്നു പോകുന്നത് ഇരുപതോളം സ്വകാര്യ ബസുകളാണ്. നിരക്ക് ഓണം അടുക്കുമ്പോഴേക്കും മാറും. 13ന് ബംഗളുരുവില്‍ നിന്നു കോട്ടയത്തേക്കു അഞ്ചിലേറെ കെഎസ്ആര്‍ടിസി ബസുകള്‍ ഉണ്ടെങ്കിലും ഒന്നില്‍ പോലും സീറ്റ് അവശേഷിക്കുന്നില്ല. അന്ന് 27 സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. അതില്‍…
Read Moreപാരാലിന്പിക്സിൽ ചരിത്രം കുറിച്ച് ഇന്ത്യ
പാരീസ്: പാരാലിന്പിക്സിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ സ്വർണ മെഡൽ വേട്ട. 2024 പാരീസ് പാരാലിന്പിക്സിൽ ഇന്ത്യയുടെ പ്രവീണ്‍ കുമാർ പുരുഷ ഹൈജംപ് ടി64 വിഭാഗത്തിൽ സ്വർണം സ്വന്തമാക്കിയതോടെയാണിത്. ഇതോടെ ഒരു പാരാലിന്പിക് എഡിഷനിൽ ഏറ്റവും കൂടുതൽ സ്വർണനേട്ടം ഇന്ത്യ കുറിച്ചു. പാരീസിൽ ഇന്ത്യയുടെ ആറാം സ്വർണമായിരുന്നു പ്രവീണ്‍ കുമാറിലൂടെ എത്തിയത്. 2020 ടോക്കിയോയിൽ അഞ്ചെണ്ണം നേടിയതായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച സ്വർണ മെഡൽ വേട്ട. 2.08 മീറ്റർ ക്ലിയർ ചെയ്ത് പ്രവീണ്‍ കുമാർ സ്വർണത്തിൽ മുത്തമിട്ടു. ഇതോടെ പാരീസ് പാരാലിന്പിക്സിൽ ഇന്ത്യയുടെ മെഡൽ നേട്ടം 26 ആയി.
Read Moreമലയാള സിനിമയുടെ നിറയൗവനം മമ്മൂട്ടിക്ക് ഇന്ന് 73-ാം പിറന്നാൾ: ആഘോഷമാക്കി ആരാധകർ
മലയാള സിനിമയുടെ നിറയൗവനം മമ്മൂട്ടിക്ക് ഇന്ന് 73-ാം പിറന്നാൾ. കുടുംബത്തോടൊപ്പം ചെന്നൈയിലെ വീട്ടിലാണ് പിറന്നാൾ ആഘോഷം. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. എന്നത്തെയും പോലെ ഇക്കൊല്ലവും ആരാധകര്‍ അദ്ദേഹത്തിന്റെ എറണാകുളത്തെ വസതിക്കു മുന്നില്‍ സര്‍പ്രൈസ് ബര്‍ത്ത്ഡേ പാര്‍ട്ടിയുമായി എത്തി. ആരാധക വൃന്ദത്തോട് പതിവു പോലെ വീഡിയോ കാളിൽ മമ്മൂട്ടി സംവദിച്ചു. അസിസ്റ്റന്റ് മാനേജരുടെ ഫോണിലൂടെയാണ് വീഡിയോ കോളില്‍ എത്തിയത്. കേക്ക് മുറിച്ചും പൂത്തിരി കത്തിച്ചും മമ്മൂട്ടിക്ക് ജയ് വിളിച്ചും മമ്മൂട്ടി ആരാധകർ ആഹ്ലാദം പങ്കുവച്ചു. അതേസമയം, മമ്മൂട്ടിയും കുടുംബവും ഇന്നലെ വൈകിട്ടോടെ കൊച്ചിയില്‍നിന്ന് ചെന്നൈയിലെ വീട്ടിലേക്ക് പോയിരുന്നു. പിറന്നാള്‍ ആഘോഷങ്ങള്‍ക്കു ശേഷം അദ്ദേഹവും കുടുംബവും രണ്ടാഴ്ചത്തെ വിദേശ പര്യടനത്തിന് പുറപ്പെടും. സിങ്കപ്പൂരിലേക്ക് പോകുന്ന താര കുടുംബവും ഒരാഴ്ച അവിടെ ചെലവഴിക്കും. അവിടെനിന്ന് വിയറ്റ്നാമിലും ഒരാഴ്ച ചെലവഴിച്ച ശേഷം കൊച്ചിയിലേക്ക് മടങ്ങും.
Read Moreഷാജഹാന് അത്ര പാവം കള്ളനല്ല! പകല്‍ മാസ്ക് ധരിച്ച് നടക്കും, രാത്രിയില്‍ നൈറ്റി അണിഞ്ഞ് വീടുകളില്‍ മോഷണത്തിനെത്തും
ചങ്ങനാശേരി: ആളെ തിരിച്ചറിയാതിരിക്കാന്‍ പകല്‍ മാസ്ക് ധരിക്കും. രാത്രിയില്‍ നൈറ്റിയോ ചുരിദാറോ അണിഞ്ഞ് ഭവനഭേദനത്തിന് എത്തും. മോഷണമുതല്‍ വിറ്റ് അടിച്ചുപൊളി ജീവിതം. കഴിഞ്ഞദിവസം ചങ്ങനാശേരി പോലീസ് പിടികൂടിയ കുപ്രസിദ്ധ മോഷ്ടാവ് കാഞ്ഞിരപ്പള്ളി പാറത്തോട് പുത്തന്‍വീട്ടില്‍ ഷാജഹാ(55)ന്റെ സ്റ്റൈലാണ്. ഹോട്ടലില്‍ കയറിയാല്‍ മട്ടണ്‍കറി നിര്‍ബന്ധം. മട്ടന്‍ കിട്ടിയില്ലങ്കില്‍ ഹോട്ടലില്‍ ബഹളം ഉണ്ടാക്കും. പാത്രങ്ങള്‍ തല്ലിപ്പൊട്ടിക്കും. വീടുകളുടെ പിന്‍വാതില്‍ പൊളിച്ചാണ് ഇയാള്‍ അകത്തുകടക്കുന്നത്. രാത്രിയില്‍ ഉറങ്ങുമ്പോള്‍ ആളുകള്‍ അലമാരയില്‍നിന്നും താക്കോല്‍ ഊരിമാറ്റാറില്ലെന്നും ഷാജഹാന് കൃത്യമായി അറിയാം. ചങ്ങനാശേരി പാറേല്‍പ്പള്ളി ഭാഗത്ത് വീടിന്റെ അടുക്കള വാതില്‍ പൊളിച്ച് അകത്തുകടന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന ഡയമണ്ട്, സ്വര്‍ണകൊന്ത, വളകള്‍ തുടങ്ങി ഏഴു ലക്ഷത്തോളം രൂപയുടെ മോഷണം നടത്തി മുങ്ങിക്കഴിയുകയായിരുന്നു ഷാജഹാന്. കഴിഞ്ഞദിവസം ചങ്ങനാശേരി ഒന്നാംനമ്പര്‍ ബസ് സ്റ്റാന്‍ഡിനടുത്തുള്ള ഹോട്ടലില്‍ ആഹാരം കഴിക്കാന്‍ കയറിയ ഇയാള്‍ മട്ടണ്‍ കറിയും പൊറോട്ടയും ചോദിച്ചു. മട്ടണ്‍കറി തീര്‍ന്നതായി കടയിലെ…
Read Moreസിനിമാ സ്റ്റൈലിൽ യുവതിയെ കടത്തിക്കൊണ്ടുപോകാൻ ശ്രമം; രണ്ടു പേർ അറസ്റ്റിൽ; തടഞ്ഞ സഹോദരനെ ഇടിച്ച് ബോണറ്റിലിട്ട് കാറോടിച്ചു
പത്തനംതിട്ട: യുവതിയെ കാറിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച സംഘത്തെ തടഞ്ഞ സഹോദരനെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ടു രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.കോന്നിയിലാണ് സിനിമ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോകലും അനുബന്ധ സംഭവങ്ങളും അരങ്ങേറിയത്. ചെന്നീർക്കര പുനരധിവാസകോളനി രാജീവ് ഭവനം വീട്ടിൽ സന്ദീപ് (23), ഇലന്തൂർ ഇടപ്പരിയാരം വരട്ടുചിറ കോളനി മുന്നൂറ്റി മംഗലം വീട്ടിൽ ആരോമൽ (21) എന്നിവരാണ് പിടിയിലായത്. സന്ദീപുമായി മുന്‍പ് അടുപ്പത്തിലായിരുന്ന യുവതി ഇയാളുടെ സ്വഭാവദൂഷ്യം കാരണം പിണക്കത്തിലായിരുന്നുവെന്ന് പറയുന്നു. ഇതിന്റെ വിരോധത്തിൽ യുവതിയെ കാറിൽ കടത്താനാണ് സന്ദീപും സുഹൃത്തും ശ്രമിച്ചത്. ഇതു തടഞ്ഞ സഹോദരനെ കാർ കൊണ്ടിടിച്ചിട്ടു. ബോണറ്റിൽ വീണ് ഗ്ലാസിൽ പിടിച്ചു കിടന്ന സഹോദരനെയും വഹിച്ചു കൊണ്ട് അപകടകരമായ വിധത്തിൽ നിർത്താതെ ഓടിച്ചുപോയ കാർ നാട്ടുകാർ തടഞ്ഞു, ഇരുവരേയും രക്ഷപ്പെടുത്തി.വ്യാഴാഴ്ച രാത്രി ഏഴോടെയാണ് സംഭവങ്ങൾക്ക് തുടക്കം. കൊന്നപ്പാറയിലൊരു കല്യാണവീട്ടിൽ എത്തിയ യുവതിയെ ആരോമൽ…
Read Moreആർപ്പോ ഇർറോ…
ആർപ്പോ ഇർറോ… നെഹ്റു ട്രോഫി വള്ളംകളിയില്‍ പങ്കെടുക്കുന്ന കാരിച്ചാല്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയുന്ന കാരിച്ചാല്‍ ചുണ്ടന്‍വള്ളം പള്ളാത്തുരുത്തി ആറ്റില്‍ പരിശീലനത്തുഴച്ചില്‍ നടത്തുന്നു. -പി. മോഹനന്
Read More